കൂട്ടപ്രാർഥന:ഇമാമിന്റെ ദുആഇന് മഅ്മൂമുകള്‍ ആമീന്‍ പറയല്‍ സുന്നത്താണെന്ന് വല്ല ഫിഖ്ഹ് ഗ്രന്ഥങ്ങളിലുമുണ്ടോ?
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 മഅ്മൂമുകള്‍ ആമീന്‍ പറയല്‍ ചോദ്യം: ഇമാമിന്റെ ദുആഇന് മഅ്മൂമുകള്‍ ആമീന്‍ പറയല്‍ സുന്നത്താണെന്ന് വല്ല ഫിഖ്ഹ് ഗ്രന്ഥങ്ങളിലുമുണ്ടോ? ഉത്തരം: ഫത്ഹുല്‍മുഈനിന്റെ രചയിതാവായ ബഹു. സൈനുദ്ദീനുല്‍ മഖ്ദൂം(റ) പറയുന്നു: “സലാം വീട്ടിയ ശേഷം ഇമാം ദുആ ചെയ്യുമ്പോള്‍ മഅ്മൂമുകള്‍ക്ക് ദുആക്ക് ആമീന്‍ പറയലാണോ സ്വന്തമായി വാരിദായ ദുആ ചെയ്യലാണോ ഏറ്റവും ഉത്തമമെന്ന് എന്റെ ഉസ്താദ് ബഹു. ഇബ്നുഹജര്‍(റ)നോട് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു. -ഇമാമിന്റെ വാരിദായ പ്രാര്‍ഥന മഅ്മൂമുകള്‍ കേള്‍ക്കുന്നുവെങ്കില്‍ ആമീന്‍ പറയലാണ് അവര്‍ക്ക് സുന്നത്ത്.- വീണ്ടും മഖ്ദൂം(റ) പറയുന്നു. ഇമാമ് ദുആ ചെയ്യുമ്പോള്‍ അത് കേള്‍ക്കല്‍ കൊണ്ട് മാത്രം ദുആഅ് മഅ്മൂമുകള്‍ക്ക് മനഃപാഠമാക്കാന്‍ കഴിയില്ലെന്ന് ഇമാമിന് ബോധ്യപ്പെട്ടാല്‍ മഅ്മൂമുകള്‍ ആമീന്‍ പറയല്‍ ഉദ്ദേശിച്ചുകൊണ്ട് ദുആ ഉറക്കെയാക്കലാണോ അതല്ല പതുക്കെയാക്കലാണോ സുന്നത്തെന്നും ദുആ സ്വന്തമായി മനഃപാഠമുള്ള മഅ്മൂമുകള്‍ക്ക് ഇമാമിന്റെ ദുആക്ക് ആമീന്‍ പറയലാണോ അതല്ല...