Skip to main content

Posts

Showing posts with the label നൂരിഷാ ത്വരീഖത്ത്: വാദവും

നൂരിഷാ ത്വരീഖത്ത്: വാദവും

നൂരിഷാ ത്വരീഖത്ത്: വാദവും വസ്തുതയും● അലവി സഖാഫി കൊളത്തൂർ ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot.in/?m=0 കേരളത്തിൽ ഇന്ന് കൂൺപോലെ മുളച്ചുപൊന്തുന്ന വ്യാജ ത്വരീഖത്തുകൾക്ക് മതപരമായ യാതൊരടിസ്ഥാനവുമില്ല. നിബന്ധനകൾ മേളിക്കാതിരിക്കുക മാത്രമല്ല, പല ത്വരീഖത്തുകളുടെയും ശൈഖുമാർക്ക് പോലും നിബന്ധനകളെ കുറിച്ച് നേരിയ അവബോധമില്ലെന്നാണ് അന്വേഷിക്കുമ്പോൾ മനസ്സിലാവുന്നത്. എന്തുകൊണ്ട് നൂരിഷ മാറ്റിനിർത്തപ്പെടുന്നു? കേരളത്തിൽ ഉടലെടുത്ത എല്ലാ വ്യാജ ത്വരീഖത്തുകളെക്കുറിച്ചും ആധികാരിക പണ്ഡിതസഭയായ സമസ്ത പഠിച്ചു തീരുമാനമെടുക്കുകയും സാധാരണ ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ പണ്ഡിതസഭയുടെ നിർദേശ പ്രകാരം കേരളീയ മുസ്‌ലിം ജനത അകറ്റിനിർത്തിയ ഒന്നാണ് നൂരിഷാ ത്വരീഖത്ത്. മുരീദുമാർ ‘നൂറുൽ മശാഇഖ് അസ്സയ്യിദ് അഹ്മദ് മുഹ്‌യിദ്ദീൻ’ എന്ന് വിശേഷിപ്പിക്കുന്ന ഹൈദരാബാദുകാരനായ അഹ്മദ് മുഹ്‌യിദ്ദീൻ നൂരിഷാഹ് ആണ് ഈ ത്വരീഖത്തിന്റെ ശൈഖ്. ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി(റ)ന്റെ 22-ാം പൗത്രനാണ് ഇദ്ദേഹമെന്ന് അവർ പ്രസിദ്ധപ്പെടുത്തിയിരുന്നു. ആദ്യ...