Skip to main content

Posts

Showing posts with the label തറാവീഹ് ഖണ്ഡനം 2 വഹാബി തെളിവ് ജാബിർ(റ) ന്റെ ഹദീസ്

തറാവീഹ് ഖണ്ഡനം 2 വഹാബി തെളിവ് ജാബിർ(റ) ന്റെ ഹദീസ്

🍔🍿🍔🍿🍔🍿 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 തറാവീഹ് ഖണ്ഡനം 2 വഹാബി തെളിവ് ജാബിർ(റ) ന്റെ ഹദീസ് ജാബിർ(റ) ന്റെ ഹദീസ് പലകാരണങ്ങളാലും തറാവീഹ് ഏട്ടാണെന്ന വാദത്തിനു രേഖയല്ല.     (1) ജാബിർ(റ)ന്റെ ഹദീസ് ദുർബ്ബലമാണ്. അതിനാല അത് പ്രമാണമായി സ്വീകരിക്കാൻ പറ്റില്ല. സ്വഹാബത്തിന്റെ ഇജ്മാഇനോട് എതിരായ സ്ഥിതിക്ക് വിശേഷിച്ചും. അല്ലാമ നൈമവി(റ) ജാബിർ(റ)വിന്റെ ഹദീസ് പരമാർഷിച്ച ശേഷം പറയുന്നു: (فى إسناده لين)  അതിന്റെ പരമ്പര ബലഹീനമാണ്. നൈമവി(റ) തഅലീഖിൽ പറയുന്നു: داره على عيسى بن جارية ثم ذكر جرح ابن معين والنسائي وأبي داود ، وتوثيق أبي زرعة وابن حبان . ثم قال : قول الذهبي إسناده وسط ليس بصواب ، بل إسناده دون وسط(تحفة الأحوذي: ٢/٣٤٩) ഈ ഹദീസിന്റെ അച്ചുതണ്ട് ഈസബ്നുജാരിയ എന്നാ വ്യക്തിയാണ്. ഇബ്നു മഈൻ, നസാഈ,അബൂദാവൂദ് എന്നിവര് അദ്ദേഹം അയോഗ്യനാണെന്ന്  പ്രസ്താവിച്ചിട്ടുണ്ട്. അബൂസുർഅയും ഇബ്നു ഹിബ്ബാനും അദ്ദേഹം വിശ്വാസയോഗ്യനാണെന്നും പറയുന്നു. ഇതിന്റെ പരമ്പര മധ്യനിലയിലുള്ളതാണെന്ന ദഹബിയുടെ പരമാർശം ശ...