Showing posts with label കൂട്ടുപ്രാർഥന *പിന്നിൽ സ്ത്രികളിലെങ്കിൽ ഇമാം എഴുന്നേറ്റ്  പോവണമെന്ന് . Show all posts
Showing posts with label കൂട്ടുപ്രാർഥന *പിന്നിൽ സ്ത്രികളിലെങ്കിൽ ഇമാം എഴുന്നേറ്റ്  പോവണമെന്ന് . Show all posts

Tuesday, June 19, 2018

കൂട്ടുപ്രാർത്ഥന* *❓❓ചോദ്യം*14 *പിന്നിൽ സ്ത്രികളിലെങ്കിൽ ഇമാം എഴുന്നേറ്റ് പോവണമെന്ന്

📙📘📓📒📔📕📗അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

*സംശയാ നിവാരണം ക്ലാസ്സ്റൂം*
➖➖➖🔷🔶➖➖➖
       *വഹാബികളുടെ തട്ടിപ്പ്*

        *വിഷയം കൂട്ടുപ്രാർത്ഥന*

*❓❓ചോദ്യം*14

*പിന്നിൽ സ്ത്രികളിലെങ്കിൽ ഇമാം എഴുന്നേറ്റ്  പോവണമെന്ന് ശാഫിഈ മദ്ഹബിലെ ആധികാരിക പണ്ഡിതൻ ഇമാം നവവി(റ)   ശറഹുൽ മുഹദബിൽ പറഞ്ഞിട്ടുണ്ടോ ? അത്കൊണ്ട് കൂട്ടു പ്രാർത്ഥന പാടില്ലെന്ന് ശാഫിഈ മദ്ഹബിൽ ഉണ്ടെന്ന് ചിലർ പ്രചരിപ്പിക്കുന്നു. ഇത് ശരിയാണോ*❓

📘✍🏼 *ഉത്തരം*📘

        നിസ്കാരശേഷം ഇമാം കൂട്ടുപ്രാർത്ഥന പാടില്ല എന്നോ മഅമൂം പ്രാർത്ഥനക്ക്‌ ആമീൻ പറയരുതെന്നോ ശാഫിഈ മദ്ഹബിലേ ഒറ്റ ഗ്രന്തത്തിലും പറഞ്ഞതായി തെളിയിക്കാൻ ഇബിലിസടക്കമുള്ള  ഒറ്റ മൗലവിക്കും സാധ്യമല്ല.
             ശറഹുൽ മുഹദബിന്റെ ആ വാജകത്തിലോ ആ  ഗ്രന്തത്തിലോ വ്യക്തമായി ഇമാം കൂട്ടുപ്രാര്ഥന നടത്തരുത്‌ എന്ന് പറഞ്ഞിട്ടേയില്ല. വഹാബികൾ ഉണ്ടാക്കിയ ടെകസ്റ്റിലും അങ്ങനെ ഒരു വാക്കില്ല. ഇരുന്ന സ്ഥലത്തു നിന്ന് എഴുന്നേറ്റ് അല്പം മാറി ഇരിക്കണം എന്നിട്ട് ദുആ ചെയ്യണം എന്ന് പഠിപ്പിക്കാൻ വേണ്ടി പറഞ്ഞ വാജകം മുന്നും പിന്നും കട്ടുമുറിച്ചു ദുർവ്യാഖ്യാനം ചെയ്യുകയാണ് വാഹബീസ് ചെയ്തിരിക്കുന്നത്. കിതാബുകളിൽ വെട്ടിമാറ്റാത്തെ ഇവർക്ക് നിലനിൽപ്പില്ല. ഇവർ കൊണ്ടുവരുന്ന ഏതൊരു വാചകവും ഇങ്ങനെയാണ്. ശറഹുൽ മുഹദബിലെ ആദ്യഭാഗവും ശേഷമുള്ളതടക്കം നമുക്കു പരിശോധിക്കാം

*ഇമാം നവവി(റ) പറയുന്നു*

                  ഇമാമിനും മഅമൂമിനും ഒറ്റക്ക് നിസ്കരിക്കുന്നവനും ദികറും ദുആയും സുന്നത്താണ് എന്ന് നാം പറഞ്ഞു . എല്ലാ നിസ്കാരത്തിന് ശേഷവും അത് സുന്നത്താണ്. അതിൽ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല.
           ഇമാം സുബ്ഹിക്കും അസറിനും ശേഷം മാത്രമേ ദുആ ചെയ്യാവൂ എന്ന് പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല.
                      മറിച്ചു ശരിയായ അഭിപ്രായം എല്ലാ നിസ്കാരിത്തിലും ദുആ ചെയ്യൽ ഇമാമിന്‌ സുന്നത്താണ്. ഇമാം ജനങ്ങളിലേക്ക് മുന്നിട്ട് ദുആ ചെയ്യേണ്ടതാണ്.
         📘 *(ശറഹുൽ മുഹദബ്)*
 ‏( ﻓﺮﻉ ‏) ﻗﺪ ﺫﻛﺮﻧﺎ ﺍﺳﺘﺤﺒﺎﺏ ﺍﻟﺬﻛﺮ ﻭﺍﻟﺪﻋﺎﺀ ﻟﻼﻣﺎﻡ ﻭﺍﻟﻤﺄﻣﻮﻡ ﻭﺍﻟﻤﻨﻔﺮﺩ ﻭﻫﻮ ﻣﺴﺘﺤﺐ ﻋﻘﺐ ﻛﻞ ﺍﻟﺼﻠﻮﺍﺕ ﺑﻼ ﺧﻼﻑ ﻭﺃﻣﺎﻣﺎ ﺍﻋﺘﺎﺩﻩ ﺍﻟﻨﺎﺱ ﺃﻭ ﻛﺜﻴﺮ ﻣﻨﻬﻢ ﻣﻦ ﺗﺨﺼﻴﺺ ﺩﻋﺎﺀ ﺍﻻﻣﺎﻡ? ﺑﺼﻼﺗﻲ ﺍﻟﺼﺒﺢ ﻭﺍﻟﻌﺼﺮ ﻓﻼ ﺃﺻﻞ ﻟﻪ ﻭﺍﻥ ﻛﺎﻥ ﻗﺪ ﺃﺷﺎﺭ ﺇﻟﻴﻪ ﺻﺎﺣﺐ ﺍﻟﺤﺎﻭﻯ ﻓﻘﺎﻝ ﺍﻥ ﻛﺎﻧﺖ ﺻﻼﺓ ﻻ ﻳﺘﻨﻘﻞ ﺑﻌﺪﻫﺎ ﻛﺎﻟﺼﺒﺢ ﻭﺍﻟﻌﺼﺮ ﺍﺳﺘﺪﺑﺮ ﺍﻟﻘﺒﻠﺔ ﻭﺍﺳﺘﻘﺒﻞ ﺍﻟﻨﺎﺱ ﻭﺩﻋﺎ ﻭﺍﻥ ﻛﺎﻧﺖ ﻣﻤﺎ ﻳﺘﻨﻔﻞ ﺑﻌﺪﻫﺎ ﻛﺎﻟﻈﻬﺮ ﻭﺍﻟﻤﻐﺮﺏ ﻭﺍﻟﻌﺸﺎﺀ ﻓﻴﺨﺘﺎﺭ ﺃﻥ ﻳﺘﻨﻔﻞ ﻓﻲ ﻣﻨﺰﻟﻪ ﻭﻫﺬﺍ ﺍﻟﺬﻯ ﺃﺷﺎﺭ ﺇﻟﻴﻪ ﻣﻦ ﺍﻟﺘﺨﺼﻴﺺ ﻻ ﺃﺻﻞ ﻟﻪ ﺑﻞ ﺍﻟﺼﻮﺍﺏ ﺍﺳﺘﺤﺒﺎﺑﻪ ﻓﻲ ﻛﻞ ﺍﻟﺼﻠﻮﺍﺕ ﻭﻳﺴﺘﺤﺐ ﺃﻥ ﻳﻘﺒﻞ ﻋﻠﻲ ﺍﻟﻨﺎﺱ ﻓﻴﺪﻋﻮ ﻭﺍﻟﻠﻪ ﺃﻋﻠﻢ

             കിബലക്ക് മുന്നിട്ട് ഇരുന്ന സ്ഥലത്തു നിന്ന് എഴുന്നേറ്റ് ജനങ്ങളിലേക്ക്‌ മുന്നിട്ട് ദുആ ചെയ്യണം എന്ന ആശയം മറ്റൊരു ഭാഷയിൽ പറഞ്ഞതിനെ ദുർവ്യാഖ്യാനം ചെയ്യുകയാണ് ഈ വഹാബി ദജ്ജാലുകൾ ചെയ്തിരിക്കുന്നത് .
                    സ്വന്തം വിട്ടിലോ മറ്റോ സ്ത്രികൾ മഅമൂമിങ്ങളായി ഉണ്ടെങ്കിൽ ഉള്ള വിധി കാണുക
               ഇമാം പിരിഞ്ഞു പോവാൻ ഉദ്ദേശിച്ചാൽ പിന്നിൽ സ്ത്രികൾ ഉണ്ടെങ്കിൽ അവർ പിരിയുന്നത് വരെ  അവിടെ തന്നെ താമസിക്കണം . സ്ത്രികൾ പുരുഷന്മാരുമായി കലരാതിരിക്കാൻ വേണ്ടി
 📔 *[ശറഹുൽ മുഹദബ് ]*

              ഇവിടെ സ്ത്രികൾ പള്ളിയിലാണെന്ന് നവവി ഇമാം പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞിട്ടുണ്ടെകിൽ അതാണ് വഹാബി തെളിയിക്കേണ്ടത് .
            സ്ത്രികൾക്ക്‌ അന്യ          പുരുഷന്മാർ  പങ്കെടുക്കുന്ന പളളിയിൽ നിസ്കാരത്തിന് ഹാജറാവൽ കാറാഹത്താണെന്ന് ശാഫിഈ ഇമാമും പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ടെന്നും (ശറഹുൽ മുഹദബ്)    ഫിത്നയുണ്ടെങ്കിൽ അത് പാടില്ല എന്നും അവരെ തടയണമെന്നും ശർഹു മുസ്ലിമിലും ഇമാം നവവി തന്നെ പറഞ്ഞിട്ടുണ്ട്*നവവി ഇമാം എഴുതുന്നു*
أما الأحكام ( فقالالشافعيوالأصحاب رحمهم الله : يستحبللنساء غير ذوات الهيئات حضور صلاة العيد وأما ذوات الهيئات وهن اللواتييشتهين لجمالهن فيكره حضورهن، هذا هو المذهب والمنصوص ، وبه قطع الجمهور  شرح المهذب
പെരുന്നാൾ അദ്ധ്യയത്തിൽ
ഇമാം ശാഫിഈ (റ)യും മറ്റുപണ്ഡിതന്മാരും പറയുന്നു
ഭംഗിക്കു വേണ്ടി കണ്ടാൽ ആശിക്കപ്പെടുന്ന കോലമുള്ള ഉള്ള എല്ലാ സ്ത്രികളും നിസ്കാരത്തിനു വേണ്ടി പള്ളിയിൽ ഹാളിറാവൽ (ഫിത്ന ഭയ്ക്കുന്നിലെങ്കിൽ) കറാഹത്താണ് . ഇതാണ് ശാഫിഈ ഇമാം വ്യക്തമാക്കിയതും
മത്ഹബും (ശാഫിഈ ഇമാമും മറ്റു പണ്ഡിതന്മാരും അഭിപ്രായപ്പെട്ടത്) .അത് തന്നെയാണ് ഭൂരിപക്ഷവും ഉറപ്പിച്ചുപറഞ്ഞത് . അവർക്ക് ഒരിക്കലും പുറപ്പെടൽ സുന്നത്തില്ല എന്ന് റാഫിഈ ഇമാം അഭിപ്രായം ഉദ്ധരിച്ചിട്ടുണ്ട്.
📚  *ശറഹുൽ മുഹദബ്‌*
النووي رحمه الله ورضي عنه في ) شرح مسلم ( في باب خروج النساء إلى المساجد : )) إذا لم يترتب عليه فتنة وأنها لا تخرج متطيبة ((وانظر إلى قوله " إذا لم يترتب عليه فتنة " ما أحسنه فيما قدمته من وجوب المنع حيث ترتبت الفتنة على خروجهن فتاوي الكبري
  *ഇമാം നവവി വീണ്ടും പറയുന്നു*

     സ്ത്രികൾ പിന്നിൽ ഇല്ലെങ്കിൽ ഇമാം നിസ്കരിച്ച സ്ഥലത്ത് നിന്ന് മാറി നിൽക്കണം(ജനങ്ങലേക്ക് മുന്നിട്ട് ദുആ ചെയ്യണം )
എന്ന് പറയാനുള്ള കാരണം
ഒന്ന് -സലാം വീട്ടിയോ എന്ന് പിന്നിലുള്ളവർ സംശയിക്കാതിരിക്കാൻ വേണ്ടിയാണ്, രണ്ട്‌ -മറ്റൊരാൾ ഇമാം നിസ്കാരത്തിലാണെന്നു കരുതി തുടരാതിരിക്കാൻ വേണ്ടിയാണ്
    📘  *[ശറഹുൽ മുഹദബ്]** ﻗﺎﻝ ﺍﻟﺸﺎﻓﻌﻲ ﻭﺍﻻﺻﺤﺎﺏ ﺭﺣﻤﻬﻢ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻳﺴﺘﺤﺐ ﻟﻼﻣﺎﻡ ﺇﺫﺍ ﺳﻠﻢ ﺃﻥ ﻳﻘﻮﻡ ﻣﻦ ﻣﺼﻼﻩ ﻋﻘﺐ ﺳﻼﻣﻪ ﺇﺫﺍ ﻟﻢ ﻳﻜﻦ ﺧﻠﻔﻪ ﻧﺴﺎﺀ ﻫﻜﺬﺍ ﻗﺎﻟﻪ ﺍﻟﺸﺎﻓﻌﻲ ﻓﻲ ﺍﻟﻤﺨﺘﺼﺮ ﻭﺍﺗﻔﻖ ﻋﻠﻴﻪ ﺍﻻﺻﺤﺎﺏ ﻭﻋﻠﻠﻪ ﺍﻟﺸﻴﺦ ﺃﺑﻮ ﺣﺎﻣﺪ ﻭﺍﻻﺻﺤﺎﺏ ﺑﻌﻠﺘﻴﻦ ‏( ﺍﺣﺪﺍﻫﻤﺎ ‏) ﻟﺌﻼ ﻳﺸﻚ ﻫﻮ ﺃﻭ ﻣﻦ ﺧﻠﻔﻪ ﻫﻞ ﺳﻠﻢ ﺃﻡ ﻻ ‏( ﻭﺍﻟﺜﺎﻧﻴﺔ ‏) ﻟﺌﻼ ﻳﺪﺧﻞ ﻏﺮﻳﺐ ﻓﻴﻈﻨﻪ ﺑﻌﺪ ﻓﻲ ﺍﻟﺼﻼﺓ ﻓﻴﻘﺘﺪﻯ ﺑﻪ
     شرح المهذب
            ചുരുക്കത്തിൽ ഇന്ന് നമ്മളുടെ  നാടുകളിൽ    ചെയ്യുന്നത് പോലെ ഇമാം സലാം വിട്ടിയാൽ മഅമൂമിങ്ങളിലേക്ക് തിരിഞ്ഞിരുന്നു ദുആ ചെയ്യണമെന്ന് പറയുക മാത്രമാണ് ഇമാമുമാർ ചെയ്തത്. അല്ലാതെ ഇമാം മഅമൂമിങ്ങൾക്ക് വേണ്ടി ദുആ ചെയ്യാൻ പാടില്ല എന്നോ ദുആ ചെയ്യമ്പോൾ അവർ ആമീൻ പറയാൻ പാടില്ല എന്നോ ശറഹുൽ മുഹദബിൽ നിന്നോ മറ്റു ശാഫിഈ മദ്ഹബിലെ ഒറ്റ പണ്ഡിതനും പറഞ്ഞതായി കൊണ്ടുവരാൻ ഒരു ശൈത്താനും സാധ്യമല്ല . ഇവർ ഉണ്ടാക്കിയ പോസ്റ്റിലോ ഉദ്ധരണിയിലോ കൂട്ട് പ്രാർത്ഥന നടത്തരുത്‌  ,മഅമൂമിങ്ങൾ ഇമാമിന്റെ ദുആക്ക് ആമിൻ പറയരുത്  എന്നോ ഭൂതക്കണ്ണാടി വെച്ചുനോക്കിയാൽ പോലും കാണുകയില്ല. പാവം വഹാബികൾ.
              അതോടു കൂടെ സ്ത്രികൾ ഉണ്ടെങ്കിൽ എന്നതിൽ നിന്ന് അവർ അന്യപുരുഷൻ ഉള്ള പള്ളിയിലാണ് എന്നും,ആ വാചകത്തിൽ ഇല്ല .അതെല്ലാം വഹാബി കീശയിൽ നിന്ന് കൂട്ടിയതാണ്.
                     *നബി (സ)യുടെ ആദ്യകാലത്ത് ചില സ്ത്രികൾ പള്ളിയിൽ പോയപ്പോൾ നബി(സ) തങ്ങൾ സ്ത്രികൾ പിരിഞ്ഞു പോയതിന് ശേഷമാണ് നിസ്കാരസ്ഥലത്ത് നിന്ന് മാറിയത് എന്ന ഹദീസാണ് നവവി ഇമാം അതിന്ന് തെളിവാക്കിയത്*

*ഇമാം നവവി ശറഹുൽ മുഹദബിൽ വീണ്ടും പറയുന്നു*
                  ഇമാം മിഹ്റാബിൽ നീങ്ങിയിരിക്കാനും ദിക്റിന്നും ദുആക്കും വേണ്ടി ജനങ്ങളിലേക്ക് മുന്നിടാനും ഉദ്ദേശിച്ചാൽ അവൻ ഉദ്ദേശിച്ച ഏത് രൂപത്തിലും അനുവദനീയമാണ്.
                ഏറ്റവും േശൃഷ്ടത ഇമാം ബഖവി പറഞ്ഞു വലഭാഗത്തെ തൊട്ട് മാറിയിരിക്കണം. ഇമാം ബഗവി പറയുന്നു .അതിൽ രണ്ടു രൂപമുണ്ട്‌ ഒന്ന് മിഹ്റാബിൽ വലഭാഗവും ജനങ്ങളിലേക്ക് ഇടഭാഗവും ആക്കി മിഹ്റാബിന്റെ വലത്തേ ഭാഗത്തിരിക്കുക
              രണ്ടാം രൂപം അതാണ് പ്രബലം .മിഹ്റാബിൽ അവന്റെ ഇടത് ഭാഗവും വലത് ഭാഗം ജനങ്ങളിലേക്കുമാക്കി മിഹ്റാബിന്റെ ഇടത് ഭാഗത്തിരിക്കുക. ഇതാണ് തഹദീബിൽ ബഗവി ഇമാമിന്റെ വാചകം. ഈ രണ്ടാം രൂപം കൊണ്ടു ബഗവി ഇമാം ശറഹുസുന്നയിൽ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്.
              അതിന് ബറാ ഉബനു ഹാസിബ് (റ)ന്റെ ഹദീസ് കൊണ്ട് തെളിവ് പിടിക്കുകയും  ചെയ്തു. അവർ പറഞ്ഞു
          ഞങ്ങൾ നബി(സ) പിന്നിൽ നിസ്കരിച്ചാൽ ഞങ്ങൾ തങ്ങളുടെ വലഭാഗത്തിരിക്കാൻ ഇഷ്ടപ്പെട്ടു .കാരണം നബി (സ) തങ്ങൾ അവിടത്തെ മുഖം കൊണ്ട്    ഞങ്ങളിലേക്ക് മുന്നിടാറുണ്ടയിരുന്നു
        📗 *[ഇമാം മുസ്ലിം റിപ്പോർട്ട്- ശറഹുൽ മുഹദബ്]*‏( ﻓﺮﻉ ‏) ﺇﺫﺍ ﺃﺭﺍﺩ ﺃﻥ ﻳﻨﻔﺘﻞ ﻓﻲ ﺍﻟﻤﺤﺮﺍﺏ ﻭﻳﻘﺒﻞ ﻋﻠﻲ ﺍﻟﻨﺎﺱ ﻟﻠﺬﻛﺮ ﻭﺍﻟﺪﻋﺎﺀ ﻭﻏﻴﺮﻫﻤﺎ ﺟﺎﺯ ﺃﻥ ﻳﻨﻔﺘﻞ ﻛﻴﻒ ﺷﺎﺀ ﻭﺃﻣﺎ ﺍﻻﻓﻀﻞ ﻓﻘﺎﻝ ﺍﻟﺒﻐﻮﻱ ﺍﻻﻓﻀﻞ ﺃﻥ ﻳﻨﻔﺘﻞ ﻋﻦ ﻳﻤﻴﻨﻪ ﻭﻗﺎﻝ ﻓﻲ ﻛﻴﻔﻴﺘﻪ ﻭﺟﻬﺎﻥ ‏( ﺃﺣﺪﻫﻤﺎ ‏) ﻭﺑﻪ ﻗﺎﻝ ﺃﺑﻮ ﺣﻨﻴﻔﺔ ﺭﺣﻤﻪ ﺍﻟﻠﻪ ﺗﻌﺎﻟﻲ ﻳﺪﺧﻞ ﻳﻤﻴﻨﻪ ﻓﻲ ﺍﻟﻤﺤﺮﺍﺏ ﻭﻳﺴﺎﺭﻩ ﺍﻟﻲ ﺍﻟﻨﺎﺱ ﻭﻳﺠﻠﺲ
ﻋﻠﻰ ﻳﻤﻴﻦ ﺍﻟﻤﺤﺮﺍﺏ ‏( ﻭﺍﻟﺜﺎﻧﻲ ‏) ﻭﻫﻮ ﺍﻻﺻﺢ ﻳﺪﺧﻞ ﻳﺴﺎﺭﻩ ﻓﻲ ﺍﻟﻤﺤﺮﺍﺏ ﻭﻳﻤﻴﻨﻪ ﺍﻟﻲ ﺍﻟﻘﻮﻡ ﻭﻳﺠﻠﺲ ﻋﻠﻲ ﻳﺴﺎﺭ ﺍﻟﻤﺤﺮﺍﺏ ﻫﺬﺍ ﻟﻔﻆ ﺍﻟﺒﻐﻮﻱ ﻓﻲ ﺍﻟﺘﻬﺬﻳﺐ ﻭﺟﺰﻡ ﺍﻟﺒﻐﻮﻱ ﻓﻲ ﺷﺮﺡ ﺍﻟﺴﻨﺔ ﺑﻬﺬﺍ ﺍﻟﺜﺎﻧﻲ ﻭﺍﺳﺘﺪﻝ ﻟﻪ ﺑﺤﺪﻳﺚ ﺍﻟﺒﺮﺍﺀ ﺑﻦ ﻋﺎﺯﺏ ﺭﺿﻰ ﺍﻟﻠﻪ ﻋﻨﻬﻤﺎ ﻗﺎﻝ " ﻛﻨﺎ ﺇﺫﺍ ﺻﻠﻴﻨﺎ ﺧﻠﻒ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻲ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃﺣﺒﺒﻨﺎ ﺃﻥ ﻧﻜﻮﻥ ﻋﻦ ﻳﻤﻴﻨﻪ ﻳﻘﺒﻞ ﻋﻠﻴﻨﺎ ﺑﻮﺟﻬﻪ.  شرح المهذب.  77

              പ്രിയപ്പെട്ട മുസ്ലിമിങ്ങൾ ചിന്തിക്കുക .ഇത്രയും വ്യക്തമായി മിഹ്റാബിൽ തന്നെ  ഇമാം വലതു ഭാഗത്ത് തിരിഞ്ഞിരിക്കണമെന്നും അതാണ് നബിയുടെ മാതൃകയെന്നും എന്നിട്ട് ദുആ ചെയ്യണമെന്നും വ്യകതമായി പറഞ്ഞ
ഇമാം നവവി(റ)യുടെ ശറഹുൽ മുഹദബിന്റെ വാജകം കട്ടുമുറിച്ചു മുറിയൻ പോസ്റ്റുണ്ടാക്കി
ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വഹാബി ഗുഢതന്ത്രത്തെ നാം തിരിച്ചറിയുക
              സ്ത്രികൾ ഇരിക്കുന്ന ഭാഗത്തേക്ക്  പോയി ഇമാം ഇരിക്കണമെന്ന് വരെ ഇമാം നവവി പറഞ്ഞു ,എന്നുവരെ ഇവർ തട്ടിവിടാറുണ്ട് .അങ്ങനെ ഒരു വാചകം കിതാബിൽ നിന്ന് കാണിക്കാൻ സാധ്യമല്ല .
                 ഇങ്ങനെ ധാരാളം മുറിയൻ പോസ്റ്റുകൾ ഇവർ ഉണ്ടാക്കിയിട്ടുണ്ട്. കിതാബിന്റ പൂർണ പേജുകൾ പരിശോധിച്ചാൽ ഏതൊരാൾക്കും , മുന്നും പിന്നും വെട്ടിമാറ്റി ജൂതന്മാരെപോലും കടത്തിവെട്ടുന്ന തിരിമറിയാണ് ഇവർ നടത്തുന്നത് എന്ന് മനസ്സിലാവും.
                  ബിരുത ധാരികളായ ചില മുസ്ലിയാകന്മാരും പല മൗലവിമാരുമടക്കം ഇത്തരംപോസ്റ്റുകൾ മാത്രമാണ് വായിച്ചത്. അവർ കിതാബിന്റ പേജുകൾ എല്ലാഭാഗവും നോക്കാൻ തയാറാവണമെന്നാണ് എനിക്ക് പറയാനുള്ളത്.
                     മഅമൂമിങ്ങൾ ആമീൻ പറയുമെങ്കിലും ഉറക്കെ ഇമാം ദുആ ചെയ്യണമെന്ന് ഫത്ഹുൽ മുഈനിൽ പോലും വ്യക്തമായി രേഖപ്പെടുത്തിയുട്ടുണ്ട്.وسن ذكر ودعاء سرا عقبها أي الصلاة أي يسن الإسرار بهما لمنفرد ومأموم وإمام لم يرد تعليمالحاضرين ولا تأمينهم لدعائه بسماعه وورد فيهما أحاديث كثيرة ذكرت جملة منها في كتابي إرشاد العباد1 فاطلبه فإنه مهم.وروى الترمذي ]رقم: 3499[ عن أبي أمامة قال: قيل لرسول الله ص: أي الدعاء أسمع؟ أي أقرب إلىالإجابة؟ قال: جوف الليل ودبر الصلوات المكتوبات.وروى الشيخان ]البخاري رقم: 2992, ومسلم رقم.        فتح المعين

                ـ
 🌴🌴🌴🌴🌴🌴🌴

_*ദുആ വസിയ്യത്തൊടെ സംശയാനിവാരണം*_ *ഇസ്ലാമിക് റൂമിനു വേണ്ടി അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*
*+91 81294 69100*

 🔹🔹🔹🔹🔹🔹🔹
*ഇത്  സംശയാനിവാരണം എന്ന ഇസ്ലാമിക് വാട്സാപ്പ് ഗ്രൂപ്പാണ്    അഹ്ലുസുന്നത്ത് വല്‍ ജമാഅത്തിന്റെ ആശയ ആദർശങ്ങളെ കുറിച്ച് പഠിപ്പിച്ച് കൊടുക്കുന്ന കേരളത്തിലെ  സമാനതകളില്ലാത്ത  വാട്സാപ്പ്  ഗ്രൂപ്പാണ്*

*ഈ ഗ്രൂപ്പുകളില്‍ നിങ്ങള്‍കും അംഗമാവാന്‍ ആഗ്രഹിക്കുന്നുവോ എങ്കില്‍ താഴെയുള്ള വാട്ട്സപ്പ് നമ്പറുകളില്‍ ബന്ധപ്പെടുക*👇🏻

00919895695565🔹🔸
00971563152848🔹🔸
00966562185368🔹🔸
00918129469100🔸🔹
🌴🌴🌴🌴🌴🌴🌴
*ഈ  സംരംഭം  സോഷ്യല്‍  മീഡിയയിൽ  നിർവ്വഹിച്ചു  വരുന്ന  സേവനം  ഇഷ്ടപ്പെട്ടവർ  താഴെ  കാണുന്ന  ഫേസ്ബുക്ക്  ലിങ്കില്‍  ലൈക്ക് ചെയ്യുക*👇 👇👇👇👇👇👇https://m.facebook.com/Ahlussunnah-Samshayanivaranam-room-227211094293475/_*നമ്മുടെ ക്ലാസ് റൂമില്‍ നിന്നും ലഭിക്കുന്ന ഇത്തരം ട്ടെക്സ്റ്റുകള്‍ നിങ്ങളുടെ ഫോണില്‍  സൂക്ഷിച്ച് വെക്കുക സൂക്ഷിക്കേണ്ട വിധം അറിയാത്തവർ ഉണ്ടങ്കിൽ അഡ്മിൻ മാരുമായി ബന്ധപ്പെടുക*_

SHARE MAX👬*

ഗീബത്ത് പരദൂശണം

  ഗീബത്ത് പരദൂശണം .................. നബി  صلى الله عليه وسلم  പറയുന്നു. ഗീബത്ത് (പരദൂശണം) ( മറ്റുള്ളവരുടെ കുറ്റം പറയൽ) വ്യഭിചാരത്തേക്കാൾ ശക്...