Showing posts with label മാല: മുഹ് യദ്ധീൻ മാല. Show all posts
Showing posts with label മാല: മുഹ് യദ്ധീൻ മാല. Show all posts

Friday, February 23, 2018

മാല: മുഹ് യദ്ധീൻ മാല



ഖുതുബും ഗൗസും എന്നുമുതല്‍

● അലവി സഖാഫി കൊളത്തൂ




ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

മൗലിദുകളുടെയും മഹാന്മാരെ പ്രകീര്ത്തിാക്കുന്ന മാല പോലുള്ളവയുടെയും പ്രാമാണികതയാണ് നാം ചര്ച്ചര ചെയ്തത്. മൗലിദും കീര്ത്ത്നങ്ങളും രചിക്കാം, ആലപിക്കാം എന്നൊക്കെ തെളിഞ്ഞു കിട്ടിയാല്‍ ബിദ്അത്തുകാര്‍ പുറത്തിറക്കുന്ന ഒരു പതിവ് സ്വഭാവമുണ്ട്. എന്നാലും മാല-മൗലിദ് പാരായണം പാടില്ല, കാരണം അവയില്‍ പല പരാമര്ശുങ്ങളും വസ്തുതാ വിരുദ്ധങ്ങളാണ്, പലതും മതവിരുദ്ധം തന്നെയാണ്- എന്നിങ്ങനെയുള്ള ദുര്ന്യാ യീകരണങ്ങള്‍. ശൈഖ് ജീലാനി(റ)യുടെ ആണ്ടുമാസമാകയാല്‍ മുഹ്‌യിദ്ദീന്‍ മാലയെ പ്രധാനമായെടുത്ത് ഇത്തരം വില കുറഞ്ഞ ആരോപണങ്ങളില്‍ നിന്ന് ചിലത് വിലയിരുത്താം.

ചോദ്യം: മുഹ്‌യിദ്ദീന്‍ മാലയില്‍ ഇങ്ങനെ കാണാം:
‘ബാവാ മുതുകിന്ന് ഖുതുബായി വന്നോവര്‍
ബാനം അത് ഏളിലും കേളി മികച്ചോവര്‍.’
രിഫാഈ മാലയിലുള്ള സമാന വരികള്‍ ഇങ്ങനെ:
‘ബാവാ മുതുകിലമര്ന്നൊഹരു കാലത്ത്
ബാശും ഗൗസെന്ന മഖാമെന്ന് ചൊന്നോവര്‍.’
അതായത്, പിതാവിന്റെ മുതുകില്‍ വെച്ചുതന്നെ ഖുതുബും ഗൗസുമൊക്കെയായിരുന്നു ഈ ശൈഖുമാര്‍ എന്ന് ചുരുക്കം. ജനിക്കുന്നതിന് മുമ്പ് എങ്ങനെയാണ് ഖുതുബും ഗൗസുമൊക്കെ ആവുക?

മറുപടി: അല്ലാഹു ബഹുമാനിച്ച മഹാത്മാക്കള്ക്ക് അവന്‍ നല്കുെന്ന ആദരവിന്റെ ഭാഗമാണിത്. പിതാവിന്റെ മുതുകില്‍ ബീജാംശമായി നിലനിന്നിരുന്ന കാലത്ത് തന്നെ ഖുതുബായിരുന്നു താനെന്നാണ് മുഹ്‌യിദ്ദീന്‍ ശൈഖ് പറയുന്നത്. പിതാവിന്റെ മുതുകില്‍ താന്‍ ഗൗസായിരുന്നുവെന്നാണ് രിഫാഈ ശൈഖ്(റ) പ്രസ്താവിച്ചിരിക്കുന്നത്.
ഭൂമിയിലോ ജനിച്ച് വീഴുന്നതിന് മുമ്പ് പിതാവിന്റെ മുതുകിലോ മാതാവിന്റെ ഗര്ഭാിശയത്തിലോ ഖുതുബായി തിരഞ്ഞെടുക്കുമോ? തെളിവുകള്‍ ഖുര്ആനന്‍ തന്നെ വെളിപ്പെടുത്തുന്നു. സൂറത്തുല്‍ മര്യുമിലെ 30-33 സൂക്തങ്ങള്‍ കാണുക.
‘(തൊട്ടിലില്‍ കിടക്കുന്ന) കുട്ടി (ഈസാ നബി) പറഞ്ഞു; തീര്ച്ചുയായും ഞാന്‍ അല്ലാഹുവിന്റെ ദാസനാണ്. എനിക്കവന്‍ വേദം നല്കുസകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയിരുന്നാലും എന്നെ അവന്‍ അനുഗ്രഹീതനാക്കുകയും ചെയ്തിരിക്കുന്നു. ജീവിക്കുമ്പോഴെല്ലാം നിസ്‌കരിക്കാനും സകാത്ത് കൊടുക്കാനും എന്നോട് കല്പി്ക്കുകയും ചെയ്തിരിക്കുന്നു. എന്റെ സ്വന്തം മാതാവിന് ഗുണം ചെയ്യുന്നവനും നന്മ ചെയ്യുന്നവനുമാക്കിയിരിക്കുന്നു. അവന്‍ എന്നെ നിര്ഭാനഗ്യവാനായ സ്വേച്ഛാധിപതിയാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും എനിക്ക് അല്ലാഹുവില്‍ നിന്നുള്ള സമാധാനം ഉണ്ടായിക്കൊണ്ടിരിക്കും.’
അത്ഭുതമാണ് ഈ സംഭവം. പ്രസവിച്ചയുടനെ തൊട്ടിലില്‍ കിടന്നാണ് കുട്ടി സംസാരിക്കുന്നത്. സംസാര പ്രായമെത്താത്ത ചോരക്കുഞ്ഞ് തൊട്ടിലില്‍ കിടന്ന് പറയുന്നത്, കുറെ മുമ്പ് തന്നെ എന്റെ വേദഗ്രന്ഥം ഇഞ്ചീല്‍ നല്ക പ്പെടുകയും എന്നെ പ്രവാചകനാക്കി അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്നുവെന്നാണ്. മുമ്പെന്നോ കാലത്ത് തന്നെ നബിയായി നിയോഗിച്ചിട്ടുണ്ടെന്ന് ഈസാ നബി(അ) തൊട്ടിലില്‍ കിടന്നു പറഞ്ഞത് ഖുര്ആനന്‍ ഉദ്ധരിക്കുന്നു. ഇതിന്റെ മറ്റൊരു രൂപമാണ് മുഹ്‌യിദ്ദീന്‍ മാലയിലെ പ്രഖ്യാപനം. പിതാവിന്റെ മുതുകിലായിരിക്കെ എന്നെ ഖുതുബായി നിയോഗിച്ചിട്ടുണ്ടെന്ന് മുഹ്‌യിദ്ദീന്‍ ശൈഖ്(റ) പറഞ്ഞതിലും എന്നെ ഗൗസായി തിരഞ്ഞെടുക്കപ്പെട്ടുവെന്ന് രിഫാഈ ശൈഖ്(റ) പറഞ്ഞതിലും അസാംഗത്യമോ നിരര്ത്ഥ കതയോയില്ല. നുബുവ്വത്തായാലും വിലായത്തായാലും ജനിക്കുന്നതിന് മുമ്പ് അത് നല്ക.പ്പെടുന്നതില്‍ പന്തികേടില്ല എന്നാണ് മേല്‍ ഖുര്ആനന്‍ വാക്യം പഠിപ്പിക്കുന്നത്.

മലക്കുകളും ശൈഖുമാരും
ചോദ്യം: സുന്നികള്‍ ചൊല്ലുന്ന മുഹ്‌യിദ്ദീന്‍ മാലയില്‍ ശൈഖിനെ പ്രവാചകനാക്കുന്ന പരാമര്ശതങ്ങള്‍ വരെയില്ലേ. മലക്കുകള്‍ വന്നു അദ്ദേഹത്തോട് സംവദിക്കുന്നതും മുരീദന്മാരൊന്നും നരകത്തിലില്ലെന്ന് നരകത്തെ കാക്കുന്ന മലക്ക് പറഞ്ഞതും മാലയില്‍ കാണാം. മലക്കുകള്‍ സന്ദേശം നല്കുാന്നത് പ്രവാചകന്മാര്ക്ക ല്ലേ? ശൈഖിനെ പ്രവാചകനാക്കുകയല്ലേ ഇതുവഴി സംഭവിക്കുന്നത്?
മറുപടി: മലക്ക് വന്ന് സംസാരിക്കുമ്പോഴേക്ക് ആ വ്യക്തി പ്രവാചകനാവുകയില്ല. ഔലിയാക്കളോടും മലക്കുകള്‍ സംവദിക്കും. വിശുദ്ധ ഖുര്ആ്ന്‍ പഠിപ്പിക്കുന്നത് കാണുക: മര്യംല ബീവിയുടെ അരികില്‍ മലക്കുകള്‍ വന്ന് പറഞ്ഞത് ഇപ്രകാരമാണ്: മലക്കുകള്‍ പറഞ്ഞ സന്ദര്ഭംബ ഓര്ക്കുുക. ഓ മര്യം്. അല്ലാഹു നിന്നെ പ്രത്യേകമായി കടഞ്ഞെടുക്കുകയും സംശുദ്ധയാക്കുകയും (അന്ന്) ലോകത്തുള്ള മുഴുവന്‍ സ്ത്രീകളേക്കാള്‍ തിരഞ്ഞടുക്കുകയും ചെയ്തിരിക്കുന്നു (ആലു ഇംറാന്‍ 42).
മറ്റൊരു സൂക്തത്തില്‍ പറയുന്നത് ഇപ്രകാരമാണ്: ജീബ്‌രീല്‍ പറഞ്ഞു; നിശ്ചയം ഞാന്‍ നിന്റെ റബ്ബിന്റെ ദൂതനാണ്. നിനക്ക് നല്ലൊരു കുഞ്ഞിനെ നല്കാ ന്‍ വേണ്ടി വന്നതാണ്. മര്യംല ചോദിച്ചു: എങ്ങനെയാണ് എനിക്ക് ഒരു കുഞ്ഞുണ്ടാവുക? എന്നെ ഒരു മനുഷ്യനും സ്പര്ശിബച്ചിട്ടില്ലല്ലോ. ഞാന്‍ വേശ്യാവൃത്തി ചെയ്തവളുമല്ല (സൂറത്തു മര്യംാ 19-21).
ഇപ്രകാരം മലക്ക് ജിബ്‌രീലും മര്യം ബീവിയും തമ്മില്‍ ആശയ വിനിമയം നടത്തുന്നതിനാല്‍ മര്യംി ബീവി പ്രവാചകയാണെന്ന് ആരും പറയില്ലല്ലോ. അതുപോലെ തന്നെയാണ് മാലയിലെ വരികളും. ചോദ്യത്തിലേക്ക് വരാം. നിങ്ങള്‍ പറഞ്ഞ ആശയത്തിലുള്ള വരികള്‍ മാലയില്‍ ഇപ്രകാരം കാണാം:
‘എന്റെ മുരീദാരും നരകത്തിലില്ലെന്ന്
നരകത്തെ കാക്കും മലക്ക് പറഞ്ഞോവര്‍
അങ്ങനെ തന്നെ മലാഇകത്തന്മാരും
അവരുടെ മജ്‌ലിസില്‍ ഹാളിറാണെന്നോവര്‍.’
മുഹ്‌യിദ്ദീന്‍ ശൈഖ്(റ)വിന്റെ മുരീദുകള്‍ ആരും നരകത്തില്‍ കടക്കുകയില്ലെന്ന് നരകം കാക്കുന്ന മലക്ക് ശൈഖവര്കിളോട് പറഞ്ഞുവെന്ന് മാലയില്‍ പരാമര്ശി ക്കുന്നു. മലക്കുകളുമായി സംസാരിക്കാനും കൂടിക്കാഴ്ച നടത്താനും അവര്ക്ക് സാധ്യമാവുമെന്നും അവര്‍ അങ്ങനെ ചെയ്യാറുണ്ടെന്നും പറയുന്നതില്‍ നിരര്ത്ഥ കങ്ങളൊന്നുമില്ല.
ഖുര്ആ്ന്‍ പറയുന്നത് കാണുക: ‘നിശ്ചയമായും ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പറയുകയും പിന്നീട് അതനുസരിച്ച് ചൊവ്വായി നിലകൊള്ളുകയും ചെയ്തവന്‍, അവരുടെ അടുത്ത് മലക്കുകള്‍ ഇറങ്ങിവരും, (എന്നിട്ട് പറയും) നിങ്ങള്‍ ഭയപ്പെടുകയോ വ്യസനിക്കുകയോ ചെയ്യരുത്. നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സ്വര്ഗം്കൊണ്ട് നിങ്ങള്‍ സന്തുഷ്ടരായിക്കൊള്ളുക’ (ഫുസ്വിലത്ത്-30).
ഇമാം തുര്മുിദി താരീഖിലും അബൂ നഈമും ബൈഹഖിയും ദലാഇലുന്നുബുവ്വയിലും ഗസാലത്തില്‍ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസ് ശ്രദ്ധിക്കുക:
ഗസാലത്ത് പറഞ്ഞു: ഇംറാനുബ്‌നു ഹുസൈന്‍(റ) ഞങ്ങളോട് വീട് അടിച്ചുവൃത്തിയാക്കാന്‍ നിര്ദേറശിച്ചിരുന്നു. വീട്ടില്‍ നിന്ന് ഞങ്ങള്‍ സലാം കേള്ക്കാ റുണ്ടായിരുന്നു. അവിടെ ഞങ്ങള്‍ ഒരാളെയും കണ്ടതുമില്ല. തുര്മുുദി(റ) പറയുന്നു: അത് മലക്കുകളുടെ സലാമാകുന്നു’ (അല്‍ ഹാവി ലില്‍ ഫതാവ 2/257).
ചുരുക്കത്തില്‍, ഈ ഹദീസുകളും ഖുര്ആകന്‍ സൂക്തത്തിലെ അധ്യാപനങ്ങളും തെളിയിക്കുന്നത് മലക്കുകള്‍ മുഅ്മിനീങ്ങളായ മഹാന്മാരോട് സംവദിക്കുമെന്നും അഭിമുഖങ്ങളിലും കൂടിക്കാഴ്ചകളിലും പങ്കെടുക്കുമെന്നുമാണ്. ആ രൂപത്തില്‍ ഔലിയാക്കളുടെ നേതാക്കളായ രിഫാഈ ശൈഖിനോടും മുഹ്‌യിദ്ദീന്‍ ശൈഖിനോടും സംസാരിക്കുന്നതിനും ചര്ച്ചചകളില്‍ പങ്കാളികളാകുന്നതിലും അസാംഗത്യമൊന്നുമില്ല. അതുകൊണ്ട് തന്നെയാണ് ശൈഖ് ജീലാനി(റ) മലക്കുകളോട് സംസാരിച്ചതും മുരീദുകളാരും നരകത്തിലില്ലെന്ന സന്തോഷ വാര്ത്തക അറിയിച്ചു കൊടുത്തതും. മുരീദാവുകയെന്നാല്‍ കേവലം അങ്ങനെ അവകാശപ്പെടുന്നതല്ലെന്നും മറിച്ച് തികഞ്ഞ വിശ്വാസവും കര്മ വും വച്ച് പുലര്ത്തു കയാണെന്നതും പ്രത്യേകം പറയേണ്ടതില്ലല്ലോ.
അമ്പിയാക്കളും മജ്‌ലിസുകളും
ചോദ്യം: സുന്നികള്‍ ചൊല്ലുന്ന മാലകളില്‍ വളരെ ബാലിശമായ വിഷയങ്ങള്‍ ഉള്കൊംണ്ടിട്ടുണ്ട്. ചില വരികള്‍ കാണുക:
‘അമ്പിയാക്കന്മാരും ഔലിയാക്കന്മാരും
അവരുടെ റൂഹും അവിടെ വരുന്നോവര്‍
‘ആ വണ്ണം നമ്മുടെ ഖോജ റസൂലുല്ലാഹ്
അവരുടെ റൂഹും അവിടെ വരുന്നോവര്‍’ (മുഹ്‌യിദ്ദീന്‍ മാല).
‘അമ്പിയാക്കന്മാരും ഔലിയാക്കന്മാരും
എന്റെ മജ്‌ലിസില്‍ ഹാളിറാകുന്നോവര്‍’ (രിഫാഈ മാല). ഇതിനു വല്ല അടിസ്ഥാനവുമുണ്ടോ?
മറുപടി: അമ്പിയാക്കളും ഔലിയാക്കളും തങ്ങളുടെ മജ്‌ലിസുകളില്‍ സംബന്ധിക്കാറുണ്ടെന്ന് മുഹ്‌യിദ്ദീന്‍ ശൈഖും(റ) രിഫാഈ ശൈഖും(റ) പ്രഖ്യാപിക്കുന്നതാണ് ഈ വരികള്‍. ഇതും ചിലര്ക്ക് വിമര്ശിന വിഷയമാണ്. പണ്ടെന്നോ കഴിഞ്ഞുപോയ അമ്പിയാക്കളുടെ സാന്നിധ്യം തങ്ങളുടെ മജ്‌ലിസില്‍ ഉണ്ടാവാറുണ്ടെന്ന മുഹ്‌യിദ്ദീന്‍ ശൈഖിന്റെയും രിഫാഈ ശൈഖിന്റെയും പ്രഖ്യാപനങ്ങളെ അവഹേളിക്കുകയും പുച്ഛിച്ച് തള്ളുകയുമാണ് വിമര്ശറകര്‍. അതുകൊണ്ട് തന്നെ അവയുടെ പ്രാമാണികതയെ കുറിച്ചുള്ള ചര്ച്ചുകള്ക്ക്ര പ്രസക്തിയുണ്ട്.
സൂറത്ത് യൂസുഫിലെ 24-ാം സൂക്തത്തിലെ പ്രതിപാദ്യ വിഷയം മശാഇഖന്മാരുടെ പ്രഖ്യാനങ്ങള്ക്കു ള്ള തെളിവാണ്. സലീഖക്ക് യൂസുഫ് നബി(അ)യിലുണ്ടായ അനുരാഗത്തെ കുറിച്ച് പ്രതിപാദിക്കുന്ന മേല്‍ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ ഇമാം റാസി(റ) ഇപ്രകാരം രേഖപ്പെടുത്തുന്നു: ‘ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം: ആ സന്ദര്ഭുത്തില്‍ യൂസുഫ് നബി(അ)മിന് മുമ്പില്‍ യഅ്ഖൂബ് നബി(അ) പ്രത്യക്ഷപ്പെട്ടു. കൈ വിരലുകള്‍ കടിച്ചുകൊണ്ട് യൂസുഫിനോട് ചില കാര്യങ്ങള്‍ നിര്ദേകശിച്ചു. സഈദ് ബിന്‍ ജുബൈര്‍(റ) പറയുന്നു: ‘യൂസുഫി(അ)ന് മുമ്പില്‍ യഅ്ഖൂബ് നബി(അ) വന്നെത്തുകയും നെഞ്ചത്തടിക്കുകയും ചെയ്തു. അപ്പോള്‍ വിരല്‍ തുമ്പിലൂടെ വൈകാരികത ബഹിര്ഗാമിച്ചു’ (തഫ്‌സീറുര്റാചസി 17/96).
യൂസുഫ് നബി(അ) സലീഖയുടെ കൊട്ടാരത്തിലാണ് വളര്ന്നചത്. ഈ സംഭവം നടന്നതും ആ കൊട്ടാരത്തില്‍ വച്ചുതന്നെയാണ്. കൊട്ടാരമാകട്ടെ, യൂസുഫി(അ)ന്റെ പിതാവ് യഅ്ഖൂബ് നബി(അ) താമസിക്കുന്ന സ്ഥലത്തുനിന്നും എത്രയോ അകലെയുമാണ്. അനേകം കാതങ്ങള്‍ വഴിദൂരമുള്ള സ്ഥലത്ത് താമസിക്കുന്ന യൂസുഫി(അ)ന്റെ മുമ്പിലാണ് യഅ്ഖൂബ് നബി(അ) പ്രത്യക്ഷപ്പെടുന്നത്. സന്നിഗ്ധ ഘട്ടത്തിലാണ് യഅ്ഖൂബ് നബി(അ) പ്രത്യക്ഷനായതും നിര്ദേംശം നല്കിനയതും. പ്രിയപ്പെട്ട അനുയായിയും മകനുമായ യൂസുഫി(അ)ന് മുമ്പില്‍ യഅ്ഖൂബ് നബി(അ) പ്രത്യക്ഷപ്പെട്ടു നിര്ദ്ദേ ശം നല്കിൂയ സംഭവം ഖുര്ആുനിക ആശയമാണെന്നാണ് ഖുര്ആയന്‍ വ്യാഖ്യാതാക്കളുടെ നേതാവായ സ്വഹാബി പ്രമുഖന്‍ ഇബ്‌നു അബ്ബാസ്(റ) പറയുന്നത്. ഇതു കൊണ്ട് തന്നെ മുന്കിഴിഞ്ഞുപോയതോ, അല്ലെങ്കില്‍ വിദൂര ദിക്കിലുള്ളതോ ആയ അമ്പിയാക്കളുമായി സംവദിക്കാന്‍ സാധിക്കുമെന്നതില്‍ സന്ദേഹമില്ല. അമ്പിയാക്കള്ക്കും ഔലിയാക്കള്ക്കുംഹ ജീവിത കാലത്തെന്ന പോലെ മരണാനന്തരവും പലതിനും കഴിയുമെന്നതാണ് യാഥാര്ത്ഥ്യം . ജീവിത കാലത്ത് ഉപദേശിക്കുകയും നിര്ദേളശിക്കുകയും ചെയ്തവര്ക്ക് മരണശേഷവും അതിന് സാധിക്കുമെന്ന വിഷയത്തില്‍ തര്ക്കുമില്ല.
ഖുര്ആ്ന്‍ പറയുന്നു: ‘തിന്മകള്‍ പ്രവര്ത്തിധച്ചവര്‍ വിചാരിക്കുകയാണോ അവരെ നാം വിശ്വസിക്കുകയും സത്കര്മിങ്ങള്‍ പ്രവര്ത്തിധക്കുകയും ചെയ്തവരെപ്പോലെ ആകുമെന്ന്? അതായത് അവരുടെ ജീവിതവും മരണവും സമാനമാണ്’ (അല്‍ ജാസിയ-17). മഹാത്മാക്കള്ക്ക് ജീവിതകാലത്തെന്ന പോലെ മരണ ശേഷവും ക്രയവിക്രയങ്ങള്ക്ക്് കഴിയുമെന്നാണിതിന്റെ വിവക്ഷ. ഇവ്വിഷയകമായി ഇമാം സുയൂഥി(റ) രചിച്ച സ്വതന്ത്രകൃതി ‘തന്വീരറുല്‍ ഹലകി ഫീ ഇംകാനി റുഅ്‌യതിന്നബിയ്യി വല്‍ മലകി’യില്‍ മരണ ശേഷവും മഹാന്മാര്ക്ക് കഴിവ് കൊടുക്കുമെന്ന് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
അബൂദാവൂദും ത്വബ്‌റാനിയും ഉദ്ധരിച്ച ഒരു ഹദീസില്‍ ഇങ്ങനെ കാണാം: ‘അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം: റസൂല്‍(സ്വ) പറഞ്ഞു: ആരെങ്കിലും എന്നെ സ്വപ്‌നത്തില്‍ ദര്ശിുച്ചാല്‍ പിന്നീട് ഉണര്ച്ചവയിലും എന്നെ കാണും. ശൈത്വാന്‍ എന്റെ രൂപം പ്രാപിക്കില്ല’. ഈ ഹദീസിനെ കുറിച്ച് ഇമാം അബൂജംറ(റ) പറയുന്നു: ‘വല്ലവനും എന്നെ സ്വപ്‌നത്തില്‍ ദര്ശിനച്ചാല്‍ ഉണര്ച്ച്യിലും കാണും’ എന്ന ഹദീസ് വ്യാപകാര്ത്ഥ മുള്ളതാണ്. ജീവിതകാലത്ത് സ്വപ്‌നത്തില്‍ കണ്ടവര്ക്ക്വ മരണ ശേഷവും ഉറക്കിലും ഉണര്വി്ലും കാണാന്‍ സാധിക്കുമെന്നാണ് ഇതിന്റെ ഒരര്ത്ഥം . സ്വപ്‌നത്തില്‍ കണ്ടവര്ക്ക്് ഉണര്ച്ചശയില്‍ കാണാന്‍ കഴിയുമെന്ന് പ്രവാചകര്‍(സ്വ) പറഞ്ഞ ഹദീസ് ജീവിതകാലത്തേക്ക് മാത്രം ബാധകമാണെന്ന് പറയുന്നവര്‍ മേല്‍ വാദത്തിന് തെളിവ് നിരത്തേണ്ടതുമാകുന്നു (അല്ഹാനവി ലില്‍ ഫതാവ 2/225).
ഇമാം ഗസ്സാലി(റ)വിന്റെ വാക്കുകള്‍ കാണുക: ‘അവര്‍ (അല്ലാഹുവിന്റെ സ്വൂഫിയാക്കള്‍) ഉണര്വി്ല്‍ തന്നെ മലക്കുകളോടും നബിമാരുടെ റൂഹുകളോടും സംവദിക്കുന്നു. അവരില്‍ നിന്നുള്ള ശബ്ദം കേള്ക്കു കയും ജ്ഞാനങ്ങള്‍ നേടുകയും ചെയ്യുന്നു. പിന്നീട് അമ്പിയാക്കളോട് സംസാരിക്കല്‍, രൂപങ്ങളെ നേരില്‍ കാണല്‍ തുടങ്ങി വാക്കുകളിലൊതുങ്ങാത്ത സ്ഥാനങ്ങളിലേക്ക് അവര്‍ ഉയരുന്നതാണ്’ (അല്ഹാുവി ലില്‍ ഫതാവ 2/257).
ചുരുക്കത്തില്‍, മഹാന്മാര്ക്ക് മരണത്തിന് മുമ്പും പിമ്പും സജ്ജനങ്ങളുമായി സഹവസിക്കാനും ആവശ്യാനുസരണം നിര്ദേകശങ്ങള്‍ നല്കാുനും സാധിക്കുമെന്നതിന് തെളിവുകള്‍ അനേകമുണ്ട്. ഇതാണ് മാലകളില്‍ കാണുന്നത്. ബുദ്ധിക്കും പ്രമാണങ്ങള്ക്കും യോജിക്കുന്ന യാഥാര്ത്ഥ്യം തന്നെയാണിത്. ശത്രുക്കളാല്‍ ഉപരോധിക്കപ്പെട്ട ഉസ്മാന്‍(റ)വിന് റസൂല്‍(സ്വ)യുടെ ദര്ശശനവും സഹായവും ലഭിച്ച സംഭവവും ഇതിന് പിന്തുണ നല്കുങന്നു. വഫാത്തായ റസൂല്‍(സ്വ)യോടും മറ്റു അമ്പിയാക്കളോടും സംവദിക്കാനും ആശയ വിനിമയം നടത്താനും നേരില്‍ ദര്ശിയക്കാനും സാധ്യമാവുമെന്നതിന് വ്യക്തമായ തെളിവാണിത്.
ബിദ്അത്തുകാരുടെ വാരികയില്‍ നിന്നുതന്നെ വായിക്കാം. ഖലീഫയുടെ ഭാര്യ നാഇല(റ)വില്‍ നിന്ന് ഉദ്ധരിച്ച് അവര്‍ എഴുതുന്നു: ‘നോമ്പ് തുറക്കാന്‍ അല്പം് ശുദ്ധജലം നല്കാിന്‍ ഉസ്മാന്‍(റ) വിപ്ലവകാരികളോട് അഭ്യര്ത്ഥി്ച്ചു. മലിന വസ്തുക്കള്‍ നിക്ഷേപിക്കുന്ന കുഴിയിലെ വെള്ളം കുടിക്കാനാണ് അവര്‍ പറഞ്ഞത്. വെള്ളം കിട്ടാതെ നോമ്പ് മുറിച്ചില്ല. പുലരാന്‍ കാലത്ത് അയല്‍ വീട്ടില്‍ നിന്നും ഞാന്‍ എങ്ങനെയോ അല്പം് വെള്ളം രഹസ്യമായി സംഘടിപ്പിച്ചു. ‘ഇതാ, ശുദ്ധ ജലം!’ ഞാന്‍ ഖലീഫയോട് പറഞ്ഞു. ‘എനിക്ക് നോമ്പാണ്.’ ‘നിങ്ങള്ക്കെ്വിടുന്ന് ഭക്ഷണം കിട്ടി? ആരും ഭക്ഷണം കൊണ്ടുവരുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ’. ഖലീഫ: പുരക്കു മുകളില്‍ നിന്ന് നബി(സ്വ) എന്റെ നേരെ എത്തിനോക്കി. കൂടെ ഒരു കപ്പ് വെള്ളവുമുണ്ട്. ‘ഉസ്മാന്‍ വേണ്ടത്ര കൂടിച്ചോളൂ.’ റസൂല്‍(സ്വ) പറഞ്ഞു. ഞാന്‍ ദാഹം തീരുവോളം കുടിച്ചു. അതൊരു ആത്മീയാനുഭൂതിയായിരുന്നു’ (ശബാബ്, 1999 സെപ്തംബര്‍ 17). അല്ബിണദായ വന്നിഹായയിലേ ഇത് ഉദ്ധരിച്ചിട്ടുള്ളൂവെന്ന് പറഞ്ഞ് ശബാബ് പിന്നീട് ഇത് പിന്വുലിച്ചത് അജ്ഞതകൊണ്ടാണ്. കാരണം അല്ബിിദായയില്‍ മാത്രമല്ല, നിരവധി ഗ്രന്ഥങ്ങളില്‍ ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.
സുബുലുല്‍ ഹുദാ വര്റ്ശാദ് 10/147, അല്ഹാമവി ലില്‍ ഫതാവ 2/49 എന്നിവ ഉദാഹരണം. അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെടുകയും സുകൃതങ്ങള്‍ പ്രവര്ത്തിഭക്കുകയും ചെയ്യുന്ന സ്വാലിഹുകള്ക്ക്് വിഷമസന്ധികളിലും പ്രയാസ വേളകളിലും മറ്റും മണ്മചറഞ്ഞ മഹത്തുക്കളുടെ ദര്ശ നവും സഹായവും സഹവര്ത്തി ത്വവും ഉണ്ടാവുമെന്നത് ഇത്തരം സംഭവങ്ങളിലൂടെ നമുക്ക് സുതരാം മനസ്സിലാക്കാം. മുഹ്‌യിദ്ദീന്‍ ശൈഖ്(റ)വും രിഫാഈ ശൈഖ്(റ)വും പറഞ്ഞതിന്റെ പൊരുളും ഇതുതന്നെയാണ്. അവരുടെ മജ്‌ലിസുകളില്‍ അമ്പിയാക്കളും ഔലിയാക്കളും പങ്കെടുക്കാറുണ്ട് എന്നാണല്ലോ അവര്‍ പ്രഖ്യാപിച്ചത്.

മണ്മെറഞ്ഞ ഔലിയാക്കളോടൊപ്പം
ചോദ്യം: ജീവിച്ചിരിക്കുന്ന ശൈഖുമാരോടൊപ്പം മണ്മതറഞ്ഞ ഔലിയാക്കള്‍ സന്നിഹിതരാവുമെന്നും അവര്ക്ക് ആവശ്യമായത് ചെയ്തുകൊടുക്കുമെന്നും മാലമൗലിദുകളില്‍ കാണുന്നുണ്ട്. പ്രാമാണികമായി ഇതു തെളിയിക്കാമോ?
മറുപടി: തെളിയിക്കാം. അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ മലക്കുകളോടും പ്രവാചകരോടും മഹാത്മാക്കള്‍ സംവദിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുമെന്ന് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നു. ഇതുപോലെ മഹാത്മാക്കള്‍ അല്ലാഹുവിന്റെ പ്രീതി സമ്പാദിച്ച ഔലിയാക്കളോടും (മരണപ്പെട്ടവരുള്പ്പെകടെ) സഹവസിക്കുകയും കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ മാലമൗലിദുകളില്‍ കാണാം.
‘ശര്റുഫല്‍ അനാം’ മൗലിദുള്പ്പെ ടെയുള്ള പ്രവാചക കീര്ത്തിന മൗലിദുകളില്‍ നബി(സ്വ)യുടെ ജനനവുമായി ബന്ധപ്പെട്ട് ആമിനാബീവി(റ)യെ ആശ്വസിപ്പിക്കാനും തലോടാനുമായി വര്ഷയങ്ങള്ക്കുാമുമ്പ് വഫാത്തായ വലിയ്യത്തുകള്‍ രംഗത്തുവന്ന ചരിത്രം പറയുന്നു. ഖുര്ആുനിനോ സുന്നത്തിനോ മറ്റു അടിസ്ഥാന പ്രമാണങ്ങള്ക്കോു വിരുദ്ധമാകാത്ത യാഥാര്ത്ഥ്യങമാണിത്. തത്തുല്യമായ അനേകം സംഭവങ്ങള്‍ ഖുര്ആ്നിലും ഹദീസിലും പ്രതിപാദിച്ചിട്ടുണ്ട്. ഇതേപ്രകാരം മാലകളിലും കാണാം:
‘അമ്പിയാക്കന്മാരും ഔലിയാക്കന്മാരും
എന്റെ മജ്‌ലിസില്‍ ഹാളിറാണെന്നോവര്‍’ (മുഹ്‌യിദ്ദീന്‍ മാല).
ഔലിയാക്കളും അമ്പിയാക്കളും മശാഇഖുമാരുടെ മജ്‌ലിസുകളില്‍ പങ്കെടുക്കുന്നുവെന്ന് മഹാന്മാര്‍ പറയുന്നു. ഖുര്ആജനിലും ഹദീസിലും ഇതിന് ഉപോല്ബുലകമായ സംഭവങ്ങള്‍ ഉണ്ടോ എന്ന് നമുക്ക് പരിശോധിക്കാം.
സൂറത്തുന്നിസാഇലെ 69-ാം സൂക്തം പരാവര്ത്തുനം ഇങ്ങനെ: ‘അല്ലാഹുവിനും റസൂലിനും വഴിപ്പെടുന്നവര്‍, അവന്‍ അനുഗ്രഹിച്ച നബിമാരുടെയും ശുഹദാക്കളുടെയും സ്വാലിഹീങ്ങളുടെയും ഒപ്പമാകുന്നു. അവരത്രെ ഉത്തമ സുഹൃത്തുക്കള്‍.’ ഈ സൂക്തം വിശദീകരിച്ച് വിഖ്യാത മുഫസ്സിറായ ഇമാം റാസി(റ) എഴുതി: ‘അറിയുക, അല്ലാഹുവിനും റസൂലിനും വഴിപ്പെട്ടവര്‍, നബിമാരുടെയും സിദ്ദീഖീങ്ങളുടെയും ശുഹദാക്കളുടെയും സ്വാലിഹീങ്ങളുടെയും കൂടെയാണെന്ന് വ്യക്തമാക്കുകയാണിവിടെ. എന്നല്ല, ഇവര്‍ വഴിപ്പെട്ടവരുടെ ‘റഫീഖ്’ (സഹവര്ത്തി ) ആണെന്നുകൂടി അല്ലാഹു പറയുന്നു. സഹവര്ത്തി എന്നാല്‍ യാത്രയിലും അല്ലാത്തപ്പോഴും മറ്റെല്ലാ ഘട്ടങ്ങളിലും ഒപ്പമുള്ളവരാണ്’ (തഫ്‌സീര്‍ റാസി).
അല്ലാഹുവിന് വഴിപ്പെട്ട ഔലിയാക്കളും മഹാന്മാരും നബിമാരുടെയും സിദ്ദീഖീങ്ങളുടെയും ഉറ്റമിത്രങ്ങളാണെന്നാണ് ഇമാം റാസി(റ) ആയത്ത് വിശദീകരിച്ചെഴുതുന്നത്. അഥവാ ഏത് സന്ദിഗ്ധ ഘട്ടങ്ങളിലും അവര്ക്ക് സഹായികളും സഹയാത്രികരുമായി മഹത്തുക്കള്‍ ഉണ്ടാകുമെന്ന് സാരം.
പ്രമുഖ ചരിത്ര ഗ്രന്ഥങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഏറെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഇബ്‌നു കസീര്‍ ചരിത്ര സമാഹാരത്തില്‍ (അല്ബിമദായത്തു വന്നിഹായ)യില്‍ ദുര്ബ്ലമായതൊന്നും ഉള്പ്പെ്ടുത്തിയിട്ടില്ലെന്ന് പ്രഖ്യാപിച്ച ബിദഇകള്ക്ക്് കൂടി സ്വീകാര്യനായ ഹാഫിള് ഇബ്‌നു കസീര്‍ പറയുന്നതു കാണുക: ‘ഉമൈറുബ്‌നു ഹബീബുസ്സലമി പറയുന്നു; എന്നെയും എന്നോടൊപ്പം എട്ടുപേരെയും ഉമവിയ്യാ ഭരണകാലത്ത് അറസ്റ്റ് ചെയ്തിരുന്നു. റോമിലെ ഭരണാധികാരി എന്റെയും കൂടെയുള്ളവരുടെയും തല വെട്ടുവാന്‍ ഉത്തരവിട്ടു. എനിക്ക് വേണ്ടി രാജാവിന്റെ സൈന്യാധിപന്‍ ശിപാര്ശ് ചെയ്തതിനാല്‍ ഞാന്‍ രക്ഷപ്പെടുകയും സുഹൃത്തുക്കളെ റോമാരാജാവ് കൊലപ്പെടുത്തുകയും ചെയ്തു. സൈന്യാധിപന്‍ എന്നെയും കൂട്ടി അയാളുടെ വീട്ടിലേക്ക് പോയി. അവിടെ അയാള്ക്കൊ രു മകളുണ്ട്. സുന്ദരിയാണവള്‍. എന്നെ മതപരിവര്ത്തേനത്തിനു വിധേയനാക്കി അവരുടെ സമ്പത്ത് എനിക്കുകൂടി പങ്കുവെക്കാന്‍ വേണ്ടി അവളെ എന്റെ മുമ്പില്‍ ഹാജരാക്കി. പക്ഷേ, ഞാന്‍ വിസമ്മതിച്ചു. പിന്നെ എന്നെയും സൈന്യാധിപന്റെ സുന്ദരിയായ മകളെയും അദ്ദേഹം തനിച്ചാക്കുകയും അവള്‍ എന്നെ ദുര്വൃനത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്തു. പക്ഷേ ഞാന്‍ അതിന് വിസമ്മതിച്ചു. അവള്‍ എന്നോട് ചോദിച്ചു: താങ്കള്‍ എന്തുകൊണ്ട് മാറിനില്ക്കു ന്നു? എന്റെ മതം എന്നെ തടയുന്നുവെന്നും ഒരു പെണ്ണിനോ മറ്റെന്തെങ്കിലും കാര്യങ്ങള്ക്കോം വേണ്ടി എന്റെ മതം കൈവെടിയുകയില്ലെന്നും ഞാന്‍ പ്രത്യുത്തരം നല്കിങ. അവരുടെ കുതന്ത്രങ്ങളിലും പ്രലോഭനങ്ങളിലും എന്നെ അകപ്പെടുത്താന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയ ആ സ്ത്രീ നിസ്സഹായതയോടെ എന്നെ വിട്ടയച്ചു. വഴിമാറാതെ, നക്ഷത്രം ലക്ഷ്യം വെച്ച് രാത്രി നടക്കുവാനും പകല്സെമയം മറഞ്ഞിരിക്കാനും അവള്‍ എന്നോട് ആജ്ഞാപിച്ചു.
ഞാന്‍ നടത്തം ആരംഭിച്ചു. നാലാം ദിവസം പിന്നിട്ടപ്പോള്‍ മറഞ്ഞിരിക്കുന്ന എന്റെ മുമ്പില്‍ ഒരു കുതിരസവാരി സംഘം പ്രത്യക്ഷപ്പെട്ടു. എന്നെ അന്വേഷിക്കുകയാണെന്ന് ഞാന്‍ ഭയപ്പെട്ടിരിക്കെ എനിക്കത് ബോധ്യപ്പെട്ടു. റോം സൈന്യം കൊലചെയ്ത എന്റെ സുഹൃത്തുക്കളായിരുന്നു അവര്‍. അവരോടൊപ്പം വെള്ള കുതിരപ്പുറത്ത് വേറെയും ചിലരുണ്ട്. ഉമൈര്‍ അല്ലേ എന്ന് അവരെന്നോട് ചോദിച്ചു. ഞാന്‍ സമ്മതിച്ചു. ‘നിങ്ങളല്ലേ കൊലചെയ്യപ്പെട്ടത്?’ ഞാന്‍ ചോദിച്ചു. അവര്‍ പറഞ്ഞു: അതെ. ഞാന്‍ ചോദിച്ചു: ‘പിന്നെങ്ങനെ നിങ്ങളിവിടെയെത്തി?’ അവര്‍ പറഞ്ഞു: ‘ഇന്ന് ഉമര്‍ ബിന്‍ അബ്ദില്‍ അസീസ്(റ) വഫാത്തായ ദിനമാണ്. അദ്ദേഹത്തിന്റെ ജനാസ സംസ്‌കരണ പ്രക്രിയയില്‍ സംബന്ധിക്കുവാന്‍ ശുഹദാക്കളായ ഞങ്ങള്ക്ക്ധ അല്ലാഹു അനുമതി നല്കിധയതനുസരിച്ച് ഞങ്ങളതില്‍ പങ്കെടുത്ത് വരികയാണ്.’ പിന്നെ ചിലര്‍ എന്റെ കൈ ആവശ്യപ്പെട്ടു. അവര്‍ എന്റെ കൈ പിടിച്ച് നടക്കാനാരംഭിച്ചു. അല്പംി കഴിഞ്ഞ് എന്നെ എടുത്തെറിഞ്ഞു. അങ്ങനെ എന്റെ വീടിന്റെ തൊട്ടടുത്ത് പോയി ഞാന്‍ വീണു. അനേകം ദിവസം യാത്ര ചെയ്യേണ്ടുന്ന വഴിദൂരമുള്ള സ്ഥലത്ത് പൊടുന്നനെ ഞാനെത്തി. എനിക്കൊരാപത്തും സംഭവിക്കാതെയാണ് ഞാന്‍ ഭവനത്തിലെത്തിയത്’ (അല്‍ ബിദായത്തു വന്നിഹായ 9/269).
അല്ലാഹുവിനും റസൂലിനും വഴിപ്പെടുകയും സുകൃതങ്ങള്‍ പ്രവര്ത്തിയക്കുകയും ചെയ്ത സജ്ജനങ്ങള്ക്ിനു മരിച്ചുപോയ ഔലിയാക്കളോട് സംവദിക്കാമെന്നും അവരുടെ സഹായവും സഹവര്ത്തി ത്വവും ഉണ്ടാവുമെന്നും മനസ്സിലാക്കാന്‍ ഈ സംഭവം മതിയായ തെളിവാണ്.
ഖുര്ആയന്‍ കൊണ്ടും മറ്റു പ്രമാണങ്ങള്‍ കൊണ്ടും സ്ഥിരപ്പെട്ട കാര്യവുമാണിത്. പക്ഷേ, മൗലിദിലും മാലയിലും അങ്ങനെയൊരു സംഭവം കാണുമ്പോഴേക്ക്, സത്യം മനസ്സിലാക്കാതെയും വിവരമില്ലാതെയും വിമര്ശയനങ്ങള്‍ എയ്തുവിടുന്നവരെ കുറിച്ച് എന്താണ് പറയുക.
അതിരുകടക്കുന്ന ആത്മപ്രശംസയോ?
ചോദ്യം: മാലമൗലിദുകളില്‍ സുന്നികളുടെ ശൈഖുമാര്‍ സ്വന്തം പോരിശയും ആത്മപ്രശംസയും അതിരുകടക്കുന്ന രൂപത്തില്‍ പറയുന്നത് കാണാം. ചില വരികള്‍ കാണുക:
‘ആരുണ്ട് അതെന്റെ മഖാമിനെ എത്തീട്ട്
ആരാനുമുണ്ടെങ്കില്‍ ചൊല്ലുവീന്‍ എന്നോവര്‍’ (മുഹ്‌യിദ്ദീന്‍ മാല).
‘ഇല്ലാ ഒരുത്തനും എന്റെ മഖാമിനെ
എത്തിക്കയില്ല അതെന്ന് പറഞ്ഞോവര്‍’ (രിഫാഈ മാല).
‘ജിന്നിനും ഇന്സിനനും മറ്റുമലക്കിനും
ഞാനിവര്ക്കെുല്ലാര്ക്കും് മെയ്യെ ശൈഖെന്നോവര്‍
എന്റെ കൊടിന്റെ കീല്‍ എല്ലാ ഒലികളും
എന്റെ മുരീദിന് ഞാന്‍ ശാഫിഅ് എന്നോവര്‍’ (മുഹ്‌യിദ്ദീന്‍ മാല).
‘പെരിപ്പം ഉലമാ മശാഇഖന്മാരെയും
പോറ്റി വളര്ത്തി ഞാനെന്ന് പറഞ്ഞോവര്‍’ (രിഫാഈ മാല).
ഇതിലെല്ലാം ശൈഖന്മാര്‍ സ്വന്തം പോരിശ പറയുകയാണല്ലോ! ഇതെങ്ങനെ ഒരു വലിയ്യില്‍ നിന്നും സംഭവിക്കും? അഹങ്കാരവും പൊങ്ങച്ചവും ഔലിയാക്കള്ക്കുര പറ്റില്ലല്ലോ?
മറുപടി: മാലകളില്‍ കാണുന്ന ചില പ്രശംസകളെ പിടിവള്ളിയാക്കി വിമര്ശിലക്കുകയും മശാഇഖുമാരുടെ പൊങ്ങച്ചമായി ചിത്രീകരിക്കുകയും ചെയ്യുന്ന ചിലരുണ്ട്. യഥാര്ത്ഥ ത്തില്‍ അവര്‍ കഥയറിയാതെ ആടുന്നവരാണ്. മഹാന്മാരായ ഔലിയാക്കള്‍ പറഞ്ഞതായി മാലയില്‍ കാണുന്ന വരികള്‍ പ്രമാണങ്ങള്ക്ക്ന നിരക്കാത്തതൊന്നുമല്ല. അല്ലാഹു തങ്ങള്ക്ക്് നല്കി്യ അനുഗ്രഹങ്ങള്‍ എടുത്തുപറയുകയാണ് അവര്‍ ചെയ്യുന്നത്. അനുഗ്രഹങ്ങള്‍ എടുത്ത് പറയല്‍ ഖുര്ആതന്‍ അംഗീകരിച്ച കാര്യമാണ്. മാലകളില്‍ ഔലിയാക്കള്‍ ആത്മപ്രശംസ നടത്തുന്നതായി ആരോപിക്കപ്പെടുന്ന ചില ഭാഗങ്ങള്‍ നമുക്ക് ചര്ച്ചരക്കെടുക്കാം
‘ആരുണ്ട് അതെന്റെ മഖാമിനെ എത്തീട്ട്
ആരാനുമുണ്ടെങ്കില്‍ ചൊല്ലുവീന്‍ എന്നോവര്‍’ (മുഹ്‌യിദ്ദീന്‍ മാല)
മുഹ്‌യിദ്ദീന്‍ ശൈഖ്(റ) പറയുന്നത് ആരും തന്റെ പദവിയിലേക്കുയര്ന്നികട്ടില്ല എന്നാണ്. അതു ശരിയുമാണല്ലോ. ശൈഖ് ജീലാനി(റ) ഖുതുബുല്‍ അഖ്താബ് ആണെന്നത് ചരിത്രസത്യമാണ്. ഖുതുബുല്‍ അഖ്താബ് എന്ന മഹത്ത്വമേറിയ സ്ഥാനമലങ്കരിക്കുന്ന ശൈഖവര്കയള്‍ ഇത് പറഞ്ഞതില്‍ ഒരു പന്തികേടുമില്ല.
രിഫാഈ മാലയിലെ ഒരു വരി മേലുദ്ധരിച്ചതിനോട് സാമ്യമുള്ളതാണ്:
‘ഇല്ലാ ഒരുത്തനും എന്റെ മഖാമിനെ
എത്തിക്കയില്ല അതെന്ന് പറഞ്ഞോവര്‍’ (രിഫാഈ മാല).
ഔലിയാക്കളില്‍ ഉന്നത സ്ഥാനീയരായ രിഫാഈ ശൈഖ്(റ) പറഞ്ഞ ഈ വരികളും അര്ത്ഥെഗര്ഭറമാണ്. അദ്ദേഹം നേടിയെടുത്ത ഔന്നത്യം മറ്റാര്ക്കും വരിക്കാന്‍ സാധിച്ചിട്ടില്ലെന്നത് സത്യമാണ്. പക്ഷേ, ഈ രണ്ട് വരികളിലെയും ആശയത്തില്‍ നിന്ന് ആളുകളെ വട്ടം കറക്കുന്ന ഒരു പ്രശ്‌നം ഉത്ഭവിക്കുന്നുണ്ട്. പ്രശ്‌നം ഇതാണ്: ആരും അവരുടെയത്ര സ്ഥാനമാനങ്ങള്‍ എത്തിച്ചിട്ടില്ല എന്നാണല്ലോ മശാഇഖുമാര്‍ പറയുന്നത്. വരികളില്‍ നിന്നുത്ഭൂതമാകുന്ന ഈ സംശയം ഒരു വിഷയമേ അല്ല. കാരണം അവരുടെ സ്ഥാനമാനങ്ങള്‍ ആരും എത്തിക്കുകയില്ലെന്ന് അവര്‍ പറഞ്ഞത് ആപേക്ഷികം മാത്രമാണ്. റസൂല്‍(സ്വ)ക്കോ ഖുലഫാഉര്റാ്ശിദുകള്ക്കോ മദ്ഹബിന്റെ ഇമാമുകള്ക്കോ ഉള്ള സ്ഥാനം മുഹ്‌യിദ്ദീന്‍ ശൈഖി(റ)ന്റെയും രിഫാഈ ശൈഖി(റ)ന്റെയും താഴെയാണെന്നല്ല. മറിച്ച്, ഇത്തരം മഹാന്മാരൊക്കെ കഴിഞ്ഞാല്‍ പിന്നെ തങ്ങളുടെ യത്രയും സ്ഥാനങ്ങളിലേക്കുയര്ന്ന്വര്‍ മറ്റാരുമില്ല എന്നാണ്.
മാലകളില്‍ കാണുന്ന ആത്മ വിശദീകരണത്തില്‍ അല്ലാഹു അവര്ക്ക് നല്കിണയ സ്ഥാനമാനങ്ങളാണ് എടുത്തുപറയുന്നത്. മുഅ്മിനിനെ സംബന്ധിച്ചിടത്തോളം അവന് ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ അല്ലാഹു കൊടുക്കുന്ന അനുഗ്രഹമാണ്. നാഥന്‍ നല്കിഞയ അനുഗ്രഹങ്ങള്‍ എടുത്തുപറയലും അല്ലാഹുവിന് ശുക്‌റ് ചെയ്യലും സത്യവിശ്വാസിയുടെ മേല്‍ ബാധ്യതയാണല്ലോ. അല്ലാഹു പറയുന്നു: ‘നിങ്ങള്ക്ക്് നിങ്ങളുടെ നാഥന്‍ നല്കിരയ അനുഗ്രഹങ്ങള്‍ എടുത്തുപറയുക’ (സൂറത്തുള്ളുഹാ-11)
ഇതാണ് മശാഇഖുമാര്‍ ചെയ്തത്. പൊങ്ങച്ചം പറയുകയായിരുന്നില്ല അവരാരും. മറിച്ച് അല്ലാഹു അവര്ക്ക് നല്കിചയ അനുഗ്രഹങ്ങളുടെ വലിപ്പവും മാഹാത്മ്യവും മാലോകരെയറിയിക്കുകയാണ്. സമൂഹത്തിന് പല വിധേന പ്രചോദനം നല്കാരനാണിത്. ഇതും പ്രമാണങ്ങള്ക്ക്ക വിരുദ്ധമായതോ ആക്ഷേപാര്ഹനമോ അല്ല.
റസൂല്‍(സ്വ) പറയുന്നു: ‘ഞാന്‍ ആദം സന്തതികളുടെ നേതാവാണ്. ഇത് പൊങ്ങച്ചമല്ല. ആദം നബി (അ)യും ആദമല്ലാതെ മറ്റുള്ളവരല്ലാത്തവരും എന്റെ കുടക്കീഴിലാണ്’ (തുര്മുഹദി). മറ്റൊരു ഹദീസ് ഇങ്ങനെ: ‘ഞാന്‍ നിങ്ങളില്‍ വെച്ച് ഏറ്റവും ഭക്തനാണ്. ആദിമ മനുഷ്യനിലും അവസാന കാലത്തും ജനങ്ങളിലും ഏറ്റവും ബഹുമാനിയും ഞാന്‍ തന്നെയാണ്. ഇതൊന്നും പൊങ്ങച്ചമല്ല’ (തുര്മു്ദി, മിശ്കാത്ത് 2/513).
മാലയില്‍ പ്രതിപാദിച്ച മുഹ്‌യിദ്ദീന്‍ ശൈഖ്(റ)വിന്റെയും രിഫാഈ ശൈഖ്(റ)വിന്റെയും സ്ഥാനമാനങ്ങള്‍ എടുത്തുപറയുന്ന ഭാഗങ്ങളെ പൊങ്ങച്ചമായി കണ്ട് മശാഇഖുമാരെ വ്യക്തിഹത്യ നടത്താന്‍ ഇവ പുല്ക്കൊ ടിയാക്കുന്നവര്‍ ഹദീസിന്റെ പൊരുളറിയുന്നത് നന്നായിരിക്കും. അല്ലാഹു കൊടുത്ത അനുഗ്രഹങ്ങള്‍ അനുസ്മരിച്ചതിന് മഹാന്മാരെ വിമര്ശിരക്കുന്നവര്‍ റസൂല്‍(സ്വ)യെയും വിമര്ശിടക്കാന്‍ തയ്യാറാവുമോ?
മഹത്തുക്കളായ മശാഇഖുമാര്‍ ചെയ്തതും തിരുദൂതര്‍(സ്വ) പറഞ്ഞതും അല്ലാഹു ചെയ്ത അനുഗ്രഹങ്ങള്‍ അയവിറക്കുകയെന്ന പുണ്യകര്മം് തന്നെ.
ഈ ഹദീസുകളില്‍ പ്രവാചകര്‍(സ്വ)യാണ് സ്വന്തം സ്ഥാനമാനങ്ങള്‍ എടുത്ത് പറഞ്ഞതെങ്കില്‍, അവിടുന്ന് തന്റെ മദ്ഹ് കീര്ത്ത്നങ്ങളും സ്ഥാനമാനങ്ങളും എടുത്തുപറയുന്നവര്ക്ക് പ്രോത്സാഹനവും പാരിദോഷികവും കൊടുത്തിരുന്നുവെന്നും രേഖകളില്‍ കാണാം. റസൂല്‍(സ്വ)യുടെ ശ്രേഷ്ഠതകള്‍ എടുത്തുപറയുകയും വര്ണിിക്കുകയും ചെയ്തപ്പോള്‍ ഹസ്സാന്‍(റ)വിന് വേണ്ടി ‘അല്ലാഹുവേ, ഈ ഹസ്സാന് പരിശുദ്ധാത്മാവ് കൊണ്ട് നീ ശക്തി പകരേണമേ’ എന്ന് നബി(സ്വ) പ്രാര്ത്ഥി്ക്കുകയുണ്ടായി (ബുഖാരി).
കഅ്ബ് ബ്‌നു സുഹൈര്‍(റ) പ്രവാചകരുടെ മദ്ഹ് കീര്ത്തപനങ്ങള്‍ ആലപിച്ചപ്പോള്‍ അണിഞ്ഞിരുന്ന ഷാള്‍ അദ്ദേഹത്തിന് പാരിതോഷികമായി കൊടുത്തതും ഹദീസിലുണ്ട്. സ്ഥാനമാനങ്ങള്‍ പറയുന്നത് പുണ്യകര്മുമാണെന്നതിന് തെളിവുകളാണിതെല്ലാം.
റസൂല്‍(സ്വ)യുടെ പ്രിയപ്പെട്ട അനുചരന്‍ അബൂബക്കര്‍(റ)നെ കുറിച്ചുള്ള ഒരു ഹദീസ് കൂടി വിശദീകരിക്കാം. നബി(സ്വ) വഫാത്തായ ശേഷം ഖിലാഫത്ത് സംബന്ധിച്ച ചര്ച്ചല നടക്കുമ്പോള്‍ ഭിന്നതകളും അഭിപ്രായ വ്യത്യാസങ്ങളും നടന്നുകൊണ്ടിരിക്കുന്നു. അന്സ്വാ്റുകള്‍ തങ്ങളുടെ നേതാവിനെ തിരഞ്ഞെടുത്തു കഴിഞ്ഞു. ചിലര്‍ വ്യാജ നുബുവ്വത്ത് വാദവുമായി രംഗത്തുവന്നു. റസൂലുല്ലാഹി(സ്വ)യുടെ ഖിലാഫത്ത് നിലനിര്ത്തുതന്നതിലെ പ്രശ്‌നം പരിഹരിക്കാന്‍ അബൂബക്കര്‍ സിദ്ദീഖ്(റ) രംഗത്ത് വന്നു പറയുന്നു: ‘ഖിലാഫത്ത് കൊണ്ട് ഏറ്റവും യോഗ്യന്‍ ഞാനല്ലയോ? ഞാനല്ലേ ആദ്യമായി ഇസ്‌ലാം ആശ്ലേഷിച്ചത്? ഇന്നാലിന്ന കാര്യത്തിന്റെ ഉടമ ഞാനല്ലേ? ഇക്കാര്യത്തിന്റെ വക്താവും ഞാനല്ലേ’ (അല്ജാ മിഉസ്സ്വഹീഹുത്തുര്മുരദി 5/571).
ഇവിടെയും മുമ്പ് പ്രതിപാദിച്ച പ്രകാരം ആത്മപ്രശംസയാണ് അബൂബക്കര്‍ സിദ്ദീഖ്(റ) നടത്തുന്നത്. ആവശ്യ സമയത്ത് അല്ലാഹു ചെയ്ത നിഅ്മത്ത് എടുത്തുപറയേണ്ടി വരുമെന്നും അങ്ങനെ ചെയ്യണമെന്നുമാണ് ഈ സംഭവത്തിലൂടെ പ്രവാചകരുടെ സന്തതസഹചാരിയായ സിദ്ദീഖ്(റ)വും പഠിപ്പിക്കുന്നത്. സ്രഷ്ടാവിന്റെ അനുഗ്രഹങ്ങള്‍ എടുത്തുപറയുന്നത് പുണ്യകര്മരമാെണന്നും ചില സാഹചര്യങ്ങളില്‍ നിര്ബരന്ധമാണെന്നും ഈ സംഭവങ്ങള്‍ നമ്മെ തെര്യപ്പെടുത്തുന്നു. ഇക്കാര്യത്തില്‍ ശൈഖ് ജീലാനി(റ)ന്റെ തന്നെ നിലപാടെന്തെന്നു നോക്കാം. ഫുതൂഹുല്‍ ഗൈബില്‍ അദ്ദേഹം എഴുതി: ‘ഇത്തരം കാര്യങ്ങളൊന്നും ഞാന്‍ പൊങ്ങച്ചമായി പറഞ്ഞതല്ല. എന്റെ യാഥാര്ത്ഥ്യുത്തെ കുറിച്ച് അവര്‍ അറിയാന്‍ വേണ്ടി അല്ലാഹു സമ്മതം നല്കിഹയതിനാലാണ്.’
ഇതുവരെയും വിശദീകരിച്ചതില്‍ നിന്ന്, മാലമൗലിദുകളിലെ വിമര്ശങന വിധേയമായ ഉപര്യുക്ത കാര്യങ്ങള്‍ പ്രമാണബദ്ധമാണെന്ന് ബോധ്യപ്പെടുന്നു. മാലയും മൗലിദും പാടില്ലെന്ന് ആദ്യമേ പറഞ്ഞുവെച്ചവര്‍ നിലനില്പിപനായി നടത്തുന്ന വെറും ആരോപണങ്ങള്‍ എന്നതിനപ്പുറം ഇതൊന്നും പരിഗണനാര്ഹംപ പോലുമല്ലെന്നു സാരം. ഇതുതന്നെയാണ് മറ്റു വിമര്ശഞനങ്ങളുടെയും ദുരവസ്ഥ.

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....