Skip to main content

Posts

Showing posts with the label ഖുത്വുബ:അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ

ഖുത്വുബ:അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ

അനുബന്ധങ്ങള്‍ പരിഭാഷപ്പെടുത്തിക്കൂടേ ??? ചോദ്യം: താബിഉകള്‍ (അനുബന്ധങ്ങള്‍) ഇല്ലെങ്കിലും വെറും അര്‍കാനുകള്‍ (അവിഭാജ്യഘടകങ്ങള്‍) കൊണ്ട് മാത്രം ഖുത്വുബ സ്വീകാര്യമാകുമല്ലോ. അതിനാല്‍ റുക്നുകളുടെ നിബന്ധനകള്‍ ഇവക്കുണ്ടോ? വിശേഷിച്ചും തുഹ്ഫ, ഖല്‍യൂബി പോലുള്ള ഗ്ര ന്ഥങ്ങളില്‍ കാണുന്നത് അനുബന്ധങ്ങള്‍ ഇതര ഭാഷയിലാകുന്നത് ബുദ്ധിമുട്ടാക്കില്ലെന്നാണ്. ആയതിനാല്‍ തവാബിഉകളെങ്കിലും പരിഭാഷപ്പെടുത്തിക്കൂടേ? ഉത്തരം: ഇസ്ലാം കേവലം ബുദ്ധികൊണ്ട് മാത്രം കണ്ടെത്തപ്പെടുന്ന ഒരു നിഗമനശാസ്ത്രമല്ല. ഇതിന് ബുദ്ധിയുടെ പരിധിയിലൊതുങ്ങി നില്‍ക്കാത്ത നിയമവും ചിട്ടയുമുണ്ട്. അതുകൊണ്ടാണ് ഈ മതം പ്രവാചകന്മാര്‍ വഴി അല്ലാഹുവില്‍ നിന്ന് അവതരിച്ചത്. ചിന്തയെ മാത്രം ആസ്പദമാക്കിയായിരുന്നെങ്കില്‍ ഒരു ലക്ഷത്തി ഇരുപത്തിനാലായിരം പ്രവാചകന്മാരുടെ നീണ്ട ശൃംഖല ഇവിടെ ആവശ്യമില്ലായിരുന്നു. അവര്‍ പഠിപ്പിച്ചതാണ് മതം. അതിലെ ആരാധനകളും ജീവിത ക്രമീകരണങ്ങളുമെല്ലാം അവര്‍ കാണിച്ചുതരും വിധം തന്നെ. അതില്‍നിന്നും അണുഅളവ് വ്യത്യാസപ്പെടുത്താന്‍ ഒരാള്‍ക്കും അവകാശമില്ല. എന്ന് മാത്രമല്ല, അത്തരം പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കപ്പെടുകയുമില്ല. നബി(സ്വ) പറഞ്ഞു: “ഞാന്‍ നി...