.അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക.
https://islamicglobalvoice.blogspot.in/?m=0
മഹാൻമാരുടെ പേരിൽ അറവ് നടത്തുകയോ?
ഉളുഹിയ്യത്ത് വിവരിക്കുന്ന ഒരു പോസ്റ്റിൽ
വഹാബി പുരോഹിതൻ ഫൈസൽ മൗലവി പറയുന്ന കളവുകൾ കാണുക.
* * * * * * * * * * * * *
ഒഹാബി പുരോഹിതൻ
ഫൈസൽ മൗലവി പറയുന്നു.
മഹത്വമേറിയ ഒരു ആരാധനാകര്‍മ്മമാണ് ബലി. അതിനാല്‍ മറ്റു ആരാധനകള്‍ പോലെ തന്നെ ഇതും
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ പേരില്‍ മാത്രമെ ആകാവൂ.
മറുപടി :
ഇവിടെ മുസ്ലിമീങ്ങൾ ആരും മഹാൻമാർക്ക് വേണ്ടി അവരെ ആരാധിച്ച് കൊണ്ട് അറവ് നടത്താറില്ല.
മറിച്ച് മുസ്ലിമീങ്ങൾ അല്ലാഹുവിന് വേണ്ടി തന്നെയാണ് അറവ് നടത്താറുള്ളത്.
സുന്നികൾ നേർച്ചയാക്കുന്നത് അല്ലാഹുവിന് വേണ്ടി മാത്രമാണ് '
മഹാൻമാരുടെ പേരിൽ സ്വദഖ ചെയ്യാനോ , ഭക്ഷണം നൽകാനോ , മൃഗത്തെ അറുത്ത് മാംസം ധർമം ചെയ്യാനോ നേർച്ചയാക്കുക എന്നാൽ ആ നേർച്ച അല്ലാഹുവിന് വേണ്ടി മാത്രമാണ്.
അവിടെ സ്വദഖ എന്ന പുണ്യകർമം നിർബന്ധമായും ചെയ്യുമെന്ന് ഏറ്റടുക്കലാണ് .
സ്വദഖ ചെയ്യുന്നത് മഹാന്മാരുടെ ഖബറിന്നരികിൽ വരുന്നതോ മറ്റോ ആയ സാധുക്കൾക്കാണ്. അവർക്ക് സ്വദഖ ചെയ്യൽ പുണ്യമല്ലന്ന് ആരും പറയില്ല.
ആ സ്വദഖ യുടെ പ്രതിഫലം മരണപെട്ട മഹാൻമാർക്ക് വേണ്ടിയാക്കിയാൽ അത് മരണപെട്ടവരിലേക്ക് ചേരുമെന്ന് ഇജ്മാഉ കൊണ്ട് സ്ഥിരപെട്ടതാണ്.
അത് ഇബ്നു തൈമിയയും അംഗീകരിച്ചിട്ടുണ്ട്. ലോക മുസ്ലിമീങ്ങൾ ഏകോപിച്ചതാണ്:
ഇങ്ങനെ മരണപ്പെട്ടു പോയ മഹാൻമാരിലേക്ക് സ്വദഖയുടെയും നേർച്ചയുടെ പ്രതിഫലം ചേർക്കുന്നത് ' കൊണ്ടാണ് മഹാൻമാരുടെ പേരിൽ നേർച്ച എന്നു പറയുന്നത് . ഒരിക്കലും തന്നെ ഇവിടെ നേർച്ച അള്ളാഹു അല്ലാത്തവരിലേക്കല്ല നൽകുന്നത്.
സ്വദഖയുടെ പ്രതിഫലമാണ് അവർക്കെത്തുന്നത്. ഇതിനെ
പറ്റി മഹാൻമാരുടെ പേരിൽ നേർച്ച എന്നോ അവർക്ക് നേർച്ചയാക്കി എന്നോ വാചകത്തിൽ പ്രയോഗിച്ചാലും അവിടെ അള്ളാഹുവിന് തന്നെയാണ് നേർച്ചയാക്കുന്നത്.
അതിന്റെ പ്രതിഫലം മഹാത്മാർക്ക് ഹദിയ ചെയ്യുന്നു എന്ന ഉദ്ദേശത്തിലാണ് അവരുടെ പേരിൽ നേർച്ചയാക്കി എന്ന് പറയുന്നത്.
ഇത് ശിർക്ക് ആണെന്നോ ? ഹറാമാണെന്നോ? തെളിയിക്കാൻ കഴിയില്ല .
മുസ്ലിമീങ്ങൾ അള്ളാഹുവല്ലാത്തവർക്ക് നേർച്ചയാക്കുന്നു എന്നു പറഞ്ഞ് ലോക മുസ്ലീമീങ്ങളുടെ മേൽ ശിർക്ക് ആരോപിക്കുന്നവർ ആടിനെ പട്ടിയാക്കുകയാണ് ചെയ്യുന്നത് '
ഒരു മഹാന്റെ പേരിലോ ,മറ്റോ നേർച്ചയാക്കിയാൽ അതുക്കൊണ്ടുദ്ദേശിക്കുന്നത് ആ ഖബർ പരിപാലനത്തെയോ അവിടെയുള്ള സാധുക്കൾക്കോ മറ്റോ സ്വദഖ ചെയ്യുക എന്നും ആ സ്വദഖയുടെ പ്രതിഫലം മഹാൻമാരിലേക്ക് ചേരുക എന്നതും ,ഈ പുണ്യ കർമ്മങ്ങളെ കൊണ്ടും മഹാൻമാരോടുള്ള മഹബ്ബത്തു കൊണ്ടും ആവശ്യ'ങ്ങൾ പൂർത്തികരിക്കുക എന്നതും ആണ് .
ഒരു സുന്നത്തായ കാര്യം ചെയ്യാൻ തീർച്ചപ്പെടുത്തുന്നതിനാണല്ലോ നേർച്ച എന്ന് പറയുന്നത്. ദാനധർമ്മം ഒരു സുന്നതായ കർമമാണ് . അത് മഹാന്മാരുടെ പേരിൽ ചെയ്യാൻ നേർച്ചയാക്കുമ്പോഴും അല്ലാഹുവിനുള്ള ആരാധന തന്നെയാണ് . മഹാന്മാർക്കുള്ള ആരാധനയല്ല. മയ്യിത്തിന്ടെ പേരിലുള്ള നിസ്ക്കാരം മയ്യിത്തിനുള്ള ആരാധനയല്ലല്ലോ . അതിനാൽ അത് ശിർക്കോ കുഫ്റോ അല്ല .
മഹാനാരുടെ പേരിൽ നേർച്ച നേരുന്നതും അവരുടെ പേരിൽ ദാനം ചെയ്യുന്നതും , അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാനും വിശുദ്ധ ഇസ്ലാമിന് അവരർപ്പിച്ച അതിമഹത്തായ സേവനങ്ങളുടെ പേരിൽ അവരോടുള്ള കടപ്പാട് നിറവേറ്റാനും, അതുമുഖേന അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുമാണ് . മഹാന്മാരെ ആദരിക്കുന്നതും , അവരുടെ സ്മരണ ലോകത്ത് നിലനിർത്തുന്നതും അല്ലാഹു ഇഷ്ടപ്പെടുന്ന സൽകർമമാണല്ലോ.
...............................
മൗലവി എഴുതുന്നു.
പ്രവാചകന്മാര്‍, മഹത്തുക്കള്‍, ശുഹദാക്കള്‍, ജിന്നുകള്‍, മലക്കുകള്‍, തങ്ങന്മാര്‍, പ്രതിഷ്ഠകള്‍ തുടങ്ങി ഏത് സൃഷ്ടിക്ക് വേണ്ടി ബലി അറുത്താലും അത് അവര്‍ക്കുള്ള ആരാധനയായി മാറുന്നു.
മറുപടി:
സുന്നികൾ ആരും ഒരു പ്രതിഷ്ഠകള്‍ക്കും
ശുഹദാക്കള്‍, ജിന്നുകള്‍, എന്നിവക്ക് അറവ് നടത്താറില്ല.
മറിച്ച് അല്ലാഹു വിന് മാത്രമാണ് അറവ് നടത്താറുള്ളത്.
അല്ലാഹു വിന് വേണ്ടി അറവ് നടത്തി , ആ മാംസം സാധുക്കൾക്ക് സ്വദഖ ചെയ്യാറുണ്ട്.
ആ സ്വദഖയുടെ പ്രതിഫലം മരണപ്പെട്ടവരായ മഹാന്മാരിലേക്ക് ഹദിയ ചെയ്യുകയും ചെയ്യും
ഇത് തെറ്റാണന്ന് ഏതങ്കിലും മൗലവിമാർ പറയുമോ?
ഇങ്ങനെ അറവ് നടത്തി സ്വദഖ ചെയ്യാൻ നേർച്ചയാക്കൽ ശിർക്കാണന്ന് ഏതെങ്കിലും ഒഹാബി പുരോഹിതന്മാർക്ക് അഭിപ്രായമുണ്ടോ?
അല്ലാഹുവിന്ന് വേണ്ടി അറവ് നടത്തി സാധുക്കൾക്ക് സ്വദഖ ചെയ്യാൻ നേർച്ചയാക്കി ആസ്വദഖയുടെ പ്രതിഫലം
മഹാന്മാരുടെ മേൽ ഹദിയ ചെയ്യലുള്ളത് കൊണ്ട്
ഈ നേർച്ചയെ പറ്റി
മഹാത്മാരെ പേരിൽ നേർച്ചയാക്കിയത് എന്ന് പറയുന്നു എന്ന് മാത്രം'
അവരുടെ പേരിൽ അറവ് നടത്താൻ നേർച്ചയാക്കി എന്ന് പറയുന്നത്
ആ സ്വദഖയുടെ പ്രതിഫലം
മഹാന്മാരുടെ മേൽ ഹദിയ ചെയ്യലുള്ളത് കൊണ്ട് മാത്രമാണ്.
അല്ലാതെ അല്ലാഹുവിനെ വിട്ട് മഹാന്മാർക്ക് വേണ്ടി അറവ് നടത്തുന്നു എന്നോ, നേർച്ചയാക്കുന്നു എന്നോ അതിന് അർഥമില്ല.
ഒരുമുസ്ലിമിനെ എങ്കിലും മുശ്രിക്കാക്കാതെ ഉറക്കം വരാത്ത ഒഹാബി പുരോഹിതന്മാർ ആട്ടിനെ പട്ടിയാക്കി തല്ലി കൊല്ലാനാണ് ശ്രമിക്കുന്നത്.
....................
മൗലവി പുരോഹിതർ പറയുന്നു.
പ്രപഞ്ച സ്രഷ്ടാവിനോട് സൃഷ്ടിയെ തുല്യപ്പെടുത്തല്‍ ആണത്. അതാവട്ടെ ഒരിക്കലും പൊറുക്കപ്പെടാത്ത മഹാപാപവുമാണ്.
മറുപടി:
സുന്നികൾ ചെയ്യുന്ന നേർച്ചയിൽ
പ്രപഞ്ച സ്രഷ്ടാവിനോട് സൃഷ്ടിയെ തുല്യപ്പെടുത്തല്‍ ഉണ്ടന്ന് തെളിയിക്കാൻ ഒരു മൗലവിക്കും സാധ്യമല്ല.
സ്വന്തം ആലയത്തിലെ ശിർക്ക് മറച്ച് വെക്കാൻ മുസ്ലിമീങ്ങളുടെ മേൽ ശിർക്ക് ആരോപിക്കരുത് ഫൈസൽ മൗലവി.
ആദ്യം
സ്വന്തം ആലയത്തിൽ എത്ര മുശ്രിക്കുകൾ ഉണ്ട് എന്ന് തീരുമാനിച്ച് വാ , എന്നിട്ട് മതി മുസ്ലിമീങ്ങളെ മുശ്രിക്കാക്കൽ.
ശിർക്കും തൗഹീദും തീരുമാനമാവാത്ത ലോകത്തെ ഏക പ്രസ്ഥാനം കേരള ഒഹാബിസമാണല്ലോ.
.........................
ഫൈസൽ മൗലവി പുരോഹിതൻ പറയുന്നു.
നമ്മുടെയൊക്കെ നാടുകളില്‍ ബദ്‌രീങ്ങളുടെ പേരിലും പല ശൈഖുമാരുടെ പേരിലും ഇങ്ങനെ ബലിയറുക്കപ്പെടുന്നു എന്നത് എത്രമാത്രം വേദനാജനകമാണ്!
മറുപടി:
മൗലവി പറയുന്നത് പോലെയുള്ള ബലി അറുക്കൽ മുസ്ലിമീങ്ങൾ ചെയ്യാറില്ല ഫൈസലേ.....
ജനങ്ങളെ കബളിപ്പിക്കുന്നതിനും വേണം ഒരതിര്.
..............................
ഫൈസൽ മൗലവി പുരോഹിതൻ പറയുന്നു.
ഈ വിഷയകമായി ഇമാം നവവി(റ) തന്റെ ശറഹു മുസ്‌ലിമില്‍ പറഞ്ഞ ഒരു കാര്യം ശ്രദ്ധയില്‍ പെടുത്തി അവസാനിപ്പിക്കുന്നു: ''അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു എന്ന ഹദീഥിലെ 'അല്ലാഹു അല്ലാത്തവര്‍ക്ക് വേണ്ടി അറുക്കുക' എന്നതിന്റെ ഉദ്ദേശം അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കലാണ്.
മറുപടി:
നാം മഹാൻമാരുടെ പേരിൽ അറുക്കുക എന്നതിനാൽ ലക്ഷ്യമാക്കുന്നത്
അല്ലാഹുവിന് വേണ്ടി അറുത്ത് സാധുക്കൾക്ക് സ്വദഖ ചെയ്യുമ്പോൾ
ആ സ്വദഖയുടെ പ്രതിഫലം മരണപെട്ടവർക്ക് ഹദിയ ചെയ്യലാണന്ന് നേരത്തെ വിവരിച്ചതാണ്.
ഇത് തെറ്റാണ് ഇമാം നവവിയോ മറ്റു ഒരു പണ്ഡിത നോ പഠിപിച്ചിട്ടുണ്ടങ്കിൽ അതാണ് മൗലവി കൊണ്ട് വരേണ്ടത്.
ഇവിടെ ഇമാം നവവി പറയുന്നത്
അല്ലാഹു വിന്റെ നാമം കൊണ്ട് ഞാൻ അറുക്കുന്നു എന്ന് അറവിന്റെ സമയത്ത് പറയുന്നതിന് പകരം
ഇന്ന വ്യക്തിയുടെ നാമത്തിൽ അറുക്കുന്നു എന്ന് പറഞ്ഞാൽ അത് ഹറാമാണ് എന്നാണ്.
واما ا لذبح لغير الله فالمراد به أن يذبح باسم غير الله تعالى (شرح مسلم)
ഇവിടെ സുന്നികളാരും അറുക്കുന്ന സമയത്ത് ഏതെങ്കിലും മഹാന്മാരുടെ പേര് ചൊല്ലി അറുക്കാറില്ല.
മഹൻമാരുടെ പേരിൽ സ്വദഖയുടെ പ്രതിഫലം ഹദിയ ചെയ്യുന്നത് കൊണ്ട്
ചിലർ അതിനെ പ്രയോഗിക്കുമ്പോൾ അവരുടെ പേരിൽ എന്ന് പറയാറുണ്ടങ്കിൽ അതിന്റെ ഉദ്ദേശം
മഹൻമാരുടെ പേരിൽ സ്വദഖയുടെ പ്രതിഫലം ഹദിയ ചെയ്യുന്നു എന്ന് മാത്രമാണ്.
പ്രയോഗത്തിലുള്ള സാമ്യതയുടെ പേരിൽ
പാവപെട്ട ജനങ്ങളെ വിഡ്ഢികളാക്കുകയും,
ആട്ടിനെ പട്ടിയാക്കുകയും ചെയ്യുന്ന വേലയാണ് മൗലവി പുരോഹിതൻ ഫൈസൽ നടത്തുന്നത്.
കബളിപ്പിക്കാതെ ഇവർക്ക് നിലനിൽപില്ലല്ലോ
.........................
واما ا لذبح لغير الله فالمراد به أن يذبح باسم غير الله تعالى كمن ذبح للصنم او الصليب أو لموسى أولعيسى صلى الله عليهما أو للكعبة ونحو ذلك فكل هذا حرام ولاتحل هذه الذبيحة سواء كان الذابح مسلما أو نصرانيا أو يهوديا نص عليه الشافعى واتفق عليه أصحابنا فإن قصد مع ذلك تعظيم المذبوح له غير الله تعالى والعبادة له كان ذلك كفرا فان كان الذابح مسلما قبل ذلك صار بالذبح مرتدا وذكر الشيخ ابراهيم المروزى من أصحابنا أن مايذبح عند استقبال السلطان تقربا إليه أفتى أهل بخارة بتحريمه لأنه مما أهل به لغير الله تعالى قال الرافعى هذا إنما يذبحونه استبشارا بقدومه فهو كذبح العقيقة لولادة المولود ومثل هذا لايوجب التحريم والله أعلم قوله
..........................
ഫൈസൽ മൗലവി പുരോഹിതൻ നവവി ഇമാമിന്റെ വാചകത്തിന് അർത്ഥം പറയുന്നത് കാണുക.
വിഗ്രഹങ്ങള്‍, കുരിശ്, മൂസാനബി(അ), ഈസാ നബി(അ), കഅ്ബ എന്നിവക്കെല്ലാം അറുക്കുന്നത് പോലെ ഇതെല്ലാം നിഷിദ്ധമാകുന്നു.
മറുപടി:
واما ا لذبح لغير الله فالمراد به أن يذبح باسم غير الله تعالى كمن ذبح للصنم او الصليب أو لموسى أولعيسى صلى الله عليهما أو للكعبة ونحو ذلك فكل هذا حرام
ഇമാം നവവി (റ) യുടെ മേൽ വാചകം കൊണ്ട് വിവക്ഷിക്കുന്നത്,
അല്ലാഹു അല്ലാത്തവർക്ക് അറുക്കൽ എന്ന തിരുവചനത്തിന്റെ ഉദ്ദേശം അല്ലാഹു അല്ലാത്തവരുടെ പേര് ചൊല്ലി അറുക്കലാണ്
'അത് പാടില്ല.
വിഗ്രഹത്തിന് വേണ്ടിയോ ,കുരിശിന് വേണ്ടിയോ, മൂസ നബി (അ) ഈസ നബി (അ) കഅബ എന്നിവക്കോ അവ പോലോത്തതിനോ വേണ്ടിയോ അറുക്കുന്നതും ഹറാമാണ്.
ഇതാണ് ഇമാം നവവി (റ)പറയുന്നത്.
ഇവിടെ സുന്നികൾ ചെയ്യുന്നത് തെറ്റാണന്ന് ഇമാം നവവി (റ) പറയുന്നില്ല.
കാരണം സുന്നികൾ അല്ലാഹുവിന്ന് വേണ്ടി മാത്രമാണ് അറവ് നടത്താറുള്ളത്.
ഏതങ്കിലും മഹാന്മാർക്ക് വേണ്ടിയോ ,വിഗ്രഹത്തിന് വേണ്ടിയോ അറവ് നടത്താറില്ല.
ഉണ്ടന്ന് തെളിയിക്കാനും സാധ്യമല്ല.

.............................
മൗലവി പറയുന്നു
അങ്ങനെ അറുക്കപ്പെടല്‍ അനുവദനീയമല്ല താനും. അറുക്കുന്നവന്‍ മുസ്‌ലിമോ ജൂതനോ ക്രിസ്ത്യാനിയോ ആരാണെങ്കിലും ശരി. ഇമാം ശാഫിഈ അത് വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു.
മറുപടി:
അല്ലാഹു അല്ലാത്തവർക്ക് അറുക്കപ്പെട്ടത് ഹറാമാണന്ന് സർവ പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്
അതിൽ ഇവിടെ ആർക്കും തർക്കമില്ല.
സുന്നികൾ അല്ലാഹുവിന്ന് വേണ്ടി മാത്രമാണ് അറവ് നടത്താറുള്ളത്.
അറവ് നടത്തി സ്വദഖയുടെ പ്രതിഫലം മഹാന്മാർക്ക് ഹദിയ ചെയ്യാറുണ്ട് അത് തെറ്റാണന്ന് വല്ല തെളിവുമുണ്ടങ്കിൽ കൊണ്ട് വരിക
മൗലവി പുരോഹിതാ.........
.............................
മൗലവി പറയുന്നു
ആരുടെ പേരിലാണോ അറുക്കുന്നത് അവരെ ബഹുമാനിക്കലും, അവര്‍ക്ക് ആരാധന ചെയ്യലുമാണ് ഉദ്ദേശമെങ്കില്‍ അത് അവിശ്വാസമാണ്. അങ്ങനെ അറുത്തവന്‍ അറുക്കുന്നതിന് മുമ്പ് മുസ്‌ലിമായിരുന്നുവെങ്കില്‍ ആ അറവോട് കൂടി അവന്‍ മതഭ്രഷ്ടനായി മാറും'' (ശറഹു മുസ്‌ലിം-ഹദീഥ് നമ്പര്‍: 1978)
മറുപടി :
ഇതിലൊന്നും ഇവിടെ ആർക്കും
തർക്കമില്ല.
ഇങ്ങനെയുള്ള വിശ്വാസം സുന്നികൾക്ക് ഇല്ല മൗലവി,
അല്ലാമ സ്വാവി(റ)
പറയട്ടെ;
وأما إن قصد الذبح لله وثوابه للولي فلا بأس بذلك(۲۳۱/۱)|
അറവ് അല്ലാഹുവിനും അതിന്റെ പ്രതി
ഫലം വലിയ്യിനുമാണ് അവനുദ്ദേശിച്ചതെ
ങ്കിൽ വിരോധമില്ല. (സ്വാവി: 1/231)
സുന്നികൾ മഹാന്മാരുടെ പേരിൽ മൃഗ
ങ്ങളെ നേർച്ചയാക്കുന്നതും, അവയെ അറു
ക്കുന്നതും ഈ ഉദ്ദേശ്യത്തോടെ മാത്രമാണ് .
[ അമ്പിയാ ഔലിയാക്കൾക്ക് നേർച്ച നേരുന്നത് നേർച്ച സ്വത്ത് അവരുടെ പേരിൽ
അവരുടെ ഖാദിമീങ്ങൾക്കോ, അടുത്ത ബന്ധുക്കൾക്കോ ദാനം ചെയ്യാനോ മഖ്ബറയുടെ പരിപാലനത്തിനോ ,മറ്റു ആവശ്യങ്ങൾക്കോ ഉപയോഗിക്കുവാനോ ആണ് . പ്രസ്തുത കാര്യങ്ങൾ അല്ലാഹു തൃപ്തിപ്പെടുന്ന സൽകർമ്മങ്ങളാണ് .
ഇബ്നു ഹജർ (റ)പറയുന്നു 👉👉
*വലിയ്യിന്റെ പേരിൽ അവരുടെ ഖബറിന് സേവനം ചെയ്യുന്നവർക്കോ അവരുടെ അടുത്ത ബന്ധുക്കൾക്കോ ,സാധുക്കൾക്കോ ധർമ്മം ചെയ്യൽ ഉദ്ദേശിച്ചാണ് സാധാരണ നിലയിൽ വലിയ്യിന് നേർച്ചയാക്കാറുള്ളത് . ഇവയിൽ ഏതെങ്കിലുമൊന്നു ഉദ്ദേശിച്ചോ നിരുപാധികമോ ഒരാൾ നേർച്ചയാക്കിയാൽ അത് സാധുവാകുന്നതാണ്*
(ഫാതാവൽ കുബുറാ 4/284)
ഫാതാവയിൽ നിന്ന് വായിക്കുക 👉👉
*ഔലിയാഇന്റെയും പണ്ഡിതന്മാരുടെയും മഖാമുകളിലേക്ക് നേർച്ചനേരുന്നവനും വഖ്ഫ് ചെയ്യുന്നവനും നേർച്ച വസ്തുവോ വഖ്ഫ് സ്വത്തൊ ആ പ്രദേശത്തുകാർക്കു നൽകുവാനോ മഖാമിന്റെ പരിപാലനത്തിനും മസ്ഹത്തുകൾക്കും മറ്റു നല്ല കാര്യങ്ങൾക്കും വിനിയോഗിക്കുവാനോ ഉദ്ദേശിക്കുന്ന പക്ഷം അത് സാധുവാണ് . അവയിലൊന്നും ഉദ്ദേശിക്കാതെ നിരുപാധികം നേർച്ചയോ വഖ്ഫോ ചെയ്താലും സാധുവാകുന്നതാണ് . ഈ രൂപത്തിൽ മുകളിൽപ്പറഞ്ഞ മസ്‌ലഹത്തുക്കൾക്ക് വേണ്ടി അവ വിനിയോഗിക്കണം*
(ഫതാവൽ കുബ്റാ: 4/289)
ശാഫിഈ
മദ്ഹബിലെ പ്രഗൽഭ ഗ്രന്ഥമായ തുഹ്ഫയിൽ ഇബ്നുഹജർ (റ) പറയുന്നു 👉👉
*" ഒരു വസ്തുവിനെ ഞാൻ നബി (സ)ക്ക് ആക്കിയിരിക്കുന്നു' എന്ന് ചില സാധാരണക്കാർ പറയാറുണ്ട്. പ്രസ്തുത പ്രയോഗം അവരുടെ ഭാഷയിൽ നേർച്ചയാക്കാനുള്ളതാണെന്ന് പ്രസിദ്ധമായതു കൊണ്ട് അത് സാധുവാകുന്നതും നബി (സ)യുടെ “ഹുജ്റ” (റൗള)യുടെ മസ്ലഹത്തുകൾക്ക് വേണ്ടി അത് നിയോഗിക്കേണ്ടതുമാണ്*
(തുഹ്ഫത്തുൽ മുഹ്താജ്:10/75)
2: ഇബ്നുഹജർ(റ)തുടരുന്നു
👉👉
*മയ്യിത്തിനു വേണ്ടി നേർച്ച നേരൽ സാധുവല്ല. എന്നാൽ ഒരു ശൈഖിന്റെ ഖബറിന് നേർച്ച നേരൽ സാധുവാണ് . ഖബ്റിനു സമീപം വിളക്ക് കത്തിക്കൽ പോലെയുള്ള ഉപകാരപ്രദമായ സൽകർമം നേർച്ച നേരുന്നവൻ ഉദ്ദേശിക്കുകയോ ,നേർച്ചയെ അതിനുവേണ്ടി ഉപയോഗിക്കുന്ന പതിവ് അവിടെ നടപ്പുണ്ടാവുകയോ ചെയ്താൽ അത് സാധുവാണ്*
(തുഹ്ഫതുൽ മുഹ്താജ്: 10/76)
അസ്ലം സഖാഫി
പരപ്പനങ്ങാടി