Showing posts with label സ്ത്രീ യുടെ മഹത്വം. Show all posts
Showing posts with label സ്ത്രീ യുടെ മഹത്വം. Show all posts

Tuesday, February 27, 2018

സ്ത്രീ യുടെ മഹത്വം

🌹
സ്ത്രീ യുടെ മഹത്വം
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
നബി(സ്വ) പറയുന്നു: ​"ആദ്യത്തെ കുഞ്ഞ് പെൺകുഞ്ഞാവുക എന്നത് വിവാഹം കഴിഞ്ഞ സ്ത്രീകളുടെ ബറകത്തിൽ പെട്ടതാണ്..."

💢 നീ കേൾക്കുന്നില്ലെയോ? അല്ലാഹു തആല പറയുന്നു: "അവൻ ഉദ്ദേശിച്ചവർക്ക് പെൺമക്കളെ പ്രദാനം ചെയ്യും. അവൻ ഉദ്ദേശിച്ചവർക്ക് ആൺമക്കളെയും നൽകും." ഇവിടെ ആദ്യം പെൺമക്കളെ കൊണ്ടാണ് അല്ലാഹു തആല തുങ്ങിയത്.(അതുകൊണ്ടാണ് ആദ്യം പെൺമക്കളുണ്ടാകുന്നത് ബറകത്താണെന്ന് പറയുന്നത്)

🍃 നബി(സ്വ) പറയുന്നു: "ആരെങ്കിലും പെൺമക്കളെ കൊണ്ടു പരീക്ഷിക്കപ്പെട്ടാൽ അതായത് ആർക്കെങ്കിലും പെൺമക്കളെ നൽകുകയും അവർക്ക് വേണ്ടതൊക്ക നൽകി പരിപാലിക്കുകയും ചെയ്താൽ അവർ(പെൺമക്കൾ) നരകത്തെ തൊട്ട് കാവലാകും"

✅ നബി തങ്ങൾ പറയുന്നു:​ " ആരെങ്കിലും തന്റെ കുടുംബത്തിലുള്ള പെൺങ്കുട്ടിയുടെ ഖൽബ് സന്തോഷിക്കുന്ന ഒരു വസ്തു കൊണ്ട് സന്തോഷിപ്പിച്ചാൽ അവന്റെ ശരീരത്തിനെ തൊട്ട് നരകത്തെ അല്ലാഹു ഹറാമാക്കിയിരുന്നു". ഇതിനെ വിശദീകരിച്ച് ​ഇമാമീങ്ങൾ പറയുന്നു:​ "എന്തെങ്കിലും സാധനങ്ങളൊക്ക അങ്ങാടിയിൽ നിന്ന് വാങ്ങികൊടുക്കുമ്പോൾ ആദ്യം പെൺമക്കൾക്ക് കൊടുക്കണം"

🌾 നബി(സ്വ) പറയുന്നു:​" ആരെങ്കിലും പെൺമക്കളെ സന്തോഷിപ്പിച്ചാൽ നാളെ ഖിയാമത്ത് നാളിൽ അവനെയും സന്തോഷിപ്പിക്കും"

🌿 നബി (സ്വ) പറയുന്നു:​ "ആരെങ്കിലും സ്ത്രീകളോട് ദയ കാണിച്ചാൽ അല്ലാഹുവിനെ ഭയപ്പെട്ട് കരഞ്ഞവനെ പോലെയാണ്",

✅ "നീ നിന്റെ മകളെ ഒരു നോട്ടം നോക്കുക എന്നത് നിന്റെ നന്മയായി എഴുതപ്പെടും"

🌴 ​ഇമാമീങ്ങൾ പറയുന്നു:​ "പെൺകുഞ്ഞ് ഉണ്ടാകുമ്പോൾ സന്തോഷിക്കണം. നബിയുടെ കാലത്തുണ്ടായിരുന്ന പെൺകുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന നീചകൃത്യത്തിനോട് എതിരാകാനാണിത്. അതു കൊണ്ട് പെൺകുഞ്ഞ് ഉണ്ടായാൽ ദു:ഖം ഉണ്ടാകുന്ന അവസ്ഥയുണ്ടാകരുത്". ഈയൊരു സന്തോഷം നബിയോടുള്ള മഹബ്ബത്തിന്റെ ഭാഗമാണെന്ന് കൂടി നാം മനസ്സിലാക്കുക

🌱 പെണ്‍കുഞ്ഞിനെ ഒട്ടകപ്പുറത്തിരുത്തി വേഗതയില്‍ നീങ്ങുന്ന സ്വഹാബിയോട്‌ "പതുക്കെപ്പോവുക, ഒട്ടകപ്പുറത്തിരിക്കുന്നത്‌ ഒരു പളുങ്കാണ്‌ '' എന്നുപദേശിച്ച തിരുനബി (സ) സ്‌ത്രീ സമൂഹത്തിന്റെ എക്കാലത്തെയും വിമോചകനാണ്‌.

✅ "ഒരാള്‍ക്ക്‌ ഒരു പെണ്‍കുഞ്ഞ്‌ ജനിക്കുകയും അവളെ ജീവിക്കാനനുവദിക്കുകയും, അപമാനിക്കാതിരിക്കുകയും, ആണ്‍മക്കള്‍ക്ക്‌ അവളെക്കാള്‍ പ്രാധാന്യം നല്‍കാതിരിക്കുകയും ചെയ്‌താല്‍ അല്ലാഹു ആ പിതാവിനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കും.'' (അബൂദാവൂദ്‌).

☘ ഒരാള്‍ മൂന്ന്‌ പെണ്‍മക്കളെയോ സഹോദരിമാരെയോ സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുകയും സ്വാശ്രയരാകുന്നതു വരെ അവരോട്‌ കാരുണ്യം പുലര്‍ത്തുകയും ചെയ്‌താല്‍ അയാള്‍ക്ക്‌ സ്വര്‍ഗമാണ്‌ ലഭിക്കുക. ഒരാള്‍ ചോദിച്ചു: പ്രവാചകരേ, രണ്ടു പെണ്‍കുട്ടികളെയാണെങ്കിലോ ? അവിടുന്ന്‌ പറഞ്ഞു: രണ്ടു പെണ്‍കുട്ടികളാണെങ്കിലും.''
(മിശ്‌കാത്ത്‌)

🍁" പെണ്‍കുഞ്ഞുങ്ങള്‍ മുഖേന ഒരാള്‍ പരീക്ഷിക്കപ്പെടുകയും എന്നിട്ട്‌ ആ പെണ്‍കുട്ടികളോട്‌ നല്ല നിലയില്‍ പെരുമാറുകയുമാണെങ്കില്‍ ആ മക്കള്‍ പിതാവിന്‌ നരകത്തിലേക്കുള്ള തടസ്സമായിത്തീരുന്നതാണ്‌.''
(ബുഖാരി, മുസ്‌ലിം)

🌻 "നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കിടയില്‍ ദാനത്തില്‍ തുല്യത പുലര്‍ത്തുക. ഞാന്‍ ആര്‍ക്കെങ്കിലും പ്രത്യേകത കല്‍പിക്കുന്നവനായിരുന്നുവെങ്കില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കുമായിരുന്നു'' (ത്വബ്‌റാനി).

❗ചുരുക്കത്തിൽ,​ പെൺകുഞ്ഞ് ഉണ്ടായാൽ നീരസം തോന്നാറുള്ള കുടുംബങ്ങൾ പെൺകുട്ടികളുടെ മഹത്വത്തെ കുറിച്ച് ബോധവാമന്മാരാകേണ്ടതുണ്ട്. ഭാര്യമാരോട് പരുഷമായി ഇടപഴകുന്നവർ ഒന്നോർക്കണം, അല്ലാഹുവും അവന്റെ റസൂലും സവിസ്തരം സ്ത്രീകളുടെ ഔന്നിത്യത്തെ കുറിച്ച് പറയുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്നത് മഹാപാതകമാണ്...

പെൺമഹാത്മ്യത്തെ ഉൾക്കൊള്ളാനും അതനുസരിച്ച് പ്രവർത്തിക്കാനും നാഥൻ നമുക്ക് തൗഫീഖ് ചെയ്യട്ടേ-
ആമീൻ യാ റബ്ബൽ ആലമീൻ


*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....