Showing posts with label മദ്റസയുണ്ടാക്കിയത് മുജാഹിദ്*വൈരുദ്ധം95. Show all posts
Showing posts with label മദ്റസയുണ്ടാക്കിയത് മുജാഹിദ്*വൈരുദ്ധം95. Show all posts

Tuesday, December 3, 2019

മദ്റസയുണ്ടാക്കിയത് മുജാഹിദ്*വൈരുദ്ധം95



അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

  - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

വൈരുദ്ധം95

* മദ്റസയുണ്ടാക്കിയത് മുജാഹിദ്*

 ഇസ്ലാഹി പ്രസ്ഥാനം എന്ന പുസ്തകത്തിന്റെ ഇസ്ലാഹി പ്രസ്ഥാനം വരുത്തിയ മാറ്റങ്ങൾ എന്ന അധ്യായത്തിൽ പതി നൊന്നാം നമ്പറായി ചേർത്തത് കാണുക : “ മദ്റസാ പ്രസ്ഥാ നത്തിനു തുടക്കം കുറിച്ചു അതുവഴി അടുക്കും ചിട്ടയുമുള്ള പ്രാഥമിക പഠന സമ്പ്രദായം നടപ്പിലാക്കി . ” ( പേജ് 164 )

* മദ്റസയുണ്ടാക്കിയത് സുന്നികൾ*

 - മദ്റസക്ക് തുടക്കം കുറിച്ചത് ചാലിലകത്താണെന്നും അദ്ദേഹം സലഫിയല്ലെന്നും മൗലവിമാർ തന്നെ സമ്മതിക്കു ന്നുണ്ട് . കെഎൻഎം പുറത്തിറക്കിയ ഇസ്ലാമും കേരളത്തിലെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളും എന്ന പുസ്തക ത്തിൽ എഴുതുന്നു :

 “ മർഹും മൗലാനാ ചാലിലകത്ത് കുഞ്ഞ മ്മദ് ഹാജി . ആധുനിക മദ്റസകൾ സ്ഥാപിക്കുകയെന്ന ലക്ഷ്യ ത്തോടെ അദ്ദേഹം ആരംഭിച്ച മദ്റസ , പ്രസ്ഥാനം കേരള ത്തിലെ മതവിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു മഹത് സംഭവമായിരുന്നു . 1909ൽ വാഴക്കാട് ദാറുൽ ഉലൂം അറ ബിക് കോളേജിൽ അധ്യാപകനായി ചേർന്ന ശേഷം അവി ടെയാണ് അദ്ദേഹം ആദ്യമായി ഈ വിദ്യാഭ്യാസ പരിഷ്ക രണം നടപ്പാക്കിയത് . എന്നാൽ അദ്ദേഹത്തെ പ്രഗത്ഭനായ ഒരു മതവിദ്യാഭ്യാസ പരിഷ്കർത്താവ് എന്നല്ലാതെ ഒരു മത പരിഷ്കർത്താവ് ( ഇസ്ലാഹി നേതാവ് ) എന്ന് വിശേഷിപ്പി ക്കുന്നത് തെറ്റായിരിക്കും . ” ( പേജ് 11 , 12 )


 ഉമർ മൗലവി എഴുതുന്നു : “ മൗലാനാ ചാലിലകത്ത് കുഞ്ഞ മ്മദ് ഹാജിയെ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതാക്കളിൽ പ്രമുഖനായി ചിലർ വിശേഷിപ്പിക്കാറുണ്ട് . അത് ശരിയല്ല . ” ( ഓർമകളുടെ തീരത്ത് , പേജ് 54 ) ( ചാലിലകത്ത് ) ഒരിക്കലും തൗഹീദ് പ്രസ്ഥാനത്തിന്റെ നായകനായിരുന്നില്ല . ( പേ . 57 ) ചാലിലകത്തിന്റെ വഫാ ത്ത് 1919ലും മുജാഹിദ് പ്രസ്ഥാനം തുടക്കം കുറിക്കുന്നത് 1921നു ശേഷവുമാണ് .

അവലംബം aslamsquafi pyyooli യുടെ
 - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

 دلاءل أهل السنة
സംശയ നിവാരണ ഗ്രൂപ്പ്


https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....