Showing posts with label ത്വരീഖതും ശൈഖ് മുറബ്ബിയും. Show all posts
Showing posts with label ത്വരീഖതും ശൈഖ് മുറബ്ബിയും. Show all posts

Sunday, April 15, 2018

ത്വരീഖതും ശൈഖ് മുറബ്ബിയും

ഖമറുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ത്വരീഖത്ത് എന്ന  പുസ്തകത്തിൽ നിന്നും*)


🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി പരപ്പനങ്ങാടി


ശയ്ഖും ത്വരീഖതും

ത്വരീഖത്തിലെ മർമപ്രധാന ഘടകമാണ് ശൈഖ് . ശൈഖ് നിരവധി
അർത്ഥങ്ങളിൽ വരും -

നമ്മുടെ സാങ്കേതികാർഥത്തിൽ ശ്രേഷ്ഠ പദവി
കരസ്ഥമാക്കിയ വ്യക്തി' ഈ വീക്ഷണപകാരം ഉന്നത പദവി നേടിയ
ഒരു കുഞ്ഞിനും ശൈഖ് എന്നു പറയാവുന്നതാണ്. (ജമൽ )


താരീഖതിൽ ശയ്ഖ് എന്ന പദം അർത്ഥഗർഭമാണ് കേവല ശ്രേഷ്ടത
 അവകാശപ്പെട്ടതു കൊണ്ടുമാത്രം ത്വരിഖതിൽ ശൈഖ് രുപ
പ്പെടില്ല. അനിവാര്യമായതും അസാധാരണവുമായ ആത്മീയ പദവി അലങ്കരിക്കാനാകണം. സാധാരണ ഗതിയിൽ പാണ്ഡിത്യത്തിന്റെയും ഇബാദത്തിന്റെയും പേരിൽ പലരെയും ശൈഖ് എന്നു വിശേഷിപ്പിക്കാറുണ്ട്.

ആ അർത്ഥത്തിൽ മാത്രം തസ്വവുഫിൽ ശയ്ഖ് എന്ന പദവിക്ക് ആരും
അർഹരാവുകയില്ല.

തന്റെ പിന്നിൽ നിരന്നവരെ എല്ലാവിധത്തിലും വഴി കാണിക്കുന്ന ഒരു
മഹാനാകുന്നു ത്വരീഖതിൽ ശയ്ഖ് തസ്വവൂഫിന്റെ വീക്ഷണത്തിൽ
മനുഷ്യൻ നിരന്തര യാത്രയിലാണ്. കാരുണ്യവാനായ അല്ലാഹുവിൽ
ക്കുള്ള പ്രയാണമാണ് അവൻ നടത്തിക്കൊണ്ടിരിക്കുന്നത്. ആ പ്രയാ
ണത്തിൽ വഴി തെറ്റാതെയിരിക്കാൻ അറിവും കഴിവും ജാഗ്രതയുമുള്ള
ഒരു വഴി കാട്ടി ആവശ്യമാണ്. യാത്രയിലെ ദൂരം, അപകടങ്ങൾ, നിയമങ്ങൾ
പ്രതിസന്ധിക്കുള്ള പരിഹാരങ്ങൾ
എല്ലാറ്റിനെയും പറ്റി തികഞ്ഞ
ബോധമുള്ളവനായിരിക്കണം വഴി കാട്ടി. അത്തരമൊരു വഴി കാട്ടിയാകാൻവേണ്ട എല്ലാ യോഗ്യതയും നിറഞ്ഞ ആത്മീയ പുരുഷനത്ര ത്വരീഖത്ത് ലെശയ്ഖ്'.

അബ്ദുൽ റസാഖുൽകാശാനി(റ) രേഖപ്പെടുത്തുന്നു
"ശരീഅത്, ത്വരീഖത്, ഹഖീഖത് എന്നിവയിൽ അങ്ങേഅറ്റത്തെ അറി
വുളള, മനുഷ്യമനസ്സിന്റെ രോഗങ്ങളെപ്പറ്റിയും അവയുടെ ചികിത്സയെക്കുറിച്ചും തികഞ്ഞ ജ്ഞാന മുള്ള, രോഗ ങ്ങൾ മാറ്റാൻ കഴിവും
ശക്തിയുമുള്ള, സന്മാർഗ ബോധമുള്ള പൂർണ വ്യക്തിത്വത്തെയാണ
തസ്വവുഫിൽ ശയ്ഖ് എന്നതു കൊണ്ടു വിവക്ഷിക്കുന്നത്.' (മുഅ്ജമു
ഇസ്ത്വിലാഹാതിസഫിയ്യ: 172)
د
الشيخ عند
 الصوفية: يعني الانسان الكامل في علوم الشريعة
والطريقة والحقيقة البالغ الى حد الكمال فيها لعلمه آفات النفوس
وامراضها وادواتها ومعرفة بذواتها وقدرته علي شفائها والقيام بهداهاان اتسعت ووقعت لإهدائها

معجم اصطلاحات الصوفية١٧٢

ശയ്ഖിന്റെ യോഗ്യതകൾ

ത്വരീഖതിൽ ശൈഖിന് ഉണ്ടായിരിക്കേണ്ട യോഗ്യതകളിൽ ചിലത്
പരിശോധിക്കാം. സമുദ്ര സമാനമായ ശറഈ ജ്ഞാനമാണ് ഒന്ന്
ഇക്കാര്യം ത്വരീഖത് മേഖലയിൽ അത്യുന്നതങ്ങൾ താണ്ടിയ മഹാനാ
രൊക്കെ സമ്മതിച്ചംഗീകരിച്ചതാണ്. ഇമാം അലയ്യുൽ ഖബ്ബാസ്(റ) പറ
യുന്നു: “ത്വരീഖതിന്റെ ഗുരുവര്യന്മാരൊക്കെ ഏകോപിച്ചു പറഞ്ഞ കാര്യ
മാണു മുരീദുകൾക്കു ശിക്ഷണമേകുവാൻ ഒരുമ്പെടുന്നവനു ശരീഅതിൽസമുദ്ര സമാനമായ അറിവ് വേണമെന്നത്.” (ലത്വാഇഫുൽമിനൻ: 45
(
 علي الخواص رحمه الله يقول: قد جمع اشياخ الطريقة علي انه لا
يجوز لأحد التصدر تربية المريدين الا بعد تبحره في الشريعة وآلاتها
لطائف المنن 45د


ഇമാം അഹ്മദ് ളിയാഉദ്ദീൻ(റ) പറയുന്നു: “ഒരു ശയ്ഖിനുണ്ടാകേണ്ട
അത്യന്താപേക്ഷിതമായ ഗുണമാകുന്നു ശരിയായ ജ്ഞാനം.” (ജാമിഉൽ
ഉസൽ: 18)
അബദുൽഖാദിറുശ്ശഫ്ശാവാനി(റ) പറയുന്നു: “ഒരു ശൈഖിന്നിർബ
മായും ഉണ്ടായിരിക്കേണ്ട ഒന്നാമത്തെ യോഗ്യത അങ്ങേ അറ്റത്തെ
വാക്കാലും പ്രവർത്തിയാലും അവസ്ഥയാലും ശരീഅതിനെ
സാധൂകരിക്കലുമാകുന്നു.'' (ഹിദായ: 187)
ദുൽബഗ്ദാദി(റ) പറയുന്നു: “ശറഇയ്യായ എല്ലാ ഇൽമിലും പരിപൂർത
ന്തമാക്കിയവനാവുക ശയ്ഖിന്റെ നിബന്ധനയിൽ പെട്ടതാകുന്നു

' (ഹിദായ: 187)



അബ്ദുല്ലാഹിൽ ഹദ്ദാദ്(റ) പറയുന്നതു കാണുക: "ഒരു ശൈഖിൽ
അഞ്ചു ഗുണങ്ങൾ ഇല്ലായെങ്കിൽ അവൻ ജനങ്ങളെ ജഹാലത്തിലേക്ക്
നയിക്കുന്ന ദജ്ജാലാണെന്നുറപ്പിക്കണം. ശരീഅതിന്റെ വിധി വിലക്ക്
കൾ കൊണ്ടുള്ള തികഞ്ഞ അറിവാകുന്നു ആ ഗുണങ്ങളിൽ പ്രധാനം.
(ശറഹു-ർറാഇയ്യ: ഹിദായ 197)

ഇമാം ശഅ്റാനി(റ) പറയുന്നു: “എന്റെ നേതാവ് അലിയ്യുൽ ഖവ്വാ
സ്വറ പറഞ്ഞു: വിശുദ്ധമായ ശരീഅതുകൊണ്ടു പൊതുവിലും പ്രത്യേ
കവുമായ അറിഞ്ഞിരിക്കേണ്ടവഅത്രയും അറിയാത്തവനെ ത്വരീഖത്തിന്റെ
ഗുരുഗണത്തിൽ എണ്ണാൻ പറ്റുന്നതല്ല. വ്യാപകാർത്ഥത്തിൽ വന്നത്, പ്രത്യേകാർത്ഥത്തെ സൂചിപ്പിക്കുന്നത്, ദുർബലമാക്കുന്നത്, ദൂർബല
മാക്കപ്പെട്ടത് തുടങ്ങിയ വിജ്ഞാന ശാഖ-സകലങ്ങളിൽ നിന്ന് ഏതെ
ങ്കിലും ഒന്നിനെപ്പറ്റി അജ്ഞനായാൽ തന്നെ ഗുരുക്കന്മാരുടെ പദവിയിൽ
നിന്നു നിലംപൊത്തിയതായി വിധിക്കാം.” (ഹിദായ); 199)

) قال سيدي علي الخواص لا يكون الرجل معدودا من اهل الطريقة
حتى يكون عالما بالشريعة المطهرة ومجملها ومفصلها ناسخها ومنسوخهاخاصها وعلمها ومن جهل علما واحدا سقط من درجة الرجال ( هداية ١٩٩)

ഇമാം ഗസ്സാലി(റ) പറയുന്നു: “ആത്മീയ ശിക്ഷണത്തിന് അർഹത
പ്പെട്ട ശൈഖ് തികഞ്ഞ പണ്ഡിതനായിരിക്കൽ അത്യന്താപേക്ഷിതമാണ്.
(രിസാലതു അയ്യുഹൽ വലദ്: 17)

ശൈഖിന്റെ ശറഈ ജ്ഞാനത്തെപ്പറ്റിയുള്ള ഈ ചർച്ചആധ്യാത്മ
വിഷയത്തിൽ സംസാരിക്കാൻ അർഹതപ്പെട്ടവർ അംഗീകരിച്ചതാണ്.
വിജ്ഞാനത്തിൽ ശൈഖിനുയിനുണ്ടായിരിക്കേണ്ട ആഴത്തെ പരാമർശിച്ചു
ത്വരീഖതിന്റെ പണ്ഡിതന്മാരായ അബുൽഹസനുശ്ശാദുലി, അബുൽ
അബ്ബാസൂൽമർസി, സയ്യിദ് യാഖതുൽ അർശീ, ശയ്ഖ് താജുദ്ദീൻ ബിൻ
അത്വാഉല്ലാഹ് (റ: അൻഹും) തുടങ്ങിയ വർ പറഞ്ഞി രിക്കുന്നത്
“വൈജ്ഞാനിക സംവാദത്തിൽ മഹാപണ്ഡിതന്മാരെ പ്രമാണങ്ങൾ

കൊണ്ടു മുട്ടു കുത്തിക്കാൻ മാത്രം അറിവ് ഒരു ശയ്ഖീനു വേണം" എന്നാണ്

ഇമാം ശഅ്റാനി(റ) പറയുന്നതു കാണുക: “വിലായതിന്റെ പദവിഅലങ്കരിക്കുന്ന ആരും ത്വരീഖതിൽ ഒരു 'മുജ്തഹിദ്' ആകാതെ തരമില്ല. ശരീഅത് വ്യക്തമാക്കിയതോ ഇജ്മാഓ അല്ലാതെ അദ്ദേഹം അനുകരണത്തിനു നിൽക്കരുത്. താൻ സമ്പൂർണനാണെന്നുഅവകാശപ്പെ
ടുകയും ഏതെങ്കിലും ഒരു പണ്ഡിതനെ തഖ്ലീദ് ചെയ്യുകയുമായാൽ
അവൻ അസത്യവാനാണെന്നു വന്നു. മുജ്തഹിദുകൾ ജ്ഞാനങ്ങനുകർന്നിടത്തു നിന്നു ജ്ഞാനങ്ങൾ നുകരാൻ ആകാതെത്വരീഖതആരും പൂർണമാകുന്നതല്ലെന്ന് എന്റെ ഗുരു അലിയ്യുൽഖവ്വാസ്യത
ആവർത്തിച്ചു പറഞ്ഞതു ഞാൻ കേട്ടിട്ടുണ്ട്. '' (അൽയവാഖീത് വർ
ഹിർ: 2/82) 72)



മുകളിൽ പറഞ്ഞതിൽ നിന്നും ശയ്ഖാകാൻ ഇജ്തിഹാദിന്റെ പതവി യിലുള്ളമാത്രം അറിവ് വേണമെന്നു വരുന്നു.പ്രശ്നങ്ങളുടെ പരിഹാരത്തിനു

 നബി(സ) ഒഴിച്ചുള്ളവരുടെ അറിവിനെ തൊട്ട് ആവശ്യം തീർന്നവനാവൽ ശയ്ഖിന്റെ നിബന്ധനയാണെന്നു ചില പണ്ഡിതർ പറഞ്ഞതിന്റെ പൊരുളും ഇതാണ്, അത്തരമൊരു പദവി ഒരു തികഞ്ഞ മുജ്തഹിദിനല്ലാതെ ലഭ്യമാകുന്നതല്ല. മുജ്തഹിദ് ചെയ്യുന്നതു വിശുദ്ധ ഖുർആൻ
 തിരുനബി(സ) നൽകിയ വ്യാഖ്യാനങ്ങൾ ചികഞ്ഞെടുത്തു ശറഇനെ
 വ്യവഛേദിക്കുകയാണ്.

 ഈ ദൗത്യത്തിൽ വിജയിച്ച ഇമാം ശാഫി ഇ(റ)ന് പത്ത് ലക്ഷത്തിൽ പരം ഹദീസുകളിൽ പ്രാവീണ്യമുണ്ടായിരു
ന്നുവെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പുറമെ മറ്റു വിജ്ഞാനശാക
കളിൽ വ്യുൽപത്തി സ്വന്തമാക്കാനായാലേ ഇജ്തിഹാദിന്റെപദവി അലങ്കരിക്കാനാകൂ. ഈ വിധമൊരു ജ്ഞാന സമൂദ്രമാകുക ഇന്നത്തെ
സാഹചര്യത്തിൽ അസാധ്യം തന്നെയാണ്.

ശറഈ വിജ്ഞാനത്തിൽ സമുദ്രസമാനമായ പാണ്ഡിത്യം മാത്രം ഒരു
ശൈഖിനെ രൂപപ്പെടുത്തില്ല. ബാഹ്യവും ആന്തരികവുമായ ശറഈ
ജീവിതം അയാൾ നയിക്കുക എന്നതും പ്രധാനമാണ്. ആധ്യാത്മ
രംഗത്തെ അതികായനായ ശൈഖ് അബ്ദുൽഖാദിറുൽ ജീലാനി(റ) പറ
യന്നതു കാണുക: “എല്ലാ രംഗത്തും അവസ്ഥകളിലും ശറഇനെ കൂട്ടു
കാരനായി കൂട്ടാത്തവൻ അങ്ങേയറ്റത്ത് നാശകാരികളിൽ പെട്ടവനാ
ണെന്നുമനസ്സിലാക്കണം.” (അൽഫത്ഹുർറബ്ബാനി: 160),

ശറഈ മര്യാദകൾ പാലിക്കുന്നവനെയല്ലാതെ ത്വരീഖതിന്റെ കാര്യത്തിൽ വിശ്വസിക്കാൻ പറ്റുന്നതല്ലെന്നു മഹാന്മാർ പറഞ്ഞിരിക്കുന്നതും ഇതിനോട് നാം
കൂട്ടി വായിക്കേണ്ടതുണ്ട്. (ഹിദായ: 190)

 ശയ്ഖിന്റെ യോഗ്യതകൾ വിശ
ദീകരിക്കവൈ ഇമാം ഗസാലി(റ) പറഞ്ഞു. “തർബിയതിനു യോഗ്യനാ
കണമെങ്കിൽ ശയ്ഖ് തികഞ്ഞ പണ്ഡിതനാകണം. എന്നു കരുതി ഏത്
പണ്ഡിതനും ശയാകാൻ കഴിയുമെന്നു ധരിക്കരുത്. ശയ്ഖിന്റെ യോഗ്യ
ളിൽ പ്രധാനപ്പെട്ട ഒന്നാണു സ്വന്തമായി ശരീരത്തെ മെരുക്കിയെടുക്കൽ
 തീറ്റ, ഉറക്ക്, സംസാരം എന്നിവ കുറച്ചും നിസ്കാരവും ദാനധർമവും നോമ്പും പെരുപ്പിച്ചുമാണ് ഈ സ്വയം സംസ്കരണം സാധ്യമാക്കേണ്ടത്. (രിസാലതു അയ്യുഹൽ വലദ് 18)

ആത്മീയ ഗുരുവിന്റെ ഈഇബാദത്തിനെപ്പറ്റി ചരിത്രത്തിൽ നിന്നു ധാരാളംപാഠങ്ങൾ ലഭിക്കുന്നതാണ്.

   നിർബന്ധ കർമങ്ങളിലും തിരുനബി (സ)
കളിലും യാതൊരു വീഴ്ചയും വരുത്താതിരിക്കുകയാണ്പ്രധാനം ''
സൽകർമ നിരതനായിരിക്കണം ശയ്ക്ക് - പൂർവ കാലത്തെ മഹാന്മാരുടെ ജീവിതത്തിൽ നിന്നും ഇക്കാര്യം വ്യക്തമാകുന്നതാണ്


ശൈഖ്
ജീലാനി(റ) ശരീഅതനുസൃത്കർമങ്ങൾ അത്ഭുതാവഹമായി കൊണ്ട്നടന്നിരുന്നതായി കാണാം.
നാല്പതു വർഷത്തോളം അന്തിയുറക്കി.
ല്ലാതെ മഹാൻ ഇബാദത്തിനും കഴിച്ചു കിട്ടിയതായി ചരിത്രം പറയുന്നു.

ശയ്ഖ് അബൂഅബ്ദില്ലാ മുഹമ്മദ് കനാനിനി പറയുന്നു: ആധ്യാത്മജ്ഞാ
നികളുടെ ഗുരുവായ അബൂഅബ്ദില്ലാ മുഹമ്മദ് ബ്ൻ അബിൽ ഫതാഹ് ൽ ഹർ വി പറയുന്നതായി ഞാൻ കേട്ടു: "

എന്റെ ഗുരു ശയ്ഖ് ജീലാനി
(റ)നു ഞാൻ നാല്പതു വർഷം സേവനം ചെയ്തു. അക്കാലയളവിൽഇശാഇനെടുത്ത് വുളു മുറിയാതെ ശയ്ഖവർകൾ സുബ്ഹ് നിസ്കരിക്കുക പതിവായിരുന്നു.” (ബഹ്ജ: 85)


ഇതിനു സമാനമായ നിരവധി സംഭവങ്ങൾ ശയ്ഖിന്റെ ജീവിതത്തിൽ
നിന്നുദ്ധരിക്കാനുണ്ട്. അതുപോലെ അറിയപ്പെട്ട മറ്റെല്ലാ ശയ്ഖുമാരുടെ
ജീവിതത്തിലും ഇബാദത്തിന്റെ കണിശതയും ധാരാളിത്തവും കണ്ടെത്താം -

. ത്വരീഖതിലൂടെ മറ്റുള്ളവരെ ആത്മീയ രംഗത്തേക്കു ആനയിക്കുന്ന
മഹാപുരുഷൻ എന്ന നിലക്ക് ശരീഅതിന്റെ ജീവിക്കുന്ന പതിപ്പായി ശൈഖ് മാറണമെന്നത് ഏതു ബുദ്ധിയും സമ്മതിക്കുന്നതാണ്.

വലിയ്ആകണമെങ്കിൽ തന്നെ നിർബന്ധങ്ങൾക്കു പുറമെ സുന്നത്തുകൾ വർധി
പ്പിക്കുകയാണ് ആവശ്യമെന്നു ഹദീസിൽ കാണാം.

 വളരെ പ്രസിദ്ധനായി
ജനങ്ങൾ മനസ്സിലാക്കിയ ഒരു ശയ്ഖ്ഖിബ്ലയുടെ ഭാഗത്തേക്കു തുപ്പി
യതു കണ്ട അബൂയസീദുൽ ബിസ്താമി തങ്ങൾ അയാളെ ഇക്കാര്യ
 ത്തിൽ വിശ്വസിക്കാൻ കൊള്ളില്ലെന്നു പറഞ്ഞു മുഖം കാണാൻ ഇഷ്ടപ്പെടാതെ മടങ്ങിയതു ചരിത്രത്തിൽ കാണാം
തിരുനബി(സ) തങ്ങൾതുപ്പുന്ന കാര്യത്തിൽ കാണിച്ചു തന്ന ഒരു മര്യാദ ഒഴിവാക്കി എന്നതാണ്
അബൂയസീദ് തങ്ങളെ ചൊടിപ്പിച്ചത്.
ശയ്ഖിന് ശറഈ ജീവിതം എത്ര
ത്തോളം വേണമെന്ന് ഇപ്പറഞ്ഞതിൽ നിന്നു ഗ്രഹിക്കാം.



അഗാധജ്ഞാനം, ഇബാദത്തിൽ കണിശത എന്ന രണ്ടു കാര്യങ്ങ
ളിൽ തിളങ്ങാനാകാത്തവരെ ഒരു നിലക്കും ത്വരീഖതിന്റെ പേരിൽ മഹ
ത്വപ്പെടുത്താവുന്നതല്ല. അങ്ങനെ മഹത്വപ്പെടുത്തുന്നതു ത്വരീഖത്
നെയും ശരീഅതിനെയും ഒരുപോലെ അവമതിക്കുന്നതിനു തുല്യമാണ്.

മേൽ പറഞ്ഞതിനു പുറമെ ശയ്ഖിനുണ്ടായിരിക്കേണ്ട നിരവധി ഗു
ങ്ങളെക്കുറിച്ചു പണ്ഡിതന്മാർ വേറെയും വിവരിച്ചതായി കാണാം.

ശൈഖ്
അബ്ദുൽ അസീസ്(റ) ഉദ്ധരിക്കുന്നു: “തർബിയതിന്റെ ശയ്ഖിന് ഒരു പാട്
ബാഹ്യഗുണങ്ങൾ ഉണ്ടായിരിക്കണം, ജനങ്ങളെ സംബന്ധിച്ചടത്തോളആരോടുംനീരസം
കാണിക്കാത്ത മനസ്സിന്റെ ഉടമയാവുക, സമുദായത്തിൽ ഒരാളും ശത്രുവായി ഇല്ലാതിരിക്കുക, തികഞ്ഞ മാന്യനാവുക,
ആരെങ്കിലും വല്ലതും
ചോദിച്ചാൽ അതു നൽകുവാനും ആരെങ്കിലും തന്നോട് അവിവേകം
 ചെയ്താൽ അവനെ ഇഷ്ടപ്പെടുവാനും തയ്യാറാവുക.
തന്റെമുരീദുകളിൽ നിന്നുണ്ടാകുന്ന പിഴവുകൾ ക്ക് മാപ്പ് നൽകുക
തടങ്ങിയവ അക്കൂട്ടത്തിൽ ചിലതാണ്.

 ഇത്തരം ലക്ഷണങ്ങൾ ബാഹ്യമായി
 തന്നെ പ്രകടമാകാത്തവൻ ശൈഖാവാൻ പറ്റിയവനല്ല,
ഇൽമുൽഖ്ഹിൽ നിന്നും ഇൽമുത്തൗഹീദിൽ നിന്നും വേണ്ടത്ര ജ്ഞാനമുണ്ടായിരിക്കലും ഈ കൂട്ടത്തിൽ പെട്ടതാണ്,

ആന്തരിക-ബാഹ്യ ജ്ഞാന
ങ്ങളിൽ നിന്നും സമ്പൂർണ വിഹിതം കിട്ടാത്തവൻ ശയ്ഖായി
അവനെ പിന്തുടർന്നവർ ഹലാകിൽ എത്താൻ അധിക ദൂരം സഞ്ചരി
ക്കേണ്ടതായി വരുന്നതല്ല.” (അൽ ഇബ്രീസ്: 235 )


മുഹമ്മദ്ബ്ൻ ഉമർ(റ) പറയുന്നു: “സൂഫീ ത്വരീഖതിൽ ശയ്ക്കിന്റെ പദവി മഹത്വം നിറഞ്ഞതാകുന്നു. ശരീഅതിന്റെയും ഹഖീഖതിന്റെയും ജ്ഞാന
ങ്ങൾ സമന്വയിച്ച, സ്വഭാവത്തിലും അനുഷ് ഠാന ത്തിലും നമ്പൂർ
ണനായ വ്യക്തിത്വത്തെയാണു ശയ്ഖ് എന്ന നിലക്ക് അവർ അവതരിപ്പി
ന്നത്.

പരിപക്വമായ അകംകാഴ്ചയുടെ പിൻബലത്തോടെ അല്ലാഹു
വിലേക്കു ക്ഷണിക്കുകയും തന്നെ പിന്തുടർന്നവരെ സത്യപാതയിലൂടെ ആനയിക്കുകയുമാണു ശയ്ഖിന്റെ ദൗത്യം. സത്യത്തിൽ പ്രവാചകത്തത്തിന്റെ ഒരർത്ഥത്തിലുള്ള പകരവും പ്രാതിനിധ്യവും വഹിക്കു
കയാണ് ആത്മീയ ഗുരു ചെയ്യുന്നത്.” (മഖാലതുന്നാസ്വിഹീൻ: 12).


ശയ്ഖ് മുഹമ്മദ് അമീൻ-അൽകുർദീ(റ) രേഖപ്പെടുത്തുന്നു: മുർശിദീൽ താഴെ പറയുന്ന കാര്യങ്ങൾ അനിവാര്യമാകുന്നു. (1) തന്റെ മുരീദു
കൾക്കുണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കാനുതകുന്ന വിശ്വാസ-കർമ
ശാസ്ത്രങ്ങളിലെ തികഞ്ഞ അറിവ്

. (2) ഹൃദയത്തിന്റെ രോഗങ്ങൾ അവ
യുടെ മരുന്നുകൾ എന്നിവ അറിഞ്ഞിരിക്കുക, ദേഹേഛയുടെ ആപത്തു
കളും അവ ശരിപ്പെടുത്താൻ ഉതകുന്ന ശിക്ഷണ രീതികളും അറിഞ്ഞി
രിക്കുക, മാനസിക പൂർണതയിൽ മുരീദിനെ എത്തിക്കാനുതകുന്ന
ആത്മീയ ബോധം ഉണ്ടായിരിക്കുക

. (3) മൊത്തത്തിൽ മുസ്ലികളോടും വിശേഷിച്ചു മുരീദുകളോടും കാരുണ്യവും സ്നേഹവും.

4 മുരീദുകളിൽ നിന്ന്തന്നോടു പ്രകടമാകുന്ന ചില്ലറ അപാകതകൾ കണ്ടില്ലെന്നു നടിക്കാന്നുള്ള സഹിഷ്ണുത.

 (5) മുരീദുകളുടെ സമ്പത്തിൽ ആഗ്രഹം വെക്കാതിരിക്കലും അവരുടെ കൈവശമുള്ളതു കിട്ടണമെന്നു മോഹിക്കാതി രിക്കലും


(9) പറയുന്ന കാര്യങ്ങൾ അപ്പടി പ്രവർത്തിക്കലും വില
ക്കുന്ന കാര്യങ്ങൾ ആദ്യം തന്നെ സ്വയം ഉപേക്ഷിക്കലും മുരീദു
കൾക്കാത്ത് ആവശ്യത്തിനല്ലാതെ ഇരിക്കാതിരിക്കലും തങ്ങളുടെ ഇബാ
ദത്ത് ശരിയാകാനും ചീത്ത ചിന്തകൾ പോയിമറയാനും ഉദകുന്ന വിതം
ശരീഅതിന്റെയും ത്വരീഖതിന്റെയും ഉൽബോധനങ്ങൾ നൽകൽ
അനാവശ്യ സംസാരം, തമാശ, ദേഹേഛാനുസ്യത കൃത്യങ്ങൾ അനാവശ്യ
 ചിന്ത എന്നിവയിൽ നിന്നു പാടെ മുക്തമാവൽ

. (9) സ്വന്തം കാര്യത്തിൽ സഹിഷ്ണുവാകൽ. തന്നെ ആദരിക്കണമെന്നും അ
ണമെന്നുമുള്ള മോഹം ഉപേക്ഷിക്കൽ. (10) മുരീദിന് ആവ്ശ്വ മായ
ശിക്ഷണം നൽകുന്നതിൽ തികഞ്ഞ ശ്രദ്ധാലുവാകൽ

 11 ആരും കടന്നുവരാത്ത വിധം തനിക്കു മാത്രമായി ഏകാന്തവാസത്തിനു തകുന്ന
ഒരിടം ഉണ്ടാവൽ.

 (12) ഭരണകർത്താക്കൾ, പൗരപ്രമുഖർ തുടങ്ങിയവരെചെന്നു കാണാതിരിക്കൽ. ഇത്തരം ഒട്ടേറെ ഗുണങ്ങൾ ഒരു ശൈഖിൽ
അനിവാര്യമാകുന്നു.

ഒറ്റവാക്കിൽ പറഞ്ഞാൽ സ്വഹാബികൾക്കിടയിൽ
തിരുനബി(സ) വഹിച്ച പങ്ക് മുരീദുകൾക്കിടയിൽ വഹിക്കാൻ ശൈഖ്
പ്രയത്നിക്കണം. തിരുനബി(സ)യുടെ ചര്യയിൽ അയാൾ മാത്രക യോ
ഗ്യനാകണം. (തൻവീറുൽഖുലൂബ്: 525-527)

അഹ്മദ് ളിയാഉദ്ദീൻ(റ) ഉദ്ധരിക്കുന്നു:

 ശൈഖിന്റെ ഗുണങ്ങൾ അഞ്ചാണ്.
വ്യക്തമായ ആത്മീയ ശുദ്ധി,
ശരിയായ ജ്ഞാനം.
ഉയർന്ന മനക്കരുത്ത്
സംത്യപ്തമായ അവസ്ഥ,
തുളഞ്ഞ അകംകാഴ്ച.

 ഇനി പറയുന്ന
അഞ്ചെണ്ണം ആരിലെങ്കിലും മേളിച്ചാൽ അവൻ ശാകാൻ യോഗ്യനല്ല
ദീൻകാര്യത്തിൽ അജ്ഞത,

 മുസ്ലിംകളുടെ മാന്യത ഇടിച്ചു താഴ്ത്തൽ
ആവശ്യമില്ലാത്തതിൽ ഇടപെടൽ, ദേഹേഛയെ പിൻപറ്റൽ, ചീത്ത
സ്വഭാവം." (ജാമിഉൽസൽ: 18)


സഫീയുടെ ഗുണങ്ങൾ വിവരിക്കവെ ഇമാം ഗസാലി(റ) എഴു
ന്നതു കാണുക: “സംസാരത്തിൽ കഠിന പ്രയോഗങ്ങൾ വെടിയൽ, ശരി
അതിന്റെ ജ്ഞാനം മുറുകെ പിടിക്കൽ. പ്രയത്നം പതിവാക്കൽ, പരി
ശ്രമം നിത്യമാക്കൽ, ജനങ്ങളിൽ നിന്ന് ഒറ്റപ്പെടൽ, വസ്ത്രങ്ങളിൽ
ആർഭാടം വെടിയൽ, തവക്കുൽ പ്രകടമാക്കൽ, ഇലായ്മയെ തിരഞ്ഞെ
ടുക്കൽ, സദാസമയ ദിക്ർ, സഹവർതിത്വം നന്നാക്കൽ, കൗമാര
ആൺകുട്ടികളെ കാണുമ്പോൾ ദ്യഷ്ടിതാഴത്തൽ. പെൺ സൗഹൃദം ഒഴി
വാക്കൽ, ഖുർആൻ പഠനം ജ്വരമാക്കൽ

.' (അൽ അദബു ഫിദ്ദീൻ: 7






മതപരമായി വിവരം മില്ലാത്തവൻ ശൈഖാ കാൻ പോയിട്ടു വലിയ്യു
പോലുമാകാൻ വകുപ്പില്ലെന്നാണ് പണ്ഡിതമതം'


 ഇബനു ഹജറുൽ ഹൈതമി റ പറയുനനു
 "അറിഞ്ഞിരിക്കാൻ നിർബന്തമായ കാര്യങ്ങൾ പഠിക്കാത്തവൻ വലി
യാകാൻ അർഹനല്ല. അത് കൊണ്ട്; യാതൊരു വിവരമില്ലാത്ത ഒരുത്തൻ വലിയ്യാകണമെന്നു അല്ലാഹു ഉദ്ദേശിച്ചാൽ
ആദ്യം പഠിക്കാനുള്ള അവസരവും മനസ്ഥിതിയും അള്ളാഹു സൃഷ്ടിച്ചു
കൊടുക്കുന്നതാണ്. അവ പഠിച്ചി പാവർത്തികമാക്കുന്നതിസരിച്ച് ആത്മജ്ഞാനം നൽകി ഉയർത്തും ശരീഅത്തിന്റെ ജ്ഞാനം
വ്യവസ്ഥാപിതമായി പഠിക്കാതെ കിട്ടുന്നതല്ല. ഇമാം ഇബ്നു അറഫൽ മലിക്കീ പറയുന്നു ശരീഅത്തിന്റെ അറിവുകൾ പഠിക്കാതെ കിട്ടില്ലന്നും ഐക്യഖണ്ഡനയുള്ള  അഭിപ്രായമാകുന്നു .
അതെ സമയം ഔലിയാവിന് ഇതിനപ്പുറം ലഭിക്കുന്ന ജ്ഞാനം ആത്മീയമാണ് . അവ ഒരു മാധ്യമത്താൽ കരസ്ഥമാകുന്നതല്ല  അള്ളാഹു വിന്റെ പക്കൽ നിന്നുള്ള ഔദാര്യത്താൽ കിട്ടുന്നതാണ് " (ഫതാവൽ ഹദീസി 93

മിക്കാത്തവൻ വലിയ്യാകാൻ അർഹനം
വരവുമില്ലാത്ത ഒരുത്തൻ വലിയ്യാകണം.

അവന്ന് ആദ്യം പഠിക
സ്യഷ്ടിച്ചു കൊട
നനുസരിച്ച് ആത്മ

മാലികി(റ) പറയുന്നു.

*ശരീഅതിന്റെ അറിവുകൾ പഠിക്കാതെ കിട്ടില്ലെന്നത് എക്ക
ന്നയുളള അഭിപ്രായമാകുന്നു. അതേസമയം ഔലിയാഇന് ഇതിന
പുറം ലഭിക്കുന്ന ജ്ഞാനം ആത്മീയമാണ്. അവ ഒരു മാധ്യമത്താൽ
കരസ്ഥമാകുന്നതല്ല. അല്ലാഹുവിന്റെ പക്കൽ നിന്നുള്ള ഔദാര്യത്താൽ
കിട്ടുന്നതാണ്.” (ഫതാവൽ ഹദീസിയ്യ: 93).

ഈ പറഞ്ഞതിൽനിന്ന് രണ്ടു കാര്യങ്ങൾ മനസ്സിലായി. ഒന്ന് അത്യതാപേക്ഷിതമായ ശറഈ ജ്ഞാനങ്ങൾ വ്യവസ്ഥാപിതമായി പഠിക്കാതെ വലിയ്യുണ്ടാകില്ല. രണ്ട്- അങ്ങനെ പഠിച്ചു അനുഷ്ഠാന നിഷ്ട്ട ഉണ്ടായാൽ ആത്മജ്ഞാനങ്ങൾ കിട്ടിക്കൊണ്ടിരിക്കാതെയും വലിയുണ്ടാകില്ല.
വലിയ്യിന്റെ വ്യവസ്ഥ തന്നെ ഇതാണെങ്കിൽ പിന്നെ ശയ്ഖിന്റെ കാര്യം
പറയാനില്ലല്ലോ.


🌴🌴🌴🌴🌴🌴
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇 https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/



മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....