Showing posts with label ആണ്ട് നേർച്ച- ഉറൂസ്. Show all posts
Showing posts with label ആണ്ട് നേർച്ച- ഉറൂസ്. Show all posts

Sunday, May 13, 2018

ആണ്ട് നേർച്ച- ഉറൂസ്


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

ആണ്ട് നേർച്ച- ഉറൂസ്

ആണ്ട് നേർച്ച എന്ന് പറഞ്ഞാൽ വർഷാ വർഷം മഹാന്മാരെ സ്മരിക്കുക  എന്നതാണ് .അവരെ സിയാറത്ത് ചെയ്യുക , അവരുടെ പേരിൽ സത്കകർമ്മങ്ങൾ ചെയ്യുക തുടങ്ങിയ ധാരാളം പുണ്യകർമങ്ങൾ അതിലുൾപ്പെടുന്നു. അവർക്കുള്ള നേർച്ച എന്ന് പറഞ്ഞാൽ നാം അവരുടെ പേര് പറഞ്ഞ് സ്വദഖ ചെയ്യുകയും അതിന്റെ പ്രതിഭലം അവർക്ക് കിട്ടട്ടെ എന്നനിലക്കും ചെയ്യുന്ന കാര്യമാണ്. ചിലർ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ- അവർക്ക് ചെയ്യുന്ന ആരാധനയല്ല!.

ഇങ്ങനെ ആണ്ട്തോറും കൂട്ടമായി സിയാറത്ത്  നബി സ്വ യും സ്വഹാബത്തും തന്നെ ചെയ്തതായി ഹദീസിൽ കാണാം.

" ഉഹ്ദ് ശുഹദാക്കളുടെ ഖബറിടം  എല്ലാ വർഷാരംഭത്തിലും നബി സ്വ സ്വഹാബത്തും പോയി സന്ദർശിക്കുകയും അവർക്ക് വേണ്ടി ദുആ ചെയ്യുകയുമുണ്ടായിരുന്നു "

അപ്പോൾ എല്ലാ വർഷവും മഹാന്മാരുടെ ഖബർ കൂട്ടമായി സിയാറത്ത് ചെയ്യാം. നബി സ്വ വർഷാരംഭമാണ് തെരെഞ്ഞെടുത്തതെങ്കിൽ നമുക്ക് ഏത് ദിനവും തെരെഞ്ഞെടുക്കാം , എനി പാടില്ലാ എന്നാണെങ്കിൽ തെളിവ് വിമർഷകർ കൊണ്ട് വരുക ??????

നേർച്ച: >ഇന്നാലിന്ന വലിയ്യിന്നുള്ള  നേർച്ച , അല്ലെങ്കിൽ ഇത് ബദ് രീങ്ങൾക്കുള്ള നേർച്ചയാണ് എന്ന് പറഞ്ഞ് സുന്നികൾ ചെയ്യുന്നതിന്ന് വ്യക്തമായി ഹദീസ് ഉണ്ട് . ഈ നേർച്ച  അവർ ഇലാഹെന്ന നിലക്കോ ദിവ്യത്വം കൽപ്പിച്ച് കൊണ്ടോ അല്ല -മറിച്ച് അവർക്ക് അതിൻ റ്റെ പ്രതിഫലം അല്ലാഹുവിൽ നിന്ന് കിട്ടട്ടെ എന്ന ഉദ്ദേശത്തിൽ ഉള്ള സ്വദഖയാണ്.

ഇങ്ങനെ മരണപ്പെട്ട വർക്ക് വേണ്ടി നബി സ്വ തന്നെ മാതൃകയായിട്ടുണ്ട്. മഹതി ഖദീജാ ബീവി റ യുടെ മേൽ ആടിനെ അറുത്ത് നബി സ്വ തന്നെ വിതരണം ചെയ്തിട്ടുണ്ട്

കൂടാതെ സഹ്ദ് ( റ) വിൻ റ്റെ ഉമ്മ വഫാതായപ്പോൾ  എന്തെങ്കിലും സ്വദഖ ചെയ്താൽ അതിൻ റ്റെ പ്രതിഫലം അവർക്ക് കിട്ടുമോ എന്ന് നബി സ്വ യോട് ചോദിച്ചപ്പോൾ കിട്ടും എന്നാണ് നബി സ്വ മറുപടി നൽകിയത്

മറ്റൊരു റിപ്പോർട്ടിൽ ഉമ്മ മരണപ്പെട്ടു എന്ന് പറയുകയും എന്ത് സ്വദഖയാണ് സ്രേഷ്ടമായത്  എന്ന് നബി സ്വ യോട് ചോദിച്ചപ്പോൾ വെള്ളം എന്നാണ് നബി സ്വ മറുപടി നൽകിയത് .     ഇപ്രകാരം  """ ഇത് സഹ്ദിൻ റ്റെ ഉമ്മാക്ക് """ എന്ന് പറഞ്ഞ് കൊണ്ട് തന്നെ കിണർ ഉണ്ടാക്കുകയും ചെയ്തു

حَدَّثَنَا مُحَمَّدُ بْنُ كَثِيرٍ، أَخْبَرَنَا إِسْرَائِيلُ، عَنْ أَبِي إِسْحَاقَ، عَنْ رَجُلٍ، عَنْ سَعْدِ بْنِ عُبَادَةَ، أَنَّهُ قَالَ: يَا رَسُولَ اللَّهِ، إِنَّ أُمَّ سَعْدٍ مَاتَتْ، فَأَيُّ الصَّدَقَةِ أَفْضَلُ؟، قَالَ: «الْمَاءُ»، قَالَ: فَحَفَرَ بِئْرًا، وَقَالَ: هَذِهِ لِأُمِّ سَعْد

ഈ ഹദീസിൽ പ്രത്യേകം ശ്രദ്ധേയമാണ് "" സുന്നികൾ ഇത് ബദ്രീങ്ങൾക്കുള്ളതാണ് എന്ന് പറയും പോലെ സ്വഹാബിവര്യൻ തന്നെ  ഈ കിണർ ""  സ അ്ദിൻ റ്റെ ഉമ്മാക്ക് "" എന്ന് പറയുന്ന ഭാഗം


ആഴ്ക ളോളം നീണ്ടുനിൽക്കുന്ന മതപ്രസംഗം, കൂട്ട സിയാറത്ത്,അന്നദാനം തുടങ്ങിയ സൽക്കർമ്മങ്ങൾ കൊണ്ടു മാത്രം അലങ്കരിച്ച ധാരാളം ഉറൂസുകൾ കേരളത്തിലുണ്ട്. അത് പ്രോത്സാഹനാർഹമാണ്.ഹറാമുകൾ കലരുന്ന പല പരിപാടികളും ഉറൂസിന്റെ പേരിൽ ചിലയിടത്ത് നടത്തപ്പെടുന്നുണ്ട്. അത്തരം ഹറാമുകൾ ഇസ്ലാമികമല്ലെന്ന് ആരോടും പറയേണ്ടതില്ലല്ലോ. ചില സ്ഥലത്ത് മത സാഹോദര്യത്തിന്റെ പേരിൽ നാനാജാതി മതസ്ഥർ പങ്കെടുത്തും ഇത്തരം പരിപാടികൾ നടത്താറുണ്ട്. ഹറാമായ സംഗതികൾ സുന്നികളുടെ തലയിൽ കെട്ടി വച്ച്-ഇത്തരം ദൃശ്യങ്ങൾ കാട്ടി സംഘടന വളർത്തുന്ന മുജാഹിദ്-ജമാഅത്ത് തുടങ്ങിയ പുത്തൻ വാദികളെ  സമൂഹം തിരിച്ചറിയേണ്ടതുണ്ട്!.

ഇത്തരം ഹറാമുകൾ മൂലമാണ് ഞാൻ മുജാഹിദായതെന്ന് വീമ്പിളക്കുന്നവരെ അല്പ ജ്ഞാനികൾ എന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ... ഇസ്ലാമിന്റെ പേരിൽ ലോകത്ത് നടക്കുന്ന പേക്കൂത്തുകൾ കണ്ട്-  കൃസ്ത്യാനിയായെന്ന് അവകാശപ്പെടുന്ന ആളുകൾ വഹാബികളുടെ  പിൻഗാമികളായിട്ടുണ്ടെന്ന വസ്തുത ചിരിക്ക് വക നൽകുന്നുണ്ട്. ഹറാമുകൾക്കെതിരെ പ്രതികരിക്കുന്നതിന് പകരം കൂടും കുടുക്കയുമെടുത്ത് ആടുമേക്കാനിറങ്ങുന്നവർ ഒറ്റക്കല്ല, ഫാദർ അലവിയെപ്പോലുള്ളവർ കൂട്ടിനുണ്ടെന്ന് സാരം!
മഹാൻമാർ മരിച്ച ആണ്ടെത്തുമ്പോൾ സംഘടിപ്പിക്കുന്ന വാർഷിക സിയാറത്തും അന്നദാനനവുമൊക്കെയാണ് ഉറൂസിൽ പ്രധാനമായും നടത്തുന്നത്. ഇത് മതം ഗീക രിച്ചിട്ടുള്ള കാര്യമാണ് .
എല്ലാ വിഷയത്തിലും നിഷേധാത്മകനിലപാട് സ്വീകരിക്കുന്ന വഹാബികള്‍ ഈ വിഷയത്തിലും മുസ്ലിം മുഖ്യധാരക്ക് എതിരാണ്.എന്നാല്‍ നബി(സ)എന്താണ് ചെയ്തത് എന്ന്‍ നോക്കാം
വാർഷിക സിയാറത്തു നബിതിരുമേനി(സ)യും അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നീ ഖലീഫ മാരും നടത്താറുണ്ടായിരുന്നു.
عن ابي هريرة رضي الله عنه قال كان يزور قبور الشهداء في رأس كل حول فيقول لهم سلام علیکم سلام بما صبر تم فنعم عقبى الدار وكذلك ابو بكر وعمر وعثمان (ابن كثير ۵۱۱/۲)
നബി(സ) എല്ലാ വർഷവും ഉഹ്ദു ശുഹദാക്കളുടെ ഖബറിനരികിൽ പോവുകയും നിങ്ങൾ ക്ഷമിച്ചതു കൊണ്ട് അല്ലാഹു വിന്റെ രക്ഷ നിങ്ങൾക്കുണ്ടാവട്ടെ! ഭവനങ്ങളിൽ ഉത്തമഭവനം പാരത്രികമാണ് എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു. നബി(സ) തിരുമേനിക്ക് ശേഷം അബുബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരും അപ്രകാരം ചെയ്തി രുന്നു (ഇബ്നുകസീർ 2/511)
മരിച്ചവരുടെ പേരിൽ നടത്തുന്ന മൃഗബലിയും മാംസദാനവും അംഗീകരിക്കപ്പെട്ടതുതന്നെ. ആയിശ(റ)യിൽ നിന്ന് ബുഖാരി ഉദ്ധരിച്ച ഒരു ഹദീ സിൽ ആയിശ(റ) പറയുന്നു.
ورب ما ذبع الشاة ثم يقطعها اعضاء ثم يبعثها عن صدائق خديجة (البخاري)
- നബിതിരുമേനി ഖദീജ ബീവിയെ ധാരാളം പ്രശംസിക്കാറുണ്ടായി രുന്നു. മാത്രമല്ല, ചിലപ്പോഴൊക്കെ ആടിനെ അറുത്ത് മാംസകഷണം ളാക്കി . ഖദീജ ബീവിയുടെ സനേഹിതകൾക്ക് കൊടുത്തയക്കാറുണ്ടായിരുന്നു.





ഖുർ ആനും സുന്നത്തും മുറുക്കിപ്പിടിക്കണോ ? അതോ  സൗദി
ഫത് വകൾ മുറുക്കിപ്പിടിക്കണോ ?? എന്താണ് ഇസ്ലാമിക മാനദണ്ഡം ???

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....