Skip to main content

Posts

Showing posts with the label തവസ്സുല്‍ സാമൂഹികതയുടെ തേട്ടം

തവസ്സുല്‍ സാമൂഹികതയുടെ തേട്ടം

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 തവസ്സുല്‍ സാമൂഹികതയുടെ തേട്ടം ഇസ്ലാം സ്നേഹത്തിന്റേയും ഇണക്കത്തിന്റേയും മതമാണ്. പരസ്പരം ചേര്‍ന്നിരിക്കാനും ഹൃദയം പങ്കുവെയ്ക്കാനും അത് മനുഷ്യനോട് ആവശ്യപ്പെടുന്നു. അകറ്റിപ്പിടിക്കല്‍ നയങ്ങളുമായി ഇസ്ലാം എന്നും കലാപം കൂട്ടിയിട്ടേയുള്ളൂ. സങ്കുചിതത്വങ്ങളുമായി രാജിയാവാന്‍ അതൊരിക്കലും തയ്യാറായിട്ടില്ല. ഉപഭോഗ സംസ്കാരത്തിന്റെ സകലമാന ചേരുവകകളോടും പൊരുതുന്നുവെന്നതാണ്  ലോക സംസ്കാരങ്ങളില്‍ ഇസ്ലാമിനെ വേറിട്ടു നിര്‍ത്തുന്ന ഒരു ഘടകം. വിധേയപ്പെടുവാനും സ്വയം ചെറുതാകുവാനും അത് മാനവരാശിയെ പഠിപ്പിച്ചു. ‘ഞാന്‍‘ എന്ന് കൊഴുത്ത അക്ഷരങ്ങളില്‍ മനസ്സുകളില്‍ കൊത്തിവെച്ചവര്‍ക്ക് വിധേയപ്പെടുവാനും വികാരങ്ങള്‍ പങ്കുവെക്കാനും കഴിയില്ല. അവര്‍ അവരവരുടെ സ്വകാര്യമായ നിഷ്ഠകളും ഇസ്തിരിയിട്ട ഉപചാരങ്ങളും സ്വകാര്യമുറിയിലിട്ട് അടച്ച് ഭദ്രമാക്കിയ ദൈവവുമായി എന്നും ജീവിതം തള്ളിനീക്കും. കൊട്ടിയടച്ച് സാക്ഷയിട്ട അവരുടെ മനസ്സുകള്‍ ആര്‍ക്ക്   വേണ്ടിയും തുറക്കപ്പെടില്ല. ഞാന്‍,...

തവസ്സുൽസ്വഹാബികളു നിലപാട്

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 തവസ്സുൽസ്വഹാബികളു നിലപാട് നബി (സ്വ) യില്‍ നിന്ന് മതം പഠിച്ച സ്വഹാബത്തും തവസ്സുലില്‍ ഭീകരത കണ്ടിരുന്നില്ല. മറിച്ച് അവരുടെ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നു തവസ്സുല്‍. ക്ഷാമം നേരിടുമ്പോള്‍ സച്ചരിതരെ മാധ്യമമാക്കി അല്ലാഹുവിനോട് പ്രാര്‍ഥിക്കുക അവരുടെ ശൈലിയായിരുന്നു. അനസ് (റ) പറയുന്നു. ജനങ്ങള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ ഉമര്‍(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുല്‍ ചെയ്തു. ഇങ്ങനെ പ്രാര്‍ഥിക്കയുണ്ടായി. ‘നാഥാ, ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകനെ ഇടയാള നാക്കി നിന്നോട് പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അങ്ങനെ നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നിതാ ഞങ്ങള്‍ നിന്റെ നബിയുടെ പിതൃവ്യനെ കൊണ്ട് തവസ്സുല്‍ ചെയ്ത് നിന്നോട് പ്രാര്‍ഥിക്കുന്നു. നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ച് തരണേ. ഈ പ്രാര്‍ഥന കാരണം അവര്‍ക്ക് മഴ വര്‍ഷിക്കപ്പെട്ടിരുന്നു. (ബുഖാരി 1/137) അന്ധത പോലുള്ള ഗുരുതരമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ പോലും നബിയെ കൊണ്ട് സ്വഹാബികള്‍ തവസ്സുല്‍ ചെയ്യ...