Showing posts with label *ഖബർകെട്ടിപ്പൊക്കൽ-വഹാബി കുപ്രചാരണങ്ങൾക് മറുപടി*. Show all posts
Showing posts with label *ഖബർകെട്ടിപ്പൊക്കൽ-വഹാബി കുപ്രചാരണങ്ങൾക് മറുപടി*. Show all posts

Monday, March 30, 2020

*ഖബർകെട്ടിപ്പൊക്കൽ-വഹാബി കുപ്രചാരണങ്ങൾക് മറുപടി*

*📚📖أهل السنة والجماعة📖📚*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക



*ഖബർകെട്ടിപ്പൊക്കൽ-വഹാബി കുപ്രചാരണങ്ങൾക് മറുപടി*




*വഹാബീ മതക്കാർ എല്ലായിപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന രൻ ട് ഹദീസുകള്‍*

*1- എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്"*


*2- . അബൂമര്‍സദ്‌(റ) നിവേദനം: നിശ്ചയം ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. നബിതിരുമേനി(സ) പറഞ്ഞു: ‘നിങ്ങള്‍ എന്റെ ഖബറിനെ വിഗ്രഹമാക്കരുത്. നിശ്ചയം ബനൂഇസ്രായീല്യര്‍ നശിച്ചത് അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ അവര്‍ പ്രാര്‍ത്ഥനാസ്ഥലമാക്കിയത് കൊണ്ടാണ്. ഒരു സൃഷ്ടിയെ ബഹുമാനിച്ച് അവന്റെ ഖബര്‍ പള്ളിയാക്കുന്നത് ഞാന്‍ വെറുക്കുന്നു. അത് അവന്റെയും ശേഷം മറ്റു മനുഷ്യര്‍ക്കും ഫിത്നയാവുമെന്നു ഭയപ്പെടേണ്ടതാണ്.”(ശറഹുല്‍ മുഹദ്ദബ്: 5/314 )......*





ഒന്നാമത്തേത്👇**





*񝰽񝰽񟐽񞰢എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്"🔷🔷🔻ഈ  ഹദീസിൻ റ്റെ ശരിയായ അർത്ഥതലം ഇനിപ്പറയുന്നതാണ്. പുത്തൻപ്രസ്ഥാനക്കാരുടെ നേതാവ് ശൌകാനി തന്നെ പറയട്ടെ;  🔷🔷🔻وأجابوا عن حديث { لا تتخذوا قبري عيدا } بأنه يدل على الحث على كثرة الزيارة لا على منعها ، وأنه لا يهمل حتى لا يزار إلا في بعض الأوقات كالعيدين . ويؤيده قوله : { لا تجعلوا بيوتكم قبورا } أي : لا تتركوا الصلاة فيها كذا قال الحافظ المنذري، وقال السبكي : معناه أنه لا تتخذوا لها وقتا مخصوصا لا تكون الزيارة إلا فيه(نيل الأوطار: ١٨١/٥)🔷🔷🔻"എന്റെ ഖബ്റിനെ നിങ്ങൾ ഉത്സവമാക്കരുത്" എന്ന ഹദീസിന് സിയാറത്ത് സുന്നത്താണെന്ന് പറയുന്നവർ പറയുന്ന മറുപടിയിതാണ്. സിയാറത്ത് വർദ്ദിപ്പിക്കുവാൻ പ്രോത്സായിപ്പിക്കുന്നതാണ്  പ്രസ്തുത ഹദീസ്. സിയാറത്ത് വിലക്കുന്നതല്ല.*





*രണ്ട് പെരുന്നാളുകൾ പോലെ ചിലസമയങ്ങളിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം സ്വീകരിക്കരുതെന്ന്മാണ് ഹദീസിന്റെ താല്പര്യം.'നിങ്ങളുടെ വീടുകൾ നിങ്ങൾ ഖബ്റുകളാക്കരുത്' എന്ന ഹദീസിന്റെ താല്പര്യം വീട്ടില് വെച്ച് നിസ്കരിക്കുന്നത് നിങ്ങൾ ഉപേക്ഷിക്കരുതെന്നാണല്ലോ.പ്രസ്തുത ഹദീസ് ഇതിനുപോൽബലകമാണ്.ഹാഫിള് മുൻദിരി(റ) ഇപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്.*


*ഇമാം സുബ്കി(റ) പറയുന്നു. സിയാറത്തിനു നിങ്ങൾ ഒരു പ്രത്യേക സമയം നിർണ്ണയിച്ച് അതിൽ മാത്രം സിയാറത്ത് ചെയ്യുന്ന സ്വഭാവം നിങ്ങൾ സ്വീകരികരുത് എന്നാണു ഹദീസിന്റെ താല്പര്യം. (നയ് ലുൽ  ഔത്വാർ 5/181)..........*






*ആരോപണം....2 മറുപടി*




*“ഖബറിന്മേല്‍ പള്ളി നിര്‍മിക്കുന്നത് വെറുക്കപ്പെടും. അബൂമര്‍സദ്‌(റ) നിവേദനം: നിശ്ചയം ഖബറിലേക്ക് തിരിഞ്ഞു നമസ്കരിക്കുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു. നബിതിരുമേനി(സ) പറഞ്ഞു: ‘നിങ്ങള്‍ എന്റെ ഖബറിനെ വിഗ്രഹമാക്കരുത്. നിശ്ചയം ബനൂഇസ്രായീല്യര്‍ നശിച്ചത് അവരുടെ പ്രവാചകന്മാരുടെ ഖബറുകള്‍ അവര്‍ പ്രാര്‍ത്ഥനാസ്ഥലമാക്കിയത് കൊണ്ടാണ്. ഒരു സൃഷ്ടിയെ ബഹുമാനിച്ച് അവന്റെ ഖബര്‍ പള്ളിയാക്കുന്നത് ഞാന്‍ വെറുക്കുന്നു. അത് അവന്റെയും ശേഷം മറ്റു മനുഷ്യര്‍ക്കും ഫിത്നയാവുമെന്നു ഭയപ്പെടേണ്ടതാണ്.”(ശറഹുല്‍ മുഹദ്ദബ്: 5/314 )......*






*ആരാ .. ഒഹാബികളേ  ഖബറിനെ ഖിബ് ലയാക്കി സുജൂദ് ചെയ്തതും വിഗ്രഹാരാധന കേന്ത്രമാക്കിയതും ... ഇമാം നവവി റ ഈ പറഞ്ഞത് കൂടാതെ ഒരു ഹദീസും ഈ ഒഹാബികള്‍ ഉദ്ധരിക്കാറുണ്ട്*


*ഈ രൻ ട് വിഷയവും ആരെപ്പറ്റിയാണ് പറഞ്ഞതെന്നുംആരെയാണ്  ശപിക്കപ്പെട്ടതെന്നും എനി പറയുന്നതിൽ നിന്നും മനസ്സിലാക്കം......*



*🔷🔻ഇമാം മുസ്.ലിം ആഇഷ(റ)യെ തൊട്ട്ഉദ്ധരിക്കുന്നു.🔷🔷🔻" ﺃﻥ ﺃﻡ ﺣﺒﻴﺒﺔ ﻭﺃﻡّ ﺳﻠﻤﺔ ﺫﻛﺮﺗﺎ ﻛﻨﻴﺴﺔ ﺭﺃﻳﻨﻬﺎ ﺑﺎﻟﺤﺒﺸﺔ ﻓﻴﻬﺎ ﺗﺼﺎﻭﻳﺮﻟﺮﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، ﻓﻘﺎﻝ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪﻭﺳﻠﻢ : ﺇﻥّ ﺃﻭﻟﺌﻚ ﺇﺫﺍ ﻛﺎﻥ ﻓﻴﻬﻢ ﺍﻟﺮﺟﻞ ﺍﻟﺼﺎﻟﺢ ﻓﻤﺎﺕ ﺑﻨﻮﺍ ﻋﻠﻰ ﻗﺒﺮﻩﻣﺴﺠﺪﺍً ﻭﺻﻮّﺭﻭﺍ ﻓﻴﻪ ﺗﻠﻚ ﺍﻟﺼﻮﺭ ﺃﻭﻟﺌﻚ ﺷﺮﺍﺭُ ﺍﻟﺨﻠﻖ ﻋﻨﺪ ﺍﻟﻠﻪ ﺗﻌﺎﻟﻰ ﻳﻮﻡﺍﻟﻘﻴﺎﻣﺔ "🔷🔷🔻"ഹബ്ഷയിൽ (എത്യോപ്യ) തങ്ങൾ കണ്ടശില്പങ്ങൾ ഉള്ള കനീസകളെ കുറിച്ചുഉമ്മുഹബീബയും ഉമ്മുസലമയും(റ) നബി(സ)തങ്ങളോട് പറഞ്ഞു. അപ്പോൾ പ്രവാചകർ(സ) അവരോട് പറഞ്ഞു: അവർ അവരുടെകൂട്ടത്തിൽ നിന്ന് ഒരു സദ്.വൃത്തൻമരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ഖബ്.റിനുമേൽ ഒരു ആരാധനാലയം പണിയുകയുംഅതിൽ ഇത്തരം ശില്പങ്ങൾകൊത്തിവെക്കുകയും ചെയ്യുന്നവരായിരുന്നു..... അന്ത്യനാളിൽ അല്ലാഹുവിന്റെഅടുക്കൽ ഏറ്റവും മോശമായ സൃഷ്ടികളാണ്ആ കൂട്ടർ"🔷🔷🔻ശേഷം ആ ജനത ആ ഖബ്.റുകൾക്ക് സുജൂദ്ചെയ്യുകയും ആ ഖബ്.റുകളെ ഖിബ്.ലയാക്കിനിസ്കരിക്കുകയും ചെയ്യുമായിരുന്നു എന്ന്ഈ ഹദീസുകളുടെ വിശദീകരണങ്ങളിൽകാണാം. അത് കൊണ്ടാണ് മസ്ജിദ് എന്നപദം (സുജൂദ് ചെയ്യുന്ന സ്ഥലം,ആരാധനാലയം) ഹദീസുകളിൽ വന്നത്.അല്ലാതെ മുസ്.ലിംകളുടെ പള്ളി എന്നഉദ്ദേശത്തിൽ അല്ല.*






ഇനി

*ഈ  ഹദീസിനെ എങ്ങനെ ആണ് മനസ്സിലാക്കേണ്ടത്.🔷🔷🔻لَعَنَ اللَّهُ الْيَهُودَ اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ🔷🔷🔻എന്ന ഹദീസ് വ്യാഖ്യാനിച്ചു മുവത്വയുടെ വ്യഖ്യാനത്തിലും മറ്റും ഉള്ളതിന്റെ ആശയചുരുക്കം ഇങ്ങിനെ 🔷🔷🔻""""യഹൂദികളേയും കൃസ്ത്യാനികളേയും അല്ലാഹു ശപിച്ചത് അവര്‍ പ്രവാചകന്.മാരുടേയും സ്വാലിഹുകളുടേയും ഖബറുകളെ ഖിബിലയാക്കി കൊണ്ട് നിസ്കരിച്ചതു കൊണ്ടാണ്.🔷🔷🔻‌ എന്നാല്‍ ഖബറുകളെ ഖിബിലയാക്കാതെ അതിന്റെ അരികെ വെച്ച് അല്ലാഹുവിന്ന് വേണ്ടി നിസ്കരിക്കുന്നത് ഇതിൽ  പെടുകയില്ല, മസ്ജിദുല്‍ ഹറാമില്‍ ഹതീമിന്റെ അരികെയാണല്ലൊ ഇസ്മാഈല്‍ (അ)ന്റെ ഖബര്‍ ഉള്ളത് മുസ്ലിംകള്‍ ഇവിടെ നിസ്കരിക്കാന്‍ വേണ്ടി പ്രത്യേകം ഔസുക്യം കാണിക്കാറുണ്ടല്ലൊ അപ്പോള്‍ മേല്‍ ഹദീസ് ഇതിന്ന് എതിരല്ല എന്ന് വരുന്നു.....🔷🔷🔻സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനമായ ഫത്ഹുൽ ബാരിയിൽ പറയുന്നത് കാണുക.🔷🔷🔻كَانَتِ الْيَهُودُ وَالنَّصَارَى يَسْجُدُونَ لِقُبُورِ الْأَنْبِيَاءِ تَعْظِيمًا لِشَأْنِهِمْ وَيَجْعَلُونَهَا قِبْلَةً يَتَوَجَّهُونَ فِي الصَّلَاةِ نَحْوَهَا وَاتَّخَذُوهَا أَوْثَانًا لَعَنَهُمْ وَمَنَعَ الْمُسْلِمِينَ عَنْ مِثْلِ ذَلِكَ فَأَمَّا مَنِ اتَّخَذَ مَسْجِدًا فِي جِوَارٍ صَالِحٍ وَقَصَدَ التَّبَرُّكَ بِالْقُرْبِ مِنْهُ لَا التَّعْظِيمَ لَهُ وَلَا التَّوَجُّهَ نَحْوَهُ (فتح الباري)🔷🔷🔻{ജൂധ നസാരാക്കള്‍ അവരുടെ പ്രവാചകന്മാരുടെ ഖബറുകൾക്ക് അങ്ങേ അറ്റത്തെ തഹ്ലീം ചെയ്തു കൊണ്ട് സുജൂദ് ചെയ്യുന്നവര്‍ ആയിരുന്നു,🔷🔷🔻അവരുടെ ഖബറുകൾ അവര്‍ ഖിബ്ല ആക്കുകയും ആരാധനകളിലും മറ്റും അവര്‍ അതിലേക്കു മുന്നിടുന്നവരും ആയി, ആ ഖബരുകളെ അവര്‍ വിഗ്രഹങ്ങള്‍ ആക്കി,അവരെ ശപിക്കുകയും ചെയ്തു, എന്നാല്‍ ഈ കാര്യങ്ങളെ തൊട്ടു മുസ്ലിമീങ്ങളെ തടയുകയും ചെയ്തു,എന്നാല്‍ ആരെങ്കിലും ഒരു സ്വാലിഹിന്റെ ഖബരിനു സമീപത്ത് പള്ളി ഉണ്ടാക്കുകയും അതിലൂടെ അങ്ങേ അറ്റത്തെ തഹ്ലീം കൂടാതെ അതിന്റെ സമീപത് വെച്ച് ഇബാദതുകളിലൂടെ ബറകത്ത് ഉദ്ദേശിക്കുകയും ആ ഖബരിലേക്ക് മുന്നിടുക (പരമമായ വണക്കത്തോടെയുള്ള മുന്നിടൽ അതായത് ജൂതന്മാർ ചെയ്തത് പോലെയുള്ള ഇബാദത്തിൻ റ്റെ വണക്കം)  എന്ന ഉദ്ദേശ്യം ഇല്ലാതിരിക്കുകയും ചെയ്താല്‍ അവനു റസൂലുള്ള പറഞ്ഞ ലഹ്നത് ബാധകം അല്ല.) ഫത്‌ ഹുല്‍ ബാരി..,.....*






*അപ്പോള്‍ ഹദീസിൻ റ്റെ വിഷദീകരണത്തിൽ വളരെ വ്യക്തമായി പറഞ്ഞു.....🔷🔷🔻ഒരു മഹാന്റെ സാമീപ്യംകൊണ്ട് ബറക്കത്തെടുക്കല് മാത്രംലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത്ഒരു പളളി നിര്മ്മിച്ചവന്‍ പ്രസ്തുത ഹദീസില്പരാമര്ശിച്ച മുന്നറിയിപ്പില്‍പെടുന്നതല്ല എന്നു പറഞ്ഞതിനെ ഇമാമീ ങ്ങൾ അംഗീകരിക്കുകയും, അവരവരുടെ കിതാബുകളിൽ ഉദ്ധരിക്കുകയും ചെയ്തു. ഇത് ശിർക്കാണെങ്കിൽ ഇത് ഉദ്ധരിക്കുമായിരുന്നോ?🔷🔷🔻മുസ്ലിമീങ്ങള്‍ക്ക് ഷരിയായ രീതിയിൽ  ചെയ്യുവാനാണ് ഇമാമീങ്ങള്‍ വ്യക്തമായി മനസ്സിലാക്കി തന്നിട്ടുള്ളത് ......അല്ലാതെ ഷിർക്കാണെന്നല്ല🔷🔷🔻വിശുദ്ധ ഖുർആനിൽ പറയുന്നത് നോക്കൂ.അസ് ഹാബുൽ കഹ്ഫിനെ പറ്റി പറയുന്നടുത്ത്മുന്നൂറോളം വർഷങ്ങൾ അവർ ഉറങ്ങിയ ആഗുഹയിൽ തന്നെ അവർ ഒന്നിച്ച്മരണമടഞ്ഞപ്പോൾ അവിടെസന്നിഹിതരായ അന്നത്തെ മുസ്.ലിംരാജാവായ ദഖ്.യാനൂസും വിശ്വാസിസമൂഹവും പറയുന്നതായി വിശുദ്ധ ഖുർആൻഉദ്ധരിക്കുന്നു.🔷🔷🔻ﻗَﺎﻝَ ﭐﻟَّﺬِﻳﻦَ ﻏَﻠَﺒُﻮﺍْ ﻋَﻠَﻰٰ ﺃَﻣْﺮِﻫِﻢْ ﻟَﻨَﺘَّﺨِﺬَﻥَّ ﻋَﻠَﻴْﻬِﻢْ ﻣَّﺴْﺠِﺪﺍً“അവരുടെ കാര്യത്തില് പ്രാബല്യംനേടിയവര് പറഞ്ഞു: നമുക്ക് അവർക്ക് സമീപംഒരു പള്ളി നിര്മിക്കുക തന്നെ ചെയ്യാം.”ഈ ആയത്ത് വിശദീകരിച്ചു കൊണ്ട് ഇമാംറാസി(റ) രേഖപ്പെടുത്തുന്നു:ﻧﻌﺒﺪ ﺍﻟﻠﻪ ﻓﻴﻪ ﻭﻧﺴﺘﺒﻘﻲ ﺁﺛﺎﺭ ﺃﺻﺤﺎﺏ ﺍﻟﻜﻬﻒ ﺑﺴﺒﺐ ﺫﻟﻚ ﺍﻟﻤﺴﺠﺪ ،“ആ മസ്ജിദിൽ വെച്ച് ഞങ്ങൾഅല്ലാഹുവിനെ ആരാധിക്കുകയും ആമസ്ജിദ് മുഖേന അസ്ഹാബുൽ കഹ്ഫിന്റെസ്മരണ നിലനിർത്താൻ ഞങ്ങൾആഗ്രഹിക്കുകയും ചെയ്യുന്നു എന്നു ആവിശ്വാസികൾ പറഞ്ഞു”.....*









*🔷🔷🔻ഇമാം നസഫി(റ) തന്റെ തഫ്സീറിൽരേഖപ്പെടുത്തുന്നു:ﻳﺼﻠﻲ ﻓﻴﻪ ﺍﻟﻤﺴﻠﻤﻮﻥ ﻭﻳﺘﺒﺮﻛﻮﻥ ﺑﻤﻜﺎﻧﻬﻢ .“ആ പള്ളിയിൽ മുസ്.ലിംകൾനിസ്കരിക്കുകയും അസ്ഹാബുൽ കഹ്ഫിന്റെസ്ഥാനം മുഖേന അവർ ബറകത്ത് എടുക്കുകയുംചെയ്യും”.🔷🔷🔻അവിടെ ഒരുമിച്ചു കൂടിയ അവിശ്വാസികൾതങ്ങൾ ആ ഗുഹാവാസികളുടെ സ്മാരകമായിതങ്ങളുടെ കനീസയും ആരാധനാലയവുംപണിയുകയും തങ്ങളുടെ ആരാധനകൾനടത്തുകയും ചെയ്യും എന്നുപറഞ്ഞപ്പോഴാണ് വിശ്വാസികൾ അതിനെപ്രതിരോധിച്ചു കൊണ്ട് അല്ലാഹുവിനെആരാധിക്കുവാനും ആ മഹാന്മാരുടെബറകത്ത് എടുക്കുവാനും വേണ്ടി അവിടെപള്ളി പണിയുമെന്ന് പറഞ്ഞതെന്ന കാര്യംഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്...🔷🔷🔻ജൂതക്രൃസ്തീയര്‍ചെയ്യുന്നപോലെ ഖബറിനെ ഖിബ് ലയാക്കുന്നതിനേയും സുജൂദ്ചെയ്യുന്നതിനേയുമാണ് നബി(സ)തങ്ങള്‍വിരോധിച്ചത്.  മഹാന്‍മാരായ അസ്ഹാബുല്‍ കഹ്ഫിന്‍റെ ഖബറിനെ അന്നത്തെ മുസ്ലിംകള്‍കെട്ടിപൊക്കിയതിനേയും ആണ്‍ടറുതികൊണ്‍ടാടിയതിനെപറ്റിയും ഇമാം ഇബ്നുജരീര്‍ത്വബരി(റ) വിവരിച്ചിട്ടുണ്‍ട് (5/137) 🔷🔷🔻മഹാന്മാരുടെ മഖാമുകളുമായി ബന്ധപ്പെട്ട്ബറകത്ത് എടുക്കുക എന്ന ഉദ്ദേശത്തോടെമുസ്.ലിം ലോകം നടത്തി വരുന്നഅനുഷ്ടാനങ്ങളും കർമ്മങ്ങളുംയഥാർത്ഥത്തിൽ അല്ലാഹുവിനുള്ളആരാധനയുടെ ഭാഗമാണെന്നുംഅവിശ്വാസികളുടെആരാധനാകർമ്മങ്ങളുമായി യാതൊരു ബന്ധവും ഉള്ളതല്ലെന്നുംഈ സംഭവം നിസ്സംശയം തെളിയിക്കുന്നു...🔻🔻🔷എനിയും ഇമാം ബുഖാരി റ യുടെ ഒരു തലവാചകം നോക്കൂ.....( ﻣﺎ ﺑﻴﻦ ﺑﻴﺘﻲ ﻭﻣﻨﺒﺮﻱ ﺭﻭﺿﺔ ﻣﻦ ﺭﻳﺎﺽ ﺍﻟﺠﻨﺔ ("എന്റെ വീടിനും മിമ്പറിനും ഇടയിലുള്ളസ്ഥലം സ്വർഗീയ പൂങ്കാവനങ്ങളിൽ നിന്നുള്ളഒരു പൂന്തോപ്പാണെ”ന്ന അല്ലാഹുവിന്റെറസൂലിന്റെ പ്രശസ്തമായ ഹദീസ്ഉദ്ധരിക്കുന്ന അധ്യായത്തിനു ഇമാംബുഖാരി(റ) കൊടുത്ത തലവാചകം നോക്കൂ.🔻🔻🔷ﺑﺎﺏ ﻓﻀﻞ ﺑﻴﻦ ﺍﻟﻘﺒﺮ ﻭﺍﻟﻤﻨﺒﺮ‘ഖബ്.റിന്റെയും മിമ്പറിന്റെയുംഇടയിലുള്ള സ്ഥലത്തിന്റെ ശ്രേഷ്ടത പറയുന്നഅധ്യായം’ എന്നാണ് ഇമാം ബുഖാരി(റ)നൽകിയ പേർ. അതേ വാചകത്തിൽ തന്നെഈ ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് എന്നുകൂടി ഓർക്കുക......🔷🔷🔻മുകളിൽ വിഷദീകരിച്ചതി നിന്നും വ വളരെ വ്യക്തമായി മനസ്സിലാക്കാം ആരാണ് ഖബറിനെ ആരാധന കേന്ത്രമാക്കിയതെന്നും ആരെപ്പറ്റിയാണ് ഷപിക്കപ്പെട്ടതെന്നുമൊക്കെ.....🔷🔷🔻അല്ലാതെ ലോക മുസ്ലിമീങ്ങളെ കാഫിറാക്കാൻ വേൻ ടി വഹാബികള്‍ നടത്തുന്ന കിതാബിലെ തിരിമറിയും സ്വന്തം നിലയിലുള്ള വ്യാഖ്യാനവും ഞങ്ങള്‍ നിരുപാതികം തോട്ടിലേക്ക് വലിച്ചെറിയുന്നു......🔷🔷🔻*






🔰🔰🔰🔰🔰🔰🔰🔰🔰🔰

*അഹ്ലുസ്സുന്നത്തി വൽ ജമാഅയുടെ വിശ്വാസാചാരങ്ങൾ ശരിയായി മനസ്സിലാക്കാൻ തർക്കത്തിലിരിക്കുന്ന വിഷയങ്ങളുടെ വിശദമായ വിശദീകരണങ്ങളുമായി ഒരു വാട്സാപ്പ് ഗ്രുപ്*
📚📘📓📕📔📙📘📗📕📚

*📚📖أهل السنة والجماعة📖📚*

🕌🕌🕌🕌🕌🕌🕌🕌🕌🕌

*Admin: 9⃣6⃣5⃣6⃣3⃣4⃣6⃣3⃣2⃣7⃣*

🔶🔶🔶🔶🔶🔶🔶🔶🔶🔶

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...