Showing posts with label ബർകത്ത് എടുക്കല്‍. Show all posts
Showing posts with label ബർകത്ത് എടുക്കല്‍. Show all posts

Wednesday, February 14, 2018

ബർകത്ത് എടുക്കല്‍

ബർകത്ത് എടുക്കല്‍

ബർകത്ത് എടുക്കല്‍
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


മഹാത്മാക്കളുമായി ബന്ധപ്പെട്ട സാധനങ്ങളിലൂടെ
ബറകത്തെടുക്കാമെന്ന്
സ്വഹീഹായ ഹദീസുകളും പണ്ഢിതന്മാരുടെ പ്രസ്താവനകളും തെളിയിക്കുന്നു.
അബൂബക്ര്‍ സ്വിദ്ദീഖ് (റ) വിന്റെ മകള്‍ അസ്മാഅ് (റ) വില്‍ നിന്
ഇമാം മുസ്ലിം നിവേദനം ചെയ്യുന്നു:

“ഒരു കുപ്പായം കാണിച്ചുകൊണ്ട് അസ്മാഅ് (റ) പറഞ്ഞു.
ഇത് ആഇശഃ (റ) യുടെ അടുക്കലായിരുന്നു.
അവര്‍ മരണപ്പെട്ടപ്പോള്‍ ഞാന്‍ കൈവശപ്പെടുത്തി. നബി (സ്വ) ഈ വസ്ത്രം ധരിക്കാറുണ്ടായിരുന്നു.
ഞങ്ങള്‍ ഇത് കഴുകിയവെള്ളം രോഗികള്‍ക്ക് ഔഷധമായി നല്‍കാറുണ്ട്” (മുസ്ലിം 14/43).

പ്രവാചകരുടെ ശരീരവുമായി ചേര്‍ന്നുനിന്ന കാരണത്താല്‍ ആ വസ്ത്രത്തിന് ഔഷധ വീര്യം കൈവന്നതായി അസ്മാഅ് (റ) മനസ്സിലാക്കിയിരുന്നു.
അവര്‍ രോഗികള്‍ക്ക് നബി (സ്വ) യുടെ വസ്ത്രം കഴുകിയ വെള്ളം വിതരണം ചെയ്തിരുന്നു. ന
ബി (സ്വ) യുടെ കാര്യത്തില്‍ മാത്രമല്ല ഈ സവിശേഷതയെന്ന് മുസ്ലിമിന്റെ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി (റ) എഴുതുന്നു.

“സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം കരസ്ഥമാക്കാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ശറഹുമുസ്ലിം 14/44).

നബി (സ്വ) ഹജ്ജു വേളയില്‍ മുടി വടിച്ച് അന്‍സ്വാറുകള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍
അബൂത്വല്‍ഹഃ (റ)വിനെ ഏല്‍പ്പിച്ച സംഭവം പ്രസിദ്ധമാണ്.
നബി (സ്വ) സ്വന്തം മുടി മുസ്ലിംകള്‍ക്ക് വിതരണം ചെയ്യാന്‍ കല്‍പ്പിക്കുന്നതിലൂടെ ഒരു അന്ധവിശ്വാസ ത്തിനു തുടക്കം കുറിക്കുകയല്ല;
അത് ഔഷധമായി ഉപയോഗപ്പെടുത്താമെന്നു സൂചിപ്പി ക്കുകയായിരുന്നു.
ഇസ്ലാമിലെ ആത്മീയതയുടെ ഭാഗമാണിത്.
ഇത് അവഗണിക്കാനാവില്ല.
നബി (സ്വ) വെള്ളം വായിലെടുത്തു.
ഒരു പാത്രത്തിലേക്ക്   തുപ്പിയ ശേഷം ആ വെള്ളംകുടിക്കാന്‍ അബൂമൂസാ (റ) നോടും ബിലാല്‍ (റ) നോടും ആവശ്യപ്പെട്ട സംഭവം വിവരിക്കുന്ന ഹദീസ് പ്രസ്തുത അധ്യായത്തില്‍ തന്നെ ഉദ്ധരി ച്ചിട്ടുണ്ട്.
ഈ ഹദീസിനു വ്യാഖ്യാനമായി ഇബ്നുഹജര്‍ (റ) എഴുതുന്നു:

“വായില്‍ വെള്ളം എടുത്ത് നബി (സ്വ) പാത്രത്തിലേക്ക് തുപ്പി.
നബി (സ്വ) യുടെ തുപ്പുനീരുകൊണ്ട് പാത്രത്തിലുള്ള വെള്ളത്തിന് പുണ്യമുണ്ടാക്കലായിരുന്നു അതുകൊണ്ടുദ്ദേശ്യം” (ഫത്ഹുല്‍ ബാരി 1/395).

യുക്തിവാദികള്‍ക്കും പരിഷ്കരണവാദികള്‍ക്കും ഇതൊക്കെ പരിഹാസത്തിനു വകയായിരിക്കും.
പക്ഷേ, ഇസ്ലാമിക പ്രമാണങ്ങള്‍ ഇതഗീകരിക്കുന്നു.
ഒരു ആത്മീയ പ്രസ്ഥാനമെന്ന നിലക്ക് ഇസ്ലാമിനെ വീക്ഷിക്കുന്നവര്‍ക്ക് ഈ അധ്യാത്മിക മാനം അവഗണിക്കാനാവില്ല.
ബുഖാരി നിവേദനം ചെയ്ത പ്രസ്തുത ഹദീസിന്റെ (നമ്പര്‍ 492) വ്യാ ഖ്യാനത്തില്‍ ഇബ്നുഹജര്‍ (റ) രേഖപ്പെടുത്തുന്നു:

“ഇത് സജ്ജനങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കള്‍ കൊണ്ട് ബറകത്തെടുക്കാമെന്നതിന് രേഖയാകുന്നു” (ഫത്ഹുല്‍ബാരി, 2/349).

മശ്ഹൂദ്ബ്നു റബീഅ് (റ) ല്‍ നിന്ന് ഇമാം ബുഖാരി നിവദനം ചെയ്ത സുദീര്‍ഘമായ ഹദീസിന്റെ വ്യാഖ്യാനത്തില്‍ (നമ്പര്‍ 425) ഇബ്നുഹജര്‍ (റ) എഴുതി:

“നബി (സ്വ) നിസ്കരിക്കുകയും ചവിട്ടുകയും ചെയ്ത സ്ഥലങ്ങള്‍ കൊണ്ട് ബറകത്തെടുക്കാമെന്നതിന് ഈ ഹദീസില്‍ തെളിവുണ്ട്.
സ്വാലിഹായ ഒരാളെ, അദ്ദേഹത്തെ ക്കൊണ്ട് ബറകത്തെടുക്കാന്‍ ആരെങ്കിലും ക്ഷണിച്ചാല്‍ കുഴപ്പമൊന്നുമില്ലെങ്കില്‍ ആ ക്ഷണം സ്വീകരിക്കണമെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു.
ഇമാമോ ആലിമോ ആരു ടെയെങ്കിലും വീട്ടില്‍ വന്നാല്‍ അവരില്‍ നിന്ന് ബറകത്തെടുക്കുന്നതിനുവേണ്ടി അവിടെ ഒരുമിച്ചുകൂടാമെന്നും ഈ ഹദീസ് തെളിയിക്കുന്നു” (ഫത്ഹുല്‍ ബാരി വാ. 2. പേ. 270, 271).

ഇബ്നുകസീര്‍ (റ) എഴുതുന്നു: “ഒന്നിലധികം റിപ്പോര്‍ട്ടുകളില്‍ ഇപ്രകാരം കാണാം.
മുആവിയഃ (റ) മകനോട് താന്‍ മരണപ്പെട്ടാല്‍ നബി (സ്വ) തന്നെ ധരിപ്പിച്ച വസ്ത്രത്തില്‍ ജനാസഃ കഫന്‍ ചെയ്യാന്‍ വസ്വിയ്യത് ചെയ്തു.
ആ വസ്ത്രം അദ്ദേഹം സൂക്ഷിച്ചുവെച്ചിരുന്നു.
കഫന്‍ ചെയ്യുമ്പോള്‍ തന്റെ അടുക്കലുള്ള, നബി (സ്വ) യുടെ മുടിയും നഖങ്ങളും വായിലും മൂക്കിലും രണ്ടു കണ്ണുകളിലും ചെവികളിലും വെക്കാനും മുആവിയഃ (റ) മകനോട് നിര്‍ദ്ദേശിച്ചിരുന്നു” (അല്‍ബിദായതുവന്നിഹായ, 8/179).

അല്‍ഖമതുബ്നു അബീഅല്‍ഖമഃ (റ) തന്റെ മാതാവില്‍ നിന് നിവേദനം ചെയ്യുന്നു:
മുആവിയഃ (റ) മദീനയില്‍ വന്നപ്പോള്‍ ആഇശഃ (റ) യുടെ അടുക്കലേക്ക് ഒരാളെ അയച്ചു.
നബി (സ്വ) ധരിച്ചിരുന്ന പുതപ്പും നബി (സ്വ) യുടെ മുടിയും കൊടുത്തയക്കാന്‍ ആവശ്യപ്പെട്ടു.
ആ വസ്തുക്കളുമായി ആഇശഃ (റ) എന്നെ മുആവിയഃ (റ) വിന്റെ അടുത്തേക്കയച്ചു.
ഞാന്‍ അതുമായി മുആവിയഃ (റ) വിന്റെ അരികിലെത്തിയപ്പോള്‍ അദ്ദേഹം ആ പുതപ്പെടുത്തു ധരിച്ചു.
പിന്നെ വെള്ളം കൊണ്ട് വരാന്‍ പറഞ്ഞു.
ആ മുടി വെള്ളത്തില്‍ മുക്കിയശേഷം വെള്ളം കുടിക്കുകയും ശരീരത്തില്‍ ഒഴിക്കുകയും ചെയ്തു” (അല്‍ബിദായത്തു വന്നിഹായ, 8/165).

മഹാന്മാരുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്ക് ബറകത്തുണ്ടെന്നും ആ ബറകത്തെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ സ്വഹാബാക്കള്‍ അത് ഉപയോഗിച്ചിരുന്നുവെന്നും മേല്‍ വിവര ണത്തില്‍നിന്ന് വ്യക്തമാകുന്നു

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...