അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.
https://islamicglobalvoice.blogspot.in/?m=0
https://islamicglobalvoice.blogspot.in/?m=0
📚അഹ്ലുബൈത്ത് ഇന്നുണ്ടോ?📚 ➖➖➖➖➖➖➖➖➖➖➖ ഫാത്വിമ(റ)യുടെ മക്കൾ എങ്ങനെ അഹ്ലുബൈത്തായി?
സാദരണയിൽ നിന്ന് വെത്യസ്തമായി മകളുടെ മക്കളെ പിതാവിലേക്ക് ചേർക്കപ്പെടുന്നത് നബി (സ)യുടെ ഖുസൂസിയ്യത്താണ്.
അതിന്ന് നബി തങ്ങളുടെ ധാരാളം ഹദീസുകൾ തെളിവായിട്ടുണ്ട്.
അത്തരം ഹദീസുകൾ ചർവ്വിത ചർവ്വണം നടത്തി ഉലമാഅ് ആ കാര്യം സമർത്ഥിച്ചതായി നമുക്ക് കാണാം.
قوله صلى الله عليه وسلم : (فَاطِمَةُ بَضْعَةٌ مِنِّي) رواه البخاري (3714) ومسلم (2449) .
നബി(സ) പറഞ്ഞു: ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്.
ഈ ഹദീസിനെ വിശദീകരിച്ച് സുംഹൂദി(റ) പറയുന്നു.
قال الشريف السمهودي :
"معلوم أن أولادها بضعة منها ، فيكونون بواسطتها بضعة منه صلى الله عليه وسلم ، وهذا غاية الشرف لأولادها" انتهى .
نقله الألوسي في "روح المعاني" (26/165) .
മറ്റൊരു ഹദീസ് കാണുക
قول النبي صلى الله عليه وسلم عن الحسن بن علي رضي الله عنهما : (إِنَّ ابْنِي هَذَا سَيِّدٌ ، وَلَعَلَّ اللَّهَ أَنْ يُصْلِحَ بِهِ بَيْنَ فِئَتَيْنِ عَظِيمَتَيْنِ مِنْ الْمُسْلِمِين) رواه البخاري (2704) .
ഇവിടെ നബി തങ്ങൾ ഹസൻ(റ) നെ കുറിച്ച് എന്റെ മകൻ എന്നാണ് പറഞ്ഞത്.
ഈ ഹദീസിനെ വിശദീകരിച്ച് ഇബ്നു ഖയ്യിം രേഖപ്പെടുത്തുന്നു.
قال ابن القيم رحمه الله :
"المسلمون مجمعون على دخول أولاد فاطمة رضي الله عنها في ذرية النبي صلى الله عليه وسلم المطلوب لهم من الله الصلاة ؛ لأن أحدا من بناته لم يعقب غيرها ، فمن انتسب إليه صلى الله عليه وسلم من أولاد ابنته فإنما هو من جهة فاطمة رضي الله عنها خاصة ، ولهذا قال النبي صلى الله عليه وسلم في الحسن ابن ابنته : (إن ابني هذا سيد) فسماه ابنه ، ولما أنزل الله سبحانه آية المباهلة : (فَمَنْ حَاجَّكَ فِيهِ مِنْ بَعْدِ مَا جَاءَكَ مِنَ الْعِلْمِ فَقُلْ تَعَالَوْا نَدْعُ أَبْنَاءَنَا وَأَبْنَاءَكُمْ وَنِسَاءَنَا وَنِسَاءَكُمْ وَأَنْفُسَنَا وَأَنْفُسَكُمْ ثُمَّ نَبْتَهِلْ فَنَجْعَلْ لَعْنَتَ اللَّهِ عَلَى الْكَاذِبِينَ ) آل عمران/61، دعا النبي صلى الله عليه وسلم فاطمة وحسنا وحسينا وخرج للمباهلة ...........
وأما دخول أولاد فاطمة رضي الله عنها في ذرية النبي صلى الله عليه وسلم فلشرف هذا الأصل العظيم والوالد الكريم ، الذي لا يدانيه أحد من العالمين ، سرى ونفذ إلى أولاد البنات لقوته وجلالته وعظيم قدره ، ونحن نرى من لا نسبة له إلى هذا الجناب العظيم من العظماء والملوك وغيرهم تسري حرمة إيلادهم وأبوتهم إلى أولاد بناتهم ، فتلحظهم العيون بلحظ أبنائهم ، ويكادون يضربون عن ذكر آبائهم صفحا ، فما الظن بهذا الإيلاد العظيم قدره ، الجليل خطره ؟ " انتهى باختصار.
" جلاء الأفهام " (ص/299-301) .
മുഗ്നിയിൽ പറയുന്നത് നോക്കാം
"فَائِدَةٌ : مِنْ خَصَائِصِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّ أَوْلَادَ بَنَاتِهِ يُنْسَبُونَ إلَيْهِ ، وَهُمْ الْأَشْرَافُ الْمَوْجُودُونَ ، وَمِنْهُمْ الْهَاشِمِيُّونَ" انتهى .
"مغني المحتاج" (3/63)
ഇബനു ഹജർ തങ്ങൾ പറയുന്നത് കാണുക.
قال الحافظ ابن حجر الهيتمي رحمه الله
"ثم معنى الانتساب إليه الذي هو من خصوصياته صلى الله عليه وسلم : أنه يطلق عليه أنه أب لهم ، وأنهم بنوه ، حتى يعتبر ذلك في الكفاءة ، فلا يكافىء شريفة هاشمية غير شريف .
وحتى يدخلوا في الوقف على أولاده والوصية لهم ،
وأما أولاد بنات غيره فلا تجري فيهم مع جدهم لأمهم هذه الأحكام .
نعم ، يستوي الجد للأب والأم في الانتساب إليهما من حيث تطلق الذرية والنسل والعقب عليهم . ومن فوائد ذلك أيضاً : أنه يجوز أن يقال للحسنين : أبناء رسول الله صلى الله عليه وسلم ، وهو أب لهما اتفاقا ، لقول الرسول صلى الله عليه وسلم في الحسن : (إن ابني هذا سيد)
"الصواعق المرسلة" (4/462)
ഇമാം സൂയൂത്തി(റ) തന്റെ
യിൽ "الخصائص الكبرى" (2/381)
മറ്റ് ചില ഹദീസുകൾ കൊണ്ട് ഈവിഷയം സമർത്ഥിക്കുന്നുണ്ട്.
കർബലയിൽ മുറിഞ്ഞുപോയോ?
എന്റെ പരമ്പര ഒഴികെ സര്‍വ്വ പരമ്പരകളും ഖിയാമത്ത്‌നാളോടെ അവസാനിക്കും.'(ഹാകിം) ഇമാം മുസ്‌ലിം ഉദ്ധരിക്കുന്ന സുദീര്‍ഘമായ മറ്റൊരു ഹദീസില്‍ സൈദ്ബ്‌നുഅര്‍ഖം(റ) പ്രവാചകരുടെ ഒരു പ്രഭാഷണം വിവരിക്കുന്നത് ഇങ്ങനെയാണ് 'നിങ്ങളില്‍ ഭാരമുള്ള രണ്ട് വസ്തുക്കളെ ഞാനുപേക്ഷിച്ചിടുന്നു. അതിലൊന്ന് അല്ലാഹുവിന്റെ ഗ്രന്ഥമാണ്,അതില്‍ സന്മാര്‍ഗവും പ്രകാശവുമുണ്ട്.അത്‌കൊണ്ട് നിങ്ങള്‍ ഖുര്‍ആന്‍ മുറുകെ പിടിക്കുക,ശേഷം പറഞ്ഞു, എന്റെ അഹ്‌ലുബൈത്തിനെയും ഞാന്‍ ഉപേക്ഷിച്ചിടുന്നു, അവരുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കണം.'(മുസ്‌ലിം 4425)
إنما أنا بشر , يوشك أن يأتي رسول ربي فأجيب , و أنا تارك فيكم ثقلين ,
أولهما كتاب الله , فخذوا بكتاب الله , و استمسكوا به
ഇവിടെ ഖിയാമത്ത്‌നാള്‍ വരെ ലോകത്ത് ജീവിക്കാനുള്ള മുഴുവന്‍ വിശ്വാസികള്‍ക്കും രക്ഷാകവചങ്ങളും കാവല്‍ നക്ഷത്രങ്ങളുമായി പ്രവാചകര്‍ പരിചയപ്പെടുത്തിയത് ഖുര്‍ആനിനെയും തന്റ കുടുംബത്തെയുമാണല്ലോ. അതുകൊണ്ട് തന്നെ ഇവരണ്ടും ഇടക്കാലത്ത് അണഞ്ഞ് പോയെന്ന് പറയുന്നത് അര്‍ഥശൂന്യവും വിഡ്ഡിത്തവുമാണെന്ന് ഏത് ചെറിയചിന്ത കൊണ്ടും മനസ്സിലാക്കാന്‍ സാധിക്കും.
അഹ്‌ലുബൈത്ത് അറ്റ് പോയെന്ന് ജല്‍പനം നടത്തിയവര്‍ക്ക് ശക്തമായ മറുപടിയാണ് ഇമാം റാസി(റ) സൂറത്തുല്‍ കൗസറിന്റെ വ്യാഖ്യാനത്തിലൂടെ നല്‍കുന്നത്.അദ്ധേഹം പറയുന്നു.കൗസര്‍ എന്നാല്‍ പ്രവാചകരുടെ സന്താനങ്ങളാണെന്നാണ് മൂന്നാമത്തെ അഭിപ്രായം.ഇതിന് പണ്ഡിതര്‍ പറയുന്നന്യായം ഈ സൂറത്ത് അവതരിക്കപ്പെടുന്നത് പരമ്പര മുറിഞ്ഞെന്ന് പ്രവാചകരെ ആക്ഷേപിച്ചവര്‍ക്ക് മറുപടിയായിട്ടാണ്. അപ്പോള്‍ ആയത്തിന്റെ അര്‍ഥം കാലാന്തരങ്ങളില്‍ നിലനില്‍ക്കുന്ന സന്താന പരമ്പരയെ നബിതങ്ങള്‍ക്ക് നല്‍കും എന്നാണ്.അഹ്‌ലുബൈത്തില്‍ നിന്ന് അനേകംപേര്‍ കൊലചെയ്യപ്പെട്ടിട്ടും ലോകം അവരുടെ സാന്നിധ്യം കൊണ്ട് ഇന്നും ധന്യമാണെന്നത് വ്യക്തമാണല്ലോ.(റാസി)
ഖുര്‍ആനിന്റെയും പ്രവാചകവചനങ്ങളുടെയും അടിസ്ഥാനത്തില്‍ പ്രവാചക പരമ്പരക്ക് അന്ത്യമായിട്ടില്ലെന്ന് സ്ഥിരപ്പെട്ട സാഹചര്യത്തില്‍, കര്‍ബലയില്‍ അനേകം സാദാത്തുക്കള്‍ രക്തസാക്ഷിത്വം വരിച്ചിട്ടും ഈ പരമ്പര എങ്ങനെ നിലനിര്‍ത്തപ്പെട്ടു എന്നത് ഇനിയൊന്ന് പഠന വിധേയമാക്കാം.
നബികുടുംബം എന്നത് കൊണ്ട് പ്രധാനമായും ഉദ്ധേശിക്കപ്പെടുന്നത് പ്രവാചക പുത്രി ഫാത്തിമ,ഭര്‍ത്താവ് അലി, സന്താനങ്ങളായ ഹസന്‍,ഹുസൈന്‍(റ) എന്നിവരാണെന്ന് നേരത്തെ സൂചിപ്പിച്ചു. ഇവരുടെ സന്താനങ്ങള്‍ കര്‍ബലക്ക് ശേഷവും ജീവിച്ചിട്ടുണ്ട് എന്ന് സ്ഥിരപ്പെട്ടാല്‍ മുകളില്‍ ഉന്നയിക്കപ്പെട്ട വാദമുഖങ്ങള്‍ക്ക് വ്യക്തമായ മറുപടിയാകുമല്ലോ.അലി(റ)ന് ആണും പെണ്ണുമായി വ്യത്യസ്ഥ ഭാര്യമാരില്‍ നിന്ന് മുപ്പത്തിയെട്ട് മക്കളുണ്ട്.ഇവരില്‍ പരമ്പരയുള്ളത്ഫാത്തിമയുടെ മക്കളായ ഹസന്‍ ഹുസൈന്‍(റ) ഉള്‍പ്പടെ അഞ്ച് ആണ്‍മക്കള്‍ക്കും ഫാത്തിമയുടെ തന്നെ പുത്രിയായ സൈനബിനും മാത്രമാണ്. (ബുജൈരിമി) ഹസന്‍(റ)ന് ആണും പെണ്ണുമായി ആകെ പതിനഞ്ച് മക്കളുണ്ടായിട്ടുണെ്ടങ്കിലും ഹസന്‍,സൈദ് എന്നീ രണ്ട്പുത്രന്മാരിലൂടെയാണ് അദ്ധേഹത്തിന്റെ പരമ്പര ലോകത്ത് നിലനിന്നത്.ഇവിടെ പരാമര്‍ശിക്കപ്പെട്ട ഹസനുബ്‌നു അലി(ഹസനുല്‍ മുസന്ന)ഹുസൈന്‍(റ)ന്റെ കൂടെ കര്‍ബലയില്‍ പങ്കെടുത്തിരുന്നു. യുദ്ധത്തില്‍ ബന്ധികളാക്കപ്പെട്ടവരുടെ കൂട്ടത്തില്‍ അദ്ധേഹവും പിടിക്കപ്പെടുകയും പിന്നീട് മോചിതരാകുകയും ചെയ്തു.മഹാനവര്‍കള്‍ക്ക് അബ്ദല്ലാഹില്‍ മഹ്‌ള്,ഇബ്‌റാഹീമുല്‍ ഖമര്‍,ഹസനുല്‍ മുസല്ലസ്, ദാവൂദ്,ജഅ്ഫര്‍ എന്നിങ്ങനെ അഞ്ച് മക്കളുണ്ടായിരുന്നു. ഹിജ്‌റ തൊണ്ണൂറ്റി ഏഴില്‍ വഫാത്തായ ഇദ്ധേഹത്തിലൂടെയുംനൂറ്റി ഇരുപതില്‍വഫാത്തായ സൈദ്ബ്‌നു അലിയ്യിലൂടെയുമാണ,് ഹസനീ പരമ്പര ലോകത്ത് പരന്ന് പന്തലിച്ചത്.
ഹുസൈന്‍(റ)ന് മൊത്തം ആറുസന്താനങ്ങളാണ്.അലിയ്യുനില്‍അസ്ഗര്‍, അലിയ്യുനില്‍ അക്ബര്‍, ജഅ്ഫര്‍, അബദുല്ലാഹ്,സക്കീന,ഫാത്തിമ എന്നിവരാണവര്‍.ഇവരില്‍ സൈനുല്‍ആബിദീന്‍ എന്നപേരില്‍അറിയപ്പെടുന്ന അലി അസ്ഗറിന് മാത്രമാണ് സന്താന സൗഭാഗ്യമുണ്ടായത്.ആണ്‍മക്കളില്‍ ശേഷിക്കുന്നഅലിഅക്ബറും അബദുല്ലയും പിതാവിനോടൊപ്പം കര്‍ബലയില്‍ വധിക്കപ്പെടുകയും ജഅ്ഫര്‍ പിതാവിന്റെ ജീവിത കാലത്ത്തന്നെ മരണപ്പെടുകയും ചയ്തു.ഹുസൈനീ പരമ്പര കര്‍ബലക്കു ശേഷവും സംരക്ഷിച്ച അലി സൈനുല്‍ആബിദീന്‍(റ)ന് രോഗമായിരുന്നതിലാണ് ശത്രുക്കളുടെ ക്രൂരതകളില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഹാഫിളുദ്ദഹബി വിശദീകരിച്ചുട്ടുണ്ട് (സിയറു അഅ്‌ലാമിന്നുബലാഅ്). മുഹമ്മദുല്‍ ബാഖിര്‍, സൈദ്, ഉമര്‍, അബ്ദുല്ലാഹ്,ഹസന്‍, ഹുസൈന്‍,ഹുസൈനുല്‍ അസ്ഗര്‍, അബ്ദുര്‍റഹാന്‍, സുലൈമാന്‍, അലി,ഖദീജ, ഫാത്തിമ,അലിയ്യ,ഉമ്മുകുല്‍സൂം എന്നിവരാണ് അദ്ദേഹത്തിന്റെ ആണ്‍, പെണ്‍ സന്താനങ്ങള്‍. (നൂറുല്‍ അബ്‌സ്വാര്‍-157)
ചുരുക്കത്തില്‍ അഹ്‌ലുബൈത്തിന്റെ ഹസനീ ഹുസൈനീ പരമ്പരകള്‍ ലോകത്ത് കര്‍ബലക്ക് ശേഷവും നിലനില്‍ക്കുന്നുണെ്ടന്നും ഇതിനു വിരുദ്ധമായ വാദങ്ങള്‍ ബാലിശവും അടിസ്ഥാനരഹിതവുമാണെന്നും ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു....