Showing posts with label തവസ്സുൽസ്വഹാബികളു നിലപാട്. Show all posts
Showing posts with label തവസ്സുൽസ്വഹാബികളു നിലപാട്. Show all posts

Saturday, February 10, 2018

തവസ്സുൽസ്വഹാബികളു നിലപാട്


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0





തവസ്സുൽസ്വഹാബികളു നിലപാട്

നബി (സ്വ) യില്‍ നിന്ന് മതം പഠിച്ച സ്വഹാബത്തും തവസ്സുലില്‍ ഭീകരത കണ്ടിരുന്നില്ല. മറിച്ച് അവരുടെ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നു തവസ്സുല്‍. ക്ഷാമം നേരിടുമ്പോള്‍ സച്ചരിതരെ മാധ്യമമാക്കി അല്ലാഹുവിനോട് പ്രാര്‍ഥിക്കുക അവരുടെ ശൈലിയായിരുന്നു. അനസ് (റ) പറയുന്നു.
ജനങ്ങള്‍ക്ക് ക്ഷാമം നേരിട്ടപ്പോള്‍ ഉമര്‍(റ) അബ്ബാസ്(റ) നെ കൊണ്ട് തവസ്സുല്‍ ചെയ്തു. ഇങ്ങനെ പ്രാര്‍ഥിക്കയുണ്ടായി. ‘നാഥാ, ഞങ്ങള്‍ ഞങ്ങളുടെ പ്രവാചകനെ ഇടയാള നാക്കി നിന്നോട് പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അങ്ങനെ നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നിതാ ഞങ്ങള്‍ നിന്റെ നബിയുടെ പിതൃവ്യനെ കൊണ്ട് തവസ്സുല്‍ ചെയ്ത് നിന്നോട് പ്രാര്‍ഥിക്കുന്നു. നീ ഞങ്ങള്‍ക്ക് മഴ വര്‍ഷിപ്പിച്ച് തരണേ. ഈ പ്രാര്‍ഥന കാരണം അവര്‍ക്ക് മഴ വര്‍ഷിക്കപ്പെട്ടിരുന്നു. (ബുഖാരി 1/137)
അന്ധത പോലുള്ള ഗുരുതരമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ പോലും നബിയെ കൊണ്ട് സ്വഹാബികള്‍ തവസ്സുല്‍ ചെയ്യാറുണ്ടായിരുന്നു. ഒരുദാഹരണം കാണുക. ഉസ്മാനു ബ്നു ഹുനൈഫ് ഉദ്ധരിക്കുന്നു.:
അന്ധനായ ഒരു മനുഷ്യന്‍ നബി (സ്വ) യുടെ അടുക്കല്‍ വന്ന് ഇപ്രകാരം പറയുകയുണ്ടായി. എന്റെ അനാരോഗ്യം (അന്ധത) പരിഹരിച്ച് കിട്ടാന്‍ നിങ്ങള്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കണം നബി (സ്വ) പറഞ്ഞു. ഒന്നുകില്‍ ഞാന്‍ പ്രാര്‍ഥിക്കാം, അല്ലെങ്കില്‍ നിനക്ക് ക്ഷമിക്കാം. നിന്റെ അഗ്രഹം  പോലെ, എന്നാല്‍ ക്ഷമിക്കുന്നതാണ് നിനക്ക് ഉത്തമം. വീണ്ടും അങ്ങ് പ്രാര്‍ഥിക്കുക എന്നപേക്ഷിച്ചപ്പോള്‍ നബി (സ്വ) അദ്ദേഹത്തോട് നന്നായി വുളു ചെയ്ത് ഇങ്ങനെ ദുആ ചെയ്യാന്‍ കല്‍പിച്ചു.
അല്ലാഹുവേ കാരുണ്യത്തിന്റെ പ്രവാചകനായ നിന്റെ പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യെ മുന്‍ നിര്‍ത്തി ഞാന്‍ നിന്നോട് ചോദിക്കുന്നു. മുഹമ്മദ് (നബിയേ) എന്റെ ഈ ഉദേശ്യം സാധിച്ച് കിട്ടുന്നതില്‍ അങ്ങയെ ഇടയനാക്കി ഞാനിതാ എന്റെ നാഥനിലേക്ക് മുന്നിടുന്നു. എന്റെ കാര്യത്തില്‍ മുഹമ്മദ് (സ്വ) യുടെ പ്രാര്‍ഥന നീ സ്വീകരിക്കേണമേ… (തുര്‍മുദി 5-229) അബു ഇസ്ഹാഖ് (റ) പറയുന്നു. ഈ ഹദീസ് പ്രബലം തന്നെ. മുസ്നദ് അഹ്മദ് 4/131, ജാമിഉസ്സ്വഗീര്‍ 1/51, ജാമിഉല്‍കബീര്‍ 1/378, ഇബ്നുമാജു 99, ഹാകിം 1/131, ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്.
വഫാതിന് ശേഷം
നബി (സ്വ) യെ നേരിട്ട് വിളിച്ചും തവസ്സുല്‍ ചെയ്തുമുള്ള ഈ പ്രാര്‍ഥന അവിടുത്തെ വഫാതിന് ശേഷവും ഉപയോഗിച്ചിരുന്നു. ഹദീസിന്റെ നിവേദകനായ ഉസ്മാനുബ്നു ഹുനൈഫ് (റ) തന്നെ ഉസ്മാന്‍ (റ) കാലത്ത് ഒരാള്‍ തന്റെ ആവശ്യം ഉസ്മാന്‍ (റ) നെ അറിയിച്ചപ്പോള്‍ ഈ ദുആ പഠിപ്പിച്ച് കൊടുക്കുകയുണ്ടായി. ആ ദുആ നിര്‍വ്വഹിച്ച ഉടനെ അയാളുടെ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു. ത്വബാറാനി തന്റെ മജ്മുഉ സ്സ്വാഗീറില്‍ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. സ്വാഹീഹാണെന്ന് വിധിക്കുകയും ചെയ്തിട്ടുണ്ട്   പേ. 103. വല്ല ആവശ്യങ്ങളുമുണ്ടായാല്‍ ഇപ്രകാരം ഈ ദുആ നിര്‍വ്വഹിക്കണമെന്ന് നബി (സ്വ) കല്പ്പിച്ചിട്ടുമുണ്ട്. അബൂബകറിബ്നു അബീ ഖുസൈമ തന്റെ താരീഖില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. നിവേദക പരമ്പരയും സ്വഹീഹ് തന്നെയാണ്. ദുആഉല്‍ ഹാജ എന്ന പേരില്‍ ഈ ദുആ അറിയപ്പെടാനും കാരണം മറ്റൊന്നുമായാരിക്കില്ല.

ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ.

 ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ. ജമാഅത്തിന് സകാത്തിൻ്റെ ധനം അവകാശികൾക്ക് നൽകുന്നതിന് പകരം ഓട്ടോറിക്ഷ പോലുള്ള ...