Skip to main content

Posts

Showing posts with the label സ്ത്രീ ഖത്തീബ: മുജാഹിദിന്റെ നിലപാട് വിഡ്ഢിത്തമെന്ന് മുജാഹിദ് !!

സ്ത്രീ ഖത്തീബ: മുജാഹിദിന്റെ നിലപാട് വിഡ്ഢിത്തമെന്ന് മുജാഹിദ് !!

🔥 *ആദർശ ചിന്ത, 2* 🔥 🔵⚪🔵       ⚪🔵⚪ സ്ത്രീ ഖത്തീബ: മുജാഹിദിന്റെ നിലപാട് വിഡ്ഢിത്തമെന്ന് മുജാഹിദ് !! ➖➖➖➖➖➖➖➖ കേരളത്തിൽ സ്ത്രീ ഖുതുബക്ക് നേതൃത്വം നൽകുന്ന വിഷയത്തിൽ മുമ്പ് ഒരു ചർച്ച നടന്നിരുന്നു. ചർച്ചയുടെ അവസാനം മുജാഹിദ് മൗലവിക്ക് തീരുമാനം പറയാൻ സുന്നി നിലപാട് സ്വീകരിക്കേണ്ടി വന്നു. അതിങ്ങനെയായിരുന്നു : "സത്യവിശ്യസികളുടെ മാതാക്കൾ എന്ന് വിളിച്ചു മുസ്‌ലിം സമൂഹം മുഴുവൻ അംഗീകരിക്കുന്ന മഹതികളാണല്ലോ പ്രവാചക പത്നിമാർ....അത് പോലെ എല്ലാവരും ആദരിക്കുന്ന മഹതിയാണ് പ്രവാചകപുത്രി ഫാതിമ(റ)...എന്നാൽ ഇവരെയൊന്നും സ്വഹാബികൾ ഇമാമുകളോ ഖത്തീബുമാരോ ആയി നിയോഗിച്ചിട്ടില്ല.ആ മഹതികളാരും ആ സ്ഥാനങ്ങൾ അവകാശപ്പെട്ടിട്ടുമില്ല.അവരും പ്രവാചക ശിഷ്യമ്മാരെല്ലാവരും ആ സ്ഥാനങ്ങൾ പുരുഷന്മാരാണ് നിർവഹിക്കേണ്ടത് എന്ന നിലപാടുകാരായിരുന്നു എന്നത്രെ ഇതിൽ നിന്നും ഗ്രഹിക്കാവുന്നത്.അക്കാലം മുതൽ സമീപ കാലം വരേയും മുസ്‌ലിം ലോകം തർക്കം കൂടാതെ അംഗീകരിച്ചുപോരുന്ന നിലപാടാണ് പുരുഷന്മാർ മാത്രം ഖത്തീബുമാരായിക്കൊണ്ട്   ജുമുഅ നിസ്കാരം നിർവഹിക്കുക എന്നത്.അതിന് വിരുദ്ധമായ ഒരു നിലപാട് ഒരു കാരണവശാലും സാധൂകരിക...