അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.
https://islamicglobalvoice.blogspot.in/?m=0
സൈബർ ചേളാരിക്ക്
സുന്നി പോരാളിയുടെ മറുപടി
ഒഹാബി മൗദൂദി തുടങ്ങിയ പുത്തൻ വാദികളുടെ മേൽ മയ്യിത്ത് നിസ്കാരം
* * * * * * * * * * * * * * * *
സൈബർ ചേളാരി എഴുതുന്നു.
മയ്യിത്ത് നിസ്കാരം അനാവിശ്യ വിവാദമുണ്ടാക്കിയത് എന്തിന്?
➗➗➗➗➗➗➗➗➗➗
മയ്യിത്ത് നിസ്കാരം സമസ്തയും വിഘടിത ഗ്രൂപ്പ് ഒരു താരതമ്യ പഠനം
〰〰〰〰〰〰〰〰〰〰
പ്രിയപ്പെട്ട അഹ്ലു സുന്നത്ത് വൽ ജമാഅത്തിന്റെ പ്രവർത്തകരെ,
കുറച്ച് ദിവസങ്ങളായി മയ്യിത്ത് നിസ്കാരവുമായി ബന്ധപ്പെട്ട് അനാവിശ്യ വിവാദങ്ങൾ ഉണ്ടാക്കുന്ന ചില പോയത്തക്കാരെ കാണുന്നു.
മറുപടി :
വഹാബി മൗദൂദികളുടെ മേൽ മയ്യിത്ത് നിസ്കരിക്കരുത് എന്നും , മരണത്തിലും ജീവിതത്തിലും അവരെ വെടിയണമെന്നും
സമസ്തയുടെ മുൻകാല മഹത്തുക്കളുടെ
ഫത് വകളും , അവരുമായി എല്ലാ നിലക്കും ബന്ധവിഛേദം നടത്തണമെന്നും, സലാം ചൊല്ലുക, മടക്കുക, രോഗമായാൽ സന്ദർശിക്കുക, അവരെ തുടർന്ന് നിസ്കരിക്കുക, തുടങ്ങി
എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കണമെന്ന് നമ്മുടെ പണ്ഡിതൻമാർ വ്യക്തമാക്കിയതാണ്.
ഏതാനും തെളിവുകൾ കാണുക.
1) സൂറ: ഫാതിറിലെ ഒരായത്തിനെക്കുറിച്ചുള്ള ചർച്ചയിൽ ഇമാം സ്വാവി (റ)
തഫ്സീറിൽ പറയുന്നു:
ഖുർ ആനും സുന്നത്തും
ദുർവ്യാഖ്യാനം ചെയ്ത് മുസ്ലിംകളെ കാഫിറാക്കുകയും, അവരുടെ
രക്തവും , സമ്പത്തും ഹലാലാക്കുകയും ചെയ്ത ഖവാരിജുകൾ ഈ ആയത്തിന്റെ പരിധിയിൽ പെടും.
വഹാബികളുടെ സ്ഥിതിയും അങ്ങിനെ തന്നെ . പിശാചിന്റെ അനുയായികളാണവർ.
അവർ തന്നെയാണ് നഷ്ടപ്പെട്ടവർ. (സ്വാവി 3, 308)
2)
ഇമാം ശർവാനി (റ) പറയുന്നു.
വഹാബികൾ , റാഫിളുകൾ
തുടങ്ങിയവർ പുത്തൻവാദികളാണ്.
അവർക്ക് മതഗ്രന്ഥങ്ങൾ
വിൽക്കരുത്. (ശർവാനി 4-230)
വഹാബികൾ പുത്തൻവാദികളാണ്
എന്ന് മുൻഗാമികളായ ഇമാമുകൾ പറഞ്ഞിട്ടുണ്ടോ എന്ന് ചോദിക്കുന്നവർക്ക് ഈ ഉദ്ദരണി ശമനം നൽകുന്നതാണ്.
3)
ഇസ്ലാമിൽ നിന്ന് പുറത്തു
പോകാത്ത പുത്തൻവാദിയോട്
തുടർന്ന് നിസ്കരിക്കൽ
സാധാരണക്കാർക്ക് കറാഹത്തും
നല്ല ആളുകൾക്ക് ഹറാമുമാണ്.
ബർമാവി(റ) യെ ഉദ്ദരിച്ച്
ബുജൈരിമി (റ) രേഖപ്പെടുത്തുന്നു.
ﻭﻳﺤﺮﻡ ﻋﻠﻰ ﺃﻫﻞ ﺍﻟﺼﻼﺡ ﻭﺍﻟﺨﻴﺮ ﺍﻟﺼﻼﺓ ﺧﻠﻒ ﺍﻟﻔﺎﺳﻖ ،
ﻭﺍﻟﻤﺒﺘﺪﻉ ﻭﻧﺤﻮﻫﻤﺎ ؛ ﻷﻧﻪ ﻳﺤﻤﻞ ﺍﻟﻨﺎﺱ ﻋﻠﻰ ﺗﺤﺴﻴﻦ
ﺍﻟﻈﻦ ﺑﻬﻢ ﻛﻤﺎ ﻓﻰ ﺍﻟﺒﺮﻣﺎﻭﻱ.
(ﺣﺎﺷﻴﺔ ﺍﻟﺒﺠﻴﺮﻣﻲ :
٢٨٥ / ٣ )
തെമ്മാടിയുടെയും,
പുത്തൻവാദിയുടെയും
അവരെ പോലോത്തവരുടേയും
പിന്നിൽ നിന്ന് നിസ്കരിക്കൽ
നല്ലവർക്ക് നിഷിദ്ധമാണ്.
കാരണം , നല്ലവർ അവരോട്
തുടർന്ന് നിസ്കരിക്കുന്നത്
അവരുടെ ആശയം ശരിയാണെന്ന്
ജനങ്ങൾ മനസ്സിലാക്കാൻ
നിമിത്തമാവും. ബർമാവിയിൽ
ഇത് കാണാവുന്നതാണ്.
(ബുജൈരിമി 3 / 285 )
4)
ഇക്കാര്യം
അല്ലാമാ ശർവാനി: 2/294 ൽ
എടുത്തുദ്ദരിച്ചിട്ടുണ്ട്.
5)
ഇബ്നുഹജർ(റ) പറയുന്നു:
"പുത്തൻ വാദിയോട് തുടർന്ന്
നിസ്കരിക്കുന്നതിനേക്കാൾ
ഉത്തമം തനിച്ച് നിസ്ക്കരിക്കുന്നതാണ്."
(തുഹ്ഫത്തുൽ മുഹ്താജ് :2/254)
6)
ഇമാം ഇബ്നു ഹജര്‍അസ്ഖലാനി (റ)
وقال النووي : وأما المبتدع ومن اقترف ذنبا عظيما ولم يتب منه فلا يسلم عليهم ولا يرد عليهم السلام كما قال جماعة من أهل العلم واحتج البخاري لذلك بقصة كعب بن مالك انتهى .
തുടരുന്നു:
ഇമാം നവവി (റ) പറയുന്നു:
അപ്പോള്‍ തൌബ ചെയ്യാത്ത വൻ ദോഷികളോടും പുത്തനാശയക്കാരോടും സലാം പറയാനോ മടക്കാനോ പാടില്ല (കറാഹത്തു) അപ്രകാരമാണ്. ഒരു സംഘം ആഹ്ലുല്‍ ഇൽമ് പറഞ്ഞിട്ടുള്ളത്. ക'അബ് ബിന്‍ മാലിക് (റ) ന്‍റെ സംഭവം ഇക്കാര്യത്തില്‍ ഇമാം ബുഖാരി (റ) തെളിവാക്കിയിട്ടുണ്ട്..."
(ഫതഹുൽ ബാരി )
فَكُنْتُ أَخْرُجُ فَأَشْهَدُ الصَّلَاةَ مَعَ الْمُسْلِمِينَ وَأَطُوفُ فِي الْأَسْوَاقِ وَلَا يُكَلِّمُنِي أَحَدٌ وَآتِي رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأُسَلِّمُ عَلَيْهِ وَهُوَ فِي مَجْلِسِهِ بَعْدَ الصَّلَاةِ فَأَقُولُ فِي نَفْسِي هَلْ حَرَّكَ شَفَتَيْهِ بِرَدِّ السَّلَامِ عَلَيَّ أَمْ لَا ثُمَّ أُصَلِّي قَرِيبًا مِنْهُ فَأُسَارِقُهُ النَّظَرَ فَإِذَا أَقْبَلْتُ عَلَى صَلَاتِي أَقْبَلَ إِلَيَّ وَإِذَا الْتَفَتُّ نَحْوَهُ أَعْرَضَ عَنِّي حَتَّى إِذَا طَالَ عَلَيَّ ذَلِكَ مِنْ جَفْوَةِ النَّاسِ مَشَيْتُ حَتَّى تَسَوَّرْتُ جِدَارَ حَائِطِ أَبِي قَتَادَةَ وَهُوَ ابْنُ عَمِّي وَأَحَبُّ النَّاسِ إِلَيَّ فَسَلَّمْتُ عَلَيْهِ فَوَاللَّهِ مَا رَدَّ عَلَيَّ السَّلَامَ (بخاري)
7)
قَالَ النَّوَوِيُّ السُّنَّةُ إِذَا مَرَّ بِمَجْلِسٍ فِيهِ مُسْلِمٌ وَكَافِرٌ أَنْ يُسَلِّمَ بِلَفْظِ التَّعْمِيمِ وَيَقْصِدُ بِهِ الْمُسلم قَالَ بن الْعَرَبِيِّ وَمِثْلُهُ إِذَا مَرَّ بِمَجْلِسٍ يَجْمَعُ أَهْلَ السُّنَّةِ وَالْبِدْعَةِ
ഇമാം നവവി (റ) പറയുന്നു:
മുസ്ലിംകളും കാഫിറുകളും ഇരിക്കുന്ന മജ്ലിസില്‍ ചെന്നാല്‍ സാധാരണ സലാം ചൊല്ലുന്ന പദം കൊണ്ട് തന്നെ സലാം പറയുകയും, മുസ്ലിമിനെ കരുതുകയും വേണം, അത് പോലെ തന്നെ സുന്നിയും, പുത്തന്‍ ആശയക്കാരനും ഉള്ള സദസ്സാണെങ്കില്‍ ഇതുപോലെ തന്നെ സലാം പറയുകയും സുന്നിയെ മാത്രം കരുതുകയും വേണം എന്ന് ഇബ്നു അറബി (റ) യും പറഞ്ഞിരിക്കുന്നു .
(ഫത്ഹുല്‍ ബാരി)
8)
ബിദ്അത്ത്കാരെ വെടിഞ്ഞിട്ടും,
അവർ ബിദ്അത്തിൽ നിന്നും പിന്തിരിഞ്ഞിട്ടില്ലങ്കിലും ശരി , അവരെ വെടിയണം
[ ഹാശിയത്തു ന്നിഹായ 7-390* ]
لجواز الهجر لعذر شرعي ككون المهجور نحو فاسق أو مبتدع وكصلاح دينه أو دين الهاجر ، ومن ثم { هجر رسول الله صلى الله عليه وسلم الثلاثة الذين خلفوا ونهى الصحابة عن كلامهم
قوله : ككون المهجور نحو فاسق ) أي وإن كان هجره لا يفيد تركه الفسق ولا البدعة ،
390/7 نهاية المحتاج
9 )
ഇമാം നവവി(റ) പറയുന്നു:
”ബിദ്അത്തുകാരെയും ഫാസിഖുകളെയും വെറുക്കണമെന്നും ,അവരുമായി ശാശ്വതമായി നിസ്സഹകരിച്ചു നില്‍ക്കല്‍ അനുവദനീയമാണെന്നും ഹദീസില്‍ വന്നിട്ടുണ്ട്. മൂന്നു ദിവസത്തിലധികം പിണങ്ങി നില്‍ക്കാന്‍ പാടില്ലെന്നു പറഞ്ഞിട്ടുള്ളത് ഭൗതിക കാര്യങ്ങളിലും സ്വന്തം ആവശ്യങ്ങള്‍ക്കുവേണ്ടിയുമാണ്. എന്നാല്‍ ബിദ്അത്തുകാരോടും അവരെപ്പോലുള്ളവരോടും എപ്പോഴും അകന്നുനില്‍ക്കേണ്ടതാണ്”
(ശറഹു മുസ്‌ലിം: 2/152).
10.)
വിഖ്യാതമായ തുഹ്ഫഃയില്‍ ഇബ്‌നുഹജര്‍ ഹയ്തമി(റ)പറയുന്നു:
”ഭാര്യയില്‍നിന്നു വഴക്കിന്റെ അടയാളം പ്രത്യക്ഷപ്പെട്ടാല്‍ അവളെ അകറ്റി നിറുത്താതെ അവള്‍ക്ക് ഉപദേശം നല്‍കണം. പിന്നെയും തെറ്റ് ആവര്‍ത്തിച്ചാല്‍ വീണ്ടും ഉപദേശിക്കുകയും, കിടപ്പറയില്‍ മാത്രം അവളെ വെടിയുകയും ചെയ്യണം, സംസാരിക്കാതിരിക്കരുത്. മൂന്നു ദിവസത്തിലധികം പിണങ്ങി നില്‍ക്കാന്‍ പാടില്ലാത്തതാണ്. എന്നാല്‍ ഫാസിഖ്, മുബ്തദിഅ് പോലുള്ളവരാണെങ്കില്‍ അവരെ ശാശ്വതമായി അകറ്റിനിറുത്താവുന്നതാണ്”(തുഹ്ഫഃ: 7/55). അല്ലാമാ റംലി തന്റെ നിഹായഃയിലും(6/390) ഇപ്രകാരം രേഖപ്പെടുത്തിയതായി കാണാം.
സ്വഭാവദൂഷ്യവും അപമര്യാദയും കാണിക്കുന്ന ഭാര്യമാരോടുവരെ ശാശ്വതമായി വിട്ടുനില്‍ക്കാതെ സംസാരിച്ചും ഉപദേശിച്ചും നന്നാക്കിയെടുക്കാന്‍ ശ്രമിക്കണമെന്നു ഫുഖഹാഅ് രേഖപ്പെടുത്തിയതായി കാണാം. അതേസമയം ബിദ്അത്തുകാരോടു ശാശ്വതമായി അകന്നു നില്‍ക്കണമെന്ന് അവര്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
എന്നിട്ടും ഇക്കാര്യം ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യുന്നവരുണ്ട്. അവരെക്കുറിച്ചു ഗൗരപൂര്‍വം ചിന്തിക്കേണ്ടിയിരിക്കുന്നു.
11.)
അല്ലാമാ ഇബ്‌നു ഹജറില്‍ഹയ്തമി(റ) ഫുളയ്‌ലുബ്‌നു ഇയാള്(റ)വിനെ ഉദ്ധരിച്ചു പറയുന്നു: ”സുഫ്‌യാനുബ്‌നു ഉയയ്‌ന(റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്;
ഒരു മുബ്തദിഇന്റെ ജനാസയെ ആരെങ്കിലും അനുഗമിച്ചാല്‍ അവന്‍ തിരിച്ചുവരുന്നതുവരെ അല്ലാഹുവിന്റെ ക്രോധത്തിലായിരിക്കും. റസൂല്‍÷ മുബ്തദിഇനെ ശപിച്ചുകൊണ്ടു പറയുകയുണ്ടായി. ഒരു നൂതന(ബിദ്അത്ത്) പ്രവൃത്തി ആരെങ്കിലും നടപ്പിലാക്കുകയോ മുബ്തദിഇന് അഭയം നല്‍കുകയോ ചെയ്താല്‍ അല്ലാഹുവിന്റെയും മലക്കുകളുടെയും ജനങ്ങളുടെയും മുഴുവന്‍ ശാപം അവനിലുണ്ടാകും. അവന്റെ ഫര്‍ളും സുന്നത്തുമായ ഒരു ഇബാദത്തും സ്വീകാര്യവുമല്ല " . (അസ്സവാഇഖുല്‍ മുഹ്‌രിഖഃ- പേജ്: 149).
12 )
ഇബ്‌നു ഹജറില്‍ഹയ്തമി(റ) തുഹ്ഫയില്‍ പറയുന്നു:
ഫാസിഖ്, മുബ്തദിഅ് എന്നിവരല്ലാത്തവരുടെ മേല്‍ മാത്രം സലാം കൊണ്ടു തുടങ്ങല്‍ സുന്നത്താണ്(9/227).
ഇമാം നവവി(റ)വിന്റെ ശറഹു മുസ്‌ലിമില്‍ ഇങ്ങനെ കാണാം:
”ത്വീബി പറയുന്നു: മുബ്തദിഇനു സലാം പറയരുത്, അറിയാതെ സലാം പറയുകയും പിന്നീട് അവന്‍ ദിമ്മിയ്യായ കാഫിറോ മുബ്തദിഓ ആണെന്നു വ്യക്തമാവുകയും ചെയ്താല്‍ എന്റെ സലാം മടക്കി എടുത്തിരിക്കുന്നു എന്നു പറയണം
”(ശറഹു മുസ്‌ലിം: 2/5)
13 )
ബിദ്അത്തുകൊണ്ട് കാഫിറാവാത്ത മുബ്തദിഇനെ തുടര്‍ന്നു നിസ്‌കരിക്കല്‍ കറാഹത്താണെന്ന് ഇമാം ശാഫിഈ(റ) മുഖ്തസ്വര്‍ എന്ന ഗ്രന്ഥത്തില്‍ വ്യക്തമാക്കിയിട്ടുണ്ട് (ശറഹു മുസ്‌ലിം: 4/253).
ഇതു ശാഫിഈ മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ശറഹുല്‍മുഹദ്ദബില്‍ ഇമാം നവവി(റ) ഉദ്ധരിച്ചിട്ടുണ്ട്.
14)
മുബ്തദിഇനെ തുടര്‍ന്നുനിസ്‌കരിക്കല്‍ നിരോധിക്കപ്പെട്ടതാണ്. അവനെ തുടരുന്നതിനേക്കാള്‍ തനിച്ചു നിസ്‌കരിക്കുന്നതാണു പുണ്യമെന്ന് തുഹ്ഫഃ (2/253).
ബിദ്അത്തുകാരനെ തുടര്‍ന്നു നിസ്‌കരിക്കല്‍ ശക്തമായ കറാഹത്താണ്. കാരണം അവന്റെ പിഴച്ച വിശ്വാസം അവനെ വിട്ടുപിരിയുന്നില്ല
(തുഹ്ഫ: 2/294, മുഗ്‌നി: 1/254). എന്നാല്‍ കറാഹത്താണ് എന്നു പറയുന്നതു സാധാരണക്കാരെ സംബന്ധിച്ചാണ്. ഖാളി, ഖത്വീബ്, മുദര്‍രിസ്, ഇമാം, നേതാവ് തുടങ്ങി അനുസരിക്കപ്പെടുന്നവര്‍ക്ക് ഇതു ഹറാമായിത്തീരും.
15)
ഇമാം ബര്‍മാവിയെ ഉദ്ധരിച്ചു ബുജയ്‌രിമി പറയുന്നു:
നന്മയും ഗുണവുമുള്ള ആളുകള്‍ ഫാസിഖിനെയോ മുബ്തദിഇനെയോ അതുപോലെയുള്ളവരെയോ തുടര്‍ന്നുനിസ്‌കരിക്കല്‍ ഹറാമാണ്. അവരുടെ നടപടി, ഫാസിഖുകളും മുബ്തദിഉകളും നല്ലവരാണെന്നു മറ്റുള്ളവര്‍ ധരിക്കാന്‍ കാരണമായിത്തീരുകയും അതിലേക്കു പ്രേരിപ്പിക്കപ്പെടുകയും ചെയ്യും (ശര്‍വാനി: 2/294).
16)
ശൈഖ് അബ്ദുല്‍ ഖാഹിര്‍ ശാഫിഈ(റ) പറയുന്നു: മുഅ്തസിലി, ഖവാരിജി, റാഫിളി മുതലായ ബിദ്അത്തുകാരുടെ മേല്‍ നിസ്‌കരിക്കുകയോ, അവരുടെ പിന്നില്‍നിന്നു നിസ്‌കരിക്കുകയോ, അവര്‍ അറുത്തതു ഭക്ഷിക്കുകയോ , സുന്നിയായ പുരുഷന്‍ ബിദ്അത്തുകാരിയായ സ്ത്രീയെ വിവാഹം ചെയ്യാനോ പാടില്ല
(അല്‍ഫര്‍ഖ്- പേജ്: 141).
17 )
ശാഫിഈ മദ്ഹബിലെ ആധികാരിക ഇമാമായ ഇബ്‌നുഹജര്‍ ഹയ്തമി(റ) ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി(റ)വിനെ ഉദ്ധരിക്കുന്നു: ”ബിദ്അത്തുകാര്‍ വര്‍ഡിക്കാന്‍ ഇടയാക്കരുത്. അവരോടു സ്‌നേഹം കാണിക്കുകയോ സലാം പറയുകയോ അരുത്. ആരെങ്കിലും ബിദ്അത്തുകാര്‍ക്കു സലാം പറഞ്ഞാല്‍ അവരെ പ്രിയം വെച്ചവനാകും എന്ന് ഇമാം അഹ്മദ്(റ) പറഞ്ഞിട്ടുണ്ട്. എന്തെന്നാല്‍, നബി(സ)÷ പറഞ്ഞിട്ടുണ്ട്; നിങ്ങള്‍ സലാം വര്‍ധിപ്പിക്കുക, എങ്കില്‍ നിങ്ങള്‍ തമ്മില്‍ സ്‌നേഹമുണ്ടാകും. അവരോടൊപ്പം(മുബ്തദിഉകള്‍) ഇരിക്കരുത്. അവരോട് അടുക്കുകയും ചെയ്യരുത്. ആഘോഷങ്ങളിലും സന്തോഷവേളകളിലും അവരെ ആശംസിക്കരുത്. അവര്‍ മരിച്ചാല്‍ അവരുടെ മേല്‍ ജനാസ നിസ്‌കരിക്കരുത്. അവരെ പറയപ്പെട്ടാല്‍ തറഹ്ഹും (അനുഗ്രഹം തേടല്‍) അരുത്. അല്ലാഹുവിന്റെ കാര്യത്തില്‍ അവരുമായി വേര്‍പ്പെട്ടു നില്‍ക്കുകയും ശത്രുത കാണിക്കുകയും അതുവഴി അല്ലാഹുവിന്റെ പക്കല്‍നിന്നു വമ്പിച്ച പ്രതിഫലം ലഭിക്കുമെന്നു വിശ്വസിക്കുകയും വേണം. ഒരു ബിദ്അത്തുകാരനെ അല്ലാഹുവിന്റെ കാരണത്താല്‍ ക്രോധപൂര്‍വം നോക്കിയാല്‍ അവന്റെ ഹൃദയത്തില്‍ വിശ്വാസവും സമാധാനവും അല്ലാഹു നിറച്ചുകൊടുക്കും. ബിദ്അത്തുകാരനെ ആട്ടിയാല്‍ ഭയങ്കര പ്രളയദിനത്തില്‍ അല്ലാഹു അവനെ നിര്‍ഭയനാക്കും. ബിദ്അത്തുകാരനെ നിസ്സാരമാക്കുന്നവനെ സ്വര്‍ഗത്തില്‍ നൂറു പദവി ഉയര്‍ത്തും. അവനെ സന്തോഷത്തോടെ സ്വീകരിച്ചാല്‍ റസൂല്‍ (സ)യുടെ മേല്‍ അല്ലാഹു അവതരിപ്പിച്ചതിനെ നിസ്സാരപ്പെടുത്തിയവനായിത്തീരും.”
ഒരു ബിദ്അത്തുകാരന്റെ യാതൊരു അമലും അവന്‍ ആ ബിദ്അത്ത് ഉപേക്ഷിക്കുന്നതു വരെ അല്ലാഹു സ്വീകരിക്കുകയില്ലെന്നു റസൂല്‍÷ പറഞ്ഞതായി ഇബ്‌നുഅബ്ബാസ്(റ) വഴി അബൂമുഗീറ(റ) നിവേദനം ചെയ്തിട്ടുണ്ട്.
ഫുളയ്‌ലുബ്‌നു ഇയാള്(റ) പറയുന്നു:
”ബിദ്അത്തുകാരനെ ഒരാള്‍ സ്‌നേഹിച്ചാല്‍ അല്ലാഹു അവന്റെ അമലുകള്‍ നിഷ്ഫലമാക്കുകയും ഈമാനികപ്രഭയും ചൈതന്യവും അവന്റെ ഹൃദയത്തില്‍നിന്ന് അണച്ചുകളയുകയും ചെയ്യും. ബിദ്അത്തുകാരനോടു ക്രോധിക്കുന്നവന് അല്ലാഹു പൊറുത്തുകൊടുക്കുമെന്നു ഞാന്‍ ആശിക്കുന്നു. അവന്റെ അമലുകള്‍ എത്ര കുറഞ്ഞാലും ശരി. ഒരു മുബ്തദിഇനെ വഴിയില്‍ കണ്ടാല്‍ മറ്റൊരു വഴിയില്‍ കൂടി നീ സഞ്ചരിക്കണം”
(അസ്സവാഇഖുല്‍ മുഹ്‌രിഖ- പേ: 149).
ഇത്രയും വിവരിച്ചതില്‍നിന്ന് മുബ്തദിഉകളുമായി നിസ്സഹകരിക്കണമെന്ന് വിശുദ്ധ ഖുര്‍ആനും , ഹദീസുകളും , പൂര്‍വീക പണ്ഡിതന്മാരും വ്യക്തമാക്കിയതായി ഗ്രഹിച്ചുവല്ലോ.
ബിദ്അത്തുകാരനെയും ഫാസിഖിനെയും നിരാകരിക്കണമെന്നു പറയുമ്പോള്‍, ഇതര മതസ്ഥരെ സന്ദര്‍ശിക്കുന്നതും അവരുടെ കൂടെ ഇരിക്കുന്നതും അനുവദനീയമാണോ ?
എന്ന ചോദ്യം ചിലര്‍ ഉന്നയിക്കുന്നുണ്ട്.
ബിദ്അത്തുകാരോടു നിസ്സഹകരിക്കണമെന്നു പറയുന്നത് തങ്ങളുടെ വിശ്വാസത്തോട് വെറുപ്പുണ്ടാക്കി അവരെയും മറ്റുള്ളവരെയും ബിദ്അത്തില്‍ നിന്നു പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. നല്ല മനുഷ്യര്‍ ബിദ്അത്തുകാരുമായി സഹകരിക്കുമ്പോള്‍ അവരുടെ പിഴച്ച വിശ്വാസം നല്ലതാണെന്ന് സാധാരണക്കാര്‍ മനസ്സിലാക്കാന്‍ സാധ്യതയുണ്ട്.
അവരെ വിട്ടുനിന്നാല്‍ ബിദ്അത്തുകാര്‍ പിഴച്ച വിശ്വാസത്തില്‍നിന്നു വിരമിക്കാനും മറ്റുള്ളവര്‍ അവരിലേക്ക് ആകര്‍ഷിക്കാതിരിക്കാനും സഹായിക്കുകയും ചെയ്യും.
എന്നാല്‍ അമുസ്‌ലിംകളുമായി ഭൗതികമായ ഇടപെടല്‍ വഴി അവരുടെ മതം ശരിയാണെന്ന് ആരും തെറ്റിധരിക്കുകയില്ല.
ഇതര മതസ്ഥരുമായി അകന്നു നില്‍ക്കുന്നതുകൊണ്ടു സ്വന്തം മതത്തില്‍നിന്ന് അവര്‍ പിന്മാറുകയില്ല. അതുകൊണ്ടാണ് അമുസ്‌ലിംകളോടു സംസാരത്തിലും മറ്റും അകന്നു നില്‍ക്കാന്‍ ശര്‍അ് കല്‍പ്പിക്കാതിരിക്കുന്നതെന്ന് ഇമാം ത്വബ്‌രിയെ ഉദ്ധരിച്ച് അല്ലാമാ ഇബ്‌നുഹജര്‍ അസ്ഖലാനി(റ) ഫത്ഹുല്‍ബാരി(10/497)യില്‍ പറയുന്നത്.
നിസ്സഹകരണം വഴി മുബ്തദിഉകളെ കാഫിറായി കരുതുന്നുവെന്ന ധാരണയും അമുസ്‌ലിംകളെക്കാള്‍ കടുത്തവരാണോ അവര്‍ എന്ന ചോദ്യവും അസ്ഥാനത്താണെന്ന് ഇതില്‍നിന്നു വ്യക്തമാകുന്നു.
കേരള മുസ്‌ലിംകളില്‍ നജ്ദിയൻ തൗഹീദ് പ്രചരിപ്പിക്കാന്‍ പിഴച്ചവാദങ്ങളുമായി ചിലര്‍ രംഗത്തുവന്നപ്പോഴാണു സുന്നത്ത് ജമാഅത്തിന്റെ യഥാര്‍ഥ വിശ്വാസം ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ രൂപീകൃതമായത്.
ബിദ്അത്ത് വാദം തലപൊക്കിയപ്പോള്‍ മുസ്‌ലിംകളെ വിശ്വാസപരമായി പിഴപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സമസ്തയും അതിന്റെ പണ്ഡിതന്മാരും രംഗത്തിറങ്ങി. മുബ്തദിഉകളുടെ പിഴച്ചവാദങ്ങൾ , പൊള്ളത്തരങ്ങള്‍ അപ്പപ്പോള്‍ സമസ്ത ജനങ്ങളുടെ മുമ്പില്‍ തുറന്നുകാട്ടി. ഈ പിഴച്ച വാദങ്ങളില്‍ കൂടുതല്‍ ആളുകള്‍ അകപ്പെടാതിരിക്കുന്നതിനുവേണ്ടി മേല്‍ പ്രസ്താവിച്ചതുപോലെ അവരോട് ഏതു രീതിയിലാണു വര്‍ത്തിക്കേണ്ടതെന്നും സമസ്ത ജനങ്ങളെ ഉണര്‍ത്തുകയുണ്ടായി.
ഹദീസുകളിലും പൂര്‍വിക പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങളിലും വളരെ വ്യക്തമായി വിശദീകരിച്ചിട്ടുള്ളതു കൊണ്ടു തന്നെ ഏതേതു കാര്യത്തിലും മഹാന്മാരുടെ പാത പിന്തുടര്‍ന്നു വരുന്ന സമസ്ത ബിദ്അത്തുകാരെക്കുറിച്ചു നടത്തിയ പ്രഖ്യാപനങ്ങള്‍ സലക്ഷ്യവും അവിതര്‍ക്കിതവുമായിരുന്നു.
എന്നാല്‍ ഭൗതിക കാര്യലാഭം ലക്ഷ്യം വെച്ചു സമസ്തയുടെ പേരില്‍ തന്നെ ചിലര്‍ ഇത്തരം തീരുമാനങ്ങള്‍ ചോദ്യം ചെയ്യുന്ന അവസ്ഥയാണിന്നുള്ളത്. സമസ്ത കേരള ജംഇയ്യത്തുല്‍ഉലമയും അതിന്റെ സ്ഥാപകമെമ്പര്‍മാരും മുബ്തദിഉകളുമായി സഹകരിക്കരുതെന്നും അവരുമായി വിട്ടു നില്‍ക്കണമെന്നും അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചതിന് ചരിത്രം സാക്ഷിയാണ്.
”ചോറ്റൂര്‍ കൈക്കാര്‍, കൊണ്ടോട്ടി കൈക്കാര്‍, വഹാബികള്‍ മുതലായവരുടെ ദുര്‍വിശ്വാസനടപടികള്‍ അഹ്‌ലുസ്സുന്നതി വല്‍ജമാഅഃയുടെ സുന്ദരമായ വിശ്വാസനടപടികളോട് കേവലം മാറാകകൊണ്ട് അവരുടെ വിശ്വാസനടപടികളോട് പിന്തുടരലും അവരോടുള്ള കൂട്ടുകെട്ടും സുന്നി മുസ്‌ലിംകള്‍ക്കു കേവലം പാടുള്ളതല്ലെന്ന് ഈ യോഗം തീര്‍ച്ചപ്പെടുത്തുന്നു.”
1930ല്‍ മണ്ണാര്‍ക്കാട് മഅ്ദിനുല്‍ ഉലൂമില്‍വെച്ചു ചേര്‍ന്ന സമസ്തയുടെ നാലാം വാര്‍ഷിക സമ്മേളനത്തില്‍ പാസ്സാക്കിയ എട്ടു പ്രമേയങ്ങളില്‍ നാലാമത്തേതാണിത്. കാപ്പില്‍ വെള്ളേങ്ങര മുഹമ്മദ് മൗലവിയുടെ അധ്യക്ഷതയിലായിരുന്നു ആ സമ്മേളനം നടന്നത്. സമസ്തയുടെ അന്നത്തെ പ്രസിഡന്റായിരുന്ന മൗലാനാ പാങ്ങില്‍ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ പത്രാധിപരായ അല്‍ബയാന്‍ അറബി-മലയാള മാസികയില്‍ (പുസ്തകം: 1, ലക്കം: 5) പ്രസ്തുത പ്രമേയം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്ത്രീകള്‍ പര്‍ദയില്ലാതെ പുറത്തിറങ്ങുന്നതിനെതിരായും ബ്രിട്ടീഷ് ഗവണ്‍മെന്റ് നടപ്പിലാക്കാനുദ്ദേശിച്ച ശാരദാ ആക്ടിനെതിരായുമുള്ള പ്രമേയങ്ങള്‍ അംഗീകരിച്ചതും ആ സമ്മേളനത്തിലായിരുന്നു.
മേല്‍പ്പറഞ്ഞ തീരുമാനത്തിന്റെ വിശദീകരണമാണ് ഫറോക്കില്‍ ചേര്‍ന്ന ചരിത്രപ്രസിദ്ധമായ ആറാം വാര്‍ഷികത്തില്‍ പാസ്സാക്കിയ എട്ടാം പ്രമേയം. 17-ാം സമ്മേളനത്തില്‍ ഇത് ആവര്‍ത്തിച്ചതുമാണ്. ആ പ്രമേയത്തിന്റെ ആമുഖത്തില്‍ തന്നെ പറയുന്നു:
”കേരള മുസ്‌ലിംകളില്‍ നിരാക്ഷേപം നടന്നുവരുന്നതും താഴെ വിവരിക്കുന്നതുമായ കാര്യങ്ങള്‍ അഹ്‌ലുസ്സുന്നതി വല്‍ജമാഅഃയുടെ ഉലമാഇനാല്‍ മതാനുസാരങ്ങളാണെന്നു സ്ഥിരപ്പെട്ടവയാണെന്നും അവ മതവിരുദ്ധങ്ങളാണെന്നോ അഥവാ ശിര്‍കാണെന്നോ പറയുന്നവര്‍ സുന്നികളല്ലെന്നും അവര്‍ ഇമാമത്തിനും ഖത്വീബ് സ്ഥാനത്തിനും കൊള്ളരുതാത്തവരാണെന്നും ഈ യോഗം തീരുമാനിക്കുന്നു.” സുന്നികള്‍ ആചരിച്ചു വരുന്ന ആറു കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പ്രസ്തുത പ്രമേയം അവതരിപ്പിച്ചത് അഹ്മദ്‌കോയ ശാലിയാത്തിയും അനുവാദകര്‍ തെന്നിന്ത്യന്‍ മുഫ്തി ശൈഖ് ആദം ഹസ്‌റതും റശീദുദ്ദീന്‍ മൂസാ മൗലവിയുമായിരുന്നു.
സുന്നികളുടെ പ്രസ്തുത ആചാരനടപടികള്‍ മതവിരുദ്ധമാണെന്നോ ശിര്‍കാണെന്നോ പറയുന്നവര്‍ സുന്നികളല്ലെന്നും ,അത്തരക്കാരെ തുടര്‍ന്നു നിസ്‌കരിക്കരുതെന്നും പറഞ്ഞത് അടിവരയിടേണ്ടതാണ്. നിസ്സഹകരണത്തിന്റെ ഇനങ്ങളില്‍ പ്രധാനമായതാണു തുടര്‍ന്നു നിസ്‌കരിക്കാതിരിക്കല്‍ എന്ന് ആര്‍ക്കാണറിയാത്തത്?
തുടര്‍ന്നു നിസ്‌കരിക്കാന്‍ ഇടവരുമെന്നതിനാല്‍ ബിദ്അത്തിന്റെ ആളുകളെ ഖത്വീബും മുദര്‍രിസുമായി നിശ്ചയിക്കാന്‍ പാടില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണു പ്രമേയത്തില്‍. നിസ്സഹകരണത്തിന്റെ മറ്റു വശങ്ങള്‍ ‘അവരുമായി വിട്ടു നില്‍ക്കണം’ എന്നു പറഞ്ഞതില്‍ ഉള്‍പ്പെടുന്നുണ്ടല്ലോ .
ഇമാം അല്ലാമ ശാലിയാത്തിയുടെ
ഫത്വയും അതിന്നാധാരമായ ചോദ്യവും
ഇവിടെ ചേർക്കുന്നു.
. ചോ: മലബാറിൽ അടുത്തകാലത്ത് പ്രത്യക്ഷപ്പെട്ടതും നജ്ദിലെ മുഹമ്മദ് ബ
അബ്ദുൽ വഹാബ്,മിർസാ ഗുലാം അഹ്മദ് ഖാദിയാനി, അബുൽ അഅല്ലാ മൗദൂദി തുടങ്ങിയ വ്യക്തികളിലേക്ക് ചേർത്ത് യഥാക്രമം വഹാബികൾ, ഖാദിയാനികൾ, മൗദൂദികൾ
എന്നിങ്ങനെ പേരുകളിൽ അറിയപ്പെടുന്നവരുമായ പുതിയ പാർട്ടികളെ സംബന്ധിച്ച്
നിങ്ങൾ എന്തുപറയുന്നു?
ഈമാൻ കാര്യങ്ങൾ അഞ്ചാണെന്നും മുസ്ലിംകൾക്കിടയിൽ
വ്യാപകമായി നടപ്പുള്ള തവസ്സുൽ ഇസ്തിഗാസ മുതലായ കർമ്മങ്ങൾ ശിർക്കും ഖബസിയാറത്ത് പാടില്ലാത്തതും അത് ഖബ്റിനെ ആരാധിക്കലുമാണെന്നും ഈ വിഭാഗങ്ങൾപറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.
വികല വിശ്വാസങ്ങളും പിഴച്ച നിയമനിർദ്ദേശങ്ങളും ഉൾക്കൊള്ളുന്നഇവരുടെ പ്രസിദ്ധ
കരണങ്ങൾ പാരായണം ചെയ്യുന്നതും ഖുതുബയും ഉപദേശങ്ങളും ശ്രവിക്കുന്നതും അവരോട്
ചേരുന്നതും അവരുടെ സദസ്സുകളിൽ അവരോടൊത്തിരിക്കുന്നതും അനുവദനീയമാണോ?
ഇസ്ലാമിന്റെ ലേബലിൽ സ്വയം സൃഷ്ട്ടവും വിഷലിപ്തവുമായ തങ്ങളുടെ വക്രാശയങ്ങൾ പ്രചരിപ്പിക്കുവാൻ പ്രേരകമാവുമാറ് അവരോട് സ്നേഹത്തിൽ വർത്തിക്കുന്നതിന്റെയും ഐക്യം സ്ഥാപിക്കുന്നതിന്റെയും
ഇസ്ലാമിക വിധി എന്താണ്?
സവിസ്തരം മറുപടി തരാനപേക്ഷ
അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ' എന്ന് കുഞ്ഞഹമ്മദ് മുസ്ലിയാർ
(ഖാസി, മണാർമല,
ഹിജ്റ 1270 റജബ് 11)
ഉത്തരം:
പ്രാരംഭ മുറകൾക്ക് ശേഷം-,ചോദ്യത്തിൽ പരാമർശിച്ച കാര്യങ്ങളത്രയും ഇസ്ലാമിക
ദൃഷ്ട്യാ വിരോധിക്കപ്പെട്ടതും അങ്ങനെ ചെയ്യുന്നവരെ ഖുർആൻ ശക്തമായി താക്കീത് ചെയ്തിട്ടുള്ളതുമാണ്.
അല്ലാഹു
പരിശുദ്ധ ഖുർആനിൽ പറയുന്നു. നമ്മുടെ ആയത്തുകളെ ആക്ഷേപിക്കുകുന്നവരെ തങ്ങൾ കണ്ടാൽ അവർ മറ്റു വർത്തമാനങ്ങളിൽ പ്രവേശിക്കുന്നതുവരെ അവരിൽ
നിന്ന് താങ്കൾ തിരിഞ്ഞുകളയുക.
പിശാച് മറപ്പിച്ചത് നിമിത്തമാണ്.
(അങ്ങനെ ചെയ്തതെങ്കിൽ )
ഓർമ്മയായതിനു ശേഷം ആ അക്രമികളോടൊത്ത് താങ്കൾ ഇരിക്കരുത്.
വീണ്ടും പറയുന്നു.
താങ്കളും ,താങ്കളുടെ ഒപ്പമുള്ള വിശ്വാസികളും അനുശാസനകൾക്ക് വിധേയം നിന്നുകൊള്ളുക.
നിങ്ങൾ അതിര് കവിയരുത്. നിശ്ചയം അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ കാണുന്നവനാണ്.
അക്രമകാരികളിലേക്ക് ഒരു വിധേനയും ചാഞ്ഞുപോകരുത്. നരകാഗ്നി സ്പർശിക്കുകയാവും അതിന്റെ പരിണിതഫലം.
രക്ഷകനായി തങ്ങൾക്ക് ആരുമുണ്ടാകുന്നതുമല്ല. പിന്നീട് നിങ്ങൾ സഹായിക്കപ്പെടുന്നതുമല്ല.
ഇച്ഛാനുസരണം ഖുർആൻ സൂക്തങ്ങൾ വ്യാഖ്യാനിക്കുന്ന വിഭാഗങ്ങളിൽനിന്ന് അകന്നുനിൽക്കണമെന്നും അവരോടൊന്നിച്ചിരിക്കുന്നത് നിഷിദ്ധമാണെന്നും മറ്റുകാര്യങ്ങളിൽ മുഴുകുന്നതുവരെ അവരുടെ സംസാരങ്ങൾ ശ്രദ്ധിക്കരുതെന്നും വിസ്മൃതി മൂലം അങ്ങനെ സംഭവിക്കാൻ
ഇടയായാൽ ഓർമ്മ വരുമ്പോൾ നിർബന്ധമായും അവിടം വിട്ടകലണമെന്നും
ധിക്കാരവും മത്സരവും കാണിക്കാതെയും സീമകൾ ലംഘിക്കാതെയും ശരീഅത്തിന്റെ നിർദ്ദേശങ്ങൾക്കനുസൃതം ദിനീകാര്യങ്ങളിൽ യാതൊരു ചാഞ്ചല്യവുമില്ലാതെയും നേരാംവണ്ണം പാദങ്ങൾ ഉറപ്പിച്ചു നിർത്തണമെന്നും
പിഴച്ച വിശ്വാസങ്ങളേയും ശരീരേച്ഛകളും പിന്തുടരുക നിമിത്തം അതി
ക്രമകാരികളായിത്തീർന്ന ജനസമൂഹത്തിന് കീഴൊതുങ്ങുന്നതും അവരെ പ്രശംസിക്കുന്നതും
നവീനാശയങ്ങളിൽ മൗനം അവലംബിച്ച് അവരോട് രാജിയാകുന്നതും അവരോടുള്ള അനുഭാവവും ആഭിമുഖ്യവും പുലർത്തുന്നതും വർജിക്കേണ്ടത് സത്യവിശ്വാസിക്ക് നിർബന്ധമാണെന്നും
വളരെ വ്യക്തവും സ്ഫുടവുമായി പ്രഖ്യാപിക്കുന്നവയാണ് മേൽ രണ്ടായത്തുകൾ,
ഇമാം മുസ്ലിം തന്റെ സ്വഹീഹിൽ ഉദ്ധരിച്ച ഹദീസ് പ്രസിദ്ധമാണ്; അബൂഹുറൈറ(റ)യിൽ നിന്നും നിവേ
ദനം: നബി(സ) പറഞ്ഞു: "അവസാന കാലത്ത് വർദ്ധമാനമായി വ്യാജം പറയുന്ന വലിയ നുണ
യന്മാരുണ്ടാകും. നിങ്ങളും പിതാക്കളും കേട്ടിട്ടില്ലാത്ത വർത്തമാനങ്ങളുമായി അവർ നിങ്ങളെ
സമീപിക്കും.
അപ്പോൾ നിങ്ങളെയും അവരെയും നിങ്ങൾ സൂക്ഷിച്ചുകൊള്ളുക.
അവർ നിങ്ങളെ
പിഴപ്പിക്കാതിരിക്കുകയും കുഴപ്പത്തിലാക്കാതിരിക്കുകയും ചെയ്യട്ടെ,”
മേൽ ഹദീസിലൂടെ, കള്ളം പറയുന്ന പ്രസ്തുത അസത്യവാദികളെ തിരിച്ചറിയാനുള്ള അടയാളമാണ് നബി(സ) വിശദീകരിച്ചിരിക്കുന്നത്.
ഇസ്ലാമിന്റെ അനുപേക്ഷണീയ നിയമങ്ങൾ
ഏതൊരു വിശ്വാസിക്കും വിശ്വാസികളായ പിതാക്കൾക്കും അവ്യക്തവും അജ്ഞാതവും അല്ല.
ഇസ്ലാമിക നിയമങ്ങൾ പൂർണ്ണമാക്കപ്പെട്ടതും അവ നൽകി മുസ്ലിംകളെ അല്ലാഹു അനുഗ്രഹി
ച്ചതുമാണ്. പരമ്പരാഗതമായി ലഭിച്ച ഇസ്ലാമിക വിശ്വാസങ്ങളും അനുഷ്ഠാന കർമ്മങ്ങളും
അനുവർത്തിച്ചുവരുന്ന സമകാലീന മുസ്ലിം സമൂഹത്തിൽ സ്വപിതാക്കളിൽ കാതോട് കാതോരം
വിരുദ്ധാശയങ്ങളിൽനിന്നും സ്വമതത്തെ സംരക്ഷിക്കുവാനാവശ്യമായ അറിവുകൾ സ്വാംശീകരിക്കാത്തവരായും
മുസ്ലിംകളിൽ ഒരാളും ഇല്ലെന്നതാണ് നേര്.
വസ്തുത ഇതാകുമ്പോൾ സ്വപിതാക്കളിലും സമുദായത്തിലും നിലവിലുള്ളതിന് വിപരീ
തമായ ഒരാശയവുമായി വരുന്നവർ നിസ്സംശയം ആളുകളെ വഴിപിഴപ്പിക്കുന്നവരും കുഴപ്പക്കാരും
തന്നെയാണ്.
അത്തരക്കാരെ സൂക്ഷിക്കേണ്ടതും അവരിൽനിന്നും ബഹുദൂരം അകന്നു കഴിയേണ്ടതും അനിവാര്യമാണ്. (അഥവാ
അവരുടെ പ്രസ്ഥാനത്തിന് സഹായിക്കുന്നവിധം അവരുമായി
ബന്ധപ്പെടരുത്)
നബി(സ) പറഞ്ഞതായി അനസ് (റ)വിൽ നിന്നും ഇബ്നു അസാകിർ റ
റിപ്പോർട്ടു ചെയ്യുന്നു.
: 'ബിദ്അത്തുകാരനെ കണ്ടാൽ അവന്റെ മുഖത്തുനിന്നും
നിങ്ങൾ തിരിഞ്ഞോടുക.
സർവ മുബ്തദിഉകളോടും അല്ലാഹുവിന് കോപമാണ് എന്നതാണിതിനു കാരണം
ജാബിർ (റ)ൽ നിന്ന് നിവേദനം: "അവരെ കണ്ടാൽ നിങ്ങൾ അവർക്ക് സലാം ചൊല്ലരുത്.
.' ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം: “അവർ രോഗികളായാൽ നിങ്ങളവരെ സന്ദർശിക്കുകയോ മരിച്ചാൽ
അവിടെ സന്നിഹിതരാവുകയോ ചെയ്യരുത്.'
അനസ്(റ)വിൽ നിന്ന് വീണ്ടും റിപോർട്ട്, അവരോടൊപ്പമിരിക്കുകയും ഒരുമിച്ച് ആഹരിക്കുകയും ,പഠനം ചെയ്യുകയും, അവരുമായി വിവാഹബന്ധത്തിലേർപ്പെടുകയുമരുത്.
അവരുടെമേൽ ( മയ്യത്ത്) നിസ്ക്കരിക്കുകയോ ( അവരോടൊപ്പം ജമാ അത്തായി) നിസ്കരിക്കുകയോ ചെയ്യരുത് എന്ന് ഇബ്നു
ഹിബ്ബാന്റെ രിവായത്തിലും കാണാവുന്നതാണ്.
(ഫതാവൽ അസ്ഹരിയ്യ )
അല്ലാമ അബ്ദുൽ ഖാദിറുൽ
ബഗ്ദാദി (റ) പറയുന്നു.
وإن كانت بدعته من جنس بدع المعتزلة أو الخوارج أوالروافض أو المجسمة فهو من الأمة في بعض الأحكام، وهو جواز
دفنه في مقابر المسلمين، وفي أن لا يمنع حظه من الفيء والغنيمة
إن غزا مع المسلمين، وفي أن لا يمنع من الصلاة في المساجد
وليس من الأمة في أحكام سواها، وذلك أن لا تجوز الصلاة عليه،
ولا خلفه، ولا تحل ذبيحة ولا نكاحه لامرأة سنية، ولا يحل
للسني أن يزوج المرأة منهم، إذا كانت على اعتقادهم.». (الفرق بين الفرق١١/١)
മുഅ്തസിലത്, ഖവാരിജ്, റാഫിളത്ത്,
മുജസ്സിമത് തുടങ്ങിയവരുടെ ബിദ് അ
ത്തിന്റെ വർഗ്ഗത്തിൽ പെട്ട ബിദ്അത്തുള്ള
വനാണെങ്കിൽ ചില നിയമങ്ങളിൽ അവൻ
ഈ സമുദായത്തിൽ പെട്ടവനാണ്. മുസ്ലിംകളുടെ മഖ്ബറയിൽ മറവു ചെയ്യുക,
മുസ്ലിംകളുടെ കൂടെ യുദ്ധം ചെയ്താൽ
യുദ്ധാർജിത സമ്പത്തിൽ നിന്നും ഫെ
ഇൽ നിന്നും അവരുടെ അവകാശം നൽ
കുക, പള്ളികളിൽ നിസ്കരിക്കുന്നത് തട
യാതിരിക്കുക എന്നിവയാണ് പ്രസ്തുത
നിയമങ്ങൾ,
മറ്റു വിഷയങ്ങളിൽ അവൻ
ഈ സമുദായത്തിൽ പെട്ടവനല്ല.
അവന്റെമേൽ മയ്യിത്ത് നിസ്കാരവും അവന്റെപിന്നിലുള്ള നിസ്കാരവും അനുവദനീയമല്ല,
അവൻ അറുത്തത് ഹലാലല്ല, ഒരു സുന്നിയ്യത്തായ സ്ത്രീയെ അവൻ വിവാഹം ചെയ്യാൻ പാടില്ല, സുന്നിയായ പുരുഷന് പുത്തനാശയക്കാരിയായ സ്ത്രീയെ വിഹാഹം ചെയ്യാനും പറ്റില്ല.
(അൽഫർഖു ബനൽ ഫിറഖ്: 1/11)
ഇത്രയും വിവരിച്ചത് പുത്തൻ വാദികളോട് ബന്ധം വിച്ചേദം നടത്തുന്നത് ,
എ പി ഉസ്താദ് കൊണ്ട് വന്നതാണ് എന്നും ,
അദ്ധേഹമാണ് നൂറ്റി പത്ത് സുന്നിയായി ഈ നിയമങ്ങൾ സ്വയം പടച്ചത് എന്നും മനസ്സിലാക്കിയ ചില സൈബർ ചേളാരികളുടെ അനുയായികളായി നടക്കുന്ന ചിലർ നമ്മുടെ നാട്ടിലുണ്ട്.
സൈബർ ചേളാരികളോ മറ്റോ , സ്വന്തം അനുയായികൾക്ക് പുത്തൻ വാദികളായ വഹാബി മൗദൂദികളോട് സലാം പറയുക തുടർന്ന് നിസ്കരിക്കുക എന്നത് പാടില്ലന്നും അവരെ വെടിഞ്ഞ് നിൽക്കണമെന്നും ബോധ്യപ്പെടുത്തേണ്ട ക്രമത്തിൽ ബോധ്യപെടുത്താത്തത് കൊണ്ട്. അതല്ലാം എ പി ഉസ്താദ് വന്നപ്പോൾ ഉണ്ടായ നിയമമാണ് അദ്ധേഹമാണ് ഈ വിവാദം കൊണ്ട് വന്നത് എന്ന് മനസ്സിലാക്കി പുത്തൻ വാദികൾക്ക് സലാം പറയുക. തുടർന്ന് നിസ്കരിക്കുക വിവാഹ ബന്ധം സ്ഥാപിക്കുക തുടങ്ങി കാര്യങ്ങൾ ചെയ്യുന്നവരാണ് -
ഇത്രയും വിവാധങ്ങൾ ഉണ്ടായിട്ടും പലവിധത്തിലുള്ള ലേഖനങ്ങളും ,വീഡിയോകളും ഇറക്കിയിട്ടും മേൽ കാര്യങ്ങൾ വിവരിച്ച് കൊണ്ട് ഒരു വീഡിയോ പോലും ഇറക്കുകയോ ഒരു ടെക്സ്റ്റ് പോലും എഴുതുകയോ ചെയ്തില്ല എന്ന് മാത്രമല്ല. ഇവരുടെ പ്രഭാഷണങ്ങളിൽ നിന്നും സാധാരണക്കാരായ ജനങ്ങൾ മനസ്സിലാക്കുന്നത് ഇതല്ലാം വിവാദമാക്കുന്നത് എപി ക്കാർ മാത്രമാണ് എന്നാണ്.
അത് കൊണ്ട് പറയാനുള്ളത് നിങ്ങൾ ഇതല്ലാം നിങ്ങളുടെ അനുയായികൾക്ക് മനസ്സിലാക്കി കൊടുക്കാനും വഹാബി മൗദൂദികൾക്ക് നാം സലാം പറയാൻ പാടില്ല. എന്ന നിയമമെങ്കിലും മനസ്സിലാക്കി കൊടുക്കുന്ന ലേഖനങ്ങളും യൂനിറ്റ് തല കാമ്പയിനുകളും പ്രഭാഷണങ്ങളും നടത്തി
എപി ക്കാർക്കെതിരെ ഇറക്കുന്ന ക്ലിപ്പിനേക്കാൾ, വഹാബികൾക്കെതിരെ ബന്ധവിഛേദം സാധാരണക്കാരെ ബോധ്യപെടുത്തുന്ന ക്ളിപ്പുകൾ ഇറക്കണമെന്നാണ്. ദീനീ നിയമങ്ങൾ മറച്ചുവെക്കുന്ന ഈ പരിപാടി ഒന്ന് നിർത്തണമെന്നുമാണ്.
സൈബർ ചേളാരി എഴുതുന്നു.
മുബ്തദിയുടെ മേലുള്ള മയ്യിത്ത് നിസ്‌കാരം പ്രോത്സാഹിപ്പിക്കേണ്ട സംഗതിയല്ല. തീർച്ചയായും നിരുത്സാഹപെടുത്തണം.
മുറുപടി:
നിരുത്സാസാഹപെടുത്തേണ്ട സംഗതി സമസ്തയുടെ വൈസ് പ്രസിഡണ്ട് തന്നെ ചെയ്യുകയും അത് പ്രതിഫലാർഹമാണ് പറഞ്ഞ് ക്ളിപ്പുകൾ ഇറക്കുകയും ചെയ്യുന്നത് എന്തിന് വേണ്ടിയാണ്. ?
ആരിൽ നിന്നു അച്ചാരം വാങ്ങിയത് കൊണ്ടാണ്
മുൻഗാമികളുടെ ഫത് വകളും, ഉദ്ധരിണികളും ഉദ്ധരിച്ചു സ്വന്തം അനുയായികളായ സാധാരണക്കാരെ നിങ്ങളുടെ പുസ്തക മാസികകളിൽ ലേഖനങ്ങൾ എഴുതി കൊണ്ടും പ്രഭാഷണങ്ങൾ നടത്തികൊണ്ടും ബോധവൽ കാത്തത് എന്ത് കൊണ്ടാണ് ?
അതിന് പകരം സമസ്തയുടെ പ്രസിഡണ്ട് തന്നെ ഈ പണി ചെയ്താൽ നിരുത്സാഹപെടുത്തലാണൊ പ്രോൽസാഹിപ്പിക്കലാണോ ഉണ്ടാവുന്നത്?
കടമുള്ളവന്റെ മേലിൽ പോലും മയ്യിത്ത് നിസ്കരിക്കാതെ മാറി നിന്ന മുത്ത് നബി(സ)യുടെ അനുയായികളല്ലെ നാം.
പുത്തൻ വാദികൾക്ക് മയ്യിത്ത് നിസ്കരിക്കരുത് എന്ന സമസ്ത നേതാക്കളുടെ ഫത് വകളും പണ്ഡിത തീരുമാനങ്ങളും കാറ്റിൽ പറത്തുകയല്ലെ വൈസ് പ്രസിഡണ്ട് ചെയതിരിക്കുന്നത്?
മറുപടിയുണ്ടോ നിങ്ങൾക്ക് ???
സൈബർ ചേളാരി എഴുതുന്നു.
എന്നാൽ ഫർള് കിഫ ആയത് കൊണ്ട് ഒരാൾ നിസ്ക്കരിച്ചാൽ ഫർള് കിഫ വീടുമെങ്കിലും മറ്റൊരാൾ നിസ്ക്കരിച്ചാൽ ഫർളിന്റെ കൂലി കിട്ടും.
മറുപടി :
പ്രോത്സാഹിപ്പിക്കേണ്ട സംഗതിയല്ല. തീർച്ചയായും നിരുത്സാഹപെടുത്തണം.
എന്ന് നിങ്ങൾ പറഞ്ഞ കാര്യത്തിന് പ്രതിഫലം ലഭിക്കുന്നത് എങ്ങനെ
പ്രതിഫലം ലഭിക്കുന്ന കാര്യത്തെ
പ്രോത്സാഹിപ്പിക്കേണ്ട സംഗതിയല്ല. തീർച്ചയായും നിരുത്സാഹപെടുത്തണം.
എന്ന വൈരുദ്ധ്യത്തെ എങ്ങനെ യോജിപ്പിക്കും എന്ന് സ്വന്തം അനുയായികൾക്ക് എങ്കിലും ഒന്ന് വ്യക്തമാക്കി കൊടുക്കുക.
സൈബർ ചേളാരി എഴുതുന്നു
അതിന്റെ പേരിൽ ആരേയും ക്രൂശിക്കേണ്ടതില്ല.
ഉത്തരം
ആരെയും ക്രൂശിച്ചിട്ടില്ല
സമസ്തയിലെ പണ്ഡതന്മാരുടെ ഫത് വകളും മുൻ ഗാമികളായ പണ്ഡിതന്മാരുടെ ഉദ്ധരിണികളും മറച്ച് വെക്കാതെ സ്വന്തം അനുയായികൾക്കും മറ്റുജനങ്ങൾക്കും പറഞ്ഞു കൊടുക്കണമെന്നും പറഞ്ഞിട്ടേയുള്ളു.
പുത്തൻ വാദിക്ക് മയ്യിത്ത് നിസ്കരിക്കരുത് എന്ന സമസ്ത ഫത് വകളും നിരുൽസാഹപെടുത്തണം
എന്നും ,പ്രോത്സാഹിപ്പിക്കരുത് എന്നും
നിങ്ങൾ തന്നെ ഇപ്പോൾ സമ്മതിച്ചിരിക്കെ
സമസ്തയുടെ തീരുമാനത്തെയും ഫത് വകളെയും കാറ്റിൽ പറത്തി സമസ്ത വൈസ് പ്രസിഡണ്ട് തന്നെ മുതിർന്ന വഹാബി ജീവൻ പോയപ്പോൾ ആശ്വസിപ്പിക്കാനും മയ്യിത്ത് നിസ്കാരിക്കാനും പോയത് എന്തിന്?
എന്ന് ചോദിച്ചിട്ടേയുള്ളു.
വൈസ് പ്രസിഡണ്ട് തന്നെ ഇങ്ങനെ പോവുമ്പോൾ അതൊന്നും നിരുൽസാഹപ്പെടുത്തേണ്ടതില്ല എന്ന് മനസ്സിലാക്കി അനുയായികൾ കൂട്ടമായി പോവാൻ സാധ്യതയുള്ളത് കൊണ്ട് പറഞ്ഞന്നേയുള്ളു.
സൈബർ ചേളാരി എഴുതുന്നു.
അത് പോലെ തന്നെ അത് ഹറാമാണെന്ന് വിധിയും പറയാൻ പാടില്ല. ഇത്രയേ സമസ്തക്കാർ പറഞ്ഞിട്ടുള്ളു.
മറുപടി
അത് ചെയ്യരുത് എന്ന് വെക്തമായി ജനങ്ങളോട് പറയുകയോ
അത് സമസ്തയുടെ മുൻഗാമികളായ ശംസുൽ ഉലമ ഇ കെ ഉസ്താദ് , ഇമാം ശാലിയാത്തി തുടങ്ങി പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട് എന്ന സത്യം സ്വന്തം അനുയായികളോട് ശക്തിയായി പറയാൻ നിങ്ങൾ മടിക്കുന്നുണ്ട് എന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്.
അത് കൊണ്ടാണ് നിങ്ങളുടേ അനുയായികൾ മുജാഹിദുകൾ ക്ക് സലാം ചൊല്ലുകയും അവരെ തുടർന്നു നിസ്കരിക്കുകയും ഇതിനെല്ലാം വിരുദ്ധം പറഞ്ഞത് എ പി യാ ണ് എന്ന് മനസ്സിലാക്കി പറഞ്ഞുകൊണ്ടിരിക്കുന്നത്.
അതൊന്ന് തിരുത്തി കൊടുക്കാൻ നിങ്ങൾ തയാറാവുമോ?
പുത്തൻ വാദിക്ക് മയ്യിത്ത് നിസ്കരിക്കൽ വിധിയെന്ത് എന്ന് ചോദിച്ചപ്പോൾ
സമസ്തയുടെ മുൻകാല പണ്ഡിതനും ആധികാരിക മുഫ്തിയുമായ കൊയപ്പ കുഞ്ഞായിൻ മുസ് ലിയാർ പറഞ്ഞത് മാത്രമെ ഞ്ഞങ്ങൾ പറഞ്ഞിട്ടുള്ളു.
ആ ഫത് വ തഴെ നൽകുന്നു.
'സമസ്തയുടെ പ്രധാന മുഫ്തിയും വൈസ് പ്രസിഡന്റും ആയിരുന്ന അല്‍ആലിമുല്‍ഫാളില്‍ മൗലാനാ ടി കുഞ്ഞായിന്‍ മുസ്‌ലിയാര്‍(മുദര്‍രിസ്, വെളിമുക്ക്) അവര്‍കളുടെ ഫത്‌വ:
മൗദൂദി തുടങ്ങിയ വിഭാഗക്കാര്‍ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅഃയെ വിട്ടു വ്യതിചലിച്ചവരാണെന്ന് അവരുടെ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് അറിയപ്പെട്ടതാണല്ലോ. ഹദീസുകളിലും പ്രബലരായ ഇമാമുകളുടെ ഖൗലുകളിലും അവരുമായി സഹകരിക്കരുതെന്നും അവരുമായി സംസാരം കൊണ്ടും സലാം കൊണ്ടും ആരംഭിക്കരുതെന്നും
അവര്‍ മരിച്ചാല്‍ അവരുടെ ജനാസയില്‍ പങ്കെടുക്കരുതെന്നും മറ്റെല്ലാപ്രകാരത്തിലും അവരുമായി അകന്നു നില്‍ക്കണമെന്നും പറഞ്ഞിട്ടുണ്ട്. നഹ്‌യിന്റെ(വിരോധത്തിന്റെ) മര്‍തബയില്‍ ഏറ്റവും താഴ്ന്ന മര്‍തബ കറാഹത്താണ്. മുബ്തദിഉകളുടെ പേരില്‍ മയ്യിത്ത് നിസ്‌കരിക്കുന്നതു കറാഹത്തെങ്കിലും ആകാതെ തരമില്ല.
മുബ്ദതദിഉകളെ തുടരല്‍ കറാഹത്താണെന്നു ഫിഖ്ഹ് കിതാബുകളില്‍ വിവരിച്ച സ്ഥലത്ത് ഖയ്‌റിന്റെയും സ്വലാഹിന്റെയും അഹ്‌ലുകാര്‍ അവരെ(മുബ്തദിഉകളെ) തുടര്‍ന്നു നിസ്‌കരിക്കുന്നത് ഹറാമാണെന്നു പറഞ്ഞിട്ടുണ്ട്.
സാധാരണ ജനങ്ങള്‍ക്ക് അവരോടു നല്ല വിചാരം ഉണ്ടാക്കിത്തീര്‍ക്കുന്നതാണെന്നതാണ് അതിനു കാരണമായി പറയുന്നത്.
അപ്പോള്‍ അവരുടെ മേല്‍ മയ്യിത്ത് നിസ്‌കരിക്കുന്നതും, ഖയ്‌റിന്റെയും ,സ്വലാഹിന്റെയും അഹ്‌ലുകാരുടെമേല്‍ ഹറാമായിരിക്കേണ്ടതാണ്. തുടരല്‍ ഹറാമായതിനു പറഞ്ഞ കാരണം ഇവിടെയുമുള്ളതുകൊണ്ട് ഇതും(മയ്യിത്ത് നിസ്‌കരിക്കുന്നതും) ഹറാമായിരിക്കേണ്ടതാണ്.
ﻭ في البحريمي عن البرماوي ما نصه ﻳﺤﺮﻡ ﻋﻠﻰ ﺃﻫﻞ ﺍﻟﺼﻼﺡ ﻭﺍﻟﺨﻴﺮ ﺍﻟﺼﻼﺓ ﺧﻠﻒ ﺍﻟﻔﺎﺳﻖ ،
ﻭﺍﻟﻤﺒﺘﺪﻉ ﻭﻧﺤﻮﻫﻤﺎ ؛ ﻷﻧﻪ ﻳﺤﻤﻞ ﺍﻟﻨﺎﺱ ﻋﻠﻰ ﺗﺤﺴﻴﻦ
ﺍﻟﻈﻦ ﺑﻬﻢ اه شرواني
وبحث الاذرعي حرمة الاقتداء باالمبتدع علي عالم شهير فإنه سبب لاغواء العوام ببدعته اه شرح بافضل
ബർമാവി (റ)യിൽ നിന്നും ബുജൈരിമി യിൽ ഇങ്ങനെയുണ്ട്
തെമ്മാടിയുടെയും
പുത്തൻവാദിയുടെയും
അവരെപോലോത്തവരുടേയും
പിന്നിൽ നിന്ന് നിസ്കരിക്കൽ
പുണ്യവാളന്മാർക്ക്
നിഷിദ്ധമാണ്.
കാരണം നല്ലവർ അവരോട്
തുടർന്ന് നിസ്കരിക്കുന്നത്
അവരെ പറ്റി നല്ല ധാരണ ജനങ്ങളിൽ ഉണ്ടാക്കുന്നതാണ് . (ശർവാനി )
പുത്തൻ വാദിയെ തുടർന്ന് നിസ്കരിക്കൽ ഹറാമാണന്ന് അദ്റഇ ഇമാം ചർച്ച ചെയ്തിട്ടുണ്ട്.
കാരണം അവന്റ ബിദ്അത്ത് കൊണ്ട് സാധാരണ കാരനെ പിഴപ്പിക്കാൻ അത് കാരണമാണ് എന്നതാണ് (ശറഹു ബാഫള് ൽ )
പ്രശസ്തരായ പണ്ഡിതന്റെ മേൽ
തുടരൽ ഹറാമായതിന്ന് പറഞ്ഞ കാരണം ഇവിടെയും ഉള്ളത് കൊണ്ട്
ഇവിടെയും ഹറാമാവേണ്ടതാണ്
ടി. കുഞ്ഞായിന്‍ മുസ്‌ലിയാര്‍.
കുഞ്ഞായിന്‍ മുസ്‌ലിയാര്‍
പറഞ്ഞത് തന്നെയാണ് ഞങ്ങളും പറഞ്ഞിട്ടുള്ളു എന്ന് ഒന്ന് കൂടി അറിയിക്കുന്നു.
സൈബർ ചേളാരി എഴുതുന്നു.
ബഹുമാനപ്പെട്ട നാട്ടിക ഉസ്താദിന്റെ ഒരു മുഖാമുഖ പരിപാടിയിലെ ചോദ്യ ഉത്തരങ്ങൾ സമസ്ത സൈബർ പോരാളി പേജിൽ പോസ്റ്റ് ചെയ്തിരിന്നു
അതിനെ ചോദ്യം ചെയ്ത് കൊണ്ട് അലവി സഖാഫിയെ പോലെയുള്ള ചില വിഘടിത തലേക്കെട്ടുകാർ രംഗത്ത് വന്ന് ,
മറുപടി
സമസ്തയിലെ ഇ കെ ഉസ്താദക്കമുള്ള
പണ്ഡിതന്മാർ പുത്തൻ വാദികൾക്ക് മയ്യിത്ത് നിസ്കരിക്കരുത് എന്ന് പറഞ്ഞത്
മറച്ച് വെച്ച് അത് ജനങ്ങളോട് പറയാതെ
വൈസ് പ്രസിഡണ്ട് തന്നെ നിസ്കരിച്ചതിനെ ന്യായീകരിക്കാൻ വേണ്ടിയാണ് നാട്ടികയുടെ വോയ്സ് പ്രചരിപ്പിച്ചത് '
പുത്തൻ വാദികൾക്ക് മയ്യിത്ത് നിസ്കരിക്കരുത് എന്ന് പറഞ്ഞത് വ്യക്തമായി പറഞ്ഞു കൊടുക്കാതെ
മേൽ വോയ്സ് മാത്രം പ്രചരിപ്പിക്കുകയും
നിസ്കരിക്കരുത് എന്ന സമസ്ത നേതാക്കളുടെ ഫത് വകൾ കാറ്റിൽ പറത്തി
വൈസ് പ്രസിഡണ്ട് തന്നെ നിസ്കരിക്കുകയും ചെയ്തപ്പോൾ ഇവരുടെ മേൽ മയ്യിത്ത് നിസ്കരിക്കുന്നത് കുഴപ്പമില്ല എന്ന് ജനങ്ങൾ തെറ്റിദ്ധരിക്കുന്നത് കൊണ്ട് സുന്നി പോരാളികൾ രംഗത്ത് വരേണ്ടി വന്നു.
പുത്തൻ വാദിക്ക് മയ്യിത്ത് നിസ്കരിക്കുന്നത് എന്താണ് വിധി എന്ന് സമസ്തയുടെ ആധികാരിക മുഫ്തി കുഞ്ഞായിൻ മുസ് ലിയാർ പറഞ്ഞത് മാത്രമാണ് ഞങ്ങൾ പറഞ്ഞത്.
അതിനെതിരെ നാട്ടികയല്ല ,ആര് പറഞ്ഞാലും പരസ്യമായി നിസ്കരിച്ച് സമസ്ത പണ്ഡിതമാരുടെ ഫത് വ യെ കാറ്റിൽ പറത്തിയാൽ അത് സുന്നി പോരാളികൾ ജനങ്ങളെ ബോധ്യപെടുത്തുക തന്നെ ചെയ്യും.
സൈബർ ചേളാരി എഴുതുന്നു.
നാട്ടിക ഉസ്താദ് തെളിവ് സഹിതം പറഞ്ഞ വിഷയം പൊട്ടത്തരമാണ് എന്ന് പറഞ്ഞ് വലിയ വിവരമുള്ളവനായി അഹങ്കരിച്ച് രംഗത്ത് വന്നു.
മറുപടി:
സമസ്തയുടെ ആധികാരിക മുഫ്തി കുഞ്ഞായിൻ മുസ് ലിയാർക്ക് ലഭിക്കാത്ത തെളിവ് ഒരാൾക്കും കിട്ടുകയില്ല.
ഇത് വരെ കഴിഞ്ഞകാല പണ്ഡിതന്മാർ ആരും ആഫത് വയേയും വിധിയേയും എതിർത്തിട്ടില്ല.
:............
സൈബർ ചേളാരി എഴുതുന്നു.
ഇവർ പറഞ്ഞ വാദങ്ങൾ നമുക്ക് പരിശോധിക്കാം..
ചിലർ ആയത്ത് ഓതി ഹദീസ് ഓതി മുജാഹിദിനെതിരെ പറഞ്ഞു. അതിലുന്നും അഭിപ്രായ വ്യത്യാസമില്ല.
സമസ്ത കേരള ജംഇയ്യതുൽ ഉലമ രൂപീകരിച്ചത് പുത്തൻ വാദികളുടെ പൊള്ളത്തരങ്ങൾ ജനങ്ങൾക്ക് മനസിലാക്കി കൊടുക്കാനും അഹ്ലു സുന്നത്ത് വൽ ജമാ അത്ത് ഫുഖഹാക്കൾ പറഞ്ഞ് തന്ന നിലപാടുകൾ കേരളത്തിൽ നില നിർത്താനും വേണ്ടിയാണ്. സമസ്തയുടെ നിലപാട് ഫുഖഹാക്കളുടെ നിലപാട് അതാണ് അഹ് ലു സുന്നത്തിന്റെ അടിത്തറ. അത് കൊണ്ട് തന്നെ ഫുഖഹാക്കളാണ് മുബ്തദ് ഇകളോട് എങ്ങനെ പെരുമാറണം?സലാം പറയണോ ?വേണ്ടയോ? മയ്യിത്ത് നിസ്ക്കരിക്കാൻ പറ്റുമൊ ?ഇല്ലയൊ? എന്ന് പഠിപ്പിച്ച് തന്നിട്ടുള്ളത്. സമസ്ത എന്നും ഫുഖഹാക്കൾ പറഞ്ഞിടത്താണ് നിൽക്കാറ് സ്വന്തമായ് ഇജ്തിഹാദ് ചെയ്യാറില്ല.
മറുപടി :
അത് ഒരോ നാട്ടിലുമുള്ള സ്വന്തം അനുയായികളായ സാധാരണക്കാർക്ക് ഒന്ന് പറഞ്ഞ് പഠിപിച്ചു കൊടുക്കുക.
കാരണം അവരെല്ലാം ഈ ബന്ധവിഛേദം ചെയ്യണം എന്നത് എപി ഉസ്താദ് കൊണ്ട് വന്നതാണന്ന് മനസ്സിലാക്കിയിരിക്കുന്നു.
അതിന്റെ കാരണം ഒരോ നാട്ടിലുമുള്ള സ്വന്തം അനുയായികളായ സാധാരണക്കാർക്ക് ഒന്ന് പറഞ്ഞ് പഠിപിച്ചു കൊടുക്കാതിരിക്കുകയും,
ചിലപ്പോൾ വൈസ് പ്രസിഡണ്ട്മാർ വരെ
പുത്തൻ വാദികൾ മരിച്ചിടത്ത് ചെന്ന് മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നൽകുമ്പോൾ അനുയായികൾ അതല്ലാം പുണ്യവും പ്രോൽസാഹിപ്പിക്കപ്പെടേണ്ടതാണന്നും മനസ്സിലാക്കുകയു ചെയ്യുന്നു എന്നതാണ്.
മാത്രമല്ല പുത്തൻ വാദികളെ പറ്റി നല്ല ധരണയുണ്ടാക്കുന്ന പ്രവർത്തികൾ സുക്ഷിക്കണമെന്നും അവരെ വെടിയണമെന്നും എല്ലാ പണ്ഡിതന്മാരും ഫുഖഹാക്കളും പറഞ്ഞതുമാണ്
അത് തുഹ്ഫ , നിഹായ തുടങ്ങീ ഗ്രന്ഥത്തിലുമുണ്ട്
..................
സൈബർ ചേളാരി എഴുതുന്നു.
എല്ലാ വിഘടിത പോയത്തക്കാർക്കും പറയാനുണ്ടായിരുന്നത് ശംസുൽ ഉലമയുടേയും കണ്ണിയത്ത് ഉസ്താദിന്റെ ഫത് വകൾ മാത്രമായിരുന്നു. അതിന് പുറമെ ഇമാമുമാർ പേരിൽ തട്ടിപ്പ് നടത്തിയതും ആണ് അവർ പ്രചരിപ്പിച്ചത്.
എനി നമുക്ക് പണ്ഡിതൻമാരുടെ ഫത് വയെ കുറിച്ച് അറിയണം. ഫത്വയും മസ്അലയും രണ്ടാണ്.
ശംസുൽ ഉലമ കൊടുത്തത് ഫത് വയാണ് നാട്ടിക ഉസ്താദ് പറഞ്ഞത് മസ്അലയാണ്.
മറുപടി
ആരാണ് തട്ടിപ്പ് നടത്തുന്നത് എന്ന് നമുക്ക് നോക്കാം
ഫത് വയും മസ്അലയും രണ്ടാണ് എന്നത് പോട്ടത്തരമാണ്.
കാരണം ഇമാം ജുർജാനി (റ)പറയുന്നു.
اﻹﻓﺘﺎء: *ﺑﻴﺎﻥ ﺣﻜﻢ اﻟﻤﺴﺄﻟﺔ*...التعريفات للعلامة الجرجاني رحمه الله تعالى 1/32
ഒരു മസ്അലയുടെ ഹുക്മ് ( വിധി) വിവരിക്കലാണ് ഫത് വ നൽകൽ
(തഅരീ ഫാത്ത് 1 /32)
ഇതിൽ നിന്നും ഫത് വയും മസ്അലയും രണ്ടാണ് എന്ന വാദം ശരിയല്ല എന്ന് മനസ്സിലാക്കാം
സൈബർ ചേളാരി എഴുതുന്നു.
ഒരു മുഫ്തി അതും 4 മദ്ഹബ് അനുസരിച്ച് ഫത്വ കൊടുക്കാൻ പറ്റുന്ന മുഫ്തി ഒരു ഫത്വ കൊടുത്താൽ ഒരു നാടിന് ആണെങ്കിൽ ആ നാട്ടിലാണ് ആ ഫത്വ ബാധകമാവുക. ഒരു വ്യക്തിക്ക് കൊടുത്താൽ ആ വ്യക്തിക്കാണ് ഫത്വ ബാധകമാവുക.
മറുപടി:
ഈ വാധത്തിന് വ്യക്തമായ ഒരു രേഖകൊണ്ട് വരിക അതിന് ശേഷം ബാക്കി പറയാം.
ഈ വാദമനുസരിച്ച് ഇമാം ഇബ്നു ഹജർ (റ) ഇമാം റംലി (റ) ഫതാവ ന്നവവി തുടങ്ങി നിരവധി പണ്ഡിതൻമാരുടെ ഫത് വകൾ അവലംഭിക്കാൻ പാടില്ല എന്നും ആ ഫത്വകൾ അവരുടെ നാട്ടുകാർക്കോ വ്യക്തികൾക്കോ മാത്രമെ ബാധകമാവു എന്ന് വരും.
ഈ ഇമാമുമാരുടെ ഫത് വകൾ നമ്മുടെ നാട്ടുകാർക്കും നമുക്കും അവലംബിക്കാനോ സ്വീകരിക്കാനോ പറ്റില്ല എന്നും വരും
അത് നമ്മുടെ ഇത് വരെയുള്ള കീഴ് വഴക്കത്തിനും എതിരുമാണ്
കാരണം നമ്മുടെ ഉസ്താദുമാരും മറ്റും ആ
ഫത് വകൾ അവലംബിച്ചു മസ്അല പറയുന്നവരായിരുന്നു.
സൈബർ ചേളാരി എഴുതുന്നു.
ഇനി ശംസുൽ ഉലമ ഫത്വയിൽ പറഞ്ഞത് പച്ച ഹറാമ് എന്നല്ല ചെയ്യാതിരുക്കുക എന്നാണ്. വിധി വ്യക്തമാക്കി ഹറാം എന്ന് പറഞ്ഞിട്ടില്ല.
മറുപടി:
ഏതായാലും ചെയ്യരുത് എന്നാണ് പറഞ്ഞത്
ചെയ്യണമെന്ന് പറഞ്ഞിട്ടില്ല.
ശംസുൽ ഉലമയുടെ ഫത് വ കാറ്റിൽ പറത്തി സമസ്തയുടെ പ്രാധാനികൾ തന്നെ പരസ്യമായി നിസ്കരിച്ച് കൊണ്ട് ശംസുൽ ഉലമയുടെ ആദർശം നിങ്ങൾ തള്ളുകയല്ലേ ചെയ്യുന്നത്?
ശംസുൽ ഉലമയുടെ ഫത് വ താഴെ ചേർക്കുന്നു.
അത് ഏത് കാലത്തേക്കാണന്നും, ഏത് നാട്ടിലേക്കാണന്നും ഏത് വ്യക്തിക്കാണന്നും പറഞ്ഞ് തന്നാൽ നന്നായിരുന്നു.
സമസ്ത (മുന്‍)സെക്രട്ടറി ഇ കെ അബൂബക്കര്‍ മുസ്‌ലിയാരുടെ
ഫത്‌വ:
ചോദ്യം:
അടുത്ത കാലത്തായി ഉടലെടുത്ത
മൗദൂദി പാർട്ടിയിൽ പെട്ട ആളുകളുമായി
മുസ്ലിംകൾ എങ്ങനെയല്ലാമാണ് പെരുമാറേണ്ടത് ?
അവർ മരിച്ചാൽ ജനാസയുടെ അടുത്ത് ഹാജറാവുകയും,
മയ്യിത്ത് നമസ്കരിക്കുകയും ചെയ്യുന്നത് അനുവദനീയമാണോ?
സുന്നികളുടെ ജുമുഅ പള്ളികളിൽ വെച്ച്
അവാമും ഖവാസ്വുകളും ( സാധാരണ ജനങ്ങളും പ്രധാനികളും )
കൂടി ചേർന്ന് കൊണ്ട് ജനങ്ങൾക്ക് വിശ്വാസയോഗ്യരായ മുദരിസുകൾ പോലെയുള്ളവർ ഇമാമായി
അവരുടെ മേൽ മയ്യിത്ത് നിസ്കരിക്കുന്നതിന്റെ ഹുക് മെന്ത്?
1. കേരളത്തിലെ പ്രധാനപ്പെട്ട ആലിമീങ്ങള്‍ മൗദൂദിയുടെ പ്രസിദ്ധീകരണങ്ങളും മറ്റും പരിശോധിച്ച് അവരെ സംബന്ധിച്ച് കടുത്ത മുബ്തദിഉകളാണെന്നു തീര്‍പ്പ് ചെയ്തിരിക്കുന്നു. മുബ്തദിഉകളെ എല്ലാവിധത്തിലും വര്‍ജിക്കേണ്ടതാണെന്ന ഹുക്മ് പ്രസിദ്ധവുമാണ്.
ഇമാം നവവി(റ) പറയുന്നു: ”മുബ്തദിഉകളുടെ മേല്‍ സലാം ചൊല്ലുകയും മടക്കുകയും ചെയ്യാതിരിക്കേണ്ടതാണ്.” ഇപ്രകാരം ഇമാം ബുഖാരിയും മറ്റു പല ഉലമാക്കളും പ്രസ്താവിച്ചിട്ടുണ്ട് (അദ്കാര്‍- പുറം: 206).
2. അവര്‍ മരിച്ചാല്‍ അവരുടെ മേല്‍ മയ്യിത്ത് നിസ്‌കരിക്കാനോ ജനാസയില്‍ പങ്കുകൊള്ളാനോ പാടുള്ളതല്ല.
മുഹ്‌യിസ്സുന്നത്തി വദ്ദീന്‍ അബ്ദുല്‍ഖാദിര്‍ ജീലാനി(ഖ.സി) പറയുന്നു: വിശ്വാസികള്‍ സുന്നത്തിനെ പിന്‍പറ്റുകയും, മുബ്തദിഉകള്‍ പിഴച്ചവരാണെന്നു വിശ്വസിച്ചുകൊണ്ട് അവരെ അനുകരിക്കുകയോ അടുത്തുപെരുമാറുകയോ അവര്‍ക്കു സലാം പറയുകയോ അവരുമായി ഒന്നിച്ചിരിക്കുകയോ അടുക്കുകയോ ആഘോഷങ്ങളില്‍ അനുമോദിക്കുകയോ പേരു പറയുമ്പോള്‍ കൃപ തേടുകയോ ചെയ്യാതിരിക്കേണ്ടതും അവരുമായി വേര്‍പ്പെട്ട് അല്ലാഹുവിന്റെ ദീനിന്റെ വിഷയത്തില്‍ ശത്രുത കാണിക്കേണ്ടതുമാണ്(ഗുന്‍യത്ത്- പുറം: 89, 90).
3. മേല്‍ വിവരിച്ച രണ്ടു വസ്തുതകളില്‍ നിന്നു മൂന്നാമതായി പറയപ്പെട്ട മുദര്‍രിസ് പോലുള്ളവരെ പിരിച്ചുവിടേണ്ടതാണെന്നും അവര്‍ ളാല്ലും മുളില്ലുമാണെന്നും(പിഴച്ചവരും പിഴപ്പിക്കുന്നവരും) വ്യക്തമാകുന്നതാണ്- ഇ കെ അബൂബക്കര്‍ മുസ്‌ലിയാര്‍(റദ്ദുല്‍മൗദൂദിയ്യ: 40, 41).
ഇവിടെ ശംസുൽ ഉലമ യോട് അനുവദനീയമാണോ എന്ന വിധിയാണ് ചോദിച്ചിരിക്കുന്നത്
അതിന്ന് അവരുടെ മറുപടി
മുബ്തദിഉകളെ എല്ലാവിധത്തിലും വര്‍ജിക്കേണ്ടതാണെന്ന ഹുക്മ് പ്രസിദ്ധവുമാണ്.
അവര്‍ മരിച്ചാല്‍ അവരുടെ മേല്‍ മയ്യിത്ത് നിസ്‌കരിക്കാനോ ജനാസയില്‍ പങ്കുകൊള്ളാനോ പാടുള്ളതല്ല.
എന്നും
സുന്നികളുടെ ജുമുഅ പള്ളി കളിൽ വെച്ച്
അവാമും ഖവാ സ്വുകളും ( സാധാരണ ജനങ്ങളും പ്രധാനികളും )
കൂടി ചേർന്ന് കൊണ്ട് ജനങ്ങൾക്ക് വിശ്വാസയോഗ്യരായ മുദരിസുകൾ പോലെയുള്ളവർ ഇമാമായി
അവരുടെ മേൽ മയ്യിത്ത് നിസ്കരിക്കുന്നതിന്റെ ഹുക് മെന്ത്?
എന്ന ചോദ്യത്തിന്,
മേല്‍ വിവരിച്ച രണ്ടു വസ്തുതകളില്‍ നിന്നു മൂന്നാമതായി പറയപ്പെട്ട മുദര്‍രിസ് പോലുള്ളവരെ പിരിച്ചുവിടേണ്ടതാണെന്നും അവര്‍ ളാല്ലും മുളില്ലുമാണെന്നും(പിഴച്ചവരും പിഴപ്പിക്കുന്നവരും) വ്യക്തമാകുന്നതാണ്-
എന്നുമാണ്
ഇതിൽ നിന്നും പകൽ വെളിച്ചം പോലെ കാര്യങ്ങൾ വ്യക്തമാണ്
ഇതിൽ , ഉഗാണ്ടയിലെ കാര്യമല്ല ചോദിച്ചത്...... കേരളത്തിലെ മൗദൂദികളെ പോലെയുള്ള പുത്തൻ വാദികളുടെ കാര്യം തന്നെയാണ്.
ശംസുൽ ഉലമയുടെ ഈ ഫത്വയും ഹുക്മും സ്വീകരിക്കാതിരിക്കാൻ എന്ത് സാഹചര്യ മാ ണ് മാറിയിട്ടുള്ളത്
സൈബർ ചേളാരി എഴുതുന്നു.
ഇനി കുഞ്ഞായിൻ മുസ്ലിയാരുടെ ഫത്വ വയിലും പറഞ്ഞത് മയ്യിത്ത് നിസ്കാരം കറാഹത്താകാതിരിക്കാൻ തരമില്ല എന്നാണ്. ഹറാമാണ് എന്ന് പറഞ്ഞില്ല. വ്യക്തമായ വിധി പറഞ്ഞില്ല.
മറുപടി
ബഹുമാനപെട്ടകുഞ്ഞായിൻ മുസ് ലിയാരോട് رحمه الله ونفعنا بعلومه
പുത്തൻ വാദികൾക്ക് മയ്യിത്ത് നിസ്കരിക്കുന്നതിന്റെ വിധി ചോദിച്ചപ്പോൾ അവരുടെ മറുപടിയായി
ഫത് വയിലുള്ളത് , പുത്തൻ വാദിയുടെ മേൽ മയ്യിത്ത് നിസ്കരിക്കണമെന്നല്ല
മറിച്ച് അവരെ തുടർന്ന് ഫർള് കിഫയായ ജമാഅത്ത് നിസ്കാരത്തിൽ പുത്തൻ വാദിയെ തുടർന്ന് നിസ്കരിക്കൽ സാധാരണക്കാർക്ക് കറാഹത്തും , പണ്ഡിതന്മാരെ പോലൊത്തവർക്ക് ഹറാമുമാണന്ന് ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ പറഞ്ഞത് കൊണ്ട്
പുത്തൻ വാദിക്കുള്ള മയ്യിത്ത് നിസ്കാരവും
സാധാരണക്കാർക്ക് കറാഹത്തായിരിക്കേണ്ടതും പണ്ഡിതൻമാർക്ക് ഹറാമുമായി രിക്കേണ്ടതുമാണ്. എന്നാണ്
ഇതിൽ നിന്നും ചെറിയ ബുദ്ധിയുള്ളവർക്കും പോലും മനസ്സിലാവുന്നത് മാത്രമെ ഞങ്ങൾ പറഞ്ഞിട്ടുള്ളു.
കുഞ്ഞായീൻ മുസ് ലിയാരുടെ ഫത് വ മുകളിൽ പറഞ്ഞു പോയി അത് ഒന്നുകൂടി നോക്കുക.
അതിന്റെ ചില ഭാഗങ്ങൾ താഴെ നൽകുന്നു
മുബ്ദതദിഉകളെ തുടരല്‍ കറാഹത്താണെന്നു ഫിഖ്ഹ് കിതാബുകളില്‍ വിവരിച്ച സ്ഥലത്ത് ഖയ്‌റിന്റെയും സ്വലാഹിന്റെയും അഹ്‌ലുകാര്‍ അവരെ(മുബ്തദിഉകളെ) തുടര്‍ന്നു നിസ്‌കരിക്കുന്നത് ഹറാമാണെന്നു പറഞ്ഞിട്ടുണ്ട്.
സാധാരണ ജനങ്ങള്‍ക്ക് അവരോടു നല്ല വിചാരം ഉണ്ടാക്കിത്തീര്‍ക്കുന്നതാണെന്നതാണ് അതിനു കാരണമായി പറയുന്നത്.
അപ്പോള്‍ അവരുടെമേല്‍ മയ്യിത്ത് നിസ്‌കരിക്കുന്നതും ഖയ്‌റിന്റെയും സ്വലാഹിന്റെയും അഹ്‌ലുകാരുടെമേല്‍ ഹറാമായിരിക്കേണ്ടതാണ്. തുടരല്‍ ഹറാമായതിനു പറഞ്ഞ കാരണം ഇവിടെയുമുള്ളതുകൊണ്ട് ഇതും(മയ്യിത്ത് നിസ്‌കരിക്കുന്നതും) ഹറാമായിരിക്കേണ്ടതാണ്.
ﻭ في البحريمي عن البرماوي ما نصه ﻳﺤﺮﻡ ﻋﻠﻰ ﺃﻫﻞ ﺍﻟﺼﻼﺡ ﻭﺍﻟﺨﻴﺮ ﺍﻟﺼﻼﺓ ﺧﻠﻒ ﺍﻟﻔﺎﺳﻖ ،
ﻭﺍﻟﻤﺒﺘﺪﻉ ﻭﻧﺤﻮﻫﻤﺎ ؛ ﻷﻧﻪ ﻳﺤﻤﻞ ﺍﻟﻨﺎﺱ ﻋﻠﻰ ﺗﺤﺴﻴﻦ
ﺍﻟﻈﻦ ﺑﻬﻢ اه شرواني
وبحث الاذرعي حرمة الاقتداء باالمبتدع علي عالم شهير فإنه سبب لاغواء العوام ببدعته اه شرح بافضل
ബർമാവി (റ)യിൽ നിന്നും ബുജൈരിമി യിൽ ഇങ്ങനെയുണ്ട്
തെമ്മാടിയുടെയും
പുത്തൻവാദിയുടെയും
അവരെപോലോത്തവരുടേയും
പിന്നിൽ നിന്ന് നിസ്കരിക്കൽ പുണ്യവാളന്മാർക്ക്
നിഷിദ്ദമാണ്.
കാരണം നല്ലവർ അവരോട്
തുടർന്ന് നിസ്കരിക്കുന്നത്
അവരെ പറ്റി നല്ല ധാരണ ജനങ്ങളിൽ ഉണ്ടാക്കുന്നതാണ് . (ശർവാനി )
പുത്തൻ വാദിയെ തുടർന്ന് നിസ്കരിക്കൽ ഹറാമാണന്ന് അദ്റഇ ഇമാം ചർച്ച ചെയ്തിട്ടുണ്ട്.
കാരണം അവന്റ ബിദ്അത്ത് കൊണ്ട് സാധാരണ കാരനെ പിഴപ്പിക്കാൻ അത് കാരണമാണ് എന്നതാണ് (ശറഹു ബാഫള് ൽ )
പ്രശസ്തരായ പണ്ഡിതന്റെ മേൽ
തുടരൽ ഹറാമായതിന്ന് പറഞ്ഞ കാരണം ഇവിടെയും ഉള്ളത് കൊണ്ട്
ഇവിടെയും ഹറാമാവേണ്ടതാണ്
ടി. കുഞ്ഞായിന്‍ മുസ്‌ലിയാര്‍
പ്രശസ്തരായ മഹത്തുക്കളും പ്രധാനികളും പുത്തൻ വാദിക്ക് മയ്യിത്ത് നിസ്കരിച്ചാൽ നിസ്കാരത്തിൽ തുടർന്നു നിസ്കരിക്കുേമ്പോൾ ഉള്ളത് പോലേ അവരെ പറ്റി നല്ല ധാരണ ജനങ്ങളിൽ ഉണ്ടാക്കുന്നതാണ് എന്ന കാരണവും
അവന്റ ബിദ്അത്ത് കൊണ്ട് സാധാരണകാരനെ പിഴപ്പിക്കാൻ അത് കാരണമാണ് എന്നതാണ്, എന്ന കാരണവും ഉണ്ടാവുന്നതാണ് എന്നത് വളരെ വ്യക്തമാണ്.
അത് കൊണ്ട് കുഞ്ഞായീൻ ഉസ്താദിനോട് അതിന്റെ വിധി ചോദിച്ചപ്പോൾ പറഞ്ഞ വിധി തീർപ്പ് തന്നെയാണ് ഇത് എന്നതിൽ സംശയമില്ല.
അതിന്ന് അവർ അവലംബിച്ച അവലംബം ശാഫിഈ മദ്ഹബിലെ ഫിഖ്ഹ് ഗ്രന്ഥങ്ങൾ തന്നെയാണ് .
സൈബർ ചേളാരി എഴുതുന്നു.
ഫത് വയും മസ്അലയും രണ്ടാണ് എന്നതാണ്.
മറുപടി
ഈ വാദം ഓരോ ന്നിന്റെയും നിർവചനം കൊണ്ട് വന്നു തെളിയിക്കുക.
അതിന് ശേഷം നമുക്ക് പറയാം
നിങ്ങളുടെ തൊള്ള തെളിവല്ല.
സൈബർ ചേളാരി എഴുതുന്നു.
ഒരു ഫത് വയെന്നാൽ ചില സാഹചര്യങ്ങളോടും സ്ഥലങ്ങളോടും പൊരുത്തപ്പെടേണ്ടുന്ന മതവിധിയാണ്.അതേ വിഷയത്തിൽ മറ്റൊരു നാട്ടിൽ വിപരീത വിധി പറഞ്ഞ ഫത്വകളും കാണാം
.ഇവിടെ സജ്റിന്ന് വേണ്ടി അവസരോചിതം നൽകുന്ന വിധികളാകുന്ന ഫത്വകളെ മറ്റൊരു സന്ദർഭത്തിലും സാഹചര്യത്തിലം സ്ഥലങ്ങളിലും ഉദ്ധരിക്കാൻ പാടില്ലെന്ന അടിസ്ഥാനം നിയമം കാറ്റിൽ പറത്തുന്നവർ സത്യത്തെ അവഗണിച്ച് മതവിധി നിർമിക്കുകയാണ്.
മറുപടി :
ഇ കെ ഉസ്താദ്
പുത്തൻ വാദിക്ക് മയ്യിത്ത് നിസ്കരിക്കരുത് എന്ന് പറഞ്ഞപ്പോൾ ഉള്ള സാഹചര്യമല്ല ഇപ്പോൾ ഉള്ളത് അത് കൊണ്ട് പുത്തൻവാദി ജീവൻ പോയാൽ മയ്യിത്ത് മയ്യിത്ത് നിസ്കരിക്കാനാണ് ഇപ്പോഴത്തെ സാഹചര്യം എന്ന് തെളിയിക്കുക.
രണ്ട് സാഹചര്യവും തമ്മിൽ വിത്യാസമെന്ത്?
ഇതിനെതിരെ മയ്യിത്ത് നിസ്കരിക്കണം എന്ന് പറയുന്ന മറ്റൊരു ഫത് വയുണ്ടെങ്കിൽ തെളിയിക്കുക.
സൈബർ ചേളാരി എഴുതുന്നു.
ശംസുൽ ഉലമ തന്നെ വ്യക്തമാക്കിയതാണ് മദ്ഹബിന്റെ ഇമാമുമാർ പറഞ്ഞ നിലപാടാണ് അഹ്ലു സുന്നത്തിന്റെ അടിത്തറ എന്ന്.
മറുപടി :
ശംസുൽ ഉലമയുടെയും , കണ്ണിയ്യത്തിന്റെയും ശാലിത്തിയുടേയും , കുഞ്ഞായിൻ മുസ് ലിയാരുടേയും ഫത് വകളിലും മറ്റും വഹാബി മൗദൂദി അടക്കമുള്ള പുത്തൻ വാദികൾക്ക് മയ്യിത്ത് നിസ്കരിക്കരുത് എന്ന് വ്യക്തമാക്കിയതാണ് യഥാർഥ അഹ്ലുസ്സുന്നത്തിന്റെ അടിത്തറയാണ്.
അവരെ ജീവിതകാലത്തും മരണത്തിലും വെടിയണമെന്ന് കണ്ണിയത്ത് ഉസ്താദിന്റെ ഫത്വ വയിൽ ഉണ്ട്.
അവരെ പറ്റി നല്ല ധാരണ ജനങ്ങളിൽ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും. (ശർവാനി )
പുത്തൻ വാദിയെ തുടർന്ന് നിസ്കരിക്കൽ ഹറാമാണന്ന് അദ്റഇ ഇമാം ചർച്ച ചെയ്തിട്ടുണ്ട്.
കാരണം അവന്റ ബിദ്അത്ത് കൊണ്ട് സാധാരണ കാരനെ പിഴപ്പിക്കാൻ അത് കാരണമാണ് എന്നതാണ് (ശറഹു ബാഫള് ൽ )
പുത്തൻ വാദിയെ തൊട്ട് വെടിഞ്ഞ് നിൽക്കണമെന്ന്
എല്ലാ ഫിഖ്ഹിന്റെ പണ്ഡിതന്മാരും പഠിപ്പിച്ചതുമാണ്
മദ്ഹബിന്റെ ഇമാമുമാർ പറഞ്ഞ നിലപാടാണ് അഹ്ലു സുന്നത്തിന്റെ അടിത്തറ
അത് തന്നെയാണ് സമസ്ത പണ്ഡിതന്മാരുടെ ഫത്വയിലുമുള്ളത് .
ഇവയെല്ലാം കാറ്റിൽ പറത്തി പുത്തൻ വാദിയുടെ സമ്മേളനത്തിലും മയ്യിത്തിന്നരികിലും പങ്കടുക്കുന്നത് വിമർശിക്കേണ്ടത് തന്നെയാണ്.
അതാണ് കണ്ണിയ്യത്ത് ഉസ്താദും ശംസുൽ ഉലമയും ശാലിയാത്തിയും نورالله مرقدهم ونفعنا بهم
നമ്മെ പഠിപ്പിച്ചത് .
സൈബർ ചേളാരി എഴുതുന്നു.
ഇനി ഇവർ ഇമാമുമാരെ ഉദ്ധരിച്ച് ജനങ്ങളെ പൊട്ടീസാക്കാൻ വന്നു. ഈ വിഷയം അതും വളരെ വ്യക്തമായി ഫുഖഹാക്കൾ പഠിപ്പിച്ചിട്ടുണ്ട്.
إن مرضوا فلا تعودوهم ، وإن ماتوا فلا تشهدوهم ) : النهي محمول على الزجر والتغليظ ، وتقبيح اعتقادهم على قول من لم يحكم بكفرهم . وعلى الحقيقة على قول من حكم بكفرهم ؛ إذ الفاسق لا منع ولا كراهة في شهود جنازته بخلاف المريض فضلا عن كفره يمنع عن عيادته كذا ذكر ابن حجر ، وهو مخالف لمذهبنا ، فإن عيادة المريض من المسلمين فرض كفاية كشهود جنازتهم ، وخص هاتين الخصلتين لأنهما ألزم وأولى من سائر الحقوق ، فإنها حالتان مفتقرتان إلى الدعاء بالصحة والمغفرة ، فيكون النهي عنهما أبلغ في المقصود . ( رواه أحمد ، وأبو داود )
شرح المشكاة
ഇബ്നു ഹജർ തങ്ങൾ കൊണ്ട് വന്ന ആ വിഷയം തഹ്ളീമിന്റെ മേൽ സജ്റിന്റെ മേൽ ഹംല് ചെയ്യണം എന്ന പറഞ്ഞ ഭാഗം മുക്കല്ലെ? കിതാബ് എടുത്ത് പഠിക്ക്?
ഇബാറത്ത് കട്ട് മുറിച്ച് ജനങ്ങളെ.
പൊട്ടീസാക്കണ്ട.ജനങ്ങൾ എല്ലാവരും കഴുതകളല്ല.
മറുപടി :
പുത്തൻ വാദികളുടെ മയ്യിത്തിന്റെ അരികിൽ ഹാജറാവരുത് എന്നും ,അവർ രോഗിയായാൽ സന്ദർശിക്കരുത് എന്നും പറഞ്ഞത് ഗൗരവത്തിന്റെയും
തടയലിന്റെയും മേൽ ചുമത്തപെടും എന്ന് വാക്കിന്റെ അർത്തം അവർ രോഗിയായാൽ സന്ദർശിക്കണമെന്നും
മയ്യിത്തിന്റെ അരികിൽ ഹാജറാവണമെന്നുമാണൊ?
ഇർശാദിൽ പറയുന്നു;
ويكره عيادة ذي بدعة دينية، إلا من عالم، يترتب على عيادته
له إغراء العامة على اتباعه له، وحسن طريقته، فيحرم عليه
"മതപരമായ ബിദ്അത്തുകാരുടെ
രോഗം സന്ദർശിക്കൽ കറാഹത്താണ്. എന്നാൽ ഒരു പണ്ഡിതൻ അവരെ സന്ദർശിക്കുന്നതിനാൽ അവരുടെ മാർഗം പിന്തുടരുന്നതിന് പൊതുജനങ്ങളെ പ്രേരിപ്പിക്കലും
അവരുടെ മാർഗം നല്ലതാണെന്ന ധാരണ
യുണ്ടാക്കലും വരുന്നുണ്ടെങ്കിൽ അവനത്
ഹറാമാണ്” (ഇർശാദ് 61)
ജീവിതത്തിലും മരണത്തിലും പുത്തൻ വാദിയെ വെടിയണമെന്ന് കണ്ണിയത്ത് ഉസ്താദിന്റ് ഫത് വ കാണുക
സൈബർ ചേളാരി എഴുതുന്നു.
എന്നാൽ കൃത്യമായി ഫുഖഹാക്കൾ പറഞ്ഞു മുബ്തദിയുടെ മേൽ ഫർള് കിഫയാണ്.അത് ഇജ്മാഅ ആണ് എന്ന് വ്യക്തമാക്കി ഇബ്നു ഹജർ തങ്ങൾ തുഹ്ഫയിൽ പറയുന്നു.
وغسل المسلم غير الشهيد وتكفينه والصلاة عليه ودفنه فروض كفاية اجماعا( تحفة3/98)“ശഹീദല്ലാത്ത ഏത് മുസ്ലിമരണപ്പെട്ടാലും കുളിപ്പിക്കുക,കഫൻ ചെയ്യുക,നിസ്കരിക്കുക,മറമാടുക എന്നിവ നിർബന്ധമാണ്”മഹല്ലി,നിഹായ,മുഗ്നി,ഫത്ഹുൽ മുഈൻ എന്നീ കിതാബകളിലെല്ലാം ഇത് വ്യക്തമാണ്
മറുപടി :
മറുപടി രണ്ട് ഘട്ടമായി വിശദീകരിക്കേണ്ടതാണ്.
ഒന്ന്: മയ്യിത്ത്
നിസ്കാരമെന്ന ഫർള് കിഫായ വീടും മുമ്പ്.
ഈ ഘട്ടത്തിൽ മുസ്ലി
മായ മയ്യിത്ത് മുബ്തദിഇന്റേതായാലും മയ്യിത്ത് നിസ്കാരം നടത്തൽ
ഫള് കിഫായയും നിസ്കാരം നടത്താതെ മറമാടുന്നത് കുറ്റകരവുമാണ് '
ഇതിൽ സുന്നികൾക്ക് തർക്കമില്ല. ഇത് തന്നെയാണ്
ശഹീദല്ലാത്ത എല്ലാ മുസ്ലിംകളുടെ മയ്യിത്തിന് വേണ്ടിയും മയ്യിത്ത്
നിസ്കാരം നടത്തൽ ഫർള് കിഫായയാണെന്ന് ശർഹുൽ അഖാഇദ്
തുടങ്ങിയ വിശ്വാസ പ്രമാണ ഗ്രന്ഥങ്ങളിലും തുഹ്ഫ തുടങ്ങിയ
കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും പറഞ്ഞത്.
ശർഹുൽ അഖാഇദും
തുഹ്ഫയും അംഗീകരിക്കാത്തവരല്ല സുന്നികൾ.
പുത്തൻ വാദികൾ മുസ് ലിംകളെ പോലെയാണന്ന് ചില ഗ്രന്ഥങ്ങളിൽ
പറഞ്ഞതിന്റെ താൽപര്യം, ഉപരിക്ത ബിദ്അത്തുകാർക്ക്
വേണ്ടി മയ്യിത്ത് നിസ്കാരം നിർവ്വഹിക്കുക, അവരിൽ പെട്ട
സ്ത്രീകളെ വിവാഹം ചെയ്യുക, സ്വന്തം പെൺമക്കളെ അവർക്ക്
വിവാഹം ചെയ്ത് കൊടുക്കുക, മുസ്ലിം പൊതു ശ്മശാന
ത്തിൽ അവരെ മറവ് ചെയ്യുക തുടങ്ങിയ കർമ്മങ്ങൾ ചെയ്യുന്ന
വരായിരുന്നു മുൻഗാമികളും പിൻഗാമികളുമായ പണ്ഡിതന്മാർ
എന്നല്ല. പ്രത്യുത നിസ്കാരത്തിന്റെ ഫർള് കിഫായഃയും നികാ
ഹിന്റെ സാധുതയും അംഗീ
കരിച്ചവരായിരുന്നു അവരെന്നാണ്. ഇതല്ലാതെ അവരെ സംബ
ന്ധിച്ച് ഊഹിക്കാനാകുമോ?
അവരുടെ നിലപാട് അബ്ദുൽ
ഖാഹിരിൽ ബഗ്ദാദി (റ) വിശദീകരിക്കുന്നത് കാണുക: “സ്വഹാ
ബത്തിൽ നിന്നുള്ള പിൻഗാമികളുടെ കാലഘട്ടത്തിൽ ഖദരിയ്യാ
പ്രസ്ഥാനം ചില പുതിയ വാദഗതികളുമായി രംഗത്തുവന്നു.
അബ്ദുല്ലാഹിബ്നു ഉമർ (റ), ജാബിറുബ്നു അബ്ദില്ലാഹി (റ),
അബു ഹുറൈറ (റ), ഇബ്നു അബ്ബാസ് (റ), അനസുബ്നു മാലിക്
(റ), അബ്ദുല്ലാഹിബ്നു അബീ ഔഫ (റ), ഉഖ്ബതുബ്നു ആമിർ
(റ) തുടങ്ങിയ പ്രമുഖ സ്വഹാബീ വര്യന്മാരും (സ്വഹാബത്തും
താബിഉകളുമടങ്ങുന്ന) അവരുടെ കാലക്കാരും ഖദരിയ്യാ പ്രസ്ഥാ
നക്കാരുമായി എല്ലാ ബന്ധവും വിഛേദിച്ച് അവരെ വെടിഞ്ഞ്
നിൽക്കുകയും അവർക്ക് സലാം പറയുകയോ അവരുടെ
മയ്യിത്ത് നിസ്കരിക്കുകയോ അവരുടെ രോഗികളെ സന്ദർശിക്കുകയോ ചെയ്യരുതെന്ന് പിൻഗാമികളോട് അവർ വ
ചെയ്യുകയും ചെയ്തു.” (ബഗ്ദാദി(റ)യുടെ അൽ ഫർ ഖ് 18, 19, 20)
പുത്തൻ വാദികൾക്ക് മയ്യിത്ത് നിസ്കരിക്കരുത് എന്ന് പറഞ്ഞ മേൽ പറഞ്ഞ മഹത്തുക്കൾ ഇജ്മാ ഉ അറിയാത്തവരാണോ?
രണ്ട്: മയ്യിത്ത് നിസ്കാരമെന്ന ഫർള് കിഫായ വീടിയതിന്
ശേഷം.
ഈ ഘട്ടത്തിൽ സുന്നികൾ അത് നിർവ്വഹിക്കുന്നത് ഒഴിവാക്കേണ്ടതാണ്
ഇതുകൊണ്ടാണ് സ്വഹാബത്തും താബിഉകളുമടകമുള്ള മുൻഗാമികൾ അതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുകയും ഒഴിഞ്ഞ്നിൽക്കാൻ പിൻഗാമികളോട് വസ്വിയ്യത്ത് ചെയ്യുകയും ചെയ്തത്.
................
ഇബ്നു ഹജർ (റ) തന്നെ പറയട്ടെ:
“ഒരു മസ്അല അസ്ഹാബ്
പറഞ്ഞുവെച്ച പൊതു നിയമത്തിന്റെ വ്യാപ്തിയിൽ പെട്ടാൽ ആ
മസ്അല അവരിൽ നിന്നുദ്ധരിക്കപ്പെട്ടതായി ഗണിക്കപ്പെടുമെന്ന് ഇമാം
നവവി (റ) വ്യക്തമാക്കിയിട്ടുണ്ട്.”
(അൽ ഫതാവൽ കുബ്റാ വാ: 1 പേ39)
തുഹ്ഫയുടെ വാക്കുകൾ ഇപ്രകാരമാണ്. “ഈ സാഹചര്യ
ത്തിൽ ആ മസ്അല അവർ വ്യക്തമായി പറഞ്ഞ സ്ഥാനത്താണ്.”
(തുഹ്ഫ വാ: 1, പേ: 40)
ഇമാം കുർദി (റ) പറയുന്നു: “ഒരു മസ്അല ഇമാമുകൾ
പറഞ്ഞുവെച്ച പൊതു നിയമങ്ങളുടെ വ്യാപ്തിയിലുൾപെട്ടാൽ ആ
മസ്അല അവരിൽ നിന്നുദ്ധരിക്കപ്പെട്ടത് തന്നെയാണെന്ന് പണ്ഡിത
ന്മാർ സ്ഥിരീകരിച്ചിട്ടുണ്ട്.”
(ഫതാവൽ കുർദി പേ: 106))
ഫാസിഖിനോടും മുബ്തദിഇനോടുമുള്ള സമീപനത്തിൽ
അവർക്കും അല്ലാത്തവർക്കും പാഠമാകും വിധം ക്രോധം പ്രകടിപ്പിക്കുന്നതിന് വേണ്ടി അവരെ വെടിഞ്ഞ് നിൽക്കണമെന്നത് കുറേ മസ്അലകളിൽ കർമ്മശാസ്ത്ര പണ്ഡിതന്മാർ സ്വീകരിച്ച ഒരു പൊതു
നിയമമായി കാണാൻ കഴിയും.
ഇമാം റംലി (റ) ഇപ്രകാരം പറയുന്നു:
“കാരണം തീർച്ചയായും
അവരുമായി വെടിഞ്ഞ് നിൽക്കാൻ നാം ആജ്ഞാപിക്കപ്പെട്ടിരിക്കു
ന്നു." (നിഹായ വാ: 2, പേ: 435)
മുഗ്നി വാ: 1, പേ: 33ാന്നിലും
ഇങ്ങനെ കാണാം.
ഇതേ ആശയം വിവരിച്ച ശേഷം തുഹ്ഫ പറയുന്നത് കാണുക:
“സലഫ് അവരുമായി വെടിഞ്ഞ് നിന്നതിനേയും ഈ അടിസ്ഥാന
ത്തിൻമേൽ ചുമത്തപ്പെടേണ്ടതാകുന്നു.”
(തുഹ്ഫ വാ: 1, പേ: 455)
ഇപ്രകാരം നിഹായ വാ: 6, പേ: 390കിലും കാണാം.
ഫാസിഖിന്റെ മേൽ നടത്തപ്പെടുന്ന
നിസ്കാരത്തിൽ നിന്ന് സജ്റിന് വേണ്ടി മാറി നിൽക്കേണ്ടതാണെന്ന്
തുഹ്ഫ സൂചിപ്പിക്കുകയും ചെയ്യുന്നു.
“ആത്മഹത്യ ചെയ്ത ഒരു
വ്യക്തിയുടെ മേൽ സ്വഹാബത്ത് നിസ്കരിച്ചപ്പോൾ അതിൽ പങ്ക്
കൊള്ളാതെ നബി (സ്വ) മാറി നിന്നത് മറ്റുള്ളവർക്ക് പാഠമാകും
വിധം ക്രോധം പ്രകടിപ്പിക്കാനായിരുന്നുവെന്നതാണ് പണ്ഡിത ഭൂരിപക്ഷം.
(തുഹ്ഫ വാ: 3, പേ: 192)
ഇമാം നവവി(റ)യുടെ വാക്കുകൾ കാണുക: “ആത്മഹത്യ
ചെയ്തവന്റെ പേരിൽ നിസ്കരിക്കപ്പെട്ടില്ലെന്ന് പറയുന്നവർ ഈ
ഹദീസ് രേഖയാക്കിയിട്ടുണ്ട്. ഉമറുബ്നു അബ്ദിൽ അസീസ് (റ),
അവ്സാഈ (റ) തുടങ്ങിയവർ ഈ പക്ഷക്കാരാണ്.
ഹസൻ (റ)
നഖഈ (റ), ഖതാദ (റ). മാലിക് (റ), അബൂ ഹനീഫ (റ), ശാഫിഈ (റ)
എന്നിവർ നിസ്കരിക്കണമെന്ന അഭിപ്രായക്കാരാണ്.
ബഹുഭൂരിപക്ഷം
പണ്ഡിതന്മാരുടെയും അഭിപ്രായം
ഇത് തന്നെയാണ്.
ഉപരിക്ത ഹദീസിനവർ ഇപ്രകാരം മറുപടി നൽകി.ഇത് പോലെയുള്ള പ്രവൃത്തി ജനങ്ങൾ ചെയ്യാതിരിക്കുന്നതിന് വേണ്ടി ക്രോധം പ്രകടമാക്കാനാണ് നബി (സ്വ) നിസ്കരിക്കാതിരുന്നത്.
എന്നാൽ കർമ്മശാസ്ത്ര ഗ്രന്ഥ
ങ്ങളിൽ ഉസ്താദ് അബൂമൻസൂരിൽ ബഗ്ദാദി എന്ന പേരിൽ പ്രസി
ദ്ധനായ അബ്ദുൽ ഖാഹിരിൽ ബഗ്ദാദി (റ) തന്റെ അൽ ഫർഖ് പേജ്
14 ൽ ഈ മസ്അല വ്യക്തമായി തന്നെ പരാമർശിച്ചിട്ടുണ്ട്.
ഇദ്ദേഹം ഇമാം അശ്അരി(റ)യുടെ ശിഷ്യനും ശാഫിഈ മദ്ഹബിലെ
മുൻകാല ഇമാമുമാണ്. ഒരാൾ മാത്രം പറഞ്ഞാലും അത് മദ്ഹബിൽ അവലംബിക്കപ്പെടുമെന്ന് ഇബ്നു ഹജർ (റ) പ്രസ്താവിച്ചിട്ടുണ്ട്.
അവരുടെ വാക്കുകൾ കാണുക: “ഒരാൾ മാത്രം പറയുകയോ
പ്രബലമാക്കുകയോ ചെയ്ത എത്രയെത്ര മസ് അലകളുണ്ട്.
പ്രസ്തുത മസ് അലകളിൽ അവലംബം അദ്ദേഹം പറയുന്നത് തന്നെയായിരിക്കും.”
(അൽ ഫതാവൽ കുബ്റാ വാ: 1, പേ: 158)
മയ്യിത്ത്
' നിസ്കാരത്തെ കുറിച്ച് ബഗ്ദാദി (റ) നടത്തിയ പരാമർശം ഒറ്റപ്പെട്ട അഭിപ്രായമായി തള്ളാൻ നിർവ്വാഹമില്ല.
ത്വബഖാതിൽ ഓരോ ഇമാമിന്റെയും ഒറ്റപ്പെട്ട മസ്അലകൾ അക്കമിട്ടു എണ്ണിയ
കൂട്ടത്തിൽ അബൂമൻസൂരിൽ ബഗ്ദാദി(റ)യിൽ നിന്ന് മാത്രം ഉദ്ധരിക്കപെട്ട മസ്അലകളും പറയുന്നുണ്ട്. അവയിൽ ഈ മസ്അല
ഉൾപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
എന്നാൽ അബൂമൻസ്വാരിൽ ബഗ്ദാദി (റ) ശാഫിഈ പണ്ഡി
തനായാലും അദ്ദേഹത്തിന്റെ 'അൽ ഫർഖ്' എന്ന ഗ്രന്ഥം കർമ്മ
ശാസ്ത്ര ഗ്രന്ഥമല്ലല്ലോ? എന്നതാണ് ചിലരുടെ സംശയം. കർമ്മ
ശാസ്ത്ര ഗ്രന്ഥങ്ങളിൽ പറഞ്ഞാൽ മാത്രമേ അത് അവലംബിക്കാവു
എന്ന് വല്ല കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിലും പറഞ്ഞതായി ഇവർക്ക്
തെളിയിക്കാനാകുമോ എന്നാണ് നമുക്ക് ചോദിക്കാനുള്ളത്.
യഥാർത്ഥത്തിൽ മുബ്തദിഇന്റെ മേൽ മയ്യിത്ത്
നിസ്കരിക്കുന്നത് അംഗീകരിക്കാത്ത ശാഫിഈ പണ്ഡിതനാണ് ഇബ്നു ഹജർ (റ)
കാരണം ഇപ്രകാരം ശൈഖ് ജീലാനി
(റ) തന്റെ ഗുൻയതിൽ പ്രസ്താവിച്ചത് ഇബ്നു ഹജർ (റ) (അസ്സ്വവാ ഇഖുൽ മുഹ്രിക്ക പേ: 250ൽ ഉദ്ധരിക്കുകയും ശേഷം അത് സംബന്ധമായി ഒന്നും പറയാതിരിക്കുകയുമാണ് ചെയ്തിട്ടുള്ളത്.
ഒരാളുടെ വാക്കുദ്ധരിച്ച ശേഷം അത് സംബന്ധമായി ഒന്നും
പരാമർശിക്കാതെ മൗനം ദീക്ഷിച്ചാൽ അത് അംഗീകാരമായി ഗണി
ക്കപ്പെടുമെന്നാണ് പൊതുനിയമമെന്ന് അഹ്മദ് ബാസർഅ (റ) തന്റെ
ഫതാവയിലും ഇമാം കുർദി (റ) തന്റെ കാശിഫിലും പ്രസ്താവിച്ച
തായി രിസാലത്തുത്തമ്പീഹ് പേ: 16ൽ ഉദ്ധരിച്ചിട്ടുണ്ട്.
.........
മയ്യിത്തിന്റെ മേൽ ഒരു നിസ്കാരം നടന്നു വീണ്ടും നിസ്കരിക്കൽ ഫർള് കിഫായയല്ല.
അത് സുന്നത്ത് മാത്രമാണ് ഇവർ തുഹ്ഫയിൽ നിന്ന് ഉദ്ധരിച്ചതിൽ തന്നെ അതുണ്ട്
.واذا صلي عليه فحضر من لم يصل صلى نذبا تحفة
അത് പുത്തൻ വാദിക്ക് നിസ്കരിക്കുന്നതിന്റെ വിധി കുഞ്ഞായിൻ മുസ് ലിയാരും ശംസുൽ ഉലമയും പറഞ്ഞത് നാം നേരത്തെ ഉദ്ധരിച്ചു അത് തന്നെയാണ് നമുക്കും പറയാനുള്ളത്
കണ്ണിയത്തുസ്താദിന്റെ
ഫത് വകൂടി വായിക്കുക
ആഫത് വയുടെ സാഹചര്യമല്ല ഇന്ന് എങ്കിൽ അത് ഒന്ന് വിവരിക്കുക'
1960ല്‍ വാഴക്കാട് ദാറുല്‍ഉലൂം സ്വദര്‍ മുദര്‍രിസ് സ്ഥാനവും പിന്നീട് സമസ്തയുടെ പ്രസിഡന്റ് പദവും അലങ്കരിച്ചിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ ഫത്‌വ:
ചോദ്യത്തില്‍ പറഞ്ഞ പാര്‍ട്ടികളുടെ(വഹാബി, മൗദൂദി) പ്രസിദ്ധീകരണങ്ങളിലും പ്രസംഗങ്ങളിലും ഇസ്‌ലാം ശരീഅത്തിനെതിരായ ഒട്ടധികം സംഗതികള്‍ ഉള്ളതുകൊണ്ട് പ്രസ്തുത പാര്‍ട്ടികള്‍ ഇസ്‌ലാമുമായി വളരെ അകന്ന രൂപത്തിലാണു നിലകൊള്ളുന്നത്. അതിനാല്‍ സാധാരണ മുസ്‌ലിംകളോടു പെരുമാറുന്ന വിധത്തില്‍ അവരോടു പെരുമാറാന്‍ പാടില്ലാത്തതാണ്. മേല്‍ സംഗതികളില്‍ മരണകാലവും അല്ലാത്ത കാലവും തമ്മില്‍ വ്യത്യാസമില്ല. -കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ (സ്വദര്‍ മുദര്‍രിസ്, ദാറുല്‍ഉലൂം, വാഴക്കാട്)
സൈബർ ചേളാരി എഴുതുന്നു.
ഇനി വേറെരു തമാശയുണ്ട് വഹാബികൾ കാഫിറാണൊ എന്ന് ഇവർക്ക് വിശ്വാസം ഉള്ളത് പോലെയാണ് സംസാരം
എന്നാൽ അതും ഫുഖഹാക്കൾ പഠിപ്പിച്ചു.
മറുപടി
വഹാബികൾ കാഫിറാണ് എന്ന് ഇവിടെ ആരും പരസ്യമായി പറഞ്ഞിട്ടില്ല.
കാഫിറിനേക്കാൾ ഗൗരവമാണന്ന് പുത്തൻ വാദികൾ എന്ന് ഗസാലി ഇമാം അടക്കമുള്ള മഹാൻ മാർ പറഞ്ഞിട്ടുണ്ട്
ആ ഗൗരവം കുറച്ച് കാണിക്കുകയാണ് ഇന്ന് ചിലർ
മുബത്തിദിഉകളിൽ മുസ്ലിമുണ്ട് എന്നതിന് തെളിവും ഉദ്ധരണിയും കൊണ്ട് വന്നു സമയം കളയേണ്ടതില്ല
✍
സുന്നി പോരാളി
അസ്ലം
പരപ്പനങ്ങാടി