Showing posts with label ഖബർ കുമ്മായം പൂശല് എന്താണ് വിധി? നബി സ്വ അത് വിരോധിച്ചിട്ടുണ്ടോ?. Show all posts
Showing posts with label ഖബർ കുമ്മായം പൂശല് എന്താണ് വിധി? നബി സ്വ അത് വിരോധിച്ചിട്ടുണ്ടോ?. Show all posts

Monday, March 26, 2018

ഖബർ കുമ്മായം പൂശല് എന്താണ് വിധി? നബി സ്വ അത് വിരോധിച്ചിട്ടുണ്ടോ?



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ചോദ്യം

ഖബർ കുമ്മായം പൂശല് എന്താണ് വിധി ? നബി സ്വ
അത് വിരോധിച്ചിട്ടുണ്ടോ?


ഉത്തരം

ഖബറോ അതിന്ടെ ചുമരോ കുമായം പൂശാൻ വേണ്ടി നേർച്ചയാക്കുന്നത് സാധുവാണോ അല്ലേ എന്ന ചോദ്യത്തിന് ഇബ്നു ഹജറുൽ ഹൈതമി(റ) നൽകിയ മറുപടി ശ്രദ്ധേയമാണ് ..


*കുമ്മായം പൂശുന്നതിന് വേണ്ടി നേർച്ച നേരുന്നത് നിഷ്ഫലമാണ് , എന്നാൽ അമ്പിയാക്കൾ , ഔലിയാക്കൾ , പണ്ഡിതന്മാർ തുടങ്ങിയ മഹാന്മാരുടെ കബറുകൾ കുമ്മായം പൂശാൻ നേർച്ച നേരുന്നത് സാദുവാകുമെന്നു അദ്റഈ(റ), സർകശി(റ) തുടങ്ങിയവരുടെ സംസാരത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ് ,േ അതേപോലെ കബ്‌റ്‌ സ്ഥിതിചെയ്യുന്നസ്ഥലത്തെ വന്യമൃഗശല്യവും കഫൻ തുണി മോഷ്ടിക്കുന്നതും പുത്തൻ പ്രസ്ഥാനക്കാരോ , സത്യ നിഷേധികളോ മയ്യിത്തിനെ പുറത്തെടുക്കുന്നത് തടയാൻ കുമ്മായം പൂശല് കൂടാതെ കഴിയില്ലെങ്കിൽ കുമ്മായം പൂശല് അനുവദനീയവും അതിലുപരി സുന്നത്തുകൂടിയുമാണ് , അതിലുള്ള ഗുണം കണക്കിലെടുത്ത് അതിനുവേണ്ടി വസിയ്യത്തു ചെയ്യല് സാധുവാണെന്ന പോലെ അതിനു വേണ്ടി  നേർച്ചയാക്കലും സാധുവാകുന്നതാണ്* (ഫാതാവാൽ കുബുറാ 4/788)


*ഹമ്പലി മദ്ഹബുകരനായ ഇബ്നു ഖുദാമ (റ) പറയുന്നു*





ഖബര് മണ്ണുപൂശുന്നതിനെപ്പറ്റി ഇമാം അഹ്മദ്(റ) വിനോട് ചോദിക്കപ്പെട്ടപ്പോൾ അതിനു വിരോധമില്ലന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നാണ് അദ്ദേഹം പ്രതിവചിച്ചത് . ഹസന് (റ), ഷാഫിഈ(റ) എന്നിവർ അതിൽ വിടുതി നൽകിയിരിക്കുന്നു .

ഇമാം അഹ്മ്മദ് (റ) , നാഫിഹ് (റ) വഴിയായി ഇബ്നു ഉമർ (റ) യിൽ നിന്നുദ്ധരിക്കുന്നുക്കുന്നു .അദ്ദേഹം ഉമർ(റ)വിന്റെ മകൻ ആസിം(റ)വിന്റെ ഖബർ പ്രത്യേകം പരിപാലിക്കുമായിരുന്നു . നാഫിഹ്(റ) പറയുന്നു , ഇബ്നു ഉമർ (റ) സ്ഥലത്തില്ലാത്തപ്പോൾ അദ്ദേഹത്തിന്റെ മകന് മരണപ്പെട്ടു , അദ്ദേഹം തിരിച്ചെത്തിയപ്പോൾ മോനെക്കുറിച്ചു ഞങ്ങളോടന്വേഷിച്ചു , അപ്പോൾ ഞങ്ങൾ മോന്റെ ഖബർ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു . തുടർന്ന് അദ്ദേഹം ആ ഖബർ പരിപാലിക്കുകയും കേടുപാടുകൾ നന്നാക്കാൻ കൽപിക്കുകയും ചെയ്യുമായിരുന്നു (മുഗ്‌നി 2/382)


പ്രസ്തുത കാര്യം വിവരിച്ചശേഷം ഇബ്നു ഖുദാമ (റ) ശരഹുൽ കബീറിൽ പറയുന്നു


ഖബർ കുമ്മായം പൂശുന്നതിനു വിലക്കുവാനുള്ള കാരണം അല്ലാമാ ഇറാഖി (റ) യെ ഉദ്ധരിച്ചു ഇമാം സുയൂഥ്വി (റ) സുനനുന്നസാഇയുടെ വ്യാഖ്യാനത്തിൽ എഴുടുന്നു

*തീ കൊണ്ട് കരിക്കപ്പെട്ട വസ്തുവാണ് കുമ്മായം എന്നതാണ് ഖബർ കുമ്മായം പൂശുന്നതിനു വിലക്കിയതിൽ അടങ്ങിയിരിക്കുന്ന യുക്തിയെന്നു ചില പണ്ടിതന്മാർ പ്രസ്താവിച്ചിട്ടുണ്ട് , അപ്പോൾ ഖബർ മണ്ണ് പൂശുന്നതിന് വിരോധമില്ല , അക്കാര്യം ഇമാം ഷാഫിഈ (റ) വ്യക്തമാക്കിയിട്ടുണ്ട്* (ഹാശിയതുസുയൂഥ്വി 3/270)




അപ്പോൾ തീ തട്ടാത്ത വസ്തു പൂശുന്നത് കുഴപ്പമില്ലന്നതിൽ പണ്ടിതന്മാർക്ക് തർക്കമില്ലന്ന് മനസ്സിലായി


എന്നാൽ മഹാന്മാരുടേതാവുമ്പോൾ കുമ്മായം പൂശാമെന്ന്  പറഞ്ഞ പണ്ഡിതന്മാരുണ്ടെന്ന് നേരെത്തെ പറഞ്ഞു.

അപ്പോൾ ഹദീസിൽ പറഞ്ഞത് സാദാരണക്കാരെ പറ്റിയാണ് .അത് കറാഹത്താണ് '


അമ്പിയാക്കൾ , ഔലിയാക്കൾ , പണ്ഡിതന്മാർ തുടങ്ങിയ മഹാന്മാരുടെ കബറുകൾ കുമ്മായം പൂശാൻ നേർച്ച നേരുന്നത് സാദുവാകുമെന്നു അദ്റഈ(റ), സർകശി(റ) തുടങ്ങിയവരുടെ സംസാരത്തിൽ നിന്ന് വായിച്ചെടുക്കാവുന്നതാണ് ,ഫതാവൽ കുബ്റാ 4/788


സംശയ നിവാരണം
 അസ്ലം സഖാഫി

പരപ്പനങ്ങാടി 8 129469 100

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....