Monday, November 5, 2018

സ്ത്രീയും പള്ളിയും -2* പുറപ്പെട്ടത് ആദ്യകാലത്ത്

*അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚

സ്ത്രീയും പള്ളിയും -2*
-----------------------  
_proofs of ahlussunna_

ബഹു: ഹാഫിള് ഇബ്നു ഹജറി(റ)ൻറെ ഉസ്താദും ശാഫിഈ  മദ്ഹബുകാരനും ഏഴാം നൂറ്റാണ്ടിലെ മുജദ്ദിദ് എന്ന് ബഹു: താജുദ്ധീനുസുബ്കി (റ) തന്റെ തബകാത്തിൽ (വാ:1 പേ:106 ) വിശേഷിപ്പിച്ചവരുമായ ബഹു: ഇബ്നു ദഖീഖിൽ ഈദ് (റ) തന്റെ ഇഹ്‌കാമുൽ അഹ്‌കാം ശറഹ്‌ ഉംദത്തിൽ അഹ്‌കാം വാല്യം രണ്ട് പേജ്;133 ൽ പറയുന്നു. _''സ്ത്രീകൾ (ജുമുഅ,ജമാഅത്,പെരുന്നാൾ നിസ്കാരം പോലുള്ളവക്ക്) പുറപ്പെട്ടിരുന്നത് ഇസ്‌ലാമിന്റെ ആദ്യ കാലത്തായിരുന്നു. *അന്ന് മുസ്‌ലിംകൾ കുറവായതു കൊണ്ട് ശത്രു പക്ഷത്തിന്റെ ദൃഷ്ടിയിൽ ആധിക്യം കാണിക്കാൻ സ്ത്രീകളെ കൂടി പങ്കെടുപ്പിക്കേണ്ടി വന്നു. പിന്നെ അത് ആവശ്യമായി വന്നില്ല"*_
ഇത് ഇബ്നു ഹജർ (റ) തന്റെ അൽ ഫതാവൽ കുബ്റാ വാള്യം 1, പേജ്:202 ൽ ഉദ്ധരിച്ചിട്ടുമുണ്ട്..

ഹനഫീ പണ്ഡിതനും *അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നവരുമായ ഹാഫിള് അലാഉദ്ധീൻ കാസാനി (റ) തന്റെ ബദാഇഉസ്സനാഇഉ*  വാള്യം 1 പേജ് 125 ൽ പറയുന്നു : _"സ്ത്രീകള് ജുമു:അക്കും ജമാഅത്തിനും പുറപ്പെട്ടിരുന്നത് ഇസ്‌ലാമിന്റെ ആവിർഭാവ കാലത്താണ് . പിന്നീട് വീട്ടിൽ അടങ്ങിയൊതുങ്ങിയിരിക്കാൻ ഖുർആൻ ശാസന വന്നപ്പോൾ (യഥേഷ്ടം പുറപ്പെടാമെന്ന)മുൻവിധി മൻസൂഖായി(ദുർബലമായി)"_
ഇപ്രകാരം ഇമാം ത്വഹാവി (റ) പറഞ്ഞതായി ഉംദത്തുൽ ഖാരി വാല്യം:6 പേജ്: 303 ലും കാണാം

*പുസ്തകം : ഫതാവാ മുഹിയുസ്സുന്ന
ഗ്രന്ഥകർത്താവ് :പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ*
പ്രസാധനം: മുഹ്‌യിസ്സുന്ന ബുക്ക്സ്. ചെമ്മാട്
ഭാഗം ഒന്ന് .മൂന്നാം പതിപ്പ്. പേജ്: 199 -200
പകർത്തിയെഴുതിയത് : സ്വാബിർ പൂനൂർ

No comments:

Post a Comment

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...