Wednesday, September 23, 2026

- ഇബ്നു തൈമിയ്യ ചെയ്ത പ്രത്യേക അമൽ

 വഹാബി അളവുകോലിൽ സ്വന്തം നേതാവ് കുടുങ്ങിയപ്പോൾ!💥സാധാരണക്കാരായ ആളുകളോട് മുജാഹിദ് പ്രസംഗകർ എപ്പോഴും ചോദിക്കുന്ന ഒരു സ്ഥിരം ചോദ്യമുണ്ട്:നബി (സ്വ) കാണിച്ചു തന്നതാണോ? സ്വഹാബികൾ ചെയ്തതാണോ? താബിഉകൾ ചെയ്തതാണോ? നാല് ഇമാമുമാർ ചെയ്തതാണോ? തെളിവില്ലെങ്കിൽ അതെല്ലാം വലിച്ചെറിയണം!എന്നാൽ, മുജാഹിദ് നാല് ഇമാമുമാരേക്കാൾ വലിയ സ്ഥാനത്ത് പ്രതിഷ്ഠിക്കുകയും,അവരുടെ വാദങ്ങൾക്ക് തെളിവായി എപ്പോഴും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന മുജാഹിദ്കാരുടെ ഏറ്റവും വല്യ പണ്ഡിതൻ ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ ചെയ്ത ഒരു കാര്യം നമുക്ക് നോക്കാം.


​📌 ഇബ്നു തൈമിയ്യ ചെയ്ത പ്രത്യേക അമൽ:

​ഇബ്നു തൈമിയ്യയുടെ പ്രിയപ്പെട്ട ശിഷ്യനായ ഇബ്നുൽ ഖയ്യിം (റഹിമഹുല്ല) തന്റെ പ്രശസ്തമായ 'സാദുൽ മആദ്' (زاد المعاد) എന്ന കിതാബിൽ ഇബ്നു തൈമിയ്യയുടെ ഒരു പതിവിനെക്കുറിച്ച് വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്.

​«وَشَاهَدْتُ شَيْخَ الْإِسْلَامِ ابْنِ تَيْمِيَّةَ - قَدَّسَ اللَّهُ رُوحَهُ - إِذَا خَرَجَ إِلَى الْجُمُعَةِ، يَأْخُذُ مَا وَجَدَ فِي الْبَيْتِ مِنْ خُبْزٍ أَوْ غَيْرِهِ، فَيَتَصَدَّقُ بِهِ فِي طَرِيقِهِ سِرًّا، وَسَمِعْتُهُ يَقُولُ: إِذَا كَانَ اللَّهُ قَدْ أَمَرَنَا بِالصَّدَقَةِ بَيْنَ يَدَيْ مُنَاجَاةِ رَسُولِ اللَّهِ ﷺ، فَالصَّدَقَةُ بَيْنَ يَدَيْ مُنَاجَاتِهِ تَعَالَى أَفْضَلُ وَأَوْلَى بِالْفَضِيلَةِ»

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി പള്ളിയിലേക്ക് പുറപ്പെടുമ്പോൾ, വീട്ടിൽ കാണുന്ന അപ്പമോ മറ്റോ കയ്യിലെടുക്കുകയും വഴിയിൽവെച്ച് അത് രഹസ്യമായി ധർമ്മം (സ്വദഖ) ചെയ്യുകയും ചെയ്യുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. അദ്ദേഹം പറയുന്നത് ഞാൻ കേൾക്കുകയും ചെയ്തു: 'പ്രവാചകനോട് സ്വകാര്യമായി സംസാരിക്കുന്നതിന് മുൻപ് സ്വദഖ നൽകാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ടെങ്കിൽ, അല്ലാഹുവോട് പ്രാർത്ഥിക്കുന്നതിനും അവിടുത്തെ മസ്ജിദിലേക്ക് പോകുന്നതിനും മുൻപ് സ്വദഖ നൽകുന്നത് അതിനേക്കാൾ ഉത്തമമാണല്ലോ!'

​📖 ഇബ്നു തൈമിയ്യ തെളിവാക്കിയ ഖുർആൻ ആയത്ത്: ​ഇതിന് തെളിവായി ഇബ്നു തൈമിയ്യ പിടിച്ചത് സൂറത്തുൽ മുജാദിലയിലെ 12-ാം ആയത്താണ്:

​يَا أَيُّهَا الَّذِينَ آمَنُوا إِذَا نَاجَيْتُمُ الرَّسُولَ فَقَدِّمُوا بَيْنَ يَدَيْ نَاجْوَاكُمْ صَدَقَةً

​സത്യവിശ്വാസികളേ,നിങ്ങൾ റസൂലുമായി സ്വകാര്യസംഭാഷണം നടത്തുകയാണെങ്കിൽ, ആ സംഭാഷണത്തിന് മുമ്പായി നിങ്ങൾ ഒരു സ്വദഖ നൽകുക.)


​💡 ഇവിടെയല്ലേ യഥാർത്ഥ ചോദ്യം വരുന്നത്?

​ഇവിടെ ഇബ്നു തൈമിയ്യ എന്താണ് ചെയ്തതെന്ന് കണ്ടോ?

​പ്രത്യേകം സമയം തെരഞ്ഞെടുത്തു: വെള്ളിയാഴ്ച ദിവസം,അതും പള്ളിയിൽ പോകുന്നതിന് തൊട്ടുമുമ്പ്!

​ഖുർആൻ ആയത്ത് സ്വയം വ്യാഖ്യാനിച്ചു: റസൂലുള്ളാഹിയോട് സംസാരിക്കാൻ മുൻപ് സ്വദഖ കൊടുക്കണം എന്ന് പറഞ്ഞ ആയത്തിൽ നിന്ന്, അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ പോകും മുൻപും സ്വദഖ കൊടുക്കാം എന്ന് സ്വയം ചിന്തിച്ച് കണ്ടെത്തി.


​💥 ഇനി മുജാഹിദുകളോട് പോയിന്റ് ടു പോയിന്റ് ചോദ്യങ്ങൾ:

​👉 ചോദ്യം 1: ഖുർആനിലെ ഈ ആയത്ത് പിടിച്ച് ഇബ്നു തൈമിയ്യ ചെയ്തതുപോലെ വെള്ളിയാഴ്ച പള്ളിയിൽ പോകും മുൻപ് സ്വദഖ ചെയ്യാൻ തിരുനബി (സ്വ) പഠിപ്പിച്ചിട്ടുണ്ടോ? (ഇല്ല!)

👉 ചോദ്യം 2: ഏതെങ്കിലും ഒരു സ്വഹാബി ഈ ആയത്ത് തെളിവാക്കി വെള്ളിയാഴ്ച ജുമുഅക്ക് പോകുമ്പോൾ സ്വദഖ ചെയ്‌തോ? (ഇല്ല!)

👉 ചോദ്യം 3: നാല് ഇമാമുമാരിൽ ആരെങ്കിലും ഈ കൽപന സ്വന്തമായി ഖിയാസ് ചെയ്ത് വെള്ളിയാഴ്ച പള്ളിയിൽ പോകും മുൻപുള്ള പ്രത്യേക സുന്നത്താക്കി മാറ്റിയോ? (ഇല്ല!)

​നബിയോ സ്വഹാബത്തോ നാല് ഇമാമുമാരോ ചെയ്യാത്ത ഒരു കാര്യം, ഖുർആൻ ആയത്ത് സ്വയം വ്യാഖ്യാനിച്ച് ഒരു പ്രത്യേക ദിവസവും സമയവും നിശ്ചയിച്ച് അമലുണ്ടാക്കിയ ഇബ്നു തൈമിയ്യ നിങ്ങളുടെ അളവുകോലിൽ ബിദ്അത്തുകാരനാണോ (മുബ്തദിഅ്)? അദ്ദേഹത്തെ തള്ളിപ്പറയാൻ നിങ്ങൾ തയ്യാറുണ്ടോ?


​മീലാദ് ആഘോഷവും ഇരട്ടത്താപ്പും:

​സുന്നികൾ പ്രവാചകന്റെ ജന്മദിനത്തിൽ സന്തോഷം പ്രകടിപ്പിക്കാനും സ്വലാത്ത് ചൊല്ലാനും തെളിവായി പറയുന്നത് സൂറത്തു യൂനുസിലെ 58-ാം ആയത്താണ്:

​قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ

​അല്ലാഹുവിന്റെ റഹ്മത്ത് കൊണ്ട് അവർ സന്തോഷിച്ചുകൊള്ളട്ടെ.​വിശുദ്ധ ഖുർആൻ റഹ്മത്തായി വിശേഷിപ്പിച്ചത് മുത്തു നബിയെയാണ്.ആ റഹ്മത്തിൽ സന്തോഷിക്കാൻ അല്ലാഹു കൽപ്പിച്ചതുകൊണ്ട് ഞങ്ങൾ മീലാദ് ആഘോഷിക്കുന്നു എന്ന് പറയുമ്പോൾ മുജാഹിദുകൾ ചാടിവീഴും: "ഈ ആയത്ത് തെളിവ് പിടിച്ച് നബി സന്തോഷിച്ചോ? സ്വഹാബികൾ ചെയ്‌തോ? ഇമാമുമാർ ചെയ്‌തോ?" എന്ന്!


നിങ്ങളുടെ ആചാര്യൻ ഇബ്നു തൈമിയ്യ റസൂലിനോട് സംസാരിക്കാൻ പറഞ്ഞ ആയത്ത് വെച്ച് സ്വന്തമായി ന്യായമുണ്ടാക്കി വെള്ളിയാഴ്ച പള്ളിയിൽ പോകും മുൻപ് സ്വദഖ ചെയ്താൽ അത് മഹാ സംഭവവും തെളിവും!

​സുന്നികൾ അല്ലാഹുവിന്റെ റഹ്മത്തിൽ സന്തോഷിക്കാൻ പറഞ്ഞ ആയത്ത് വെച്ച് റസൂലുള്ളാഹിയുടെ ജന്മദിനം ആഘോഷിച്ചാൽ അത് വലിയ ബിദ്അത്തും ഹറാമും!

സ്വന്തം നേതാക്കൾ ഖുർആൻ ആയത്ത് വെച്ച് സ്വന്തമായി ഒരു കാര്യമുണ്ടാക്കിയാൽ അതിന് ന്യായീകരണത്തിന്റെ മാലപ്പടക്കം! സാധാരണക്കാരായ മുസ്ലിങ്ങൾ റസൂലുള്ളാഹിയോടുള്ള സ്നേഹം പ്രകടിപ്പിച്ചാൽ ഉടൻ വരും "നബി ചെയ്തോ സ്വഹാബത്ത് ചെയ്തോ" എന്ന തട്ടിപ്പുമായി!

​ഇത്തരം ഇരട്ടത്താപ്പുകൾ തിരിച്ചറിയുക, സാമാന്യ ജനങ്ങളെ വിവരക്കേട് പറഞ്ഞ് വഞ്ചിക്കുന്ന മുജാഹിദ് ശൈലികളെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുക!

@highlight @highlight Faisal Moulavi Puthuparamba Wayanad Siraj Thwalhath Moozhikkal Firos Ibn Musthafa സ്നേഹ സംവാദം Ilyas Mp Ilyasebrahim Mujeeb Pattambi മുഹമ്മദ് ഹാരിഫ് മാട്ടൂൽ Ashraf Ashraf Tp Yusuff Ansari Azeez Azeez M B Hameed Mb Abdul Rauf Siraj Pandalam മഹമൂദ് പി പി @highlight

ശൈഖ് ജീലാനി (റ) വിനോട് സഹായം തേടൽ ശൈഖ് തന്നെ നിർദ്ദേശിച്ചിട്ടുണ്ടോ?

 വഹാബിയുടെ കപട തൗഹീദ് വാദങ്ങൾക്കും സമസ്തയുടെയും അഹ്‌ലുസ്സുന്നതിന്റെയും ആചാരങ്ങൾക്കെതിരെ ഉന്നയിച്ച അജ്ഞത നിറഞ്ഞ ആരോപണങ്ങൾക്കും പ്രമാണബദ്ധമായ  ഖണ്ഡനം താഴെ നൽകുന്നു:


ജീലാനി ദിനവും വഫാത്ത് അനുസ്മരണവും:

മഹാന്മാരുടെ സ്മരണ പുതുക്കുന്നതും അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും സദഖ നൽകുന്നതും പൂർണ്ണമായും ഇസ്‌ലാമികമാണ്. «وَذَكِّرْهُم بِأَيَّامِ اللَّهِ» (അല്ലാഹുവിന്റെ ദിനങ്ങളെക്കൊണ്ട് അവരെ ഓർമ്മിപ്പിക്കുക) എന്ന് പരിശുദ്ധ ഖുർആൻ ആജ്ഞാപിച്ചിട്ടുണ്ട്. താൻ ജനിച്ച തിങ്കളാഴ്ച ദിവസം നബി ﷺ നോമ്പ് നോറ്റുകൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹത്തെ സ്മരിച്ചത് ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച സ്വഹീഹായ പ്രമാണമാണ്. പൊതുവായ ഇബാദത്തുകളെ മഹാന്മാരുടെ ഓർമ്മക്കായി ഒരു പ്രത്യേക ദിവസം സംഘടിപ്പിച്ചു എന്നതുകൊണ്ട് അത് ഒരിക്കലും വഴികേടായ ബിദ്അത്താകുന്നില്ല.


ശൈഖ് ജീലാനി (റ) വിനോട് സഹായം തേടൽ ശൈഖ് തന്നെ നിർദ്ദേശിച്ചിട്ടുണ്ടോ?:


ഉണ്ട്. ശൈഖ് അബ്ദുൽ ഖാസിം ബസ്സാർ (റ) ശൈഖ് ജീലാനി (റ) യെ ഉദ്ധരിച്ച് പറയുന്നു:


عن الشيخ أبي القاسم البزار قال: سمعت سيّدي الشّيخ محيى الدّين عبد القادررضي الله عنه يقول: من استغاث بي فى كربة كشفت عنه، ومن ناداني باسمي في شدة فرجت عنه


സാരം: ശൈഖ് ജീലാനി (റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു: വിഷമഘട്ടത്തിൽ വല്ലവനും എന്നോട് സഹായം തേടിയാൽ അവന്റെ വിഷമം ഞാൻ അകറ്റും. വിപൽ ഘട്ടത്തിൽ വല്ലവനും എന്റെ നാമം വിളിച്ചാൽ അവന്റെ പ്രയാസം ഞാൻ അകറ്റും. (ബഹ്ജത്തുൽ അസ്റാർ: 102).


ശൈഖ് ജീലാനി (റ) വീണ്ടും പറയുന്നു:


أنا قطب أقطاب الوجود حقيقــة = على سائر الأقطاب عزي وحرمتي

توسل بنا في كل هــولٍ وشـدةٍ = أغيثك في الأشياء طرا بهمــتي

أنا لمريـدي حافــظٌ ما يخافـه = وأحرسه من كل شـر وفتنــة

مريدي إذا ما كان شـرقا ومغـربا = أغثه إذا ما صار في أي بلــدة


സാരം: ഞാൻ ലോകത്തുള്ള എല്ലാ ഖുതുബുകളുടെയും ഖുതുബാണ്. എന്റെ വാക്കും എന്റെ ബഹുമാനവും എല്ലാ ഖുതുബുകളും അംഗീകരിക്കുന്നതുമാണ്. എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നീ എന്നെ കൊണ്ട് തവസ്സുലാക്കൂ. എന്നാൽ എല്ലാ വിഷയങ്ങളിലും ഞാൻ നിന്നെ സഹായിക്കുന്നതാണ്. എന്റെ MUരീദ് ഭയക്കുന്ന കാര്യങ്ങളിൽ നിന്നെല്ലാം ഞാനവനു സംരക്ഷണം നൽകുന്നതും എല്ലാ വിധ ഫിത്നകളിൽ നിന്നും നാശത്തിൽ നിന്നും ഞാനവനെ കാക്കുന്നതാണ്. എന്റെ മുരീദ് കിഴക്കോ പടിഞ്ഞാറോ ആയാലും ഏതു നാട്ടിലൂടെ സഞ്ചരിക്കുന്നവനായാലും അവനെ ഞാൻ സഹായിക്കുന്നതാണ്. (ഫുതുഹുൽ ഗൈബ്: 237).   


ശൈഖ് ജീലാനി (റ) തുടരുന്നു:


مريدي لك البشرى تكون على الوفا = إذا كنت في هم أغثك بهمـــتي

مريدي تمسـك بي وكــن واثـقاً = لأحميك في الدنيا ويوم القيـامــة

أنا لمريدي حافـظ مــا يخافـه = وانجيه من شر الأمور وبلـــوة


സാരം: എന്റെ മുരീദെ! പൂർത്തീകരിക്കപ്പെടുന്ന ഒരു സന്തോഷവാർത്തയിതാ. നീ വല്ല പ്രയാസത്തിലുമായാൽ എന്റെ ഹിമ്മത്തു കൊണ്ട് നീ രക്ഷപ്പെടുന്നതാണ്. എന്റെ മുരീദെ! നീ എന്നെ മുറുകെ പിടിക്കുകയും എന്നെക്കൊണ്ട് ഉറപ്പിക്കുകയും ചെയ്യൂ. എന്നാൽ ഇഹത്തിലും പരത്തിലും ഞാൻ നിന്നെ കാക്കുന്നതാണ്. എന്റെ മുരീദ് ഭയപ്പെടുന്ന കാര്യങ്ങളിൽ ഞാൻ അവനു സംരക്ഷണം നൽകുന്നതും എല്ലാ വിധ നാശത്തിൽ നിന്നും മുസ്വീബത്തിൽ നിന്നും ഞാൻ അവനു കാവൽ നൽകുന്നതുമാണ്. (ഫുതൂഹുൽ ഗൈബ്: 234).  


സൃഷ്ടികളോട് ആവലാതി പറയരുതെന്ന ഉദ്ധരണിയുടെ യഥാർത്ഥ അർത്ഥം:


ദുർവ്യാഗ്യാനി വീരന്മാരായ വഹാബികൾ  ദുർവ്യാഖ്യാനിക്കുന്ന ശൈഖ് ജീലാനി (റ) വിന്റെ വാക്കുകൾ താഴെ നൽകുന്നു:


الوصية لا تشكون إلى أحد ما نزل بك من خير كائناً من كان صديقاً أو عدواً و لا تتهمن الرب عزّ و جلّ فيما فعل فيك و أنزل بك من البلاء ، بل أظهر الخير و الشكر ، فكذبك باظهارك للشكر من غير نعمة عندك خير من صدقك في إخبارك جلية الحال بالشكوى ... من الذي خلا من نعمة الله عزَّ وجلَّ ؟؟ قال الله تعالى : ( وَ إِن تَعُدُّواْ نِعْمَةَ اللّهِ لاَ تُحْصُوهَا ) . النحل18. فكم من نعمة عندك وأنت لا تعرفها ؟؟ لا تسكن إلى أحد من الخلق، و لا تستأنس به ، و لا تطلع أحداً على ما أنت فيه ، بل يكون أنسك بالله عزَّ وجلَّ ، و سكونك إليه و شكواك منه و إليه لا ترى ثانياً ، فإنه ليس لأحد ضر و نفع ، و لا جلب و لا دفع ، و لا عزَّ و لا ذل ، و لا رفع و لا خفض ، و لا فقر و لا غنى ، و لا تحريك و لا تستكين ، الأشياء كلها خلق الله عزَّ وجلَّ و بيد الله عزَّ وجلَّ ، بأمره و إذنه جريناها ، و كل يجري لأجل مسمى ، و كل شيء عنده بمقدار ، لا مقدم لما أخر ، و لا مؤخر لما قدم ، قال الله عزَّ وجلَّ : ( وَ إِن يَمْسَسْكَ اللّهُ بِضُرٍّ فَلاَ كَاشِفَ لَهُ إِلاَّ هُوَ وَ إِن يُرِدْكَ بِخَيْرٍ فَلاَ رَآدَّ لِفَضْلِهِ يُصَيبُ بِهِ مَن يَشَاءُ مِنْ عِبَادِهِ وَ هُوَ الْغَفُورُ الرَّحِيمُ ) يونس107 .


സാരം: നിനക്ക് നന്മ ലഭിച്ചാലും മിത്രമോ ശത്രുവോ ആയ ഒരാളോടും നീ ആവലാതി പറയരുത്. അതെ പോലെ നിന്റെ കാര്യത്തിൽ അല്ലാഹു പ്രവർത്തിക്കുന്നതിലും നിന്നിൽ അവൻ ഇറക്കുന്ന പരീക്ഷണത്തിലും നീ അല്ലാഹുവെ തെറ്റിദ്ധരിക്കരുത്. പ്രത്യുത നന്മയും നന്ദിയും പ്രകടിപ്പിക്കുകയാണ് വേണ്ടത്. കാരണം ഒരനുഗ്രഹവും നിന്റെ പക്കലില്ലെങ്കിലും നന്ദി പ്രകടിപ്പിച്ച് കളവുപറയുന്നതായിരിക്കും ആവലാതിപ്പെട്ട് അവസ്ഥ വെളിവാക്കി സത്യം പറയുന്നതിനേക്കാൾ ഉത്തമം. അല്ലാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് ഒഴിവായവൻ ആരുണ്ട്? അല്ലാഹു പറയുന്നു. "അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾ എണ്ണുകയാണെങ്കിൽ അവ എണ്ണി തിട്ടപ്പെടുത്താൻ നിങ്ങൾക്കാവില്ല". നീ അറിയാത്ത അല്ലാഹുവിന്റെ എത്രയെത്ര അനുഗ്രഹങ്ങൾ നിന്നിലുണ്ട്. ഒരു സൃഷ്ടിയിലേക്കും നീ ചായുകയോ അവനെക്കൊണ്ട് സന്തോഷിക്കുകയോ നിന്റെ അവസ്ഥ ആരേയും അറിയിക്കുകയോ ചെയ്യരുത്. പ്രത്യുത നിന്റെ സന്തോഷവും നിന്റെ ചായ്‌വും നിന്റെ ആവലാതിയും എല്ലാം അല്ലാഹുവെക്കൊണ്ടാവണം. ഒരു രണ്ടാമനെ നീ കാണരുത്. കാരണം ഉപകാരോപദ്രവം വരുത്താനോ ഉപകാരം വലിച്ചുകൊണ്ട് വരാനോ ഉപദ്രവം തട്ടിക്കളയാനോ യോഗ്യതയും നിസ്സാരതയും ഔന്നിത്യവും താഴ്ചയും ദാരിദ്ര്യവും ഐശ്വര്യവും നൽകുവാനോ ചലിപ്പിക്കുവാനോ അടക്കുവാനോ ഒരാൾക്കും കഴിയില്ല. എല്ലാ വസ്തുക്കളും അല്ലാഹുവിന്റെ സൃഷ്ടികളും അവന്റെ നിയന്ത്രണത്തിലുമാണ്. അല്ലാഹുവിന്റെ ഉദ്ദേശ്യപ്രകാരവും അവന്റെ അനുമതി പ്രകാരവും മാത്രമാണ് എല്ലാം നടക്കുന്നത്. എല്ലാം ഒരു നിശ്ചിത അവധി വരെ പ്രവർത്തിക്കുന്നതും എല്ലാറ്റിനും ഒരു തീരുമാനം അല്ലാഹുവിന്റെ അടുക്കലുണ്ട്. അല്ലാഹു പിന്തിപ്പിച്ചതിനെ മുന്തിക്കുന്നവനോ അവൻ മുന്തിപ്പിച്ചതിനെ പിന്തിപ്പിക്കുന്നവനോ ഇല്ല. അല്ലാഹു പറയുന്നു: "താങ്കൾക്ക് അല്ലാഹു വല്ല ദോഷവും ഏൽപിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ താങ്കൾക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവന്റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല. തന്റെ ദാസന്മാരിൽ നിന്ന് താൻ ഇച്ഛിക്കുന്നവർക്ക് അനുഗ്രഹം അവൻ അനുഭവിപ്പിക്കുന്നു. അവൻ ഏറെ പൊറുക്കുന്നവനും കരുണചെയ്യുന്നവനുമെത്രെ". (യൂനുസ്: 107) (ഫുതൂഹുൽ ഗൈബ്: 33-43/44).   


ഖൈറും ശർറും അല്ലാഹുവിൽ നിന്നാണെന്നും (والقدر خيره وشرّه من الله تعالى) അതിനാൽ അനുഗ്രഹം ലഭിക്കുമ്പോഴും ബുദ്ധിമുട്ടുകൾ നേരിടുമ്പോഴും അല്ലാഹുവിനു നന്ദി പ്രകടിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നുമാണ് ശൈഖ് ജീലാനി (റ) പഠിപ്പിക്കുന്നത്. അല്ലാഹു നിശ്ചയിച്ച കാര്യകാരണങ്ങളുമായി ബന്ധപ്പെടുന്നതിന് ഖദറിലുള്ള വിശ്വാസം വിരുദ്ധമല്ല. രോഗി ഡോക്ടറെ സമീപിക്കുന്നത് അല്ലാഹുവിനെ മറന്നുകൊണ്ടല്ല, മറിച്ച് അല്ലാഹു നിശ്ചയിച്ച ഭൗതിക കാരണമായതുകൊണ്ടാണ്. അതുപോലെ അല്ലാഹു നിശ്ചയിച്ച അഭൗതിക കാരണങ്ങൾ എന്ന നിലയിലാണ് അമ്പിയാക്കളോടും ഔലിയാക്കളോടും സുന്നികൾ സഹായം തേടുന്നത്. ഇതിന് വിരുദ്ധമായ യാതൊരു പരാമർശവും ശൈഖ് ജീലാനിയുടെ വചനങ്ങളിലില്ല.


ഖുതുബിയ്യത്തും മുഹ്‌യിദ്ദീൻ മാലയും:

മഹാന്മാരെ കൊണ്ട് തവസ്സുൽ ചെയ്യലും ഇസ്തിഗാഥ നടത്തലും പ്രമാണബദ്ധമാണ്. ഈസാ നബി (അ) അല്ലാഹുവിന്റെ അനുമതിയോടെ (بِإِذْنِ اللَّهِ) മരിച്ചവരെ ജീവിപ്പിച്ചതും, സുലൈമാൻ നബി (അ) യുടെ സഭയിലെ സ്വാലിഹായ ആസ്വിഫ് ബിൻ ബർഖിയ ബൽഖീസ് റാണിയുടെ സിംഹാസനം നിമിഷനേരം കൊണ്ട് എത്തിച്ചതും ഖുർആൻ (സൂറത്തുന്നമ്ല്: 40) സ്ഥിരീകരിച്ച കറാമത്തുകളാണ്. അല്ലാഹു നൽകിയ ശക്തിയും അനുമതിയും കൊണ്ട് മഹാന്മാർ ഉത്തരം നൽകുമെന്നും സഹായിക്കുമെന്നും വിശ്വസിക്കുന്നത് തൗഹീദിന് എതിരല്ല, മറിച്ച് അഹ്‌ലുസ്സുന്നതിന്റെ ഖണ്ഡിതമായ അഖീദയാണ്.


റാത്തീബുകളും "ഹാ-ഹീ-ഹു" പോലെയുള്ള ദിക്റുകളും:


തസവ്വുഫിന്റെ പാരമ്പര്യ പ്രമാണങ്ങൾ അനുസരിച്ച് ആരിഫീങ്ങളായ മഹാന്മാർ നിർണ്ണയിച്ച ഇലാഹീ നാമങ്ങളും ഹുറൂഫുകളുമാണ് റാത്തീബുകളിലുള്ളത്. അല്ലാഹുവിന്റെ കിതാബിൽ നിന്നുള്ള ആയത്തുകളും സ്വഹീഹായ സലാവാത്തുകളും ഉൾക്കൊള്ളുന്ന റാത്തീബുകളെ "ബിദ്അത്ത്" എന്ന് വിളിക്കുന്നത് സലഫികളുടെ ദീനീ അജ്ഞത മാത്രമാണ്.


പ്രമാണങ്ങളിൽ നിന്ന് സ്വന്തം ഇഷ്ടത്തിനനുസരിച്ച് അർത്ഥങ്ങൾ വ്യാഖ്യാനിച്ച്, സലഫുസ്സ്വാലിഹീങ്ങളും അഹ്‌ലുസ്സുന്നയുടെ അئമ്മത്തുകളും തുടർന്നുവന്ന ആത്മീയ പാതയെ 'ശിർക്ക്' എന്ന് ചാപ്പകുത്താൻ ഇറങ്ങിയ നിന്റെ അജ്ഞത ഇവിടെ പൂർണ്ണമായി ബോധ്യപ്പെട്ടിരിക്കുകയാണ്.


സയ്യിദുനാ ശൈഖ് ജീലാനി (റ) തൻറെ ഗ്രന്ഥങ്ങളിൽ നേരിട്ട് തവസ്സുലും ഇസ്തിഗാഥയും ചെയ്യാൻ കൽപ്പിച്ചത് പ്രമാണമായി നിലനിൽക്കുമ്പോൾ, അത് മറച്ചുവെച്ച് ജനങ്ങളിൽ വ്യാജ പ്രചാരണം നടത്തുന്ന നിന്റെയും കൂട്ടരുടെയും സലഫി നാടകങ്ങൾ അഹ്‌ലുസ്സുന്നയുടെ സത്യത്തിന് മുന്നിൽ എന്നെന്നേക്കുമായി തകർന്നടിയും!


@followers محمد طيب سليمان

Sunday, September 20, 2026

മുഹമ്മദ് നബിയുടെ പ്രവചനം* രണ്ടാലൊരു വിഭാഗത്തെ (ജയിച്ചടക്കാൻ കഴിയുമെന്നു) അല്ലാഹു വാഗ്ദത്തം ചെയ്തിട്ടുണ്ട്

 


*മുഹമ്മദ് നബിയുടെ പ്രവചനം*

രണ്ടാലൊരു വിഭാഗത്തെ (ജയിച്ചടക്കാൻ കഴിയുമെന്നു) അല്ലാഹു വാഗ്ദത്തം ചെയ്തിട്ടുണ്ട്

Part. 8

പ്രവാചകത്വത്തിന്റെ അടയാളം


പ്രവചനം ബദറിൽ

.........

മുഹമ്മദ് നബി പ്രവാചകനാണ് എന്നതിന് ധാരാളം തെളിവുകൾ അമാനുഷിക സംഭവങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിൽ പെട്ട ചിലതാണ് അവിടത്തെ പ്രവചനങ്ങൾ

...........

പ്രവചനം - 8



പ്രവചനം ബദറിൽ


ഖുർആനിലെ ചില പ്രവചനങ്ങളാണ് മുകളിൽ കൊടുത്തിട്ടു ള്ളത്. ഇനി ഹദീസുകളിലെ ദീർഘദർശനങ്ങളിൽ ചിലതു പരിശോ ധിക്കാം. ആദ്യമായി ബദറിലേക്ക് പ്രവേശിക്കുക. ഇസ്‌ലാമിക യുദ്ധ ത്തിൽ അതിപ്രാധാന്യമർഹിക്കുന്നതും പ്രഥമഗണനീയവുമാകുന്നു ബദർ യുദ്ധം. ആയിരവും മുന്നൂറും തമ്മിലുള്ള ബലാബലപ്പരീക്ഷണം; ആയുധവും ആദർശവും തമ്മിലുള്ള അത്യുഗ്ര മത്സരം; സത്യാസ ത്യങ്ങൾ തമ്മിലുള്ള പ്രകടമായ വിവേചനം; അതായിരുന്നു ബദർ പോരാട്ടം. അതിൽ മുസ്‌ലിംകൾക്കും ലഭിച്ച അനുപമമായ വിജയം ചരിത്ര പ്രസിദ്ധമാണ്. ഹിജ്റ രണ്ടാം അബ്ദം റംസാൻ പതിനേഴി നാണ് ഈ യുദ്ധം നടന്നത്. അവയെല്ലാം സത്യമായും പ്രസപഷ്ട മായും പുലരുകയുണ്ടായി.


മുസ്ല‌ിംകളെ സ്വന്തം വീട്ടിൽ നിന്നും നാട്ടിൽ നിന്നും ആട്ടി യോടിച്ചവരായിരുന്നു മക്കയിലെ മുശ്‌രിക്കുകൾ. പക്ഷെ അതുകൊ ണ്ടൊന്നും അവർക്കു മതിവന്നില്ല. അന്യനാട്ടിലും സ്വൈരമായി ജീവി ക്കാൻ മുസ്‌ലിംകളെ അനുവദിക്കരുതെന്നായിരുന്നു അവരുടെ നിശ്ച യം. ഇക്കാര്യം സഗൗരവം കണക്കിലെടുത്തുകൊണ്ട് നബീകരീം (സ) ശത്രുക്കളുടെ സാമ്പത്തിക ശക്തി ക്ഷയിപ്പിക്കുന്നതിനുള്ള പോം വഴികൾ ആസൂത്രണം ചെയ്‌തുകൊണ്ടിരുന്നു. അബൂ സുഫ‌്യാന്റെ നേതൃത്വത്തിൽ ശാമിൽ നിന്നും തിരിച്ച കച്ചവടച്ചരക്കുകൾ പിടിച്ചടു ക്കുവാൻ വേണ്ടി നബി(സ) മുന്നൂറ്റിപ്പതിമൂന്ന് പേരോടുകൂടി പുറപ്പെ ട്ടു. കച്ചവടസംഘം തന്ത്രപൂർവ്വം മറ്റൊരു വഴിക്കു പോയെന്നും ശത്രു ക്കളുടെ സൈന്യവ്യൂഹം മക്കായിൽ നിന്നു പുറപ്പെട്ടിട്ടുണ്ടെന്നും തിരു


അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ


മേനി(സ)ക്കു വിവരം കിട്ടിയപ്പോൾ അവിടുന്ന് അനുചരന്മാർക്കു ഇപ കാരം സുവിശേഷ പ്രവചനം നൽകി.


“രണ്ടാലൊരു വിഭാഗത്തെ (ജയിച്ചടക്കാൻ കഴിയുമെന്നു) അല്ലാഹു വാഗ്ദത്തം ചെയ്തിട്ടുണ്ട്. ഒന്നുകിൽ കച്ചവടസംഘം അല്ലെ ങ്കിൽ സൈന്യവ്യൂഹം." ഈ വാഗ്ദത്ത പ്രവചനത്തെ വിശുദ്ധ ഖുർ ആൻ പിന്നീടെടുത്തുദ്ധരിക്കുകയുണ്ടായി. “രണ്ടാലൊരു സംഘം നിങ്ങൾക്ക് അധീനപ്പെടുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്‌ത സന്ദർഭം അനുസ്‌മരിക്കുക." (8:7) ഈ പ്രവചനം വ്യക്തമായി പുലർന്നതിനു ബദറിലെ ഓരോ മണൽ തരിയും സാക്ഷിയത്രെ.


അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ

Bavausthadh

Copied Aslam pgi

https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW?s=cl&p=a&ilr=4

 

https://t.me/islamrealpath



Friday, September 4, 2026

യാഥാർത്ഥ്യ ലോകം;* *ഭൂമിയിൽ തന്നെ അനുഭവിക്കാംബുർദഃയിലെ ഈ വരി നോക്കൂ: لَا طِيبَ يَعْدِلُ تُرْبًا ضَمَّ أَعْظُمَهُ طُوبَى لِمُنْتَشِقٍ مِنْهُ وَمُلْتَثِمِ

 📚

*യാഥാർത്ഥ്യ ലോകം;*

*ഭൂമിയിൽ തന്നെ അനുഭവിക്കാം*

_________________


ബുർദഃയിലെ ഈ വരി നോക്കൂ:


لَا طِيبَ يَعْدِلُ تُرْبًا ضَمَّ أَعْظُمَهُ

طُوبَى لِمُنْتَشِقٍ مِنْهُ وَمُلْتَثِمِ


തിരുനബി ﷺ യുടെ തിരുശരീരം ഉൾക്കൊണ്ട മണ്ണിനോട് തുല്യമാകുന്ന മറ്റൊരു സുഗന്ധവസ്തുവുമില്ല. ആ പുണ്യമണ്ണിന്റെ സുഗന്ധം ആസ്വദിച്ച് ശ്വസിക്കുന്നവനും അതിനെ ചുംബിക്കുന്നവനും എത്ര ഭാഗ്യവാൻ!


ഇവിടെ പറയുന്ന സുഗന്ധം, ഭൂമിലോകത്തെ അത്തർ പൂശിയിട്ട് ലഭിക്കുന്ന ഒന്നല്ല. അത് എവിടെയും പുരട്ടി വാസന നിർമ്മിക്കാൻ പറ്റും. ഇമാം ബുസ്വൂരി(റ) വർണ്ണിക്കുന്നത്, സാധാരണ വാസനയല്ല. സ്വാലിഹീങ്ങൾക്ക് ആസ്വദിക്കാൻ പറ്റുന്ന പ്രത്യേകമായ സുഗന്ധമാണ്. വിശ്വസ്തരായ പലരും ഹജ്ജിന് പോയ സമയത്ത് ഇത് ആസ്വദിച്ച അനുഭവം പങ്കുവെച്ചത്, അല്ലാമഃ അഹ്‌മദ് ബ്നു അജീബഃ (ഹി: 1224 ൽ വഫാത്) തൻ്റെ ബുർദഃയുടെ ശറഹിൽ രേഖപ്പെടുത്തുന്നു:


وهذا الطِّيبُ الذي أراد الناظم رحمه الله تعالى يحتمل أن يكون حِسِّيًّا، وهو الظاهر، وقد حدَّث كثيرٌ ممن يُوثَق به من الحُجَّاج ممن اتصل بالقبر الشريف أنهم يجدون في تلك البقعة روائح طيبة خارجة عن العادة، ...

 وإذا كانت الرائحة الطيبة توجد عند بعض قبور الصالحين الوارثين عنه من كثرة الصلاة عليه، فكيف لا توجد عند قبر من طيَّب الرجل بطيب رِئْتَاهُ، وقد كان في حياته صلى الله عليه وسلم ينفع الطيب منه مَن مسَّ طيبًا أو لم يمسَّه. اهـ

(شرح البردة لأحمد بن عجيبة: ١٤٥)


മഹാന്മാരുടെ ഖബ്‌റിനരികിൽ നിന്നും ഇതുണ്ടാകുമെന്നും മഹാൻ പറയുന്നുണ്ട്. ആലമുൽ ഹഖീഖഃ - യാഥാർത്ഥ്യങ്ങളുടെ ലോകം ഇഹലോകത്ത് വെച്ച് തന്നെ അനുഭവിക്കുന്നതാണിത്. 


ഉഹ്‌ദ് പോർക്കളത്തിൽ വെച്ച്, അനസ് ബ്നു നള്ർ(റ), സഅ്ദ്(റ) നോട് പറഞ്ഞത് ഹദീസിൽ കാണാം:


 أَيْنَ يَا سَعْدُ، إِنِّي أَجِدُ رِيحَ الْجَنَّةِ دُونَ أُحُدٍ.


"സഅ്ദേ, നീ എവിടെ !

ഉഹ്ദ് പർവതത്തിന്റെ ഭാഗത്തുനിന്ന് സ്വർഗത്തിന്റെ പരിമളം ഞാൻ അനുഭവിക്കുന്നല്ലോ.!"

ഇത്രയും പറഞ്ഞ് മഹാൻ ശത്രുക്കളിലേക്ക് പാഞ്ഞടുത്തു. ശഹീദായി. അമ്പും വെട്ടും കുത്തുമായി എമ്പതോളം മുറിവുകൾ ആ സ്വഹാബി വര്യൻ്റെ ശരീരത്തിലുണ്ടായിരുന്നു. (സ്വഹീഹുൽ ബുഖാരി -3822)

ഇങ്ങനെ സ്വർഗത്തിൻ്റെ സുഗന്ധം മഹാൻ അനുഭവിച്ചതും ആലമുൽ ഹഖീഖഃയാണ്.


നോമ്പുകാരൻ ഉച്ചക്ക് ശേഷം പല്ല് തേക്കരുത്. ആ നേരത്തെ 'ഖുലൂഫ്' മിസ്‌കിനേക്കാൾ പരിമളം പരത്തുന്നതാണത്രെ. അത് പക്ഷെ, ഇഹലോകത്തല്ല. ആഖിറതിലാണെന്നാണ് ഇബ്നു അബ്ദിസ്സലാം(റ)യുടെ വ്യാഖ്യാനം. എന്നാൽ പരലോകത്ത് മാത്രമല്ല, ഭൂമിലോകത്ത് വെച്ചും അത് സാധ്യമാണെന്ന് ഇബ്നുസ്സ്വലാഹ്(റ) വിശദീകരിക്കുകയും ഇബ്നു അബ്ദിസ്സലാം(റ)യുടെ വ്യഖ്യാനത്തെ ഖണ്ഡിച്ചു കൊണ്ട് രചന നടത്തുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം, ഇബ്നു തൈമിയ്യഃയുടെ ശിഷ്യൻ ഇബ്നുൽ ഖയ്യിം പോലും അംഗീകരിക്കുന്നത് കാണാം. ഇഹലോകത്ത് വെച്ച് തന്നെ ഉണ്ടാകുമെന്നും മനുഷ്യരിലെ സജ്ജനങ്ങൾക്ക് അത് അനുഭവിക്കാനാകുമെന്നും അദ്ദേഹം പറയുന്നു: 


وَأَشَارَ الْمُحَقِّقُ شَمْسُ الدِّينِ بْنُ الْقَيِّمِ إِلَى وَجْهِ الْجَمْعِ بَيْنَ قَوْلَيْهِمَا بِأَنَّ رَائِحَةَ خُلُوفِ فَمِ الصَّائِمِ أَطْيَبُ مِنْ رِيحِ الْمِسْكِ فِي الدُّنْيَا بِالنِّسْبَةِ لِلَّهِ وَمَلَائِكَتِهِ وَخَوَاصِّ خَلْقِهِ مِنَ الْبَشَرِ دُونَ الْعَامَّةِ، وَأَمَّا فِي الْآخِرَةِ، فَالْكُلُّ يُدْرِكُ ذَلِكَ وَيَحسّهُ، كَمَا أَنْهَيْتُ عَلَيْهِ الْكَلَامَ فِي «تُحْفَةِ السِّوَاكِ فِي فَضَائِلِ السِّوَاكِ». اهـ

(تناضل العُمّال شرح فضائل الأعمال: ١٥٦ لمحمد السّفّاريني الحنبلي المتوفى سنة ١١٨٨ هـ )


ഇതെല്ലാം അനുഭവ ബോധ്യങ്ങളാണ്. തെളിവ് പറഞ്ഞ് സമർത്ഥിക്കേണ്ടതല്ല.


Thursday, September 3, 2026

സ്വലാത്തിന്റെ മാധുര്യവും തിരുദർശനവുംpart5

 *✦🔅🔅●﷽●🔅🔅✦*

💎💎💎💎💎💎💎💎💎


സ്വലാത്തിന്റെ മാധുര്യവും തിരുദർശനവും


പുസ്തകം 

അസ്‌ലം കാമിൽ സഖാഫി

പരപ്പനങ്ങാടി



Part 5



വെള്ളിയാഴ്ചയിൽ സ്വലാത്ത്:


സ്വർഗ്ഗം കാണാം

നബി(ﷺ) പറഞ്ഞു, വെള്ളിയാഴ്ച ദിനം എന്റെ മേൽ ആയിരം സ്വലാത്ത് ചൊല്ലുന്നവർ സ്വർഗ്ഗത്തിലെ തന്റെ സ്ഥാനം ദർശിക്കാതെ മരണം പുൽകുകയില്ല. (അബു മൂസൽ മദീനി)

എൺപത് വർഷത്തെ ദോഷം പൊറുക്കും

നബി(ﷺ)പറയുന്നു, വെള്ളിയാഴ്ച ദിനം എന്റെ മേൽ നൂറ് സ്വലാത്ത് ചൊല്ലുന്നവർക്ക് എൺപത് വർഷത്തെ ദോഷങ്ങൾ പൊറുക്കപ്പെടുന്നതാണ്. (അൽ മലാദ് വൽ ഇത്തി)

ശ്രേഷ്ഠദിനത്തിൽ വർദ്ധിപ്പിക്കുക

അൗസുബ്നു ഔസ്(റ) പറയുന്നു, നബി(ﷺ) പറഞ്ഞു: നിങ്ങളുടെ ദിവസങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായത് വെള്ളിയാഴ്ചയാണ്. അന്നാൺ ആദം നബി(ﷺ) സൃഷ്ടിക്കപ്പെട്ടത്. ആ ദിനത്തിൽ തന്നെയാണ് അദ്ദേഹം വഫാത്തായത്, അന്ത്യനാളും ഒരു വെള്ളിയാഴ്ചയാണ്. അതിനാൽ ആ ദിനങ്ങളിൽ നിങ്ങൾ എന്റെ മേൽ സ്വലാത്ത് വർദ്ധിപ്പിക്കുക. നിങ്ങളുടെ സ്വലാത്ത് എന്റെ മേൽ പ്രദർശിപ്പിക്കപ്പെടുന്നതാണ്. അവർ ചോദിച്ചു: എങ്ങിനെയാണ് പ്രദർശിപ്പിക്കപ്പെടുക? അങ്ങ് മണ്ണோடு ചേരില്ലേ, അവിടേൺ പറഞ്ഞു: അമ്പിയാക്കളുടെ ശരീരം മണ്ണ് തിന്നാൻ അല്ലാഹു വിലക്കിയിരിക്കുന്നു. (അബൂദാവൂദ്)

അത്ഭുത കഥകൾ - ഖബർ സ്വർഗമായി

പ്രമുഖ താബിഉൗ പണ്ഡിതൻ ഹസനുൽ ബസ്തി(റ)യുടെ അരികിൽ ഒരു വൃദ്ധ ചെന്നു പറഞ്ഞു: പ്രിയരേ എനിക്ക് സ്നേഹനിധിയായ ഒരു മകളുണ്ടായിരുന്നു. അവൾ മരണപ്പെട്ടു. എപ്പോഴും അവളെ ഓർക്കുകയാണ്. എനിക്കൊന്ന് അവളെ സ്വപ്നം കാണാൻ കഴിയുമോ? അതിനൊരു മാർഗ്ഗം പറഞ്ഞുതരുമോ?

ഹസനുൽ ബസ്തി(റ) പറഞ്ഞു, സ്വപ്നം കാണാൻ മാർഗ്ഗമുണ്ട്. പക്ഷേ, എത്രൊരവസ്ഥയിലാണ് മരണപ്പെട്ടയാൾ എന്ന് റിഞ്ഞാൽ ചിലപ്പോൾ ഇതിലേറെ ദുഃഖിക്കേണ്ടി വരും.

ആ വൃദ്ധ എനിക്ക് സ്വപ്നം കണ്ടേ തീരു എന്നായി. നിരുത്തിയില്ലതെയോയപ്പോൾ മഹാനവർകൾ സ്വപ്നം കാണാനുള്ള മാർഗ്ഗം വിവരിച്ചു കൊടുത്തു. ഇശാഇന് ശേഷം നാല് റക്അത്ത് നിസ്കരിക്കുക. ഓരോ റക്അത്തിലും ഫാതിഹക്ക് ശേഷം അൽഹാകു മുത്തകാസുർ സൂറത്ത് ഓതുക. ഉറങ്ങുന്നത് വരെ മുതൽ നബിയുടെ മേൽ സ്വലാത്ത് ചൊല്ലുക.

സന്തോഷപൂർവ്വം വൃദ്ധ വീട്ടിലേക്ക് മടങ്ങി. മഹാൻ പറഞ്ഞത് പോലെ നിർവഹിച്ചു.  ഉറങ്ങിയതെയുള്ള്.അതാ ഭീകരമായ ഒരു സ്വപ്നം അവളുടെ മകൾ നരകത്തിൽ കിടന്നു ആർത്തലറുന്നു.

അവളുടെ മുന്നിലും പിന്നിലും തീ ആളിക്കത്തുന്നു. ഭീകര രംഗം കാലിൽ കനത്ത ചങ്ങലകൾ.

വൃദ്ധ ഞെട്ടിയുണർന്നു. എങ്ങനെയെങ്കിലും നേരം വെളുപ്പിച്ചു.

വളരെ ദുഃഖിതയായി കരഞ്ഞ് കൊണ്ടിരുന്നു. ഹസനുൽ ബസരി(റ)യുടെ അരികിലേക്ക് വന്നു വിവരങ്ങൾ പറഞ്ഞു.

ഹസനുൽ ബസരി(റ) പറഞ്ഞു: നിന്നോട് ആദ്യമേ പറഞ്ഞതല്ലെ സ്വപ്നം കണ്ടാൽ ചിലപ്പോൾ ഇതിൽ കൂടുതൽ ദുഃഖമാവുമെന്ന്. ഇനി എന്ത് ചെയ്യും.

അവൾക്ക് വേണ്ടി നിങ്ങൾ സ്വദഖ ചെയ്യുക. അല്ലാഹുവിനോട് ദുആ ചെയ്യുക. മഹാനർ അവളെ സമാധാനിപ്പിച്ചു.

അവൾ അത് കേട്ട് കരഞ്ഞ് കൊണ്ട് തിരിച്ചു പോയി.

ദിവസങ്ങൾ കടന്നുപോയി.

ഒരു ദിവസം ഹസനുൽ ബസരി(റ) ഒരു സ്വപ്നം കാണുകയാണ്. സ്വർഗീയാരമത്തിൽ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ മറ്റു പല അത്ഭുതങ്ങൾ.

പെട്ടെന്ന് സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു. അവർ ചോദിച്ചു. നിങ്ങൾ എന്നെ അറിയുമോ?

ഇല്ല ഹസനുൽ ബസരി(റ) പറഞ്ഞു:

ദിവസങ്ങൾക്ക് മുമ്പ് മരണപ്പെട്ട മകളെ സ്വപ്നം കാണാൻ വേണ്ടി മാർഗ്ഗമന്വേഷിച്ചു. നിങ്ങളെ തേടി വന്ന സ്ത്രീയുടെ മകളാണ് ഞാൻ.

അത്ഭുതം മകൾ നരകത്തിൽ ശിക്ഷിക്കപ്പെടുന്നതായിട്ടാ ണല്ലോ നിന്റെ ഉമ്മ നിന്നെ സ്വപ്നം കണ്ടത്.

ആ സ്ത്രീ പറഞ്ഞു. അത് ശരിയാണ്. എന്റെ ഉമ്മ എന്നെ സ്വപ്നം കാണുമ്പോൾ ഞാൻ നരകത്തിലായിരുന്നു.

പിന്നീട് ഞങ്ങൾ അന്ത്യയുറങ്ങുന്ന ഖബർസ്ഥാനിലൂടെ നടന്നു നീങ്ങിയ ഒരു നല്ല മനുഷ്യൻ ഒരു സ്വലാത്ത് ചൊല്ലി ഖബറാളികൾക്ക് ഹദ്‌യ ചെയ്തു. ഉടൻ തന്നെ ശിക്ഷയനുഭവിക്കുന്ന അഞ്ഞൂറ്റി അമ്പതോളം ഖബറാളികൾക്ക് ശിക്ഷ നീക്കപ്പെടുകയും സ്വർഗത്തിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോൾ ഞങ്ങൾ സന്തോഷത്തിലും സുഖത്തിലുമാണ്.


Aslam Kamil Saquafi parappanangadi

ﷺﷺﷺﷺﷺﷺﷺﷺﷺﷺﷺ

⛱️⛱️⛱️⛱️⛱️⛱️⛱️