Skip to main content

Posts

Showing posts with the label സ്ത്രീയും പള്ളിയും -2* പുറപ്പെട്ടത് ആദ്യകാലത്ത്

സ്ത്രീയും പള്ളിയും -2* പുറപ്പെട്ടത് ആദ്യകാലത്ത്

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 📚🔎___________________🔍📚 സ്ത്രീയും പള്ളിയും -2* -----------------------   _proofs of ahlussunna_ ബഹു: ഹാഫിള് ഇബ്നു ഹജറി(റ)ൻറെ ഉസ്താദും ശാഫിഈ  മദ്ഹബുകാരനും ഏഴാം നൂറ്റാണ്ടിലെ മുജദ്ദിദ് എന്ന് ബഹു: താജുദ്ധീനുസുബ്കി (റ) തന്റെ തബകാത്തിൽ (വാ:1 പേ:106 ) വിശേഷിപ്പിച്ചവരുമായ ബഹു: ഇബ്നു ദഖീഖിൽ ഈദ് (റ) തന്റെ ഇഹ്‌കാമുൽ അഹ്‌കാം ശറഹ്‌ ഉംദത്തിൽ അഹ്‌കാം വാല്യം രണ്ട് പേജ്;133 ൽ പറയുന്നു. _''സ്ത്രീകൾ (ജുമുഅ,ജമാഅത്,പെരുന്നാൾ നിസ്കാരം പോലുള്ളവക്ക്) പുറപ്പെട്ടിരുന്നത് ഇസ്‌ലാമിന്റെ ആദ്യ കാലത്തായിരുന്നു. *അന്ന് മുസ്‌ലിംകൾ കുറവായതു കൊണ്ട് ശത്രു പക്ഷത്തിന്റെ ദൃഷ്ടിയിൽ ആധിക്യം കാണിക്കാൻ സ്ത്രീകളെ കൂടി പങ്കെടുപ്പിക്കേണ്ടി വന്നു. പിന്നെ അത് ആവശ്യമായി വന്നില്ല"*_ ഇത് ഇബ്നു ഹജർ (റ) തന്റെ അൽ ഫതാവൽ കുബ്റാ വാള്യം 1, പേജ്:202 ൽ ഉദ്ധരിച്ചിട്ടുമുണ്ട്.. ഹനഫീ പണ്ഡിതനും *അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരുമായ ഹാഫിള് അലാഉദ്ധീൻ കാസാനി (റ) തന്റെ ബദാഇഉസ്സനാഇഉ*  വാള്യം 1 പേജ് 12...