Showing posts with label കൂട്ടപ്രാർഥന ഫത്ഹുൽ മുഈൻ എന്ത് പറഞ്ഞു. Show all posts
Showing posts with label കൂട്ടപ്രാർഥന ഫത്ഹുൽ മുഈൻ എന്ത് പറഞ്ഞു. Show all posts

Friday, September 21, 2018

കൂട്ടപ്രാർഥന ഫത്ഹുൽ മുഈൻ എന്ത് പറഞ്ഞു

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0
അസ് ലം കാമിൽ സഖാഫി


ചോദ്യം: 10:

നിസ്കാരാനന്തരം ഏറ്റവും ശ്രേഷ്ഠമായത് എണീറ്റ്
പോകലാണെന്ന് ഫിഖ്ഹിന്റെ സർവ്വ കിതാബുകളിലുമുണ്ടെന്നും
എന്നിരിക്കെ ഇക്കാലത്തെ ഇമാമുകൾ ഈ ശ്രഷ്ഠത ഒഴിവാക്കി
മഅ്മൂമുകളിലേക്ക് വലത് ഭാഗവും ഖിബ്ലയിലേക്ക് ഇടത് ഭാഗവു
മാക്കി തിരിഞ്ഞിരിക്കുന്നത് തനി ബിദ്അത്താണെന്നുമുള്ള വാദം
ശരിയാണോ?

 “അമ്മൽ ഇമാമു ഇദാ തറകൽ ഖിയാമ മിൻ മുസ്വ
ല്ലാഹു' എന്ന് തുടങ്ങി ഫത്ഹുൽ മുഈനിൽ പറഞ്ഞത് ഇതിനു
പോൽബലകമല്ലെ?


ഉത്തരം:
ഇമാമിന് സലാം വീട്ടിയ ശേഷം സുന്നത്ത് എന്താ
ണെന്നതിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർക്ക് മൂന്നഭിപ്രായമുണ്ട്.

റുഅ് യാനി(റ)യും ജീലീ(റ)യും അഭിപ്രായപ്പെട്ടത്.

ഒന്ന്:

ഇമാമ് എഴുന്നേറ്റ് നിന്ന് ദുആ ചെയ്യുക. ഇതാണ് ഇമാം
ഖൗലുത്താം ഫീ അഹ്കാമിൽ ഇമാമി വൽ മഅ്മൂം പേ: 176)

രണ്ട്:

മുസ്വല്ലയിൽ നിന്ന് മാറി അൽപം വലഭാഗത്തേക്കോ
ഇടഭാഗത്തേക്കോ തെറ്റി സാധാരണ പോലെ തിരിഞ്ഞിരിക്കുക.

ഇതാണ് സഈദുബ്നു ജുബൈരി(റ)ന്റെ അഭിപ്രായമെന്ന് ഹാഫിള് അബ്ദുർറസാഖ് (റ) തന്റെ മുസ്വന്നഫ്
വാ : 2 പേ: 243 ൽ
റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ അഭിപ്രായത്തെയാണ് ഇബ്നു ഹജർ (റ) തുഹ്ഫ 2/104ൽ പ്രബലമാക്കിയത്


ഇമാം നവവി( റ ) പറയുന്നു.

ഏറ്റവും പ്രബലമായത് ഇമാമിന്റെ ഇടത് ഭാഗം മിഹ്റാബിലേക്കും വലത് ഭാഗം ജനങ്ങളിലേക്കും ആക്കി മിഹ്റാബിന്റെ ഇടത് ഭാഗത്തിലേക്ക് മാറി ഇരിക്കലാകുന്നു.
ഇമാം ബഗ് വി ( റ )
 തഹ്ദീബിൽ പറഞ്ഞതാണിത് .
ബഗ് വി (റ) തന്നെ തന്റെ ശറഹുസ്സുന്നയിൽ ഇത് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട് .

ബറാഇബ്നു ആസിബ് ( റ )നിന്ന് ഇമാം മുസ്ലിം (റ) നിവേദനം ചെയ്ത ഹദീസ് അതിന്ന് അദ്ധേഹം രേഖയാക്കിയിട്ടുണ്ട്.

ബറാഉ (റ) പറഞ്ഞു.
നബി(സ)യുടെ പിന്നിൽ ഞങ്ങൾ നിസ്കരിക്കുമ്പോൾ
അവിടെ
വലത് ഭാഗത്താകാൻ
ഞങ്ങൾ ഇഷ്ടപെട്ടിരുന്നു. നിസ്കാരാനന്തരം
ഞങ്ങളിലേക്ക് നബി (സ) തിരിഞ്ഞിരിക്കുന്നതാണ് കാരണം.

(ശർഹുൽ മുഹദ്ദബ്
വാ. 3, പേ. 490)

ഈ അർത്ഥത്തിലാണ് ചില കർമ്മശാസ് ത്രപണ്ഡിതന്മാർ
നിസ്കാരാനന്തരം
ഇമാം മുസ്വല്ലയെ വിട്ട് പിരിയലാണ് സുന്നതെന്ന്
പറഞ്ഞത്.

ഈ അഭിപ്രായമനുസരിച്ച് മിഹ്റാബിൽ നിന്ന് മാറി നിന്ന് മാറിതിരിഞ്ഞിരിക്കൽ
 ഏറ്റവും ശ്രേഷ്ടമായതും മിഹ്റാബിൽ നിന്ന് മാറാതെ
അവിടെ തന്നെ തിരിഞ്ഞിരിക്കൽ
മാറിതിരിഞ്ഞിരിക്കുന്നതിന്റെ ശ്രേഷ്ടത യേക്കാൾ താഴ്ന്ന ശ്രേഷ്ടതയുള്ളതുമാണ്.

എന്നാൽ
തിരിഞ്ഞിരിക്കാതെ അവിടെ തന്നെ 
ഖിബ് ലയിലേക്ക് മുന്നിട്ടിരിക്കുന്നതിനേക്കാൾ ശ്രേഷ്ടമായതുമാണ്.


മൂന്ന്:

മുസ്വല്ലയിൽ തന്നെ സാധാരണ പോലെ തിരിഞിരിക്കുക. ഇപ്രകാരം ധാരാളം പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇമാം റംലി (റ) തന്റെ ഫതാവാ വാ I പേ 228 ൽ പ്രബലമാക്കിയതും ഈ അഭിപ്രായത്തെയാണ്:

ഇമാം റംലി (റ) നിഹായയിൽ പറയുന്നത് കാണുക.:

"ദിക്റിനും ദുആഇനും വേണ്ടി നിസ്കാരാനന്തരം
ഇമാം ഇരിക്കു
മ്പോൾ വലത് ഭാഗം മഅമൂമിലേക്കും ഇടത് ഭാഗം  മിഹ്റാബി
ലേക്കുമാക്കി ഇരിക്കലാണ് ഏറ്റവും ശ്രഷ്ഠമായത്.
 ഇമാം മുസ്ലിം
(റ) നിവേദനം ചെയ്ത് നബി ചര്യക്ക് വേണ്ടിയാണിത്.
നിഹായ വാ 1 പേ 554

അവസാനം പറഞ്ഞ രണ്ടഭിപ്രായവും ഇമാം നിസ്കാരാനന്തരം
മിഹ്റാബിലേക്ക് ഇടത ഭാഗവും മഅമൂമിലേക്ക് വലത് ഭാഗവും
മാക്കി തിരിഞ്ഞിരിക്കലാണ് സുന്നത്തന്നതിൽ ഏകോപിച്ചിട്ടുണ്ട്.

പക്ഷേ, മിഹ്റാബിൽ നിന്ന് മാറി തിരിഞ്ഞിരിക്കലാണോ  മിഹ്റാബിൽ തന്നെ തിരിഞ്ഞിരിക്കലാണോ ഏറ്റവും ശ്രേഷ്ടമായത് എന്നതിലാണ് തർക്കം

മിഹ്റാബിന്റെ ഇടത് ഭാഗത്തേക്ക് മാറി
തിരിഞ്ഞിരിക്കലാണ് ഏറ്റവും ശ്രേഷ്ടമായത് എന്ന് ഇമാം ബഗ് വി ( റ ) നെ ഉദ്ധരിച്ചു ശറഹുൽ മുഹദ്ധബിൽ പ്രബ ലമാക്കിയത് തന്നെ യാണ് ഇബ്നു ഹജർ (റ) ന്റയും പക്ഷമെന്നത് വ്യക്തം.

മിഹ്റാബിൽ നിന്നും മാറാതെ അവിടെ തന്നെ തിരിഞ്ഞിരിക്കലാണ്  ശ്രേഷ്ഠമായതെന്ന അഭി പ്രായമാണ് ഇമാം റംലി (റ)വിന്റെ പക്ഷം .

രണ്ട് വിഭാഗം ഇമാം മഅ
മുകളിലേക്ക് വല ഭാഗമാക്കി തിരിഞ്ഞിരിക്കലാണ് നബി ചര്യ എന്ന്
സമ്മതിക്കുന്നു. അതുകൊണ്ട് തന്നെയാണ് ബറാഇ(റ)യിൽ നിന്ന്
ഇമാം മുസ്ലിം  ഉദ്ധരിച്ച ഹദീസ് ഇരു വിഭാഗവും രേഖയാക്കിയത്.

ഏതായാലും ഉപര്യക്ത മൂന്നവസ്ഥകളെ സംബന്ധിച്ചം കർമ്മ
ശാസ്ത്ര പണ്ഡിതന്മാർ ഖിയാമ് എന്ന പദം പ്രയോഗിച്ചിട്ടുണ്ട്.

എന്നാൽ ഫത്ഹുൽ മുഈൻ പേ. 78 ൽ

ഇദാ തറകൽ ഖിയാമ

എന്ന സ്ഥലത്തുള്ള ഖിയാമ് കൊണ്ട് വിവക്ഷിക്കുന്നത് രണ്ടാമത്ത
രൂപമാണ്. ഇതനുസരിച്ച് ഫത്ഹുൽ മുഈനിന്റെ ആശയം ഇങ്ങ
നെയാണ്. ഇമാമിന് ഏറ്റവും ശഷ്ഠമായത് വലതുഭാഗം മഅമൂകളിലേക്കും ഇടത് ഭാഗം ഖിബലയിലേക്കുമായി തിരിഞ്ഞിരിക്ക
ലാണ്. എന്നാൽ ഇപ്പറഞ്ഞത് മുസല്ലയിൽ നിന്ന് മാറി തിരിഞ്ഞിരി
ക്കുക എന്ന (ഇബ്നു ഹജർ (റ) പറഞ്ഞ) ശ്രേഷoത ഉപേക്ഷിക്കുന്ന
നേരത്താണ് -

അപ്പോൾ മുസ്വല്ലയിൽ നിന്നൽപം വലത് ഭാഗത്തേക്കോ ഇടത്
ഭാഗത്തേക്കോ മാറി തിരിഞ്ഞിരിക്കൽ ശ്രേഷ്ഠതയുള്ള ഒന്നാണെ
ങ്കിലും അതിലും കൂടുതൽ ശ്രഷ്ഠതയുള്ളത് മുസ്വല്ലയിൽ തന്നെ
തിരിത്തിരിക്കലാണ് എന്നായി ഫത്ഹുൽ മുഈൻ പറഞ്ഞതിന്റ
ആകത്തുക.


ഇത് ഇമാം റംലിയുടെ അഭിപ്രായത്തെ പ്രബലമാക്കു
ന്നതിലേക്ക് സൂചനയാണ്.
എങ്കിലും തന്റെ ഉസ്താദായ ഇബ്നു
ഹജർ (റ) പ്രബലമാക്കിയ മുസ്വല്ലയിൽ നിന്നൽപ്പം വലത്തോട്ടോ
ഇടത്തോട്ടോ മാറിയുള്ള തിരിഞ്ഞിരിക്കൽ ഒരു നിലയിൽ ശ്രേഷ്ഠതയുളളത് തന്നെയാണെന്ന് സൂചിപ്പിക്കാൻ വേണ്ടിയാണ്

ഇദാതറ കൽ ഖിയാമ'

 എന്ന് പറഞ്ഞത്.

 കാരണം
 സലാം വീട്ടിയപ്പോഴുള്ള
അതേ അവസ്ഥയിൽ തന്നെ മുസ്വല്ലയിൽ ഇരിക്കുന്നതിനേക്കാൾ
ശ്രഷ്ഠമായത് മുസ്വല്ലയിൽ നിന്ന് തെറ്റിയിരിക്കൽ തന്നെയാണ്.


ഇസ്മുത്തഫ്ളിൽ  അലിഫ് ലാ മോട്
കൂടെയും അല്ലാതെയും വരുമ്പോഴുള്ള നിയമങ്ങൾ അറിയുന്നവർക്ക്
ഈ ആശയം ഫത്ഹുൽ മുഈനിൽ നിന്ന് നിശ് പ്രയാസം
ഗ്രഹിക്കാവുന്നത്താണ്.


ചുരുക്കത്തിൽ ഖിയാമ് എന്ന പദത്തിന് എഴുന്നേറ്റ് പോവുക
എന്നൊരർത്ഥം മാത്രം മനസ്സിലാക്കിയവരാണ് കർമ്മ ശാസത്രജ്ഞൻ മാരുടെ "വൽ അഫ്ളലു ലിൽ ഇമാമി അൻയ ഖൂമ മിൻ മുസ്വല്ലാഹു
എന്ന വാക്കിൽ നിന്ന് ഇമാമ് നിസ്കാരാനന്തരം ഉടനെ സ്ഥലം വിടണമെന്ന്
കണ്ടെത്തിയത്.

 യഥാർത്ഥത്തിൽ 'അൻ യഖൂമ എന്ന
വാക്കും അൻ യുഫാരിഖ എന്ന വാക്കും മുസ്വല്ലയിലും മിഹ്റാ
ബിലും ഇരുത്തം ഉറപ്പിക്കാതെ അൽപ്പം ഇടത് ഭാഗത്തേക്കോ വലഭാഗത്തേക്കോ മാറി ഇരിക്കണമെന്ന് സൂചിപ്പിക്കാനാണ് അവർ
പ്രയോഗിച്ചത്. പാടെ സ്ഥലം വിടാനല്ല.


ഇമാമ് മുസ്വല്ലയിൽ നിന്ന് വിട്ട് പിരിയലാണ് സുന്നത്തെന്ന
ശർഹുൽ ബഹ്ജയുടെ വാക്ക് ഇബ്നു ഖാസിം വ്യാഖ്യാനിക്കുന്നത്
കാണുക

. "വരാൻ പോകുന്ന രൂപത്തിൽ (മഅ്മൂമുകളിലേക്ക് വലത്
ഭാഗവും ഖിബ്ലയിലേക്ക് ഇടത് ഭാഗവുമാക്കി) തിരിഞ്ഞിരിക്കൽ
നിസ്കരിച്ച ആ സ്ഥലത്ത് നിന്ന് അൽപം മാറാതെയാകുമ്പോൾ അത്
സുന്നത്തിന് മാറ്റമാണെന്ന് ശർഹുൽ ബഹ്ജയുടെ വാക്കുകൾ
കൊണ്ട് വരുന്നു. എങ്കിലും ഉപര്യുക്ത രൂപത്തിൽ തിരിഞ്ഞിരിക്കു
ന്നത് കൊണ്ട് നേരത്തെയുള്ള അവസ്ഥയിൽ നിന്ന് മാറി എന്ന് പറ
യാം. സുന്നത്ത് വീടാൻ ഇത് മതി.
 (ശർഹൽ ബഹ്ജ വാ: 1, പേ 30)

ഇതനുസരിച്ച് നിസ്കാരാനന്തരം ഇമാം മുസ്വല്ലയിൽ നിന്ന് മാറണമെന്ന പരാമർശം സാധുവാകാൻ മുസല്ലയിൽ നിന്ന് മാറികൊ
ഉള്ളണമെന്ന് തന്നെയില്ല. മുസല്ലയിൽ തന്നെയായാലും ഖിബിലക്ക്
നേരെ തിരിഞ്ഞിരുന്ന അവസ്ഥയിൽ നിന്ന് മാറിയിരുന്നാലും മതി.
സ്ഥല മാറ്റമല്ല വിവക്ഷിക്കുന്നത്, അവസ്ഥ മാറ്റമാണെന്ന് സംക്ഷിപ്തം.

അവലംബം:

ഫതാവാ മുഹ് യിസുന്ന

എഴുത്ത്
അസ്ലം സഖാഫി

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....