Showing posts with label ഇസ്ലാം .ഹിന്ദുമതം ക്രസ്തുമതം. Show all posts
Showing posts with label ഇസ്ലാം .ഹിന്ദുമതം ക്രസ്തുമതം. Show all posts

Wednesday, March 21, 2018

ഇസ്ലാം .ഹിന്ദുമതം ക്രസ്തുമതം

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


മലബാറിലെ ഹിന്ദുമുസ്‌ലിം ബന്ധം - ഡോ. എം. ഗംഗാധരന്


കേരളത്തിലെ ഭരണകൂടം കയ്യാളിയിരുന്ന മേല്‍ജാതിക്കാര്‍ക്കും അവരെ സഹായിച്ചിരുന്ന നായന്മാരടക്കമുള്ളവര്‍ക്കും തീരപ്രദേശങ്ങളിലെ മുസ്‌ലിങ്ങളുമായി ആരോഗ്യകരമായ ബന്ധമുണ്ടാകാന്‍. പ്രധാന കാരണം മുസ്‌ലിം കടല്‍ക്കച്ചവടക്കാരുമായുള്ള നല്ല ബന്ധമായിരുന്നു. എല്ലാ കച്ചവടത്തിനും ആവശ്യമായിട്ടുള്ളത് സൗഹൃദവും സമാധാനവുമാണ്. നല്ല സൗഹൃദവും സമാധാനവും നിലനിര്‍ത്തിക്കൊണ്ടാണ് കേരളതീരത്തെ മതമൈത്രി ആഘോഷമാക്കിയിരുന്നത്.

ഏതാണ്ട് 18ാം നൂറ്റാണ്ട് കാലംവരെ മുസ്‌ലിങ്ങള്‍ തീരപ്രദേശങ്ങളില്‍ മാത്രമാണ് ഉണ്ടായിരുന്നത്. 18ാം നൂറ്റാണ്ടോടുകൂടിയാണ് ഇസ്‌ലാം കേരളത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നത്. യമനില്‍നിന്നുവന്ന മതപ്രബോധകരാണ് ഇതിനു തുടക്കംകുറിക്കുന്നത്. പത്താംനൂറ്റാണ്ടോടെത്തന്നെ കേരളത്തിലെ തുറമുഖനഗരങ്ങളില്‍ വേരോടിയിരുന്ന മുസ്‌ലിങ്ങള്‍, ഉള്‍നാടുകളിലേക്ക് വ്യാപിച്ചിരുന്നില്ല. 9ാം നൂറ്റാണ്ടിനു മുന്‍പും അറബികള്‍ കേരളത്തിലെത്തിയിട്ടുണ്ട്. എന്നാല്‍ ഇസ്‌ലാമികവിശ്വാസം വരുംമുന്‍പുള്ള അറബികള്‍ ഒരു പേഗണ്‍ ആയാണ് തുറമുഖനഗരങ്ങളില്‍ പെരുമാറിയിരുന്നത്. തീരപ്രദേശത്തുള്ള ഹിന്ദുസ്ത്രീകളെ ഭാര്യമാരാക്കിക്കഴിഞ്ഞിരുന്നു. ഇസ്‌ലാമിന്റെ വരവിനു ശേഷമാണ് ഒരു ആവാസകേന്ദ്രത്തിലെന്നവിധം സാമൂഹികജീവിതം അവര്‍ നയിക്കുവാന്‍ തുടങ്ങിയത്. മുസ്‌ലിങ്ങളുടെ വരവിനു ശേഷം തീരപ്രദേശങ്ങളില്‍ അറബികളുടെ ഇത്തരം സെറ്റ്ല്‍മെന്റുകള്‍ ഉണ്ടായി. ഇസ്‌ലാമികാശയത്തോടുകൂടി കുടുംബരൂപങ്ങളും പ്രത്യക്ഷപ്പെട്ടു.
ഉള്‍നാടന്‍ പ്രദേശങ്ങളിലേക്ക് അക്കാലത്ത് ഇസ്‌ലാം ചെന്നെത്താതിരുന്നതിന്റെ കാരണം പ്രധാനമായും കച്ചവടക്കാര്‍ തീരപ്രദേശം വിട്ട് കൂടുതലായി യാത്ര ചെയ്തിരുന്നില്ല എന്നതാണ്. അവര്‍ക്കതാവശ്യമായിരുന്നില്ല. പുഴകളിലൂടെ സുഗന്ധദ്രവ്യവ്യഞ്ജനങ്ങള്‍ കിട്ടുന്ന കിഴക്കന്‍ പ്രദേശങ്ങളിലേക്ക് മുസ്‌ലിം കച്ചവടക്കാര്‍ യാത്രചെയ്തിരുന്നു. ഉത്പാദകരുമായി ബന്ധം വെച്ചുപുലര്‍ത്തുകയും മുന്‍കൂര്‍ പണം നല്കി കച്ചവടമുറപ്പിക്കുകയും ഉത്പന്നങ്ങള്‍ ശേഖരിച്ച് പുഴമാര്‍ഗം മടങ്ങുകയും ചെയ്തിരുന്നു. ഇക്കാര്യത്തില്‍ പല ജാതി വിഭാഗങ്ങള്‍ പങ്കെടുത്തിട്ടുണ്ടാവും. പുഴവഴിയുള്ള സഞ്ചാരമാര്‍ഗത്തില്‍ ചില ദേശങ്ങളില്‍ മുസ്‌ലിങ്ങള്‍ താമസിക്കുകയും സെറ്റ്ല്‍മെന്റുകള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ചാലിയാര്‍, കടലുണ്ടി, ഭാരതപ്പുഴകളുടെ തീരങ്ങളില്‍ മുസ്‌ലിം ആവാസകേന്ദ്രങ്ങളുണ്ടായിരുന്നു. 9ാം നൂറ്റാണ്ടിനുശേഷം ക്രമേണ ഉണ്ടായ ഈ ജനപഥങ്ങള്‍, ഉള്‍നാടന്‍ സാമൂഹികജീവിതത്തെ 18ാം നൂറ്റാണ്ട് വരെയും കാര്യമായി ബന്ധപ്പെടുകയോ സ്വാധീനിക്കുകയോ ചെയ്തിട്ടില്ല.

ഉള്‍നാടന്‍ പ്രദേശങ്ങളിലെ സുഘടിതമായ ജാതിവ്യവസ്ഥ ഈ സമ്പര്‍ക്കത്തിനു തടസ്സമായി നിന്നിരുന്നു. ചില പ്രദേശങ്ങളില്‍ മുസ്‌ലിങ്ങള്‍ താമസിച്ചിരുന്നു എന്നതിനപ്പുറം, ഇസ്‌ലാം പടര്‍ന്നു പിടിക്കാതെ പോയത് ജാതിവ്യവസ്ഥയുടെ കാഠിന്യംകൊണ്ടുതന്നെയായിരുന്നു. എന്നാല്‍ മുസ്‌ലിം ആവാസകേന്ദ്രങ്ങളിലുള്ള മറ്റു ജാതിക്കാരില്‍ ചിലര്‍ ഇസ്‌ലാം മതത്തെ ആശ്ലേഷിക്കുകയും, കച്ചവടമുസ്‌ലിങ്ങളുടെ എണ്ണം പെരുകുവാന്‍ കാരണമാക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ കഠിനമായ ജോലികളെടുക്കുന്നവരുണ്ടായിരുന്നു. കച്ചവടത്തോട് ചേര്‍ന്ന് സാധനങ്ങള്‍ കയറ്റിറക്ക് നടത്തുന്നവരും ശേഖരിച്ചു സൂക്ഷിക്കുന്നവരുമായ ഇക്കൂട്ടരില്‍നിന്നാണ് കേരളത്തിലെ മുസ്‌ലിം സമൂഹം വ്യാപിക്കുന്നത്. ഈ വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളെ അറബികളോ ആദ്യകാലമുസ്‌ലിങ്ങളോ വിവാഹം കഴിക്കുകയും സ്ത്രീകളെ ഹൈന്ദവജാതി ആചാരങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കാനനുവദിക്കുകയും ചെയ്തതായി ശൈഖ് സൈനുദ്ദീന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവരിലുണ്ടായിരുന്ന മക്കളെ മുസ്‌ലിമായി വളര്‍ത്തുകയും ചെയ്തു. ഭ്രഷ്ട് കല്പിക്കപ്പെട്ട ഹിന്ദുസ്ത്രീകളും ഇസ്‌ലാമികജീവിതത്തിലേക്ക് വന്നിരുന്നുവെന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ തീരപ്രദേശസമുദായം മലബാറിലെ കച്ചവടം സമ്പുഷ്ടി പ്രാപിക്കാനും നിലനിര്‍ത്താനും കാരണമാക്കിയതുകൊണ്ട്, ഭരണകര്‍ത്താക്കളായ ഹൈന്ദവരുമായി സമാധാനപൂര്‍ണമായ ബന്ധം നിലനിര്‍ത്തി.

ആദ്യകാലങ്ങളില്‍ കച്ചവടക്കാരുടെ കപ്പല്‍ തീരത്തടിഞ്ഞാല്‍ അതിലുള്ളവര്‍ ആക്രമിക്കപ്പെടുകയും കപ്പലിലെ വസ്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്യുക പതിവായിരുന്നു. എന്നാല്‍ കേരളത്തിന്റെ തീരങ്ങള്‍ ഇതിനൊരപവാദമായിരുന്നു. കയറ്റിയയ്ക്കുന്ന വിഭവങ്ങളുടെ ലഭ്യതയും വന്‍ലാഭവും കച്ചവടക്കാരെ തീരപ്രദേശങ്ങളില്‍ നിലനിര്‍ത്തുവാന്‍ കാരണമായി. അതു ഭരണകര്‍ത്താക്കളുടെ ആവശ്യമായിരുന്നു. കച്ചവടത്തേയും കച്ചവടക്കാരായ മുസ്‌ലിങ്ങളേയും ഹൈന്ദവ ഭരണകര്‍ത്താക്കള്‍ പ്രോത്സാഹിപ്പിച്ചിരുന്നു. മുസ്‌ലിങ്ങള്‍ക്ക് അവരുടെ മതാചാരങ്ങള്‍ തുടരാനുള്ള സ്വാതന്ത്ര്യം നല്കിയിരുന്നു. പള്ളികളുണ്ടാക്കാനും നടത്താനും സഹായിച്ചിരുന്നു. സാമൂതിരി മിസ്‌കാല്‍ പള്ളി, മുച്ചുന്തിപ്പള്ളി തുടങ്ങിയ മുസ്‌ലിം ആരാധനാലയങ്ങള്‍ നിര്‍മിക്കാന്‍ സ്ഥലം നല്കിയതും മറ്റു സഹായങ്ങള്‍ ചെയ്തുകൊടുത്തതും ചരിത്രവസ്തുതയാണ്.

മുസ്‌ലിങ്ങള്‍ക്ക് തീരപ്രദേശങ്ങളിലെ നായര്‍, കീഴാളജാതിവിഭാഗങ്ങളുമായാണ് പ്രധാനമായും ബന്ധമുണ്ടായിരുന്നത്. നമ്പൂതിരിമാരുമായി അടുത്ത ബന്ധം മുസ്‌ലിങ്ങള്‍ക്കുണ്ടായിരുന്നില്ല. കച്ചവടക്കാരുടെ 'കാവല്‍ചങ്ങാതം' നല്കിയ നായന്മാരും മറ്റു സഹായങ്ങള്‍ ചെയ്ത താഴ്ന്ന ജാതിക്കാരും മുസ്‌ലിങ്ങളുമായി നല്ല സൗഹൃദബന്ധമാണ് വെച്ചുപുലര്‍ത്തിയിരുന്നത്. വൈവാഹികകുടുംബ ബന്ധമായത് വളരുമ്പോള്‍, നേരത്തേ കെട്ടിപ്പടുത്ത സൗഹാര്‍ദപൂര്‍വമായ അന്തരീക്ഷം യാതൊരുവിധ സംഘര്‍ഷങ്ങള്‍ക്കും വഴിവെച്ചില്ല. കച്ചവടക്കാരില്‍നിന്ന് നായന്മാര്‍ക്ക് സാമ്പത്തികമായ നേട്ടങ്ങളുമുണ്ടായിരുന്നു. അവര്‍ക്ക് പാരിതോഷികമായി ലഭിച്ചിരുന്ന സ്വര്‍ണവും മറ്റും ഭൂമിയുടെ അധികാരികളായിരുന്ന നമ്പൂതിരിമാര്‍ക്ക് കാണിക്കവെച്ച്, ഭൂമിയുടെ മീതെ 'കാണാവകാശം' നേടിയെടുത്ത് കൃഷിയിലൂടെ പില്ക്കാലത്ത് പ്രബലസമുദായമാക്കാനും സഹായിച്ചിട്ടുണ്ട്. നമ്പൂതിരിമാരുമായി നായന്മാര്‍ക്കുണ്ടായിരുന്ന 'സംബന്ധം' അത് എളുപ്പം സാധ്യമാക്കുകയും ചെയ്തു.

അറബികളും കച്ചവടത്തിലേര്‍പ്പെട്ടിരുന്ന മാപ്പിളമാരും സമ്പന്നരായിരുന്നു. നമ്പൂതിരിമാര്‍ സമ്പന്നരായിരുന്നില്ല. നാടുവാഴികളും അത്ര സമ്പന്നരായിരുന്നില്ല. കച്ചവടക്കാര്‍ ഭരിക്കുന്നവരെയും അധികാരികളെയും തൃപ്തിപ്പെടുത്താന്‍ മാര്‍ഗങ്ങള്‍ അവലംബിച്ചു. വ്യാപാരമേള കച്ചവടക്കാരെ സഹായിച്ചിരുന്ന ഹിന്ദുവിഭാഗങ്ങളുമായി മുസ്‌ലിങ്ങള്‍ക്ക് നല്ല ബന്ധമുണ്ടാക്കാന്‍ കാരണമായി. കുടുംബബന്ധവും അറബിമലയാളം, വേഷം, ഭാഷ മുതലായ പലതും രൂപപ്പെടാന്‍ ഇതുകാരണമാക്കി. ഇരു വിഭാഗങ്ങളും അങ്ങോട്ടുമിങ്ങോട്ടും വാങ്ങുകയും നല്കുകയും ചെയ്തു. ഒരു സമന്വയസംസ്‌കാരം സ്വരൂപിക്കുകയായിരുന്നു. ഭാഷയുടെ കാര്യമെടുക്കുക. അറബിമലയാളത്തില്‍ ലഭിച്ച ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രാചീനം ഖാസി മുഹമ്മദിന്റേതാണ്: മുഹ്‌യുദ്ദീന്‍മാല ഇതിലെ ഭാഷ വളരെ പരിഷ്‌കൃതമായ ഭാഷയാണ്. അതിനു മുന്‍പുതന്നെ അറബിമലയാളത്തിന്റെ മുന്‍രൂപങ്ങള്‍ ഇവിടെ നിലനിന്നിരുന്നു എന്നതുറപ്പാണ്. ഇത് മലബാറിലെ സമന്വയ സംസ്‌കാരത്തിന്റെ അനന്യമായ മാതൃകയാണ്.

മലബാറിലെ അസാധാരണമായ ഹൈന്ദവമുസ്‌ലിം സൗഹാര്‍ദത്തിന് തെളിവു നല്കുന്ന ഉദാഹരണങ്ങള്‍ ചരിത്രത്തില്‍നിന്ന് ലഭിച്ചിട്ടുണ്ട്. മുസ്‌ലിം പള്ളികള്‍ ഉണ്ടാക്കാനും നടത്താനും ഹിന്ദു ഭരണാധികാരികള്‍ സഹായം നല്കി. മതപണ്ഡിതന്മാര്‍ക്ക് പാരിതോഷികങ്ങള്‍ നല്കുകയും ചെയ്തു. താഴ്ന്ന ജാതി വിഭാഗങ്ങളില്‍നിന്ന് മതം മാറ്റം ചെയ്യപ്പെടുന്നതിന് ഭരണാധികാരികള്‍ എതിരായിരുന്നില്ല. മുസ്‌ലിങ്ങള്‍ ഭരണാധികാരികളോട് അസാധാരണമായ കുറു കാണിച്ചിരുന്നുതാനും. തുറമുഖാധിപന്‍ 'ഷാബന്തര്‍' കോയയായിരുന്നു. മാമാങ്കത്തിന് അധിപനായി നില്ക്കാന്‍ മുസ്‌ലിം സേനാനായകന്മാരുണ്ടായിരുന്നു. കടല്‍മാര്‍ഗം നയിച്ചിരുന്ന പടയുടെ ഉത്തരവാദിത്വം മുസ്‌ലിങ്ങള്‍ക്കായിരുന്നു. കരയിലൂടെ നായന്മാരും കടലിലൂടെ മാപ്പിളമാരും നയിച്ചിരുന്ന പടകളിലൂടെയാണ് സാമൂതിരി മാമാങ്കത്തിന്റെ അധിപതി എന്ന സ്ഥാനം കരസ്ഥമാക്കുകയും നിലനിര്‍ത്തുകയും ചെയ്തിരുന്നത്.

കിഴക്കന്‍ദേശത്തെ ഭരണാധികാരികളില്‍ പ്രമുഖനായിരുന്നു പറമ്പി നബി. അദ്ദേഹത്തിന്റെ സമുദ്രതീരത്തുണ്ടായിരുന്ന ആസ്ഥാനം കടത്തനാട്ടുകാര്‍ ആക്രമിച്ചപ്പോള്‍ തീരപ്രദേശമുസ്‌ലിങ്ങളാണ് യുദ്ധസഹായം ചെയ്തുകൊടുത്തിരുന്നത്. ഇതിനു പ്രതിഫലമായി ഉള്‍നാടന്‍ പ്രദേശത്ത് ഒരു പള്ളി പണിയാന്‍ പറമ്പി നമ്പി സഹായം ചെയ്തു. ഉള്‍നാടന്‍ പ്രദേശത്തെ ആദ്യത്തെ പള്ളി മലപ്പുറത്ത് ഉണ്ടാകുന്നത് ഇങ്ങനെയാണെന്നു കാണുന്നു. 18ാം നൂറ്റാണ്ടോടു കൂടിയാണ് ഇസ്‌ലാം കേരളത്തിലെ ഉള്‍നാടുകളിലേക്ക് ഈവിധം പ്രവേശിച്ചുതുടങ്ങുന്നത്.
ഒരു കച്ചവടസമൂഹത്തിനു മൈത്രിയിലും സമാധാനത്തിലും അടിയൂന്നിയുള്ള സാമൂഹികാന്തരീക്ഷമാണ് അഭികാമ്യം. മലബാറിലെ ഈ ബന്ധത്തെ ഡോ.എം.ജി.എസ്.നാരായണന്‍ വിശേഷിപ്പിക്കുന്നത് 'പരസ്പരാശ്രിത സാമൂഹികത' എന്നാണ്. വിവിധ വിഭാഗങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിനുള്ള ഐക്യപ്പെടലാണിത്. മലബാറിലെ കച്ചവടക്കാരുടെ ആവശ്യങ്ങളില്‍നിന്നിതു വ്യക്തമാകും. അവര്‍ക്കു യാത്ര ചെയ്യാനും കച്ചവടച്ചരക്കുകള്‍ കൊണ്ടുപോകാനും കപ്പലുകള്‍ ആവശ്യമായിരുന്നു. ഇവ ഉണ്ടാക്കിയിരുന്നത് ഹിന്ദുക്കളായ ആശാരിമാരാണ്. അവര്‍തന്നെയാണ് മുസ്‌ലിം പള്ളികള്‍ നിര്‍മിച്ചുകൊടുത്തതും. ആശാരിമാര്‍ക്കു ജോലി നല്കാന്‍ മുസ്‌ലിം കച്ചവടക്കാരും ആവശ്യമായിരുന്നു. ഒരു തൊഴില്‍മേഖലയില്‍ വിജയിക്കാനും തൊഴില്‍മേധാവിത്വം നിലനിര്‍ത്താനും അവസരങ്ങള്‍ നല്കിയ മുസ്‌ലിം കച്ചവടക്കാര്‍ അവര്‍ക്ക് അനിവാര്യമായിരുന്നു. പരസ്പരം കൊടുക്കാനും വാങ്ങാനും സഹായകരമായ ഒരു തൊഴില്‍സംസ്‌കാരം അക്കാലത്തിന്റെ നിര്‍മിതിയാണ്. ഇന്നും നിലകൊള്ളുന്ന മതമൈത്രിയുടെ വേരുകളില്‍ ആ കാലത്തിന്റെ ഊര്‍ജം കുടികൊള്ളുന്നുവെന്ന് മനസ്സിലാക്കാനാവും.

ഇതിനു സമാന്തരമായിത്തന്നെ അറേബ്യന്‍ നാടുകളില്‍നിന്ന് വന്ന പ്രബോധകര്‍ തീരപ്രദേശങ്ങള്‍ വിട്ട് അകം പ്രദേശങ്ങളിലേക്കു നീങ്ങുകയും ചെയ്തു. മുസ്‌ലിം പ്രബോധകര്‍ വ്യാപകമായി ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതും ഈ കാലയളവിലാണ്. മലബാറില്‍ ചില സൂഫി കുടുംബങ്ങള്‍ താമസമുറപ്പിക്കുകയും തദ്ദേശീയരായ താഴ്ന്ന ജാതികളിലുള്ളവരോട് സമ്പര്‍ക്കം വെച്ചു പുലര്‍ത്തുകയും ചെയ്തു. അലി തങ്ങള്‍ കോഴിക്കോട്ടും പിന്നീട് തിരൂരങ്ങാടിയിലുമെത്തി. കര്‍ഷകര്‍ക്കിടയില്‍ ഇസ്‌ലാമികസന്ദേശം എത്തിക്കാന്‍ ഇതു കാരണമായി. ബാഫഖി കുടുംബം കച്ചവടക്കാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തി. അലീവുളള തുടങ്ങിയ സൂഫിവര്യന്മാര്‍ മീന്‍പിടിത്തക്കാരുടെയിടയില്‍ പ്രവര്‍ത്തിച്ചു. കേരളത്തില്‍ മുസ്‌ലിങ്ങളുടെ വ്യാപനം ഇങ്ങനെ എളുപ്പകരമാക്കിത്തീര്‍ക്കാന്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന മതസൗഹാര്‍ദത്തിന്റെ അന്തരീക്ഷം സഹായകമാവുകയും ചെയ്തു.

കച്ചവടസംസ്‌കാരം പണിതുയര്‍ത്തിയ മതസൗഹാര്‍ദത്തിന്റെ വേരുകള്‍ മെല്ലെ അറ്റുതുടങ്ങുന്നത് പോര്‍ച്ചുഗീസുകാരുടെ വരവോടുകൂടിയാണ്. വാസ്‌കോഡ ഗാമയുടെ വരവും അതിനുശേഷം ഉണ്ടായ ചരിത്രസംഭവങ്ങളും മറ്റൊന്നല്ല വ്യക്തമാക്കുന്നത്. ഗാമയ്ക്ക് മലബാറിലെ വ്യാപാരക്കുത്തകയായിരുന്നു ലക്ഷ്യം. തുടക്കത്തില്‍ത്തന്നെ അറബികളും ചൈനാക്കാരുമൊക്കെയായുള്ള കച്ചവടബന്ധം അവസാനിപ്പിക്കാന്‍ ഗാമ സാമൂതിരിയോട് ആവശ്യപ്പെട്ടു. തുടക്കത്തിലേ അത് നിരാകരിക്കപ്പെടുകയും ചെയ്തു. സാമൂതിരി മുസ്‌ലിങ്ങളുടെ ഭാഗത്തു നിന്നു. പോര്‍ച്ചുഗീസുകാര്‍ കോലത്തിരി രാജാവിന്റെയും കൊച്ചിരാജാവിന്റെയും സഹായം തേടി. കോലത്തിരി കൊച്ചി രാജാക്കന്മാര്‍ സാമൂതിരിയുടെ പ്രതാപത്തില്‍ അസൂയാലുക്കളായിരുന്നു. സാമ്പത്തികമായും സൈനികപരമായും ദുര്‍ബലരുമായിരുന്നു. ശത്രുക്കളുടെ ഈ ഐക്യപ്പെടല്‍ സാമൂതിരിക്കു നേരേയുള്ള യുദ്ധങ്ങള്‍ക്കും അതുകൊണ്ടുതന്നെ മുസ്‌ലിം കച്ചവടക്കാര്‍ക്കു നേരേയുള്ള ആക്രമണങ്ങള്‍ക്കും കാരണമായി. കച്ചവടക്കാര്‍ക്കു സംരക്ഷണം നല്കി 'മെര്‍ഡിനറിബ്' ആയി വര്‍ത്തിച്ചിരുന്നത് മാപ്പിളമാരായിരുന്നു. മരയ്ക്കാന്മാരും മറ്റു പടയാളികളുമടങ്ങുന്നവര്‍ പോര്‍ച്ചുഗീസുകാരുടെ ശത്രുക്കളായി മാറുന്നതെങ്ങനെയാണ്. പോര്‍ച്ചുഗീസുകാരുമായുള്ള മാപ്പിളമാരുടെ യുദ്ധങ്ങളും, മരയ്ക്കാന്മാരുടെ രാജ്യസംസ്ഥാപനവും ഒടുവില്‍ അടിയറവു പറച്ചിലും കുറച്ചൊക്കെ മതസൗഹാര്‍ദത്തെ പ്രതികൂലമായി ബാധിക്കാന്‍ കാരണമാക്കിയിട്ടുണ്ട്. 1510ല്‍ അല്‍ബുക്കര്‍ക്ക് മിസ്‌കാല്‍പള്ളി ആക്രമിച്ചതു ബന്ധത്തെ കൂടുതല്‍ വ്രണപ്പെടുത്തി.
എന്നാല്‍ മലബാറിലെ ഹിന്ദുമുസ്‌ലിം മൈത്രി കുറെയേറെ തകര്‍ക്കപ്പെടുന്നത് മൈസൂര്‍ രാജാക്കന്മാരുടെ വരവോടുകൂടിയാണ്. ഹൈദരലി യുദ്ധതന്ത്രങ്ങളറിയുന്ന സേനാനായകനായിരുന്നു. പാലക്കാടന്‍ രാജാവും പിന്നീട് കണ്ണൂരിലെ ആലിരാജയുമാണ് ഹൈദരലിയെ മലബാറിലേക്ക് ക്ഷണിക്കുന്നത്. കണ്ണൂരിനടുത്തുള്ള ബദനൂര്‍വരെ എത്തിയ ഹൈദരലി, യുദ്ധങ്ങളില്‍ അനേകം നായകന്മാരെ കൊലപ്പെടുത്തിയിരുന്നു. സാമൂതിരിക്ക് പിടിച്ചുനില്ക്കാനാവാത്ത ഒരവസ്ഥയില്‍ സന്ധിയില്‍ ഏര്‍പ്പെടാന്‍ തുനിഞ്ഞു. ഹൈദരലിയുമായി ഏറ്റുമുട്ടാന്‍ സാധിക്കില്ലെന്നു മനസ്സിലാക്കിയ സാമൂതിരി, കുടുംബാംഗങ്ങളെ പലായനം ചെയ്യാന്‍ പ്രേരിപ്പിച്ച് കൊട്ടാരത്തിനു തീകൊടുത്ത് ആത്മഹത്യചെയ്യുകയായിരുന്നു. മൂവായിരത്തോളം പടയാളികളെ പല ഭാഗങ്ങളിലായി നിയമിച്ചശേഷമാണ് ഹൈദരലി മടങ്ങിപ്പോയത്. നായര്‍പ്പട ഈ മൂവായിരത്തോളം വരുന്ന പടയാളികളെ വകവരുത്തി. ക്രുദ്ധനായ ഹൈദരലി തിരിച്ചുവന്ന് മഞ്ചേരി ആസ്ഥാനമാക്കി 'ഭീകരതയുടെ ഭരണം' നടത്തുകയായിരുന്നുവെന്ന് എ.പി.ഇബ്രാഹിം കുഞ്ഞിനെപ്പോലുള്ള ചരിത്രകാരന്മാര്‍ പറഞ്ഞിട്ടുണ്ട്. ഇരുപതിനായിരത്തോളം നായകന്മാര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു. പലരും രക്ഷപ്പെടാന്‍ മതപരിവര്‍ത്തനം ചെയ്തു. നായന്മാരുടെ കഠിനമായ അടിച്ചമര്‍ത്തലിനു വിധേയമായിരുന്ന അടിയാളന്മാര്‍ക്ക് ഹൈദരലിയുടെ വരവ് സഹായകമായി. നായന്മാരുടെ മേധാവിത്വത്തില്‍നിന്നവര്‍ക്ക് രക്ഷപ്പെടാനായി അവര്‍ക്കിടയില്‍ ഒരു കൂട്ടായ്മയുണ്ടായി. അവരില്‍ ഭൂരിഭാഗം ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തു.

(മലബാര്‍ : പൈതൃകവും പ്രതാപവും എന്ന പുസ്തകത്തില്‍ നിന്ന്)



അനുഭവം- ഉമര്‍റാവു


എന്റെ ഇപ്പോഴത്തെ പേര്‍ ഉമര്‍റാവു എന്നാണ്, ബ്രാഹ്മണ കുടുംബത്തില്‍ ആയിരുന്നു ജനനം, മാതാപിതാക്കള്‍ക്ക് ഏകമകന്‍, രണ്ടു സഹോദരികള്‍, RSSന്റെ സജീവ പ്രവര്‍ത്തകന്‍.പത്താം തരം വരെ മൈസൂരില്‍ ആയിരുന്നു പിന്നീട് ബാങ്ക്‌ലൂരിലേക്ക് വന്നു ഇപ്പോള്‍ സോഫ്റ്റ് വയര്‍ എന്‍ജിനീയര്‍ ആയി ഒരു ടെലികോം കമ്പനിയില്‍ ജോലി ചെയ്യുന്നു.





ഞാന്‍ സ്വപ്നത്തില്‍ പോലും മുസ്ലിം ആകുമെന്ന് കരുതിയിരുന്നില്ല, ഞാന്‍ മുസ്ലിംകളെ അത്രയധികം വെറുത്തിരുന്നു, അവരില്‍ നിന്നും അകലം പാലിക്കാന്‍ ഞാന്‍ എന്നും ശ്രമിച്ചിരുന്നു, അവരുടെ വിശ്വാസത്തെ പറ്റി എനിക്കൊന്നും അറിയില്ലെങ്കിലും അവര്‍ വഴിപിഴച്ചവര്‍ ആണെന്ന് ഞാന്‍ വിശ്വസിച്ചു.

എന്റെ അമ്മ ഒരു ടീച്ചര്‍ ആണ്, എന്റെ അച്ഛന്‍ ഒരു മില്ലില്‍ ടെക്‌സ്ടില്‍ എന്‍ജിനീയര്‍ ആയിരുന്നു, മില്‍ പൂട്ടിയതിനു ശേഷം പിന്നീട് KSRTCയില്‍ ജോലി ലഭിച്ചു. മൈസൂരില്‍ നിന്നും ഉപരിപഠനത്തിനായി ബാങ്ക്‌ലൂരില്‍ എത്തിയപ്പോള്‍ ജോലി ഉപേക്ഷിച്ചു എവിടെ എങ്കിലും ഇന്‍വെസ്റ്റ് പാര്‍ട്ട്‌നര്‍ ആയി വ്യാപാരം നടത്താന്‍ മാതാ പിതാക്കള്‍ തീരുമാനം എടുത്തു.

അങ്ങനെ രാജാജി നഗറില്‍ ഒരു കടയുടെ മുന്നില്‍ കൗണ്ടര്‍ ലഭിച്ചു, ഒരു മതഭക്തനായ മുസ്ലിം ആയിരുന്നു ഉടമസ്ഥന്‍, വാടകയ്ക്ക് പുറമേ കച്ചവടത്തിന്റെ ലാഭം തരാം എന്ന എന്റെ മാതാപിതാക്കളുടെ ഓഫര്‍ അയാള്‍ നിരസിച്ചു, ലാഭം നിങ്ങളുടെത് ആണെന്നും അതെനിക്ക് വേണ്ട എന്നും അദ്ദേഹം പറഞ്ഞു.
എന്റെ അമ്മാമയ്ക്കും, ആമ്മയ്ക്കും അത് ഭയങ്കര മതിപ്പുണ്ടാക്കി, വീട്ടില്‍ അദ്ദേഹത്തെപ്പറ്റി പുകയ്തി പറയലായി പിന്നെ, എനിക്കാണെങ്കില്‍ അത് സഹിക്കാന്‍ കഴിഞ്ഞില്ല.
ഒരു മുസ്ലിമിനെ പുകയ്തി പറയുകയോ? എന്റെ അമ്മയും, അമ്മാമയും ഒഴിവു സമയത്ത് അവിടെ പോയ് ബിസ്സിനസ്സ് പഠിക്കാന്‍ എന്നോട് പറഞ്ഞു ഒരിക്കലും ഒരു മുസ്ലിമിന്റെ അടുത്ത് പോകില്ല എന്ന് ഞാന്‍ ശഠിച്ചു, അവസാനം അവരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് ഞാന്‍ അവിടേക്ക് പോയി, അവരുടെ ചിക്കപെട്ടയിലെ മറ്റൊരു കടയില്‍ ആയിരുന്നു എന്റെ ജോലി.

അവിടെ വെച്ച് ഇസ്ലാം മതം സ്വീകരിച്ച ഒരു ഹിന്ദു യുവതിയെ ഞാന്‍ കണ്ടു, മുസ്ലിംകളോടുള്ള എന്റെ ദേഷ്യം ഇരട്ടിക്കാന്‍ അത് കാരണമായി.
ഈ ദ്രോഹികള്‍ പാകിസ്ഥാനില്‍ പോകാതെ ഇവിടെ നിന്ന് എന്താണ് ചെയ്യുന്നത് എന്നോര്‍ത്ത് എന്റെ ഉള്ളം ജ്വലിച്ചു.

ഞാന്‍ ആ യുവതിയുടെ അടുത്ത പോയി ഉപദേശിച്ചു, എന്തിനാണ് പാരമ്പര്യ മതം വിട്ടത് എന്ന എന്റെ ചോദ്യത്തിനു അവള്‍ നല്‍കിയ മറുപടി 'ഇതാണ് സത്യം' എന്നായിരുന്നു. കൂടുതലൊന്നും അവള്‍ സംസാരിക്കാന്‍ നിന്നില്ല.

എന്റെ ദേഷ്യം കണ്ട എന്റെ സഹ പ്രവര്‍ത്തകന്‍ എന്നോട് പറഞ്ഞു: 'നീയൊന്നു ഖുറാന്‍ വായിച്ചു നോക്ക്, എന്താണ് സത്യം എന്ന് മനസ്സിലാക്കാമല്ലോ'..
എനിക്കാണെങ്കില്‍ ആ കുട്ടിയെ ഹിന്ദു മതത്തിലേക്ക് തിരിച്ചു കൊണ്ട് വരണം അതിനാല്‍ ഇസ്ലാം തെറ്റാണെന്നും, എന്റെ ദൈവങ്ങള്‍ ആണ് ശക്തിമാന്‍മാര്‍ എന്നും തെളിയിക്കാന്‍ ഞാന്‍ ഗ്രന്ഥങ്ങള്‍ പരിശോധിക്കാന്‍ തുടങ്ങി.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ദൈവം രാമന്‍ ആയിരുന്നു RSSല്‍ പ്രവര്‍ത്തിക്കുമ്പോള്‍ രാമക്ഷേത്രം അയോധ്യയില്‍ നിര്‍മ്മിക്കണം എന്ന തീവ്ര ആഗ്രഹാകാരായിരുന്നു ഞങ്ങള്‍. അതിനാല്‍ തന്നെ ഞാന്‍ അവളെ ഗണ്ടിക്കാന്‍ ആയി രാമ ചരിത്രം വീണ്ടും എടുത്ത് സൂക്ഷ്മമായ് വായിക്കാന്‍ തുടങ്ങി.
സീതാദേവിയെ തട്ടി കൊണ്ട് പോകാന്‍ രാവണന്‍ പ്ലാന്‍ ഇട്ട രംഗം വന്നപ്പോള്‍ എനിക്ക് സംശയം മുള പൊട്ടാന്‍ തുടങ്ങി.
സ്വന്തം ഭാര്യയെ തട്ടിക്കൊണ്ട് പോകാന്‍ പ്ലാന്‍ ഇടുന്ന കാര്യം അറിയാത്ത ദൈവം എങ്ങനെ എന്റെ കാര്യങ്ങള്‍ അറിയും എന്നി ചിന്ത?, രാവണന്‍ അനുചരനെ മാനിന്റെ രൂപം പൂണ്ടയച്ചു, ലക്ഷ്മണനും രാമനും അതിന്റെ പിന്നാലെയോടി! ബിക്ശു ആയി വന്നു രാവണന്‍ സീതയെ തട്ടി കൊണ്ട് പോയി!!

വാനരന്‍മാരുടെ സഹായത്താല്‍ കൊല്ലങ്ങള്‍ നീടുനിന്നു ദൈവമായ രാമന്, സ്വന്തം ഭാര്യയായ സീതയെ വീണ്ടെടുക്കാന്‍!
പിന്നീട ദൈവമായ രാമന് സ്വന്തം ഭാര്യയായ സീതയുടെ ചരിത്ര ശുദ്ധിയില്‍ സംശയം! തെളിയിക്കാന്‍ അഗ്‌നിയിലൂടെ ത്തുന്നു!!

ഈ കഥകള്‍ എന്റെ സംശയം കൂട്ടി, എന്തിനു ഒരു ശക്തിമാനായ ദൈവം സ്വന്തം ഭാര്യയെ തട്ടി കൊണ്ട് പോകുന്നത് അറിയാതെ മാനിനു പിന്നാലെ ഓടി, എന്തുകൊണ്ടത് ദൈവത്തിന് തടയാന്‍ സാധിച്ചില്ല? ദൈവമായ രാമന് എന്തിനു ഭാര്യയെ വീണ്ടെടുക്കാന്‍ വര്‍ഷങ്ങളുടെ താമസം? വാനരന്മാരുടെ സഹായം?? പിന്നെ എന്തിനു ദൈവം സ്വന്തം ഭാര്യയെ സംശയിച്ചു..
സംശയങ്ങള്‍ കൂടിയപ്പോള്‍ ഞാന്‍ രാമനെ വിട്ടു ആരാധന മൂര്‍ത്തിയായ ഗണപതിയിലെക്ക് തിരിഞ്ഞു..

അവിടെയും സ്ഥിതി വിത്യാസമല്ല, ദൈവങ്ങളില്‍ ഏറ്റവും പവര്‍ഫുള്ളായ ശിവ ഭഗവാന്‍ തൃക്കണ്ണ്! തുറന്നാല്‍ ലോകം ഭസ്മം ആക്കാന്‍ കഴിവുള്ള ദൈവമായ ശിവ ഭഗവാന്റെ പുത്രന്‍ ആണ് ഗണപതി.
ശിവ ഭഗവാന്‍ പുറത്തു പോയ സമയത്താണ് പാര്‍വതി ദേവി ഗണപതിക്ക് ജന്മം നല്‍കുന്നത്, താന്‍ കുളിക്കാന്‍ പോവുകയാണെന്നും ആരെയും ഉള്ളിലേക്ക് കയറ്റി വിടരുതെന്നും പറഞ്ഞ് പാര്‍വതി ദേവി കുളിക്കാന്‍ പോയി, ആ സമയം മടങ്ങി വന്ന ശിവനെ ഗണപതി അകത്തേക്ക് വിട്ടില്ല. രണ്ടു പേരും യുദ്ധമായി, അവസാനം ഗണപതിയുടെ തല ശിവ ഭഗവാന്‍ വെട്ടി എടുത്തു ചാടി, കുളി കഴിഞ്ഞു വന്ന പാര്‍വതി ദേവി ഇത് നമ്മുടെ മകന്‍ ആണെന്ന് പറയുകയും ശിവനോട് കലഹിക്കുകയും ചെയ്തു.
വിഡ്ഢിത്തം മനസ്സിലായ ഭഗവാന്‍ തല കാണാത്തതിനാല്‍ സഹായികളാല്‍ ഒരാനയുടെ തല വെട്ടിയെടുത്ത് ഗണപതിയുടെ ഉടലില്‍ വെച്ച് ജീവന്‍ നല്‍കി..!

ഈ കഥ ആണെങ്കില്‍ എന്നില്‍ സംശയങ്ങള്‍ അധികരിപ്പിച്ചു. ഇത്ര വലിയ ദൈവത്തിന് സ്വന്തം മകനെ തിരിച്ചറിയാന്‍ പറ്റിയില്ലേ? സ്വന്തം മകന്റെ തല തിരിച്ചു കൊടുക്കാന്‍ പറ്റാത്തത് എന്തേ?? ദേവിയായ പാര്‍വതിക്ക് അച്ഛനും മകനും അടികൂടിയത് അറിയാന്‍ കഴിയാതെ പോയതെന്ത് ? സ്വന്തം അച്ഛനായ ശിവ ഭഗാവനെ തിരിച്ചറിയാന്‍ കഴിയാത്ത, തല സംരക്ഷിക്കാന്‍ കഴിയാത്ത ഗണപതി ഭഗവാന്‍ എങ്ങനെ എന്നെ സംരക്ഷിക്കും??? ആകെ സംശയങ്ങള്‍ !!

ദൈവിക ഗ്രന്ഥത്തില്‍ എന്തൊക്കെ വിഡ്ഢിത്തങ്ങള്‍ ? ഞാന്‍ എന്റെ അമ്മൂമയോട് സംശയം പറഞ്ഞു ? അമ്മൂമ പറഞ്ഞു വാല്‍മീകി എഴിതിയതല്ലേ രാമായണം? ദൈവവചനങ്ങള്‍ എന്ന് വിശ്വസിക്കുന്ന ഗ്രന്ഥം മുസ്ലിങ്ങളെ ഖുറാന്‍ ആണ്..

അമ്മൂമയോട് ഞാന്‍ പറഞ്ഞു: പിന്നെ എന്തിനു കഥകള്‍ക്കനുസരിച്ച് നാം ഇങ്ങനെ രൂപം ഉണ്ടാക്കി പൂജിക്കുന്നു? അവര്‍ പറഞ്ഞു: നമ്മുടെ മുന്‍ഗാമികള്‍ ചെയ്തത് അതേപടി ബുദ്ധിശൂന്യമായി നാം പിന്തുടരുന്നു..

ഞാന്‍ ആകെ സംശയതിലായി.

പിന്നീട് കടയില്‍ പോയ സമയത്ത് (തെറ്റുകള്‍ കണ്ടു പിടിക്കാന്‍) ഖുറാന്‍ പരിഭാഷ ഞാനെടുത്തു വായിച്ചു.
ആദ്യമായി ഞാന്‍ കണ്ട വചനം 'നിങ്ങളുടെ പൂര്‍വികര്‍ ചെയ്ത തെറ്റുകള്‍ ആവര്‍തിക്കുകയാണോ നിങ്ങള്‍' എന്നതാണ്. ഞാന്‍ ആകെ സമ്മര്‍ദ്ദത്തിലായി.
എന്റെ സംശയത്തിനുള്ള മറുപടിയോ ഇത്? അതടച്ചു വെച്ച് മുസ്ലിങ്ങളുടെ പിഴവ് കണ്ടുപിടിക്കാന്‍ സഹായിക്കണം പ്രാര്‍ഥിക്കാനായി ഞാന്‍ കര്‍ണാടകയിലെ ശക്തിമത്തായ ചാമുണ്ടേശ്വരി ക്ഷേത്രത്തില്‍ പോയി.

അവിടുത്തെ ചരിത്രം ആണെങ്കിലോ എന്നെ കൂടുതല്‍ സമ്മര്‍ദ്ദതിലാക്കി.
രാക്ഷസനായ മഹിഷാസുരന്‍ പത്തു കൊല്ലം തപസ്സു ചെയ്തു ബ്രഹ്മാവിനെ (സൃഷ്ടികര്‍ത്താവ്) പ്രത്യക്ഷപെടുത്തി, ഏറ്റവും കൂടുതല്‍ ശക്തി ചോദിച്ചു, മരണമില്ലായ്മയും. അങ്ങനെ ബ്രഹ്മാവ് ലോകത്തിലെ ഏറ്റവും കൂടുതല്‍ ശക്തി മഹിഷാസുരന് നല്‍കി.
കഴിവ് കിട്ടിയ മഹിഷാസുരന്‍ വരം നല്‍കിയ ബ്രഹ്മാവിനെ തന്നെ കൊല്ലാന്‍ ശ്രമിച്ചു (ദൈവമായ?) ബ്രഹ്മാവ് ഓടി.
അങ്ങനെ ശിവ ഭഗവാനും, വിഷ്ണു ഭഗവാനും, ബ്രഹ്മാവും കൂടി ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. ഇപ്പോള്‍ ഉള്ളതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ശക്തിയാണ് നാം അവനു നല്‍കിയത്, അതിനാല്‍ നമ്മെക്കാള്‍ ശക്തി അവനുണ്ട്, അത് കൊണ്ട് അവനെക്കാള്‍ ശക്തിയുള്ള പുതിയ ദൈവത്തെ ഉണ്ടാക്കി നമ്മുക്ക് അവനെ കൊല്ലാം, അങ്ങനെയുണ്ടാക്കിയ ആളാണ് ചാമുണ്ടേശ്വരി ദേവി!

ഇതോടു കൂടി ഞാന്‍ ഇത്രയും കാലം ജീവിച്ചത് ഒരു സാങ്കല്‍പ്പിക കഥാ ലോകത്താണ് എന്ന് എനിക്ക് ബോധ്യം വരാന്‍ തുടങ്ങി. പിന്നീട് വീണ്ടും ഖുറാന്‍ ഞാന്‍ എടുത്തു വായിച്ചു, ഏക ദൈവത്തിന് പുറമേ മറ്റു ദൈവങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ ലോകത്ത് മൊത്തം പ്രശ്‌നം ആയേനെ എന്നതില്‍ വായിച്ചു. അത് സത്യം തന്നെയാണ് എന്ന് ഞാന്‍ കരുതി, കാരണം ഞങ്ങളുടെ ദൈവസങ്കല്പത്തില്‍ ദൈവങ്ങള്‍ തമ്മിലുള്ള അടിയും, യുദ്ധവും, ലൈംഗിക ക്രീഡകളും, കൊല്ലും കൊലയും സാധാരണമാണ്, അവര്‍ക്ക് തമ്മില്‍ തമ്മില്‍ തിരിച്ചറിയാന്‍ പറ്റാറില്ല!

പിന്നീട് ഇസ്ലാമിനെക്കാളും നല്ലത് വേറെ ഉണ്ടോ എന്നാ അന്വേഷണമായി. ക്രിസ്തുമതം പഠിച്ചു, ദൈവപുത്രനെന്ന സങ്കല്പം ഞങ്ങളുടെതില്‍ നിന്നും വിത്യസ്തമല്ല. വിഗ്രഹാരാധനയും തുല്യം തന്നെ!

അവസാനം ഖുറാനില്‍ തന്നെ മടങ്ങിയെത്തി, വായിക്കുന്തോറും സത്യം അത് തന്നെയെന്ന് ബോധ്യമായി, ഇത് ദൈവിക വചനങ്ങളാണെന്നും.
പക്ഷെ ഇസ്ലാം സ്വീകരിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം അസഹനീമായിരുന്നു.
ഒന്നാമത് എനിക്ക് മുസ്ലിങ്ങളെ വെറുപ്പായിരുന്നു, രണ്ടാമത് ഞാനുള്ളത് ഏറ്റവും ഉയര്‍ന്ന, യാഥാസ്ഥിതികരായ ബ്രാഹ്മണ്‍ ഫാമിലിയിലും. പരസ്യമായി മുസ്ലിമായില്ലെങ്കിലും ഞാന്‍ ശിര്‍ക്കില്‍ (ഏക ദൈവത്തോടൊപ്പം പങ്കുകാരെ ചേര്‍ക്കലില്‍ നിന്നും) ഒഴിഞ്ഞു നില്‍ക്കാന്‍ ശ്രമിച്ചു.

ഷോപ്പില്‍ വാരാന്ധ്യങ്ങളില്‍ പോകുന്ന സമയം അവിടെ വെച്ച് ഖുറാന്‍ വായിക്കും. അങ്ങനെയിരിക്കെ, വിശ്വസിക്കുന്നവര്‍ നമസ്‌ക്കരിക്കണം തുടങ്ങിയ ഇസ്ലാമിന്റെ നിര്‍ബന്ധ കല്പനകള്‍ ഞാന്‍ അതില്‍ വായിക്കാനിടയായി. അങ്ങനെ നമസ്‌കാര രീതികള്‍ എഴുതിയെടുത്ത് ഞാന്‍ നമസ്‌ക്കരിക്കാന്‍ തുടങ്ങി. തുടര്‍ച്ചയായല്ല, ഇടയ്ക്കിടെ മാത്രം.
പഠനം പൂര്‍ത്തിയാക്കി ഇസ്ലാം സ്വീകരിക്കാമെന്നായിരുന്നു എന്റെ ഉള്ളിലിരുപ്പ്.
ഇത്തരം ചിന്തകള്‍ മാറ്റി നിര്‍ത്തി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഇരിക്കെ അടുത്ത നാള്‍ ഖുറാന്‍ വായിച്ചപ്പോള്‍ ഞാന്‍ കണ്ടത് അല്ലാഹുവില്‍ വിശ്വസിച്ചെന്നു പറയുകയും, എന്നാല്‍ അത് പ്രവര്‍ത്തനത്തില്‍ കാണിക്കാതെ ഇരിക്കുന്നവരെയും കുറിച്ചുള്ളതായിരുന്നു., അവര്‍ വഞ്ചിക്കുന്നത് അല്ലാഹുവിനെയല്ല സ്വന്തം ശരീരങ്ങളെത്തന്നെയാണ് എന്ന വചനം എന്നില്‍ ഭീതി ഉണ്ടാക്കി.

ഞാന്‍ നമസ്‌കാരം ക്രമത്തില്‍ പാലിക്കാന്‍ തുടങ്ങി, ആ വര്‍ഷത്തെ നോമ്പും എടുക്കാന്‍ തുടങ്ങി.
ഇത് എന്റെ വീട്ടില്‍ സംശയം ഉണ്ടാക്കി, ഞാന്‍ മെല്ലെ മെല്ലെ ഇസ്ലാമിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീട്ടില്‍ അവതരിപ്പിക്കാന്‍ തുടങ്ങി, എന്റെ വീട്ടുകാര്‍ക്ക് തങ്ങളുടെ രീതി ശരിയല്ലെന്നും ഇസ്ലാം ആണ് സത്യം എന്നതിലും തര്‍ക്കം ഇല്ലായിരുന്നു, പക്ഷെ നമ്മുടെ സൊസൈറ്റിയില്‍ ഒറ്റപെടുന്ന, പൂര്‍വികരെ തള്ളി പറയുന്നതിലേക്കില്ലെന്ന് അവര്‍ ശഠിച്ചു..
വീട്ടില്‍ പ്രശ്‌നങ്ങള്‍ കൂടിക്കൂടി വന്നു, അവസാനം ഞാന്‍ പുറത്തു പോകേണ്ട അവസ്ഥയില്‍ എത്തി. പോകുന്ന സമയം എന്റെ സഹോദരി വന്നു എന്റെ കൈപിടിച്ചു പറഞ്ഞു, ഇതാണ് സത്യം അത് കൊണ്ട് എനിക്കും ഇസ്ലാമിലേക്ക് വരണം എന്നെയും കൂടെകൂട്ടുക എന്ന്.
അങ്ങനെ ഞങ്ങള്‍ 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്ലാമിനെ തേടിയെത്തി.





അധാര്‍മ്മികത ഹൈന്ദവ മതത്തില്‍





മദ്യപാനം
മനുസ്മൃതി ചാപ്റ്റര്‍ 9 സൂക്തം 235 മദ്യപാനത്തെ വിലക്കിയിരിക്കുന്നു. പുരോഹിത ഘാതകര്‍, മദ്യപാനി, കള്ളന്‍, ഗുരുവിന്റെ മണിയറയില്‍ ബലാല്‍ക്കാരം നടത്തുന്നവന്‍ എന്നീ നാലു വിഭാഗക്കാര്‍ വന്‍ പാപികളാണ്. അതേ ചാപ്റ്ററില്‍ സൂക്തം 238 ല്‍ ഇവര്‍ക്കുള്ള ശിക്ഷയും പ്രതിപാദിക്കുന്നുണ്ട്. മദ്യപാനിയുടെ കൂടെ ഭക്ഷണം കഴിക്കരുതെന്നും, അവര്‍ക്ക് വേണ്ടി യജ്ഞം നടത്തരുതെന്നും, അവര്‍ക്ക് വേണ്ടി ആരും സംസാരിക്കരുതെന്നും, അവരെ ആരും വിവാഹം കഴിക്കരുതെന്നും അങ്ങനെ അവര്‍ അലഞ്ഞ് തിരിഞ്ഞ് നടക്കണമെന്നുമാണ് ആ ശിക്ഷ. ഇസ് ലാമില്‍ പോലും മദ്യാപാനിക്ക് ഇത്തരത്തിലുള്ള ശിക്ഷ വിധിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മദ്യപാനി അരിയില്‍ നിന്നും വിസര്‍ജ്ജിക്കുന്ന വൃത്തിഹീനമായ മാലിന്യമാണ് എന്നും പാപം കളങ്കമാകുന്നുവെന്നും കാണാം മനുസ്മൃതി  ചാപ്റ്റര്‍ 11 സൂക്തം 94 കാണാം. കൂടാതെ മനുസ്മൃതി ചാപ്റ്റര്‍ 9 സൂക്തം 225, മനുസ്മൃതി ചാപ്റ്റര്‍ 7 സൂക്തം 47, മനുസ്മൃതി ചാപ്റ്റര്‍ 7 സൂക്തം 50, ഋഗ്വേധം ബുക്ക്. 8 ഖണ്ഡം 2 സൂക്തം 12, ഋഗ്വേധം ബുക്ക്. 8 ഖണ്ഡം 21 സൂക്തം 14 എന്നീ ഭാഗങ്ങളിലെല്ലാം മദ്യപാനത്തെ നിഷിധമാക്കപ്പെട്ടതായി നമുക്ക് കാണാം.
ചൂതാട്ടം
ചൂതാട്ടക്കാരന്‍ പറയുന്നതായി ഋഗ്വേധം ബുക്ക്. 10 ഖണ്ഡം 34 സൂക്തം 3 ല്‍ കാണാം. അവന്റെ പത്‌നി അവനില്‍ നിന്നകന്നു. അവന്റെ അമ്മ അവനെ വെറുത്തു. ഈ ദൗര്‍ഭാഗ്യവാന് ആരും ആശ്വാസമില്ല എന്ന് വിലപിക്കുന്നു. അല്‍പ വചനങ്ങള്‍ക്ക് ശേഷം സൂക്തം 13 ല്‍ പറയുന്നു. പകിട കളിക്കരുത്, അതിനേക്കാള്‍ നല്ലത് ഭൂമിയില്‍ കൃഷി ചെയ്തുള്ള സമ്പാദ്യത്തില്‍ നിങ്ങള്‍ തൃപ്തിയടയലാണ്. മനുസ്മൃതിയും ചൂതാട്ടത്തെ വിലക്കുന്നു. മനുസ്മൃതി ചാപ്റ്റര്‍ 7 സൂക്തം 50

ഭാവി പ്രവചനം
മനുസ്മൃതി ചാപ്റ്റര്‍ 9 സൂക്തം 258-262 ല്‍ നല്ല കാര്യങ്ങള്‍ പറഞ്ഞ് ജീവിത മാര്‍ഗ്ഗം തേടുന്നയാള്‍, ജോത്സ്യന്‍.  ഇവര്‍ ചെയ്ത കുറ്റത്തിന്റെ തോതനുസരിച്ച് രാജാവ് ശിക്ഷിക്കണമെന്ന് പറയുന്നതായി കാണാം.

കൈക്കൂലി


കൈകൂലിയില്‍ പങ്കാളിയാകുന്നവന്‍, വഞ്ചകന്‍, അപരാധി ഇവരുടെ കുറ്റത്തിന്റെ തോതനുസരിച്ച് രാജാവ് ശിക്ഷ നല്‍കണം എന്ന് മനുസ്മൃതി ചാപ്റ്റര്‍ 9 സൂക്തം 258 ല്‍ കാണാം.

പന്നിമാംസം
മനുസ്മൃതി ചാപ്റ്റര്‍ 5 സൂക്തം 19 അറിഞ്ഞ് കൊണ്ട് ഒരു ബ്രഹ്മണന്‍ കൂണോ, പന്നിമാംസമോ, വെള്ളുള്ളിയോ, പൂവന്‍കോഴിയേയോ, വലിയ ഉള്ളിയോ ഭക്ഷിച്ചാല്‍ അവന്‍ അധഃപതിക്കും. വിഷ്ണുസൂത്ര ചാപ്റ്റര്‍ 5 സൂക്തം 49 ല്‍ പന്നിമാംസ വില്‍പനക്കാരനെ ശിക്ഷിക്കേണ്ട രീതി പറയുന്നു. പന്നിമാംസ വില്‍പനക്കാരനെ കൈകാലുകള്‍ വിപരീതമായി ഛേദിക്കണം.



മരണാനന്തര ജീവിതം ഹൈന്ദവ മതത്തില്‍



സാധാരണക്കാരായ ഹിന്ദുക്കള്‍ വിശ്വസിക്കുന്നത് പുനര്‍ജ്ജന്മങ്ങളുടെ ചക്രത്തിലാണ് അതായത് ജനനം, മരണം, വീണ്ടും ജനനം, വീണ്ടും മരണം എന്നുള്ളത്. സംസാര എന്നാണ് ഇതറിയപ്പെടുന്നത്. പുനരവതാരം, ദേഹാന്തരപ്രാപ്തി എന്നെല്ലാം ഇത് വിളിക്കപ്പെടുന്നു. ഈ തത്വശാസ്ത്രത്തിന്റെ ആവിര്‍ഭാവത്തിന് കാരണമായത് ദൈവത്തിന് എങ്ങിനെ മനുഷ്യരോട് അനീതി കാണിക്കാന്‍ കഴിയും എന്ന് പണ്ഡിതന്മാര്‍ക്ക് ന്യായീകരിക്കാന്‍ കഴിയാത്തതിനാലായിരുന്നു. ചിലര്‍ സമ്പന്നര്‍, ചിലര്‍ പാവങ്ങള്‍, ചിലര്‍ ആരോഗ്യവാന്മാര്‍, ചിലര്‍ രോഗികള്‍ ..... ഇതിനെ ന്യായീകരിക്കാനും കാരണം കണ്ടെത്താനുമായിരുന്ന സംസാര എന്ന തത്വശാസ്ത്രത്തിന്റെ രൂപീകരണം. ഭഗവത് ഗീത ചാപ്റ്റര്‍ 2, സൂക്തം 22, ബ്രഹ്ദാരായനക ഉപനിഷത്ത് ഭാഗം 4, ചാപ്റ്റര്‍ 4 സൂക്തം 3 എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കാം സംസാരയെ പണ്ഡിതന്മാര്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. എങ്കില്‍ പോലും മോക്ഷത്തില്‍ അവര്‍ വിശ്വസിക്കുന്നു. പക്ഷേ വേദങ്ങളില്‍ എവിടെയും ഇപ്രകാരത്തിലുള്ള സംസാരത്തെ കാണാന്‍ സാധിക്കില്ല. പുനര്‍ജന്മത്തെയാണ് കാണാന്‍ സാധിക്കുക. പുനര്‍ എന്നാല്‍ അടുത്ത അല്ലെങ്കില്‍ വീണ്ടും എന്നാണ്. ജന്മ് എന്നാല്‍ ജനനം - പുനര്‍ ജീവിതം, മരണാനന്തര ജീവിതം എന്നര്‍ത്ഥം  ഋഗ്വേദം ബുക്ക് നമ്പര്‍ 10, ഖണ്ഡം 16 സൂക്തം 4-5 ല്‍ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രതിപാദ്യമുണ്ട്. കൂടാതെ സ്വര്‍ഗ്ഗത്തെ പറ്റിയും വേദങ്ങളില്‍ പരാമര്‍ശിക്കുന്നു. അഥര്‍വ്വവേദം ബുക്ക് നമ്പര്‍ 2, ഖണ്ഡം 34, സൂക്തം 5, അഥര്‍വ്വവേദം  ബുക്ക് നമ്പര്‍ 4  ഖണ്ഡം 34 സൂക്തം 6, അഥര്‍വ്വവേദം ബുക്ക് നമ്പര്‍ 6 ഖണ്ഡം 122 സൂക്തം 3, ഋഗേധം ബുക്ക് 10 ഖണ്ഡം 95 സൂക്തം 18.
തീ കൊണ്ടുള്ള ശിക്ഷയായ നരകത്തെ പറ്റിയും ഋഗേധം പറയുന്നു. ബുക്ക് 4 ഖണ്ഡം 5 സൂക്തം 4 സ്വര്‍ഗ്ഗ നരക ആശയങ്ങളുണ്ടായിരിക്കുമ്പോള്‍ മരണാനന്തരം ഒരാള്‍ക്ക് ശിക്ഷയോ രക്ഷയോ ലഭിക്കുമെന്നത് തീര്‍ച്ചയാണ്. പിന്നെ ഈ  ലോകത്തേക്ക് അയാള്‍ വരുന്നതിന് എന്ത് സാധുതയാണുള്ളത്.




ബൈബിളിലെ അബദ്ധങ്ങള്‍




ചരിത്രകാരന്മാരുടെ വചനങ്ങളും എണ്ണമറ്റ ശാസ്ത്രാബദ്ധങ്ങളും അശ്ലീലതയും ബൈബിലുണ്ട്. ആധുനിക ശാസ്ത്രത്തെ കുറിച്ചുള്ള ബൈബളിന്റെ വിവരണം.
ജോതിശാസ്ത്രം
പ്രപഞ്ച സൃഷ്ടിപ്പിനെപറ്റി ബൈബിള്‍ ഉല്‍പത്തി പുസ്തകം ഒന്നാം അധ്യായത്തില്‍ 3-5 ല്‍ (പ്രകാശം ആദ്യദിനത്തില്‍ സൃഷ്ടിക്കപ്പെട്ടു.) ഉല്‍പത്തി 1 -ാം അധ്യായത്തില്‍ 14-19 (നക്ഷത്രങ്ങള്‍, സൂര്യന്‍ തുടങ്ങിയവ നാലാം ദിവസത്തില്‍ സൃഷ്ടിക്കപ്പെട്ടത്) പ്രകാശത്തിന്റെ ഉറവിടങ്ങളായ സൂര്യനും നക്ഷത്രങ്ങളും നാലാം ദിനത്തിലാണെങ്കില്‍ പ്രകാശം എങ്ങനെ ഒന്നാം ദിനത്തില്‍ സൃഷ്ടിക്കപ്പെട്ടു. - അബദ്ധം - അശാസ്ത്രീയം

ഉല്‍പത്തി ഒന്നാം അധ്യായത്തില്‍ 9-13 ( ഭൂമി മൂന്നാമത്തെ ദിവസമാണ് സൃഷ്ടിക്കപ്പെട്ടത് ) ഭൂമിയുടെ കറക്കത്തെ ആശ്രിയച്ചാണല്ലോ രാവും പകലും രൂപം കൊള്ളുന്നത്. ഭൂമിയില്ലാതെ എങ്ങിനെ രാപ്പകലുകള്‍ ഉണ്ടാകും,  - അബദ്ധം - അശാസ്ത്രീയം

ഉല്‍പത്തി ഒന്നാം അധ്യായം 11-13 ( ചെടികള്‍ , സസ്യലദാതികള്‍, മരങ്ങള്‍ എന്നവയെല്ലാം സൃഷ്ടിക്കപ്പെട്ടത് മൂന്നാമത്തെ ദിവസമാണ്) ഉല്‍പത്തി 1 -ാം അധ്യായത്തില്‍ 14-19 (നക്ഷത്രങ്ങള്‍, സൂര്യന്‍ തുടങ്ങിയവ നാലാം ദിവസത്തില്‍ സൃഷ്ടിക്കപ്പെട്ടത്) സൂര്യപ്രകാശമില്ലാതെ എങ്ങിനെയാണ് പച്ചക്കറികളുണ്ടാവുക. സൂര്യപ്രകാശമില്ലാതെ എങ്ങിനെ അവ അതിജീവിക്കും.   - അബദ്ധം - അശാസ്ത്രീയം

ഉല്‍പത്തി ഒന്നാം അധ്യായത്തില്‍ 16 (ദൈവം രണ്ട് വലിയ പ്രകാശത്തെ സൃഷ്ടിച്ചെന്ന്, വലിയ പ്രകാശം സൂര്യന്‍ പകലിനെ ഭരിക്കുന്നു. കുറഞ്ഞ പ്രകാശമുള്ള ചന്ദ്രന്‍ രാവിനെയും ഭരിക്കുന്നു. ) ഹിബ്രു പരിഭാഷയാണെങ്കില്‍ ഇത് വിളിക്കെന്നാണ് സൂചിപ്പിക്കുന്നത്. സൂര്യനും ചന്ദ്രനും സ്വയം പ്രകാശമുണ്ടെന്ന് ഈ വാദം ശാസ്ത്ര യാഥാര്‍ഥ്യങ്ങള്‍ക്ക് വിരുദ്ധമാണ്  - അബദ്ധം - അശാസ്ത്രീയം


ഭൂമിയെപറ്റി - ലോകാവസാനത്തെപറ്റിയുള്ള കാഴ്ചപ്പാടില്‍ ലോകം നശിക്കും അല്ലെങ്കില്‍ ലോകം നിലനില്‍ക്കും ഈ രണ്ടു വാദങ്ങളും വ്യക്തതയില്ലാതെ ഒരുപോലെ ബൈബിളില്‍ വന്നിട്ടുണ്ട്.  എബ്രായര്‍ പുസ്തകം ഒന്നാം അധ്യായത്തില്‍ 10,12 ലും സങ്കീര്‍ത്തനങ്ങള്‍ 102 ല്‍ 25,26 ലും സര്‍വ്വ ശക്തനായ ദൈവം ആകാശഭൂമികള്‍ സൃഷ്ടിച്ചു, അവ നശിക്കും എന്നു കാണാം. ഇതിന് നേര്‍ വിരുദ്ധമായി സഭാപ്രഭാഷകന്‍ ഒന്നാം അധ്യായത്തില്‍ 4 ലും സങ്കീര്‍ത്തനപുസ്തകത്തില്‍ 78 അധ്യായത്തില്‍ 69 ലും പറയുന്നത് ഭൂമി എല്ലാകാലവും നിലനില്‍ക്കും എന്നാണ്.  - അബദ്ധം - അശാസ്ത്രീയം

ആകാശത്തെ പറ്റി - ആകാശത്തിന്റെ തൂണുകള്‍ വിറക്കുന്നു (ഇയ്യോബ് 26-11) കൂടാതെ ശാമുവേല്‍ 2-8, ഇയ്യോബ് 9-6,  സങ്കീര്‍ത്തനങ്ങള്‍ 75-3 ഭൂമിക്കും തൂണുകളുണ്ടെന്ന് പറയുന്നു.  - അബദ്ധം - അശാസ്ത്രീയം

ആഹാര പോഷണ മേഖലയില്‍ - ബൈബിള്‍ പറയുന്നു. വിത്തുള്ള എല്ലായിനം ചെടികളും ഫളം കായ്ക്കുന്ന എല്ലായിനം വൃക്ഷങ്ങളും ഞാന്‍ നിങ്ങള്‍ക്ക് തന്നിരിക്കുന്നു. അവ നിങ്ങള്‍ക്ക് ഭക്ഷണമായിരിക്കും.  (ഉല്‍പത്തി 1-29) ഇത്തരത്തിലുള്ള ചെടികളിലും വൃക്ഷങ്ങളിലും ധാരാളം വിഷച്ചെടികളുണ്ടെന്ന് ഇന്നത്തെ ലോകത്ത് കണ്ടെത്തിയിട്ടുണ്ട്, പലതിലെയും ആല്‍ക്കലോയ്ഡ്, പോളിയാണ്ടര്‍, ബകായിപോയിഡ് എന്നിവ ഭക്ഷിച്ചാല്‍ ദഹിച്ചിലെങ്കില്‍ മരിക്കാന്‍ വരെ സാധ്യതയുണ്ടെന്ന് ആരോഗ്യശാസ്ത്രം പറയുന്നു. പ്രപഞ്ച സൃഷ്ടാവിന് ഈ ചെടികളില്‍ നിന്ന് ഭക്ഷിച്ചാല്‍ മരിക്കുമെന്ന് അറിയാതിരിക്കുമോ.. - അബദ്ധം - അശാസ്ത്രീയം

വൈദ്യശാസ്ത്ര മേഖലയില്‍ - പ്ലേഗില്‍ നിന്നും, കുഷ്ഠരോഗത്തില്‍ നിന്നും വീട് ശുദ്ധീകരിക്കാനുള്‌ലതായി ഒരു അസാധാരണ രീതി ബൈബിളില്‍ പറയുന്നു.  രണ്ടുപക്ഷികളെ എടുക്കുക, ഒന്നിനെ കൊല്ലുക, മര കഷണമെടുക്കുക, ജീവനുള്ള പക്ഷിയെ ഒഴുകുന്ന വെള്ളത്തില്‍ മുക്കുക. അത് വീട്ടില്‍ തളിക്കുക.  (ലേവ്യര്‍ 14 ല്‍ 49 മുതല്‍ 53 വരെ) - അബദ്ധം - അശാസ്ത്രീയം

ജന്തുശാസ്ത്ര മേഖലയില്‍ - മുയല്‍ അയവിറക്കുന്ന ജീവിയാണ് (ലേവ്യര്‍ 11.6)
സര്‍പ്പം പൊടി തിന്നുന്നു (ഉല്‍പത്തി 3.41), (യെശയ്യ 65.25) ഏത് ജന്തുശാസത്ര ഗ്രന്ഥത്തിലും ഇത്തരത്തിലുള്ള ഒരു വിവരം രേഖപ്പെടുത്തപ്പെട്ടിട്ടില്ല !
നാല് കാലുള്ള പക്ഷികള്‍ മ്ലേച്ചമാണെന്ന് (ലേവ്യര്‍ 11.20) ലോകത്ത് ഇന്നുവരെ ഇത്തരത്തിലുള്ള ഒരു പക്ഷിയെ കണ്ടെത്തിയിട്ടില്ല !

വ്യഭിചാരിണിയെ തിരിച്ചറിയാനുള്ള മാര്‍ഗം - പുരോഹിതന്‍ യാനപാത്രത്തില്‍ വുശുദ്ധ ജലം കൊണ്ടുവരും, തറയില്‍ നിന്നും പൊടി വാരി പാത്രത്തില്‍ ഇടണം., അത് കയ്പ്പ് വെള്ളമായിരിക്കണം. അതില്‍ ശാപവചനങ്ങള്‍ ഉച്ചരിച്ച ശേഷം ആരോപിതയായ സ്ത്രീക്ക് നല്‍കുക. സ്ത്രീ വ്യഭിചരിച്ചിട്ടുണ്ടെങ്കില്‍ അവള്‍ അത് കുടിച്ചാല്‍ ശാപം അവളുടെ ശരീരത്തില്‍ പ്രവേശിക്കും. ഉദരം വീര്‍ക്കുകയും തുട ക്ഷയിക്കുകയുമുണ്ടാകും, ജനങ്ങളുടെ ഇടയില്‍ അവള്‍ ശപിക്കപ്പെട്ടവളായി തീരും. സ്ത്രീ വ്യഭിചരിച്ചിട്ടില്ലെങ്കില്‍ അവള്‍ ശുദ്ധയായിരിക്കുകയും അവള്‍ക്ക് സന്താനമുണ്ടാവുകയും ചെയ്യും.  (സംഖ്യാപുസ്തകം  5 ല്‍ 11 മുതല്‍ 31 വരെ ) ഇത് എത്രമാത്രം പ്രയോജനപ്പെടുത്തുന്ന നീതിന്യായ വ്യവസ്ഥയാണ് ഇന്ന് ക്രൈസ്തവ ലോകത്തുള്ളത് - അബദ്ധം - അശാസ്ത്രീയം

യഥാര്‍ത്ഥ വിശ്വാസിയെ അറിയാനുള്ള മാര്‍ഗം - വിശ്വാസിക്കുന്നവരോട് കൂടെ അടയാളങ്ങള്‍ കാണപ്പെടും. അവര്‍ എന്റെ നാമത്തില്‍ പിശാച്ചുക്കളെ ഒഴിപ്പിക്കും, അവര്‍ അന്യഭാഷ സംസാരിക്കും, സര്‍പ്പങ്ങളെ കയ്യിലെടുക്കും, മരണകരമായത് കുടിച്ചാല്‍ അവര്‍ക്ക്് ദോഷം ഭവിക്കില്ല. അവര്‍ രോഗികളുടെ മേല്‍ കൈവെച്ചാല്‍ രോഗികള്‍ സുഖം പ്രാപിക്കും (മാര്‍ക്കോസ്  16 - 17,18) സത്യവാനെ കണ്ടെത്താനുള്ള ഈ രീതി പക്ഷേ ഇതുവരെ ഒരു വിശ്വാസിയും അവലംബിച്ചിട്ടില്ല എന്നതാണ് പരിഹാസ്യമാകുന്നത് - അബദ്ധം - അശാസ്ത്രീയം



ഗണിതപരമായ വൈരുദ്ധ്യങ്ങള്‍
 ആയിരക്കണക്കിന് ഗണിത വൈരുദ്ധ്യങ്ങളാണ് ബൈബിളിലുള്ളത്. ചിലത് മാത്രം
ബാബിലോണിയയില്‍ നിന്ന് ഇസ്രയേല്‍ ജനതയെ നെബുക്കദ് നസര്‍ ബന്ധനത്തില്‍ നിന്നും മോചനം നല്‍കിയ പശ്ചാത്തലത്തില്‍ ആളുകളുടെ പേരും എണ്ണവുമുള്ള പട്ടിക നല്‍കിയിരിക്കുന്നിടത്ത്  (എസ്രാ 2 ല്‍ 1 മുതല്‍ 63 വരെയും  നെഹ്മ്യ 7 ല്‍ 7 മുതല്‍ 65 വരെയുമുള്ള ഭാഗത്ത്)  അറുപതോളം വചനങ്ങളില്‍ പതിനെട്ടിലധികം വൈരുദ്ധ്യങ്ങള്‍ 200 ഗായികാ ഗായകന്മാരുണ്ടായിരുന്നെന്ന് എസ്രാ 2-65 245 ഗായികാ ഗായകന്മാരാണെന്ന് നെഹ്മ്യ 7-67
2 രാജാക്കന്മാര്‍ 24 ല്‍ 8 പറയുന്നു. യോഹേയാക്കീസിന് ഭരണം നടത്തുമ്പോള്‍ 18 വയസ്സായിരുന്നു. അദ്ദേഹം ജറൂസലം 3 മാസം അദ്ദേഹം ഭരിച്ചു.
ദിനവൃത്താന്തം 36.9 ല്‍ യെഹേയാക്കീസിന് 8 വയസ്സായിരുന്നു. അദ്ദേഹം 3 മാസവും 10 ദിവസവും ഭരിച്ചു.
1 രാജാക്കന്മാര്‍ 7.26 ല്‍ പറയുന്നു. സോളമാന്റെ കൊട്ടാരത്തില്‍, അദ്ദേഹത്തിന്റെ കടലില്‍ 2000 ബത്ത് വെള്ളം കൊള്ളും. 2 ദിനവൃത്താന്തം 4.5 ല്‍ പറയുന്നു. 3000 ബത്ത് വെള്ളം കൊള്ളും.

1 രാജാക്കന്മാര്‍ 15.13 ല്‍ പറയുന്നു. ആശായുടെ വാഴ്ചയുടെ 26-ാം വത്സരം ബാശ മരിച്ചു.
2 ദിന വൃത്താന്തം 16.1 ല്‍ പറയുന്നു. ആശായുടെ വാഴ്ചയുടെ 36-ാം വത്സരത്തില്‍ ബാശ യഹൂദ അധീനപ്പെടുത്തി. (തന്റെ മരണത്തിന് 10 വര്‍ഷങ്ങള്‍ക്ക് ശേഷം ബാശ എങ്ങിനെ അധിനിവേശം നടത്തി !)

പൂര്‍ത്തീകരിക്കപ്പെടാതെ തെറ്റിപ്പോയ ബൈബിള്‍ പ്രവചനങ്ങള്‍
നെബ്ക്കദനസര്‍ ടൈര്‍ നശിപ്പിക്കുമെന്ന് (എസക്കിയേല്‍ 26 ല്‍ പറയുന്നു.) അലക്‌സാണ്ടറാണ് ടൈര്‍ നശിപ്പിച്ചത്. ദൈവം കയീനോട് പറഞ്ഞു. നീ പുറന്തള്ളപ്പെട്ടിരിക്കുന്നു. നീ അലഞ്ഞ് നടക്കും (ഉല്‍പത്തി 4.12)  അതേ ഉല്‍പത്തിയില്‍ ഏതാനും വചനങ്ങള്‍ക്ക് ശേഷം 17 ല്‍ പറയുന്നു. കയീന്‍ ഒരു നഗരം പണിതു. യെഹോയാക്കീന് ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കാന്‍ കഴിയില്ല (യിരമ്യ 36.30). യോഹാക്കീന്‍ ഭരണം നടത്തിയെന്ന് (2 രാജാക്കന്മാര്‍24.6)
കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവനെ ഇമ്മാനുവേല്‍ എന്ന് വിളിക്കും. (യെശയ്യാ 7.14) ക്രിസത്യാനികള്‍ ഇത് യേശുവിനെ കുറിച്ചാണെന്ന് പറയുന്നു.  എന്നാല്‍ അംല എന്ന പ്രയോഗമാണ് ഇവിടെ ഹിബ്രുവില്‍ കാണാന്‍ സാധിക്കുക. അംല എന്നു പറഞ്ഞാല്‍ കന്യകയെന്നല്ല യുവതിയെന്നാണ് അര്‍ത്ഥം കന്യകക്ക് ഹിബ്രുവില്‍ ബൈതുല എന്നാണ് പറയുക. ഇനി വാദത്തിന് സമ്മതിച്ചാല്‍ പോലും യേശുവിനെ ബൈബിളിലെവിടെയും ഇമ്മാനുവേല്‍ എന്ന് വിളിക്കപ്പെട്ടിട്ടില്ല.


മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....