Skip to main content

Posts

Showing posts with the label ചേലാകർമം

ചേലാകർമം, മുത്വലാഖ്: വിവാദങ്ങൾ വസ്തുതയറിയാതെ

ചേലാകർമം, മുത്വലാഖ്: വിവാദങ്ങൾ വസ്തുതയറിയാതെ ● കൂടിക്കാഴ്ച: എം.കെ അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ/ മുഹമ്മദ് ഫാഇസ് റഹ്മാൻ ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0   ഇസ്‌ലാമിക വിഷയങ്ങളിൽ കേരളത്തിൽ ഇടക്കിടെ വലിയ ചർച്ചകളും വിവാദങ്ങളും ഉണ്ടാകാറുണ്ട്. സ്ത്രീകളുടെ സുന്നത്ത്കർമം, മുത്വലാഖ്, സിവിൽ കോഡ് തുടങ്ങിയ ഏതു കാര്യത്തിലും ഇതാണനുഭവം. മതവിജ്ഞാന രംഗത്ത് സജീവമാകുന്നതു കൊണ്ട് ഉസ്താദ് ഇതിനെയൊക്കെ എങ്ങനെയാണ് നോക്കിക്കാണുന്നത് ? വിശുദ്ധ ഇസ്‌ലാം സമഗ്രവും സർവകാലികവും സർവജനീനവും സർവലൗകികവുമാണ്. അതിന്റെ ഓരോ നിയമവും എക്കാലത്തും ശാസ്ത്രീയമായും മറ്റും സമർത്ഥിക്കാൻ സാധിക്കുന്നതും സമർത്ഥിക്കപ്പെട്ടതുമാണ്. അതിന്റെ തത്ത്വദർശനങ്ങൾ സ്വീകാര്യവും സർവതോന്മുഖവുമാണ്. എന്നാൽ  ഇത്തരം മതവിഷയങ്ങളിൽ അൽപജ്ഞാനികൾ ഇടപെടുന്നത് ഇസ്‌ലാമിനെ തെറ്റിദ്ധരിക്കാനുള്ള  വകയുണ്ടാക്കുന്നുവെന്നത് ഊന്നിപ്പറയേണ്ട വിഷയമായി ഞാൻ കരുതുന്നു. ഇത്തരം വിഷയങ്ങൾ പൊതുസമൂഹത്തിൽ  ചർച്ച ചെയ്യേണ്ടതുണ്ടോ. മതത്തെ കുറിച്ചുള്ള തെറ്റിദ്ധാരണക്ക് അത...