Skip to main content

Posts

Showing posts with the label ഇസ്തിഗാസപണ്ഡിതമാതൃകകള്‍

ഇസ്തിഗാസപണ്ഡിതമാതൃകകള്‍

സഹായതേട്ടത്തിന്റെ പണ്ഡിതമാതൃകകള്‍ ●  ●ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 അമ്പത്തൊമ്പത്: ശൈഖ് അബ്ദുറഹ്മാനുസ്വുഫൂരി (മരണം ഹി. 894). തന്റെ ‘നുസ്ഹതുല്‍ മജാലിസി’ല്‍ തവസ്സുല്‍, ഇസ്തിഗാസ എന്നിവ ധാരാളം കാണാം. ‘ബി ജാഹിന്നബിയ്യില്‍ കരീം’ എന്നു പ്രാര്‍ത്ഥിക്കുന്ന അദ്ദേഹം ‘അങ്ങയുടെ മുന്നിലല്ലാതെ മറ്റെവിടെയും പോകാനില്ലെന്ന് നബി(സ്വ)യോട് കേഴുന്നു. അറുപത്: അല്‍ഹാഫിള് അസ്സഖാവി (ഹി. 902). പില്‍ക്കാലക്കാരില്‍ പ്രധാനിയായ മുഹദ്ദിസും നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ് സഖാവി(റ). ഹാഫിള് അസ്ഖലാനിയുടെ പ്രധാന ശിഷ്യന്മാരിലൊരാള്‍. ഹാഫിളുല്‍ ഇറാഖിയുടെ ഹദീസ് നിദാന ശാസ്ത്രമായ അല്‍ഫിയ്യക്ക് സഖാവിയെഴുതിയ വ്യാഖ്യാനം അവസാനിക്കുന്നത്, സയ്യിദുനാ, വസീലതുനാ, സനദുനാ (ആലംബം), ദുഖ്റുനാ ഫിശ്ശദാഇദി (പ്രയാസ ഘട്ടങ്ങളിലെയും ആപത്ഘട്ടങ്ങളിലെയും സഹായ കേന്ദ്രം) എന്നെല്ലാം നബി(സ്വ)യെ വര്‍ണിച്ചുകൊണ്ടാണ്. തിരുദൂതര്‍ക്കുമേല്‍ സ്വലാത്ത് ചൊല്ലുന്നതുമായി ബന്ധപ്പെട്ട ധാരാളം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സഖാവിയുടെ ‘അല്‍ ഖൗലുല്‍ ബദീഅ്’ പേരുപോല...