ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന പുസ്തകത്തിൽ നിന്നും*)
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി
കറാമതിന്റെ കരുത്ത്
അല്ലാഹുവിന്റെ ഇഷ്ടദാസന്മാരിൽ നിന്നും, പ്രകടമാകുന്ന പതിവിനു
വിപരീതമായ സംഭവങ്ങളാണ് കറാമത്ത്.
കേവലം അത്ഭുതങ്ങൾ എന്ന്
വ്യാഖ്യാനിച്ചു കറാമത്തിന്റെ പേരിൽ പലതരം ചൂഷണങ്ങൾ ഇന്ന്
നടക്കുന്നുണ്ട്. കറാമതതുമായി ബന്ധപെട്ടുചില തെറ്റിധാരണകൾ ഇന്ന നിലവിലുണ്ട്.
. അവ തിരുത്താത്ത കാലത്തോളംഇപ്പേരിൽ നടക്കുന്ന ചൂഷ
ണങ്ങൾക്ക് അറുതിവരുത്താനാവില്ല.
കറാമത് സത്യമാണെന്നു വിശുദ്ധ ഖർആന്റ സാക്ഷമുണ്ട് മഹത്തുക്കളുടെ എണ്ണമറ്റ കറാമതുകൾ ഖുർആൻ ഉദ്ധരിക്കുന്നുണ്ട് -
അതുപോലെ ചരിത്രപരമായി അനിഷേധ്യമായ സാക്ഷ്യം കറാമത്തിന്റെ കാര്യത്തിലുണ്ട്.
. അതിനാൽ കറാമത്ത് നിഷേധം ബിദ്അതാകുന്നു. മുഅസിലതിന്റെ അന്ധവിശ്വാസങ്ങളിൽ പെട്ടതാണ് കറാമത് നിഷേധം:
കറാമത് നിഷേധത്തിനു തുല്യം. തന്നെയാണ് കറാമത്തിന്റെ പേരി
ലുള്ള ചൂഷണവും. വ്യാജ ശൈഖുമാരുo ത്വരീഖതുകാരും കറാമത് എന്ന
പേരിൽ ചില അത്ഭുതങ്ങൾ കാണിച്ചു. ജനങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്
സത്യത്തിൽ ത്വരീഖതിൽ കറാമത്തിനു പറയത്തക്ക സ്ഥാന
മൊന്നുമില്ല. കറാമതു കാണിക്കാത്തതു കൊണ്ടു ഒരാൾ ശയ്ക്ക് ആകാതെ വരില്ല. കറാമത് കൊണ്ടു മാത്രം ഒരാൾ ശയ്ഖാവുകയുമില്ല. കറാമത്തു
മായി ബന്ധപ്പെട്ടു നിലനിൽക്കുന്ന ചില ധാരണകൾ തിരുത്തിയാൽ ഇക്കാര്യം നമുക്ക് ബോധ്യമാവും.
വലിയ്യാകുന്നതിന്റെ ആദ്യത്തെയും അവസാനത്തെയും മാനദണ്ഡം കറാമത്തണെന്ന ധാരണ തൊറ്റാണ്.
ഇക്കാരണത്താൽ ഏതെങ്കിലും
തന്ത്ര- കുതന്ത്രങ്ങൾ കാണിച്ചുവിലായത്ത് വാദിക്കാൻ വ്യാജന്മാർ മെനക്കെടുന്നു.
ഈ ധാരണ തെറ്റാണ്-
ഇമാം ഖുശയ്രി (റ) രേഖപ്പെടുത്തുന്നത് കാണുക ഒരു വലിയ്യിനു പ്രകടമായ കറാമത്ത് ഇല്ലാതെ പ്പോകുന്നുവെന്നത് അദ്ധേ ഹത്തിന്റെ വിലായത്തിനു യാതൊരു ഭംഗവും വരുത്തുന്നതല്ല. ഇക്കാര്യത്തിൽ നബി മാർ നേരെ മറിച്ചാകുന്നു -അവർക്കു തങ്ങളുടെ നുബുവ്വത്ത് ബോധ്യപ്പെടുത്താൻ മുഅജി സത്ത് അനിവാര്യമാണ് -
കാരണം
നബിമാർ സ്യഷ്ടികൾക്കു മൊത്തം നി
യോഗിതരാണ് നബിമാരെ അറി
യൽ സ്യഷ്ടികൾക്ക് ആവശ്യമാണ്. അതിനു മുഅജിസത് വേണം എന്നാ
ൽ ഒരാൾ വലിയാണെന്നതു ജനങ്ങൾക്കന്നല്ല അദ്ദേഹത്തിനു തന്നെ
അറിയൽ നിർബന്ധമില്ല. (രിസാല 158, ജാമിഉൽ ഉസൂൽ 277)
ഈപറഞ്ഞതിലൂടെ. ഇമാം ഖു ശയരി(റ) രണ്ടു ധാരണകൾ തിരുത്തു
ന്നു. ഒന്ന് - കറാമത് വിലായതിനു മാനദണ്ഡമല്ല രണ്ടാമത്തേത്കറാമത്ത് മ
ജിസതുപോലെയാണെന്ന വാദം ശരിയല്ല. ഇത്തരമൊരു വാദത്തിന്റെ
പിൻബലത്താലാണു പലരും തങ്ങൾക്ക് വിലായത്തുണ്ടെന്നതിന്
തെളിവെന്നോണം അത്ഭുതകൃത്യങ്ങൾ പ്രകടമാക്കി സാധാരണക്കാരെ
വഞ്ചിക്കുന്നത്.
ഇമാം ഇബ്നുഹജറിൽ ഹയ്തമി(റ) നൽകിയ മറുപടി
കാണുക: "കറാമതുള്ള ഒൗലിയാഅ് അത് ഇല്ലാത്തവരെക്കാൾ ശ്രഷ്ട
രാണെന്നു നിരുപാധികം പറയാൻ പറ്റില്ല. ചിലപ്പോൾ കറാമത് ആത്മീയ
മായ 'ഹിമ്മത്, യഖീൻ എന്നീ ആശയങ്ങൾ വേണ്ടെ ത്ര ഉറക്കാത്തതിനാ
ൽ പ്രകടമാകുന്നതാണ്. ആത്മീയരംഗത്തു സാഹിദി (ഭൗതികപരിത്യാഗി) നെക്കാൾ ഉയർന്ന പദവി ഉള്ളവനാണ് ആരിഫ്. പക്ഷേ കറാമത്
ചിലപ്പോൾ ആരിഫിന് ഉണ്ടാകണമെന്നില്ല. സാഹിദിന് ഉണ്ടാകുന്നതുമാ
ണ്. ഇതുകൊണ്ടു വ്യക്തമാകുന്നതു മഹത്വത്തിന്റെ അളവുകോലാക്കാൻ
കറാമത് പറ്റില്ല എന്നാണ്. മഹത്വം അളക്കേണ്ടത് അല്ലാഹുവിലുള്ള
മഅരിഫത്, യഖീൻ എന്നിവയുടെ ശക്തി-ദുർബലത വെച്ചാണ്. '
(ഫതാവാ: 219)
കഴിയുമെങ്കിൽ കറാമത് പ്രകടിപ്പിക്കാതിരിക്കലാണു വലിയ്യിന്റെ കടമ.
ഇബ്നു ഹജറിൽ ഹയ്തതമി(റ) പറയുന്നു: “കറാമതും മുഅജിസതും ത
മ്മിലുള്ള അന്തരത്തിൽ പെട്ടതാണു, മുഅജിസത് വെളിവാക്കൽ നബിമാ
ർക്കും കറാമത്ത് അത്യന്താപേക്ഷിത ഘട്ടങ്ങളിലല്ലാതെ വെളിവാക്കാതി
രിക്കൽ വലിയ്യിനും നിർബന്ധമാണെന്നത്."(ഫതാവൽ ഹദീസിയ്യ: 236)
അബൂഅലിയ്യുദബാരി(റ) പറയുന്നതു കാണുക: “നബിമാർക്കു മുഅ
ജിസത് വെളിവാക്കൽ അല്ലാഹു ഫർളാക്കിയതു പോലെ ഔലിയാ ഇനു
കറാമത് മറച്ചുവെക്കൽ അല്ലാഹു ഫർളാക്കിയിരിക്കുന്നു. ജനങ്ങൾ അവകാരണം ചൂഷ ചെയ്യപ്പെടാതിരിക്കാനാണിത് ( ജാമിഅ 277)
കറാമത്തിന്റെ പ്രകടനപരത വരുത്തുന്ന അപകടങ്ങളെക്കുറിച്ചു പണ്ഡിതന്മാർ മുന്നറിയിപ്പ് തരുന്നുണ്ട് -
കാണിക്കുന്ന അത്ഭുതങ്ങൾ നോക്കി ആളെവിലയിരുത്താതെ
ആളെ നോക്കി അത്ഭുതങ്ങൾ വിലയിരുത്തണം -
അത്ഭുതം ആര് പ്രകടിപ്പിക്കുന്നു എന്നതാണു പ്രധാനം -
ആളെനോക്കി വേണം കറാമതാണോ അല്ലേ എന്നു തീരുമാനിക്കാൻ.
ഇമാം
ഖുശി(റ) കറാമതിനെ നിർവചിക്കുന്നതു കാണുക: “കറാമത് പതിവി
നു വിപരീതമായതാവൽ നിർബന്ധമാണ്. അതുപോലെ വിലായതിന്റെ
ഗുണങ്ങൾ മേളിച്ചവനിൽ നിന്നു പ്രകടമാകലും നിർബന്ധമാകുന്നു.
(രിസാല: 158)
ഇമാം ഹയ്തമി (റ) പറയുന്നു. "അല്ലാഹുവിന്റെയും പടപ്പു കളുടെയും
കടമകൾ പാലിക്കുന്ന സ്വാലിഹായ ഒരാളിൽ നിന്നു വെളിപ്പെടുന്ന
അത്ഭുത കൃത്യങ്ങളാകുന്നു കറാമത്. (ഫതാവാ 216)
അബൂഉസ്മാൻ(റ)പറയുന്നു: "ഉത്തമമായ രഹസ്യജീവിതത്തിന്റെ
ഉടമയ്ക്ക് പ്രകടമാകുന്ന അത്ഭുതങ്ങളാകുന്നു കറാമത്. ' (ജാമിഉൽഉസൂൽ. 276)
ഒരു ക്യത്യം കറാമതാകണമെങ്കിൽ അതു സംഭവിച്ചത് അർഹനിൽ
നിന്നാണോ എന്നു നോക്കണമെന്നു ഈ വീക്ഷണങ്ങളിൽ നിന്നു മനസി
ലായി.
ഇതനുസരിച്ചു ഔലിയാ ഉ അല്ലാത്തവരിൽ നിന്നും കറാമത്ത് പോലെ തോന്നിക്കുന്ന അത്ഭുതങ്ങൾ പ്രകടമാകാം. അങ്ങനെ പ്രകടമാകുന്നപക്ഷം
അത് പ്രകടിപ്പിച്ചവൻ വലിയ്യാകില്ലെന്നുകൂടി ഗ്രഹിക്കാം.
ഇമാം
ലിയാഉദ്ദീന്റെ വരികൾ കാണുക: “പതിവിനു വിപരീതമായ അത്ഭുത
കൃത്യങ്ങൾ നല്ല നടപ്പും വിശ്വാസവും ഇല്ലാത്തവനിൽ നിന്നു പ്രകടമായാൽ
അതു കറാമതല്ല ഇസ്തിദ്കറാജ് (ഇരയിട്ടു പിടിക്കുന്ന സൂത്രം)
ആണ്." (ജാമിഅ276)
"ജനങ്ങളോടും അല്ലാഹുവിനോടുമുള്ള ബാധ്യതകൾ നിറവേറ്റിപ്പോരു
ന്ന നല്ല മനുഷ്യന്റെ പക്കൽ നിന്നല്ലാതെ അത്ഭുതക്യത്യങ്ങൾ പ്രകടമായ
യാൽ ഒന്നുകിൽ അതു സിഹ്റ് (മാരണം) അല്ലെങ്കിൽ 'ഇസ്തിദറാജ്
ആകുന്നു. (ഫതാവാ 216)
' ഈ പറഞ്ഞതിൽ നിന്നും അനർഹരുടെ അത്ഭുതകൃത്യങ്ങൾ കൊണ്ടുള്ള
' പ്രകടനം അപ്രസക്തമാണെന്നു വരുന്നു. ഈ വിധം ചൂഷണം നടക്കു
' മെന്നതിനാലാണ് കറാമതിനെ മുഅ്ജിസതുപോലെ വിലായത്തിന്റെ
പ്രമാണമാക്കാതെ മാറ്റിവെച്ചത്. മൂഅ ജിസത് ഖണ്ഡിതമായും നബി ത്വത്തിൻ സ്ഥാപിക്കുന്നതാണ് - അതേ സമയം കറാമത് അത്
പ്രകടമാക്കുന്നവൻ ഖണ്ഡിതമായും വലിയ്യാണെന്നു വരുത്തുന്നില്ല
ഇക്കാര്യം ഇബ്നു ഹജറിൽ ഹയ്തമി(റ) അടക്കം എല്ലാ പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്.
.ത്വരീഖത്തിന്റെ പേരിൽ ഇന്നു ചൂഷണങ്ങൾഏറെയും കറാമത്തിന്റെ പേര് പറഞ്ഞാണ് .
തങ്ങളുടെ ശൈഖുമാരുടെ
കഥകൾ അവതരിപ്പിച്ചാണു ത്വരീഖത്ത്
മുരീദുമാരെ ആകർ ശിക്കുന്നത് .
കേവലം ഒരു വലിയ്യിനു തന്നെ കറാമത്ത്
മാനദണ്ഡമാക്കി വിലായത് വാദിക്കാനാവില്ലങ്കിൽ എങ്ങനെയാണ് ത്വരീഖത്തിന്റെ ശൈഖിന് ഇത് പറഞ്ഞ് രംഗത്ത് എത്താനാവുക?
അതുകൊണ്ട് ഇത്തരക്കാർ വ്യാജന്മാരാണെന്നതിന്റെ മികച്ച
തെളിവാണ് ഇത്തരംകറാമത്ത്കഥകൾ എന്നു മനസിലാക്കുക.
കഠിനപ്രയത്നം വഴി അത്ഭുതകൃത്യങ്ങൾ പലതും കാണിച്ചവരെ
ചരിതത്തിൽ ഉണ്ട്.
ഇബനു ഹജറിൽ ഹയ്ത മി (റ)ഫതാവായിൽ ഇ
തരം അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ബറാഹിമത്വിഭാഗം
ട്ടത്തിൽ പെട്ടവരായിരുന്നു. അന്തരീക്ഷത്തിലൂടെ പറക്കാൻ
കഴിഞ്ഞിരുന്നുവത്ര. (ഫതാവാ217) അത്ഭുത ക്യ ത്യങ്ങൾ
കണ്ടു, പലരും ഇവരിൽ വിശ്വസിച്ചതായും രേഖയുണ്ട്. ശരീഅത്ത
നുസൃത ജീവിതം നയിക്കാത്തയാൾ എന്ത് അത്ഭുതങ്ങൾ കാണിച്ചാലും അംഗീകരിക്കാനാവില്ല. പിശാചിന്റെ സ്വാധീനത്താൽ ചെയ്യുന്നതാവും അവ.
മന്ത്രത്താലും മാരണത്താലും ഇങ്ങനെ പലതുംപ്രകടമാക്കാൻ കഴിയും. ദജ്ജാൽ കാണിക്കുന്ന മഹാത്ഭുതങ്ങൾ ആർക്കാ
ണറിയാത്തത്. മരിച്ചവനെ ജീവിപ്പിക്കൽ, മഴ പെയ്യിക്കൽ തുടങ്ങിയ
തങ്ങൾ അവൻ ചെയ്യുമെന്നു സ്വഹീഹായ ഹദീസുകളിൽ വന്നതാണ് -
അതേസമയം ഈസാ നബി(അ)മും ഇബ്റാഹീം നബി(അ)മും മരി
ച്ച ആൾക്ക് ജീവൻ നൽകിയിരുന്നതായി ഖുർആൻ പറയുന്നുണ്ട്. അതു
അംഗീകരിക്കുന്നത് അവർ പ്രവാചകന്മാരായതുകൊണ്ട് മാത്രമാണ്.
അതുകൊണ്ട് ഒരു കാര്യം നാം ഉറപ്പിക്കുക. ശരീഅത്തനുസരിച്ചുള്ള
' ജീവിതമാണു പ്രധാനം. അതില്ലാത്തവന്റെ അത്ഭുതങ്ങൾ അനർത്ഥങ്ങൾ ആകുന്നു '
' ത്വരീഖതിന്റെ ചരിത്രത്തിലെ അതികായനായ അബൂയ
' സീദ് തന്റെ പിതാവിനെ ഉദ്ധരിച്ചു പറയുന്നു: “അബൂ യസീദുൽബിസ്താമി (റ) പറഞ്ഞു: “വാനലോകത്തു കൂടെ പറക്കുന്ന ഒരു വ്യക്തിയെ
കരുതി ചതിയിൽ പെട്ടുപോകരുത്. അവൻ ദീനീവിധികൾ എങ്ങനെ
- പാലിക്കുന്നുവെന്നും ശരിഅതിനെ ഏതുവിധം മുറുകെ പിടി
' വന്നും നോക്കുക. എന്നിട്ടു മാത്രം വിശ്വാസിക്കുക ( രിസാല 14)
ഇതു പോലെ മറ്റു പല സൂഫി മഹാന്മാരും പറഞ്ഞതായി കാണാം ഇതിൽ നിന്നു മനസിലാക്കാനാകുന്നതും കറാമതിന്റെ പിൻബലത്താൽ ത്വരീഖത്ത് സ്ഥാപിതമാകില്ല എന്നാണ്. അതുകൊണ്ട് അത്ഭുത കൃത്യങ്ങൾ കാണിക്കുന്നുവെന്ന ന്യായം പറഞ്ഞു ഒരാളെ ശൈഖായി
അവതരിപ്പിക്കാൻ യാതൊരു പഴുതുമില്ല.
ത്വരീഖതിനും ശൈഖാവലിന്നും കറാമത് ന്യായീകരണമല്ലെന്ന വാദത്തെയും ചിലർ ചൂഷണം ചെയ്തു വരുന്നുണ്ട്. യാതൊരു അത്ഭുതങ്ങളും
കാട്ടാനാകാത്തതിൽ തെറ്റില്ലെന്ന ന്യായം പറഞ്ഞും ഇവർ കള്ള ശൈഖ്
ചമയുന്ന ഇത്തരം സന്ദർഭങ്ങളിൽ പാണ്ഡിത്യവും അവബോധവും
ഉഖ്റവിയായ പണ്ഡിതരുമായി ബന്ധമുള്ളവർക്കേ ചതിയിൽ നിന്നു
രക്ഷ നേടാനാകൂ. ആഖിബത് നന്നാകാൻ പ്രാർത്ഥനാ നിരതരാവുക
ഏറ്റവും വലിയ കറാമത്ത് ദീനീ ഖിദ്മതുകളിൽ മുഴുകലാകുന്നു
വെള്ളത്തിനു മുകളിലൂടെ നടക്കുക, അന്തരീക്ഷത്തിലൂടെ പറക്കുക
രോഗം വേണ്ടെന്നു പറയുമ്പോൾ ശിഫയാകുക തുടങ്ങിയ കറാമത്തെ ക
ളേക്കാൾ വലുത് ആയുസ്സ് മുഴുവനും ദീനീ വിജ്ഞാനത്തിലും പ്രചാര
ണത്തിലും മറ്റു ഇബാദത്തുകളിലും മുഴുകി ബറകത്തുള്ള താവാൻ
തൗഫീഖ് ലഭിക്കുക എന്ന കറാമത്താണ്.
കാരണം മുമ്പ് ഉദ്ദരിച്ച അത്ഭു
തസിദ്ധികൾ കറാമത്തില്ലാത്തവരിൽ നിന്നും സംഭവിക്കാം. അതിനെ
ബാത്വിലാക്കാൻ മറ്റുളളവർക്ക് സാധിക്കുകയും ചെയ്യും.രണ്ടാമത്
പറഞ്ഞ കറാമത്ത് അല്ലാഹുവിന്റെ പ്രത്യേക തൗഫീഖ് ലഭിച്ചവർക്ക
ല്ലാതെ സാധ്യമല്ല. അതിനോട് തുല്യമായി പ്രവർത്തിക്കാൻ ആർക്കും
ആവില്ല. സ്വഹാബികളിൽ പലരിൽ നിന്നും സാധാരണക്കാർക്ക് അത്ഭമായി തോ
ന്നുന്ന കാര്യങ്ങൾ വിരളമായിട്ടാണ്സംഭവിച്ചത്.
നാല് മദ് ഹബിന്റെ ഇമാമുകളുടെയും സ്ഥിതികൾ ഇതു തന്നെ -
🌴🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ സംരംഭം സോഷ്യല്‍ മീഡിയയിൽ നിർവ്വഹിച്ചു വരുന്ന സേവനം ഇഷ്ടപ്പെട്ടവർ താഴെ കാണുന്ന ഫേസ്ബുക്ക് ലിങ്കില്‍ ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/