Sunday, February 25, 2018

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്*

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക)
പിന്നെ വളൂഹ് ചെയ്യുക.
അത്കഴിഞ്ഞാൽ
വിരിപ്പിൽ വന്നിരുന്ന്
പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി
*സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)*
*സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)*
*സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)*
എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക.

ശേഷം
*ആയത്തുൽ കുർസി*
പാരായണം ചെയ്യുക

 *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ.* [البقرة 255]

ശേഷം
സൂറത്തുൽ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകളായ *ആമന റസൂൽ* പാരായണം ചെയ്യുക.

*آمَنَ الرَّسُولُ بِمَا أُنْزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِنْ رُسُلِهِ ۚ وَقَالُوا سَمِعْنَا وَأَطَعْنَا ۖ غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ. لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لَا تُؤَاخِذْنَا إِنْ نَسِينَا أَوْ أَخْطَأْنَا رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِنْ قَبْلِنَا رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنْتَ مَوْلَانَا فَانْصُرْنَا عَلَى الْقَوْمِ الْكَافِرِينَ.*
[البقرة 285 - 286]

ശേഷം താഴെയുളള പ്രാർത്ഥനകൾ ബ്രാക്കറ്റിൽ കൊടൂത്ത എണ്ണമനുസരിച്ച് ചെല്ലുക.

*بِاسْمِكَ رَبِّـي وَضَعْـتُ جَنْـبي ، وَبِكَ أَرْفَعُـه، فَإِن أَمْسَـكْتَ نَفْسـي فارْحَـمْها ، وَإِنْ أَرْسَلْتَـها فاحْفَظْـها بِمـا تَحْفَـظُ بِه عِبـادَكَ الصّـالِحـين.*
(ഒരു പ്രാവശ്യം)

*بِاسْـمِكَ اللّهُـمَّ أَمـوتُ وَأَحْـيا.*
(ഒരു പ്രാവശ്യം)

*اللّهُـمَّ قِنـي عَذابَـكَ يَـوْمَ تَبْـعَثُ عِبـادَك.*
(മൂന്ന് പ്രാവശ്യം)

*اللّهُـمَّ إِنَّـكَ خَلَـقْتَ نَفْسـي وَأَنْـتَ تَوَفّـاهـا لَكَ ممَـاتـها وَمَحْـياها ، إِنْ أَحْيَيْـتَها فاحْفَظْـها ، وَإِنْ أَمَتَّـها فَاغْفِـرْ لَـها . اللّهُـمَّ إِنَّـي أَسْـأَلُـكَ العـافِـيَة. -*
(ഒരു പ്രാവശ്യം)

*الـحَمْدُ للهِ الَّذي أَطْـعَمَنا وَسَقـانا، وَكَفـانا، وَآوانا، فَكَـمْ مِمَّـنْ لا كـافِيَ لَـهُ وَلا مُـؤْوي.*
(ഒരു പ്രാവശം)

*اللّهُـمَّ عالِـمَ الغَـيبِ وَالشّـهادةِ فاطِـرَ السّماواتِ وَالأرْضِ رَبَّ كُـلِّ شَـيءٍ وَمَليـكَه، أَشْهـدُ أَنْ لا إِلـهَ إِلاّ أَنْت، أَعـوذُ بِكَ مِن شَـرِّ نَفْسـي، وَمِن شَـرِّ الشَّيْـطانِ وَشِـرْكِه، وَأَنْ أَقْتَـرِفَ عَلـى نَفْسـي سوءاً أَوْ أَجُـرَّهُ إِلـى مُسْـلِم .*
(ഒരു പ്രാവശ്യം)

*سُبْحَانَ اللَّهِ.*
(33 പ്രാവശ്യം)

*الْحَمْدُ لِلَّهِ.*
(33 പ്രാവശ്യം)

*اللَّهُ أَكْبَرُ.*
(34 പ്രാവശ്യം)

അവസാനം വലത് ഭാഗം ചെരിഞ്ഞ് കിടന്ന് ഉളളം കൈയ്യിൽ കവിൾ വെച്ച് താഴെയുളള പ്രാർത്ഥന ഒരു പ്രാവശ്യം ചെല്ലി ഉറക്കത്തിലേക്ക് പോവുക
*اللّهُـمَّ أَسْـلَمْتُ نَفْـسي إِلَـيْكَ، وَفَوَّضْـتُ أَمْـري إِلَـيْكَ، وَوَجَّـهْتُ وَجْـهي إِلَـيْكَ، وَأَلْـجَـاْتُ ظَهـري إِلَـيْكَ، رَغْبَـةً وَرَهْـبَةً إِلَـيْكَ، لا مَلْجَـأَ وَلا مَنْـجـا مِنْـكَ إِلاّ إِلَـيْكَ، آمَنْـتُ بِكِتـابِكَ الّـذي أَنْزَلْـتَ وَبِنَبِـيِّـكَ الّـذي أَرْسَلْـت.*

ഇത് സഹീഹായ ഹദീസിൽ വന്ന പ്രാർത്ഥനകളാണ്.
ഇങ്ങനെയാവണം ഒരു മുസ്ലിം കിടന്നുറങ്ങാൻ പോവേണ്ടത്.

ഇതൊക്ക ജീവിതത്തിലുളളവനാണ് യഥാർത്ഥ പ്രവാചക സ്നേഹി...

എന്നാൽ പ്രവാചക സ്നേഹം നമ്മൾ വായയിൽ പറയുമ്പോൾ പലരുടെയും ജീവിതത്തിൽ പ്രവാചക സ്നേഹം അന്യമാണ്...

മുസ്ലിം സമുദായത്തിലെ പുതു തലമുറയിലെ പലരും ഉറങ്ങാൻ  പോകാറ് ഗാനം ആസ്വദിച്ചും സിനിമയും മറ്റ് ഹറാമായ രംഗങ്ങളൊക്കെ കണ്ട് കൊണ്ടാണ്...
ഉറക്കത്തെ ഖുർആൻ വിശേഷിച്ചത് ചെറിയ മരണമെന്നാണ്.
നമ്മൾ ഉറങ്ങുമ്പോൾ നമ്മുടെ ആത്മാവിനെ അല്ലാഹു കൊണ്ട് പോവുകയാണ്.
അവൻ ഉദ്ദേശിക്കുന്നവർക്ക് അത് അവൻ തിരിച്ച് കൊടുക്കുന്നു. ചിലരുടെ ആത്മാവിനെ അവൻ പിടിച്ച് വെക്കുന്നു...
പല ഉറക്ക മരണവും നാം കണ്ടവരും കേട്ടവരുമാണ്...
എന്നിട്ടും നമ്മൾ ഉറക്കത്തിനൊരുങ്ങന്നത് പ്രവാചകൻ പഠിപ്പിച്ചതിന് വിരുദ്ധമായി ഹറാമുകൾ കേട്ടും കണ്ടും ആസ്വദിച്ചുമാണ്...
ഈ ഹറാമുകൾ കണ്ടും കേട്ടും ആസ്വദിച്ചും കിടന്നുറങ്ങുന്ന ഉറക്കത്തിലാണ് നമ്മൾ മരിച്ച് പോകുന്നതെങ്കിൽ നാളെ പരലോകത്ത് ഉയർത്തെഴുന്നേൽപ്പിൻെറ സമയത്തും നമ്മളുണ്ടാവുക നമ്മൾ എങ്ങനെയാണോ ഉറങ്ങാൻ കിടന്നത് അതേ രൂപത്തിലായിരിക്കും...
അല്ലാഹു കാത്ത് രക്ഷിക്കട്ടെ....

താഴെ ഉറക്കത്തിൽ നിന്ന് ഉണരുമ്പോഴുളള പ്രാർത്ഥനയും അർത്ഥവും ചേർക്കുന്നുണ്ട്.
എന്താണ് ആ പ്രാർത്ഥനയിൽ നമ്മൾ പറയുന്നതെന്ന് അതിൻെറ അർത്ഥം നോക്കിയാൽ മനസ്സിലാകും...

*الْحَمْدُ للهِ الَّذِي أَحْيَانَا بَعْدَ مَا أَمَاتَنَا، وَإِلَيْهِ النُّشُورُ*
_അർത്ഥം:_ *നമ്മെ മരിപ്പിച്ചതിനു ശേഷം ജീവിപ്പിച്ച അല്ലാഹുവിനാണ്‌ എല്ലാ സ്തുതിയും. അവനിലേക്കാണ്  നമ്മുടെ (പരലോക രക്ഷാശിക്ഷക്കുള്ള ) ഉയിർത്തെഴുന്നേൽപ്പ്*

വായിച്ച് കഴിഞ്ഞാൽ മറ്റുളളവരിലേക്ക് എത്തിക്കുക...

അല്ലാഹു ഇത് സ്വീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ...

1 comment:

  1. ഇതിൽ ഒന്ന് പോലും മഹാന്മാരുടെ ഹഖ് ജാഹ് ബർകത്ത് കൊണ്ട് ഉള്ളത് കാണുന്നില്ലല്ലോ. മരിച്ചവരോടുള്ള തേട്ടവും കാണുന്നില്ല. ഇത് പുത്തൻ വാദികളുടെത് പോലെ തന്നെ ആയല്ലോ

    ReplyDelete

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....