Showing posts with label ഖബർ സിയാറത്ത് മുത്ത് നബിയുടേത് പ്രത്തേ കം പുണ്യമുണ്ടോ?. Show all posts
Showing posts with label ഖബർ സിയാറത്ത് മുത്ത് നബിയുടേത് പ്രത്തേ കം പുണ്യമുണ്ടോ?. Show all posts

Tuesday, October 15, 2019

ഖബർ സിയാറത്ത് മുത്ത് നബിയുടേത് പ്രത്തേ കം പുണ്യമുണ്ടോ?



📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.

https://islamicglobalvoice.blogspot.in/?m=0

ചോദ്യം

നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖബർ സിയാറത്ത് ചെയ്യൽ പ്രത്യേക പുണ്യം ഇല്ലെന്നും സാധാ ഖബർ സിയാറത്ത് ചെയ്യുന്നത് പോലെയുള്ള പുണ്യമേ അതിനുള്ളു എന്നും ചില വഹാബി പുരോഹിതവർഗ്ഗം വാദിക്കുന്നു എന്നാൽ മുസ്ലീങ്ങൾ അതിൽ എന്താണ് വിശ്വസിക്കുന്നത് '



 മറുപടി

ഇമാം നവവി റ   പറയുന്നു'

واعلم أن زيارة قبر رسول الله صلى الله عليه وسلم من أهم القربات وأنجح المساعي ، فإذا انصرف الحجاج والمعتمرون من مكة استحب لهم استحبابا متأكدا أن يتوجهوا إلى المدينة لزيارته صلى الله عليه وسلم شرح المهذب


*നീ മനസ്സിലാക്കുക നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഖബർ സിയാറത്ത് ചെയ്യൽ ഏറ്റവും പ്രധാനപ്പെട്ട പുണ്യകർമ്മങ്ങളിൽ പെട്ടതാണ് ഏറ്റവും വിജയകരമായ പ്രവർത്തികളിലും പെട്ടതാണ്. അതുകൊണ്ടുതന്നെ  ഹജ്ജ് മാരും ഉംറ ചെയ്യുന്നവരും മക്കയിൽ നിന്നും പിരിഞ്ഞു പോരുമ്പോൾ  നബിസല്ലല്ലാഹു അലൈഹി വസല്ലമ യെ സിയാറത്ത് ചെയ്യാൻ വേണ്ടി മദീനയിലേക്ക് മുന്നിടൽ ശക്തമായ സുന്നത്താണ്
(ശറഹുൽ മുഹദ്ധബ്)*


ഖത്വീബ് ശിര്‍ബീനി(റ) എഴുതുന്നു:സ്ത്രീകളുടെ സിയാറത്ത് സംബന്ധമായി വന്ന അഭിപ്രായങ്ങള്‍ *മുര്‍സലീങ്ങളുടെ നേതാവിന്റെ ഖബ്ര്‍ സന്ദര്‍ശിക്കുന്നതിനെപ്പറ്റിയല്ല. അത് സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏറ്റവും വലിയ ഇബാദത്തുകളില്‍പെട്ടതാണ്.* മറ്റു അമ്പിയാക്കള്‍, ശുഹദാക്കള്‍, സ്വാലിഹീങ്ങള്‍ എന്നിവരുടെ ഖബ്റുകള്‍ സന്ദര്‍ശിക്കലും സ്ത്രീകള്‍ക്കു സുന്നത്താണെന്ന് ( മുഗ്നി ।/365)


ഇമാം റംലി(റ) പറയുന്നു:*നബി(സ്വ)യുടെ ഖബ്.ര്‍ *സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്കു കറാഹത്തില്ലെന്നു മാത്രമല്ല *അത് സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഏറ്റവും വലിയ പുണ്യകര്‍മ്മങ്ങളില്‍ പെട്ടതാണ്.* ഇബ്നുരിഫ്അത്തും (റ) ഖമൂലി(റ)യും പ്രസ്താവിച്ചപോലെ മറ്റു അമ്പിയാഔലിയാക്കളുടെ ഖബ്റുകള്‍ സന്ദര്‍ശിക്കുന്നതും സ്ത്രീകള്‍ക്ക് സുന്നത്താകേണ്ടിയിരിക്കുന്നു. പ്രബലാഭിപ്രായം അതാണ് (നിഹായ: 3/37).

ഹമ്പലി മദ്ഹബിലെ പ്രമുഖ പണ്ഡിതന്‍ അലിയ്യുബ്നു ഉബയ്ദില്ലാഹി സ്സാഗൂനി (റ) (ഹി: 455527) ‘അല്‍ഇഖ്നാഅ്‘ ല്‍ പറയുന്നു: സ്ത്രീകള്‍ കരയാനും ശബ്ദമുയര്‍ത്താനും ഏറെ സാധ്യതകളുള്ളതിനാല്‍ ഖബ്.ര്‍ സിയാറത്ത് സ്ത്രീകള്‍ക്ക് കറാഹത്താണ്. *എന്നാല്‍ നബി(സ്വ)യുടെ ഖബ്.ര്‍ സന്ദര്‍ശിക്കല്‍ സ്ത്രീകള്‍ക്ക് സുന്നത്താണ്. നിശ്ചയം അത് ഏറ്റം വലിയ ഇബാദത്തുകളില്‍ പെട്ടതുമാണ്. *മറ്റു അമ്പിയാക്കള്‍, സ്വാലിഹീങ്ങള്‍, ശുഹദാക്കള്‍ തുടങ്ങിയവരുടെ ഖബ്റുകളേയും അതോട് താരതമ്യം ചെയ്യല്‍ അത്യാവശ്യമാണ്. (അല്‍ ഇഖ്നാഅ്: 1/192)


അല്ലാമ കിർമാനി(റ) യെ ഉദ്ദരിച്ച് ഇബ്നു ഹജറുൽ അസ്ഖലാനി(റ) എഴുതുന്നു:


قال الكرماني : وقع في هذه المسألة في عصرنا في البلاد الشامية مناظرات كثيرة ، وصنف فيها رسائل من الطرفين ، قلت : يشير إلى ما رد به الشيخ تقي الدين السبكي وغيره على الشيخ تقي الدين ابن تيمية ، وما انتصر به الحافظ شمس الدين بن عبد الهادي وغيره لابن تيمية ، وهي مشهورة في بلادنا ، والحاصل أنهم ألزموا ابن تيمية بتحريم شد الرحل هذا اللازم لا بأس به ، وقد التزمه الشيخ ، وليس في ذلك بشاعة بحمد الله عند من عرف السنة ومواردها ومصادرها ، والأحاديث المروية في فضل زيارة قبر النبي صلى الله عليه وسلم كلها ضعيفة ، بل موضوعة كما حقق ذلك أبو العباس في منسكه وغيره ، ولو صحت لم يكن فيها حجة على جواز شد الرحال إلى زيارة قبره عليه الصلاة والسلام من دون قصد المسجد ، بل تكون عامة مطلقة ، وأحاديث النهي عن شد الرحال إلى غير المساجد الثلاثة يخصها ويقيدها ، والشيخ لم ينكر زيارة قبر النبي صلى الله عليه وسلم من دون شد الرحال ، وإنما أنكر شد الرحال من أجلها مجردا عن قصد المسجد ، فتنبه وافهم ، والله أعلم . إلى زيارة قبر سيدنا رسول الله صلى الله عليه وسلم ، وأنكرنا [ ص: 80 ] صورة ذلك ، وفي شرح ذلك من الطرفين طول ، وهي من أبشع المسائل المنقولة عن ابن تيمية ، ومن جملة ما استدل به على دفع ما ادعاه غيره من الإجماع على مشروعية زيارة قبر النبي صلى الله عليه وسلم ما نقل عن مالك ، أنه كره أن يقول : زرت قبر النبي صلى الله عليه وسلم ، وقد أجاب عنه المحققون من أصحابه بأنه كره اللفظ أدبا لا أصل الزيارة ، فإنها من أفضل الأعمال وأجل القربات الموصلة إلى ذي الجلال ، وأن مشروعيتها محل إجماع بلا نزاع ، والله الهادي إلى الصواب . (فتح الباري: ١٠٥/٤)


കിർമാനി(റ) പറയുന്നു. ഇവ്വിഷയകമായി നമ്മുടെ കാലത്ത് സിറിയയിലെ നാടുകളിൽ ധാരാളം വാദപ്രതിവാദങ്ങൾ നടന്നിട്ടുണ്ട്. ഇരു ഭാഗത്ത് നിന്നും തദ്വിഷയകമായി ഗ്രന്ഥരചനകളും നടന്നിട്ടുണ്ട്.

    ഇമാം അസ്ഖലാനി(റ) പറയുന്നു. തഖിയുദ്ദീൻ സുബ്കി(റ)യും മറ്റും ഇബ്നു തൈമിയ്യയെ ഖണ്ഡിച്ചതും ഹാഫിള് ശംസുദ്ദീൻ ഇബ്നുഅബ്ദിൽഹാദിയും  മറ്റും ഇബ്നുതൈമയ്യക്കനുകൂലമായി സംസാരിച്ചതും സൂചിപിച്ചായിരിക്കാം കിർമാനി(റ) അപ്രകാരം പറഞ്ഞത്. അക്കാര്യം നമ്മുടെ നാടുകളിൽ പ്രസിദ്ദമാണ്. അതിന്റെ വ്യക്തമായ ചിത്രം നമുക്കറിയില്ലെങ്കിലും നമ്മുടെ നേതാവ് മുഹമ്മദ്‌  നബി(സ) യുടെ ഖബ്റ്സിയാറത്ത് ചെയ്യാൻ വാഹനം സംഘടിപ്പിച്ച് യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്ന് പ്രഖ്യാപിചതിന്റെ പേരിൽ ഇബ്നു തൈമിയ്യയെ അവർ ഉത്തരം മുട്ടിച്ചുവെന്നാണ് ചുരുക്ക വിവരം. ഇരു ഭാഗത്ത് നിന്നും ഉന്നയിച്ച വാദഗതികൾ വിശദീകരിച്ചാൽ നീണ്ടു പോകും. ഇബ്നു തൈമിയ്യയിൽ നിന്നുദ്ദരിക്കപ്പെടുന്ന വിഷയങ്ങളിൽ വെച്ച് ഏറ്റവും മോശമായതാണിത്. 'നബി(സ)യുടെ ഖബ്റ് ഞാൻ സന്ദർശിച്ചു' എന്ന് പറയുന്നതിനെ ഇമാം മാലിക്(റ) വെറുത്തിരുന്നുവെന്ന് ഇമാം മാലിക്(റ) വിൽ നിന്ന് ഉദ്ദരിക്കപ്പെടുന്നുണ്ട്. അതിൽ പിടിച്ച് തൂങ്ങിയാണ് നബി(സ) യുടെ ഖബ്റ് സിയാറത്ത് ചെയ്യൽ സുന്നത്താണെന്ന് ഇജ്മാഉകൊണ്ട് സ്ഥിരപ്പെട്ട കാര്യമാണെന്ന പണ്ഡിതപ്രസ്താവനയെ ഇബ്നുതൈമിയ്യ  ഖണ്ഡിക്കുന്നത്. എന്നാൽ ഇമാം മാലിക്(റ) സിയാറത്തിനെയല്ല വെറുത്തതെന്നും മര്യാദ എന്ന നിലക്ക് ആ പദപ്രയോഗത്തെ മാത്രമാണ് ഇമാം മാലിക്(റ)ന്റെ അസ്വഹാബിൽപെട്ട മുഹഖിഖീങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.* കാരണം നബി(സ)യുടെ ഖബ്റ് സന്ദർശിക്കുന്നത് ഏറ്റവും വലിയ പുണ്യകർമങ്ങളിൽപെട്ടതും അല്ലാഹുവിലേക്ക് ചേർക്കുന്ന ഇബാദത്തുകളിൽ പെട്ടതുമാണ്. അത് സുന്നത്താണെന്നത് അവിതർക്കിതമായി സ്തിരപ്പെട്ടതുമാണ്.* (ഫത്ഹുൽബാരി: 4/105)
ഇബ്നു ഹജർ(റ) എഴുതുന്നു:


ويسن زيارة قبر النبي صلى الله عليه وسلم لكل أحد، وقيل: يجب، والمنازع فى طلبها ضال مضل. (تحفة المحتاج: ١٤٤/٤)


നബി(സ)യുടെ ഖബ്റ് സന്ദർശിക്കൽ എല്ലാവര്ക്കും സുന്നത്താണ്. അത് സുന്നത്താണെന്നതിൽ തർക്കിക്കുന്നവൻ സ്വയം പിഴച്ചവനും മറ്റുള്ളവരെ പിഴപ്പിക്കുന്നവനുമാണ്‌.(തുഹ്ഫത്തുൽ മുഹ്താജ് : 4/144)


നബി(സ)യുടെ ഖബ്റ് സിയാറത്ത് ചെയ്യൽ സുന്നത്താണെന്നതിൽ തർക്കിക്കുന്നവൻ ആരാണെന്ന് അല്ലാമ ശർവാനി(റ)വിവരിക്കുന്നു:


قال الشرواني: (قوله: والمنازع) وهو ابن تيمية ومن تبعه من الفرقة الضالة المشهورة في زمننا بالوهابية خذلهم الله تعالى . (١٤٤/٤)


ഇബ്നു തൈമിയ്യയും അദ്ദേഹത്തിൻറെ അനുയായികളുമാണ്‌ അതിൽ തർക്കിക്കുന്നവർ. ഇക്കാലത്ത് വഹാബികൾ എന്ന പേരിൽ പ്രസിദ്ദരായ പിഴച്ച വിഭാഗക്കാരാണ് അദ്ദേഹത്തിൻറെ അനുയായികൾ. അല്ലാഹു അവരെ പരാജയപ്പെടുത്തട്ടെ. (ശർവാനി: 4/144)

/

ഇബ്നു ഹജറുൽ ഹൈതമി(റ) ഈളാഹിന്റെ ഹാശിയയിൽ എഴുതുന്നു:


ولا يغتر بانكار ابن تيمية لسن زيارته صلى الله عليه وسلم فإنه عبد أضله الله كما قاله العز بن جماعة.....ولقد كفره كثير من العلماء ، عامله الله بعدله وخذل متبعيه الذين نصروا ما افتراه على الشريعة الغراء (حاشية الإيضاء: ٤٨١)


നബി(സ)യുടെ ഖബ്റ് സിയാറത്ത് സുന്നതാണെന്നതിനെ ഇബ്നു തൈമിയ്യ വിമർശിച്ചത് കൊണ്ട്  ആരും വഞ്ചിതരാകരുത്. കാരണം ഇബ്നു ഇസ്സുബ്നു ജമാഅ (റ) പ്രഖ്യാപിച്ചത്പോലെ അല്ലാഹു വഴിപിഴപിച്ചവനാണയാൾ..... ധാരാളം പണ്ഡിതന്മാർ അയാള് കാഫിറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അല്ലാഹു നീതിപരമായി അയ്യാളോട് പെരുമാറുകയും വ്യക്തമായ ശരീഹത്തിൽ അയാള് നിർമിച്ചുണ്ടാക്കിയ ആശയത്തെ സഹായിക്കുന്ന അയാളുടെ അനുയായികളെ അല്ലാഹു പരാജയപ്പെടുത്തുകയും ചെയ്യട്ടെ. (ഹാഷിയാത്തുൽ ഈളാഹ്: 481)


ഇബ്നു ഹജർ(റ) വിവരിച്ച ഒരു ചോദ്യവും മറുവടിയും നമുക്കിപ്പോൾ വായിക്കാം. 


ചോദ്യം.

/

 كيف تحكى الاجماع السابق على مشروعية الزيارة والسفر إليها وطلبها ، وابن تيمية من متأخري الحنابلة منكر لمشروعية ذلك كله كما رواه السبكي في حطه وأطال أعني ابن تيمية في الاستدلال لذلك بما تمجه الاسماع وتنفر عنه الطباع بل زعم حرمة السفر إليها اجماعا وانه لا يقصر فيه الصلاة ، وان جميع الأحاديث الواردة فيها موضوعة وتبعه بعض من تأخر عنه من أهل مذهبه ؟


നബി(സ)യുടെ ഖബ്റ് സിയാറത്തും അതിനു വേണ്ടിയുള്ള യാത്രയും സുന്നത്താണെന്നതിൽ ഇജ്മാഉണ്ടെന്ന് നിങ്ങൾ എങ്ങനെയാണ് പറയുന്നത്?. ഹമ്പലി മദ്ഹബിലെ പിൽക്കാലക്കാരിൽപ്പെട്ട ഇബ്നു തൈമിയ്യ , ഇമാം സുബ്കി(റ) രേഖപ്പെടുത്തിയത് പോലെ അതെല്ലാം നിഷേധിക്കുന്നുണ്ടല്ലോ?. അതിനു പ്രമാണമായി ഇബ്നു തൈമിയ്യ ദീർഘിപ്പിച്ച് സംസാരിക്കുന്നുണ്ട്. എന്നാൽ കേൾവികൾ തുപ്പികളയുന്നതും പ്രക്രതികൾ വെറുക്കുന്നതുമായ സംസാരമാണ് അതെല്ലാം. എന്ന് മാത്രമല്ല നബി(സ) യുടെ ഖബ്റ്സിയാറത്തിനു വേണ്ടി യാത്ര ചെയ്യുന്നത് നിഷിദ്ദമാണെന്നകാര്യം ഇജ്മാഉള്ളതാണെന്നും ആ യാത്രയിൽ ചുരുക്കി നിസ്കരിക്കാൻ പറ്റില്ലെന്നും തദ്വിഷയകമായി വന്ന എല്ലാ ഹദീസുകളും മനുഷ്യ നിര്മ്മിതമാണെന്നും ഇബ്നു തൈമിയ്യ വാടിക്കുന്നുണ്ടല്ലോ. അദ്ദേഹത്തിൻറെ മദ്ഹബുകാരിൽപെട്ട പിൽക്കാലക്കാരിൽ ചിലർ അദ്ദേഹത്തോട്  പിന്തുടരുകയും ചെയ്യുന്നുണ്ടല്ലോ?


മറുവടി:


/


قلت : من ابن تيمية؟ حتى ينظر إليه؟ أو يعول في شيء من أمور الدين عليه ؟ وهل هو الا كما قال جماعة من الأئمة الذين تعقبوا كلماته الفاسدة وحججه الكاسدة حتى أظهروا أعوار سقطاته وقبائح أوهامه وغلطاته ، كالعز بن جماعة عبد أضله الله وأغواه والبسه رداء الخزي وأرواه وبوأه من قوة الافتراء والكذب ما أعقبه الهوان وأوجب له الحرمان .(الجوهر المنظم: ص: ٥٩)


പരിഗണിക്കാനും മതകാര്യത്തിൽ അവലംബമാക്കാനും ഇബ്നുതൈമിയ്യ ആരാണ്? അദ്ദേഹത്തിൻറെ ഫാസിദായ സംസാരങ്ങളും ചെലവാകാത്ത പ്രമാണങ്ങളും സസൂക്ഷ്മം പരിശോദിച്ചറിഞ്ഞ ഒരു കൂട്ടം പണ്ഡിതന്മാർ അദ്ദേഹത്തിൻറെ അബദ്ദങ്ങളും മോശമായ ചിന്താധാരയും തുറന്നു കാണിക്കുകയും അല്ലാഹു വഴിപിഴപ്പിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് തുറന്നടിക്കുകയും ചെയ്തിട്ടുണ്ട്. നിന്ദ്യതയുടെ പട്ടം അല്ലാഹു അദ്ദേഹത്തിനു ധരിപ്പിക്കുകയും എന്നും നിസാരതയും അവഗണനയും ഏറ്റു വാങ്ങാൻ പര്യാപ്തമായ പച്ച കള്ളത്തരം അയാൾ നിർമ്മിച്ചുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. അതിനാല അദ്ദേഹത്തെ പരിഗണിക്കെണ്ടുന്ന ആവശ്യമേയില്ല. (അൽജൗഹറുൽ മുനള്വം പേ. 59)





അസ് ലം സഖാഫി
പരപ്പനങ്ങാടി

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....