Showing posts with label റജബ് നോമ്പ്. Show all posts
Showing posts with label റജബ് നോമ്പ്. Show all posts

Thursday, April 12, 2018

റജബ് നോമ്പ്

ഇസ്രാ വ മിഅ്റാജ് നോമ്പ് എടുക്കുന്നതിനു ഖുര്‍ആനില്‍ ആയതോ ഹദീസോ ഉണ്ടോ.

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. മിഅ്റാജ് ദിനം എന്നല്ല പ്രത്യേകം സുന്നത്തായ ഒരു നോമ്പിനെ കുറിച്ചും ഖുര്‍ആനില്‍ പരാമര്‍ശമില്ല. ഹദീസുകളിലുണ്ട്. താഴെ പറയുന്ന അഞ്ചു കാരണങ്ങളാല്‍ റജബ് 27 നു നോമ്പു നോല്‍ക്കാം. 1) നോമ്പു ഹറാമല്ലാത്ത ഏതു ദിവസവും നിരുപാധിക സുന്നത്ത് നോമ്പു അനുഷ്ടിക്കാം. 2) എല്ലാ മാസവും അവസാനത്തെ മൂന്നു ദിവസങ്ങള്‍ നോമ്പു നോല്‍ക്കല്‍ സുന്നത്താണ്. ചില മാസങ്ങളില്‍ 29 ദിവസങ്ങളേ ഉണ്ടാവാറുള്ളൂ എന്നതിനാല്‍ സൂക്ഷ്മതക്കു വേണ്ടി 27ലും നോല്‍ക്കാവുന്നതാണ്. 3) യുദ്ധം ഹറാമായ നാലു മാസങ്ങളില്‍ നോമ്പു നോല്‍ക്കുന്നത് പ്രത്യേകം സുന്നത്താണ്. 4) റജബ് മാസത്തില്‍ നോമ്പിനു പ്രത്യേക സുന്നത്തുണ്ട് 5) റജബ് 27നു നോമ്പു നോല്‍ക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഹദീസ് പ്രസിദ്ധരായ പണ്ഡിതന്മാര്‍ റിപോര്‍ട്ടു ചെയ്യുകയും വിശ്വാസ യോഗ്യരായ ഫുഖഹാക്കള്‍ അവരുടെ കിതാബുകളില്‍ അത് സുന്നത്താണെന്നു രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. (ചില സ്ഥലങ്ങളില്‍ റജബ് 27 തിങ്കളാഴ്ച ആയതു കൊണ്ട് തിങ്കളാഴ്ച നോമ്പു നോല്‍ക്കുക എന്ന പ്രവാചക ചര്യ കൂടിയുണ്ടല്ലോ) റജബില്‍ നോമ്പനുഷ്ഠിക്കല്‍ സുന്നത്തുണ്ട് ഇമാം ഇബ്‌നു ഹജര്‍(റ) പറയുന്നു. റജബു മാസം പൂര്‍ണമായി നോമ്പനുഷ്ഠിക്കല്‍ സുന്നത്താണ്. (ഫതാവല്‍ കുബ്‌റ. 2/68) റജബുമാസം ഇരുപത്തി ഏഴിനു (മിഅ്റാജ് ദിനം) നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് കര്‍മശാസ്ത്രപണ്ഡിതര്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്. മിഅ്റാജ് ദിനത്തിലെ നോമ്പിന്റെ മഹത്വം വ്യക്തമാക്കുന്ന ഹദീസ് ഇമാം ഗസ്സാലി(റ) തന്റെ വിശവവിഖ്യാത ഗ്രന്ഥമായ ഇഹ്‌യാഇല്‍ പറയുന്നു. നബി(സ) പറഞ്ഞു. ആരെങ്കിലും റജബ് ഇരുപത്തി ഏഴിനു നോമ്പനുഷ്ഠിച്ചാല്‍ അറുപതുമാസത്തെ നോമ്പിന്റെ പ്രതിഫലം അല്ലാഹു അവനു നല്‍കും. അബൂഹുറൈറ(റ)വില്‍ നിന്ന് അബൂമൂസാ മദീനി(റ) ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. (ഇഹ്‌യാ 1/328) റജബ് ഇരുപത്തി ഏഴിനു നോമ്പനുഷ്ഠിക്കല്‍ സുന്നത്താണെന്ന് ഫത്ഹുല്‍ അല്ലാം 2/208ലും ബാജൂരി 2/302ലും ഇആനത്ത് 2/207ലും വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ചകളില്‍ അനുഷ്ടിച്ചു വന്നിരുന്ന

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...