Showing posts with label കൂട്ടപ്രാര്‍ഥന ചോദ്യം:  നബി(സ) കൂട്ടപ്രാര്‍ഥന നടത്തിയതിന്. Show all posts
Showing posts with label കൂട്ടപ്രാര്‍ഥന ചോദ്യം:  നബി(സ) കൂട്ടപ്രാര്‍ഥന നടത്തിയതിന്. Show all posts

Sunday, June 24, 2018

കൂട്ടപ്രാര്‍ഥന ചോദ്യം: നബി(സ) ജമാഅത്ത് നിസ്കാരത്തിനുശേഷം കൂട്ടപ്രാര്‍ഥന നടത്തിയതിന്




Tuesday, 12 August 2014അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0

📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎

കൂട്ടപ്രാര്‍ഥന
ചോദ്യം:  നബി(സ) ജമാഅത്ത് നിസ്കാരത്തിനുശേഷം കൂട്ടപ്രാര്‍ഥന നടത്തിയതിന് വല്ല പ്രബലമായ ഹദീസും തെളിവുണ്ടോ?ഹദീസും തെളിവുണ്ടോ?ഉത്തരം: അഹ്ലുല്‍ ഹദീസുകാരനായ മുബാറക് ഫൂരി എഴുതുന്നു: “ഫര്‍ള് നിസ്കാരാനന്തരം ഇരുകരങ്ങളുമുയര്‍ത്തി ഇമാമ് പ്രാര്‍ഥിക്കുകയും പിന്നിലുള്ള മഅ്മൂമുകള്‍ കരങ്ങളുയര്‍ത്തിക്കൊണ്ട് ആമീന്‍ പറയുകയും ചെയ്യുന്നത് സംബന്ധിച്ച് ഈ കാലഘട്ടത്തിലെ ഹദീസ് പണ്ഢിതന്മാര്‍ അഭിപ്രായ വ്യത്യാസത്തിലായിട്ടുണ്ട്. അത് അനുവദിച്ചുകൂടെന്നാണ് ചിലര്‍ പറയുന്നത്. സ്വഹീഹായ പരമ്പരയിലൂടെ നബി(സ്വ)യില്‍ നിന്ന് അത് സ്ഥിരപ്പെട്ടിട്ടില്ലെന്നും അതുകൊണ്ടുതന്നെ അത് ബിദ്അത്താണെന്നുമാണ് അവരുടെ ധാരണ. എന്നാല്‍ അത് അനുവദനീയമാണെന്ന് പറയുന്നവര്‍ അഞ്ച് ഹദീസുകള്‍ രേഖയായി അവതരിപ്പിച്ചിരിക്കുന്നു. പ്രസ്തുത അഞ്ച് ഹദീസുകളില്‍ നാലാമത്തേത് അസ്വദുല്‍ ആമുരി(റ) തന്റെ പിതാവില്‍ നിന്ന് ഉദ്ധരിക്കുന്ന ഹദീസാണ്. അവര്‍ പറഞ്ഞു. ഞാന്‍ നബി(സ്വ)യോടൊന്നിച്ച് ഒരു ദിവസം സ്വുബ്ഹി നിസ്കരിച്ചു. സലാം വീട്ടിയ ശേഷം നബി(സ്വ) തിരിഞ്ഞിരുന്ന് ഇരുകരങ്ങളുമുയര്‍ത്തി പ്രാര്‍ഥന നടത്തി. ഈ ഹദീസ് ഹാഫിള് ഇബ്നുഅബീശൈബ(റ) തന്റെ മുസ്വന്നഫില്‍ നിവേദനം ചെയ്തതായി നിവേദക പരമ്പര പറയാതെ ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (മുസ്വന്നഫ് ലഭിക്കാത്തതുകൊണ്ട്) പ്രസ്തുത നിവേദക പരമ്പര എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ അത് പ്രബലമോ അപ്രബലമോ എന്നു പറയാനാകില്ല” (തുഹ്ഫതുല്‍ അഹ്വദി – 2/198, 199).
എന്നാല്‍ ഈ ഹദീസ് ഇബ്നു അബീശൈബ(റ)യുടെ മുസ്വന്നഫ് 1/302ല്‍ വ്യക്തമായി കാണാവുന്നതാണ്.
അതിന്റെ നിവേദക പരമ്പര ഇപ്രകാരമാണ്. ഹുശൈമ്, യഅ്ലബ്നു അത്വാഅ്, ജാബിറ്, അദ്ദേഹത്തിന്റെ പിതാവായ യസീദുബ്നുല്‍ അസ്വദില്‍ ആമുരി (റ.ഹും.) ഈ ഹദീസിന്റെ ആദ്യഭാഗം ഇബ്നുസആദ്(റ) ത്വബഖാത് 5/517ലും നിവേദനം ചെയ്തിട്ടുണ്ട്. അതിന്റെ നിവേദക പരമ്പര ഇപ്രകാരമാണ്. അബൂദാവൂദ് ത്വയാലിസി, ശുഅ്ബ, യഅ്ലബ് അത്വാഅ്, ജാബിറ്, അദ്ദേഹത്തിന്റെ പിതാവ് യസീദുബ്നുല്‍ അസ്വദില്‍ ആമുരി (റ.ഹും.) രണ്ട് നിവേദക പരമ്പരയിലും നബി(സ്വ)യോടൊന്നിച്ച് ഞങ്ങള്‍ സ്വുബ്ഹി നിസ്കരിച്ചിരുന്നുവെന്ന് പറയുന്നത് യസീദുബ്നുല്‍ അസ്വദില്‍ ആമുരി(റ) തന്നെയാണ്. യസീദിന്റെ പിതാവായ അസ്വദുല്‍ ആമുരിയല്ല. അപ്പോള്‍ പിന്നെ അസ്വദുല്‍ ആമുരി അദ്ദേഹത്തിന്റെ പിതാവില്‍ നിന്ന് ഈ ഹദീസുദ്ധരിച്ചുവെന്ന തുഹ്ഫതുല്‍ അഹ്വദിയുടെ പരാമര്‍ശം വ്യക്തമായ പിഴവാണ്. ഇതിന്റെ നിദാനം തുഹ്ഫതുല്‍ അഹ്വദിയുടെ രചയിതാവ് മുബാറക് ഫൂരി ഇബ്നു അബീശൈബ(റ)യുടെ മുസ്വന്നഫ് കണ്ടെത്തിക്കാത്തതാണ്. മാത്രമല്ല അസ്വദിന്റെ പുത്രനായ യാസീദാണ് സ്വഹാബിവര്യന്‍. ഇബ്നുസഅദ്(റ) ത്വബഖാത് 5/517ല്‍ എഴുതുന്നു: “യസീദുബ്നുല്‍ അസ്വദ് ഹുനൈന്‍ യുദ്ധത്തില്‍ ശത്രുപക്ഷത്തോടൊപ്പം പങ്കെടുത്ത വ്യക്തിയായിരുന്നു. പിന്നീട് മുസ്ലിമാവുകയും സ്വഹാബിവര്യനാവുകയും ചെയ്തു.”
ബഹു. ഇബ്നുഅബ്ബാസി(റ)ല്‍ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം. അവര്‍ പറഞ്ഞു: “നബി(സ്വ) ഒരുദിവസം സ്വുബ്ഹി നിസ്കാരം കഴിഞ്ഞ് ജനങ്ങളിലേക്ക് തിരിഞ്ഞിരുന്ന് “അല്ലാഹുവേ, ഞങ്ങളുടെ രാജ്യത്ത് നീ ഞങ്ങള്‍ക്ക് ബറകത് ചെയ്യേണമേ. ഞങ്ങളുടെ മുദ്ദിലും സ്വാഇലും ബറകത് നല്‍കേണമേ.” എന്നിങ്ങനെ തുടങ്ങുന്ന പ്രാര്‍ഥന നടത്തി” (ത്വബ്റാനിയുടെ കബീര്‍).
ഇമാം ത്വബ്റാനി(റ) തന്നെ ഈ ഹദീസ് ഇബ്നുഉമര്‍(റ) വഴിയായി തന്റെ ഔസത്വിലും നിവേദനം ചെയ്തിട്ടുണ്ടെന്നും ഇവ രണ്ടിന്റെയും നിവേദക പരമ്പര യോഗ്യരാണെന്നും ഇമാം സയ്യിദുസ്സുംഹൂദി(റ) വഫാഉല്‍ വഫാ 1/54ല്‍ പ്രസ്താവിച്ചിട്ടുണ്ട്.
അബൂസഈദില്‍ ഖുദ്രി(റ)യില്‍ നിന്ന് ഇബ്നു മുര്‍ദൂയഹ്(റ) നിവേദനം: “നബി(സ്വ) നിസ്കാരം കഴിഞ്ഞാല്‍ ഇങ്ങനെ പറയാറുണ്ടായിരുന്നു. ‘അല്ലാഹുവേ, നിന്നോട് ചോദിക്കുന്നവരുടെ ഹഖ് കൊണ്ട് ഞാന്‍ നിന്നോട് ചോദിക്കുന്നു. സമുദ്രത്തിലോ കരയിലോ ഉള്ള വല്ല ഒരുത്തന്റെയും പ്രാര്‍ഥന നീ സ്വീകരിക്കുകയും അപേക്ഷക്കുത്തരം ചെയ്യുകയും ചെയ്യുന്ന പക്ഷം അവര്‍ നിന്നോട് ചോദിക്കുന്ന നല്ല കാര്യങ്ങളില്‍ ഞങ്ങളെയും നീ പങ്കുചേര്‍ക്കേണമേ. അവര്‍ക്കും ഞങ്ങള്‍ക്കും സൌഖ്യം പ്രധാനം ചെയ്യേണമേ. അവരില്‍ നിന്നും ഞങ്ങളില്‍നിന്നും അമലുകള്‍ നീ സ്വീകരിക്കേണമേ. അവരുടെയും ഞങ്ങളുടെയും (പാകപ്പിഴവുകള്‍) മാപ്പുചെയ്യേണമേ. നിശ്ചയം നീ അവതരിപ്പിച്ച ഖുര്‍ആന്‍ കൊണ്ട് ഞങ്ങള്‍ വിശ്വസിക്കുകയും നിന്റെ പ്രവാചകനെ ഞങ്ങള്‍ അനുകരിക്കുകയും ചെയ്തവരാണ്” (അദ്ദുര്‍റുല്‍ മന്‍സൂര്‍ 2/224).
അബൂസഈദില്‍ ഖുദ്രി(റ)യില്‍ നിന്നുതന്നെ ഈ ഹദീസ് ഇമാം ദൈലമി(റ)യും നിവേദനം ചെയ്തതായി അലിയ്യുല്‍ മുത്തഖില്‍ ഹിന്‍ദി(റ) കന്‍സുല്‍ ഉമ്മാല്‍ 1/296ലും രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രസ്തുത ഹദീസുകളിലെല്ലാം നബി(സ്വ) ബഹുവചനമാക്കി പ്രാര്‍ഥിച്ചത് പിന്നിലുള്ള മഅ്മൂമുകളെയും പരിഗണിച്ചായിരുന്നുവെന്ന് വ്യക്തം. കാരണം, കൂടെയുള്ള മഅ്മൂമുകളെ പരിഗണിക്കാതെ ഏകവചനം കൊണ്ട് പ്രാര്‍ഥന നടത്തുന്നത് അവരെ വഞ്ചിക്കലാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. ഈ ഹദീസ് വ്യാഖ്യാനിച്ചുകൊണ്ട് ഹിര്‍സില്‍ പറയുന്നത് കാണുക. “ഇപ്പറഞ്ഞത് നിസ്കാരാനന്തരവും ബാധകമാണ്. അതുകൊണ്ട് തന്നെയാണ് നബി(സ്വ)യില്‍ നിന്നുദ്ധരിക്കപ്പെട്ട നിസ്കാരാനന്തര പ്രാര്‍ഥനകളില്‍ കുറേ ബഹുവചനമായി വന്നത്” (ഇമാം ജസ്രി(റ)യുടെ ഹിര്‍സ് ഹാമിശുല്‍ ഹിസ്വ്ന്‍ പേജ് 24)
ഇത്രയും വിശദീകരിച്ചതില്‍ നിന്ന് താഴെ പറയുന്ന കാര്യങ്ങള്‍ ഗ്രാഹ്യമായി.
1) നിസ്കാരാനന്തരം നബി(സ്വ) തിരിഞ്ഞിരിക്കുമായിരുന്നു.
2) ഇരുകരങ്ങളുമുയര്‍ത്തി പ്രാര്‍ഥന നടത്തിയിരുന്നു.
3) പിന്നിലുള്ള മഅ്മൂമുകളെ പരിഗണിച്ച് പ്രാര്‍ഥന ബഹുവചനമാക്കിയിരുന്നു.
ഈ അടിസ്ഥാനത്തിലാണ് യൂസുഫുല്‍ ബിന്നൂരി(റ) ഇപ്രകാരം പറഞ്ഞത്. “ഇവ്വിഷയകമായി വന്നിട്ടുള്ള ഉപര്യുക്ത ഹദീസുകളും അത് പോലെയുള്ള മറ്റു ഹദീസുകളും ജനങ്ങള്‍ നിസ്കാരാനന്തരം പതിവാക്കിപ്പോന്ന കൂട്ടപ്രാര്‍ഥനക്ക് മതിയായ തെളിവാകുന്നു” (ബിന്നൂരി(റ)യുടെ മആരിഫുസ്സുനന്‍ 3/124).

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...