Showing posts with label സ്ത്രീകൾപള്ളിയിലേക്ക് പുറപ്പെടൽ ഹറാമോ?*. Show all posts
Showing posts with label സ്ത്രീകൾപള്ളിയിലേക്ക് പുറപ്പെടൽ ഹറാമോ?*. Show all posts

Wednesday, November 7, 2018

സ്ത്രീകൾപള്ളിയിലേക്ക് പുറപ്പെടൽ ഹറാമോ?*

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚



*പള്ളിയിലേക്ക് പുറപ്പെടൽ ഹറാമോ?*
_*proofs of ahlussunnah*_

ഇബ്നു ഹജർ (റ)പറയുന്നു : സ്ത്രീകൾ പുറപ്പെടൽ ഹറാമാണെന്നും പോകാൻ പാടില്ലെന്നതിനു പണ്ഡിതന്മാരുടെ ഏകോപനമുണ്ടെന്നുമുള്ള വാദം ശാഫിഈ മദ്ഹബിനു വിരുദ്ധമാണെന്നു ചിലർ തെറ്റിദ്ധരിച്ചിരിക്കുന്നു. ഇത് യാഥാർഥ്യത്തിന് വിരുദ്ധമാണ്. *ഇക്കാലത്തു പുറപ്പെടാൻ പാടില്ലെന്ന് തന്നെയാണ് ഫത്വ നൽകേണ്ടതെന്ന് മുൻകാല പണ്ഡിത ശ്രേഷ്ഠരായ ശൈഖ് തഖിയുദ്ദീൻ (റ), ശെയ്ഖ് അലാഉദ്ദീൻ(റ) എന്നിവർ പ്രസ്താവിച്ചിട്ടുണ്ട്. ഇതിലാരെങ്കിലും സംശയിക്കുന്നുവെങ്കിൽ അവർ വിഡ്ഢികളാണ് . ഇത് പൂർവ്വികരുടെയും  പിന്ഗാമികളുടെയും മദ്ഹബിനോട് ജോയിച്ചതും സ്വഹീഹുമാകുന്നു.* ഉപര്യുക്ത പണ്ഡിതന്മാർ ഗവേഷണ പടുക്കളും ഭൂരിപക്ഷം വരുന്ന പണ്ഡിതന്മാരും കർമ്മ ശാസ്ത്രജ്ഞരും സൽവൃത്തരുമാകുന്നു. അവർ ദീനിന്റെ പതാകകളായതു കൊണ്ട് അവരുടെ വാക്ക് സ്വീകരിക്കുക നിര്ബന്ധമാണ്. മാത്രമല്ല നാം തന്നെ നമുക്ക് തിരഞ്ഞെടുത്തതിനെക്കാളുത്തമം അവർ നമുക്കു തെരെഞ്ഞെടുത്തു തന്നതാണ്. എന്നാൽ മദ്ഹബിന്റെ ചില പണ്ഡിതന്മാർ സ്ത്രീകൾ പുറപ്പെടുന്നത് സംബന്ധിച്ച് കറാഹത്താണെന്നല്ലേ പറഞ്ഞിട്ടുള്ളൂവെന്നു സംശയിക്കാം. അതിന്നു മറുപടി ഇപ്രകാരമാണ് .അവർ പറഞ്ഞ കറാഹത്ത് കൊണ്ടുള്ള വിവക്ഷ ഹറാമിന്റെ കുറ്റമുള്ള കറാഹത്ത് എന്നാണെങ്കിൽ മുകളിൽ പറഞ്ഞതിനോട് എതിരല്ല...വെറും തൻസീഹിന്റെ (ഉപേക്ഷിക്കൽ അഭികാമ്യം) കറാഹത്ത് എന്നാണുദ്ദേശിച്ചതു എങ്കിൽ സ്ത്രീകൾ പുറപ്പെടുന്നതിനോടനുബന്ധിച്ചു  വല്ല നാശവുമുണ്ടാകുമെന്ന ഭയം ഇല്ലാത്ത അവസ്ഥയെ കുറിച്ചുള്ളതാണ് ആ പരാമർശം. കാരണം സ്‌ത്രീയുടെ പുറപ്പാട് കൊണ്ട് വല്ല നാശവും (വ്യഭിചാരം,പരസ്പര സ്പര്ശനം,ദർശനം,ഖൽവത്ത് ,തുടങ്ങിയവ) ഉണ്ടാകുന്ന പക്ഷം അത് ഹറാമാണെന്നതിൽ സംശയമില്ല. ഒരു കർമ്മ ശാസ്ത്ര പണ്ഡിതനും ഇതിൽ സംശയിക്കുകയില്ല.
*(അൽ ഫതാവൽ കുബ്റാ വാ:1, പേ:202-203.)*

📖പുസ്തകം: *ഫതാവാ മുഹിയുസ്സുന്ന*
📚ഗ്രന്ഥകർത്താവ് : *പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ*
📜പ്രസാധനം: മുഹ്‌യിസ്സുന്ന ബുക്ക്സ്. ചെമ്മാട്
📓ഭാഗം ഒന്ന് .പരിഷ്കരിച്ച മൂന്നാം പതിപ്പ്. പേജ്:204-205
✒പകർത്തിയെഴുതിയത് : സ്വാബിർ പൂനൂർ

Proofsofahlussunnah.blogspot.com
www.facebook.com/proofsofahlussunnah

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....