Friday, May 15, 2026

ഹദീസ് പഠനം ഉപകരിക്കുന്നത് ഫിഖ്ഹിലൂടെ..*

 📚

*ഹദീസ് പഠനം ഉപകരിക്കുന്നത് ഫിഖ്ഹിലൂടെ..*

______________________


ഇമാം മാലിക്(റ)വിൻ്റെ സഹോദരീപുത്രന്മാരായിരുന്നു ബക്റും ഇസ്‌മാഈലും. ഇരുവരും ഹദീസ് പഠനത്തിൽ കൂടുതൽ ഉത്സാഹം കാണിക്കുന്നത് കണ്ടപ്പോൾ ഇമാം അവരെ ഇങ്ങനെ ഉപദേശിച്ചു:


"ഹദീസ് പഠനം നിങ്ങൾക്ക് ഉപകരിക്കണമെങ്കിൽ, അതിനേക്കാൾ കൂടുതലായി ഫിഖ്ഹിൽ മുഴുകുക.."


ഫിഖ്ഹ് പഠിക്കാതെ, ഹദീസിൽ മാത്രം മുഴുകുന്നത് അപകടമാണെന്ന്, മുഹദ്ദിസുകളിൽ ഉന്നതരായ ഇമാം മാലിക്(റ)വിൻ്റെ ഉപദേശമാണ്.


ഇമാം ശാഫിഈ(റ)വിൻ്റെ ഗുരുവായ സുഫ്‌യാനുബ്നു ഉയൈന(റ) ൻ്റെ പ്രസിദ്ധമായ വാക്ക് ഇതിനോട് ചേർത്ത് വായിക്കാം:


اَلْحَدِيثُ مَضَلَّةٌ إِلَّا لِلْفُقَهَاءِ


ഫിഖ്ഹീ പണ്ഡിതന്മാർ അല്ലാത്തവർക്ക് ഹദീസ് പഠനം കാലിടറിപ്പോകുന്ന മേഖലയാണെന്ന് സാരം.

___________________


وَقَالَ مَالِكٌ رَضِيَ اللهُ عَنْهُ لِابْنَيْ أُخْتِهِ - بَكْرٍ وَإِسْمَاعِيلَ: "أَرَاكُمَا تُحِبَّانِ الْحَدِيثَ وَتَطْلُبَانِهِ، قَالَا: نَعَمْ. قَالَ: إِنْ أَحْبَبْتُمَا أَنْ تَنْتَفِعَا بِهِ وَيَنْفَعَ اللهُ بِكُمَا، فَأَقِلَّا مِنَ الْحَدِيثِ وَتَفَقَّهَا".

 أَشَارَ رَضِيَ اللهُ عَنْهُ إِلَى أَنَّهُ لَا بُدَّ مِنْ مَعْرِفَةِ الْحَدِيثِ، لَكِنَّ الْعُمْدَةَ إِنَّمَا هِيَ عَلَى التَّفَقُّهِ فِيهِ. اهـ

(الفتاوى الحديثية: ٢٠٢)

💫

No comments:

Post a Comment

അല്ലാഹു ഇസ്തിവാ ആയി എന്ന വചനം കൊണ്ട് അല്ലാഹു അർശിൽ സ്ഥിരമായി ഇരുന്നു എന്ന് വിശ്വസിക്കുന്നവർക്ക് മറുപടി

 അല്ലാഹു ഇസ്തിവാ ആയി എന്ന വചനം കൊണ്ട് അല്ലാഹു അർശിൽ സ്ഥിരമായി ഇരുന്നു എന്ന് വിശ്വസിക്കുന്നവർക്ക് മറുപടി പണ്ഡിതന്മാർ പറയുന്നു. Aslam Kamil sa...