Showing posts with label തവസ്സുൽ ജാഹ് കൊണ്ട്. Show all posts
Showing posts with label തവസ്സുൽ ജാഹ് കൊണ്ട്. Show all posts

Wednesday, April 4, 2018

തവസ്സുൽ ജാഹ് കൊണ്ട്

 തവസ്സുൽ
_ ജാഹ് കൊണ്ട്___________________________
🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
നബി(സ)യുടെ ജാഹ് മുൻ നിർത്തി അല്ലാഹുവോട് പ്രാർത്ഥിച്ചവരാണ് സച്ചരിതരും പണ്ഡിതൻമാരുമായ പൂർവ്വഗാമികൾ. ഏതാനും ഉദാഹരണങ്ങൾ നമുക്കിപ്പോൾ പരിശോദിക്കാം.

       (1)ഹാഫിള് അബുൽമഹാസിൻ ഇബ്നു ഹംസത്തുദ്ദിമിശ്ഖി(റ). തദ്കിറത്തുൽഹുഫ്ഫാളിന്റെ അടിക്കുറിപ്പിൽ അദ്ദേഹം പറയുന്നു:

بجاه المصطفى (ذيل تذكرة الحفاظ: ٦٩/١)

മുസ്വതഫായ നബി(സ)യുടെ ജാഹ് കൊണ്ട് ഞാൻ തവസ്സുൽ ചെയ്യുന്നു.(1/69)

        (2) ഹനഫീ മദ്ഹബുകാരനായ ഇബ്നു ആബിദീൻ(റ) പറയുന്നു:

بجاه سيد الأنبياء والمرسلين(حاشية ابن عادين: ٥١١/٨)

അമ്പിയാ മുർസലുകളുടെ നേതാവായവരുടെ ജാഹ് കൊണ്ട്. (ഹാശിയത്തു ഇബ്നു ആബിദീൻ 8/511)

         (3) മാലികീ മദ്ഹബുകാരനായ ഇബ്നു ആശിർ(റ) പറയുന്നു:

بجاه سيد الأنام(المرشد المعين ٣٠٠/٢)

മനുഷ്യരുടെ നേതാവായവരുടെ ജാഹ്കൊണ്ട് (അൽ മുർശിദുൽമുഈൻ 2/300)

         (4) ഇബ്നുഅജീബത്തുൽഹസനി(റ).
അദ്ദേഹം പറയുന്നു:
بجاه نبينا المصطفى(إيقاظ الهمم شرح الحكم: ٤)

നമ്മുടെ മുസ്വത്വഫായ നബി(സ)യുടെ ജാഹ് കൊണ്ട്. (ഈഖാളുൽഹിമം. പേജ് 4)

           (5)ഇബ്നു അത്വാഇല്ലാഹി  സിക്കൻദരി(റ).
അദ്ദേഹം പറയുന്നു:

بجاه محمد(لطئف المنن: ١٢/١١)

മുഹമ്മദ്‌ നബി(സ)യുടെ ജാഹ് കൊണ്ട്.(ലത്വാഇഫുൽമിനൻ 11-12)

          (6) ഇബ്നു അല്ലാൻ(റ) അദ്കാറിന്റെ ശർഹിൽ അദ്ദേഹം പറയുന്നു:

بجاه نبيك سيد المرسلين(شرح الأذكار: ٢٩/٢)

മുർസലീങ്ങളുടെ  നേതാവായ നിന്റെ നബിയുടെ ജാഹ് കൊണ്ട്. (ശർഹുൽ അദ്കാർ. 2/29)

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...