Showing posts with label ഇസ്തിഗാസ ഇബ്നു ഉമർ യാ മുഹമ്മദ്. Show all posts
Showing posts with label ഇസ്തിഗാസ ഇബ്നു ഉമർ യാ മുഹമ്മദ്. Show all posts

Wednesday, April 4, 2018

ഇസ്തിഗാസ ഇബ്നു ഉമർ യാ മുഹമ്മദ്

⚡⚡⚡⚡⚡⚡⚡⚡⚡⚡
*സുന്നത്ത് ജമാഅത്ത് വാട്സാപ്പ് ഗ്രൂപ്പ്.*
➖➖➖➖➖➖➖➖➖➖
*തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വഹ്ഹാബിസം പ്രമാണങ്ങളാൽ തിരുത്തപ്പെടുന്നു.*
➖➖➖➖➖➖➖➖➖➖
*മുത്തബിഉസ്സുന്ന അബ്ദുല്ലഹിബ്നുഉമർ(റ)*

ഇമാം ബുഖാരി(റ) "അൽഅദബുൽമുഫ്റദ്" എന്ന ഗ്രന്ഥത്തിൽ ഉദ്ദരിക്കുന്നു:

حدثنا أبو نعيم قال : حدثنا سفيان ، عن أبي إسحاق ، عن عبد الرحمن بن سعد قال : خدرت رجل ابن عمر ، فقال له رجل : اذكر أحب الناس إليك ، فقال :" يا محمد"(الأدب المفرد: ٢١٣/١)

അബ്ദുറഹ്മാനുബ്നു സഅദ്(റ) വില നിന്ന് നിവേദനം: "ഇബ്നുഉമർ(റ) യുടെ കാലു കോച്ചിയപ്പോൾ ഒരാള് അദ്ദേഹത്തോട് പറഞ്ഞു" ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക. അപ്പോൾ അദ്ദേഹം  "യാമുഹമ്മദു"  (يا محمّد) എന്ന് പറഞ്ഞു". (1/213).

മഹാനായ ഹാഫിള് ഇബ്നുസുന്നീ(റ) (വഫാ: ഹി:364) 'അമലുൽയൗമിവല്ലൈല' എന്ന ഗ്രന്ഥത്തിൽ അതിന്റെ വ്യത്യസ്ത റിപ്പോർട്ടുകൾ കൊടുത്തിട്ടുണ്ട്. അവയിൽ ചിലതിൽ
 (أذْكُرْ أَحَبََّ النَّاس إِليكَ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ ഓർക്കുക; എന്നതിനു പകരം (أدع أحبّ النّاس إليك: فقال : يا محمّد ) 'ജനങ്ങളിൽ വെച്ച് നിങ്ങൾക്കേറ്റം ഇഷ്ടമുള്ളവരെ നിങ്ങൾ വിളിക്കുക .അപ്പോൾ അദ്ദേഹം 'യാമുഹമ്മദ്' (يا محمّد) എന്ന് വിളിച്ചു  എന്നാണുള്ളത്. അതേപോലെ ചില രിവായത്തുകളിൽ "യാമുഹമ്മദ്" (يا محمّد) എന്നതിന് പകരം "യമുഹമ്മദാഹ് " (يا محمّداه) എന്നും കാണാം.

ഈ ഹദീസ് വിശദീകരിച്ച്  അല്ലാമ മുല്ലാഅലിയ്യുൽഖാരി എഴുതുന്നു:

وكأنه رضي الله تعالى عنه قصد به اظهار المحبة في ضمن الاستغاثة(شرح الشفاء : ٤١/٢)

മഹാനായ ഇബ്നുഉമർ(റ) ഇസ്തിഗാസയിലൂടെ സ്നേഹപ്രകടനം ലക്ഷ്യമാക്കിയെന്നുമനസ്സിലാക്കാം.(ശർഹുശ്ശിഫാ: 2/14)

(باب ما يقول الرّجل إذاخدرت رجله) ഒരാളുടെ കാല് കോച്ചിയാൽ  എന്ത്പറയനമെന്നു  പഠിപ്പിക്കുന്ന അധ്യായത്തിലാണ് ഇമാം ബുഖാരി(റ) യും മറ്റു ഹദീസ് പണ്ഡിതരും  ഈ സംഭവം ഉദ്ദരിക്കുന്നത്.
➖➖➖➖➖➖➖➖➖➖
*കഴിഞ്ഞ കാല പണ്ഡിതൻമാർ ഇസ്തിഗാസ നടത്തിയവരും ഇസ്തിഗാസ അംഗീകരിച്ചവരുമാണ്.*
➖➖➖➖➖➖➖➖➖➖
*പുത്തൻ വാദികളായ മുജാഹിദ്,ഖാദിയാനി ഇതര വിഭാഗത്തിന്റെ ഷറിൽ നിന്നും നമ്മെ അള്ളാഹു കാത്ത് രക്ഷിക്കുമാറാകട്ടെ...*
⚡⚡⚡⚡⚡⚡⚡⚡⚡⚡

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....