Showing posts with label ഖാദിയാനി. Show all posts
Showing posts with label ഖാദിയാനി. Show all posts

Tuesday, September 11, 2018

മത ഗ്രന്ഥങ്ങളിൽ തിരിമറി നടത്തുന്ന ഒഹാബി മൗദൂദി ,ഖാദിയാനി

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0
അസ് ലം കാമിൽ സഖാഫി



മത ഗ്രന്ഥങ്ങളിൽ തിരിമറി നടത്തുന്ന ഒഹാബി മൗദൂദി ,ഖാദിയാനി ,ചേകനൂരി, ജൂത ഏജൻറുമാരെ സൂക്ഷിക്കുക
...................

ഇന്ന് മതഗ്രന്ഥങ്ങളിൽ കട്ടുമുറിച്ചും, ദുർവ്യഖ്യാനം ചെയ്തും  വിവിധ പുത്തൻ വാദികൾ മൽസരിച്ചു കൊണ്ടിരിക്കുകയാണ് .

അതിൽ ഏറെ മുൻപന്തിയിൽ ജൂതന്മാരെ പോലും കവച്ചു വെക്കുന്നവരാണ് ഒഹാബി പുരോഹിതന്മാർ '

ആഗോളതലത്തിൽ തന്നെ ഇതിന് വേണ്ടി ഇവർ ജൂത ഏജന്റുകളായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു '
കളവ് മൽസരം നടത്തി റെക് സോണ സോപ്പ് പെട്ടി സമ്മാനം നൽകിയ ഏക പ്രസ്ഥാനം ഒഹാബി പ്രസ്ഥാനമാണ്.

മത ഗ്രന്ഥങ്ങൾ തിരിമറി നടത്താനുള്ള പരിശീലനമായിരുന്നു ഇവർക്ക് നൽകിയത്.


ഇല്ലാത്ത ഗ്രന്ഥങ്ങൾ ഇമാമുമാരുടെ മേൽ നിർമിച്ചു പറയുക വരെ ഇവർ ചെയ്തു കൊണ്ടിരിക്കുന്നു.


ഗ്രന്ഥങ്ങളിൽ ഇല്ലാത്ത വാചകങ്ങൾ കടത്തി കൂട്ടുകയും
ഉള്ള വാചകങ്ങൾ വെട്ടിമാറ്റുകയും
ദുർവ്യാഖ്യാനങ്ങൾ ചെയ്യുകയും ചെയ്തു കൊണ്ടിരിക്കുന്നു.

ആഗോളതലത്തിൽ തന്നെ ഇവരുടെ പ്രവർത്തനങ്ങൾ സജീവമാണന്നാണ് മനസ്സിലാവുന്നത്

സാധാരണക്കാർ ഈ വലയത്തിൽ പെട്ടു പോവുന്നത് വളരെ ശ്രദ്ധിക്കേണ്ടതാണ്.

പൂർവ്വകാല ഗ്രന്ഥങ്ങളിൽ പലതും മാരകമായ വൈകൃതങ്ങൾക്ക്
വിധേയമായതായി  മനസ്സിലാക്കാം.

അതുകൊണ്ട്
തന്നെ വസ്തുതാപരമായ വിവേചനമില്ലാത്ത എല്ലാ ഗ്രന്ഥങ്ങളിൽ
നിന്നും ഉദ്ധരിക്കാൻ പാടില്ലെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിരിക്കുന്നു '

ഇമാം ഇബ്നുഹജർ(റ) പറഞ്ഞു:
ഒരു ഗ്രന്ഥത്തിൽ വ്യതിയാനങ്ങളും
മറിമായങ്ങളും ആശയച്ചോർച്ചയും ഇല്ലെന്ന് രചനയുടെ ഘടനകളെക്കുറിച്ചറിയുന്നവന് ഏറെക്കുറെ ഉറപ്പാവുകയോ

 അതുമല്ലെങ്കിൽ

 ഗ്രന്ഥത്തിന്റെ പ്രസ്തുത
പതിപ്പ് ശരിയാണെന്ന് ഉറപ്പാവുകയോ ചെയ്യാതെ ഒരു ഗ്രന്ഥത്തിൽ നിന്നും ഉദ്ധരിക്കൽ അനുവദനീയമല്ല..

(തുഹ്ഫ 1 /38)

تنبيه ما افهمه كلامه من جواز النقل من الكتب المعتمدة ونسبة
ما فيها لمؤلفها مجمع عليه وان لم يتصل سند الناقل بمؤلفيها نعم النقل من نسخة
كتاب لا يجوز الا أن وثق بصحتها أو رأى لفظها منتظما وهو خبير فطن يدرك
السقط والتحريف فان انتفى ذلك قال وجدت كذا ونحوه اهد
(تحفة المحتاج ۳۸/۱-۳۹)

ചുരുക്കത്തിൽ ഒരു ഇമാമിന്റെ പേരിൽ ഒരു ഗ്രന്ഥവുമായി ഒരാൾ നമ്മുടെ അരികിൽ വന്നാൽ അത് ആ ഗ്രന്ഥകർത്താവിന്   ഉള്ളത് തന്നെയാണ് എന്ന് ആധികാരികമായി തെളിയിക്കാതെ പറഞ്ഞാൽ അവന്റ വാക്ക് സ്വീകരിക്കാൻ മാത്രം വിഡ്ഢികളാവരുത് നാം 'ആഗ്രന്ഥത്തിന്റെ ചട്ടയിൽ ഗ്രന്ഥകാരന്റെ പേര് എഴുതിയാലും ശരി.
കാരണം ഇമാമുമാരുടെ പേരിൽ ധാരാളം വ്യാജ ഗ്രന്ഥങ്ങൾ  നിർമിക്കപ്പെട്ടിട്ടുണ്ട്.

അതിന് വേണ്ടി പ്രിന്റിംഗ് പ്രസ്സുകൾ ആഗോളതലത്തിൽ തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നാണ് മനസ്സിലാകുന്നത്.

അപ്രകാരം തന്നെയാണ്  ഒരു ഗ്രന്ഥത്തിൽ ഇന്ന ഉദ്ധരണിയുണ്ട് എന്ന് പറഞ്ഞ് വന്നാൽ അത് പുത്തൻ വാദികൾ അവരുടെ ഏതെങ്കിലും പുസ്തകത്തിൽ നിന്നോ സ്വന്തം കീശയിൽ നിന്നോ മറ്റോ കൂട്ടി ചേർത്തതാണോ എന്ന് പരിശോധിക്കേണ്ടതാണ്.

ഇമാം സുയൂത്വി (റ) യുടെ പേരിൽ ഉള്ള അൽ അംറ് എന്ന ഗ്രന്ഥത്തിൽ ഇബ്നുതൈമിയ്യയുടെ ഇഖ്തിളാ ഇലുള്ള  ഇസ്തിഗാസക്കെതിരെയുള്ള അതെ വാചകം വള്ളി പുള്ളി വിത്യാസമില്ലാതെ ഒഹാബി ആഗോള പുരോഹിതൻമാർ കൂട്ടിച്ചേർത്തത് ഒരു ഉദാഹരണമാണ്.

ഇപ്രകാരം അബ്ദുൽ ഹയ്യ് ലക്നവിയുടെ പേരിലും മഖ്റീസി യുടെ പേരിലും കളവുകൾ  പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്.

ഇനിയും എത്ര വ്യാജങ്ങൾ ഇവർ തട്ടിപടക്കാൻ ഗൂഡാലോചന നടത്തികൊണ്ടിരിക്കുന്നു.

ഇനിയും എത്ര ഗ്രന്ഥങ്ങൾ ഏതെല്ലാം ഇമാമുമാരുടെ പേരിൽ  തട്ടിപടച്ചു കൊണ്ട് വരാനിരിക്കുന്നു.

ഇനിയും ഏതെല്ലാം ഗ്രന്ഥങ്ങളിൽ ഇവർ വെട്ടിമാറ്റാനിരിക്കുന്നു '
ഇനിയും ഏതെല്ലാം ഗ്രന്ഥങ്ങളിൽ ഇവർ കോപ്പി പേസ്റ്റ് ചെയ്യാനിരിക്കുന്നു.

ഇമാമുമാർ ഓർക്കുക പോലും ചെയ്യാത്ത ഏതെല്ലാം ദുർവ്യഖ്യാനങ്ങൾ കേൾക്കാനിരിക്കുന്നു.

കാരണം അച്ചടി യന്ത്രങ്ങൾ പലതും ഇവരുടെ നിയന്ത്രണത്തിലുണ്ടല്ലോ.


കളവ് മൽസരത്തിൽ ഇവർക്ക് പ്രാക്ടീസും ലഭിച്ചിട്ടുണ്ടല്ലോ!



തിരിമറി ജൂതവേല

സ്വാർത്ഥ താൽപര്യങ്ങൾക്കുവേണ്ടി മതത്തെ മാറ്റിമറിക്കാൻ ജൂത
ന്മാർ സന്നദ്ധരായിരുന്നു. “വിശുദ്ധ വചനങ്ങളെ യഥാസ്ഥാനത്ത്
നിന്ന് വ്യതിചലിപ്പിക്കുന്നവർ ജൂതന്മാരിലുണ്ട”ന്ന പ്രസ്താവന
യിലൂടെ (അന്നിസാഅ്-46) ഖുർആൻ ഇത് വ്യക്തമാക്കുന്നു.

من الذين هادوا یحرفون الكلم عن مواضعه الأية (النساء 46)

"തഹ്രീഫ്' (തിരിമറി)നെ സംബന്ധിച്ചു രണ്ടു വീക്ഷണങ്ങൾ
ഇമാം റാസി(റ) വിശദീകരിച്ചിട്ടുണ്ട്.
വേദങ്ങളിലെ പദങ്ങൾ തന്നെ
നീക്കം ചെയ്യുന്ന രീതിയാണ് ഒന്നാമത്തേത്. അസംബന്ധങ്ങൾ
പറഞ്ഞ് അത് ദുർവ്യാഖ്യാനം ചെയ്യുന്ന രീതിയാണ് രണ്ടാമത്തത് .
 ഈ കാലത്തുള്ള പുത്തൻവാദികൾ സ്വന്തം വീക്ഷണങ്ങൾക്ക്
അനുകൂലമായി ഖുർആൻ വാക്യങ്ങൾ പോലും വളച്ചൊടിക്കുന്ന
സംഭവം ഇമാം റാസി(റ) ഉദാഹരിക്കുന്നു.

 രണ്ടുരീതിയിലുള്ള തിരി
മറികളിലും ജൂതന്മാരും വിദഗ്ധരായിരുന്നു.
രണ്ടു രീതിയിലായാലും
ഇത് തഹ്രീഫിൽ (തിരിമറി) പെടുമെന്നാണ് പണ്ഡിതപക്ഷം (റാസി, 10/95, റൂഹുൽ മആനി 5/46, റൂഹുൽ ബയാൻ 2/365 നോക്കുക)

في كيفية التحريف وجوه احدها انهم كانوا يبدلون اللفظ بلفط آخر والثاني
ان المراد بالتحريف القاء الشبه الباطلة والتأويلات الفاسدة
وصرف اللفظ عن معناه الحق الى معنی باطل بوجوه الحيل اللفظية و
كما يفعله اهل البدعة في زماننا هذا بالآيات المخالفةറാസി 10/95)


ജൂതന്മാരെപ്പോലും നാണിപ്പിക്കും വിധമാണ് അഭിനവ ഓറികളായ പുത്തൻ വാദികൾ മത്രഗ്രന്ഥങ്ങളിൽ തിരിമറി നടത്തിക്കൊണ്ടി
രിക്കുന്നതെന്ന് ഇതുസംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നു.


അബൂസഈദിൽ ഖുദ് രി (റ) നിവേദനം.
 റസൂൽ (സ) പറഞ്ഞു:
“നിങ്ങൾ നിങ്ങളുടെ മുൻഗാമികളുടെ മാർഗം ചാണിനു
ചാണായും മുഴത്തിനു മുഴമായും പിന്തുടരും.
അവർ ഒരു ഉടുമ്പു
മാളത്തിൽ കടന്നിട്ടുണ്ടെങ്കിൽ അതിൽവരെ
നിങ്ങൾ അവരെ പിന്തുടരും.
 ഞങ്ങൾ ചോദിച്ചു: യഹൂദികളെയും നസാറാക്കളെയുമാണോ
ഉദ്ദേശ്യം?

റസൂൽ പറഞ്ഞു. പിന്നെ ആരെയാണ്?”

 (ബുഖാരി: 7320)


ഈ പ്രവാചക വചനത്തെ അന്വർത്ഥമാക്കി ജൂത ക്രൈസ്തവ
സംസ്കാരം പകർത്തിയ ആധുനിക ബിദഇകൾ മത്രഗ്രന്ഥങ്ങളിൽ
ഞെട്ടിപ്പിക്കുന്ന തിരിമറികളാണ് നടത്തുന്നത്.


തിരിമറിയുടെ അന്വേഷണം പുരോഗമിക്കുംതോറും, അത് പൂർവ
സൂരികളായ പണ്ഡിതരുടെ ഗ്രന്ഥങ്ങളെയും ഗ്രസിച്ചതു കാണാം,

മഹാനായ ഗൗസുൽ അഅ്ളം ശൈഖ് ജീലാനി(റ) രചിച്ച "ഗുൻയ
ത്തു ത്വാലിബീൻ' എന്ന ഗ്രന്ഥം ഉദാഹരണം.

 ഇമാം ഇബ്നുഹജർ
(റ) പറയുന്നു.

 “ശൈഖ് അബ്ദുൽഖാദിർ ജീലാനി(റ)യുടെ ഗുൻയ
ത്ത് എന്ന ഗ്രന്ഥത്തിലുള്ള ചില പരാമർശങ്ങളിൽ നീ വഞ്ചിതനാവരുത്
കാരണം ശൈഖ് പറഞ്ഞതല്ലാത്ത ചിലവാചകങ്ങൾ മറ്റാരോ
അതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.
ഈ വിഷയത്തിൽ ശൈഖ് ജീലാനി
തികച്ചും നിരപരാധിയാണ്.”

(അൽ ഫതാവൽ ഹദീസിയ്യഃ പേജ്:
204).

واياك ان تغتر ايضا بما وقع في (الغنية) لا مام العارفين و قطب الاسلام
والمسلمين الأستاذ عبد القادر الجيلاني فانه دسه عليه فيها من سينتقم
الله منه والا فهو برئ من ذلك اه (الفتاوى الحديثية ۲۰4)

ഇമാം ഇബ്നുഅറബി (റ)യുടെ "അൽ ഫുതൂഹാതിൽ മക്കിയ്യ'
എന്ന കൃതിയുടെ സ്ഥിതിയും വ്യത്യസ്തമല്ല.

ഇമാം ഇബ്നുഹജർ ഉദ്ധരിക്കുന്നു.
ഇബ്നുഅറബി (റ) മേൽ ഗ്രന്ഥത്തിന്റെ രചനപൂർത്തിയാക്കി ബൈന്റ് ചെയ്യുംമുമ്പ് അവ വിശുദ്ധ കഅബാലയ
ത്തിന്റെ മുകളിൽ വെച്ചു. കാറ്റും മഴയും വെയിലും കൊണ്ട് ഒരു
വർഷം അവിടെ കിടന്നെങ്കിലും അതിന് യാതൊരു പോറലും ഏറ്റിട്ടില്ല.


നിരവധി പ്രാവശ്യം മഴവർഷിച്ചെങ്കിലും ഒരു മഴത്തുള്ളിയെ
ങ്കിലും പ്രസ്തുത ഗ്രന്ഥത്തിനെ സ്പർശിച്ചില്ല. ഇത്രയും പ്രകടമായി
കറാമത്ത് ഉണ്ടായത് ഗ്രന്ഥകർത്താവിന്റെ ആത്മാർത്ഥതക്കുളള
മതിയായ തെളിവാണ്. എന്നാൽ പ്രസ്തുത ഗ്രന്ഥത്തിൽ മറ്റാരുടേയോ
കൈകടത്തലുകൾ നടന്നിട്ടുണ്ട്.

(അൽ ഫതാവൽ ഹദിസിയ്യഃ (പേ: 336).

 അതുപോലെ പുത്തൻ വാദത്തിനെതിരെ ജീവിതാന്ത്യംവരെ പോരാടിയ ഇമാം നവവി(റ)യുടെ ഗ്രന്ഥത്തിൽ
പോലും മായം ചേർക്കാനുള്ള ശ്രമം നടന്നിരുന്നുവെന്ന് ചരിത്രം
പറയുന്നു.


 ഇമാം സുബ്കി(റ)യുടെ വാക്കുകൾ: “അല്ലാഹുവിന്
അവയവങ്ങൾ ഉണ്ടെന്ന് പറയുന്ന തജസ്സുമ് വാദക്കാരിൽ ചിലർ
ശൈഖ് മുഹ്യിദ്ദീൻ നവവി(റ)യുടെ ശർഹ് മുസ്ലിമിൽ തിരിമറികൾ നടത്തിയിട്ടുണ്ട്.

അല്ലാഹുവിന്റെ വിശേഷണങ്ങളെക്കുറിച്ച്
പ്രതിപാദിക്കുന്ന ഹദീസുകൾക്ക് ഇമാം നവവി(റ) നൽകിയ ശരി
യായ വ്യാഖ്യാനവും വിശദീകരണവും ഇക്കൂട്ടർ മാറ്റിയിരുന്നു.
അതിനു കാരണം ഇമാം നവവി(റ) അശ്അരി വിശ്വാസക്കാരനാ
യതാണ്. ഇത് ശരീഅത്തിനെ തന്നെ മാറ്റിമറിക്കലും ജനങ്ങൾക്ക്
മത ഗ്രന്ഥങ്ങളിലുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതുമാണ്. ഇത്ത
രക്കാരെ അല്ലാഹു നിന്ദ്യരാക്കുകയും നീചന്മാരാക്കുകയും ചെയ്തി
രിക്കുന്നു.

(ത്വബഖാത്തുശ്ശാഫിഇയ്യ: 2/19).


ശറഹുമുസ്ലിമിൽ തിരിമറി നടത്താൻ ശ്രമിച്ചത് കയ്യോടെ പിടി
കൂടിയതാണ് നാം കാണുന്നത്. അതുകൊണ്ട് ശർഹു മുസ്ലിം തിരി
മറികളിൽ നിന്നും സുരക്ഷിതമായി നിലകൊളളുന്നു.

പൂർവ്വകാല ഗ്രന്ഥങ്ങളിൽ പലതും മാരകമായ വൈകൃതങ്ങൾക്ക്
വിധേയമായതായി ഇവയിൽ നിന്നു മനസ്സിലാക്കാം. അതുകൊണ്ട്
തന്നെ വസ്തുതാപരമായ വിവേചനമില്ലാത്ത എല്ലാ ഗ്രന്ഥങ്ങളിൽ
നിന്നും ഉദ്ധരിക്കാൻ പാടില്ലെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.



ഇമാം ഇബ്നുഹജർ(റ) പറഞ്ഞു:

ഒരു ഗ്രന്ഥത്തിൽ വ്യതിയാനങ്ങളും മറിമായങ്ങളും ആശയച്ചോർച്ചയും ഇല്ലെന്ന് രചനയുടെ ഘടനകളെക്കുറിച്ചറിയുന്നവന് ഏറെക്കുറെ ഉറപ്പാവുകയോ അതുമല്ലെങ്കിൽ ഗ്രന്ഥത്തിന്റെ പ്രസ്തുത
പതിപ്പ് ശരിയാണെന്ന് ഉറപ്പാവുകയോ ചെയ്യാതെ ഒരു ഗ്രന്ഥത്തിൽ നിന്ന് ഉദ്ധരിക്കൽ അനുവദനീയമല്ല.


മോഷ്ടിക്കപ്പെട്ട 'വഹാബികൾ '

സൂറതുൽ ഫാത്വിർ എട്ടാം ആയത്തിന്റെ അവതരണ പശ്ചാത്തലം
വിശദീകരിച്ചുകൊണ്ട് അല്ലാമാ സ്വാവി(റ) പറയുന്നു.

 "വിശുദ്ധ ഖുർആനും തിരുസുന്നത്തും ദുർവ്യാഖ്യാനം ചെയ്ത് മുസ്ലിംകളുടെ
സമ്പത്തും രക്തവും അനുവദനീയമാക്കുന്ന ഖവാരിജുകളെ പ്രതിപാദിച്ചാണ് ഈ ആയത്ത് അവതരിച്ചത്. ഖവാരിജുകളുടെ ആശയ
ങ്ങളുടെ തനിപ്പകർപ്പായി ഹിജാസിൽ ഒരു വിഭാഗം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വഹാബികൾ എന്നാണവരെക്കുറിച്ച് പറയുക.
അതിപ്രധാനമായ കാര്യങ്ങളാണ് ഞങ്ങൾ ചെയ്യുന്നതെന്നാണ് അവ
രുടെ മനോഗതി. അറിയുക!     
അവരാണ് വ്യാജന്മാർ. പിശാചിന്റെ
സ്വാധീനത്തിലകപ്പെട്ട് പരാജിതരായവരും അല്ലാഹുവിന്റെ സ്മരണയെ വിസ്മരിച്ചവരുമാണവർ. അവർ പിശാചിന്റെ പാർട്ടിയാണ്.
പിശാചിന്റെ പാർട്ടി പരാജിതരത്രെ. അവരെ ഉന്മൂലനാശം വരുത്തനായി അല്ലാഹുവിനോട് നാം പ്രാർത്ഥിക്കുന്നു.

 (ഹാശിയത്തുസ്സ്വാവി 3/307).

وقيل هذه الاية نزلت في الخوارج الذين يحرفون تأويل الكتاب
والسنه ويستحلون بذلك دماء المسلمين واموالهم كماهو مشاهد
الآن في نظائرهم وهم فرقة بارض الحجاز يقال لهم الوهابية يحسبون انهم
على شيء الا انهم هم الكاذبون استحوذ عليهم الشيطان فأنساهم
ذكر الله اولئك حزب الشيطان الاإن حزب الشيطان هم
الخاسرون نسأل الله الكريم أن يقطع دابرهم اه

എന്നാൽ ബൈറൂത്തിലെ ദാറുൽകുതുബിൽ ഇൽമിയ്യഃ മുഹമ്മദ്
അബ്ദുസ്സലാം ശാഹീൻ എന്നയാളുടെ ടിപ്പണിയോടെ 1995-ൽ
ഒന്നാം പതിപ്പായി പുറത്തിറക്കിയ ആറ് വാള്യങ്ങളുള്ള സ്വാവിയുടെ
അഞ്ചാം വാള്യം 77-ാം പേജിൽ മേൽ ആയത്തിന്റെ വിശദീകരണ
ത്തിൽ വരികൾ തന്നെ മോഷ്ടിക്കപ്പെട്ടിരിക്കുന്നു.

“ഖവാരിജുകളുടെ ആശയങ്ങളുടെ തനിപ്പകർപ്പായി ഹിജാസിൽ
ഒരു വിഭാഗം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. വഹാബികൾ എന്നാ
ണവരെക്കുറിച്ച് പറയുക. അതിപ്രധാനമായ കാര്യങ്ങളാണ് തങ്ങൾ
ചെയ്യുന്നത് എന്നാണ് അവരുടെ മനോഗതി. അറിയുക അവരാണ്
വ്യാജന്മാർ' എന്നർത്ഥം വരുന്ന ഭാഗങ്ങൾക്ക് പൂർണമായും കത്തി
വെച്ചിരിക്കുന്നു.
മറ്റു ചിലപതിപ്പുകളിൽ ഇത്രയും കൂടുതൽ വരികൾ മോഷ്ടിച്ചി
ട്ടില്ല. എങ്കിലും ദീർഘമായ ഈ ഉദ്ധരണിയിൽ “ഇവർക്ക് വഹാബികൾ
എന്നാണ് പറയപ്പെടുക” എന്ന ഭാഗം കാണാനില്ല. ഇവിടെ
അൽപം സ്ഥലം ഒഴിച്ചിട്ടിരിക്കുകയാണ്. ഇന്ത്യയിലെ ദയൂബന്ത് അശറഫിയ്യ ബുക്ക് സ്റ്റാളിൽ അച്ചടിച്ച സ്വാവിയിൽ പിന്നീട് അവിടെ (മറ്റാരുടെയോ സമ്മർദ്ദങ്ങൾക്കു വേണ്ടി) എഴുതിക്കൊടുത്തിട്ടുണ്ട്.
അതുപക്ഷേ ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്ന പരുവത്തിലാണുള്ളത്. രണ്ടാമത് എഴുതിക്കൊടുത്തത് പ്രിന്റിംഗിനോട് യോജിക്കാത്തവിധം വഹാബികളെ നോക്കി ഇപ്പോഴും പല്ലിളിച്ചു കൊണ്ടിരിക്കുന്നു .

എന്നാൽ മക്കയിലെ അൽഫൈസലിയ്യ ബുക്ക്സ്റ്റാൾ പ്രസിദ്ധീകരിച്ച സ്വാവി 3/307, 308ൽ തിരിമറി നടത്താതെതന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇവിടെ വഹാബികൾ എന്ന ഭാഗം മോഷ്ടിച്ചത്
തങ്ങളെക്കുറിച്ച് ഇത്തരം പരാമർശം പേടിക്കുന്നവർ തന്നെയായിരിക്കുമല്ലോ.

മാറ്റപ്പെട്ട "നജ്ദീ ശൈഖ് '

അടുത്തകാലത്ത് രചിക്കപ്പെട്ട തഫ്സീറുകളിൽ ഏറെക്കുറെ
സുന്നി ആശയങ്ങളോട് പ്രാമുഖ്യം പുലർത്തുന്ന തഫ്സീർ ഗ്രന്ഥമാണ്
'സ്വഫ്വത്തുത്തഫാസീർ.' മക്കയിലെ മലിക് അബ്ദുൽ അസീസ്
യൂണിവേഴ്സിറ്റിയിലെ കുല്ലിയ്യത്തുശ്ശരീഅഃ യിലെ അധ്യാപകനും
പ്രമുഖ പണ്ഡിതനുമായ മുഹമ്മദ് അലിയ്യു സ്സ്വാബൂനിയാണ്
ഗ്രന്ഥകർത്താവ്. പുതിയതലമുറ വിശിഷ്യാ അറബ് ലോകത്ത്
ഖുർആൻപഠനത്തിന് കൂടുതലായി ഉപയോഗി ക്കുന്ന ഗ്രന്ഥമാണിത്.

വിശ്രുത തഫ്സീർ ഗ്രന്ഥങ്ങളായ ഥബ് രി , കശ്ശാഫ്, ഖുർത്തുബി,
ഇബ് നുകസീർ, അൽബഹ് റുൽ മുഹീഥ്, ആലൂസി എന്നിവ
അവലംബമാക്കി എഴുതിയ ഈ ഗ്രന്ഥം ഏതാനും വിഷയങ്ങളിലെ
അഭിപ്രായവ്യത്യാസം മാറ്റിവെച്ചാൽ സുന്നി ശൈലിയാണ്
കാണുന്നത്.
മൂന്ന് വാള്യങ്ങളിലാണ് ഇതിന്റെ രചന. എന്നാൽ ഈ
ഗ്രന്ഥത്തിലും ആരോ തിരിമറി നടത്തിയതായി സമഗ്രാപഗ്രഥനം
തെര്യപ്പെടുത്തുന്നു. സ്വിഫ്ത്തുത്തഫാസീർ ഒന്നാം വാള്യം 501-ാം
പേജിലാണ് തട്ടിപ്പുള്ളത്.

നബി(സ)യുടെ ഇസ്ലാമിക പ്രബോധനത്തിന്റെ ആദ്യകാലം
തന്റെ പ്രബോധനദൗത്യവുമായി ഇറങ്ങിത്തിരിച്ചപ്പോൾ ഒട്ടേറെ
പീഡനങ്ങൾ സഹിക്കേണ്ടിവന്നു. തന്റെ അനുയായികളെയും
മർദ്ദിച്ച് അവശരാക്കി. പക്ഷേ, ഇസ്ലാം നാൾക്കുനാൾ ഉയർത്തെ
ഴുന്നേൽക്കുകയായിരുന്നു. ദൈനംദിനം ആളുകൾ വർധിക്കുന്നു.
ഇതിൽ അരിശംപൂണ്ട ഖുറൈശികൾ പ്രവാചകരുടെ കഥകഴിക്കാൻ
തന്നെ തീരുമാനിച്ചു. അതിനായി മക്കയിലെ ദാറുന്നദ്വത്തിൽ
പ്രമുഖർ സംബന്ധിച്ച് പദ്ധതികൾ ആസൂത്രണം ചെയ്യുന്ന സംഭവം
വിശുദ്ധ ഖുർആൻ സൂറഃ അൽഅൻഫാൽ 30-ാം സൂക്തത്തിൽ
പരാമർശി ക്കുന്നുണ്ട്.
അതിന്റെ തഫ്സീർ ഇബ്നുഅബ്ബാസ്(റ)വിൽ നിന്ന് ഇമാം ഥബ്രി
തന്റെ തഫ്സീർ ജാമിഉൽ ബയാനിൽ ഉദ്ധരിക്കുന്നത് ഇങ്ങനെ
സംഗ്രഹിക്കാം:

“ഖുറൈശി പ്രമുഖർ ദാറുന്നദ്വത്തിൽ സംഗമിച്ചു.
അപ്പോൾ ഇബ്ലീസ് അവിടേക്ക് ഒരു മഹാനായ ശൈഖിന്റെ രൂപ
ത്തിലെത്തി. പരിചയമില്ലാത്ത സദസ്യർ ചോദിച്ചു. "നിങ്ങളാരാണ്?'
ഇബ്ലീസ് പറഞ്ഞു: "ഞാൻ നജ്ദിലെ ശൈഖാണ്. സുപ്രധാനമായ
കാര്യങ്ങൾ തീരുമാനിക്കാൻ നിങ്ങളിവിടെ സംഗമിക്കുന്നുണ്ടെന്നറിഞ്ഞു വന്നതാണ്. ചില വിലപ്പെട്ട നിർദ്ദേശങ്ങൾ എനിക്കും
പറയാനുണ്ട്. അങ്ങനെ ഇബ്ലീസിന്റെ അംഗീകാരത്തോടെ നബി
(സ)യെ വധിക്കാൻ ഐക്യകണ്ഠ്യേന അവർ തീരുമാനമെടുത്തു
പിരിഞ്ഞു.'

(ഥബ്രി 6/220)

നജ്ദീ ശൈഖിന്റെ നേതൃത്വത്തിലുള്ള ഈ യോഗതീരുമാനം.
ഇബ്നുഅബ്ബാസ്(റ)യിൽ നിന്ന് എല്ലാ തഫ്സീർ ഗ്രന്ഥങ്ങളും
ഉദ്ധരിക്കുന്നതുകാണാം.

 (ഉദാ; റാസി 15/124, അൽ മുഹർറുൽ
വജീസ് 8/48, അദുർറുൽ മൻസൂർ 3/325, തഫ്സീറുൽ മദാരിക് 1/584, തഫ്സീർബഗ് വി 2/205, തഫ്സീറുൽ മള്ഹരി 4/56, തഫ്സീറുൽ
മുനീർ 1/352, റൂഹുൽ മആനി 9/197, റൂഹുൽബയാൻ 3/ 339,
ഇബ്നുകസീർ 2/315, അൽബഹ്റുൽമുഹീഥ് 4 /487, ഫത്ഹുൽ ഖദീർ2/378 എന്നിവ നോക്കുക.)

പ്രവാചകരുടെ കാലം മുതൽ തന്നെ സത്യത്തെ എതിർക്കാനും
സത്യപ്രസ്ഥാനനായകരെ വിപാടനം ചെയ്യാനും അവർക്കെതിരിൽ
പ്രവർത്തിക്കാനും നജ്ദിൽ ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെന്നും
ഇബ്ലീസാണ് ഈ ശ്രമങ്ങളുടെ തുടക്കമെന്നും മേൽ ചരിത്രത്തിൽ
നിന്നും ആർക്കും മനസ്സിലാക്കാം.

എന്നാൽ ആധുനിക വഹാബിസവും ഇതെ നജ്ദിൽനിന്ന് ഉത്ഭവിച്ചതാകയാൽ സത്യത്തോടുള്ള
മുറുമുറുപ്പ് ഇബ്ലീസിന്റെ നേതൃത്വത്തിൽ ഇന്നും നടക്കുന്നുവെന്നും
ഇത് ചരിത്രത്തിലെ തനിയാവർത്തനമാണെന്നും നമുക്ക് ഗ്രഹിക്കാ
ൻ പ്രയാസമില്ല.

നജ്ദിലെ ശൈഖ് ആണ് നബി(സ)യെ വധിക്കാനുള്ള പദ്ധതി
കളാവിഷ്കരിക്കാൻ നേതൃത്വം നൽകിയതെന്ന് മാലോകരറിയു
മ്പോൾ തങ്ങൾക്കുണ്ടാകുന്ന ജാള്യത മറച്ചുവെക്കാനായി നജ്ദിയൻ
ആശയം കുത്തിവെച്ച ചിലർ ചെയ്ത വേലയാണ് തിരിമറി.

മക്കയിലെ അൽ ഫൈസലിയ്യ ബുക്സ്റ്റാൾ പ്രസിദ്ധീകരിച്ച്
സ്വാബുനിയുടെ സ്വഫ്ത്തുത്തഫാസീറിൽ ഈ സൂക്തത്തിന്റെ
വ്യാഖ്യാനം പറയുന്നിടത്ത് വാള്യം ഒന്ന് പേജ് 501ൽ ഭീമാകാരമായ
ഈ തിരിമറി കണ്ടെത്തിയിരിക്കുന്നു.

ഇബ്നു അബ്ബാസ്(റ)വിൽ
നിന്ന് മേൽ ചരിത്രം ഉദ്ധരിക്കുമ്പോൾ    شيخ من النجد
 (നജ്ദിലെ ശൈഖ്
എന്നിടത്ത് شيخ من العرب (അറബികളിലെ ശൈഖ്) എന്നാക്കി മാറ്റിമറി
ച്ചിട്ടുണ്ട്.

അതുമുഖേന തങ്ങളുടെ ആശയ സ്രോതസ്സിന്റെ കേന്ദ്രമായ
നജ്ദിനോട് പുതിയ തലമുറക്കുണ്ടാവുന്ന വെറുപ്പ് ഇല്ലാതാക്കാനും
അതുവഴി നജ്ദിയൻ ആശയങ്ങൾക്ക് ജനമനസ്സുകളിൽ സ്ഥാനം
നൽകാനും കഴിയുമെന്നാണിവരുടെ കണക്കുകൂട്ടൽ. എന്നാൽ
സ്വാബുനി ഈ സംഭവം ഉദ്ധരിക്കുന്നത് ആധികാരിക തഫ്സീറായ
ഥ ബ് രിയുടെ ജാമിഉൽ ബയാൻ 6/226ൽ നിന്നാണ്.

 ബൈറൂത്തിലെ
ദാറുൽകുതുബിൽ ഇൽമിയ്യ പ്രസിദ്ധീകരിച്ച തഫ്സീറുഥബ്രിയിൽ
ഇത് മാറ്റമില്ലാതെ തന്നെ കാണാവുന്നതാണ്.

തങ്ങളുടെ ഉത്ഭവകേന്ദ്രത്തിന് പോറലേൽക്കുന്നതുകൂടി
സഹിക്കാൻ വയ്യാത്ത ബിദഈ പ്രഭ്യതികൾ ഇനിയും എന്തെല്ലാം
ചെയ്യാനിരിക്കുന്നു. നാം കാത്തിരുന്നുകാണുക.


ഹദീസ് ഗ്രന്ഥങ്ങളിൽ മായം

അതിക്രൂരമായ ബലാത്ക്കാരമാണ് ഹദീസ് ഗ്രന്ഥങ്ങളിൽ നട
ത്തിയിരിക്കുന്നത്. ബിദഇകൾ പുതിയ മതം സൃഷ്ടിക്കാൻ തന്നെ
തീരുമാനിച്ചതായാണ് ഈ തിരിമറികൾ വ്യക്തമാക്കുന്നത്.

സുന്നത്തിനോടുള്ള കടുത്ത വിരോധവും ഇവർ പ്രകടിപ്പിച്ചിരിക്കുന്നു.
എന്റെ പേരിൽ ഞാൻ പറയാത്തത് പറയുന്നവൻ നരകത്തിലാണെ
ന്ന പ്രവാവചരുടെ താക്കീതൊന്നും തിരിമറി രാജാക്കന്മാർക്ക് ഏശു
ന്നില്ല. ദുഷ്ടതാൽപര്യങ്ങളാണ് ഇവരെ മുന്നോട്ട് നയിക്കുന്നത്.

ഹദീസുകൾ പൂർണമായി വെട്ടിമാറ്റിയും ഭാഗികമായി മുറിച്ചു
മാറ്റിയും മാപ്പർഹിക്കാത്ത തെറ്റിന്റെ വാഹകരായി ബിദഇകൾ പ്രത്യ
ക്ഷപ്പെടുന്നത് നാം കാണുന്നു.

സ്വഹാബി പ്രമുഖൻ ജാബിർ(റ) പറയുന്നു: ഞാൻ നബി(സ)
യോട് ചോദിച്ചു: “അല്ലാഹു ഏറ്റവും ആദ്യമായി സൃഷ്ടിച്ച വസ്തു
ഏതാണ്?'
നബി(സ)യുടെ പ്രത്യുത്തരം
“അത് നിന്റെ പ്രവാചകന്റെ
 “നൂർ' ആയിരുന്നു.
' ഈ ഹദീസ് സ്വഹാബിയായ ജാബിർ(റ)
വിൽ നിന്ന് ഹാഫിള് അബ്ദുറസാഖ് (മരണം ഹി: 211) തന്റെ അൽ
മുസ്വന്നഫിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


എന്നാൽ ഇന്ന് വിപണിയിലുള്ള മുസ്വന്നഫുഅബ്ദിറസാഖിൽ
ഈ ഹദീസ് കാണാൻ കഴിയില്ല.
ലോകത്ത് ആദ്യമായി സൃഷ്ടിക്ക
പ്പെട്ടത്, നബി (സ)യുടെ നൂറാണെന്ന് ഹദീസിൽ സ്ഥിരപ്പെട്ടാൽ
നബി(സ)യുടെ മഹത്വം വർദ്ധിക്കാൻ അതു നിമിത്തമാവുമെന്ന്
കരുതി പ്രവാചക വിരോധികളായ ഏതോ ദുഷ്ട ശക്തികളാണ്
പ്രസ്തുത ഹദീസിനെ വിസ്മൃതിയിലേക്കു വലിക്കാൻ ശ്രമിക്കുന്നത്. പാർട്ടിസേവ സ്വബോധം നശിപ്പിച്ചവർ പക്ഷേ, ഈ ഹീന
ശ്രമം പിടിക്കപ്പെടുമെന്ന് കരുതിക്കാണില്ല.


.
എന്നാൽ മേൽ ഹദീസ് ജാബിർ(റ)വിൽനിന്ന് ഹാഫിള് അബ്ദു
റസാഖ് തന്റെ മുസ്വന്നഫിൽ റിപ്പോർട്ടു ചെയ്തിട്ടുണ്ടെന്ന് അത്
നേരിൽ കണ്ട്, മുസ്വന്നഫിൽ നിന്നും പകർത്തിയ നിരവധി പണ്ഡി
തന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം ഖസ്തല്ലാനി(റ) തന്റെ അൽ
മവാഹിബുല്ലദുന്നിയ്യ (1/56)ലും അല്ലാമാ മുഹമ്മദ് അബ്ദുൽ ജവാ
ദിദിമശ്ഖി തന്റെ അസ്സിറാജുൽമുനീർ (പേ: 13)ലും മുല്ലാ അലി
യ്യുൽ ഖാരി തന്റെ അൽമൗലിദുർവിയ്യ് (പേ: 40)ലും ഇമാം ഇബ്നു
ഹജർ തന്റെ അൽഫതാവൽ ഹദീസിയും (പേ: 248)ലും അല്ലാമാ
അബ്ദുൽഹയ്യ് തന്റെ അൽആസാറുൽമർഫൂഅ (പേ: 33)ലും അല്ലാമാ ഇസ്മാഈൽ ഇജ്ലൂനി(റ) തന്റെ കശ്ഫുൽഖഫാഅ് (1 /265)ലും
ഇത് ഉദ്ധരിച്ചു. മറ്റു നിരവധി പണ്ഡിതന്മാരും ഇത് ഉദ്ധരിക്കുന്നു.

ഇത്രയും വ്യക്തമായി രേഖപ്പെട്ട ഹദീസുകളാണ് തങ്ങളുടെ
സൗകര്യത്തിന്നായി ചിലർ മാറ്റിവെക്കുന്നത്. ഇവരും ഇസ്ലാമിന്റെ
പേരിൽ അറിയപ്പെടുന്നതിലാണ് വിഷമം.



മായം ചേരുന്ന
അധ്യായങ്ങൾ

അതീവ ഗുരുതരവും ആഴമേറിയതുമായ തിരിമറി ശ്രമമാണ്
ഇമാം നവവിയുടെ വിശ്വ വിശ്രുതമായ അൽ അദ്കാറിൽ സ്വാർത്ഥം
ബരികൾ നടത്തിയിരിക്കുന്നത്.
 ജീവിതത്തിലുടനീളം മുസ്ലിംകൾ
ആചരിക്കേണ്ട ദിക്റുകളായ ഹദീസുകളാണ് ഈ ഗ്രന്ഥത്തിൽ പരാ
മർശിക്കുന്നത്.

നബി(സ)യുടെ ഖബർ ശരീഫ് സിയാറത്ത് ചെയ്യു
ന്നതിനെ കുറിച്ച് വിശദീകരിക്കുന്ന “ഫസ്ലൻ ഫീസിയാറത്തി
ഖബ് രി റസൂലില്ലാഹി(സ)'

فصل في زيارة قبر رسول الله صلى الله عليه وسلم.

എന്ന അധ്യായം തന്നെ എടുത്തു മാറ്റിയിരിക്കുന്നു. തൽസ്ഥാ
നത്ത് "ഫസ്ലൻ ഫീ സിയാറത്തി മസ്ജിദി റസൂലില്ലാഹി(സ)
(നബി(സ)യുടെ പള്ളി സന്ദർശിക്കുന്ന അധ്യായം)

فصل في زيارة مسجد رسول الله صلى الله عليه وسلم

എന്ന പുതിയ അധ്യായമാണ് ചേർത്തിയിരിക്കുന്നത്.

 മാത്രമല്ല
മേൽ അധ്യായത്തിൽനിന്ന് നബി(സ)യെ സിയാറത്ത് ചെയ്യുന്നതി
ന്റെ മഹത്വം വിവരിക്കുന്ന ഏതാനും വരികൾ കഷ്ണിച്ചു കളയുകയും
ചെയ്തിട്ടുണ്ട്. ഇവരുടെ അഹന്ത ഏത് പരിധിയും ലംഘിക്കുന്ന
താണ് ഇവിടെ കാണുന്നത്. ഇസ്ലാമിനെ നശിപ്പിച്ചും തങ്ങളുടെ
വികലാശയങ്ങൾ സമർത്ഥിക്കാൻ ഇവർ ശ്രമിക്കുമെന്ന് ഇവിടെവ്യക്തമാകുന്നു.

ഹിജ്റ ആയിരത്തിനാനൂറ്റി ഒമ്പതിൽ (1409)
രിയാളിലെ ദാറുൽഹുദാ പ്രിന്റ് ചെയ്തും അബ്ദുൽഖാദിർ അ
ത്തുശ്ശാമി ടിപ്പണി ചേർത്തതുമായ അൽഅദ്കാറിന്റെ ഇരുനൂറ്റിഅഞ്ചാം പേജിലാണ് ഈ വേല ഒപ്പിച്ചത്.

ഇതേ ഗ്രന്ഥത്തിൽ മേൽ അധ്യായത്തിന്റെ അവസാനത്തിൽ
മറ്റൊരു തിരിമറികൂടി കാണാം. നബി(സ)യുടെ ഖബർ ശരീഫ്
സിയാറത്ത് ചെയ്യുമ്പോൾ ഉരുവിടേണ്ട രണ്ടുവരി പദ്യവും ഇമാംനവവി(റ) തന്റെ അൽഅദ്കാറിൽ രേഖപ്പെടുത്തിയിരിക്കുന്നു.

يا خير من دفنت بالقاع أعظمه فطاب من طيبهن القاع والاکم
نفسي الفداء لقبر انت ساكنه فيه العفاف وفيه الجود والكرم

വഫാത്തായ നബി(സ)യെ വിളിച്ച് തവസ്സുലും ഇസ്തിഗാസയും
ചെയ്യുന്നതിനുകൂടി സുന്നികൾ തെളിവായുദ്ധരിക്കുന്ന ഉത്തുബി(റ)
യുടെ സംഭവമാണിത്. ഇതുമേൽപറഞ്ഞ അദ്കാറിൽ നിന്ന് പാടേ
വെട്ടിമാറ്റിയിരിക്കുന്നു.

എന്നാൽ "ദാറുൽഫിക്ർ' പ്രസിദ്ധീകരിച്ച അൽഅദ്കാർ പേജ്
നൂറ്റി എഴുപത്തിനാലിൽ മായംചേർക്കാതെ ഈ അധ്യായം മുഴുവൻ
യഥാർത്ഥ രൂപത്തിൽതന്നെ കാണാവുന്നതാണ്.

ഇതുപോലെ ഇമാം നവവി(റ)യുടെ തന്നെ വിശ്രുതഗ്രന്ഥമായ
അൽ ഈളാഹിലും ഒപ്പിച്ചെടുത്തതുകാണാം.
ഹജ് സംബന്ധമായ
മതവിധികൾ സവിസ്തരം പ്രതിപാദിക്കുന്ന മേൽഗ്രന്ഥം
ശാഫിഈ മദ്ഹബിലെ പ്രധാനപ്പെട്ട ഒരവലംബമാണ്. മദ്ഹബിലെ
പ്രമാണിക പണ്ഡിതൻ അല്ലാമാ ഇബ്നുഹജർ ഹൈതമി(റ)യുടെ
വ്യാഖ്യാനസഹിതമാണ് ഇക്കാലമത്രയും അത് പ്രസിദ്ധീകരിക്ക
പ്പെട്ടത്.

ഇതിൽ അടുത്തകാലത്തായി ചില “ആധുനിക പണ്ഡിറ്റുകളുടെ
വ്യാഖ്യാനത്തോടെ ഇമാം നവവി (റ)യുടെ മൂലഗ്രന്ഥം പുറത്തിറങ്ങുന്നുണ്ട്.

 ഹിജ്റ 1415, ക്രിസ്താബ്ദം 1995 മക്കയിലെ ഇംദാദിയ്യ ബുക്ക്റ്റാൾ മുന്നാംപതിപ്പായി അബ്ദുൽഫത്താഹ് ഹുസൈൻ മക്കിയുടെ "അൽ ഇഫ് സ്വാഹ് അലാ മസാഇലിൽ ഈ ളാഹ് എന്ന
വ്യാഖ്യാനസഹിതം പുറത്തിറക്കിയ ഈളാഹിൽ വിഷയവിവരണം നോക്കിയപ്പോൾ പേജ് 525 ൽ ഇപ്രകാരമാണുള്ളത്.
 അൽബാബു
സ്സാദിസു ഫീ സിയാറത്തി മസ്ജിദിസയ്യിദിനാ.. (ആറാമത്തെ
അധ്യായം നബി(സ)യുടെ പള്ളി സന്ദർശിക്കുന്നതിനെക്കുറിച്ച്)
ഇമാം നവവിയുടെ അൽ ഈളാഹിലെ ആറാമത്തെ അധ്യായം
ഇപ്രകാരമാണ്. അൽബാബു സ്സാദിസുഫീ സിയാറത്തി ഖബ്രി
റസൂലില്ലാഹി(സ). ആറാമത്തെ അധ്യായം നബി(സ)യുടെ ഖബർ
സന്ദർശിക്കുന്നതിനെ കുറിച്ചാണ്) ഇവിടെ ഖബർ എന്നത് മസ്ജിദ്,
എന്നാക്കി മാറ്റിയതിലുള്ള കുടില മനസ്സുകാരുടെ ഉള്ളിലിരിപ്പ്
വ്യക്തം.

എന്നാൽ അല്ലാമാ ഇബ്നുഹജർ(റ)യുടെ വ്യാഖ്യാന സഹിതമുള്ള പതിപ്പുകളിൽ തിരിമറിയില്ലാതെതന്നെ കാണാവുന്നതാണ്.
(ഉദാഹരണം: 1985 ബൈറൂത്തിലെ ദാറുൽഹദീസ് പ്രസിദ്ധീകരിച്ച
ഹാശിയത്തുൽ ഈളാഹ്)


മത്രഗന്ഥങ്ങളിലെ തിരിമറികൾ
എന്ന അലവി സഖാഫിയുടെ പുസ്തകം എല്ലാവരും വായിക്കുക


 
അസ് ലം സഖാഫി
പരപ്പനങ്ങാടി

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....