Skip to main content

Posts

Showing posts with the label നബിദിനാഘോഷം പണ്ഡിതന്മാർ എന്തു പറയുന്നു

നബിദിനാഘോഷം പണ്ഡിത വീക്ഷണത്തില്‍

നബിദിനാഘോഷം പണ്ഡിത വീക്ഷണത്തില്‍● അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍ ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 നബിദിനാഘോഷം ഇസ്‌ലാമികമാണെന്നും അത് പുണ്യകരമാണെന്നും പ്രബലമായ ഹദീസിന്റെ വെളിച്ചത്തില്‍ ഹാഫിള് ഇബ്‌നുഹജറുല്‍ അസ്ഖലാനി (റ)യും ഹാഫിള് ജലാലുദ്ദീന്‍ സുയൂത്വി(റ)യും പ്രസ്താവിച്ചത് നേരത്തെ വായിച്ചുവല്ലോ. ഇമാം നവവി(റ)യുടെ ഉസ്താദും പ്രഗത്ഭ പണ്ഡിതനുമായ അബൂശാമ(റ) പറയുന്നു: നബി(സ്വ)യുടെ ജന്മദിനത്തോട് യോജിച്ചുവരുന്ന ദിവസത്തില്‍ വര്‍ഷാവര്‍ഷം ഇര്‍ബല്‍ നാട്ടുകാര്‍ നടത്തിവരുന്ന ദാനധര്‍മം, സല്‍കര്‍മം, സന്തോഷപ്രകടനം തുടങ്ങിയ വിപുലമായ വ്യവസ്ഥാപിതവുമായ പരിപാടികള്‍ നമ്മുടെ കാലത്ത് തുടങ്ങിയ നല്ല ആചാരമാണ്. കാരണം ഇത്തരം പരിപാടികളില്‍ സാധുക്കള്‍ക്ക് ഗുണം ചെയ്യല്‍ ഉള്ളതിനുപുറമെ അത് സംഘടിപ്പിക്കുന്നവന്റെ ഹൃദയത്തില്‍ തിരുനബി(സ്വ)യോടുള്ള സ്‌നേഹവും നബി(സ്വ)യെ ആദരിക്കലും അവിടുത്തെ മാഹാത്മ്യവും കുടിയിരിക്കുന്നുണ്ടെന്ന് അറിയിക്കുന്നുണ്ട്. ലോകാനുഗ്രഹിയായി മുഹമ്മദ് നബി(സ്വ)യെ അല്ലാഹു നിയോഗിച്ച അനുഗ്രഹത്തിന് നന്ദികാണിക്കലും അതുള്‍ക്ക...

മയ്യിത്ത് പ്രദര്‍ശനവും കടമേറ്റെടുക്കലും

മയ്യിത്ത് പ്രദര്‍ശനവും കടമേറ്റെടുക്കലും● മുഹ്‌യിദ്ദീന്‍ സഅദി അല്‍കാമിലി കൊട്ടുക്കര 0 ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 മയ്യിത്ത് പൊതുദര്‍ശനത്തിനുവെക്കുന്നതും ഗള്‍ഫിലും മറ്റുമുള്ള ബന്ധുക്കള്‍ക്ക് കാണാനുള്ള അവസരമൊരുക്കാന്‍ ദിവസങ്ങളോളം മറവുചെയ്യാതെ കാത്തുവെക്കുന്നതും ഇപ്പോള്‍ കണ്ടുവരുന്നു. കുളിപ്പിച്ച് കഫന്‍ ചെയ്തതിനുശേഷവും പിന്നീട് വന്നു ചേര്‍ന്നവര്‍ക്ക് തുണിനീക്കി കാണിച്ചുകൊടുക്കുന്ന രീതിപോലുമുണ്ട്. മതപരമായി തീരെ പ്രോത്സാഹിപ്പിക്കേണ്ടതല്ല ഈ കാര്യങ്ങള്‍. വിശ്രുത കര്‍മശാസ്ത്ര വിശാരദനും മഹാപണ്ഡിതനുമായ ഇമാം നവവി(റ) മിന്‍ഹാജിലും ഇമാം ഇബ്‌നുഹജറില്‍ ഹൈതമി(റ) തുഹ്ഫത്തുല്‍ മുഹ്താജിലും എഴുതുന്നു: കഴുകിയ ഭാഗവും അല്ലാത്തവയും അറിയുക പോലുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ലാതെ മയ്യിത്തിന്റെ ഔറത്ത് ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ ദര്‍ശിക്കലും മറകൂടാതെ സ്പര്‍ശിക്കലും കുളിപ്പിക്കുന്നവര്‍ക്ക് തന്നെ കറാഹത്താണ്. നജസ് നീക്കല്‍ പോലുള്ള അനിവാര്യവും നിര്‍ബന്ധവുമായ കാര്യത്തിനല്ലാതെ മയ്യിത്തിന്റെ ഔറത്തിന്റെ ഭാഗം നോക്കലും മറകൂടാതെ സ്പര...