Skip to main content

Posts

Showing posts with the label *തജ്‍വീദ് (ഖുര്‍ആന്‍ പാരായണ ശാസ്ത്രം

*തജ്‍വീദ് (ഖുര്‍ആന്‍ പാരായണ ശാസ്ത്രം

*#Thajweed #Rules* *തജ്‍വീദ് (ഖുര്‍ആന്‍ പാരായണ ശാസ്ത്രം)* അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 *സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎 *തജ്‍വീദ്*എന്നാല്‍ നന്നാക്കുക എന്നാണ് ഭാഷാര്‍ഥം. പരിശുദ്ധ ഖുര്‍ആനിലെ അക്ഷരങ്ങള്‍ അതിന്റെ ഉത്ഭവ സ്ഥാനമോ ഉച്ചാരണ സ്വഭാവമോ തെറ്റിക്കാതെ പദങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന പ്രത്യേക നിയമങ്ങള്‍ പാലിക്കലോട് കൂടി പാരായണം ചെയ്യുക എന്നതാണ് തജ്‍വീദിന്റെ സാങ്കേതികാര്‍ഥം.  തജ്‍വീദ് പഠിക്കല്‍ ഫര്‍ള് കിഫായയും (സാമൂഹിക കടമ), അതനുസരിച്ച് പാരായണം ചെയ്യല്‍ ഫര്‍ള്  ഐനുമാണ് (വ്യക്തിപരമായ നിര്‍ബന്ധം). മതത്തിലെ പ്രാമാണിക തെളിവുകള്‍ കൊണ്ട് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ് ഇത്. ഖുര്‍ആന്‍ പാരായണം മൂന്ന് വിധത്തിലാണ്. 1. തര്‍തീല്‍ ( അര്‍ഥം ചിന്തിച്ച് സാവധാനം ഓതല്‍) 2. ഹദര്‍ (തജ്‍‍വീദ് പാലിച്ചു കൊണ്ട് വേഗത്തില്‍ ഓതല്‍) 3. തദ്‍വീര്‍ (തര്‍തീല്‍ ഹദറിന്റെ ഇടയില്‍ ഓതല്‍). ഇതില്‍ തര്‍തീല്‍ ആയി ഓതുന്നതിനാണ് കൂടുതല്‍ പ്രതിഫലമുള്ളത്. പഠനാവശ്...