Skip to main content

Posts

Showing posts with the label ബിദ് അത്ത് കാരെ അകറ്റണം

ബിദ് അത്ത് കാരെ അകറ്റണം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 വഹാബിബന്ധുക്കൾ പറയൂ ; ഈ ഫത്‌വകൾ എന്തുചെയ്യണം?● അബ്ദുറഹ്്മാൻ ദാരിമി സീഫോർത്ത് 0 COMMENTS article about vahabism- malayalam തർക്കുൽ മുവാലാത്ത്(ബന്ധ വിഛേദം) സമസ്തയുടെ പ്രസിദ്ധവും ആധികാരികവുമായ പ്രമേയമാണ്. സമസ്തയുടെ പ്രമേയങ്ങളിൽ തർക്കുൽ മുവാലാത്തിനോളം ശ്രദ്ധേയമായ മറ്റൊന്നില്ലെന്ന് പറയുന്നതാവും ശരി. ബിദഈ കക്ഷികളെ പ്രകോപിപ്പിച്ചതും ഭൗതിക-രാഷ്ട്രീയ താൽപര്യക്കാരെ അലോസരപ്പെടുത്തിയതും പ്രസ്തുത പ്രമേയത്തിന്റെ പ്രതിഫലനങ്ങളായിരുന്നു. എന്തായിരുന്നു ഇത്തരമൊരു പ്രമേയത്തിന്റെ പശ്ചാത്തലം? മുസ്‌ലിംകളിൽ നിരാക്ഷേപം ശിർക്കും കുഫ്‌റും ആരോപിച്ച്, നിഷ്‌കാസനത്തിന് ആഹ്വാനം ചെയ്ത്, സമുദായത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രംഗത്ത് വന്ന പുത്തൻ വാദികൾ ഉണ്ടാക്കി വെച്ച വിനകൾ ചെറുതല്ല. ഒറ്റ മനസ്സോടെ ഐക്യത്തിൽ ജീവിച്ച് പോന്ന മുസ്‌ലിം വിശ്വാസികൾക്കിടയിൽ അനൈക്യത്തിന്റെ വിത്തുകൾ പാകിയാണ് ഇവരുടെ രംഗപ്രവേശം. കുടുംബ ബന്ധങ്ങൾ ചിന്നിച്ചിതറി, മഹല്ലുകൾ താറുമാറായി, സൗഹൃദാന്...