Showing posts with label സ്ത്രീപള്ളി.ഉമ്മു ഹുമൈദിസ്സാഇദി (റ) - ഹദീസ് ളഈഫോ. Show all posts
Showing posts with label സ്ത്രീപള്ളി.ഉമ്മു ഹുമൈദിസ്സാഇദി (റ) - ഹദീസ് ളഈഫോ. Show all posts

Tuesday, October 9, 2018

സ്ത്രീപള്ളി.ഉമ്മു ഹുമൈദിസ്സാഇദി (റ) - ഹദീസ് ളഈഫോ

https://m.facebook.com/story.php?story_fbid=2178729212364701&id=2176010752636547
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*ഉമ്മു ഹുമൈദിസ്സാഇദി (റ) - ഹദീസ് ളഈഫോ*🔹

സ്ത്രീപള്ളിപ്രവേശന വാദികളുടെ തെളിവുകൾ പൊളിച്ചെഴുതുന്നു.... ✍

 സിദ്ധീഖുൽ മിസ്ബാഹ് (09496210086ൽ

തെളിവുകളില്ലാതെ വരുമ്പോൾ സ്ഥിരമേർപ്പാടായ ളുഹ്ഫ് വാദവും,  ഇമാമീങ്ങളുടെ ഗ്രന്ഥങ്ങളിൽ തിരിമറിയും , സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റിയും ,  തെറ്റായ അർത്ഥം നൽകിയുമൊക്കെ പോസ്റ്ററുണ്ടാക്കി പ്രചരിപ്പിക്കുകയാണ് അവാന്തര വിഭാഗങ്ങൾ

ഇത്തരം തട്ടിപ്പുകൾ പൊളിച്ചെഴുതുന്നു

*ആരോപണം 01 :-      ഉമ്മു ഹുമൈദിസ്സാഇദി (റ) യുടെ ഹദീസ് ളഈഫോ ?*

*മറുപടി :-*  സ്ത്രീകളെ പള്ളിയെ തൊട്ട് തടയരുത് എന്ന് പഠിപ്പിച്ച നബി സ്വ തന്നെ തങ്ങളുടെ അടുത്ത് പള്ളിയിൽ പോയി നിസ്ക്കരിക്കാൻ അനുവാദം ചോദിച്ച് വന്ന സ്വഹാബി വനിതയായ ഉമ്മു ഹുമൈദിസ്സാഇദി റ യെ വീടാണുത്തമം എന്ന് പറഞ്ഞ് കൊണ്ട്  തടയുകയാണ്. ഈ ഹദീസ് പള്ളിപ്രവേശന വാദികളുടെ നെഞ്ചത്ത് തറക്കുന്ന തെളിവായതിനാൽ സ്ഥിരം പുലമ്പ് ഇത് ളഈഫാത്രേ !!!!  പരമ്പര ശരിയല്ലത്രെ ! അത് പോലെ ഇതിൽ ഭർത്താവിനോട് അനുവാദം ചോദിച്ചപ്പോൾ അനുവാദം തന്നില്ലത്രേ !!!! അവർ തടയുന്നു ഈ പരാതി ബോധിപ്പിച്ചതാണ് ...  എന്നിങ്ങനെയുള്ള കുറേ ദുർ ന്യായങ്ങൾ....

ളഈഫിന്റെ ആരോപണം ഇതാണ്

>>>>>>>>ഹദീസിന്റെ പരമ്പരയിലുള്ള അബ്ദുല്‍ ഹുമൈദിബ്‌നു മുന്‍ദിര്‍ എന്ന മനുഷ്യന്‍ അറിയപ്പെടാത്ത വ്യക്തിയാണ്. നിവേദകന്മാരെ കുറിച്ച് വിവരിക്കുന്ന ഒരൊറ്റ ഗ്രന്ഥത്തിലും ഇയാളെക്കുറിച്ച് പരാമര്‍ശം കാണുന്നില്ല. ഇബ്‌നു ഹസം (റ) അദ്ദേഹത്തിന്റെ ‘മുഹല്ല’യില്‍ പറഞ്ഞു : “എന്നാല്‍ അബ്ദുല്‍ ഹുമൈദുബ്‌നു മുന്‍ദിര്‍ അറിയപ്പെടാത്ത വ്യക്തിയാണ് ”( 2175 ) ഈ ഹദീസ് നിര്‍മിതമായ ഹദീസാണെന്ന് മറ്റൊരു സ്ഥലത്തു ഇബ്‌നുഹസം (റ) തന്നെ പറയുന്നു (മുഹല്ല 3115).<<<<<<<<<<<<<

എന്നാൽ എന്താണ് യാഥാർത്ഥ്യം :- മുകളിൽ നൽകിയ ഹദീസ് ഇമാം ബൈഹഖി സുനനുൽ കുബ്റയിൽ കൊണ്ട് വന്ന ഹദീസാണ് ഹദീസ് താഴെ കൊടുക്കാം

 - أَخْبَرَنَا أَبُو الْحُسَيْنِ عَلِيُّ بْنُ مُحَمَّدِ بْنِ عَبْدِ اللهِ بْنِ بِشْرَانَ الْعَدْلُ بِبَغْدَادَ، أنبأ أَبُو الْحَسَنِ عَلِيُّ بْنُ مُحَمَّدِ بْنِ أَحْمَدَ الْمِصْرِيُّ، ثنا يَحْيَى بْنُ عُثْمَانَ بْنِ صَالِحٍ، ثنا إِبْرَاهِيمُ بْنُ مَرْوَانَ أَبُو بَكْرٍ، ثنا عَبْدُ الْمُؤْمِنِ بْنُ عَبْدِ اللهِ الْكِنَانِيُّ، عَنْ عَبْدِ الْحَمِيدِ بْنِ الْمُنْذِرِ بْنِ أَبِي حُمَيْدٍ السَّاعِدِيِّ، عَنْ أَبِيهِ، عَنْ جَدَّتِهِ أُمِّ حُمَيْدٍ، أَنَّهَا قَالَتْ: يَا رَسُولَ اللهِ، إِنَّا نُحِبُّ الصَّلَاةَ تَعْنِي مَعَكَفَيَمْنَعُنَا أَزْوَاجُنَا، فَقَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " صَلَاتُكُنَّ فِي بُيُوتِكُنَّ خَيْرٌ مِنْ صَلَاتِكُنَّ فِي دُورِكُنَّ، وَصَلَاتُكُنَّ فِي دُورِكُنَّ أَفْضَلُ مِنْ صَلَاتِكُنَّ فِي مَسْجِدِ الْجَمَاعَةِ "

ഈ ഹദീസിലാണ് പ്രസ്തുത ആരോപണം ഉന്നയിച്ച റാവിയായ عَبْدِ الْحَمِيدِ بْنِ الْمُنْذِرِ (അബ്ദുൽ ഹുമൈദ് ബിൻ മുന്ദിർ) ഈ വ്യക്തി മജ് ഹൂലാണെന്നാണ് പറയുന്നത് പക്ഷെ ഇത് തെളിയിക്കാൻ മുജാഹിദുകൾ ഉദ്ധരിച്ച കിതാബാകട്ടെ ളാഹിരി ആശയക്കാരനായ ഇബ്നു ഹസം ..... ഇരിക്കട്ടെ !!!!!

*ഇനി പൊളിച്ചെഴുത്ത് :-*✍ ഉമ്മു ഹുമൈദിസ്സാഇദിയുടെ ഹദീസ് ളഈഫാക്കിയും ഭർത്താവ് അനുവാദം തരാതെ തടയുകയുമാണെന്നും ഉള്ള ന്യായങ്ങൾ മുകളിലെ ഹദീസ് കണ്ടു . എന്നാൽ സുന്നികൾ ഉദ്ധരിക്കുന്ന ഹദീസ് ഇതാണോ ഒരിക്കലുമല്ല ഇമാം അഹ്മദ് മുസ്നദിലും , ഇബ്നു ഹിബ്ബാൻ അവിടത്തെ സ്വഹീഹിലും ,  ഇബ്നു ഖുസൈമ അവിടത്തെ സ്വഹീഹിലും , ഉദ്ധരിക്കുന്ന മറ്റൊരു ( അബ്ദുൽ ഹമീദ് ബിൻ മുന്ദിർ ഇല്ലാത്ത)  സ്വഹീഹായ  പരമ്പരയോടെയുള്ള ഉദ്ധരണിയാകുന്നു ഹദീസ് താഴെ നൽകുന്നു 👇

٢٧٠٩٠ - حَدَّثَنَا هَارُونُ، حَدَّثَنَا عَبْدُ اللَّهِ بْنُ وَهْبٍ، قَالَ: حَدَّثَنِي دَاوُدُ بْنُ قَيْسٍ، عَنْ عَبْدِ اللَّهِ بْنِ سُوَيْدٍ الْأَنْصَارِيِّ، عَنْ عَمَّتِهِ أُمِّ حُمَيْدٍ امْرَأَةِ أَبِي حُمَيْدٍ السَّاعِدِيِّ، أَنَّهَا جَاءَتِ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَتْ: يَا رَسُولَ اللَّهِ، إِنِّي أُحِبُّ الصَّلَاةَ مَعَكَ، قَالَ: «قَدْ عَلِمْتُ أَنَّكِ تُحِبِّينَ الصَّلَاةَ مَعِي، وَصَلَاتُكِ فِيبَيْتِكِ خَيْرٌ لَكِ مِنْ صَلَاتِكِ فِي حُجْرَتِكِ، وَصَلَاتُكِ فِيحُجْرَتِكِ خَيْرٌ مِنْ صَلَاتِكِ فِي دَارِكِ، وَصَلَاتُكِ فِيدَارِكِ خَيْرٌ لَكِ مِنْ صَلَاتِكِ فِي مَسْجِدِ قَوْمِكِ،وَصَلَاتُكِ فِي مَسْجِدِ قَوْمِكِ خَيْرٌ لَكِ مِنْ صَلَاتِكِ فِي مَسْجِدِي» ، قَالَ: فَأَمَرَتْ فَبُنِيَ لَهَا مَسْجِدٌ فِي أَقْصَى شَيْءٍ مِنْ بَيْتِهَا وَأَظْلَمِهِ، فَكَانَتْ تُصَلِّي فِيهِ حَتَّى لَقِيَتِ اللَّهَ عَزَّ وَجَلَّ

“അബൂഹുമൈദിന്റെ ഭാര്യ നബി (സ്വ) യെ സമീപിച്ച് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരേ, അങ്ങയോടൊപ്പം നിസ്കരിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. നബി (സ്വ) പറഞ്ഞു: നിനക്ക് എന്റെ കൂടെ നിസ്കരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. പക്ഷേ, എന്റെ പള്ളിയില്‍ നിസ്കരിക്കുന്നതിലേറെ നിനക്ക് പുണ്യം ലഭിക്കുക നിന്റെ വീട്ടുകാര്‍ മാത്രം നിസ്കരിക്കുന്ന പള്ളിയില്‍ അത് നിര്‍വഹിക്കുമ്പോഴാണ്. നീ ആ പള്ളിയില്‍ നിസ്കരിക്കുന്നതിലുപരി പുണ്യം നിന്റെ വീടിന്റെ ഏതെങ്കിലും ഭാഗത്ത് നിസ്കരിച്ചാല്‍ ലഭിക്കും. നിന്റെ വീടിന്റെ ഒരു നിശ്ചിത മുറിയില്‍ നിസ്കരിക്കുന്നത് ഇതിലേറെ പുണ്യ കരമായിരിക്കും. എല്ലാറ്റിനുമുപരി പുണ്യം ലഭിക്കുക നിന്റേതു മാത്രമായ, മറ്റാരും കടന്നുവരാന്‍ സാധ്യതയില്ലാത്ത മുറിയില്‍ നിസ്കരിക്കുമ്പോഴാണ്”
ഹദീസ് നിവേദകന്‍ തുടര്‍ന്ന് ഇത് വ്യക്തമാക്കുന്നു.
“വീട്ടില്‍ ഒരു പള്ളിയുണ്ടാക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ വീടിന്റെ അന്തര്‍ ഭാഗത്ത് ഏറ്റവും ഇരുള്‍മുറ്റിയ സ്ഥലത്ത് അവര്‍ക്കുവേണ്ടി മസ്ജിദ് നിര്‍മിക്കപ്പെട്ടു. മരണം വരെ അവിടെ വെച്ചായിരുന്നു അവര്‍ നിസ്കരിച്ചിരുന്നത്” (മുസ്നദ് അഹ്മദ്, 6/371).

(സ്വഹീഹു ഇബ്നു ഖുസൈമഃ 3/95, മുസ്നദ് അഹ്മദ് 6/371, മുസ്വന്നഫു ഇബ്നി അബീശൈബ, 2/385, ഉസൂദുല്‍ ഗാബഃ 5/578, ത്വബ്റാനി 25/168, മജ്മഉസ്സവാഇദ് 2/34, സ്വഹീഹു ഇബ്നി ഹിബ്ബാന്‍ 3/488, അദുര്‍റുല്‍ മന്‍സൂര്‍ 5/52)

പള്ളിയെ തൊട്ട് തടയരുത് എന്ന് പഠിപ്പിച്ച ഹബീബ് (സ്വ) തന്നെ നബി സ്വ യുടെ പള്ളിയിൽ നിസ്ക്കരിക്കാൻ അനുവാദം ചോദിച്ച് വന്ന സ്വഹാബി വനിതയെ വീടാണുത്തമം എന്ന് പറഞ്ഞ് തിരിച്ചയക്കുന്നു... അപ്പോൾ കാര്യം വ്യക്തം ""അള്ളാഹുവിന്റെ അടയാത്തികളെ തടയരുത് അവർക്ക് വീടാണ് ഉത്തമം""  എന്ന ഹദീസിന്റെ ആശയമാണ് നബി (സ്വ) ഇവിടെ കാണിച്ച് തന്നത് അതായത് വീടാണുത്തമം എന്ന് പറഞ്ഞ് കൊണ്ട് ഞാൻ തിരിച്ചയച്ചിട്ടുണ്ട്  അത് പോലെ നിങ്ങളും സ്ത്രീകളെ വീടാണുത്തമമെന്ന് പറഞ്ഞ് മനസ്സിലാക്കി അവരെ തിരിച്ചയക്കുകയാണ് വേണ്ടത്.

*ഇനി പ്രസ്തുത സുന്നികളുടെ ഹദീസ് സ്വഹീഹാണൊ  ?*👇

തീർച്ചയായും ഹദീസിന്റെ സ്വിഹ്ഹത്തും  ളുഹ്ഫും പറയുന്ന ഗ്രന്ഥമായ മജ് മഹുസ്സവാഹിദിൽ ഈ അബ്ദുൽ ഹമീദ് ബിൻ മുന്ദിർ ഇല്ലാത്ത സുന്നികൾ ഉദ്ധരിക്കുന്ന ഹദീസിന്റെ  സനദ് സ്വഹീഹാണെന്ന് രേഖപ്പെടുത്തുന്നു

٢١٠٦ - وَعَنْ أُمِّ حُمَيْدٍ - امْرَأَةِ أَبِي حُمَيْدٍ السَّاعِدِيِّ - أَنَّهَا جَاءَتِ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فَقَالَتْ: «يَا رَسُولَ اللَّهِ إِنِّي أُحِبُّ الصَّلَاةَ مَعَكَ قَالَ: " قَدْ عَلِمْتُ أَنَّكِ تُحِبِّينَ الصَّلَاةَ مَعِي، وَصَلَاتُكِ فِي بَيْتِكِ خَيْرٌ مِنْ صَلَاتِكِ فِي حُجْرَتِكِ، وَصَلَاتُكِ فِي حُجْرَتِكِ خَيْرٌ مِنْ صَلَاتِكِ فِي دَارِكِ، وَصَلَاتُكِ فِي دَارِكِ خَيْرٌ مِنْ صَلَاتِكِ فِي مَسْجِدِ قَوْمِكِ، وَصَلَاتُكَ فِي مَسْجِدِ قَوْمِكِ خَيْرٌ مِنْ صَلَاتِكِ فِي مَسْجِدِي " قَالَتْ: فَأَمَرَتْ فَبُنِيَ لَهَا مَسْجِدٌ فِي أَقْصَى بَيْتٍ فِي بَيْتِهَا وَأَظْلَمِهِ فَكَانَتْ تُصَلِّي فِيهِ حَتَّى لَقِيَتِ اللَّهَ عَزَّ وَجَلَّ».

*رَوَاهُ أَحْمَدُ وَرِجَالُهُ رِجَالُ الصَّحِيحِ غَيْرَ عَبْدِ اللَّهِ بْنِ سُوِيدٍ الْأَنْصَارِيِّ وَوَثَّقَهُ ابْنُ حِبَّانَ.*
👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻👆🏻

*ഒരു ഹദീസ് പല വഴിയിൽ കൂടി റിപ്പോർട് ചെയ്യും അതിൽ ഏതെങ്കിലും പരമ്പരയിലെ ഒരു റാവിയെപ്പറ്റി ആരോ എന്തോ അയോഗ്യത പറഞ്ഞു എന്നത് കൊണ്ട് സ്വഹീയായ മറ്റ് പരമ്പരയോടെ ഉദ്ധരിച്ച ഹദീസുകളെല്ലാം  ളഈഫാണെന്ന് പറഞ്ഞ് പറ്റിക്കല്ലേ  കാപട്യ വാദികളേ!!!!!  - മറിച്ച് അയോഗ്യത പറഞ്ഞ സനദും സംഭവവും പരിശോധനക്ക് വിധേയമാക്കുക എന്നേ ഉള്ളൂ!!!!!!*___________✍👍🏻

*സ്നേഹ പൂർവ്വം - ✍ സിദ്ധീഖുൽ മിസ്ബാഹ് - കാസർഗോട്  09496210086*

കൂടുതൽ വായനക്കായി സുന്നി നോളജ് ഇസ്ലാമിക് ബ്ലോഗ് വായിക്കുക ലിങ്കിനായി പി എം ബന്ധപ്പെടുക👍🏻😊

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....