Showing posts with label ചേലാകർമ്മം. Show all posts
Showing posts with label ചേലാകർമ്മം. Show all posts

Saturday, March 10, 2018

ചേലാകർമ്മം

*🌿 ചേലാകർമ്മം 🌿*

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
🔽
             
     👨‍👩‍👧‍👦 _മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇസ്‌ലാമിന് കൃത്യവും സന്തുലിതവുമായ വീക്ഷണമുണ്ട്. അത്തരത്തില്‍ *ദീന്‍ നിര്‍ണയിച്ചു തന്നതാണ് ചേലാകര്‍മ്മം...*_

   🧑🏻 _പുരുഷ ലിംഗാഗ്രത്തെ ചര്‍മ്മവും, സ്ത്രീയുടെ യോനിക്കു മേല്‍ഭാഗത്തുള്ള തൊലിയും മുറിച്ചുകൊണ്ടാണ് കൃത്യം നിര്‍വഹിക്കേണ്ടത്..._ 👩🏻

         ✂ _ചേലാകര്‍മ്മം *പ്രവാചകന്‍ ഇബ്‌റാഹീം നബി (അ) യുടെയും മുഹമ്മദ് നബി (സ) യുടെയും ചര്യയായിരുന്നു* എന്നതാണ് എടുത്തുപറയേണ്ട സംഗതി._

     🖐🏻 *മുഹമ്മദ് നബി (സ) പറഞ്ഞു  :* _പ്രകൃതിപരമായ കാര്യങ്ങള്‍ അഞ്ചെണ്ണമാണ്._

*1* ചേലാകര്‍മം
*2* ഗുഹ്യ രോമങ്ങള്‍ വെട്ടല്‍
*3* നഖം വെട്ടല്‍
*4* കക്ഷത്തിലെ രോമം വടിക്കല്‍
*5* മീശ വെട്ടല്‍

   📚  _ഇതു പരിഗണിച്ചു കൊണ്ട് *ഇമാം അബൂ ഹനീഫ(റ), ഇമാം മാലിക്(റ)* തുടങ്ങിയവരൊക്കെത്തന്നെ ഇതിനെ സ്ഥിരപ്പെട്ട *സുന്നത്തായിട്ടാണ്* കണ്ടിട്ടുള്ളത്. എന്നാല്‍ *ഇമാം ശാഫിയും (റ) ഇമാം അഹ്മദ്ബ്‌നു ഹന്‍ബലും (റ)* ചേലാകര്‍മം *നിര്‍ബന്ധചര്യയാണ്* എന്ന് അഭിപ്രായപ്പെടുന്നവരാണ്. _
   👩🏻  ഭൂരിപക്ഷം സ്ത്രീക്ക് സുന്നത്താണെന്ന അഭിപ്രായമാണ്.
            *(തുഹ്ഫ)*

  🕺🏻 _പ്രായപൂര്‍ത്തിയും വിവേകവുമായ ശേഷമാണ് ഇത് നിര്‍ബന്ധമാവുന്നതെങ്കിലും *പ്രസവിച്ചതിന്റെ ഏഴാം നാള്‍ തന്നെ നിർവ്വഹിക്കല്‍ സുന്നത്താണ്.* പ്രസവിച്ച ദിവസം കൂടാതെയുള്ള ഏഴാം ദിവസമാണ് കണക്കാക്കേണ്ടത്. എന്നാല്‍ *പേരിടല്‍ , അഖീഖ അറവ്, മുടികളയല്‍* എന്നിവ നിര്‍വഹിക്കേണ്ടത് പ്രസവ ദിവസമുള്‍പ്പെടെയുള്ള ഏഴാം ദിവസമാണ്._
                    *( തുഹ്ഫ )*
    🚫 _ഏഴ് ദിവസം ആകുന്നതിനു മുമ്പ് ചേലാകര്‍മ്മം *കറാഹത്താണ്.*_

    🔐 _ഏഴിന് നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാല്‍പതാം ദിവസവും പിന്നെ ഏഴാം വയസ്സിലുമാണ് ചേലാകര്‍മം ചെയ്യേണ്ടത്_   
         *( തുഹ്ഫ 9 / 200 )*

      📚 _ചേലാകര്‍മ്മം ഇബ്‌റാഹീമി സരണിയില്‍ പെട്ടതാണെന്ന് പണ്ഡിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. *ഇബ്‌റാഹിം നബി (അ)* യെ തന്റെ *എണ്‍പതാം വയസ്സില്‍* ചേലാകര്‍മ്മം ചെയ്യപ്പെട്ടിട്ടുണ്ട്_
         *ഇമാം ബുഖാരി (6 / 388)*
_നൂറ്റി ഇരുപതാം വയസ്സിലാണെന്നും അഭിപ്രായമുണ്ട്_
   📚  _പുരുഷന്മാരുടെയാണെങ്കിൽ പരസ്യമാക്കലും അതിനുവേണ്ടി സദ്യ ഒരുക്കലും *സുന്നത്തുണ്ട്.* സ്ത്രീകളുടെത് പുരുഷന്മാരെതൊട്ട് *രഹസ്യമാക്കുകയാണ് വേണ്ടത്.* സ്ത്രീകളെ അറിയിക്കുന്നതിന് വിരോധമില്ല_
              *( ശര്‍വാനി )*

    📚 _ഒരാള്‍ക്ക് ഉപയോഗ പ്രദമായ രണ്ട് ലിംഗമുണ്ടായാല്‍ അതു രണ്ടും ചേലാകര്‍മ്മം ചെയ്യണം. എന്നാല്‍ ഒന്ന് ഉപയോഗപ്രദവും മറ്റേത് പ്രയോജന രഹിതവുമായി മാറിയാല്‍ ആദ്യത്തേത് മാത്രം ചെയ്താല്‍ മതി_
                      *(തുഹ്ഫ)*

*🌿 ചേലാകര്‍മ്മത്തിന്റെ ശാസ്ത്രീയ ഗുണങ്ങള്‍ ഇൻ ശാ അള്ളാഹ് ...*
‬: *🌿 ചേലാകർമ്മം 🌿*
*🔬ശാസ്ത്രീയ ഗുണങ്ങള്‍🔬*

         💇🏻‍♂ _വ്യക്തി ശുചിത്വത്തിനും ആരോഗ്യത്തിനും ഇസ്‌ലാം അതിയായ പ്രാധാന്യം നല്‍കുന്നതായി കാണാം. അതിൽ ആഗോളതലത്തില്‍ സാര്‍വത്രികമായി ചെയ്തു പോരുന്ന ഒരു സമ്പ്രദായമാണ് *ചേലാകര്‍മ്മം.*_

🧐 _ചേലാകര്‍മ്മം ചെയ്തവരും ചെയ്യാത്തവരുമായ ലക്ഷക്കണക്കായ കുട്ടികളില്‍ നടത്തിയ *പഠനത്തില്‍* പറയുന്നത്..._

1⃣ _ചേലാകര്‍മ്മം ചെയ്തവരെ അപേക്ഷിച്ച് ചെയ്യാത്തവർക്ക് മൂത്രസംബന്ധിയായ രോഗങ്ങള്‍ കൂടുതൽ കാണപ്പെടുന്നു..._

2⃣ _ചേലാകര്‍മ്മം വൈകും തോറും യൂറിനറി ഇന്‍ഫക്ഷന്‍സ് കൂടി വരുന്നു..._

3⃣ _ലിംഗാഗ്ര ചര്‍മം വീര്‍ത്ത് അതിനു ചുരുങ്ങാന്‍ കഴിയാതെ ആവുന്നു..._

4⃣ _ബാക്റ്റീരിയകള്‍ക്ക് വളരാനുള്ള സാഹചര്യം കൂടുന്നു..._

5⃣ _അണുബാധയ്ക്കുള്ള സാധ്യത വര്‍ധിക്കുന്നു..._

6⃣ _തൊലിയുടെയും ലിംഗ മുകുളത്തിന്റെ ചുവട്ടിലും അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ തൊലിയുടെ സാന്നിധ്യത്താല്‍ പുറത്തു പോകാതാകുന്നു. ഇതു കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് വഴിയൊരുക്കുന്നു..._

7⃣ _സെക്സ് പരമായി സുഖം കുറയുന്നു. അണുക്കൾ ഉള്ളിൽ കടക്കാൻ സാധ്യത കൂടുന്നു..._

8⃣ _ചിലര്‍ക്ക് ഫിമോസിസ് (ലിംഗാഗ്രത്തില്‍ നിന്നും തൊലി പിന്നിലേക്ക് മാറ്റാനാകാത്ത അവസ്ഥ)  ചേലാകര്‍മ്മം അനിവാര്യമാക്കാറുണ്ട്. ചേലാകര്‍മ്മം വളരെ ചെറുപ്പത്തിലേ ചെയ്യുന്നത് അത്തരം രോഗ സാധ്യതകള്‍ ഇല്ലാതാക്കും..._

9⃣ _ചേലാകര്‍മ്മം വൈകും തോറും *യൂറിനറി ഇന്‍ഫക്ഷന്‍സ് കൂടി വരുന്നതായും ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ലിംഗാഗ്ര ചര്‍മം വീര്‍ത്ത്* അതിനു ചുരുങ്ങാന്‍ കഴിയാതിരിക്കുമ്പോഴാണ് സാധാരണയായി ഇന്‍ഫക്ഷന്‍ ബാധിക്കുക..._

🔟 _*എച് . ഐ . വി എയ്ഡ്സ് ,* പുരുഷ ലിംഗത്തിലെയും സ്ത്രീകളിലെ ഗര്‍ഭാശയ ഗളത്തിലെയും *കാന്‍സര്‍, ഹെര്‍പിസ്, ഹൂമന്‍ പാപ്പിലോമ്മ വൈറസ്* എന്നീ രോഗങ്ങള്‍ക്കെതിരെയെല്ലാം ചേലാകര്‍മ്മം പ്രതിരോധമാണ്..._

1⃣1⃣  _ചേലാകര്‍മ്മം ചെയ്യാത്ത ഒരാണിന് ജീവിതകാലത്ത് *HIV രോഗം 12 ശതമാനവും HPV രോഗം 29 ശതമാനവും ഹെര്‍പിസ് 20* ശതമാനവും വരെ കൂടുതല്‍ ഉണ്ടാവാം..._

       🚿 _ലിംഗം കഴുകി വൃത്തിയായി സൂക്ഷിക്കുന്നത് രോഗ സംക്രമണം തടയാന്‍ ഒരു പരിധി വരെ സഹായിക്കും. എന്നാല്‍ കൊച്ചു കുട്ടികളുടെ കാര്യത്തില്‍ ഇത് വേണ്ടത്ര *പ്രായോഗികമല്ല.* അതിനാല്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായത് *ചേലാകര്‍മം തന്നെ.* ലിംഗാഗ്രം ചേദിക്കാത്ത കുട്ടികളില്‍ കണ്ടുവരുന്ന *യുറിനറി ഇന്‍ഫെക്ഷന്റെ* കാരണമെന്തെന്ന് ഇന്നും കൃത്യമായി കണ്ടു പിടിക്കപ്പെട്ടിട്ടില്ല. ഇസ്‌ലാമിന്റെ ചേലാകര്‍മം എന്തായിരുന്നാലും അത്തരത്തിലുള്ള രോഗ സാധ്യതയെ കുട്ടികളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നുവെന്ന കാര്യത്തില്‍ സംശയമില്ല..._

🌏 _മറ്റൊന്ന് നാം മനസ്സിലാക്കേണ്ട പ്രധാന സംഗതി ചേലാകര്‍മ്മം മുസ്‌ലിംകള്‍ക്കിടയില്‍ മാത്രം അനുവര്‍ത്തിക്കുന്ന ഒന്നല്ലയെന്നതാണ്. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുള്ള ഭിന്ന മതക്കാരും മതനിരീശ്വര വാദികളും ചേലാകര്‍മം നടത്തുന്നുണ്ട്._
🇳🇿 _*ഉദാഹരണത്തിന്* അമേരിക്കയില്‍ വര്‍ഷം തോറും ഒരു മില്യണിലധികം ആണ്‍കുട്ടികള്‍ ചേലാ കര്‍മ്മത്തിന് വിധേയരാകുന്നുണ്ട്..._

തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى

 തിന്മ കാണുമ്പോൾ കോപിക്കണം باب الغضب إِذَا انتهكت حرمات الشّرع والانتصار لدين الله تعالى الحمدلله اللهم صل على محمد وعلى اله وصحبه وسلم أما ...