Showing posts with label മൗലിദ് വിമർശനത്തിന് മറുപടി2*. Show all posts
Showing posts with label മൗലിദ് വിമർശനത്തിന് മറുപടി2*. Show all posts

Saturday, September 7, 2019

മൗലിദ് വിമർശനത്തിന് മറുപടി*2

*മൗലിദ് വിമർശനത്തിന് മറുപടി*
📘📗📓📙📕📘📓📗📙📕📘📓📗
*ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


*വിമർശനം*

♦️ *ചോദ്യം*

*മൻഖൂസ് മൗലിദിൽ 'യാസയ്യിദീ ഖൈറന്നബി' എന്ന പ്രയോഗത്തെയും പുത്തൻവാദികൾ വിമർശിക്കാറുണ്ട്.*

*നബി (ﷺ)  " _സയ്യിദ്_  " എന്ന് പറയാമോ?*

🔶 *ഉത്തരം*

നബി(ﷺ) മനുഷ്യരുടെ സയ്യിദാണെന്ന കാര്യം അവിടന്ന് തന്നെ പഠിപ്പിച്ചതാണ്. ഇമാം മുസ്ലിം(റ) സ്വഹീഹിൽ നിവേദനം ചെയ്ത ഒരു ഹദീസിൽ ഇപ്രകാരം കാണാം:

قال رسول الله «انا سيد ولد آدم يوم القيمة، وأول من ينشق عنه القبر، وأول شافع وأول مشفع ( مسلم: ٤۲۳)

റസൂലുല്ലാഹി(ﷺ) പറയുന്നു: “ഞാൻ
അന്ത്യദിനത്തിൽ ആദം സന്തതികളുടെ
അഭയ കേന്ദ്രമാണ്. ആദ്യമായി ഖബറിൽ
നിന്ന് എഴുന്നേൽക്കുന്നവൻ ഞാനാകുന്നു.
ആദ്യമായി ശുപാർശ പറയുന്നവനും ശുപാർശ സ്വീകരിക്കപ്പെടുന്നവനും ഞാനാ
കുന്നു”(മുസ്ലിം: 4223)


പ്രസ്തുത ഹദീസിൽ നബി(ﷺ) ആദംസന്തതികളുടെ സയ്യിദാണെന്ന് നബി(ﷺ) തന്നെ പരിചയപ്പെടുത്തുന്നുവല്ലോ.

സയ്യിദിന്റെ വിവക്ഷ എന്താണെന്ന് പണ്ഡിതന്മാർ വിവരിക്കുന്നതുകാണുക;

هو الذي يفرع إليه في النوائب والشدائد، فيقوم بأمرهم
ويتحمل عنهم مكارمهم، ويدفعها عنهم، ، وأما قوله «يوم
القيمة» مع أنه سيدهم في الدنيا والآخرة، فسبب التقييد أن في
يوم القيامة يظهر سؤدده لكل أحد، ولا يبقي منازع، ولا معاند ونحوه، بخلاف الدنيا، فقد نازعه ذلك فيها ملوك الكفار وزعماءالمشركين، وهذا التقييد قريب من معنى قوله تعالى لمن
الملك اليوم لله الواحد القهار مع أن الملك له سبحانه
قبل ذلك، لكن كان في الدنيا من يدعي الملك، أو من يضاف
إليه مجازا، فانقطع كل ذلك في الآخرة. شرح مسلم: ٤۷۳/۷)

വിപൽ ഘട്ടങ്ങളിലും പ്രതിസന്ധികളിലും അഭയം തേടപ്പെടുന്നവനാണ് സയ്യിദ്. അങ്ങനെ ജനങ്ങളുടെ കാര്യങ്ങൾ നിറവേറ്റുകയും അവരുടെ പ്രയാസങ്ങൾ ഏറ്റെടുക്കുകയും അവരിൽ നിന്ന് അവ തട്ടിമാറ്റുകയും ചെയ്യും.

നബി(ﷺ) ദുൻയാവിലും ആഖിറത്തിലും ആദം സന്തതികളുടെ സയ്യിദായിരിക്കെ അന്ത്യദിനത്തിൽ എന്ന്
പ്രത്യേകം പറയാൻ കാരണം പരലോകത്ത് നബി(ﷺ)യുടെ നേതൃത്വം എല്ലാവർക്കും വ്യക്തമാകുന്നതുകൊണ്ടാണ്. അന്ന്
നബി(ﷺ)യോട് അക്കാര്യത്തിൽ തർക്കിക്കുന്നവരോ നബി(ﷺ)യെ എതിർക്കുന്നവരോ മറ്റോ ഉണ്ടാവില്ല. ദുൻയാവിലെകാര്യം അതായിരുന്നില്ലല്ലോ.

മുശ്രിക്കുകളിലെ നേതാക്കന്മാരും കാഫിറുകളിലെ രാജാക്കന്മാരും നബി(ﷺ)യോട് തർക്കിച്ചിരുന്നുവല്ലോ. “ഈ ദിവസം ആർക്കാണ് രാജാധികാരം? ഏകനും സർവ്വാധിപതിയുമായ അല്ലാഹുവിന്". (മുഅ്മിൻ: 18)

എന്ന ഖുർആനിക വചനത്തിന്റെ ആശയത്താട് സാമീപ്യം പുലർത്തുന്ന ഒന്നായിവേണം മേൽ പ്രസ്താവനയെ നോക്കികാണാൻ.

അതിനു മുമ്പും അധികാരം
അല്ലാഹുവിന് തന്നെയായിരുന്നുവല്ലോ.
എങ്കിലും ദുൻയാവിൽ അധികാരം വാദിക്കുന്നവരോ ആലങ്കാരികമായി ചേർത്തിപ്പറയുന്നവരോ ഉണ്ടായിരുന്നു. അതെല്ലാം തന്നെ പരലോകത്ത് അവസാനിച്ചിരിക്കുന്നു. (ശർഹു മുസ്ലിം: 7/ 473)

ഈ പ്രസ്താവന നബി(ﷺ) നടത്തുവാനുള്ള കാരണം പണ്ഡിതന്മാർ വിവരിക്കുന്നതിങ്ങനെ

قال العلماء: وقوله (أنا سيد ولد آدم لم يقله فخرا، بل
صرح بنفي الفخر في غير مسلم في الحديث المشهور «أنا سيد ولد
 آدم ولا فخر»، وإنما قاله لوجهين: أحدهما امتثال قوله
تعالى: (واما بنعمة ربك فحدثه والثاني: أنه من البيان الذي
يجب عليه تبليغه إلى امته ليعرفوه، ويعتقدوه ويعملوه بمقتضاه
ويوقروه بما تقتضي مرتبته، كما أمرهم الله تعالى (شرح مسلم 7/473)


ഞാൻ ആദം സന്തതികളുടെ അഭയ
കേന്ദ്രമാണ്” എന്ന് നബി(ﷺ) പൊങ്ങച്ചം
പറഞ്ഞതല്ല. “പൊങ്ങച്ചം പറയുകയല്ല” എന്ന പരാമർശം തന്നെ മുസ്ലിം(റ) അല്ലാത്തവർ ഉദ്ധരിച്ച പ്രസിദ്ധമായ ഹദീസിൽ
വന്നിട്ടുള്ളതാണ്.

രണ്ട് കാര്യങ്ങൾക്കുവേണ്ടിയാണ് നബി(ﷺ) അപ്രകാരം പ്രസ്താവിച്ചത്.

1- “താങ്കളുടെ രക്ഷിതാവിന്റെ അനു
ഗ്രഹത്തെ സംബന്ധിച്ച് താങ്കൾ സംസാരിക്കുക” എന്ന അല്ലാഹുവിന്റെ കൽപ്പന സ്വീകരിച്ചാണ് നബി(ﷺ) അപ്രകാരം പ്രസ്താവിച്ചത്.

2-സമുദായത്തിന് എത്തിച്ചുകൊടുക്കൽ നിർബന്ധമായ വിശദീകരണത്തിന്റെ
ഭാഗമാണിത്. നബി(ﷺ)യെ സംബന്ധിച്ച്
അവർ അറിയുന്നതിനും അവർ വിശ്വസിക്കുന്നതിനും അതനുസരിച്ച് അവർ പ്രവർത്തിക്കുന്നതിനും നബി(ﷺ)യുടെ സ്ഥാനം മനസ്സിലാക്കി അവർ നബി(ﷺ)യെ ആദരിക്കുന്നതിനും വേണ്ടിയാണിത് സമുദായത്തിന് എത്തിച്ചുകൊടുക്കുന്നത്. (ശർഹുമുസ്ലിം: 7/ 473)


അപ്പോൾ സുന്നികൾ മൗലിദിലൂടെ നബി(ﷺ)യെ 'യാസയ്യിദീ' എന്ന് വിളിക്കുന്നതിന് പ്രബലമായ ഹദീസിന്റെ പിൻബലമുണ്ടെന്ന് മനസ്സിലായല്ലോ.


♦️ *ചോദ്യം*

*മൻഖുസ് മൗലിദിൽ ഇപ്രകാരം പറയുന്നു:*

أنت أم أم أب ما رأينا فيهما مثل حسنك قط يا سيدي خير النبي

*“താങ്കൾ മാതാവാണോ അതല്ല പിതാവാണോ? അവിടുത്തെ ഗുണങ്ങൾക്ക് തുല്യമായ ഗുണങ്ങൾ അവർ രണ്ടാളിലും തീരെ തന്നെ ഞങ്ങൾ കണ്ടിട്ടില്ല. പ്രവാചകന്മാരിൽ വെച്ച് ഏറ്റവും ഉത്തമരായ എന്റെ സയ്യിദേ”. (മൻഖുസ് മൗലിദ്)*

ഈ വരി വിശുദ്ധ ഖുർആനിനോട്
എതിരാണെന്ന് ചില വിവരദോഷികൾ ജൽപിക്കുന്നു  കാരണം.

സൂറത്തുൽ അഹ്സാബിൽ അല്ലാഹു പറയുന്നു:

ما كان محمد أبا أحد من رجالكم ولكن رسول الله وخاتم النبيين


“മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരിൽ
ഒരാളുടെയും പിതാവായിട്ടില്ല. എന്നാൽ അദ്ദേഹം അല്ലാഹുവിന്റെ ദൂതനും പ്രവാചകന്മാരിൽ അവസാനത്തെ ആളുമാകുന്നു.(അഹ്സാബ്: 40)


മറുപടി എന്ത് ?


 🔶 *മറുപടി*
:
മൻഖുസ് മൗലിദിൽ നബി (ﷺ) പിതാവാണെന്ന് പറയുകയല്ല ചെയ്യുന്നത്. മറിച്ച് ഒരു പിതാവിലും മാതാവിലും കാണാത്ത ഗുണങ്ങൾ താങ്കളിൽ കാണുന്നുവെന്നാണ് പറയുന്നത്. 'താങ്കൾ ഉമ്മയാണോ' എന്നാണല്ലോ ആദ്യം പറഞ്ഞത്. ഒരാൾ ഒരേ
സമയം യഥാർത്ഥ മാതാവും പിതാവും
ആവുകയില്ലെന്ന് ബുദ്ധിയുള്ള ഏതൊ
രാൾക്കും മനസ്സിലാക്കാമല്ലോ.


 ഇനി നബി (ﷺ) വിശ്വാസികളുടെ പിതാവ് ആണ് എന്ന് പറയാമോ? പറയാമെന്നാണ് പ്രമാണം പറയുന്നത്,  അള്ളാഹു പറയുന്നു: പ്രവാചകൻ സത്യവിശ്വാസികൾക്ക് സ്വദേഹങ്ങളേക്കാളും അടുത്ത ആളാവുന്നു അദേഹത്തിന്റെ ഭാര്യമാർ അവരുടെ മാതാക്കളാകുന്നു -


പ്രസ്തുത വചനത്തിന്റെ വിശദീകരണത്തിൽ ഇമാം ഖുർത്തുബി (റ) പറയുന്നു:

ചിലർ പറയുന്നു: നബി(ﷺ)യെ പിതാവ്
എന്ന് വിളിക്കൽ അനുവദനീയമല്ല. “മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരിൽ ഒരാളുടെയും പിതാവായിട്ടില്ല”. പ്രത്യുത വിശ്വാസികൾക്ക് പിതാവിനെപ്പോലെയാണ് എന്നാണ് പറയേണ്ടത്. നബി(ﷺ) പ്രസ്താവിച്ചുവല്ലോ. “നിശ്ചയം ഞാൻ നിങ്ങൾക്ക് പിതാവിന്റെ സ്ഥാനത്താണ്. ഞാൻ നിങ്ങൾക്ക് പഠിപ്പിക്കുന്നു...' ഈ ഹദീസ് അബ
ദാവൂദ്(റ) നിവേദനം ചെയ്തിട്ടുണ്ട്. (ഹ
ദീസ് നമ്പർ: 7)


എന്നാൽ ശരിയായ വീക്ഷണം നബി( ﷺ) ആദരവിന്റെ വിഷയത്തിൽ വിശ്വാസികളുടെ പിതാവാണെന്ന് പറയാമെന്നാണ്.


“മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരിൽ ഒരാളുടെയും പിതാവായിട്ടില്ല". എന്നതിന്റെ
വിവക്ഷ രക്തബന്ധത്തിലുള്ള പിതാവായിട്ടില്ല എന്നാണ്.

ഇതിന്റെ വിശദീകരണം പിന്നീട് വരുന്നുണ്ട്. ഇബ്നുഅബ്ബാസി(റ)ന്റെ പാരായണത്തിൽ “നബി(സ) വിശ്വാസികളുടെ പിതാവാണ്” എന്ന പരാമർശവും കൂടി കാണാം.
(ഖുർതുബി: 14/ 125)

وفي رواية أبي ابن كعب ومصحفه النبي اولي بالمؤمنين
من أنفسهم وازواجه أمهاتهم وهو أب لهم
قرطبي ٥/٣٥٩

ഉബയ്യിബ്നു കഅബ് (റ)വിന്റെ പാരയണത്തിലും മുസ്ഹഫിലും  ഇപ്രകാരം കാണാം പ്രവാചകൻ സത്യവിശ്വാസികൾക്ക് സ്വദേഹങ്ങളേക്കാളും അടുത്ത ആളാവുന്നു അദേഹത്തിന്റെ ഭാര്യമാർ അവരുടെ മാതാക്കളാകുന്നു - 
അദ്ധേഹം അവരുടെ പിതാവാകുന്നു.

ഖുർതുബി 5/359

ഖുർതുബി മറ്റൊരു സ്ഥലത്ത് പറയുന്നു'

" മുജാഹിദ്(റ) പറയുന്നു:
ലുത് നബി(അ) സൂചിപ്പിച്ച സ്ത്രീകൾ അദ്ദേഹത്തിന്റെ പെൺമക്കളായിരുന്നില്ല. മറിച്ച് അവർ തന്റെ സമുദായത്തിലെ സ്ത്രീകളായിരുന്നു. ഏതൊരു പ്രവാചകനും
തന്റെ സമുദായത്തിന്റെ പിതാവാണ്. (ഖുർതുബി: 5/ 359)


ചുരുക്കത്തിൽ നബി (ﷺ) യെ ആദരവിന്റെയും അനുഗ്രഹത്തിന്റെയും അടിസ്ഥാനത്തിൽ പിതാവെന്ന് വിളിക്കാവുന്നതാണ്.
അതേസമയം രക്തബന്ധത്തിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് നബി (ﷺ) ഒരു പുരുഷന്റെയും പിതാവല്ല. അതാണ് അഹ്സാബ് സൂറത്തിലെ നാൽപതാം വചനത്തിൽ പറഞ്ഞത്.

...::: -

 *വിമർശനം*

♦️ *ചോദ്യം*

*ശർറഫൽ അനാം മൗലിദിലെ മറ്റൊരു പരാമർശമാണ് പുത്തൻവാദികൾ വിമർശിക്കുന്ന മറ്റൊന്ന്.*


عبدك المسكين يرجو فضلك الجم الغفير

*“അങ്ങയുടെ അടിമ അങ്ങയുടെ വിശാലവും സുതാര്യവുമായ ഔദാര്യത്തെ പ്രത്യാശിക്കുന്നു".*


🔶 *മറുപടി*

നബി (ﷺ)യോട് അങ്ങയുടെ അടിമ
എന്ന പ്രയോഗം ശിർക്കിലേക്ക് നയിക്കുമെന്നാണ് വിമർശകരുടെ ജൽപനം. ഇത് തികച്ചും അബദ്ധവും വസ്തുതകൾക്ക്
നിരക്കാത്തതുമാണ്. പദത്തിന്റെ അർത്ഥവും ഉദ്ദേശ്യവും അറിയുമ്പോൾ വിമർശനത്തിൽ യാതൊരു കഴമ്പുമില്ലെന്ന് മനസ്സിലാക്കാം.

 “ഞാൻ നബി(ﷺ)യുടെ അടിമയും സേവകനുമായിരുന്നു” എന്ന് മഹാനായ ഉമർ(റ) പറഞ്ഞത് ഹദീസിൽ വന്നി
ട്ടുണ്ട്. (മുസ്തദ്റക്: 1/ 419, ഹ; ന: 398)

അബ്ദ് എന്ന പദം മുന്ന് അർത്ഥങ്ങളിൽ പ്രയോഗിച്ചതു കാണാം.


*വിമർശനം*


 ♦️ *ചോദ്യം:*

*ബദർ ദിനത്തിൽ 12000 കാഫിറുകൾ ഓടിപ്പോയിട്ടുണ്ടെന്ന് ജഅല മുഹമ്മദ് മൗലിദിൽ പറയുന്നു. ഇത് അസത്യമാണ്.*


*കാരണം ബദറിൽ ആകെ പങ്കെടുത്തത് ആയിരത്തോളം കാഫിറുകളാണല്ലോ, പിന്നെ എങ്ങനെയാണ് 12000 കാഫിറുകൾ ഓടിപ്പോവുന്നത്?*


🔶 *ഉത്തരം*

ജഅല മുഹമ്മദ് മൗലിദിന്റെ പഴയ
കോപ്പിയിൽ 1000 എന്നാണുള്ളത്. 12000
എന്നല്ല. ഇനി 12000 എന്ന് ഉണ്ടെങ്കിൽ തന്നെ ബദറിൽ പങ്കെടുത്ത കാഫിറുകൾ 1000മാണെങ്കിലും അവരെ കൂടാതെ അവരെ പിന്താങ്ങുന്ന ധാരാളം പിശാചുക്കളുണ്ട്ല്ലോ.
അവരെയല്ലാം ഉദ്ദേശിച്ചാകാമല്ലോ അപ്രകാരം പറഞ്ഞത്. അതിനാൽ അബദ്ധമായ ഒന്നായി അതിനെ കാണാനില്ല.



*വിമർശനം*


♦️ *ചോദ്യം:*


ആമിനാ ബീവി(റ) നബി(ﷺ)യെ ഗർഭം ധരിച്ചത് എട്ട് മാസവും ഏതാനും ദിവസങ്ങളുമാണെന്ന് മൻഖൂസ് മൗലിദിൽ പറയുന്നു.

പൂർണ്ണമായ ഒമ്പത് മാസം ഗർഭം
ധരിച്ചുവെന്ന്, ബർസഞ്ചി മൗലിദിൽ പറയുന്നു. ഇത് വൈരുദ്ധ്യമല്ലേ?. തികയാതെയാവില്ലേ പ്രസവിക്കുകയെന്നത് നബി(ﷺ)ക്ക് ന്യൂനത ആവില്ലെ ?.
ഉത്തരം

നബി(ﷺ) തങ്ങളെ ഗർഭം ധരിച്ചത് എത്ര കാലമാണെന്നതിൽ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.'

പ്രസിദ്ധ ചരിത്രകാരനായ അബൂസകരിയ്യ യഹ്യ ആഇദ്(റ) എന്നവരിൽ നിന്നുള്ള
റിപ്പോർട്ടിൽ നബി(ﷺ) പരിപൂർണ്ണമായ
ഒമ്പത് മാസക്കാലം ആമിനാബീവി(റ)യുടെ വയറ്റിൽ താമസിച്ചിരുന്നു എന്നാണുളളത്. (അൽമവാഹിബുല്ലദുന്നിയ്യ: 1/ 105)

റസൂലുല്ലാഹി(ﷺ)യെ റജബ് മാസത്തിലാണ് ഗർഭം ധരിച്ചതെന്ന് ഖത്വീബുൽ ബഗ്ദാദി(റ)യുടെ റിപ്പോർട്ടിൽ കാണാം.
(അൽമവാഹിബുല്ലദുന്നിയ്യ: 1/ 109)

ചരിത്രകാരന്മാരുടെ ഈ രണ്ട് അഭിപ്രായങ്ങളിൽ ഒന്ന് മൻഖസ് മൗലിദിലും
മറ്റൊന്ന് ബർസഞ്ചി മൗലിദിലും പരാമർശിച്ചു. തികയാതെ പ്രസവിക്കുകയെന്നത് അമ്പിയാക്കൾക്ക് ന്യൂനതയാവുന്നില്ല. ഈസാനബി(അ)യെ മർയം ബീവി(റ) ഗർഭം ചുമന്നത് എട്ടുമാസക്കാലമാണെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

റൂഹുൽബയാൻ തഫ്സീറിൽ നിന്നു വായിക്കുക,

وفي إنسان العيون: وقع الإختلاف في مدة حمله ، فقيل:
بقي في بطن أمه تسعة أشهر كاملا، وقيل عشرة أشهر، وقيل:
ستة أشهر، وقيل: سبعة أشهر، وقيل: ثمانية أشهر، فيكون ذلك
آية، كما أن عيسى عليه السلام ولد في الشهر الثامن كما قيل به،
مع نص الحكماء والمنجمين على أن من يولد في الشهر الثامن
يعيش، بخلاف التاسع والسابع والسادس الذي هو أقل مدة
حمل. (روح البيان: ۲۳۰/۹)

ഇൻസാനുൽ ഉയൂൻ എന്ന ഗ്രന്ഥത്തിൽ പറയുന്നു: നബി(صلي الله عليه وسلم) ഉമ്മയുടെ വയറ്റിൽ കിടന്ന കാലയളവ് എത്രയായിരുന്നുവെന്നതിൽ വീക്ഷണാന്തരമുണ്ട്. 

പൂർണ്ണമായ ഒമ്പതുമാസം, പത്ത് മാസം, ആറുമാസം, ഏഴുമാസം, എട്ടുമാസം എന്നിങ്ങനെ പല അഭിപ്രായങ്ങളും നിലവിലുണ്ട്. എട്ടുമാസം എന്ന അഭിപ്രായമനുസരിച്ച് ഒരു ദൃഷ്ടാന്തമായിവേണം അതിനെ കാണാൻ.

ഈസാനബി(അ) എട്ടാം മാസത്തിലാണ് പ്രസവിക്കപ്പെട്ടതെന്ന് അഭിപ്രായമുണ്ട്. അതുപോലെ വേണം നബി(ﷺ)യേയും കാണാൻ. എട്ടാം മാസത്തിൽ ജനിക്കുന്നവർ ജീവിക്കുമെന്ന് ഹൂകമാക്കളും നക്ഷതശാസ്ത്ര പണ്ഡിതന്മാരും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടെന്ന കാര്യം
ഇതോട് ചേർത്തി വായിക്കേണ്ടതുമാണ്.
(റൂഹുൽ ബയാൻ:  230)

ചുരുക്കത്തിൽ മാസം തികയാതെ
ആരോഗ്യത്തോടെ പ്രസവിക്കപ്പെടുകയന്നത് അവരുടെ മഹത്വത്തെയാണ് കാണിക്കുന്നത്. ന്യൂനതയെയല്ല.




*വിമർശനം*

♦️ *ചോദ്യം*

ആമിനാ ബീവി(റ) മുഹമ്മദ് നബി(ﷺ) യെ ഗർഭം ധരിച്ചകാലത്ത് മലക്കുകളും പ്രവാചകന്മാരും ബീവിക്ക് സന്തോഷ വാർത്ത അറിയിച്ചിരുന്നതായി മൻഖൂസ്, ശർറഫൽ അനാം, തുടങ്ങിയ മൗലിദുകളിൽ പറയുന്നു. അവിശ്വാസിയായ ആമിനാ ബീവി(റ)യുടെ അടുത്ത് മലക്കുകളും പ്രവാചകന്മാരും വന്നതെങ്ങനെ?


ഇതൊന്നും മുമ്പ് പരിചയമില്ലാത്ത ആമിനാബീവി(റ) എങ്ങനെ അവരെ തിരിച്ചറിഞ്ഞു.?

🔶 *ഉത്തരം*

നബി(s)യുടെ മാതാപിതാക്കൾ അവിടുന്ന് പ്രവാചകരാകുന്നതിനു മുമ്പ് മരണപ്പെട്ടവരാണ്. അതിനാൽ അവരെ 'കാഫിർ' എന്ന അർത്ഥത്തിൽ അവിശ്വാസിയെന്ന് പറയാൻ നിവൃത്തിയില്ല. ഇക്കാര്യം സമഗ്രമായി മുമ്പ് പ്രതിപാദിച്ചതാണ്. '

മലക്കുകളും മനുഷ്യരുടെ ആത്മാക്കളും
മനുഷ്യരെ സമീപിക്കാമെന്നതിന് ധാരാളം തെളിവുകളുണ്ട് അല്ലാഹു പറയുന്നു

فارسلنا إليها روحنا فتمثل لها بشرا سویا (مریم: ۱۷)

“അപ്പോൾ നമ്മുടെ ആത്മാവിനെ (ജിബ്രീലിനെ) നാം അവളുടെ അടുത്തേക്ക്
നിയോഗിച്ചു. അങ്ങനെ അദ്ദേഹം അവളുടെ മുമ്പിൽ തികഞ്ഞ മനുഷ്യരൂപത്തിൽ
പ്രത്യക്ഷപ്പെട്ടു.(മർയം: 17)

മനുഷ്യവർഗ്ഗത്തിൽ പെട്ട മർയം ബീവി(റ)യുടെ അടുത്ത് ജിബ്രീൽ(അ) പോകുകയും അല്ലാഹുവിന്റെ സന്ദേശങ്ങൾ
കൈമാറുകയും ചെയ്ത സംഭവമാണ് ഖുർആൻ വിവരിക്കുന്നത്. മഹാനായ ജിബ്രീൽ(അ) മഹതിയെ സമീപിച്ച് മഹതിയുടെ കുപ്പായ മാറിലൂടെ ഊതിയപ്പോഴാണ് ഈസാനബി(അ)യെ മഹതി ഗർഭം ധരിതെന്ന് സൂറത്തുത്തഹ്രീം: 12-ാം വചനത്തിലും അമ്പിയാഅ്: 9-ലും പറയുന്നുണ്ട് '

കന്യകയായ മർയം(റ) ഗർഭം ധരിച്ചപ്പോൾ ജനങ്ങൾ സംശയിക്കുക സ്വാഭാവികമാണല്ലോ. ആളുകൾ പലതും പറയാൻ തുടങ്ങിയപ്പോൾ ദുഃഖത്തോടെ അല്ലാഹുവിൽ തവക്കുലാക്കി ബത്ലഹമിലെ ഒരു കുന്നിൻചെരുവിൽ ഉണങ്ങിയ കാരക്ക മരത്തിലേക്ക് ചാരിയിരുന്നുകൊണ്ടാണ് മഹതി പ്രസവിച്ചത്. അപ്പോൾ ജിബ്രീൽ(അ)അവിടെ പ്രത്യക്ഷപ്പെട്ട് മഹതിയെ ആശ്വട്ടുണ്ട്.സിപ്പിച്ച കാര്യം ഖുർആൻ പരാമർശിച്ചിട്ടുണ്ട്.

قناداها من تحتها ألا تحزني قد جعل ربك تحتك سريا" وهزي
إليك بجذع النخلة تساقط عليك رطبا جنيا فقلي واشربي وقري عينا مريم٢٤/٢٦

,
“ഉടനെ അവളുടെ താഴ്ഭാഗത്തുനിന്ന്
(ജിബ്രീൽ) അവളെ വിളിച്ചു പറഞ്ഞു. നീ
വ്യസനിക്കേണ്ട, നിന്റെ രക്ഷിതാവ് താഴ്ത്താഗത്ത് ഒരു അരുവിഉണ്ടാക്കിത്തന്നിരിക്കുന്നു.

നീ ഈന്തപ്പനമരം നിന്റെ അടുക്ക
ലേക്ക് പിടിച്ചു കുലുക്കിക്കൊള്ളുക, അത്
നിനക്ക് പാകമായ ഈന്തപ്പഴം വീഴ്ത്തി
ത്തരുന്നതാണ്. അങ്ങനെ നീ തിന്നുകയയും പിടിച്ച് കുളിരത്തിരിക്കുകയും ചെയ്യുക”.(മർയം: 24-28)


ആ മരം ഉണങ്ങിയതും തലയില്ലാത്തതുമായിരുന്നു. ബീവിയുടെ കൈസ്പർശിച്ചപ്പോൾ അത് പച്ചയാവുകയും തുമ്പും ഇലയും കുലയും ഉണ്ടാവുകയും, മൂത്ത് പഴുത്ത് പാകമായ പഴം നൽകുകയും ചെയ്തു. ഇതെല്ലാം ബീവിയുടെ നിരാശ അകറ്റാനും ജനങ്ങളുടെ തെറ്റിദ്ധാരണ നീക്കുവനും വേണ്ടി അല്ലാഹു നൽകിയ കറാമത്തുകളായിരുന്നു. (തഫ്സീറുൽ ബൈളാവി: 3/ 239)


ഈ സംഭവത്തിൽ മർയം ബീവി(റ)ക്ക്
അല്ലാഹു ഈത്തപ്പഴം സൃഷ്ടിച്ചു നൽകിയതിൽ നിന്ന്, പ്രസവിച്ച സ്ത്രീകൾക്ക് ആദ്യമായി കൊടുക്കാൻ ഏറ്റവും അനുയോജ്യമായ ഭക്ഷണം ഈത്തപ്പഴമാണെന്നു
മനസ്സിലാക്കാമെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. (തഫ്സീറുൽ മദാരിക്: 3/ 240)

ഗർഭ സമയത്ത് മലക്കുകൾ മർയം
ബീവി(റ)യെ സമീപിച്ച് തന്റെയും ജനിക്കാൻ പോവുന്ന കുഞ്ഞിന്റെയും മഹിമകൾ
പറഞ്ഞ് സന്തോഷിപ്പിച്ച വിവരം ഖുർആൻപറയുന്നു:

وإذ قالت الملائكة يا مريم إن الله اصطفاك وطهرك واصطفاك


"മർയമേ, (നിന്നിലൂടെ ഈ അത്ഭുതങ്ങൾ വെളിപ്പെടുത്താൻ) അല്ലാഹു നിന്നെ
തെരഞ്ഞെടുക്കുകയും നിന്നെ അവൻ ശുദ്ധീകരിക്കുകയും (സമകാലികരായ) എല്ലാ സ്ത്രീകളെക്കാളും നിന്നെ അവൻ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു എന്ന് മലക്കുകൾ പറഞ്ഞ സന്ദർഭം (ശ്രദ്ധേയമാണ്)" (ആലു ഇംറാൻ: 42)

إذ قالت الملائكة يا مريم إن الله يبشرك بكلمة منه اسمه المسيح
عيسى ابن مريم وجيها في الدنيا والآخرة ومن المقربين ويكلم الناس في المهد وكهلا ومنا الصالحين. الاهرام ٤٥/٤٦


“മലക്കുകൾ പറഞ്ഞ സന്ദർഭം ശ്രദ്ധിക്കുക, മർയമേ, തീർച്ചയായും അല്ലാഹു
നിനക്ക് അവന്റെ പക്കൽ നിന്നുള്ള ഒരു
"വചന'ത്തെപ്പറ്റി സന്തോഷവാർത്ത അറിയിക്കുന്നു. അവന്റെ പേർ മർയമിന്റെ മകൻ മസീഹ് ഈസാ എന്നാണ്. അവൻ ഇഹത്തിലും പരത്തിലും മഹത്വമുള്ളവനും
സാമീപ്യം സിദ്ധിച്ചവരിൽപെട്ടവനുമായിരിക്കും. തൊട്ടിലിലായിരിക്കുമ്പോഴും മധ്യ
വയസ്കനായിരിക്കുമ്പോഴും അവൻ ജന
ങ്ങളോട് സംസാരിക്കുന്നതാണ്. അവൻ
സത് വർത്തരിൽ പെട്ടവനുമായിരിക്കും”.
(ആലു ഇംറാൻ: 45-46)


ഈസാ നബി(അ)യെ ഗർഭം ധരിച്ചപ്പോൾ മർയം ബീവി(റ)ക്ക് ഇതെല്ലാം സംവിച്ചെങ്കിൽ സൃഷ്ടികളിൽ അത്യുന്നതരും
ലോകസൃഷ്ടിപ്പിനു കാരണക്കാരും അല്ലാഹുവിന്റെ ഹബീബുമായ മുഹമ്മദ് നബി (ﷺ)യെ ഗർഭം ധരിച്ചപ്പോൾ ആമിനാ ബീവി(റ)ക്ക് മേൽപ്പറയപ്പെട്ട അനുഭവങ്ങൾ
ഉണ്ടായിയെന്ന് പറയുന്നതിൽ അത്ഭുതപ്പെടാനായി യാതൊന്നുമില്ല.
വിശുദ്ധ ഖുർആനിൽ ഇപ്പറഞ്ഞതെല്ലാം മർയം ബീവി(റ)യുടെയും ഈസാനബി(അ)യുടെയും മൗലിദാണുതാനും.

പല സ്വഹാബികളുടെയും അടുത്ത്
മലക്കുകൾ വരികയും സലാം പറയുകയും ചെയ്യാറുണ്ടായിരുന്നുവെന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. മലക്കുകൾ ഇംറാനുബനു ഹുസൈ്വൻ(റ)വിനു സലാം പറഞ്ഞിരുന്നതായി ഇബ്നു സഅ്ദ്(റ) ത്വബ
ഖാത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (ത്വബഖാത്ത്: 7/11)

അബൂദാവൂദ്(റ) പറയുന്നു:

وكان يسمع تسليم الملائكة، فلما اكتوى انقطع عنه، فلما ترك رجع إليه (أبو داود: ۳٦۶۷)




“ഇംറാനുബ്നു ഹുസൈൻ(റ) മലക്കുകൾ സലാം പറയുന്നത് കേട്ടിരുന്നു. അദ്ദേഹം ചൂട് വെച്ചപ്പോൾ അവരുടെ സലാം
മുറിയുകയും ചൂട് വെക്കുന്നത് അദ്ദേഹം
ഉപേക്ഷിച്ചപ്പോൾ സലാം പറയൽ മടങ്ങി
വരിക യും ചെയ്തു. (അബൂദാവൂദ്: 3367)

ഗസാലി(റ)യിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം;

عن غزالة قالت: كان عمران بن حصين يأمرنا أن نكنس الدار،
ونسمع «السلام عليكم» ولا ترى أحدا، قال أبو عيسى: يعني
هذا تسليم الملائكة. (دلائل النبوة للبيهقي: ۳۰۰۹)

“ഇംറാനുബ്നു ഹുസൈ്ൻ(റ) വീട്
വൃത്തിയാക്കാൻ ഞങ്ങളോട് കൽപ്പിക്കുമായിരുന്നു. പലപ്പോഴും “അസ്സലാമുഅലെകും' എന്ന് ഞങ്ങൾ കേൾക്കുമായിരുന്നു. എന്നാൽ ആരെയും ഞങ്ങൾ കാണാറില്ല. ഇത് മലക്കുകളുടെ സലാമായിരുന്നുവെന്ന് ഇമാം തുർമുദി(റ) വ്യക്തമാക്കുന്നുണ്ട്. (ദലാഇലുന്നുബുവ്വ: 8/ 138)


അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം
ബുഖാരി(റ) നിവേദനം ചെയ്ത ഒരു ഹദീസ് കാണുക:

ومن رآني في المنام فقد رآني، فإن الشيطان لا يتمثل في صورتي


നബി(صلي الله عليه وسلم) പറയുന്നു: “എന്നെ ആരെങ്കിലും സ്വപ്നത്തിൽ ദർശിച്ചാൽ നിശ്ചയം എന്നെ അവൻ ദർശിച്ചിരിക്കുന്നു. നിശ്ചയം പിശാച് എന്റെ രൂപത്തിൽ പ്രത്യക്ഷപ്പെടുകയില്ല”(ബുഖാരി: 107)


പ്രവാചകന്മാർ സ്വപ്നത്തിൽ വരാമെന്നും വിവരങ്ങൾ കൈമാറാമെന്നും ഈഹദീസിൽ നിന്ന് വ്യക്തമാണല്ലോ.
മഹതിഎങ്ങനെ തിരിച്ചറിഞ്ഞു എന്നതാണ് മറ്റൊരു സംശയം.

 നബി( s)യെ കണ്ടിട്ടില്ലാത്ത
ഒരാൾ സ്വപ്നത്തിൽ നബി( صلى الله عليه وسلم)യെ ദർശിച്ചാൽ എങ്ങനെയാണ് ഇത് നബി صلى الله عليه وسلمയാണെന്ന് മനസ്സിലാകുന്നത്?.

 ആമിനാബീവി(റ)ക്ക് ഇൽഹാം നൽകാൻ അല്ലാഹുവിന് കഴിവുണ്ടല്ലോ.

മരിച്ച മഹാത്മാക്കൾ ഹാജറാകാമെന്നും വിവരങ്ങൾ കൈമാറാമെന്നും മിഅ്റാജ് സംഭവം വ്യക്തമാക്കുന്നു. മിഅ്റാജിന്റെ രാത്രി മൂസാനബി(അ) ഖബറിൽ വെച്ച്നിസ്കരിക്കുന്നതായി നബി(ﷺ) കണ്ടതും ബൈത്തുൽ മുഖദ്ദസിലും ആകാശത്തും3000 വർഷങ്ങൾക്കു മുമ്പ് വഫാത്തായ ഇബ്റാഹീം നബി(അ) അടക്കം പല അമ്പിയാക്കളെ കണ്ടതും അവർ നബി(صلي الله عليه وسلم )യെ
ആശീർവദിച്ചതും പ്രസിദ്ധമാണല്ലോ.
വിശ്വാസികളുടെ ആത്മാക്കൾക്ക് മരണത്താടുകൂടെ ജയിൽ മോചിതരെപ്പോലെ സ്വൈര്യവിഹാരസ്വാതന്ത്യം കൂടുമെന്ന്
ഹദീസിൽ കാണാം.


*മൗലിദ് വിമർശനം*

♦️ *ചോദ്യം:*


*മൻഖുസ് മൗലിദിൽ പറയുന്നു:*

إن بيتا أنت ساكنه ليس محتاجا إلى السرج

*നിശ്ചയം താങ്കൾ താമസിക്കുന്ന വീട് വിളക്കുകളിലേക്ക് ആവശ്യമാകുന്നതല്ല. ഇതിന്റെ ഉദ്ധേശ്യമെന്ത്?*

🔶 *മറുപടി*

നബി(صلى الله عليه وسلم) പ്രശോഭിക്കുന്ന വിളക്കാണന്ന് അഹ്സാബ് 46-ൽ അല്ലാഹു വിശേഷിപ്പിക്കുന്നു. ഇവിടെ ചിലപതിപ്പുകളിൽ "ബൈതൻ' എന്നതിനു പകരം 'ഖൽബൻ' എന്നു കാണാം. (തുഹ്ഫത്തുൽ മുശാഖീൻ: 177)

നബി(ﷺ) നിലകൊള്ളുന്ന ഹൃദയം
ഹിദായത്തിനുവേണ്ടി മറ്റു വിളക്കുകളിലേക്ക് ആവശ്യമാവുകയില്ലെന്നർത്ഥം.
വീടിന്റെ വിവക്ഷയും ഇതു തന്നെയാണ്.
പ്രവാചക സ്നേഹവും ബഹുമാനവും
മായാതെ നിലനിൽക്കുന്ന ഹൃദയത്തിന്റെ
വക്താക്കൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ
മാർഗ്ഗദർശിയായി മറ്റാരും വേണ്ടിവരില്ലെന്നു ചുരുക്കം.

മുറബ്ബിയായ ശൈഖിനെ
കിട്ടാത്തവർ നബി(ﷺ)യുടെ മേൽ സ്വലാത്ത് വർദ്ധിപ്പിച്ചാൽ അവന് അത് വഴികാട്ടിയാകുമെന്ന് മഹാന്മാർ പറഞ്ഞതിന്റെ പൊരുളും മറ്റൊന്നല്ല. '

ആന്തരികമായ ഇരുട്ടകറ്റാൻ നബി(صلى الله عليه وسلم)
വിളക്കായതു പോലെ ബാഹ്യമായ ഇരുട്ടകറ്റാനും അവിടുന്ന് വെളിച്ചം കാണിച്ചിട്ടുണ്ട്. മഹതിയായ ആഇഷാബീവി(റ)യും
ഹലീമാബീവി(റ)യുമെല്ലാം വീട്ടിൽ വിളക്കണഞ്ഞപ്പോൾ നബി(ﷺ)യുടെ പ്രകാശം കൊണ്ട് വീണുപോയ സൂചിപോലും കണ്ടെത്തിയിരുന്നതായി ഹദീസുകളിൽ വന്നിട്ടുണ്ട്. ഈ സംഭവം ഇബ്നുഅസാകിർ
(റ) നിവേദനം ചെയ്തിട്ടുണ്ട്. (സുബുലുൽ
ഹുദാ വർറശാദ്: 2/ 40)

*വിമർശനം*

♦️ *ചോദ്യം*


*സിദ്ദീഖ് മൗലിദിൽ അദ്ദേഹത്തിന്റെ കറാമത്തുകൾ ഇങ്ങനെ വിവരിക്കുന്നു.* *“തന്റെ ഭർത്താവ് യാത്രയിലായിരിക്കെ ഒരു സ്ത്രീ അവരുടെ ഈത്തപ്പന മരം നിലംപതിച്ചതായി സ്വപ്നം കണ്ടു.*

ഇതിന്റെ വ്യാഖ്യാനം നബി(ﷺ) മറുപടി പറഞ്ഞു: “നിന്റെ ഭർത്താവുമായി നീ ഒരിക്കലും കണ്ടുമുട്ടുകയില്ല”.

ഇതുകേട്ട സ്ത്രീകരഞ്ഞുകൊണ്ട്  തിരിച്ചു
പോവുന്നതിനിടയിൽ സിദ്ദീഖി(റ)നെ കണ്ടു. സ്ത്രീയുടെ മനോവൃഥ കണ്ടറിഞ്ഞ
സിദ്ദീഖി(റ)ന്റെ മറുപടി: “നിങ്ങൾ ഇന്ന്
രാത്രിതന്നെ ഭർത്താവുമായി സന്ധിക്കുമെന്നായിരുന്നു”.

വീട്ടിലേക്കു തിരിച്ച സ്ത്രീ
ആ രാത്രി ഭർത്താവുമായി സന്ധിച്ചു. വീ
ണ്ടും നബി(ﷺ)യെ കണ്ട് സ്ത്രീ സംഭവങ്ങൾ വിശദീകരിച്ചപ്പോൾ നബി(6s) ചിന്താമഗ്നനായി. ജിബ്രീൽ(അ) വന്നു പറഞ്ഞു:

നബിയേ താങ്കൾ പറഞ്ഞത് സത്യമാണ്.
പക്ഷേ സിദ്ദീഖി(റ)ന്റെ വാക്കുകൾ സത്യമാക്കാൻ അല്ലാഹു ഉദ്ദേശിച്ചു. കാരണം അദ്ദേഹം ഇരുലോകത്തും പരമസത്യവാനാണ് ഇതിൽ നിന്നു മനസ്സിലാവുന്നത് നബി(ﷺ)യുടെ വാക്കുകൾ പുലർന്ന് കാണുന്നതിനേക്കാൾ അല്ലാഹുവിനിഷ്ടം സിദ്ദീ
ഖി(റ) ന്റെ വാക്കുകൾ പുലർന്നു കാണ
ലാണ് എന്നല്ലേ? ഇത് നബി(ﷺ)യെ അവഹേളിക്കുന്നതല്ലേ?.

🔶 *മറുപടി*

 ഇത് ഒരിക്കലും നബി(ﷺ)യുടെ
സ്ഥാനം ഇടിച്ചു താഴ്ത്തലും സിദ്ദീഖി(റ)നെ റസൂലി(ﷺ)ന്റെ മീതെപ്രതിഷ്ഠിക്കലുമല്ല. അബൂബക്കർ സിദ്ദീഖി(റ)ന്റെ സ്ഥാനം ഉയർന്നതാണെന്ന് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കുവാൻ അല്ലാഹുചെയ്ത ഒരു കാര്യമാണത്.

ഇതുകൊണ്ട് നബി(ﷺ)യുടെ തങ്ങളുടെ സ്ഥാനത്തിന്   യാതൊരു കോട്ടവും സംഭവിക്കില്ല.

കാരണം അബൂബക്റി(റ)നു സ്ഥാനം ലഭിച്ചതു തന്നെ നബി(ﷺ)യെ അംഗീകരിച്ചതു കൊണ്ടാണ്.അവിടുത്തെ കൂട്ടു കൊണ്ടും അവിടുന്ന് പറയുന്ന ഏത് കാര്യത്തയും യാതൊരു സംശയത്തിനും വകവെക്കാതെ വിശ്വസിച്ചതുകൊണ്ടുമാണ്.

അപ്പോൾ സിദ്ദീഖി(റ)ന്റെ സ്ഥാന ലബ്ധിക്ക്  ഹേതുവായ മുഹമ്മദ് നബി(ﷺ)യുടെ സ്ഥാനം ഈ സംഭവം കൊണ്ട് കുറയുകയില്ലെന്ന് മനസ്സിലാക്കാം.

ശിഷ്യന്റെ ഉയർച്ച ഗുരുവിന്റെയും ഉയർച്ചയാണല്ലോ '

ഇത്തരം സംഭവങ്ങൾ ഹദീസ് ഗ്രന്ഥങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഉദാഹരണമായി അനസി(റ)ൽ നിന്ന് ബുഖാരി(റ) റിപ്പോർട്ട് ചെയ്യുന്നു: (ഹദീസ് നമ്പർ:4500) “

അനസി(റ)ന്റെ പിതൃസഹോദരി
റുബയ്യിഅ്(റ) മറ്റൊരു സ്ത്രീയുടെ മുൻപല്ല് പൊട്ടിച്ചു. പരാതിയുമായി നബി(ﷺ)യെ സമീപിച്ചപ്പോൾ പ്രതികാരം ചെയ്യാൻ നബി(s) കൽപ്പിച്ചു.

ഉടനെ അനസ്(റ) പറഞ്ഞു: “അല്ലാഹുവിനെ തന്നെ സത്യം. മുബയ്യിഇന്റെ പല്ല് ഒരിക്കലും പൊട്ടിക്കപ്പെടുകയില്ല”. ഇതുകേട്ട നബി(ﷺ)യുടെ മറുപടി: “അനസേ ഇത് (ഖിസ്വാസ്) അല്ലാഹുവിന്റെ നിയമമാണ്” എന്നായിരുന്നു.


പിന്നീട് പ്രതികാരത്തിനു കാത്തു നിന്നവർ
മാപ്പു നൽകി. അപ്പോൾ നബി(ﷺ) പറഞ്ഞു: “അല്ലാഹുവിന് ചില അടിമകളുണ്ട്.
അവർ ഒരു കാര്യം സത്യം ചെയ്തുകൊ
ണ്ട് ആവശ്യപ്പെട്ടാൽ അല്ലാഹു അവർക്കത്
പൂർത്തിയാക്കിക്കൊടുക്കും”

 ഇതിനോട്സമാനമായ ഒരു ഹദീസ് കൂടി മുസ്ലിം(റ)ഉദ്ധരിക്കുന്നുണ്ട്. (ഹ; ന: 1675)

ഈ സംഭവത്തിൽ നബി(ﷺ)യുടെ വാക്കുകൾക്കു പകരം അനസി(റ)ന്റെ വാക്ക്
പുലരുന്നതായാണ് നാം കണ്ടത്. ഇത് ഒരിക്കലും നബി(ﷺ)യുടെ സ്ഥാനത്തെ കുറച്ചുകാണിക്കുകയില്ല. മറിച്ച് അല്ലാഹുവിന്റെ ഒൗലിയാക്കളായ സ്വഹാബത്തിന്റെ പ്രാർത്ഥനകൾ അല്ലാഹു സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയാണ്. (ഫതാവാ: 3/ 286-287)

ഈ ഹദീസിനെ അധികരിച്ച് ഇബ്നു
ഹജർ അസ്ഖലാനി(റ) എഴുതുന്നു

زاد معتمر  فعجب النبي صلي الله عليه وسلم أن من عباد الله من   لو اقسم علي االله لابره»، أي لابر قسمه ... ووجه تعجبه  أن أنس بن نصر اقسم
 علی نفی فعل غيره مع إصرار ذلك الغير على ايقاع
ذلك الفعل، فكان في ذلك قضية ذلك في العادة أن يحنث في يمينه فالهم
 الله غير العفو، فبر قسم أنس، وأشار بقوله ان من
عبادالله» إلى أن هذا الإتفاق إنما وقع إكراما من الله لانس ليبر
يمينه، وأنه من جملة عباد الله الذين يجيب دعاءهم ويعطيهم
أربهم (فتح الباري: ۳۹۳/۱۹)

മുഅതമിറി(റ)ന്റെ റിപ്പോർട്ടിൽ ഇതും
കൂടി കാണാം: “അപ്പോൾ നബി(صلي الله عليه وسلم ي)


അത്ഭുതപ്പെട്ടു. അവിടുന്ന് പറഞ്ഞു: “നിശ്ചയം അല്ലാഹുവിന്റെ അടിമകളിൽ ചിലരുണ്ട്. അവർ ഒരു കാര്യം സത്യം ചെയ്തു കൊണ്ട് ആവശ്യപ്പെട്ടാൽ അല്ലാഹു അവർക്കത് പൂർത്തിയാക്കിക്കൊടുക്കും -

നബി (ﷺ) അത്ഭുതപ്പെടാനുള്ള കാരണം പ്രതികാരം ചെയ്യാൻ തീരുമാനിച്ച് നിൽക്കുന്നവരുടെ പ്രവർത്തനം വേണ്ടെന്നാണല്ലോ അനസ്(റ) സത്യം ചെയ്തു പറയുന്നത്.

സാധാരണ പതിവനുസരിച്ച് ആസത്യത്തിൽ അദ്ദേഹം പിഴക്കാനുള്ള സാധ്യതയാണുള്ളത്. അപ്പോൾ അവർക്ക് മാപ്പ് ചെയ്യാൻ അല്ലാഹു തോന്നിപ്പിച്ചുകൊടുക്കുകയും അനസി(റ)ന്റെ സത്യം നടപ്പാവുകയും ചെയ്തു. “നിശ്ചയം അല്ലാഹുവിന്റെ അടിമകളിൽ ചിലരുണ്ട്...” എന്നതു കൊണ്ട് നബി(صلى الله عليه وسلم ) സൂചിപ്പിക്കുന്നത് അനസി(റ)ന്റെ സത്യം നടപ്പാക്കുന്നതിന്റെ ഭാഗമായി അല്ലാഹു അദ്ദേഹത്തെ ആദരിച്ചതിന്റെ പേരിലാണ് ഈ യോജിപ്പ് ഉണ്ടായിത്തീർന്നതെന്നാണ്. അല്ലാഹു പ്രാർത്ഥനക്കുത്തരം നൽകുന്നവരും ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്നവരുമായ അടിമകളിൽ പെട്ടവരാണ് അനസ്(റ) എന്ന് പഠിപ്പിക്കാനുമാണ്. (ഫത്ഹുൽ ബാരി 19/349)


സ്വിദ്ദീഖ് മൗലിദിൽ വിവരിച്ച സംഭവം
അതേപടി ശാഫിഈ മദ്ഹബുകാരനായ
അബുറഹ്മാനുബ്നു അബ്ദുസ്സലാം സ്വ
ഫൂരി(റ) (മരണം: ഹി: 894) "നുസ്ഹത്തുൽ
മജാലിസ് വമുൻതഖബുന്നഫാഇസ്' എന്ന
ഗ്രന്ഥത്തിൽ അനസുബ്നുമാലികി(റ)ൽ
നിന്ന് നിവേദനം ചെയ്തിട്ടുണ്ട്. പേജ്: 539)


തുടർന്ന് സ്വഫുരി(റ) എഴുതുന്നു:

ورأيت في المجموع أن هذه الحكاية جرت بين علي وأبي بكر،
فسألها أبو بكر عن عشائها، قالت: أكلت زيتا ونمت على طهارة،
فقال: أكلت طيبا ونمت طبا، وأرجوله من الله السلامة، وهذا
هو الحق.(نزهة المجالس ومنتخب النفائس: ۵۳۹)

അലി(റ)വിന്റെ യും സ്വിദ്ദീഖ്(റ)വിന്റെയും ഇടയിലാണ് ഈ സംഭവം നടന്നതെന്ന്
മുജമുഅ് എന്ന ഗ്രന്ഥത്തിൽ ഞാൻ കാണാനിടയായി. സ്വിദ്ദീഖ്(റ) ആ സ്ത്രീ കഴിച്ചരാത്രിഭക്ഷണത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ അവൾ പറഞ്ഞു: “ഞാൻ സൈത്ത് ഭക്ഷിക്കുകയും ശുദ്ധിയോടെ ഉറങ്ങുകയും ചെയ്തു”. അപ്പോൾ സ്വിദ്ദീഖ്(റ) പറഞ്ഞു: നീ നല്ലത് ഭക്ഷിക്കുകയും നല്ലനില
യിൽ ഉറങ്ങുകയും ചെയ്തു. ഭർത്താവിന്
അല്ലാഹുവിൽ നിന്ന് ഞാൻ രക്ഷ പ്രതീക്ഷിക്കുന്നു. ഇതാണ് സത്യം. (നുസ്ഹത്തുൽ മജാലിസ്: 539)


മഹാനായ മുഹിബ്ബത്ത്വബ്രി “രിയാളുന്നള്' റ എന്ന ഗ്രന്ഥത്തിൽ എഴുതുന്നു:

عن معاذ بن جبل قال: قال رسول الله «ان الله يكره في
السماء أن يخطئ أبو بكر في الأرض». الرياض النضرة: ۱/ ۷۰)

മുആദുബ്നു ജബലി(റ)ൽ നിന്നു നി
വേദനം: റസൂലുല്ലാഹി(ﷺ) പറഞ്ഞു: “നിശ്ചയം ഭൂമിയിൽ വെച്ച് സ്വിദ്ദീഖ്(റ)വിന്
പിഴവ് സംഭവിക്കുന്നത് ആകാശത്തിന്റെ
അധിപനായ അല്ലാഹു വെറുക്കുന്നു".
(അർരിയാളുന്നള്റ: 1/ 75)
ഉമർ(റ)വിന്റെ അഭിപ്രായത്തോട് യോജിച്ച് വഹ് യ വന്ന പല സംഭവങ്ങളും ഹദീസ് ഗ്രന്ഥങ്ങളിൽ കാണാമല്ലോ ഉമർ (റ) വിന്  നബി (ﷺ) യെക്കാൾ മഹത്വമുണ്ടെന്ന് അത്തരം സംഭവങ്ങൾ അറിയിക്കുകയില്ലല്ലോ ഒരു സംഭവം കാണുക,

അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്നുനിവേദനം: അബ്ദുല്ലാഹിബ്നു ഇബയ്യ് മരിച്ചപ്പോൾ അയാളുടെ മകൻ നബി(ﷺ)യെസ മീപിച്ച് പറഞ്ഞു: 'പിതാവിനെ കഫൻചെയ്യാൻ അങ്ങയുടെ ഖമീസ് എനിക്കു തന്നാലും. പിതാവിന്റെ പേരിൽ അവിടുന്ന് നിസ്കരിക്കുകയും പിതാവിനുവേണ്ടി പാപമോചനത്തിനിക്കകയും ചെയ്താലും'.


അപ്പോൾ നബി(ﷺ) തന്റെ ഖമീസ്
അദ്ദേഹത്തിനു നൽകി. പിന്നീട് അവിടുന്ന്
പറഞ്ഞു: “നിങ്ങൾ (കുളിപ്പിക്കുന്നതിൽ
നിന്ന് വിരമിച്ചാൽ എന്നെ വിവരമറിയിക്കുക, ഞാൻ അദ്ദേഹത്തിന്റെ പേരിൽ നിസ്കരിക്കാം”. നബി(ﷺ) നിസ്കാരത്തിനു പുറപ്പെട്ടപ്പോൾ ഉമർ(റ) നബി(ﷺ)യെ പിടിച്ചു
വലിച്ച് പറഞ്ഞു: "നിശ്ചയം കപട വിശ്വാസികളുടെമേൽ നിസ്കരിക്കുന്നത് അല്ലാഹു താങ്കൾക്ക് വിലക്കിയിരിക്കുന്നുവല്ലോ'
അപ്പോൾ നബി(ﷺ) പറഞ്ഞു: “അല്ലാഹു എനിക്ക് സ്വാതന്ത്ര്യം നൽകിയിരിക്കുന്നു
"അവർക്കുവേണ്ടി താങ്കൾ പൊറുക്കലിതേടുകയോ തേടാതിരിക്കുകയോ ചെയ്യു എന്നാണല്ലോ ഖുർ ആനിൽ പറഞ്ഞത്.

അങ്ങനെ നബി(ﷺ) ഉബയ്യിന്റെ മേൽ
നിസ്ക്കരിച്ചു. അപ്പോൾ ഈ വചനം അവതരിച്ചു:

"അവരുടെ കൂട്ടത്തിൽ നിന്ന് മരണപ്പെട്ട യാതൊരാളുടെ പേരിലും താങ്കൾ
നിസ്കരിക്കരുത്. അവന്റെ ഖബ്റിനരികിൽ
നിസ്കരിക്കുകയും ചെയ്യരുത്'' (തൗബ:84).


തുടർന്ന് മുനാഫിഖുഖളുടെ മേലിൽ
നിസ്കരിക്കുന്നത് നബി(صلى الله عليه وسلم في) ഉപേക്ഷിച്ചു”.
(നസാഈ: 1874)


ഈ സംഭവത്തിൽ ഉമർ(റ)വിന്റെ ആശയത്തോടാണല്ലോ അല്ലാഹു യോജിച്ചത്. അതിന്റെ പേരിൽ നബി(صلى الله عليه وسلم) യേക്കാൾ
സ്ഥാനം ഉമറി(റ)നാണെന്ന് ആരെങ്കിലും
പറയുമോ?!!.
മുനാഫിഖുകളുടെ നേതാവ് അബ്ദുല്ലാഹിബ്നു ഉബയ്യിനെ കഫൻ ചെയ്യാനായി നബി(صلى الله عليه وسلم ) തന്റെ ഖമീസ് നൽകിയത് മുമ്പ്
അവൻ അബ്ബാസി(റ)ന് നൽകിയ ഖമീസിനു പകരമായിട്ടാണെന്ന് മറ്റു രിവായത്തു
കളിൽ നിന്ന് വ്യക്തമാണ്. (നസാഈ: 1876)

*വിമർശനം 13*

♦️ *ചോദ്യം*

 നുബുവ്വത്തിന്റെ അഞ്ചു വർഷം മുമ്പ് ജനിച്ച ഫാത്തിമ (റ) യുടെ ജനന കാരണം മിഅ്റാജ് വേളയിൽ നബി (ﷺ) സ്വർഗ്ഗത്തിൽ ഭക്ഷിച്ചതിന്റെ ഫലമാണ് (ഫാത്തിമ മൗലിദ് : പേ: 172 )
നുബുവ്വത്തിന്റെ പത്താം വർഷത്തിലായിരുന്നു മിഅറാജ് അമ്പതാം വയസ്സിൽ ഭക്ഷിച്ചതിന്റെ ഫലം 35- വയസ്സിൽ പ്രത്യക്ഷപ്പെട്ടു എന്നു പറയുന്നത് വൈരുദ്ധ്യമല്ലേ ?

🔶 *ഉത്തരം*

നബി (ﷺ) യുടെ ആകാശ രോഹണം ശാരീരികമായും ആത്മീയമായും പല സമയത്തും ഉണ്ടായിട്ടുണ്ട് ഇബ്നു ഹജർ ( റ ) എഴുതുന്നു:

كان النبي معارج منها ما كان في يقضة  منها ما كان في منام وحكاه السهيلي عن ابن العربي واختاره
 وجوز بعض القاءل ذلك أن تكون قصة المنام  وقعت قبل المبعث لاجل قول شريك في روايةه عن أنس وذلك قبل أن يوحي اليه فتح الباري ١١/٢١٣
നബി (ﷺ)ക്ക് ഉണർച്ചയിലും ഉറക്കത്തിലുമായി പല മിഅറാജു ക ൾ ഉണ്ടായിട്ടുണ്ട്
ഇബ്നുഅറബി(റ)യിൽ നിന്ന് സുഹൈലി
(റ) അതുദ്ധരിക്കുകയും അതിന് പ്രബലത
കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സ്വപ്നത്തിലുണ്ടായ മിഅ്റാജ് പ്രവാചകത്വലബ്ധി
ക്ക് മുമ്പായിരുന്നുവെന്ന് ചിലർ പറയുന്നു.
“അത് നബി(صلى الله عليه وسلم)ക്ക് വഹ്യ്പഭിക്കുന്നതിന്റെ
മുമ്പായിരുന്നു” എന്ന, അനസി(റ)ൽ നിന്ന്
ശരീക്(റ) നിവേദനം ചെയ്ത ഹദീസി
ലുള്ള പരാമർശമാണ് ഇതിന്നാധാരം. (ഫത്ഹുൽ ബാരി: 11/ 213)

നുബുവ്വത്തിന്റെ പത്താം വർഷത്തിലുള്ള മിഅ്റാജിലാണ് പഴം ഭക്ഷിച്ചതെന്ന്
ഫാത്വിമാ മൗലിദിൽ പറഞ്ഞിട്ടില്ല. നുബുവത്തിനു മുമ്പുതന്നെ മലക്കുകൾ നബി(ﷺ)യുമായി ബന്ധപ്പെട്ടത് ബുഖാരി(റ), മുസ്ലിം(റ) റിപ്പോർട്ടുചെയ്ത ഹദീസുകളിൽ വന്നിട്ടുണ്ട്.
 ഉദാഹരണത്തിന് കുട്ടിക്കാലത്ത് കളിച്ചുകൊണ്ടിരിക്കുമ്പോൾ മലക്കുകൾ വന്ന് വയറു കീറിയ സംഭവം. (മുസലിം: 1488)

നബി(ﷺ)യുടെ ചിലആകാശാരോഹണങ്ങൾ നുബുവ്വത്തിനു മുമ്പുണ്ടായതായി മുസ്ലിം: 1488-ൽ വന്നിട്ടുണ്ട്. പൂർണാർത്ഥത്തിൽ ശാരീരികമായ മിഅ്റാജ് നുബുവ്വത്തിനു ശേഷമാണെന്നു മാത്രം.

നുബുവ്വത്തിനു മുമ്പും നബി(ﷺ)ക്ക്
മിഅ്റാജ് ഉണ്ടായതായി റൂഹുൽബയാൻ:
5/ 158, സീറത്തുൽ ഹലബി: 1/397-ലും കാ
ണാവുന്നതാണ്.

നുബുവ്വത്തിന്റെ മുമ്പുണ്ടായ എല്ലാ മിഅ്റാജുകളും ആത്മീയമായിരുന്നു. എങ്കിൽ ആത്മീയതയോട് യോജിക്കുന്ന ആപ്പിൾ ഭോജനമാണ് .
അവിടെ സംഭവിച്ചതെന്ന് വരും. പിന്നീട് ആത്മാവും ശരീരവും ബന്ധപ്പെട്ട ശേഷമാണ് ഫാത്വിമാബീവി(റ)ക്ക്
ബീജാവാപം നൽകിയതെന്നും. ആത്മാവ്
എങ്ങനെയാണ് ആപ്പിൾ ഭക്ഷിക്കുകയെന്ന്
ചോദിക്കുന്നതിനു മുമ്പ് മറ്റുള്ള പ്രവർത്തികളെല്ലാം ആത്മാവ് എങ്ങനെയാണ് നിർവ്വഹിക്കുകയെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
മുറിക്കാതെ തുടർച്ചയായി നോമ്പെടുക്കുന്നതിൽ നിന്നു സ്വഹാബത്തിനെ നബി(ﷺ)
തടഞ്ഞു. എന്നാൽ നബി(ﷺ) അപ്രകാരം
നോമ്പെടുക്കുകയും ചെയ്തു. ഇത് സംബന്ധിച്ച് നബി(ﷺ)യോട് ചോദിച്ചപ്പോൾ “എനിക്ക് എന്റെ റബ്ബ് ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നുണ്ട്' എന്ന് നബി
(S) പ്രതിവചിച്ചു. (ബുഖാരി: 1830)
ഇവിടെ ഹദീസിൽ പറഞ്ഞ ഭക്ഷിപ്പിക്കലും കുടിപ്പിക്കലും ശാരീരികമല്ല. പ്രത്യുത അത് ആത്മീയമാണ്. എങ്കിൽ ആത്മീയമായി ആപ്പിളും ഭക്ഷിക്കാവുന്നതാണ്. (ഫതാവാ. 3/ 282)


*14-നഫീസത്ത് മൗലിദിലെ ഒരു പരാമർശത്തെ പുത്തൻവാദികൾ തെറ്റായി അവതരിപ്പിക്കാറുണ്ട്.*

وادخل وطف واسع وسل بتأدب ما تشتهيه ونادها یا طاهرة

മഹതിയുടെ തിരുസന്നിധിയിലേക്ക്
എപ്പോഴും സമാധാനത്തോടെ കടന്നുവന്ന്
ആഗ്രഹിക്കുന്ന കാര്യങ്ങൾ മര്യാദയോടെ
മഹതിയെ വിളിച്ച് ചോദിച്ചോളു എന്നാണ്
മേൽവരിയുടെ താൽപര്യം. ഇത് ഇസ്തിഗാസയുടെ ഭാഗമാണ്. എന്നാൽ മഹതിയുടെ ഖബറിനെ ത്വവാഫും സഅ്യും
ചെയ്യാനാണ് ഇവിടെ നിർദേശിക്കുന്നതെന്നാണ് പുത്തൻവാദികളുടെ ജൽപനം.
അറബി ഭാഷയിലുള്ള അവരുടെ അജ്ഞ
തയാണ് ഇത് വ്യക്തമാക്കുന്നത്. അല്ലാഹു
പറയുന്നു:

يطوف عليهم ولدان مخلدون (الواقعة: ۱۷)

“നിത്യജീവിതം നൽകപ്പെട്ട ബാലന്മാർ
അവരുടെ ഇടയിൽ ചുറ്റി നടക്കും”.(വാഖിഅ: 17) അല്ലാഹു പറയുന്നു:

إذا نودي للصلاة من يوم الجمعة فاسعوا إلى ذكر الله (الجمعة 9)

“വെള്ളിയാഴ്ച ദിവസം നിസ്കാരത്തിനുവേണ്ടി വിളിക്കപ്പെട്ടാൽ അല്ലാഹുവിന്റെ ദിക്റിലേക്ക് നിങ്ങൾ വേഗത്തിൽ പോ വുക ' ' . ( ജുമുഅ : 8 ) -

മേൽവചനങ്ങളിൽ പരാമർശിച്ച ത്വവാഫിന്റെയും സഅ്യിന്റെയും വിവക്ഷ ഹജ്ജിലെ  ത്വവാഫും സഅ്യുമല്ലല്ലോ .


*വിമർശനം*

മാല - മൗലിദുകളിൽ അമ്പിയാക്കളെയും ഒലിയാക്കളെയും അതിർ കവിഞ്ഞ് പ്രശംസിക്കലുണ്ടെന്നും അങ്ങനെ പ്രശംസിക്കുന്നത് നബി (ﷺ ) വിലക്കിയാതാണെന്നുമാണ് മറ്റൊരു വിമർശനം . ഇതും അടിസ്ഥാന രഹിതവും വസ്തുതകൾക്ക് നിരക്കാത്തതുമാണ് .


🔶 *മറുപടി*

 വിമർശകർ സാധാരണ ഓതാറുള്ള ഹദീസും അതിന്റെ ശരിയായി വിശദീകരണവും നമുക്ക് മനസ്സിലാക്കാം :
عن ابنِ عَبَّاسٍ رضي الله عنهما سَمِعَ عُمَرَ رضي الله عنه يَقُولُ عَلَى المِنْبَرِ: سَمِعْتُ النَّبِيَّ ﷺ يَقُولُ:
«لاَ تُطْرُونِي كَمَا أَطْرَتِ النَّصَارَى ابْنَ مَرْيَمَ، فَإِنَّمَا أَنَا عَبْدُهُ، فَقُولُوا: عَبْدُ اللَّهِ وَرَسُولُهُ».

* ഉമർ ( റ ) മിമ്പറിൽ വെച്ച് ഇപ്രകാരം പ്രസ്താവിച്ചതായി ഇബ്നു അബ്ബാസ് ( റ ) പറയുന്നു : നബി ( صلى الله عليه وسلم ) ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു : “ ക്രൈസ്തവർ ഇബ്നുമർയമി ( അ ) നെ അമിതമായി പുകഴ്ത്തി യതുപോലെ നിങ്ങളെന്നെ അമിതമായി പുകഴ്ത്തരുത് . നിശ്ചയം ഞാൻ അല്ലാഹു - വിന്റെ അടിമ മാത്രമാണ് . അതിനാൽ അല്ലാ - ഹുവിന്റെ അടിമ , അല്ലാഹുവിന്റെ റസൂൽ എന്നൊക്കെ നിങ്ങൾ പറഞ്ഞാളു ” . ( ബുഖാരി 3189 )

 കസ്തവർ ഈസാനബി ( അ ) യെ - കുറിച്ച് ദൈവമാണെന്നും ദൈവപുത്രനാണെന്നും അല്ലാഹു തന്നെയാണെന്നും പറ ഞ്ഞതുപോലെ എന്നെക്കുറിച്ച് നിങ്ങൾ പറയരുതെന്നാണ് ഹദീസിന്റെ താൽപര്യ - മെന്ന് ഹദീസിന്റെ അവസാന ഭാഗം തന്നെ വ്യക്തമാക്കുന്നു . മുഹമ്മദ് നബി (ﷺ) യെ - ക്കുറിച്ച് അത്തരത്തിലുള്ളാരു വിശ്വാസം മുസ്ലിംകളാരും വെച്ചുപുലർത്തുന്നില്ല . ഒരു മൗലിദിലും അങ്ങനെയൊരു
പരാമർശം ഒണീക്കാനും കഴിയില്ല '

ഹദീസിനെ പണ്ഡിതന്മാർ വീകരിക്കുന്നതു കാണുക , ഇബ്നു ഹജർ അലാനി (r ) എഴുതുന്നു .

والاطراء المدح بالباطل تقول اطريت فلانا مدحته فافرتط في مدحه فتح الباري 10/246

ഇല്ലാത്ത പ്രശംസകൾ പറയലാണ് ഇഥ് റാഫ് . ഒരാളെ അമിതമായി പുകഴ്ത്തു കയെന്നാണ് അതിനർത്ഥം . ( ഫത്ഹുൽ ബാരി 10 248 ) -

 " ക്രൈസ്തവർ ഈസാനബി ( അ ) യെ അമിതമായി പുകഴ്ത്തിയതുപോലെ എന്ന പരാമർശത്തെ ഇമാം അസ്ഖലാനി ( റ ) വ്യാഖ്യാനിക്കുന്നതു കാണുക ,


كما أجرت النصاري ابن مريم اي في دعواهم فيه الإلهية وغير ذلك

 , ഇസാ നബി ( അ ) ദൈവമാണെന്നും മറ്റും അവർ വാദിച്ചിരുന്നുവല്ലോ , അതു പോലെ എന്നെക്കുറിച്ച് നിങ്ങൾ പറയരു തെന്ന് വിവക് ( ഫത്ഹുൽ ബാരി : 10 / 246 )


ഇബ്നുൽ ജൗസി ( റ ) പറയുന്നു .
قال ابن الجوزي لا يلزم منا النهي عن الشيء وقوعه لانا لا نعلم أحدا ادعي في نبينا ما ادعته النصاري في عيسي
فتح الباري 19/257

 ഒരു കാര്യം വിലക്കിയതിനാൽ അതുണ്ടായി കൊള്ളണമെന്നില്ല കാരണം ക്രൈസ്തവർ ഈസാനബി ( അ ) യെക്കുറിച്ച് വാദിച്ചതുപോലെ നമ്മുടെ നബി(ﷺ ) യെക്കുറിച്ച് ആരെങ്കിലും വാദിച്ചതായി നമുക്കറിയില്ല . ( ഫത്ഹു ൽ ബാരി : 19 / 257 )

قال ابن التين : معنى قوله « تطروني » " تمدحوني كَمَدَح النصاري ، حتى عُلاً بعضهم في عيسى ، فَجَعَلَهُ إِلَها مع الله وبعضهم ادعى أنه هو الله ، وبعضهم ابن الله . ( فتح الباري :  ( ۲۰۷ / ۱۹

 -  ഇബന്ത്തീൻ ( റ ) പറയുന്നു : ക്രൈസ്തവർ ഈസാനബി ( അ ) യെ അമിതമായി പുകഴ്ത്തിയതുപോലെ എന്നെ നിങ്ങൾ അമിതമായി പുകഴ്ത്തരുതെന്നാണ് ഹദീസിന്റെ വിവക്ഷ . ക്രൈസ്തവരിൽ ചിലർ അതിർ കടന്ന് ഈസാനബി ( അ ) യെ അല്ലാഹുവിന്റെ കൂടെയുള്ള ഒരു ഇലാഹായും മറ്റു ചിലർ ഈസാ ( അ ) തന്നെയാണ് അല്ലാ ഹൂവെന്നും വേറെ ചിലർ ഈസാ ( അ ) യെ അല്ലാഹുവിന്റെ പുത്രനായും വിശേഷിപ്പിച്ചുവല്ലോ . ( ഫത്ഹുൽ ബാരി : 19 / 257 )


*വിശ്വാസകോശം*

*അബദുൽ അസീസ് സഖാഫി വെള്ളയൂർ*
നോക്കി എഴുത്ത് -  *അസ് ലം പരപ്പനങ്ങാടി*

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....