അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m
*☘ധർമ്മസമരത്തിൽ പങ്കെടുക്കാൻ സമ്മതം ചോദിച്ച മഹതി☘*
*✦•┈┈┈┈┈•✿❁ ﷽ ❁✿•┈┈┈┈┈•✦*
ﻋَﻦْ ﻋَﺎﺋِﺸَﺔَ ﺃُﻡِّ اﻟﻤُﺆْﻣِﻨِﻴﻦَ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻬَﺎ، ﺃَﻧَّﻬَﺎ ﻗَﺎﻟَﺖْ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠَّﻪِ، ﻧَﺮَﻯ اﻟﺠِﻬَﺎﺩَ ﺃَﻓْﻀَﻞَ اﻟﻌَﻤَﻞِ، ﺃَﻓَﻼَ ﻧُﺠَﺎﻫِﺪُ؟ ﻗَﺎﻝَ: «ﻻَ، ﻟَﻜِﻦَّ ﺃَﻓْﻀَﻞَ اﻟﺠِﻬَﺎﺩِ ﺣَﺞٌّ ﻣَﺒْﺮُﻭﺭٌ. (صحيح البخاري :١٥٢٠)
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
ആഇശ(റ) യിൽ നിന്ന് നിവേദനം : മഹതി പറയുന്നു: ഞാൻ ചോദിച്ചു. അല്ലാഹുﷻവിന്റെ ദൂതരെ, ധർമ്മസമരത്തിൽ പങ്കെടുക്കൽ ഏറ്റവും ശ്രേഷ്ഠമായ അമലായിട്ടാണ് ഞങ്ങൾ കാണുന്നത്. ഞങ്ങളും ധർമ്മസമരത്തിൽ പങ്കെടുക്കട്ടെയോ..? തിരുനബി ﷺ മറുപടി പറഞ്ഞു: "വേണ്ട, ഏറ്റവും ശ്രേഷ്ഠമായ ജിഹാദ് സ്വീകാര്യയോഗ്യമായ ഹജ്ജാണ് "
(സ്വഹീഹുൽ ബുഖാരി: 1520)
👉🏼യുദ്ധത്തിന് സമ്മതം ചോദിച്ച മഹതിയെ അവിടുന്ന് (ﷺ) നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്.
ഇതെ ആശയത്തിലുള്ള ഹദീസുകൾ നിരവധിയാണ്. എന്നാൽ നേരിട്ട് യുദ്ധം ചെയ്യാനല്ലാതെ യോദ്ധാക്കൾക്ക് സേവനം ചെയ്യാനും പരിക്കേറ്റവരെ പരിചരിക്കാനുമൊക്കയായി സ്ത്രീകളിൽ ചിലർ യുദ്ധ രംഗത്തുണ്ടായിരുന്നുവെന്ന് ഹദീസ് തന്നെ വ്യക്തമാക്കുന്നു.
ﻋَﻦْ ﺭُﺑَﻴِّﻊَ ﺑِﻨْﺖِ ﻣُﻌَﻮِّﺫِ اﺑْﻦِ ﻋَﻔْﺮَاءَ، ﻗَﺎﻟَﺖْ: " ﻛُﻨَّﺎ ﻧَﻐْﺰُﻭ ﻣَﻊَ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: ﻧَﺴْﻘِﻲ اﻟﻘَﻮْﻡَ ﻭَﻧَﺨْﺪُﻣُﻬُﻢْ، ﻭَﻧَﺮُﺩُّ اﻟﻘَﺘْﻠَﻰ ﻭَاﻟﺠَﺮْﺣَﻰ ﺇِﻟَﻰ اﻟﻤَﺪِﻳﻨَﺔِ "
(صحيح البخاري :٥٦٧٩)
റുബയ്യിഅ്‌ബിൻത് മുഅവ്വിദ്(റ)യിൽ നിന്ന് നിവേനം: ഞങ്ങൾ തിരുനബിﷺയോടുകൂടി യുദ്ധരംഗത്തേക്ക് പുറപ്പെട്ടു. ഞങ്ങൾ യോദ്ധാക്കൾക്ക് വെള്ളമെത്തിക്കും, മറ്റുസേവനം ചെയ്യും. രക്തസാക്ഷികളെയും പരിക്കേറ്റവരേയും മദീനയിലെത്തിക്കും...
(ബുഖാരി: 5679)
ഇത്തരം കാര്യങ്ങൾക്ക് വേണ്ടി മഹതിമാർ യുദ്ധഭൂമിയിൽ പോകുമ്പോൾ തന്നെ പൂർണമായ ഹിജാബ് പാലിച്ചിരുന്നു...