Showing posts with label ഇസ്തിഗാസ ചോദ്യങ്ങൾ ഏത് രൂപത്തിൽ. Show all posts
Showing posts with label ഇസ്തിഗാസ ചോദ്യങ്ങൾ ഏത് രൂപത്തിൽ. Show all posts

Saturday, March 17, 2018

ഇസ്തിഗാസ ചോദ്യങ്ങൾ ഏത് രൂപത്തിൽ

*ഇസ്തിഗാസ ചോദ്യങ്ങൾ ഏത് രൂപത്തിൽ* 👇👇✅✅✅✅✅
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*ഒന്നാമത്തെ ഇനം*

നാം ഒരുകാര്യം അല്ലാഹുവിനോട് നേരിട്ട് ചോദിക്കുമ്പോള്‍ നബിയെ പോലോത്ത ഒരു മഹാന്റെ ഹഖ്, ബര്‍കത്ത് കൊണ്ട് എന്ന പ്രയോഗത്തോടെ ചോദിക്കുക.

ഉദാഹരണം: ”അല്ലാഹുവേ നബിയുടെ ഹഖ്‌കൊണ്ട് എനിക്ക് നാഫിആയ ഇല്‍മ് നല്‍കേണമേ.”
ഇത്തരത്തിലുള്ള ഇസ്തിഗാസ അതിന്റെ ഒരിനമാണ്. ഇങ്ങനെ ഒരു തവസ്സുല്‍ നബിയെ സൃഷ്ടിക്കുന്നതിന് മുമ്പും നബിയുടെ ജീവിത കാലത്തും വഫാത്തിന് ശേഷവും സംഭവിച്ചതായി ഹദീസ് ഗ്രന്ഥങ്ങളും മറ്റും സാക്ഷിയാണ്.

ഹഖ് കൊണ്ട് എന്നതിന്റെ ഉദ്ദേശ്യം സ്ഥാനം കൊണ്ട് എന്നാണ്. അല്ലാതെ അല്ലാഹുവിന് നിര്‍ബന്ധമാണ് എന്ന അര്‍ത്ഥത്തിലല്ല.

ഉമറി(റ)ല്‍ നിന്ന്ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ നബിതങ്ങള്‍ പറഞ്ഞതായി കാണാം. ആദം നബിക്ക് ഒരു പിഴവ് സംഭവിച്ചപ്പോള്‍ ആദം അല്ലാഹുവിനോട് പറഞ്ഞത്, ‘എന്റെ രക്ഷിതാവെ മുഹമ്മദ്(സ)യുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു’ എന്നാണ്. ഇത് നബിയുടെ ജനനത്തിന് മുമ്പ് സംഭവിച്ച ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസയാണ്.

ഉസ്മാനുബ്‌നു ഹുനൈഫി(റ)യില്‍നിന്ന് ഉദ്ദരിച്ച ഒരു സംഭവം ശ്രദ്ധിക്കുക: കണ്ണ് കാണാത്ത ഒരു മനുഷ്യന്‍ നബിയുടെ അടുക്കല്‍ വന്ന് എന്നെ സഹായിക്കാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞപ്പോള്‍ നബി അദ്ദേഹത്തിന് ഒരു ദുആ പഠിപ്പിച്ച് കൊടുത്തു. അതിലുള്ളത് ഇപ്രകാരമായിരുന്നു: കാരുണ്യത്തിന്റെ നബിയായ മുഹമ്മദി(സ)നെ കൊണ്ട് ഞാന്‍ നിന്നിലേക്ക് ആവശ്യപ്പെടുന്നു.
ഈ സംഭവത്തില്‍ നിന്ന് നബിയുടെ ജീവിതകാലത്തും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസ ഉണ്ടായതായി മനസ്സിലാക്കാം.

ഉസ്മാനുബ്‌നു ഹുദൈഫി(റ)യില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവം ഇപ്രകാരമാണ്: ഉസ്മാനുബ്‌നു അഫ്ഫാന്റെ ഭരണകാലത്ത് ഒരു മനുഷ്യന്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ വന്നപ്പോള്‍ ഖലീഫ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല. പ്രശ്‌നം ഉസ്മാനുബ്‌നു ഹുദൈഫ്(റ) അറിഞ്ഞപ്പോള്‍ സ്വഹാബിയായ ഇദ്ദേഹം ആ മനുഷ്യനോട് പറഞ്ഞത് പള്ളിയില്‍പോയി വുളൂഅ് ചെയ്ത് തഹിയ്യത്ത് നിസ്‌കരിച്ച് നബിയുടെ ഖബറിന്റെ സാന്നിധ്യത്തില്‍ പോയി ഇപ്രകാരം പറയുക: കാരുണ്യത്തിന്റെ നബിയായ മുഹമ്മദ്(സ) നബിയെ കൊണ്ട് റബ്ബേ നിന്നിലേക്ക് ഞാന്‍ എന്റെ ആവശ്യം ബോധിപ്പിക്കുന്നു.
ഈ സംഭവം, നബിയുടെ വഫാത്തിന് ശേഷവും സ്വഹാബത്ത് ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസ ചെയ്തിരുന്നതയി അറിയിക്കുന്നു.


രണ്ടാമത്തെ ഇനം
നാം ഉദ്ദേശിക്കപ്പെടുന്ന കാര്യങ്ങള്‍ നമുക്ക് ലഭിക്കുവാന്‍ വേണ്ടി നബിതങ്ങളോടോ മഹാന്മാരോടോ അല്ലാഹുവിനോട് ദുആ ചെയ്യാന്‍ ആവശ്യപ്പെടുക. ഇതും ഒരു ഇനം ഇസ്തിഗാസയാണ്.

ഉദാഹരണം: നാം ഒരു മഹാനോടു പറയുക, നിങ്ങള്‍ എനിക്ക് നാഫിആയ ഇല്‍മ് ലഭിക്കാന്‍ അല്ലാഹുവിനോട് ദുആ ചെയ്യണമെന്ന്.
സ്വഹീഹായ ഹദീസിലും മറ്റും ഇത്തരം സംഭവങ്ങള്‍ക്ക് ധാരാളം ഉദാഹരണങ്ങളുണ്ട്.

നബിതങ്ങള്‍ ഖുതുബ നിര്‍വഹിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു മനുഷ്യന്‍ വരികയും നബിയെ വിളിച്ചുകൊണ്ട് ഇങ്ങനെ പറയുകയും ചെയ്തു: ”അല്ലാഹുവിന്റെ റസൂലേ, ഞങ്ങളുടെ സ്വത്തുക്കള്‍ നശിക്കുകയും വഴികള്‍ തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങ് ഞങ്ങള്‍ക്കു വേണ്ടി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണം.”
അപ്പോള്‍ നബിതങ്ങള്‍ കൈ ഉയര്‍ത്തി പ്രാര്‍ത്ഥിച്ചു. ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങള്‍ ഹദീസുകളില്‍ കാണാം.

ഈ ഇനത്തില്‍പ്പെട്ട ഇസ്തിഗാസ നബിയുടെ വഫാത്തിന് ശേഷവും സഭവിച്ചിട്ടുണ്ട്. ഒരു സംഭവം ശ്രദ്ധിക്കുക:

മാലിക്ക്ദ്ദാരിയാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉമറിന്റെ(റ) ഭരണകാലത്ത് ജനങ്ങള്‍ക്ക് ഒരു ക്ഷാമം നേരിട്ടപ്പോള്‍ ഒരു മനുഷ്യന്‍ നബിയുടെ ഖബ്‌റിന്റെ അടുക്കല്‍ വന്ന് നബിയോട് പറയുകയാണ്: ”നബിയെ നിങ്ങള്‍ നിങ്ങളുടെ ഉമ്മത്തിന് വേണ്ടി അല്ലാഹുവിനോട് മഴക്ക് വേണ്ടി പറയണം.”
ഇത് ഉമര്‍ അറിഞ്ഞപ്പോള്‍ അതിനെ എതിര്‍ത്തില്ല. ഇത് നബിയുടെ വഫാത്തിന് ശേഷമാണ്.

പരലോകത്ത് വെച്ച് നബിതങ്ങള്‍ നടത്തുന്ന ശഫാഅത്തും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസയുടെ കൂട്ടത്തിലാണ്. അവിടെ നബിതങ്ങള്‍ക്ക് ശഫാഅത്തുണ്ടെന്ന കാര്യം ഇജ്മാഅ് ആണെന്ന് റാസി 55/3-ല്‍ കാണാം.
അപ്രകാരം സൂറത്ത് നിസാഅ് 64-ാമത്തെ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി പറയുന്നത് ജനങ്ങള്‍ക്ക് വേണ്ടി അവരുടെ ആവശ്യപ്രകാരം അല്ലാഹുവിനോട് നബിതങ്ങള്‍ ദുആ ചെയ്യലും ഇതില്‍ പെടുമെന്നാണ്.

മൂന്നാമത്തെ ഇനം
നാം അല്ലാഹുവില്‍ നിന്ന് ലഭിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം നബിയില്‍ നിന്നോ മഹാന്മാരില്‍നിന്നോ നേരിട്ട് ചോദിക്കുക. ഉദാഹരണം:

”നബിയെ, എനിക്ക് നാഫിആയ ഇല്‍മ് നല്‍കേണമേ.”
ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസയിലൂടെ പരലോകത്ത് കിട്ടേണ്ട കാര്യം വരെ ചോദിക്കാവുന്നതാണ്. ഈ ചോദ്യംകൊണ്ട് ഉദ്ദേശിക്കുന്നത് ഈ മഹാന്മാര്‍ ശിപാര്‍ശ ചെയ്ത് അല്ലാഹു നമുക്ക് കാര്യങ്ങള്‍ സാധിപ്പിക്കുമെന്നടിസ്ഥാനത്തിലാണ്. ശിപാര്‍ശ അഥവാ ശഫാഅത്ത് വിശദമായി മനസ്സിലാക്കുമ്പോള്‍ സ്വാഭാവികമായും വരുന്ന സംശയങ്ങള്‍ ഉയര്‍ന്ന് പോവും. (ഇ.അ.)

ഈ ഇനത്തില്‍ പെടുന്ന ഇസ്തിഗാസ നബിയുടെ ജീവിതകാലത്തും വഫാത്തിന് ശേഷവും ഉണ്ടായിട്ടുണ്ട്. ‘അസ് അലുക മുറാഫകത്ത ഫില്‍ജന്ന’ (സ്വര്‍ഗ്ഗത്തില്‍ നിങ്ങളോട് കൂടെയുള്ള സാമീപ്യം ഞാന്‍ നബിയെ അങ്ങയോട് ചോദിക്കുന്നു) എന്ന് ഒരു സ്വഹാബി പറഞ്ഞതും ഈ അടിസ്ഥാനത്തിലാണ്.

ഉസ്മാനുബ്‌നു അബില്‍ആസിയിലേക്ക് ചേര്‍ത്തി ഇമാം ബൈഹഖി റിപ്പോര്‍ട്ട് ചെയ്ത ഒരു സംഭവം നോക്കുക. അദ്ദേഹത്തിന് ഖുര്‍ആന്‍ മനഃപാഠമാക്കാന്‍ പ്രയാസമായപ്പോള്‍ നബിയുടെ അടുക്കല്‍ വന്ന് നേരിട്ട് സങ്കടം പറയുകയും തന്നെ ഈ വിഷമത്തില്‍നിന്ന് മോചിപ്പിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. നബി പറഞ്ഞു: ”ഖിന്‍സബ് എന്ന പിശാചിന്റെ പണിയാണിത്. എന്നിലേക്ക് അടുത്ത് വരിക” എന്ന് പറഞ്ഞ് നബിയുടെ കൈ അദ്ദേഹത്തിന്റെ നെഞ്ചില്‍ വെച്ച് ‘പിശാചേ പുറത്ത് പോ’ എന്ന് പറഞ്ഞു. ഉസ്മാനുബ്‌നു ആസി പറയുന്നു: ”പിന്നീട് ഞാന്‍ ഒന്നും മറന്നിട്ടില്ല.”

അപ്രകാരം നിരവധി തഫ്‌സീറിന്റെയും എല്ലാ മദ്ഹബിയും ഫിഖ്ഹിന്റെയും ഗ്രന്ഥങ്ങളില്‍ അറിയപ്പെട്ട നിലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉതുബിയുടെ സംഭവം. അത് നബിയുടെ വഫാത്തിന് ശേഷവും ഈ ഇനത്തില്‍പെട്ട ഇസ്തിഗാസ സ്വഹാബത്തിന്റെ കാലത്ത്ഉണ്ടായിരുന്നതായി അറിയിക്കുന്നു.

മുകളില്‍ പറയപ്പെട്ട ഇനങ്ങളിലായി ഇസ്തിഗാസ എന്ന തവസ്സുല്‍ ചെയ്യാമെന്നതിന്റെ തെളിവിന് വേണ്ടിയല്ല മുകളില്‍ പറഞ്ഞ സംഭവങ്ങള്‍ ഉദ്ധരിച്ചത്. കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍നിന്ന് മനസ്സിലാക്കപ്പെട്ട സുന്നത്തായ ഇസ്തിഗാസ ചെയ്യുന്നവര്‍ക്ക് ആശ്വാസമാവാനാണ്. അതുകൊണ്ട് ഹദീസുകളുടെ സിഹ്ഹത്ത്, ജുഅ്ഫ് നമുക്ക് ചര്‍ച്ച ചെയ്യേണ്ടതായി വരുന്നില്ല. മഹാന്‍മാരായ ഇമാമുകള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ പറയുന്നത് നമുക്ക് ധാരാളമാണ്. മുകളില്‍ പറഞ്ഞ സംഭവങ്ങളും ഇനങ്ങളും ഇമാം സുബ്കി തന്റെ ശിഫാഉസ്സഖാം എന്ന ഗ്രന്ഥത്തിന്റെ 134-ാമത്തെ പേജു മുതല്‍ വിവരിക്കുന്നുണ്ട്.

തവസ്സുലും ഇസ്തിഗാസയും ഒന്നാണെന്നും അതിന് മൂന്ന് ഇനങ്ങള്‍ ഉണ്ടെന്നും സുന്നത്തെന്ന വിധിയാണ് കര്‍മ്മശാസ്ത്രം അതിന് നല്‍കിയിട്ടുള്ളതെന്നും നാം മനസ്സിലാക്കി. അതിനെ മൂന്ന് ഇനങ്ങളായി തിരിച്ച പണ്ഡിതര്‍ ഓരോ ഇനത്തിനും പ്രത്യേകം വിധി പറയാതിരിക്കുകയും മൊത്തത്തിന് ഒരു വിധി പറയുകയും ചെയ്താല്‍ ആ ഹുകുമ് എല്ലാ ഇനത്തിനും ബാധകമാവുമെന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല...........

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....