ഖബറിനു മുകളിൽ നിർമാണം ശാഫി ഇമാം എന്ത് പറഞ്ഞു.
*📚✍🏻ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി ശാഫി
ഇമാം(റ) പറയുന്നു*
മരിച്ചവർ ജീവിത കാലത്തു അവരുടെ ഉടമസ്‌തദയിൽ ഉള്ളതോ അനന്തരവകാശികളുടെ ഉടമസ്ഥതയിൽ ഉള്ളതോ ആണെങ്കിൽ കബറിന് മേൽ നിര്മിക്കപ്പെട്ടത് പൊളിക്കപെടരുത് . അനധികൃതമായി അവകാശമില്ലാതെ നിർമിച്ചലാണ് പൊളിക്കപ്പെടേണ്ടത്
ജാനങ്ങളെ പ്രയാസപ്പെടുത്തുന്ന നിലക്ക് മറ്റുള്ളവരെ മറമാടപെടാൻ കഴിയാതെ ഖബറിന്റെ സ്ഥലം ജനങ്ങളെ മേൽ തടയലുള്ളത് കൊണ്ടാണ് പൊളിയെ പറ്റി പറയുന്നത്
فإن كانت القبور في الأرض يملكها الموتى في حياتهم أو ورثتهم بعدهم ، لم يهدم شيء أن يبنى منها ، وإنّما يُهدم إن هدم ، مالا يملكه أحد ، فهدمه لئلاّ يحجر على النّاس موضع القبر ، فلا يُدفن فيه أحد ، فيضيق ذلك بالنّاس )كتاب الأم للشافعي : ج 2 ص 631( .
*📚✍🏻ഇമാം ഇബ്നുഹജർ(റ) തന്നെ തുഹ്ഫയിൽ പറയുന്നത് കാണുക*
പുണ്യകര്മങ്ങളെ കൊണ്ട് വാസിയത്ത് സ്വഹീഹാവുന്നതാണ് പുണികര്മങ്ങൾക്ക് ഉദാഹാരണം പള്ളിപരിലാനം , പണ്ഡിതന്മാർ പോലെത്തവരുടെ ഖബറിൻ മേൽ ഖുബ്ബ നിർമിക്കുക പോലെയുള്ളവ ചെയ്യലാ/1] وشمل عدم المعصية القربة كبناء مسجد ولو من كافر ونحو قبة على قبر نحو عالم في غير مسبلة وتسوية قبره ولو بها3, 6:4: تحفة المحتاجഇതിൽ നിന്ന് മഹാന്മാരുടെ ഖബറിൽ മേൽ ഖുബ്ബ ആരും വിരോധിച്ചിട്ടില്ല അതിൽ തർക്കമില്ല എന്നും മാനസ്സിലാകാം
[07/03, 6:50 AM] Pr: ആഇശ(റ)യുടെ റൂമിനുള്ളിൽ നബി(സ)യെ മറവ് ചെയ്തു. ഒരു സ്വഹാബിയും എതിർത്തില്ല. കാരണം നബി(സ) വിരോധിച്ചതിന്റെ കൂട്ടത്തിൽ ഈ എടുപ്പ് ഉൾപ്പെടുകയില്ല.
فصل في صفة قبره عليه الصلاة والسلام
قد علم بالتواتر أنه عليه الصلاة والسلام دفن في حجرة عائشة التي كانت تختص بها شرقي مسجده في الزاوية الغربية القبلية من الحجرة، ثم دفن بعده فيها أبو بكر ثم عمر رضي الله عنهما
നബി(സ)യുടെയും അബൂബക്കർ(റ) ഉമർ(റ) എന്നിവരുടെയും ഖബറുകൾ എടുപ്പിനുള്ളിൽ തന്നെ മറവ് ചെയ്തു.
(അൽബിദായത്തു വന്നിഹായ)
ഇത് പറയുമ്പോൾ മുജാഹിലുകൾ പറയും അമ്പിയാക്കളെ അവർ മരണപ്പെട്ട സ്ഥലത്ത് മറവ് ചെയ്യണമെന്നാണ് നിയമം എന്ന്.
അത് ശരി തന്നെ പക്ഷേ.. എന്തു കൊണ്ട് നബി(സ) വിരോധിച്ചത് പ്രകാരം ഖബറിന്റെ മുകളിലും ചുറ്റു വശത്തുമുള്ള എടുപ്പിനെ സ്വഹാബത്ത് പൊളിച്ച് കളഞ്ഞില്ല.?? സ്വഹാബത്തിനും ഹദീസ് തിരിഞ്ഞില്ലെന്ന് ഒഹാബി പറയുമോ.???
അബൂബക്കർ(റ) നേയും ഉമർ(റ)നേയും അതേ റൂമിൽ തന്നെ മറവ് ചെയ്ത സ്വഹാബത്ത് ഹദീസ് മനസ്സിലാവാത്തവരാണോ മുജാഹിലുകളേ.????
മഹാന്മാരുടെ ഖബറിന് എടുപ്പ് ഉണ്ടാക്കലും അത് എടുപ്പിന് ഉള്ളിലാക്കലുമൊന്നും നബി(സ) വിരോധിച്ചിട്ടില്ല എന്ന് വ്യക്തം.
അതുകൊണ്ടാണ് ഇത് സലഫുസ്സ്വാലിഹുകളുടെ പ്രവർത്തനമാണെന്ന് പണ്ഡിതർ പറഞ്ഞതും അതിന് അംഗീകാരം നൽകിയതും.
ഖബറിനുമേൽ വീടും ഖുബ്ബയുമെല്ലാം ബിനാഅ് ആണെന്ന് ഇമാം നവവി(റ) വ്യക്തമാക്കുന്നു.
ولا فرق في البناء بين أن يبني قبة أو بيتا أو غيرهما
ഇനി പറയൂ വഹാബികളേ...
നബി(സ)യുടെയും രണ്ട് ഖലീഫമാരുടെയും ഖബറ് ഇപ്രകാരം ബിനാഇൽ ആയിട്ട് പോലും എന്തേ സ്വഹാബത്ത് അതിനെ എതിർത്തില്ല.????
സ്വഹാബത്തിന്റെ ഈ അംഗീകാരം മഹാന്മാരുടെ ഖബറുകൾക്ക് എടുപ്പ് ഉണ്ടാക്കൽ വിരോധിക്കപ്പെട്ടതല്ല എന്നതിന്ന് ഏറ്റവും വലിയ തെളിവാണ്.
നബി(സ)യുടെ ഖബറിനു മുകളിലുള്ള ഖുബ്ബയെ കുറിച്ച് പറയുമ്പോൾ അത് പിന്നീട് ഉണ്ടാക്കിയതാണെന്ന അറുമുശിപ്പൻ ന്യായീകരണം പറഞ്ഞ് രക്ഷപ്പെടുന്ന മുജാഹിലുകൾ മറുപടി പറയണം.
ആഇശാ ബീവിയുടെ റൂം നബി(സ)യുടെ വഫാത്തിന് ശേഷം ഉണ്ടാക്കിയതാണോ.????
അതേ റൂമിൽ തന്നെ രണ്ട് ഖലീഫമാരേയും മറവ് ചെയ്യുമ്പോൾ ഇത് ഹറാമായിരുന്നെങ്കിൽ സ്വഹാബത്ത് അത് സമ്മതിക്കുമായിരുന്നോ.???
ഈ സംവാദത്തിൽ ഞാൻ ഉയർത്തിപ്പിടിച്ചത് മഹാന്മാരുടെ ഖബർ ഉയർത്തൽ സലഫുസ്സ്വാലിഹുകളുടെ മാർഗ്ഗമാണ് എന്നാണ്. നബി(സ)യും അവിടുത്തെ ഖലീഫമാരും അവരെ എടുപ്പിനുള്ളിൽ മറവ് ചെയതവരും സലഫുകൾ അല്ലെങ്കിൽ പിന്നെ ആരാണ് സലഫ്.???
ജനങ്ങൾ സിയാറത്ത് ചെയ്യാൻ വേണ്ടി ശൈഖന്മാരുടെയും പണ്ഡിതരുടെയും ഖബറുകൾക്ക് എടുപ്പ് ഉണ്ടാക്കൽ സലഫ് അനുവദിച്ചിരിക്കുന്നു.
وقد أباح السلف البناء على قبر المشايخ والعلماء والمشهورين ليزورهم الناس، ويستريحوا بالجلوس فيه اهـ.
സലഫ് അനുവദിച്ചതിന്റെ ഏറ്റവും വലിയ തെളിവാണ് നബി(സ)യേയും രണ്ട് ഖലീഫമാരേയും എടുപ്പിനുള്ളിൽ മറവ് ചെയ്ത സംഭവം തന്നെ.
അതു കൊണ്ട് കഥയറിയാതെ ആട്ടം തുള്ളുന്ന മുജാഹിലുകൾ കാര്യങ്ങൾ വേർതിരിച്ച് മനസ്സിലാക്കുക.