Friday, May 8, 2026

അല്ലാഹു ആകാശത്തിൽ ഇരിക്കുകയാണെന്ന അടിമസ്ത്രീയുടെ വാക്ക് തിരുനബി സ്വ അംഗീകരിച്ചോ? اقوال العلماء عن حديث اين الله

 അല്ലാഹു ആകാശത്തിൽ ഇരിക്കുകയാണെന്ന അടിമസ്ത്രീയുടെ വാക്ക് തിരുനബി സ്വ അംഗീകരിച്ചോ?

اقوال العلماء عن حديث اين الله

....................... ..........

الحمدلله اللهم صل على محمد وعلى اله وصحبه وسلم أما بعد


محمد اسلم الثقافي الكاملي بربننغادي المليباري الهندي


അടിമ സ്ത്രീയോട് നബി സ്വ  ഐനല്ലാഹ് എന്ന് ചോദിച്ചപ്പോൾ ആ സ്ത്രീ

ഫിസ്സമാ എന്ന് മറുപടി പറഞ്ഞപ്പോൾ നബി തങ്ങൾ അവളെ വിശ്വാസിയായി അംഗീകരിച്ച ഹദീസ് ദുർവ്യാഖ്യാനം ചെയ്തു ചില വഹാബി പുരോഹിതന്മാർ അല്ലാഹു ആകാശത്തിൽ ഇരിക്കുകയാണ് എന്ന് പ്രചരിപ്പിക്കാറുണ്ട്.

എന്നാൽ ഈ ഹദീസിന്റെ യഥാർത്ഥ വ്യാഖ്യാനം ലോക പണ്ഡിതന്മാർ എന്തു പറഞ്ഞു എന്ന് പരിശോധിക്കാം.



1.ഇമാം നവവി رحمه الله,

 ജാരിയ്യ ഹദീസ് വിശദീകരിച്ച് തന്റെ ശർഹു സഹീഹ് മുസ്ലിം ൽ പറയുന്നു:


“ഈ ഹദീസ് സ്വിഫാത്ത് (അല്ലാഹുവിന്റെ ഗുണങ്ങൾ) സംബന്ധമായ ഹദീസുകളിലൊന്നാണ്. ഇത്തരത്തിലുള്ള ഹദീസുകളിൽ രണ്ട് നിലപാടുകളുണ്ട്. അവയെ മുമ്പ് കിതാബുൽ ഈമാൻ ൽ പലവട്ടം പറഞ്ഞിട്ടുണ്ട്.


ഒന്നാമത്തെ നിലപാട്:

അതിന്റെ യഥാർത്ഥ അർത്ഥത്തിൽ പ്രവേശിക്കാതെ അതിൽ വിശ്വാസം വയ്ക്കുക;

( അല്ലാഹു ആകാശത്തിലാണ് തുടങ്ങിയ അതിന്റെ അർത്വം പറയരുത് )

 അതോടൊപ്പം അല്ലാഹുവിന് യാതൊരു സൃഷ്ടിയുടെയും സാമ്യമില്ലെന്നും, സൃഷ്ടികളുടെ ലക്ഷണങ്ങളിൽ നിന്നെല്ലാം അവൻ പരിശുദ്ധനാണെന്നും വിശ്വസിക്കുക.


രണ്ടാമത്തെ നിലപാട്:

അല്ലാഹുവിന് യോജിക്കുന്ന രീതിയിൽ അതിനെ വ്യാഖ്യാനിക്കുക.

ഈ രണ്ടാം നിലപാട് സ്വീകരിക്കുന്നവർ പറയുന്നു: നബി ﷺ ആ ദാസിയെ പരീക്ഷിച്ചത് അവൾ ഏകദൈവവിശ്വാസിയാണോ എന്ന് അറിയാനാണ്. സൃഷ്ടിക്കുന്നതും നിയന്ത്രിക്കുന്നതും പ്രവർത്തിക്കുന്നതും അല്ലാഹുവാണ് എന്ന് അവൾ അംഗീകരിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു.

ദുആ ചെയ്യുന്നവർ ആകാശത്തേക്ക് തിരിയുന്നതുപോലെ — നമസ്കരിക്കുന്നവർ ഖിബ്ലയായ കഅ്ബയിലേക്ക് തിരിയുന്നതുപോലെ — അവൾ അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നുണ്ടോ എന്നായിരുന്നു ഉദ്ദേശ്യം.


*അതുകൊണ്ട് അല്ലാഹു ആകാശത്തിൽ ഒതുങ്ങിയിരിക്കുന്നു എന്നർത്ഥമില്ല;* * അല്ലാഹു കഅബയിൽ ഒതുങ്ങിയിട്ടില്ല എന്നത് പോലെ തന്നെയാണ് അത്.*

അല്ലെങ്കിൽ, അവൾ മുന്നിൽ നിൽക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുന്ന മുശ്രികകളിൽ പെട്ടവളാണോ എന്ന് പരിശോധിക്കാനായിരിക്കാം. അവൾ ‘ആകാശത്തിൽ’ എന്നു പറഞ്ഞപ്പോൾ, അവൾ ഏകദൈവവിശ്വാസിയാണെന്നും വിഗ്രഹാരാധകയല്ലെന്നും മനസ്സിലായി.”

(ശറഹു മുസ്ലിം പേജ്: 24–25)

قال الإمام النووي في شرح حديث الجارية في كتابه شرح صحيح مسلم الجزء الخامس كتاب المساجد ومواضع الصَّلاة باب تحريم الكلام في الصَّلاة ونسخ ما كان من إباحته : 24.25


" هذا الحديث من أحاديث الصّفات، وفيها مذهبان تقدَّم ذكرهما مرَّات في كتاب الإيمان: أحدهما: الإيمان به من غير خوض في معناه، مع اعتقاد أنَّ الله ليس كمثله شىء، وتنـزيهه عن سمات المخلوقات. والثَّاني: تأويله بما يليق به. فمن قال بهذا قال: كان المراد امتحانها هل هي موحِّدة تقرُّ بأنَّ الخالق المدبِّر الفعَّال هو الله وحده، وهو الَّذي إذا دعاه الدَّاعي استقبل السَّماء، كما إذا صلَّى المصلِّي استقبل الكعبة، وليس ذلك لأنَّه منحصر في السَّماء، كما أنَّه ليس منحصراً في جهة الكعبة، بل ذلك لأنَّ السَّماء قبلة الدَّاعين، كما أنَّ الكعبة قبلة المصلِّين، أو هي من عبدة الأوثان العابدين للأوثان الَّتي بين أيديهم، فلمَّا قالت: في السَّماء علم أنَّها موحِّدة وليست عابدة للأوثان.


 قال القاضي عياض: لا خلاف بين المسلمين قاطبة فقيههم ومحدِّثهم ومتكلِّمهم ونظَّارهم ومقلِّدهم أنَّ الظَّواهر الواردة بذكر الله في السَّماء كقوله تعالى {أَأَمِنْتُمْ مَنْ فِي السَّمَاءِ أَنْ يَخْسِفَ بِكُمُ الأَرْضَ} [الملك: 16] ونحوه ليست على ظاهرها بل متأوّلة عند جميعهم " انتهى



2.ഖാദി ഇയാദ്رحمه الله 

പറഞ്ഞു:


“അല്ലാഹുവിനെ ‘ആകാശത്തിൽ’ എന്ന് പരാമർശിക്കുന്ന ഖുർആൻ-ഹദീസുകളിലെ പ്രത്യക്ഷാർത്ഥം ഉദ്ദേശിമല്ലെന്ന് — ഫഖീഹ്, മുഹദ്ദിസ്, മുതകല്ലിം, നിരീക്ഷകൻ, അനുകരിക്കുന്നവൻ എന്നിങ്ങനെ മുഴുവൻ മുസ്ലിംകളും ഏകകണ്ഠേന സമ്മതിച്ചിരിക്കുന്നു.  ആഹദീസുകൾ എല്ലാം വ്യാഖ്യാനിക്കപ്പെടേണ്ടയാണ്.”

(ശറഹു മുസ്ലിം പേജ്: 24–25)


3: ഇമാം സർഖസി رحمه الله (അൽമബ്സൂത്) പറയുന്നു:


“ഈ ഹദീസിന്റെ ചില റിവായത്തുകളിൽ ഒരാൾ ‘എനിക്ക് ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കണം’ എന്നു പറഞ്ഞതായി വരുന്നു. അല്ലെങ്കിൽ വഹ്‌യിലൂടെ നബി ﷺക്ക് വിശ്വാസിയായ അടിമയെ മോചിപ്പിക്കണമെന്ന് അറിയിക്കപ്പെട്ടു. അതിനാലാണ് അവളെ ഇമാനിൽ പരീക്ഷിച്ചത്.

അതേസമയം ഈ ഹദീസിന്റെ സ്വീകാര്യതയെക്കുറിച്ചും സംസാരമുണ്ട്. ചില റിവായത്തുകളിൽ ‘അല്ലാഹു എവിടെയാണ്?’ എന്ന് നബി ﷺ ചോദിച്ചതായും അവൾ ആകാശത്തേക്ക് ചൂണ്ടിയതായും വരുന്നു.


*നബി ﷺ ആരെയെങ്കിലും കൊണ്ട് അല്ലാഹുവിന് ദിശയോ സ്ഥലമോ സ്ഥാപിപ്പിക്കുമെന്ന് നാം കരുതുന്നില്ല. ഈ ആയത്തിൽ നിന്നും അവർക്കൊരു തെളിവുമില്ല.”*

(അൽ മബ്സൂത്7/24 )


وقال الإمام محمد بن أحمد السرخسي الحنفي المتوفى سنة 483 هـ في كتابه المبسوط، [المجلد الرابع (الجزء 7) تابع كتاب الطلاق] باب العتق في الظهار : " فأما الحديث فقد ذكر في بعض الروايات: أن الرجل قال عليّ عتق رقبة مؤمنة، أو عرف رسول الله صلى الله عليه وسلم بطريق الوحي أن عليه رقبة مؤمنة، فلهذا امتحنها بالإيمان، مع أن في صحة ذلك الحديث كلامًا فقد روي أن النبي صلى الله عليه وسلم قال (أين الله فأشارت إلى السماء) ولا نظن برسول الله صلى الله عليه وسلم أنه يطلب من أحد أن يثبت لله تعالى جهة ولا مكانًا، ولا حجة لهم في الآية ". اهـ


4-ഖാദി അബൂബക്ര് ഇബ്നുൽ അറബി رحمه الله പറയുന്നു:


“‘അല്ലാഹു എവിടെയാണ്?’ എന്ന ചോദ്യത്തിൽ ഉദ്ദേശിച്ചത് സ്ഥലമല്ല; സ്ഥാനമോ മഹത്വമോ ആണ്. കാരണം സ്ഥലം അല്ലാഹുവിന് അസാധ്യമാകുന്നു.” ശറഹു (ശറഹു സുനന് തുർമിദി 6/36)


وقال القاضي أبو بكر بن العربي في شرح سنن الترمذي : " أين الله ؟ والمراد بالسؤال بها عنه تعالى المكانة فإن المكان يستحيل عليه ". اهـ


5: ഹാഫിള് ഇബ്നുൽ ജൗസി رحمه الله പറയുന്നു:

“അല്ലാഹുവിനെ ആകാശമോ ഭൂമിയോ ഉൾക്കൊള്ളുന്നില്ലെന്നും, അതിർത്തികൾ അവനെ ചുറ്റിപ്പിടിക്കുന്നില്ലെന്നും പണ്ഡിതന്മാർക്കിടയിൽ ഉറപ്പായ കാര്യമാണ്.

ആ ദാസിയുടെ ചൂണ്ടിക്കാണിക്കൽ വഴി അവൾ സൃഷ്ടാവിനെ മഹത്വപ്പെടുത്തുന്നുവെന്നത് മാത്രമാണ് മനസ്സിലാക്കിയത്.” .

(ദഫ്ഉ ശുബഹ് പേജ്: 121 )


وقال الحافظ ابن الجوزي في دفع شبه التشبيه بعد رواية حديث معاوية بن الحكم : " قلت " قد ثبت عند العلماء أن الله تعالى لا يحويه السماء والأرض ولا تضمه الأقطار وإنما عرف بإشارتها تعظيم الخالق عندها ". اهـ


6:അബൂൽ വലീദ് അൽബാജി رحمه الله പറയുന്നു:

“അവൾ അല്ലാഹുവിനെ ‘ഉന്നതൻ’ എന്ന അർത്ഥത്തിൽ വിശേഷിപ്പിക്കാനായിരുന്നു ഉദ്ദേശിച്ചത്. മഹത്വവും ഉയർച്ചയും ഉള്ളവരെക്കുറിച്ച് ‘അവൻ ആകാശത്തിലാണു’ എന്ന് പറയുന്നതുപോലെ.”

ബൈളാവി رحمه الله പറയുന്നു:

“ഇത് അല്ലാഹുവിന്റെ സ്ഥലം ചോദിച്ചതല്ല. കാരണം അല്ലാഹു സ്ഥലത്തിൽ നിന്നും പരിശുദ്ധനാണ്. അങ്ങനെ ചോദിക്കാൻ റസൂൽ ﷺ വളരെ ഉന്നതനാണ്.” ( അൽ മുൻതഖാ ശറഹുൽ മുവത്വ 7/267)

وقال العلامة أبو الوليد الباجي : " لعلها تريد وصفه بالعلو وبذلك يوصف كل من شأنه العلو فيقال فلان في السماء بمعنى علو حاله ورفعته وشرفه ". اه ـالمنتقى شرح الموطأ


7:ഇമാം തഖിയ്യുദ്ധീൻ സുബ്കി رحمه الله പറയുന്നു:


“ജാരിയ്യ ഹദീസിനെക്കുറിച്ച് പുരാതനരും പിന്നീട് വന്നവരും വ്യാപകമായി സംസാരിച്ചിട്ടുണ്ട്. അതിലെ ചര്‍ച്ച സുപരിചിതമാണ്. പക്ഷേ ഒരു പ്രത്യേക ബിദ്അത്തിൽ ഉറച്ചുനിൽക്കുന്നവർക്ക് അത് അംഗീകരിക്കാനാവില്ല.” (അസൈഫു സഖീൽപേജ്: 176–177)


وقال الإمام الحجة تقي الدين السبكي في رده على نونية ابن قيم الجوزية المسمى بالسيف الصقيل: " أما القول فقوله صلى الله عليه وسلم للجارية: أين الله؟ قالت في السماء، وقد تكلم الناس عليه قديما وحديثا والكلام عليه معروف ولا يقبله ذهن هذا الرجل لأنه مشَّاء على بدعة لا يقبل غيرها ". اهـ



8: ഫഖ്റുദ്ധീൻ റാസി رحمه الله പറയുന്നു:

“ജാരിയ്യ ഹദീസിനെ ഉപയോഗിച്ച് *അല്ലാഹുവിന് സ്ഥലം തെളിയിക്കാൻ സാധ്യമല്ല. കാരണം അല്ലാഹു സ്ഥലത്തെയും സമയത്തെയും അതിലുളളവയെയും വിട്ട് പരിശുദ്ധനാണെന്നതിന് വ്യക്തമായ തെളിവുകളുണ്ട്.*

‘ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം ആരുടേതാണ്? പറയുക: അല്ലാഹുവിന്റേതാണ്’ (അൻആം 12) എന്ന ആയത്ത് സ്ഥലം മുഴുവനും അല്ലാഹുവിന്റെ ഉടമസ്ഥതയിലാണെന്ന് കാണിക്കുന്നു.

‘രാവിലും പകലിലും നിലകൊള്ളുന്നതെല്ലാം അവന്നുള്ളതാണ്’ (അൻആം 13) എന്നത് സമയം മുഴുവനും അല്ലാഹുവിന്റെ ഉടമസ്ഥതയിലാണെന്ന് കാണിക്കുന്നു.

അതിനാൽ സ്ഥലം, സമയം, അവയിലുള്ളതെല്ലാം അല്ലാഹുവിന്റെ സൃഷ്ടികളാണ്. അതിനാൽ അല്ലാഹു സ്ഥലം-സമയങ്ങളിൽ നിന്ന് പരിശുദ്ധനാണ്.”

ഇമാം ഖുർതുബി رحمه الله (അത്തദ്കിറ) പറയുന്നു:

“ആകാശങ്ങളിലെയും ഭൂമിയിലെയും എല്ലാം അല്ലാഹുവിന്റെ സൃഷ്ടിയും അവന്റെ ഉടമസ്ഥതയുമാണ്. അങ്ങനെ ആയിരിക്കെ അല്ലാഹു ആകാശത്തിലോ ഭൂമിയിലോ ഉണ്ടാകുക അസാധ്യമാണ്. കാരണം ഒരു വസ്തുവിനുള്ളിൽ ആയിരുന്നുവെങ്കിൽ അവൻ പരിമിതനും ചുറ്റപ്പെട്ടവനുമായേനേനെ; അങ്ങനെ ആയിരുന്നാൽ അവൻ സൃഷ്ടിയായേനേനെ.

ഇത് തന്നെയാണ് സത്യവും ഗവേഷണപരവുമായ അഹ്‌ലുസ്സുന്നത്തിന്റെ മതം.

‘ആകാശത്തിലുള്ളവനെ നിങ്ങള് സുരക്ഷിതനായി കരുതുന്നുവോ?’ എന്ന ആയത്തും, ജാരിയ്യ ഹദീസും ഇതേ അടിസ്ഥാനത്തിലാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അവ പ്രത്യക്ഷാർത്ഥത്തിൽ അല്ല; ശരിയായ തഅ്വീലുകളോടുകൂടിയവയാണ്.” (അസാസു തഖ്ദീസ്

പേജ്: 170–171)

قال الفخر الرازي:  " وأما عدم صحة الاحتجاج بحديث الجارية في إثبات المكان له تعالى فالبراهين القائمة في تنـزه الله سبحانه عن المكان والمكانيات والزمان والزمانيات، قال الله تعالى {قل لمن ما في السموات والأرض قل لله} [الأنعام:12] وهذا مشعر بأن المكان وكل ما فيه ملك لله تعالى، وقال تعالى {وله ما سكن في الليل والنهار} [الأنعام:13] وذلك يدل على أن الزمان وكل ما فيه ملك لله تعالى فهاتان الآيتان تدلان على أن المكان والمكانيات والزمان والزمانيات كلها ملك لله تعالى وذلك يدل على تنزيه الله سبحانه عن المكان والزمان ". اهـ

أساس التقديس

പേജ്: 170–171


9:അബൂൽ അബ്ബാസ് അൽഖുർതുബി رحمه الله പറയുന്നു:

“‘അല്ലാഹു എവിടെയാണ്?’ എന്ന ചോദ്യത്തിൽ ഉദ്ദേശിച്ചത് സ്ഥലമല്ല; മഹത്വത്തിന്റെ പദവിയാണ്.

‘ സുറയ്യ നക്ഷത്രം മണ്ണിനോട് എത്ര ദൂരെയാണോ!’ എന്ന് പറയുന്നതുപോലെ — മഹത്വത്തിലെ വ്യത്യാസം സൂചിപ്പിക്കാനാണ്.

അതിനാൽ ‘ആകാശത്തിൽ’ എന്ന് അവൾ പറഞ്ഞത് അത്യുന്നത മഹത്വവും ഉയർച്ചയും ഉദ്ദേശിച്ചാണ്.”

(അൽ മുഫ് ഹിം പേജ്: 50–51 )

وقال الحافظ أبو العباس أحمد بن عمر بن إبراهيم القرطبي في كتابه المفهم لما أشكل من تلخيص كتاب مسلم ما نصه


 " وقيل في تأويل هذا الحديث: إن النبي صلى الله عليه وسلم سألها بأين عن الرتبة المعنوية التي هي راجعة إلى جلاله تعالى وعظمته التي بها باين كلَّ مَن نُسبت إليه الإلهية وهذا كما يقال: أين الثريا من الثرى؟! والبصر من العمى؟! أي بعُدَ ما بينهما واختصت الثريا والبصر بالشرف والرفعة على هذا يكون قولها في السماء أي في غاية العلو والرفعة وهذا كما يقال: فلان في السماء ومناط الثريا " اهـ


10:ഇമാം റാസി رحمه الله അസാസുത്തഖ്ദീസ് ൽ പറയുന്നു:

“‘എവിടെ?’ എന്ന വാക്ക് ചിലപ്പോൾ സ്ഥലം ചോദിക്കാനായി ഉപയോഗിക്കപ്പെടും; ചിലപ്പോൾ പദവിയും സ്ഥാനവും ചോദിക്കാനായും ഉപയോഗിക്കപ്പെടും.

‘ഫലാൻ ഫലാനോട് എവിടെയാണ്?’ എന്ന് പറയുന്നതുപോലെ.

അതിനാൽ ഇവിടെ ചോദിച്ചത് സ്ഥാനത്തെക്കുറിച്ചായിരിക്കാം. അവൾ ആകാശത്തിലേക്ക് ചൂണ്ടിയത് ‘അവൻ അത്യുന്നത മഹത്വമുള്ളവൻ’ എന്ന അർത്ഥത്തിലാണ്.” (അസാസു തഖ്ദീസ് പേജ്: 170–171)


وقال الرازي أيضا في كتابه أساس التقديس : " 

إن لفظ أين كما يجعل سؤالا عن المكان فقد يجعل سؤالا عن المنـزلة والدرجة يقال أين فلان من فلان فلعل السؤال كان عن المنـزلة وأشار بها إلى السماء أي هو رفيع القدر جدا ". اهـ


ഇമാം മുഹമ്മദ് ബ്നു ഖലീഫതഅൽഉബി رحمه الله (ഇക്മാലുൽ മുഅല്ലിം) പറയുന്നു:

“നബി ﷺ അവളോട് ‘എവിടെയാണ്?’ എന്ന് ചോദിച്ചത്, അല്ലാഹുവിന്റെ മഹത്വത്തെക്കുറിച്ച് അവൾ എന്താണ് വിശ്വസിക്കുന്നത് എന്ന് അറിയാനായിരിക്കാം. അവൾ ആകാശത്തിലേക്ക് ചൂണ്ടിയത് തന്റെ മനസ്സിലുള്ള അല്ലാഹുവിന്റെ ജലാലത്തെയും മഹത്വത്തെയും സൂചിപ്പിക്കാനാണ്.

ഖാദി ഇയാദ് പറഞ്ഞതുപോലെ, അല്ലാഹു ‘ആകാശത്തിൽ’ എന്നത് പ്രത്യക്ഷാർത്ഥത്തിൽ അല്ലെന്ന് മുസ്ലിംകൾ ഏകകണ്ഠേന സമ്മതിച്ചിരിക്കുന്നു.”

(ഇക്മാലുൽ മുഅല്ലിം പേജ്: 276/2)

وفي كتاب إكمال المعلم شرح صحيح مسلم للإمام محمد بن خليفة الأبي ما نصه : " وقيل إنما سألها بأين عما تعتقده من عظمة الله تعالى، وإشارتها إلى السماء إخبار عن جلاله في نفسها، فقد قال القاضي عياض لم يختلف المسلمون في تأويل ما يوهم أنه تعالى في السماء كقوله تعالى {ءأمنتم من في السماء} ".اهـ



.ഇമാം ബൈളാവി رحمه الله പറഞ്ഞു:


“‘അല്ലാഹു എവിടെയാണ്?’ എന്ന ചോദ്യത്തിലൂടെ അവന്റെ സ്ഥലം ചോദിച്ചതല്ല. കാരണം അല്ലാഹു സ്ഥലത്തിൽ നിന്നും പരിശുദ്ധനാണ്. അങ്ങനെ ചോദിക്കുന്നതിൽ നിന്ന് റസൂൽ ﷺ അത്യുന്നതനാണ്.” തുഹ്ഫതുൽ അബ്റാറ് 1/189


وقال البيضاوي : " لم يرد به السؤال عن مكانه فإنه منـزه عنه والرسول أعلى من أن يسأل ذلك ". اهـ

تحفة الأبرار شرح مصابيح السنة



ഇമാം അബൂ അബ്ദില്ലാഹ് മുഹമ്മദ് ബിൻ അഹ്മദ് അൽഖുർതുബി رحمه الله തന്റെ അത്തദ്കാർ ഫീ അഫ്ദലിൽ അദ്കാർ എന്ന ഗ്രന്ഥത്തിൽ പറയുന്നു:

“ആകാശങ്ങളിലെയും ഭൂമിയിലെയും അവയിൽ ഉള്ളതെല്ലാം അല്ലാഹുവിന്റെ സൃഷ്ടിയും അവന്റെ ഉടമസ്ഥതയുമാണ്. അങ്ങനെ ആയിരിക്കെ അല്ലാഹു ആകാശത്തിലോ ഭൂമിയിലോ ആയിരിക്കുക അസാധ്യമാണ്.

കാരണം അവൻ ഒരു വസ്തുവിനുള്ളിൽ ആയിരുന്നുവെങ്കിൽ അവൻ പരിമിതനും അതിരുകളുള്ളവനും ആയേനേനെ. അങ്ങനെ ആയിരുന്നുവെങ്കിൽ അവൻ സൃഷ്ടിയായേനേനെ.

ഇതാണ് അഹ്‌ലുൽ ഹഖ്‌ക്കും ഗവേഷണപരരായ പണ്ഡിതന്മാർക്കും ഉള്ള മതം.



ഇതേ അടിസ്ഥാനത്തിലാണ് അല്ലാഹുവിന്റെ വചനം:

{ءَأَمِنتُم مَّن فِي السَّمَاءِ} — ‘

(പ്രത്യക്ഷഅർത്ഥം  ആകാശത്തിലുള്ളവനെ  നിങ്ങൾ സുരക്ഷിതനായി കരുതുന്നുവോ?’)

എന്ന ആയത്തും, ജാരിയ്യ ഹദീസും — നബി ﷺ ചോദിച്ചു:

ഐനല്ലാഹ് ‘?’ അവൾ പറഞ്ഞു: ‘ ഫിസ്സമാ.’


നബി ﷺ അത് നിഷേധിച്ചില്ല. എന്നാൽ ഇത്തരത്തിലുള്ള വചനങ്ങൾ പ്രത്യക്ഷാർത്ഥത്തിൽ എടുക്കേണ്ടതല്ല. മറിച്ച് അവയ്ക്ക് ശരിയായ വ്യാഖ്യാനങ്ങളുണ്ട്. അനേകം പണ്ഡിതന്മാർ അവരുടെ ഗ്രന്ഥങ്ങളിൽ അവ വ്യക്തമാക്കിയിട്ടുണ്ട്.”

(കിതാബു തകാർ പേജ് 38–39 )

وقال الإمام أبو عبد الله محمد بن أحمد بن أبي بكر الأنصاري الخزرجي الأندلسي القرطبي المفسر في كتاب التذكار في أفضل الأذكار : " لأن كل من في السموات والأرض وما فيهما خلق الله تعالى وملك له وإذا كان كذلك يستحيل على الله أن يكون في السماء أو في الأرض إذ لو كان في شىء لكان محصورا أو محدودا ولو كان كذلك لكان محدثا وهذا مذهب أهل الحق والتحقيق وعلى هذه القاعدة قوله تعالى {ءأمنتم من في السماء} وقوله عليه السلام للجارية: أين الله؟ قالت في السماء، ولم يُنكر عليها وما كان مثله ليس على ظاهره بل هو مؤول تأويلات صحيحة قد أبداها كثير من أهل العلم في كتبهم ". اهـ

Aalam Kamil saquafi parappanangadi 


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


ടെലിഗ്രാംലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

Thursday, May 7, 2026

അല്ലാഹു അർശിൽ ഇരിക്കുകയാണന്ന് ഇമാം അബീ ഹനീഫ റ പറഞ്ഞോ ?

 അല്ലാഹു അർശിൽ ഇരിക്കുകയാണന്ന് ഇമാം അബീ ഹനീഫ റ പറഞ്ഞോ ?

كذب على ابي حنيفة ان الله استقر على العرش


Muhammad Aslam Kamil saquafi parappanangadi


بسم الله الرحمن الرحيم الحمدلله اللهم صل على سيدنا محمد كلما ذكره الذاكرون وغفل عن ذكره الغافلون اما بعد


ചോ :


ഒരു ഒഹാബീ പുരോഹിതൻ എഴുതിയ വാചകം താഴെ നൽകുന്നു അത് ശരിയാണോ ?


ഇമാം അബൂഹനീഫ (റ)പറയുന്നു :-


എന്റെ റബ്ബ് ആകാശത്താണോ അതോ ഭൂമിയിലാണോ എന്ന് എനിക്കറിയില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അവൻ അവിശ്വാസിയായി. കാരണം അല്ലാഹു തആലാ പറയുന്നു: പരമകാരുണ്യവാൻ അർശിന്മേൽ ഉന്നതനായിരിക്കുന്നു." (അൽ-ഫിഖ്ഹുൽ അബ്സത്).


മറുപടി


ഇങ്ങനെ ഒരു വാചകം ഇമാം അബു ഹനീഫ റ യുടെ  പേരിൽ ചാർത്തിക്കൊണ്ട് ഉദ്ധരിച്ചത് അബൂ മുത്വീഉൽ ബൽഖി  എന്ന വ്യക്തിയാണ് ഈ വാചകത്തെ പറ്റി ഇമാം അബു ഹനീഫ റ യുടെ  അൽ ഫിഖ്ഹുൽ അക്ബർ എന്ന ഗ്രന്ഥത്തിൻറെ വ്യാഖ്യാനത്തിൽ ഇമാം മുല്ലാ അലിയ്യുൽ ഖാരി റ  പറയുന്നു.


അബൂ മുത്വീഉൽ ബൽഖി എന്നയാൾ ഇമാം അബൂഹനീഫ رحمه الله യിൽ നിന്നും ഉദ്ധരിച്ച മേൽ വാചകത്തിന്റെ മറുപടി :


ശൈഖ് ഇമാം ഇബ്നു അബ്ദുൽ സലാം

 رحمه االله

തന്റെ "ഹൽ അൽ-റുമുസ്" എന്ന ഗ്രന്ധത്തിൽ "ഇമാം അബു ഹനീഫ, رحمه الله

 പറഞ്ഞതായി ഇങ്ങനെയാണുള്ളത്: 'സർവ്വശക്തനായ ദൈവം ആകാശത്തോ ഭൂമിയിലോ ആണെന്ന് എനിക്കറിയില്ല' എന്ന് പറയുന്നവൻ അവിശ്വാസം ചെയ്തു, *കാരണം ഈ പ്രസ്താവന അല്ലാഹുവിന് ഒരു സ്ഥാനമുണ്ടെന്ന് സൂചിപ്പിക്കുന്നു, അല്ലാഹുവിന് ഒരു സ്ഥാനമുണ്ടെന്ന് സങ്കൽപ്പിക്കുന്നവൻ ഒരു അല്ലാഹുവിന് തുല്യൻമാരെ സ്ഥാപിക്കുന്നവനാണ്

ഇബ്നു അബ്ദുൽ സലാം ഏറ്റവും പ്രഗത്ഭനും വിശ്വസ്തനുമായ പണ്ഡിതന്മാരിൽ ഒരാളാണെന്നതിൽ സംശയമില്ല, അതിനാൽ (ഇമാം അബൂ ഹനീഫ പറഞ്ഞതായി ) അദ്ദേഹത്തിന്റെ മേൽ ഉദ്ധരണി അവലംബനീയമാണ്.


(സർവ്വശക്തനായ ദൈവം ആഘാഷത്തോ ഭൂമിയിലോ ആണെന്ന് എനിക്കറിയില്ല' എന്ന് പറയുന്നവൻ അവിശ്വാസം ചെയ്തു, *കാരണം ഈ പ്രസ്താവന അല്ലാഹുവിന് ഒരു സ്ഥാനമുണ്ടെന്ന് സൂചിപ്പിക്കുന്നു,

അല്ലാഹുവിന് ഒരു സ്ഥാനമുണ്ടെന്ന് സങ്കൽപ്പിക്കുന്നവൻ ഒരു അല്ലാഹുവിന് തുല്യൻമാരെ സ്ഥാപിക്കുന്നവനാണ് - എന്ന ഉദ്ധരണി അവലംബനീയമാണ് )


എന്നാൽ അല്ലാഹു അർഷിന്മേൽ ഇരിക്കുന്നവനാണ് എന്ന് അബു ഹനീഫ ഇമാമിനെ തെറ്റിദ്ധരിപ്പിക്കപ്പെട്ട (വഹാബികൾ കൊണ്ടുവന്ന ) ഉദ്ധരണിയുടെ റിപ്പോർട്ടർ

 അബൂ മുത്വീഉൽ ബൽഖി എന്നയാൾ അസ്വീകാര്യനും കളവു പറയുന്നയാളും ഹദീസ് നിർമ്മിതാവുമാണ്

 പണ്ഡിതന്മാരിൽ ഒന്നിലധികം പേർ അത് പ്രസ്താവിച്ചുട്ടുണ്ട്

. ശറഹുൽ ഫിഖ്ഹുൽ അക്ബർ മുല്ലാ അലി അൽ-ഖാരി 197


وفي شرح الفقه الأكبر لـملا علي القاري


 (ثم قال ومنه ما روي عن أبي مطيع البلخي أنه سأل أبا حنيفة رحمه الله عمن قال لا أعرف ربي في السماء هو أم في الأرض، فقال قد كفر لأن الله تعالى يقول (الرَّحْمَنُ عَلَى الْعَرْشِ اسْتَوَى) وعرشه فوق سبع سمواته، قلت فإن قال إنه على العرش ولا أدري العرش في السماء أم في الأرض، قال هو كافر لأنه أنكر كونه في السماء فمن أنكر أنه في السماء فقد كفر لأن الله تعالى في أعلى عليين وهو يدعى من أعلى لا من أسفل).


والجواب أنه ذكر الشيخ الإمام ابن عبد السلام في كتاب حل الرموز أنه قال (قال الإمام أبو حنيفة رحمه الله من قال لا أعرف الله تعالى في السماء هو أم في الأرض كفر، لأن هذا القول يوهم أن للحق مكانا ومن توهم أن للحق مكانا فهو مشبه) ولا شك أن ابن عبد السلام من أجل العلماء وأوثقهم فيجب الاعتماد على نقله لا على ما نقله الشارح، مع أن أبا مطيع رجل وضاع عند أهل الحديث كما صرح به غير واحد. ( شرح الفقه الاكبر ١٩٧)


അല്ലാഹു അർഷിന്മേൽ ഇരിക്കുകയാണ് എന്ന് ഇമാം അബു ഹനീഫ പറഞ്ഞതായി ഉദ്ധരിച്ച വ്യക്തി അബൂ മുഥീഅ് അൽ-ബൽഖിയാണ്;

 അയാളെ പറ്റി



 ദഹബി അൽ-മീസാൻ (1/574) ൽ പറയുന്നു


അദ്ദേഹത്തെക്കുറിച്ച്:

‘ഇമാം അഹ്മദ് പറഞ്ഞു: അദ്ദേഹത്തിൽ നിന്ന് ഒന്നും روایت ചെയ്യാൻ പാടില്ല.

യഹ്യാ ഇബ്‌നു മഅീൻ പറഞ്ഞു: അദ്ദേഹം ഒന്നിനും കൊള്ളാത്തവൻ.’


ഹാഫിള് ഇബ്‌നു ഹജർ ലിസാനുൽ മീസാൻ (2/335) ൽ പറഞ്ഞു:

‘അബൂ ഹാതിം പറഞ്ഞു: അദ്ദേഹം മുർജിഅ വിഭാഗക്കാരനും കള്ളനുമായിരുന്നു.’”



മേൽ അബൂ മുതീഉൽബൽ ഖിയെ റിപ്പോർട്ടിന്റെ വിഷയത്തിൽ അസ്വീകാര്യൻ ആണെന്ന് ധാരാളംപണ്ഡിതന്മാർ പറഞ്ഞ ഉദ്ധരണികൾ ദഹബി മീസാനിലും 1/574

ഇബ്നു ഹജർ ലിസാനിൽ മീസാനിലും ലിസാനിലും 2/335 ഉദ്ധരിച്ചിട്ടുണ്ട്


قال عنه الذهبي في الميزان (1/574)   قال الإمام احمد: لاينبغي أن يُروى عنه شي، قال يحي بن معين: ليس بشيء.]

قال الحافظ بن حجر في لسان الميزان (2/335) قال أبو حاتم كان مرجئاً كذابا.



ഇമാം അബു ഹനീഫ  റ 

പറഞ്ഞ യഥാർത്ഥ വാചകം പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് , 

അത് ഇങ്ങനെയാണ്.


ഇമാം അബു ഹനീഫ رضي الله عنه

യോട് ഇസ്തിവാഇനെ പറ്റി ചോദിക്കപ്പെട്ടപ്പോൾ

അദ്ദേഹം പറഞ്ഞു.

അല്ലാഹു ആകാശത്താണ് ഭൂമിയിലാണോ എന്ന് ഞാൻ അറിയില്ല എന്ന് പറഞ്ഞാൽ അവൻ അവിശ്വാസിയായി. കാരണം ഈ വാക്ക് അല്ലാഹുവിനെ സ്ഥലം ഉണ്ടെന്ന് അറിയിക്കും. അല്ലാഹുവിനെ സ്ഥലം ഉണ്ടെന്ന് വല്ലവനും മനസ്സിലാക്കിയാൽ അവൻ അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യമാക്കിയവനാണ് -


ശരിയായ ഈ ഉദ്ധരണി ഇമാം അബൂ ഹനീഫ റ എന്നവരെ തൊട്ട് ധാരാളം പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട്.


1.ഇമാം അബൂ മൻസൂർ മാതുരീദി (ഹി. 333) തങ്ങളുടെ ശർഹ് അൽ-ഫിഖ് അൽ-അക്‌ബർ എന്ന ഗ്രന്ഥത്തിലും,

2.ഇമാം അഹ്മദ് റിഫാഈ തങ്ങളുടെ അൽ-ബുർഹാൻ അൽ-മുഅയ്യദ് എന്ന ഗ്രന്ഥത്തിലും,

3.ഇസ് ഇബ്‌നു അബ്ദിസ്സലാം തങ്ങളുടെ ഹല്ലു റുമൂസ് എന്ന ഗ്രന്ഥത്തിലും,

4.ശൈഖ് തഖിയുദ്ദീൻ അൽ-ഹിസ്നി തങ്ങളുടെ ദഫ്ഉ ശുബഹി മൻ ശബ്ബഹ വ തമറദ് എന്ന ഗ്രന്ഥത്തിലും,

5.ശൈഖ് അൽവാൻ ഇബ്‌നു സയ്യിദ് അത്വിയ്യ അൽ-ഹുസൈനി അൽ-ഹമവി (ഹി. 936) തങ്ങളുടെ ബയാനുൽ മആനി എന്ന ഗ്രന്ഥത്തിലും,

6.ശം‌സുദ്ദീൻ റംലി (ഹി. 1004) തങ്ങളുടെ ഫതാവാകളിലും,

7.നഫ്റാവി (ഹി. 1126) തങ്ങളുടെ അൽ-ഫവാകിഹുദ് ദവാനി എന്ന ഗ്രന്ഥത്തിലും,

8.ശൈഖ് മുഹമ്മദ് ഇബ്‌നു സുലൈമാൻ അൽ-ഹലബി തങ്ങളുടെ നുഖ്ബതുൽ ലആലി എന്ന ഗ്രന്ഥത്തിലും,

ഇവരെപ്പോലുള്ള മറ്റു പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്.


وقد سئل الإمام أبو حنيفة رضي الله عنه عن الاستواء فقال (من قال لا أعرف الله أفي السماء هو أم في الأرض فقد كفر، لأن هذا القول يوهم أن للحق مكانا ومن توهم أن للحق مكانا فهو مشبه). اهـ



الإمام أبي منصور الماتريدي (ت 333 هـ) في شرحه على الفقه الأكبر

 والإمام أحمد الرفاعي في البرهان المؤيد 

والعز ابن عبد السلام في حل الرموز

 والشيخ تقي الدين الحصني في دفع شبه من شبه وتمرد 

والشيخ علوان ابن السيد عطية الحسيني الحموي (ت 936 هـ) في كتابه بيان المعاني 

وشمس الدين الرملي (ت 1004 هـ) في فتاويه 

والنفراوي (ت 1126 هـ) في الفواكه الدواني

 والشيخ محمد بن سليمان الحلبي في نخبة اللآلى

 وغيرهم.

ചുരുക്കത്തിൽ അല്ലാഹു അർശിൻമേൽ ഇരിക്കുകയാണ് എന്ന് അബു ഹനീഫ ഇമാമിൻറെ പേരിൽ കളവ് നിർമ്മിച്ചതാണ് എന്നത് വ്യക്തമാണ്.


ഇമാം മുല്ലാ അലി യുൽഖാരി റ എന്നവർ അബു ഹനീഫ റ യുടെ ഗ്രന്തം  അൽ ഫിഖ്ഹുൽഅക്ബറിന്റെ ഷറഹിൽ ഉദ്ധരിക്കുന്നു.


ഇമാമുൽ അഅളം അബു ഹനീഫ رحمه الله 

അദ്ദേഹത്തിൻറെ അൽ വസ്വിയ്യ എന്ന ഗ്രന്ഥത്തിൽ പറഞ്ഞു.

അല്ലാഹു അർഷിന്മേൽ സ്ഥിര സ്ഥിരമായവനോ അർശിലേക്ക് ആവശ്യമായവനോ അല്ല.അതോടു കൂടെ അല്ലാഹു അർശിന്മേൽ ഇസ്തവാ -എന്ന വിശുദ്ധ ഖുർആനിലെ വാക്യം നാം അംഗീകരിക്കുന്നു.

“അല്ലാഹു അർശിനെയും അർശല്ലാത്തതെയും സംരക്ഷിക്കുന്നവനാണ്.

അല്ലാഹുവിന് അർശിന്റെ ആവശ്യമുണ്ടായിരുന്നെങ്കിൽ, സൃഷ്ടികളെ സൃഷ്ടിക്കാനും അവയെ നിയന്ത്രിക്കാനും അവനാൽ കഴിയുമായിരുന്നില്ല; സൃഷ്ടികൾ പോലെ ആയേനേ.

കൂടാതെ, ഇരിക്കൽ (الجلوس) അല്ലെങ്കിൽ സ്ഥിരതാമസം (القرار) അല്ലാഹുവിന് ആവശ്യമായി വരുമെങ്കിൽ, അർശ് സൃഷ്ടിക്കപ്പെടുന്നതിന് മുമ്പ് അല്ലാഹു എവിടെയായിരുന്നു?

അതിനാൽ അല്ലാഹു ഇതുപോലുള്ള കാര്യങ്ങളിൽ നിന്ന് അത്യുന്നതമായി പരിശുദ്ധനാണ്.”

(ശറഹു അൽ ഫിഖ്ഹുൽ അക്ബറ് 70)

وقال الإمام الأعظم رحمه الله في كتابه الوصية : نقر بأن الله على العرش استوى من غير أن يكون له حاجة إليه واستقرار عليه، وهو الحافظ للعرش وغير العرش فلو كان محتاجا لما قدر على إيجاد العالم وتدبيره كالمخلوق، ولو صار محتاجا إلى الجلوس والقرار فقبل خلق العرش أين كان الله تعالى فهو منزّه عن ذلك علوا كبيرا. انتهى

. شرح الفقه الاكبر لملا علي القاري٧٠



........

وفي الميزان للذهبي

عن ابي مطيع البلخي


قال ابن معين: ليس بشئ.

وقال -

مرة: ضعيف.

وقال البخاري: ضعيف صاحب رأى.

وقال النسائي: ضعيف.

وقال ابن الجوزي - في الضعفاء: الحكم بن عبد الله بن مسلمة أبو مطيع الخراساني القاضي يروي عن إبراهيم بن طهمان، وأبي حنيفة، ومالك.

قال أحمد: لا ينبغي أن يروى عنه شئ.

وقال أبو داود: تركوا حديثه، وكان جهميا.

وقال ابن عدي: هو بين الضعف، عامة ما يرويه لا يتابع علية.

وقال ابن حبان: كان من رؤساء المرجئة ممن يبغض السنن ومنتحليها.

وقال العقيلي: حدثنا عبد الله بن أحمد، سألت أبي عن أبي مطيع البلخي فقال: لا ينبغي أن يروي عنه.


ميزان الاعتدال للذهب


Aslam Kamil saquafi parappanangadi

محمد اسلم الثقافي الكاملي بربننغادي المليباري الهندي


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


http://islamicglobalvoice.blogspot.com/

htps://islamicglobalvoice.blogspot.in/?m


https://chat.whatsapp.com/25iXC28SbjWFoTZeUBXBoh


ടെലിഗ്രാംലിങ്ക്

https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അല്ലാഹു ആകാശത്തിൽ ഇരിക്കുകയാണെന്ന അടിമസ്ത്രീയുടെ വാക്ക് തിരുനബി സ്വ അംഗീകരിച്ചോ? اقوال العلماء عن حديث اين الله

 അല്ലാഹു ആകാശത്തിൽ ഇരിക്കുകയാണെന്ന അടിമസ്ത്രീയുടെ വാക്ക് തിരുനബി സ്വ അംഗീകരിച്ചോ? اقوال العلماء عن حديث اين الله ....................... ......