Tuesday, October 20, 2026

മരിച്ചവരുടെ 3.7

 ചിന്തിക്കുക! തിരിച്ചറിയുക!

​സ്വഹാബികളുടെയും താബിഉകളുടെയും കാലം തൊട്ടേ നിലനിൽക്കുന്ന സൽചര്യയാണിത്! മരിച്ചവർ ആദ്യത്തെ ഏഴ് ദിവസം ഖബറിൽ കഠിനമായ വിചാരണ നേരിടുമ്പോൾ അവർക്ക് ആശ്വാസമാകാൻ കുടുംബവും മക്കളും ഭക്ഷണം സദഖ നൽകുന്ന ഈ നല്ല പ്രവർത്തിയെയാണ് വഹാബികൾ അനാചാരമെന്നും ബിദ്അത്തെന്നും വിളിച്ച് മുടക്കാൻ നോക്കുന്നത്.


നാളെ നമ്മൾ മരിച്ചു മണ്ണടിഞ്ഞാൽ നമ്മുടെ ഖബറിങ്കൽ വന്ന് യാസീൻ ഓതാനും, ഖുർആൻ ഓതി ഹദിയ ചെയ്യാനും, കബറിന്റെ അടുത്ത് വന്നു സലാം പറയാനും,നമുക്ക് വേണ്ടി ഭക്ഷണം സദഖ ചെയ്ത് അതിന്റെ പ്രതിഫലം കബറിൽ എത്തിച്ചുതരാനും നമ്മുടെ മക്കളുണ്ടാകണം.അതല്ല, ഈ വഹാബിസത്തിന്റെ കെണിയിൽ നമ്മുടെ മക്കൾ പോയി വീണാൽ,നാളെ നമ്മൾ മരിച്ചാൽ ഖബറിങ്കൽ വന്ന് ഒരു പ്രാർത്ഥന പോലും നടത്താൻ ആളില്ലാത്ത, മരണത്തോടെ എല്ലാ ബന്ധവും അറ്റുപോയി എന്ന് വിശ്വസിപ്പിക്കുന്ന കൊടും വന്ധകത്വമായിരിക്കും ബാക്കിയാവുക.


ഇന്ന് നാം ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞില്ലെങ്കിൽ, വരുംതലമുറയെ സുന്നി ആചാരങ്ങളും പൂർവ്വസൂരികളുടെ മാർഗ്ഗവും പഠിപ്പിച്ചില്ലെങ്കിൽ, നാളെ നമ്മുടെ മക്കൾക്ക് ദീൻ പഠിക്കാൻ ഖുർആനും സുന്നത്തും പഠിപ്പിച്ച വഴിവിട്ട് ആടിനെ മേക്കാൻ യമനിലേക്ക് പോകേണ്ട ഗതികേടായിരിക്കും വന്നെത്തുക! ഈ വിഷലിപ്തമായ വഹാബി ചിന്ത എത്രമാത്രം അപകടകരമാണെന്ന് തിരിച്ചറിഞ്ഞ് നമ്മുടെ കുടുംബത്തെയും വരുംതലമുറയെയും കാത്തുസൂക്ഷിക്കുക.


മരിച്ചവർക്ക് വേണ്ടി ഒന്നും ചെയ്യരുത്, മൂന്നിലും ഏഴിലും മരണവീടുകളിൽ നിന്ന് ഭക്ഷണം നൽകുന്നത് അനാചാരമാണ്, ബിദ്അത്താണ്, ശാപ്പാട് കൊതിയന്മാരുടെ പണിയാണ് എന്നൊക്കെ പറഞ്ഞ് സുന്നികളുടെ പവിത്രമായ ആചാരങ്ങളെ പരിഹസിച്ചു നടക്കുന്ന മുജാഹിദുകൾ ഇത് കാണാതെ പോകരുത്!

​മരണത്തോടെ എല്ലാം കഴിഞ്ഞു എന്ന് വിശ്വസിക്കുന്ന ഇത്തരക്കാരുടെ അബദ്ധ പ്രചാരണങ്ങൾക്ക് കൃത്യമായ മറുപടിയാണ് ലക്ഷക്കണക്കിന് ഹദീസുകൾ മനഃപാഠമുള്ള, അറന്നൂറിലധികം മഹാഗ്രന്ഥങ്ങൾ രചിച്ച പ്രശസ്ത ഹദീസ് പണ്ഡിതൻ ഇമാം ജലാലുദ്ദീൻ അസ്സുയൂത്വി (റ) തന്റെ അൽ ഹാവീ ലിൽ ഫതാവ (الحاوي للفتاوى) എന്ന ഗ്രന്ഥത്തിലൂടെ നൽകുന്നത്.മഹാനായ താബിഈ പണ്ഡിതൻ താവൂസ് (റ) ഉദ്ധരിച്ച ആ ചരിത്ര സത്യം അവിടുന്ന് വ്യക്തമാക്കുന്നു:  

​عَنْ طَاوُوسٍ قَالَ: «إِنَّ الْمَوْتَى يُفْتَنُونَ فِي قُبُورِهِمْ سَبْعًا، فَكَانُوا يَسْتَحِبُّونَ أَنْ يُطْعِمُوا عَنْهُمْ تِلْكَ الْأَيَّامَ»

​താബിഹീ പണ്ഡിതൻ താവൂസ് (റ) പറയുന്നു: തീർച്ചയായും മരണപ്പെട്ടവർ തങ്ങളുടെ ഖബറുകളിൽ ആദ്യത്തെ ഏഴ് ദിവസം ചോദ്യം ചെയ്യപ്പെടുകയും വിചാരണ നേരിടുകയും ചെയ്യും. അതിനാൽ ആ ദിവസങ്ങളിൽ അവർക്ക് വേണ്ടി ഭക്ഷണം ദാനം ചെയ്യുന്നത് (സ്വദഖ നൽകുന്നത്) സ്വഹാബികളും താബിഉകളും നിർദ്ദേശിക്കാറുണ്ടായിരുന്നു (മുസ്തഹബ്ബായി കാണാറുണ്ടായിരുന്നു)

​ഈ മഹത്തായ നിവേദനം ഹദീസ് ലോകത്തെ മഹാന്മാരായ ഇമാം അഹ്‌മദ്ബ്‌നു ഹമ്പൽ (റ) തന്റെ കിതാബുസ് സുഹ്ദ് എന്ന ഗ്രന്ഥത്തിലും, ഹാഫിള് അബൂ നുഐം (റ) തന്റെ അൽ ഹിലിയ്യ എന്ന ഗ്രന്ഥത്തിലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.  


സ്വഹാബികളുടെയും താബിഉകളുടെയും കാലം തൊട്ടേ നിലനിൽക്കുന്ന സൽചര്യയാണിത്! മരിച്ചവർ ആദ്യത്തെ ഏഴ് ദിവസം ഖബറിൽ കഠിനമായ വിചാരണ നേരിടുമ്പോൾ അവർക്ക് ആശ്വാസമാകാൻ കുടുംബവും മക്കളും ഭക്ഷണം സദഖ നൽകുന്ന ഈ നല്ല പ്രവർത്തിയെയാണ് വഹാബികൾ തെറ്റെന്നും ബിദ്അത്തെന്നും വിളിച്ച് മുടക്കാൻ നോക്കുന്നത്.


@

Sunday, October 18, 2026

അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ *മുഹമ്മദ് നബിയുടെ പ്രവചനം* Part. 13 പ്രവാചകത്വത്തിന്റെ അടയാളം തൃക്കരം കൊന്ന ഏക ദുർഭഗൻ

 അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ


*മുഹമ്മദ് നബിയുടെ പ്രവചനം*


Part. 13

പ്രവാചകത്വത്തിന്റെ അടയാളം


തൃക്കരം കൊന്ന ഏക ദുർഭഗൻ


ഇസ്ലാമിന്റെ വളർച്ചയെ അടിച്ചമർത്താനും മുസ്‌ലിംകളെ നിഷ്ഠൂരമായി മർദ്ദിക്കുവാനും അഹർനിശ പരിശ്രമത്തിലേർപ്പെട്ടി രുന്ന ബദ്ധവൈരികളിലൊരാളായിരുന്നു മക്കയിലെ ഖലഫിൻ്റെ പുത്രൻ ഉബയ്യ്. നബിതിരുമേനി (സ) ശത്രു മർദ്ദനങ്ങളെല്ലാം തൃണ വൽഗണിച്ചു. തന്റെ്റെ പ്രസ്ഥാന പ്രചാരണം തുടരുന്നതു കണ്ട് കോപാ ന്ധനായ ഉബയ്യ്(ല) തിരുമേനി(സ)യോടു പറഞ്ഞു. "ഞാനൊരു മൃഗത്തെ തീറ്റിപ്പോറ്റുന്നുണ്ട്. അതിൻ്റെ പുറത്തു കയറി ഞാൻ നിന്നെ വധിക്കും” നബി(സ)യുടെ മറുപടി ഇപ്രകാരമായിരുന്നു. "ഇൻശാ അല്ലാ, ഞാൻ നിന്നെക്കൊല്ലുകയാണുണ്ടാവുക." (സീറാ: നബവിയ്യഃ 3:89)


അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ

Bavausthadh

Copied Aslam pgi

https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW?s=cl&p=a&ilr=4

 

https://t.me/islamrealpath


ഭൂമി വർജ്ജിച്ച ശവം അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ *മുഹമ്മദ് നബിയുടെ പ്രവചനം* Part. 12 പ്രവാചകത്വത്തിന്റെ അടയാളം

 ഭൂമി വർജ്ജിച്ച ശവം


അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ


*മുഹമ്മദ് നബിയുടെ പ്രവചനം*


Part. 12

പ്രവാചകത്വത്തിന്റെ അടയാളം


ഭൂമി വർജ്ജിച്ച ശവം


നബി(സ)ക്കു ഖുർആനിക സൂക്തങ്ങൾ അവതീർണ്ണമാകുമ്പോൾ, അനുചരവൃന്ദത്തിനു ഓതിക്കേൾപ്പിക്കുകയും വിദഗ്ധരും വിശ്വസ്ത‌രുമായ പല എഴുത്തുകാരെ കൊണ്ടും എഴുതിച്ച് സൂക്ഷിക്കുകയും ചെയ്യുക പതിവായിരുന്നു. അറബികളിൽ സിംഹഭാഗവും അന്ന് നിരക്ഷരരായിരുന്നു. അതുകൊണ്ട് ശ്രവണ മാത്രയിൽ തന്നെ കാര്യങ്ങൾ ഹൃദിസ്ഥമാക്കാനുള്ള ജാഗ്രതയും പാടവവും സ്വാഭാവികമായിത്തന്നെ അവർക്കുണ്ടായിരുന്നു. വിവിധ അറബിക്കവികളുടെ പരസഹസ്രം കവിതാ വരികൾ ഓർമ്മയുടെ അറകളിൽ സൂക്ഷിച്ചു വെച്ചവരായിരുന്നു അവരിൽ ആബാലവൃദ്ധരും. ഇങ്ങനെയുള്ള ഒരു ജനവിഭാഗം തങ്ങളുടെ ജീവനേക്കാൾ സ്നേഹിക്കുന്ന ഇസ്‌ലാമിൻ് അടിസ്ഥാന പ്രമാണവും അവർ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും സുന്ദരമായ സാഹിത്യാരാമവുമായ വിശുദ്ധ ഖുർആൻ വള്ളി പുള്ളി വ്യത്യാസമന്യേ മനഃപാഠമാക്കുന്നതിൽ എന്തുമാത്രം ബദ്ധ ശ്രദ്ധരായിരിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളൂ.


എങ്കിലും ഖുർആനിൻ്റെ കാര്യത്തിൽ സമുദായം ഒരിക്കലും ഭിന്നിക്കാനിടവരാത്ത വിധം അതുസുരക്ഷിതമായിരിക്കുന്നതിനു വേണ്ടി, തിരുമേനി(സ) അതു ഓതി കേൾപ്പിക്കുന്നതിനു പുറമെ, എഴുതിച്ചു സൂക്ഷിക്കുക കൂടി ചെയ്യാറുണ്ടായിരുന്നു. ഒരു കൃസ്ത്യൻ ഇസ്‌ലാം മതം അശ്ലേഷിച്ചു അനന്തരം നബി(സ)യുടെ എഴുത്തുകാ രിൽ ഒരാളായിത്തീർന്നു. പക്ഷെ, ആ അനുഗ്രഹം തുടർന്നാസ്വദി ക്കാനുള്ള ഭാഗ്യം അവനുണ്ടായില്ല. സത്യമത പരിത്യാഗം ചെയ്തു. ആ ദുഷ്ടൻ മുശ്രിക്കുകളുടെ കുടെചേർന്നു."ഞാനെഴുതിക്കൊടു


ത്തതിലുപരിയൊന്നും മുഹമ്മദിന്നറിയുകയില്ല" എന്നു പറഞ്ഞു പരി ഹസിക്കാൻ തുടങ്ങിയപ്പോൾ നബി കരീം (സ) ഇപ്രകാരം പ്രവചി ക്കുകയുണ്ടായി : "അവനെ ഭൂമി സ്വീകരിക്കുകയില്ല.”


ചരമാനന്തരം അവൻ്റെ കൂട്ടുകാർ അവനെ കബറടക്കി. പക്ഷെ പ്രഭാതത്തിൽ ആ മൃതജഡം, ഭൂമുഖത്ത് കിടക്കുന്നതാണവർ കണ്ട ത്. ഇത് മുഹമ്മദിൻ്റെയും കൂട്ടുകാരുടെയും പ്രവർത്തനമാണെന്ന് പറഞ്ഞു അവരുടെ മുഴുകഴിവുമുപയോഗിച്ചു പരമാവധി ആഴത്തിൽ കുഴികുത്തി വീണ്ടും ശവം മറവുചെയ്‌തു. കുഴിയുടെ ആഴത്തിനു പ്രവാചക പ്രവചനത്തിൻ്റെ പുലർച്ചയെ തടഞ്ഞു നിർത്താൻ കഴി ഞ്ഞില്ല. പുലർച്ചക്ക് അവരെ സ്വാഗതം ചെയ്‌തത്, ഭൂമിയുടെ പുറത്തു കിടക്കുന്ന ദുർഗന്ധം വമിക്കുന്ന ശവശരീരമായിരുന്നു, പല തവണ ആഴക്കുഴിയിൽ കുഴിച്ചു മുടി നോക്കിയെങ്കിലും അവൻ ഭഗ്നാശരാ കേണ്ടി വന്നു.


പ്രസ്തു‌ത പ്രവചന നിവേദകനായ അനസ്(റ) പറയുന്നു. അബൂതൽഹ(റ) എന്നോടു പറഞ്ഞു. ആ മനുഷ്യൻ മരിച്ച സ്ഥലത്തു ചെന്നപ്പോൾ, ആ മൃതശരീരം അവിടെ ഉപേക്ഷിക്കപ്പെട്ടതു കണ്ടു. ഞാൻ അവരോട് അതിനെക്കുറിച്ചന്വേഷിച്ചു. തദവസരം, അവരിപ്ര കാരം പ്രത്യുത്തരം നൽകുകയാണുണ്ടായത്. ഞങ്ങൾ അവനെ പല തവണ കുഴിച്ചുമൂടി; എന്നാൽ ഭൂമി അവനെ സ്വീകരിച്ചില്ല. (ബുഖാരിം മുസ്‌ലിം)


അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ

Bavausthadh

Copied Aslam pgi

https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW?s=cl&p=a&ilr=4

 

https://t.me/islamrealpath


മുഹമ്മദ് നബിയുടെ പ്രവചനം* Part. 11 പ്രവാചകത്വത്തിന്റെ അടയാളം പ്രവചനം ബദറിൽ പരമ രഹസ്യം അനാവരണം ചെയ്യപ്പെടുന്നു.

 അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ


*മുഹമ്മദ് നബിയുടെ പ്രവചനം*


Part. 11

പ്രവാചകത്വത്തിന്റെ അടയാളം


പ്രവചനം ബദറിൽ


പരമ രഹസ്യം അനാവരണം ചെയ്യപ്പെടുന്നു.


നബി(സ)യുടെ പിതൃവ്യനായ അബ്ബാസ്(റ) ഹാശിം കുടും ബത്തിലെ പ്രമുഖ നേതാക്കളിൽ ഒരാളായിരുന്നു. തിരുമേനിയുടെ അഭ്യുദയകാംക്ഷിയായിരുന്നു അദ്ദേഹം. നബി(സ)യിലും ഇസ്ലാമിലും ആത്മാർത്ഥമായി വിശ്വസിച്ചിരുന്നുവെങ്കിലും ആദ്യ കാലത്ത്, ബാഹ്യത്തിൽ ശത്രുപക്ഷത്തായിരുന്നു. ബദർ യുദ്ധവേള യിൽ മനോവൈമുഖ്യത്തോടു കൂടിതന്നെ അവരോടൊപ്പം പുറ പ്പെടേണ്ടിവന്നു. അവസാനം മുസ്‌ലിംകൾ ബന്ധനസ്ഥരാക്കിയവ രുടെ കൂട്ടത്തിൽ അദ്ദേഹവും സഹോദരൻ അഖിലുമുണ്ടായിരുന്നു. ബന്ധനസ്ഥരിൽ ധനശേഷിയുള്ളവരെ പ്രതിഫലം വാങ്ങിയും മറ്റു ചിലരെ മദീനയിലെ പത്തുവീതം കുട്ടികൾക്കു എഴുത്തും വായനയും പഠിപ്പിക്കുകയെന്ന ഉപാധിയിലും മറ്റുള്ളവരെ സൗജന്യമായും നബി (സ) മോചിപ്പിച്ചു. തൻ്റെ പിതൃവ്യനോട് അദ്ദേഹത്തിന്റെയും സഹോ ദരന്റെയും മോചന സംഖ്യ തിരുമേനി ആവശ്യപ്പെട്ടു. "ഞങ്ങൾ നിർബ ന്ധിതരായിട്ടു മാത്രമാണ് ഈ യുദ്ധത്തിനു വന്നിട്ടുള്ളത്. എന്നിരിക്കെ ഞങ്ങൾ എന്തിനു പ്രതിഫലം നൽകുന്നു. അബ്ബാസ്(റ) ചോദിച്ചു."


"ബാഹ്യത്തിൽ നിങ്ങൾ ഞങ്ങളുടെ ശത്രുക്കളാകുന്നു” എന്നാ യിരുന്നു നബി(സ)യുടെ മറുപടി. സംഖ്യയടച്ചു കഴിഞ്ഞപ്പോൾ അബ്ബാസ് (റ) പറഞ്ഞു. “താങ്കൾ എന്നെ ഖുറൈശികളിൽ എന്നേക്കും ഒരു ദരിദ്രനാക്കിത്തീർത്തു." തിരുമേനി വിട്ടില്ല. അവിടുന്ന് ഇപ്രകാരം പറഞ്ഞു: “താങ്കൾ എങ്ങനെ ഒരു ദരിദ്രനാകും? (സ്വപത്നിയായ) ഉമ്മുൽ ഫസലിൻ്റെയടുത്ത് കുറെ ധനം കൊടുത്തേൽപ്പിച്ചു, 'ഞാൻ മരിക്കുന്നുവെങ്കിൽ, നിന്നെ സമ്പന്നയാക്കിക്കൊണ്ടാണ് ഞാൻ പോകു ന്നത്' എന്ന് പറഞ്ഞുകൊണ്ടാണ് താങ്കൾ പോന്നിട്ടുള്ളത്”. ഹസ്രത്ത് അബ്ബാസ്(റ) അത്ഭുത പരതന്ത്രനായിക്കൊണ്ടി പ്രകാരം പറഞ്ഞു : “അല്ലാഹുവാണ് സത്യം ആരുമറിഞ്ഞിട്ടില്ലാത്ത പരമരഹസ്യമാണ് താങ്കൾ വെളിപ്പെടുത്തിയിട്ടുള്ളത്!”


അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ

Bavausthadh

Copied Aslam pgi

https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW?s=cl&p=a&ilr=4

 

https://t.me/islamrealpath


മുഹമ്മദ് നബിയുടെ പ്രവചനം* Part. 10 പ്രവാചകത്വത്തിന്റെ അടയാളം പ്രവചനം ബദറിൽ ഉമയ്യത്തിന്റെ വധം

 




*മുഹമ്മദ് നബിയുടെ പ്രവചനം*


Part. 10

പ്രവാചകത്വത്തിന്റെ അടയാളം


പ്രവചനം ബദറിൽ

ഉമയ്യത്തിന്റെ വധം

.........

മുഹമ്മദ് നബി പ്രവാചകനാണ് എന്നതിന് ധാരാളം തെളിവുകൾ അമാനുഷിക സംഭവങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിൽ പെട്ട ചിലതാണ് അവിടത്തെ പ്രവചനങ്ങൾ

...........


ഉമയ്യത്തിന്റെ വധം


മദീനായിലെ ഔസ് ഗോത്രത്തലവനായ സഅദ് ബ്നു മുആദും (റ) മക്കയിലെ ഒരു പ്രമുഖ വ്യക്തിയായ ഉമയ്യത്തുബ്‌നു ഖലഫും സ്നേഹിതന്മാരായിരുന്നു. വല്ല ആവശ്യാർത്ഥവും ഉമയ്യത്ത് മദീന യിലൂടെ പോകുന്നുവെങ്കിൽ അവർ സഅ്‌ദി(റ)നെയും അദ്ദേഹം മക്കയിലൂടെ പോകുമ്പോൾ ഉമയ്യത്തിനേയും സന്ദർശിക്കുക പതിവായി രുന്നു.


മക്കയിൽ ഖുറൈശി ക്രൂരന്മാരുടെ കിരാത മർദ്ദനങ്ങൾ സഹി ക്കവയ്യാതെ നബി (സ) മക്ക വിട്ട.മദീനയിലെത്തിച്ചേർന്നതിനുശേഷം ഉംറ നിർവ്വഹിക്കുന്നതിനുവേണ്ടി, സഅ്ദ്(റ) മക്കായിലേക്കു പുറപ്പെട്ടു. സ്വസ്നേഹിതനായ ഉമയ്യത്തിനെ സമീപിച്ചു. തനിക്കു കഅബാ പ്രദക്ഷിണം നടത്തുവാൻ ആളില്ലാത്ത ഒരു സന്ദർഭം കണ്ടുപിടിക്കുവാൻ അവനോടുഭ്യർത്ഥിച്ചു. ഉദ്ദേശം മദ്ധ്യാഹ്നമായപ്പോൾ ഉമയ്യത്ത്, സഅദി(റ)യെയും കൂട്ടി പുറപ്പെട്ടു. പ്രദക്ഷിണ വേളയിൽ അബൂ ജഹൽ അവരെ കണ്ടുമുട്ടി. 

സ്വമതമുപേക്ഷിച്ചു. ഇസ്‌ലാം മതമവലംബിച്ച് അതിന്റെ സംരക്ഷണാർത്ഥം മദീനായിൽ ചെന്നണഞ്ഞ മക്കാ മുസ്‌ലിംകളെ രക്ഷിച്ചു പോരുന്ന മദീനക്കാരുടെ സമുന്നതനായ നേതാവ് ഖുറൈശികളുടെ സങ്കേതത്തിൽ വന്നു ത്വവാഫ് ചെയ്യുന്നതു അവനു ദുസ്സഹമായിതോന്നി.


“മതപരിത്യാഗികൾക്കഭയം നൽകുകയും എന്നിട്ടവരെ സഹാ യിക്കുന്നവരെന്നഭിമാനം കൊള്ളുകയും ചെയ്യുന്നവരാണ് നിങ്ങൾ (മദീനക്കാർ). എന്നിരിക്കെ, താങ്കൾ ഇവിടെ വന്നു നിർഭയനായി ത്വവാഫ് നടത്തുകയോ? നീ ഉയ്യത്തിൻ്റെ കൂടെയല്ലായിരുന്നുവെങ്കിൽ, നിന്റെ ബന്ധുക്കളിലേക്കു സുരക്ഷിതനായി മടങ്ങുമായിരുന്നില്ല. അല്ലാ ഹുവാണ് സത്യം”. അബൂജഹൽ വീമ്പിളക്കി. "അല്ലാഹു തന്നെ സത്യം, എന്റെ ഈ സദുദ്യമം നീ തടയുന്നുവെങ്കിൽ, ഇതിനേക്കാൾ ഏറ്റവും കഠിനമായ നിൻ്റെ ഒരാവശ്യത്തിനു ഞാൻ വിഘ്നം വരുത്തും ശാമിലേക്കുള്ള നിൻ്റെ കച്ചവട യാത്ര മദീനക്കാരുടെ സമീപത്തു കൂടി യാണ്." സഅദ് ഭയലേശമന്യേ ഉരൈസ്‌തരം തിരിച്ചടിച്ചു. മക്കയിലെ

അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ


നേതാവായ അബുൽഹകമിനോട് അത്ര ഉച്ചത്തിൽ സംസാരിക്കരു തെന്ന് ഉമയ്യത്ത്, സഅദിനെ ഗുണദോഷിച്ചു. തദവസരം സഅ്ദ്(റ) ഇപ്രകാരം പറഞ്ഞു. വേണ്ട, ഉമയ്യാ! നിന്നെ മുസ്‌ലിംകൾ വധിക്കു മെന്നു നബി പ്രവചിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്. “മക്കായിൽ വെച്ചാണോ?" ഉൽക്കണ്ഠയോടുകൂടി അവൻ ചോദിച്ചു. അതെനിക്ക റിഞ്ഞുകൂടെന്ന് സഅദ്(റ) മറുപടി കൊടുത്തു.


ഈ പ്രവചന ശ്രവണത്തോടെ ഉമയ്യത്ത് അതീവ സംഭ്രാന്തനും ഭയചകിതനുമായിത്തീർന്നു. വീട്ടിൽ ചെന്നു ഭാര്യയോടിപ്രകാരം സങ്ക ടമുയർത്തി: “ഓ, ഉമ്മു സഫ്വാൻ സഅ്ദ് പറഞ്ഞതു നീ കേട്ടില്ലേ? മുസ്ല‌ിംകൾ എന്നെ വധിക്കുമെന്നു മുഹമ്മദ് അവരോട് പറഞ്ഞിട്ടു ണ്ടത്രെ. മക്കയിൽ വെച്ചാണോ എന്നു ഞാൻ ചോദിച്ചപ്പോൾ അതെ നിക്കറിഞ്ഞു കൂടെന്നാണ് അവൻ പ്രത്യുത്തരം നൽകിയത്. ഏതാ യിരുന്നാലും ഞാൻ മക്കയുടെ പറത്തു പോവുകയില്ല."


നാളുകൾ പലതും യാത്ര പറഞ്ഞു മറഞ്ഞു. പക്ഷേ, ഉമയ്യ ത്തിന്റെ അന്തരംഗത്തെ ഗ്രസിച്ചിരുന്ന ഭയാശങ്ക വിട്ടുമാറിയിരുന്നി ല്ല. അവൻ സദാ ജാഗരൂകനായിരുന്നു. ബദർ യുദ്ധം ആസന്നമായ പ്പോൾ അബൂജഹൽ, ജനങ്ങളെ യുദ്ധത്തിനു പുറപ്പെടാൻ ശക്തി യായി ക്ഷണിച്ചുകൊണ്ടിരുന്നുവെങ്കിലും ഉമയ്യത്ത് പിന്നോക്കം വെക്കുകയാണുണ്ടായത്. അബുജഹൽ അവനെ കുറ്റപ്പെടുത്തി. “മക്ക യിലെ ഒരു നേതാവായ നീ പന്തിരിയുന്നതു ജനങ്ങൾ കണ്ടു കഴി ഞ്ഞാൽ അവരെല്ലാവരും പിന്തിരിയും." (ബുഖാരി) :


ഉമയ്യത്തിന്റെ വൈമുഖ്യവും വൈമനസ്യവും കണ്ടു അബുജഹൽ രോഷാകുലനായി അവൻ പരിഹാസശരങ്ങൾ എയ്തു ഉമയ്യത്തിനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. അവനെ വീട്ടിൽ നിന്നും രണാ ണങ്കണത്തിലെത്തിക്കാനുള്ള എല്ലാ കുതന്ത്രങ്ങളും അബുജഹൽ പ്രയോഗിച്ചു. ഉഖ്ബത്തിനോട് ഒരു ഉലുവാൻ കൂട് ഉമയ്യത്തിന്റെ അടു ത്ത്കൊണ്ടു വെക്കുവാനും എന്നിട്ടു സ്ത്രീകളിൽപെട്ടവനാണ് നീ; അതുകൊണ്ടു ഇതു പുകച്ചു കൂടികൊള്ളുക." എന്നു പറയുവാനും അബുജഹൽ ആജ്ഞാപിച്ചു. ഉഖ്ബ: അപ്രകാരം ചെയ്യുകയും ചെയ്തു‌. (ഫത്ഹുൽ ബാരി 7:201)


അബൂജഹ്ലിന്റെ നിരന്തരമായ സമ്മർദ്ദ- നിർബന്ധങ്ങളുടെ ഫലമായി ഒരു നല്ല ഒട്ടകം വാങ്ങി പുറപ്പെടാൻ തന്നെ ഉമയ്യത്ത്

തീരുമാനിച്ചു. തദവസരം അവൻ്റെ സഹധർമ്മിണി ഇപ്രകാരം ചോദിച്ചു: മദീനക്കാരനായ സ്നേഹിതൻ (സഅ്ദ്) പറഞ്ഞത് താങ്കൾ വിസ്‌മരിച്ചു പോയോ? അവൻ പറഞ്ഞു: ഇല്ല; ഞാൻ കുറച്ചു ദൂരമേ സൈന്യത്തോടൊപ്പം പോവുകയുള്ളൂ". വഴിക്കു ചെന്നിറങ്ങുന്നിടത്ത് വെച്ചെല്ലാം അവൻ തൻ്റെ ഒട്ടകത്തെ ബന്ധിച്ചു കൊണ്ടിരുന്നു അവൻ്റെ എല്ലാ അടവുകളും തെറ്റിച്ചു കൊണ്ടു അവസാനം അല്ലാഹു അവനെ ബദറിൽ എത്തിക്കുകയും മുസ്ലിംകളുടെ കരത്താൽ വധിക്കുകയും ചെയ്തു (ബുഖാരി). തലക്കു വന്നവൻ തല തിരിഞ്ഞു


ബദർ യുദ്ധം കഴിഞ്ഞു ഇരുവിഭാഗവും സ്വനാടുകളിലേക്കു തിരിച്ചു. മുസ്ലിംകൾ മദീനയിലേക്കും, മുശ്‌രിക്കുകൾ മക്കയിലേക്കും. മദീന അതിന്റെ വിജയത്തിൽ പുളകം കൊണ്ടു. മുസ്ലിംകൾ ശത്രുക്ക ളുടെ പരാജയത്തിൽ ആശ്വാസം പൂണ്ടു. മക്കയുടെ സ്ഥിതി മറിച്ചാ യിരുന്നു. അവിടെ ദുഃഖം തളംകെട്ടി. അടക്കാനാവാത്ത കദനം ചിറ പൊട്ടിയൊഴുകി. ഒരിക്കലും നികത്തപ്പെടാത്ത നഷ്‌ടമാണ് സംഭവി ച്ചിട്ടുള്ളത്. മക്കയിലെ തലയെടുപ്പുള്ള നേതാക്കളെല്ലാം വധിക്കപ്പെട്ടു കഴിഞ്ഞു. വീരപരാക്രമികളായ അബു ജഹ്ൽ പ്രഭ്യതികൾ മുസ്ലിം ഖഡ്ഗങ്ങളാൽ അരിഞ്ഞു വീഴ്ത്തപ്പെട്ടു. ഒന്നും രണ്ടും പേരല്ല; എഴു പതു മഹാന്മാർ. അത്ര തന്നെ നേതാക്കൾ ബന്ധനസ്ഥരാക്കപ്പെടു കയും ചെയ്തു. ശോകത്തിൻ്റെ കരിനിഴൽ വീശിക്കൊണ്ടു നാളുകളി ങ്ങനെ നീങ്ങി.


ഒരു ദിവസം ഉമയ്യത്തിൻ്റെ പുത്രൻ സഫ്വാനും ഉമൈറും കൂടി രഹസ്യമായൊരു ചർച്ച തുടങ്ങി. ബദ്റിൽ മൃതിയടഞ്ഞ ഹതഭാഗ്യരായ മക്കാ പ്രമുഖരായിരുന്നു പ്രതിപാദ്യം. ഇനി ജീവിച്ചി രുന്നിട്ട് ഗുണമില്ലെന്നായിരുന്നു സഫ്‌വാൻ്റെ അഭിപ്രായം. ഉമൈർ ശരി വെച്ചു: താങ്കൾ പറയുന്നത് യാഥാർത്ഥ്യമാണ്. എൻ്റെ മകൻ ഇന്നു മുസ്ലികളുടെ ബന്ധനസ്ഥനായിക്കഴിയുകയാണ്. എൻ്റെ കടവും സന്താനവുമില്ലായിരുന്നുവെങ്കിൽ മദീനയിൽ ചെന്നു മുഹമ്മദിന്റെ തല ഞാൻ കൊയ്‌തുകളയുമയായിരുന്നു. ഉടനെ സഫ്‌വാൻ ഇപ കാരം വാഗ്ദത്തം ചെയ്‌തു: നിൻ്റെ കട ബാധ്യത ഞാനേറ്റു. സന്താ നങ്ങളെ എന്റെ മക്കളെപ്പോലെ ഞാൻ സംരക്ഷിച്ചുകൊള്ളാം. ഉമൈ റിന്റെ ധൈര്യം ശതഗുണീഭവിച്ചു. ആവേശം സടകുടഞ്ഞെഴുന്നേറ്റു.

ഈ രഹസ്യം ആരെയുമറിയിക്കരുതെന്ന് പറഞ്ഞുകൊണ്ടു അദ്ദേഹം അതിശീഘ്രം മദീനയിലേക്കു കുതിച്ചു.


മസ്‌ജിദുന്നബവിയുടെ സമീപത്തെത്തിയപ്പോൾ ഖഡ്ഗധാരിയായ ഉമൈർ ഹസ്രത്ത് ഉമറുബുനുൽ ഖത്താബി (റ)ന്റെ ദൃഷ്ടി യിൽ പെട്ടു. താമസംവിനാ ഉമർ (റ) നബി(സ)യെ അറിയിച്ചു. “അല്ലാ ഹുവിന്റെ ശത്രുവായ ഉമൈർ ഇതാ കൃപാണമണിഞ്ഞു വന്നിരി ക്കുന്നു'. തിരുമേനി(സ), 'അവനെ ഇങ്ങോട്ടു കൊണ്ടുവരൂ' എന്നാ ജ്ഞാപിച്ചു. വീരനായ ഉമർ (റ) ക്രൂരനായ ഉമൈറിൻ്റെ പിരടി പിടിച്ചു നബിയുടെ അടുത്തേക്കു കൊണ്ടുവന്നു. ദയാനിധിയായ റസൂൽ കരീം(സ) ഉമറിനോടു പിരടി വിടാനാവശ്യപ്പെട്ടു. അനന്തരം ഉമൈ റിനെ വിളിച്ചു ആഗമനോദ്ദേശ്യം ആരാഞ്ഞു. സ്വപുത്രൻ വഹബിനെ മോചിപ്പിക്കുവാൻ വന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപ ടി. “എന്നാൽ പിന്നെ വാളെന്തിനാണ്? " നബി ചോദിച്ചു. ഉമൈർ തന്ത്രപൂർവ്വം പ്രത്യത്തരം നൽകി. "ഞങ്ങളുടെ വാളുകൊണ്ട് നിങ്ങൾക്കൊരു ദോഷവും വരാൻ പോകുന്നില്ല. അതു അല്ലാഹു തരംതാഴ്ത്തിയ വാളാകുന്നു. അതുകൊണ്ടു ഞങ്ങൾക്കെന്തുണ്ടായി പ്രയോജനം?"


ഈ ഉപായം കൊണ്ടൊന്നും നബി സംതൃപ്‌തനായില്ല. തിരു മേനി ചോദ്യമാവർത്തിച്ചു. എന്നോട് സത്യം തുറന്നു പറയണം; നീ വന്നതെന്തിനാണ്? പുത്രൻ്റെ മോചനാർത്ഥം മാത്രമാണ് വന്നതെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തദവസരം തിരുമേനി ഉമൈറിന്റെ രഹ സ്യത്തിൻ്റെ മുഖമറ നീക്കി: "അല്ലാ; നീയും സഫ്‌വാനും കൂടി ഒരു ഗൂഢാലോചന നടത്തുകയും തദനുസാരം നീ എന്നെ വധിക്കാൻ പുറപ്പെടുകയും ചെയ്‌തു." ഉമൈർ ഇടിവെട്ടേറ്റപോലെ ഞെട്ടിത്ത രിച്ചു: “നിങ്ങൾ അല്ലാഹുവിൻ്റെ പ്രവാചകനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിങ്ങൾക്കവതീർണ്ണമാകുന്ന ദിവ്യസന്ദേശത്തെക്കുറിച്ച് ഞങ്ങൾ അവിശ്വസികളായിരുന്നു എന്നാൽ, ഇതു ഞാനും സഫ്വാനും മാത്രമറിയുന്ന ഒരു പരമരഹസ്യമാണ്. ഈ രഹസ്യം താങ്കൾക്കറിയിച്ചു തന്നിട്ടുള്ളത് അല്ലാഹു മാത്രമാണെന്ന് എനിക്കു റപ്പായിക്കഴിഞ്ഞു”. പ്രവാചകൻ്റെ തലക്കുപോയ തന്റെ വിശ്വസ്ത സുഹൃത്ത് തലതിരിഞ്ഞു ഒരു മുസ്‌ലിമായിക്കഴിഞ്ഞുവെന്ന ദുഃഖസത്യമാണ് പിന്നീട് സഫ്‌വാനു കേൾക്കാൻ കഴിഞ്ഞത്.


അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ

Bavausthadh

Copied Aslam pgi

https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW?s=cl&p=a&ilr=4

 

https://t.me/islamrealpath


മുഹമ്മദ് നബിയുടെ പ്രവചനം* Part. 9 പ്രവാചകത്വത്തിന്റെ അടയാളം പ്രവചനം ബദറിൽ

 



*മുഹമ്മദ് നബിയുടെ പ്രവചനം*


Part. 9

പ്രവാചകത്വത്തിന്റെ അടയാളം


പ്രവചനം ബദറിൽ

.........

മുഹമ്മദ് നബി പ്രവാചകനാണ് എന്നതിന് ധാരാളം തെളിവുകൾ അമാനുഷിക സംഭവങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിൽ പെട്ട ചിലതാണ് അവിടത്തെ പ്രവചനങ്ങൾ

...........


ജീവനൊടുക്കുന്നിടങ്ങൾ


കച്ചവട സംഘത്തെ ലക്ഷീകരിച്ചു പുറപ്പെട്ട മുസ്‌ലിം സൈന്യം, അബൂസുഫ്‌യാൻ രക്ഷപ്പെട്ടു പോയിക്കഴിഞ്ഞുവെന്നും അബൂ ജഹ്ലിന്റെ പട്ടാളം തങ്ങളെ കാത്തിരിക്കുന്നുണ്ടെന്നുമറിഞ്ഞപ്പോൾ, സാവേശം ബദ്റിൽ ചെന്നണഞ്ഞു. സൂര്യൻ പതിവുപോലെ അസ്തമിച്ചു. അതോടെ രാത്രി, അതിൻ്റെ ഊഴം പൂർത്തിയാക്കാൻ ഇറങ്ങി വന്നു. നബിതിരുമേനി (സ) നിശയുടെ നിശ്ശബ്ദതയിൽ ഏതാനും കൂട്ടുകാരോടൊത്തു ബദ്റിൽ ചുറ്റിക്കറങ്ങി. ആ കറക്കം വെറുതെയായിരുന്നില്ല. അഹങ്കാരത്തിൻ്റെ കുഞ്ചി രോമങ്ങൾ വിറപ്പിച്ചുകൊണ്ട്, മക്കായിൽ നിന്നു വന്ന വീര കേസരികൾ, സമീപത്തു ആഹ്ലാദത്തി മർപ്പിലാറാടി നിൽക്കുന്നുണ്ടായിരുന്നു. നേരം, പുലർന്നാൽ അവരെ വെട്ടിവീഴ്ത്തപ്പെടാൻ പോകുന്ന സ്ഥലങ്ങൾ നിർണ്ണയിക്കുകയായി രുന്നു റസൂൽ കരീം (സ).


ഹസ്രത്ത് അലി(റ) പറയുന്നു. ഇൻശാ അല്ലാഹ് ഇതു ഇന്ന മനുഷ്യൻ നാളെ നിലം പതിക്കുന്ന സ്ഥലമാണ്. ഇന്ന മനുഷ്യൻ, ഇൻശാ അല്ലാഹ് മരിച്ചു വീഴുന്ന സ്ഥലം ഇതാണ് എന്നു പറഞ്ഞു കൊണ്ട് ബദറിൽ ചത്തൊടുങ്ങിയ മുശ്‌രിക്കുകളുടെ വധ സ്ഥലങ്ങൾ, തലേന്നു രാത്രി തന്നെ അല്ലാഹുവിൻറെ തിരുദൂതർ ഞങ്ങൾക്കുകാ ണിച്ചു തന്നിരുന്നു. നബി(സ)യെ സത്യവുമായി അയച്ചിട്ടുള്ള നാഥൻ തന്നെയാണ് സത്യം. മരിച്ചു വീണവരാരും തിരുമേനി (സ) നിർണ്ണ യിച്ച് സ്ഥലങ്ങളെ ഒട്ടും അതിലംഘിച്ചില്ല (മുസ്‌ലിം) കൈ നിലത്തു വെച്ചുകൊണ്ട് ഇവിടെ,... എന്നു പറഞ്ഞുകൊണ്ടായിരുന്നു വന്ദ്യറസൂൽ വധസ്ഥലം നിർണ്ണയം നടത്തിയിരുന്നതെന്നു മുസ്‌ലിമിൻ്റെ മറ്റൊരു റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.


അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ

Bavausthadh

Copied Aslam pgi

https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW?s=cl&p=a&ilr=4

 

https://t.me/islamrealpath





Saturday, October 17, 2026

ഇസ്‌ലാമിന്റെ മഹത്വം — ഭാഗം 4

 ഇസ്‌ലാമിന്റെ മഹത്വം — ഭാഗം 4

🌹 ഇസ്‌ലാമിന്റെ മഹത്വം — ഭാഗം 4 🌹 📖 ഖുർആൻ, ഹദീസ് തെളിവുകളോടെ

🌸 1. ക്ഷമയുടെ മഹത്വം

وَاللَّهُ يُحِبُّ الصَّابِرِينَ

“അല്ലാഹു ക്ഷമിക്കുന്നവരെ ഇഷ്ടപ്പെടുന്നു.”

📚 ഖുർആൻ: ആലു ഇംറാൻ 3:146

❤️ 2. മറ്റുള്ളവരുടെ കുറ്റങ്ങൾ മൂടിവെക്കുക

قال رسول الله ﷺ:

وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللَّهُ فِي الدُّنْيَا وَالْآخِرَةِ

“ആരെങ്കിലും ഒരു മുസ്‌ലിമിന്റെ കുറ്റം മൂടിവെച്ചാൽ, അല്ലാഹു ഇഹലോകത്തും പരലോകത്തും അവന്റെ കുറ്റങ്ങൾ മൂടിവെക്കും.”

📚 സ്വഹീഹ് മുസ്‌ലിം: 2699

🤝 3. സഹോദരനെ സഹായിക്കുക

قال رسول الله ﷺ:

وَاللَّهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ

“ഒരു അടിമ തന്റെ സഹോദരനെ സഹായിക്കുന്നിടത്തോളം അല്ലാഹു അവനെ സഹായിച്ചുകൊണ്ടിരിക്കും.”

📚 സ്വഹീഹ് മുസ്‌ലിം: 2699

🌿 4. തിന്മയെ നന്മകൊണ്ട് നേരിടുക

ادْفَعْ بِالَّتِي هِيَ أَحْسَنُ

“ഏറ്റവും നല്ലത് ഏതാണോ അതുകൊണ്ട് തിന്മയെ നേരിടുക.”

📚 ഖുർആൻ: ഫുസ്സിലത്ത് 41:34

💎 5. അഹങ്കാരവും പരിഹാസവും ഒഴിവാക്കുക

يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِنْ قَوْمٍ

“സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്.”

📚 ഖുർആൻ: അൽ ഹുജുറാത്ത് 49:11

✨ ഇസ്‌ലാം പഠിപ്പിക്കുന്നത് പ്രതികാരത്തേക്കാൾ ക്ഷമയ്ക്കും വിദ്വേഷത്തേക്കാൾ സ്നേഹത്തിനും പരിഹാസത്തേക്കാൾ ആദരവിനും പ്രാധാന്യം നൽകുന്ന ജീവിതമാണ്.

🌹 നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലും ഇസ്‌ലാമിന്റെ സൗന്ദര്യം പ്രകടമാകട്ടെ!

ഇസ്‌ലാമിന്റെ മഹത്വം — ഭാഗം 3 الاسلا3

 ഇസ്‌ലാമിന്റെ മഹത്വം — ഭാഗം 3

🌹 ഇസ്‌ലാമിന്റെ മഹത്വം — ഭാഗം 3 🌹 📖 ഖുർആൻ, ഹദീസ് തെളിവുകളോടെ

❤️ 1. മനുഷ്യരെ ആദരിക്കുക

يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنْثَىٰ

“മനുഷ്യരേ, തീർച്ചയായും നിങ്ങളെ ഒരു പുരുഷനിൽനിന്നും ഒരു സ്ത്രീയിൽനിന്നും നാം സൃഷ്ടിച്ചിരിക്കുന്നു.”

📚 ഖുർആൻ: അൽ ഹുജുറാത്ത് 49:13

⚖️ 2. നീതിയിൽ ഉറച്ചുനിൽക്കുക

يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ

“സത്യവിശ്വാസികളേ, നിങ്ങൾ നീതി നിലനിർത്തുന്നവരായിരിക്കുക.”

📚 ഖുർആൻ: അന്നിസാഅ് 4:135

🤲 3. ദരിദ്രരെ സഹായിക്കുക

قال رسول الله ﷺ:

السَّاعِي عَلَى الْأَرْمَلَةِ وَالْمِسْكِينِ كَالْمُجَاهِدِ فِي سَبِيلِ اللَّهِ

“വിധവയ്ക്കും ദരിദ്രനും വേണ്ടി പരിശ്രമിക്കുന്നവൻ അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നവനെപ്പോലെയാണ്.”

📚 സ്വഹീഹുൽ ബുഖാരി: 5353; സ്വഹീഹ് മുസ്‌ലിം: 2982

🌿 4. കോപം നിയന്ത്രിക്കുക

قال رسول الله ﷺ:

لَيْسَ الشَّدِيدُ بِالصُّرَعَةِ، إِنَّمَا الشَّدِيدُ الَّذِي يَمْلِكُ نَفْسَهُ عِنْدَ الْغَضَبِ

“മറ്റുള്ളവരെ കീഴടക്കുന്നവനല്ല യഥാർഥ ശക്തൻ; കോപം വരുമ്പോൾ സ്വന്തം മനസ്സിനെ നിയന്ത്രിക്കുന്നവനാണ് ശക്തൻ.”

📚 സ്വഹീഹുൽ ബുഖാരി: 6114; സ്വഹീഹ് മുസ്‌ലിം: 2609

🌸 5. ഭൂമിയിൽ നന്മ പ്രചരിപ്പിക്കുക

وَأَحْسِنُوا إِنَّ اللَّهَ يُحِبُّ الْمُحْسِنِينَ

“നിങ്ങൾ നന്മ ചെയ്യുക. തീർച്ചയായും അല്ലാഹു നന്മ ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നു.”

📚 ഖുർആൻ: അൽ ബഖറ 2:195

✨ ഇസ്‌ലാം ആരാധനകൾ പഠിപ്പിക്കുന്നതോടൊപ്പം മനുഷ്യന്റെ സ്വഭാവവും ജീവിതവും സംസ്കരിക്കുന്നു. നീതി, കാരുണ്യം, ക്ഷമ, ദാനധർമ്മം, ആത്മനിയന്ത്രണം—ഇവയെല്ലാം ഇസ്‌ലാമിന്റെ മഹത്തായ സന്ദേശങ്ങളാണ്.

🌹 നല്ല മുസ്‌ലിമായി ജീവിക്കുക; സ്വന്തം ജീവിതത്തിലൂടെ ഇസ്‌ലാമിന്റെ സൗന്ദര്യം പ്രകടിപ്പിക്കുക!

ഇസ്‌ലാമിന്റെ മഹത്വം1

 ഇസ്‌ലാമിന്റെ മഹത്വം

🌹 ഇസ്‌ലാം: ലോകത്തിന് കാരുണ്യവും മനുഷ്യന് സന്മാർഗവും 🌹

📖 അല്ലാഹു പറയുന്നു:

إِنَّ الدِّينَ عِندَ اللَّهِ الْإِسْلَامُ

“തീർച്ചയായും അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്‌ലാമാണ്.” (ആലു ഇംറാൻ: 19)

❤️ മനുഷ്യരാശിക്കുള്ള കാരുണ്യം

وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِلْعَالَمِينَ

“ലോകർക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.” (അൽ അൻബിയാഅ്: 107)

⚖️ നീതിയും നന്മയും

إِنَّ اللَّهَ يَأْمُرُ بِالْعَدْلِ وَالْإِحْسَانِ

“തീർച്ചയായും അല്ലാഹു നീതിയും നന്മയും കൽപ്പിക്കുന്നു.” (അന്നഹ്ൽ: 90)

🤝 മനുഷ്യരോട് നല്ല നിലയിൽ പെരുമാറുക

قال رسول الله ﷺ:

مَنْ لَا يَرْحَمْ لَا يُرْحَمْ

“കരുണ കാണിക്കാത്തവനോട് കരുണ കാണിക്കപ്പെടുകയില്ല.” (സ്വഹീഹുൽ ബുഖാരി: 6013)

🌹 നല്ല സ്വഭാവത്തിന്റെ മഹത്വം

قال رسول الله ﷺ:

إِنَّ مِنْ خِيَارِكُمْ أَحْسَنَكُمْ أَخْلَاقًا

“നിങ്ങളിൽ ഏറ്റവും ഉത്തമർ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്.” (സ്വഹീഹുൽ ബുഖാരി: 3559)

💚 മാതാപിതാക്കളെ ആദരിക്കുക, അയൽവാസികളോട് നന്മ ചെയ്യുക, അനാഥരെയും ദരിദ്രരെയും സഹായിക്കുക, സത്യസന്ധതയും നീതിയും ജീവിതത്തിൽ പാലിക്കുക—ഇവയെല്ലാം ഇസ്‌ലാം പഠിപ്പിക്കുന്ന മഹത്തായ മൂല്യങ്ങളാണ്.

✨ ഇസ്‌ലാം പഠിപ്പിക്കുന്നത് അല്ലാഹുവിനോടുള്ള ആരാധനയും മനുഷ്യരോടുള്ള കാരുണ്യവും നീതിയോടെയുള്ള ജീവിതവുമാണ്. ഇസ്‌ലാമിന്റെ മഹത്വം നമ്മുടെ ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കാം!

ഇസ്‌ലാമിന്റെ മഹത്വം — ഭാഗം 2 🌹

 

🌹 ഇസ്‌ലാമിന്റെ മഹത്വം — ഭാഗം 2 🌹
📖 ഖുർആൻ, ഹദീസ് തെളിവുകളോടെ

💚 1. മാതാപിതാക്കളോടുള്ള കടമ

وَبِالْوَالِدَيْنِ إِحْسَانًا

“മാതാപിതാക്കളോട് നന്മ ചെയ്യുക.”
📚 ഖുർആൻ: അൽ ഇസ്റാഅ് 17:23

⚖️ 2. ശത്രുക്കളോടുപോലും നീതി പുലർത്തുക

وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ

“ഒരു ജനതയോടുള്ള വിദ്വേഷം നിങ്ങൾ നീതി പാലിക്കാതിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കരുത്. നിങ്ങൾ നീതി പാലിക്കുക; അതാണ് ധർമനിഷ്ഠയോട് കൂടുതൽ അടുത്തത്.”
📚 ഖുർആൻ: അൽ മാഇദ 5:8

❤️ 3. മറ്റുള്ളവർക്ക് നന്മ ആഗ്രഹിക്കുക

قال رسول الله ﷺ:

لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ

“തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും (പൂർണമായ) വിശ്വാസിയാവുകയില്ല.”
📚 സ്വഹീഹുൽ ബുഖാരി: 13; സ്വഹീഹ് മുസ്‌ലിം: 45

🤝 4. അയൽവാസിയെ ഉപദ്രവിക്കരുത്

قال رسول الله ﷺ:

مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلَا يُؤْذِ جَارَهُ

“അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ തന്റെ അയൽവാസിയെ ഉപദ്രവിക്കരുത്.”
📚 സ്വഹീഹുൽ ബുഖാരി: 6018

🌿 5. അഹങ്കാരമില്ലാത്ത ജീവിതം

قال الله تعالى:

وَلَا تَمْشِ فِي الْأَرْضِ مَرَحًا

“നീ ഭൂമിയിൽ അഹങ്കാരത്തോടെ നടക്കരുത്.”
📚 ഖുർആൻ: അൽ ഇസ്റാഅ് 17:37

✨ ഇസ്‌ലാം പഠിപ്പിക്കുന്നത് സ്വന്തം നന്മ മാത്രം നോക്കുന്ന ജീവിതമല്ല; മറ്റുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും നീതിയും കാരുണ്യവും പുലർത്തുകയും ചെയ്യുന്ന ജീവിതമാണ്.

🌹 ഇസ്‌ലാം പഠിക്കുക, ജീവിതത്തിൽ പകർത്തുക, അതിന്റെ മഹത്വം ലോകത്തിന് കാണിച്ചുകൊടുക്കുക!

Tuesday, October 13, 2026

വഹ്ദത്തുൽ_വുജൂദ്_കുഫ്റോ

 #വഹ്ദത്തുൽ_വുജൂദ്_കുഫ്റോ


എല്ലാം ദൈവമാണ്; കൃഷ്ണനും അല്ലാഹുവും ഒന്നാണ്; കടിക്കുന്ന നായയും ബണ്ടിച്ചോറും ചാണകവും മിനികൂപ്പറുമെല്ലാം ദൈവമാണ്; ദൈവമല്ലാത്തതായി ഒന്നുമില്ല" എന്ന് വിശ്വസിക്കുന്നത് വ്യക്തമായ കുഫ്‌റാണ്.


ഈ വിശ്വാസത്തിന് യഥാർത്ഥ സൂഫികളിലെ ചിലർ  അവതരിപ്പിച്ച 'വഹ്ദത്തുൽ വുജൂദ്' എന്ന ആശയവുമായി യാതൊരു ബന്ധവുമില്ലെന്ന് മാത്രമല്ല, അത് അതിന് പൂർണ്ണമായും വിരുദ്ധവുമാണ്.

 

വുജൂദ്' എന്ന പദത്തിന് ഭാഷാപരമായി 'ഉള്ളത്' (നിലനിൽക്കുന്നത്) എന്നാണ് അർത്ഥം. ഈ അർത്ഥത്തിൽ അല്ലാഹുവിനും മനുഷ്യർക്കും മറ്റു വസ്തുക്കൾക്കും വുജൂദ് ഉണ്ടെന്ന് എല്ലാ യഥാർത്ഥ സൂഫികളും അംഗീകരിക്കുന്നുണ്ട്. കാരണം, അല്ലാഹു സൃഷ്ടാവാണ്, മറ്റുള്ളവയെല്ലാം അവൻ്റെ സൃഷ്ടികളുമാണ്. ഈ അർത്ഥത്തിൽ 

സൃഷ്ടിയുടെയും  സൃഷ്ടാവിൻ്റെ വുജൂദ്  ഒന്നല്ല രണ്ടു തന്നെയാണ്. ഈ യാഥാർത്ഥ്യം ആരും നിഷേധിക്കുന്നില്ല.

ഇതിനെ  നിഷേധിച്ചവൻ മുസ്ലിം ആവില്ല യഥാർത്ഥ സൂഫിയും ആവില്ല.


എന്നാൽ, സൂഫികൾ 'വുജൂദ്' എന്ന പദത്തിന് ആലങ്കാരികമായി (مجاز) നൽകുന്ന അർത്ഥം 'അനാദിയായ, നിരാശ്രയനായ, വാജിബുൽ വുജൂദ് (Necessary Being - അനിവാര്യമായ അസ്തിത്വം)' എന്നാണ്. ഈ അർത്ഥത്തിൽ പരിശോധിച്ചാൽ വുജൂദ് ഒന്നേയുള്ളൂ, അത് അല്ലാഹു മാത്രമാണ്. അല്ലാഹുവല്ലാത്ത ഒന്നും ഈ അർത്ഥത്തിൽ വുജൂദ് അല്ല.

 ഇതാണ് വഹ്ദത്തുൽ വുജൂദ് കൊണ്ട് അവർ യഥാർത്ഥത്തിൽ ഉദ്ദേശിക്കുന്നത്.മറ്റുള്ള വസ്തുക്കളും അല്ലാഹുവും  ഒന്നാണ് എന്നതല്ല. ഈ പ്രത്യേക അർത്ഥത്തിൽ, അല്ലാഹുവല്ലാത്ത മറ്റൊരു വസ്തുവിനും വുജൂദ്  ഇല്ല എന്നാണ്.

കാരണം സൃഷ്ടികൾക്ക് സ്വതന്ത്രമായ അസ്ഥിത്വം ഇല്ല. അല്ലാഹു നൽകുന്ന അസ്തിത്വം മാത്രമേ ഉള്ളൂ.


സൃഷ്ടാവുമായി താരതമ്യം ചെയ്യുമ്പോൾ സൃഷ്ടികളുടെ അവസ്ഥ, ഒരു പാത്രത്തിലെ വെള്ളത്തിൽ കാണുന്ന സൂര്യൻ്റെ പ്രതിഫലനം പോലെയാണ്. ആ പാത്രത്തിലെ വെള്ളം ഇല്ലാതാകുന്നതോടെ ആ പ്രതിഫലനവും ഇല്ലാതാകുന്നു; അവിടെ അവശേഷിക്കുന്നത് മുകളിലുള്ള യഥാർത്ഥ സൂര്യൻ മാത്രമാണ്. വെള്ളത്തിൽ കണ്ടത് ആ സൂര്യൻ്റെ ഒരു പ്രതിഫലനം മാത്രമായിരുന്നു. അതായത്, വെള്ളത്തിൽ കാണുന്ന സൂര്യന് സ്വന്തമായി ഒരു നിലനിൽപ്പില്ല. യാഥാർത്ഥ്യത്തിലുള്ളതും സ്വതന്ത്രമായ നിലനിൽപ്പുള്ളതും ആകാശത്തുള്ള സൂര്യന് മാത്രമാണ്.

ഇതുപോലെയാണ് അനാദിയായ, നിരാശ്രയനായ, അനിവാര്യമായ അസ്തിത്വമുള്ള (واجب الوجود - Necessary Being) അല്ലാഹുവിൻ്റെയും സൃഷ്ടികളുടെയും കാര്യം. അല്ലാഹുവിൻ്റെ വുജൂദിൻ്റെ (അസ്തിത്വത്തിൻ്റെ) ഒരു പ്രതിഫലനം മാത്രമാണ് സൃഷ്ടികളുടെ വുജൂദ്. വെള്ളത്തിൽ കാണുന്ന സൂര്യന് സ്വന്തമായി വുജൂദ് ഇല്ലാത്തതുപോലെ, ഈ സൃഷ്ടികൾക്കൊന്നും സ്വന്തമായി ഒരു വുജൂദില്ല. 


വെള്ളത്തിൽ സൂര്യൻ്റെ രൂപം കാണുന്നത് പോലെ അല്ലാഹുവിൻ്റെ രൂപം സൃഷ്ടികളിൽ കാണാം എന്നല്ല ഈ ഉപമ കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച്, പാത്രത്തിലെ വെള്ളത്തിൽ കാണുന്ന പ്രതിഫലനം ആകാശത്തുള്ള യഥാർത്ഥ സൂര്യൻ്റെ അസ്തിത്വത്തെ (നിലനിൽപ്പിനെ) എങ്ങനെ സൂചിപ്പിക്കുന്നുവോ, അതുപോലെ സൃഷ്ടികളൾ , മറ്റൊന്നിൻ്റെയും പ്രതിഫലനമല്ലാത്ത സൃഷ്ടാവിൻ്റെ യഥാർത്ഥ വുജൂദിനെ അറിയിക്കുന്നു എന്ന അർത്ഥത്തിൽ മാത്രമാണ് ഈ ഉപമ ഉപയോഗിച്ചിട്ടുള്ളത്.


അതുകൊണ്ടുതന്നെ, മനുഷ്യനിലെ അഹങ്കാരവും അഹന്തയും 'ഞാൻ' എന്ന ഭാവവും (അനാനിയ്യത്ത്) തീർത്തും നിരർത്ഥകമാണെന്ന് മനസ്സിനെ ബോധ്യപ്പെടുത്താൻ വേണ്ടി ഉപയോഗിച്ച മനോഹരമായ ഒരു ആലങ്കാരിക പ്രയോഗം മാത്രമാണ് 'വഹ്ദത്തുൽ വുജൂദ്'.


അല്ലാഹുവിൻ്റെ അസ്തിത്വവുമായി ചേർത്തുനോക്കുമ്പോൾ സൃഷ്ടികളുടെ അവസ്ഥയെന്താണെന്ന് വ്യക്തമാക്കുന്ന, ലബീദ് എന്ന കവി പാടിയ വരികളെക്കുറിച്ച് നബി (സ) അരുളിയ വചനം ഈ സന്ദർഭത്തിൽ ചേർക്കുന്നത് ഏറെ ഉചിതമായിരിക്കും.


عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «أَصْدَقُ كَلِمَةٍ قَالَهَا شَاعِرٌ كَلِمَةُ لَبِيدٍ: أَلَا كُلُّ شَيْءٍ مَا 

خَلَا اللهَ بَاطِلٌ


അബൂഹുറൈറ (റ) വിൽ നിന്ന് നിവേദനം: അല്ലാഹുവിൻ്റെ റസൂൽ (സ) അരുളി: "ഒരു കവി പറഞ്ഞതിൽ വെച്ച് ഏറ്റവും സത്യസന്ധമായ വാക്ക് ലബീദ് എന്ന കവിയുടെ ഈ വരിയാണ്: 'അറിയുക, അല്ലാഹു ഒഴികെയുള്ള എല്ലാ കാര്യങ്ങളും  മിഥ്യയാണ്.


ബുഖാരി , മുസ്ലിം

അയൽവാസികളോടുള്ള കടമകൾ حقوق الجيراني

 


അയൽവാസികളോടുള്ള കടമകൾ



ഇസ്‌ലാമിൽ അയൽവാസി ബന്ധത്തിന്റെ പ്രാധാന്യം

ഇസ്‌ലാം ഏറെ പ്രാധാന്യം കൽപ്പിക്കുന്ന സാമൂഹിക ബന്ധങ്ങളിൽ ഒന്നാണ് അയൽവാസി ബന്ധം. 

സ്വന്തം കുടുംബത്തോടും ബന്ധുക്കളോടും കാണിക്കേണ്ട സ്നേഹവും കാരുണ്യവും പോലെ തന്നെ അയൽവാസികളോടും നാം നല്ല നിലയിൽ പെരുമാറണം. അയൽവാസിയുടെ മതമോ സാമ്പത്തിക സ്ഥിതിയോ നോക്കാതെ അവരോട് മാന്യമായും കരുണയോടെയും പെരുമാറുക എന്നത് ഇസ്‌ലാമിക സംസ്കാരത്തിന്റെ ഭാഗമാണ്.


ഖുർആൻ നൽകുന്ന നിർദേശം

അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു:

وَالْجَارِ ذِي الْقُرْبَىٰ وَالْجَارِ الْجُنُبِ

അർത്ഥം: “അടുത്ത അയൽവാസിയോടും അകന്ന അയൽവാസിയോടും (നന്മ ചെയ്യുക).”

(സൂറത്തുന്നിസാഅ്: 36)


ഈ ആയത്ത് അയൽവാസികളോട് നന്മ ചെയ്യേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. അയൽവാസി നമ്മുടെ ബന്ധുവായാലും അല്ലെങ്കിലും, അവരോട് നന്മ ചെയ്യാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും നാം ബാധ്യസ്ഥരാണ്.

അയൽവാസിയെ ആദരിക്കാൻ നബി ﷺ പഠിപ്പിച്ചു.


പ്രവാചകൻ മുഹമ്മദ് ﷺ പറഞ്ഞു:

مَنْ كَانَ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ فَلْيُكْرِمْ جَارَهُ

അർത്ഥം: “അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവൻ തന്റെ അയൽവാസിയെ ആദരിക്കട്ടെ.”

(സ്വഹീഹുൽ ബുഖാരി, സ്വഹീഹ് മുസ്‌ലിം)


മറ്റൊരു ഹദീസിൽ നബി ﷺ പറഞ്ഞു:

وَاللَّهِ لَا يُؤْمِنُ، وَاللَّهِ لَا يُؤْمِنُ، وَاللَّهِ لَا يُؤْمِنُ. قِيلَ: وَمَنْ يَا رَسُولَ اللَّهِ؟ قَالَ: الَّذِي لَا يَأْمَنُ جَارُهُ بَوَائِقَهُ

അർത്ഥം: “അല്ലാഹുവാണേ, അവൻ വിശ്വാസിയല്ല! അല്ലാഹുവാണേ, അവൻ വിശ്വാസിയല്ല! അല്ലാഹുവാണേ, അവൻ വിശ്വാസിയല്ല!” ചോദിക്കപ്പെട്ടു: “ആരാണ്, അല്ലാഹുവിന്റെ ദൂതരേ?” നബി ﷺ പറഞ്ഞു: “ആരുടെ ഉപദ്രവങ്ങളിൽ നിന്ന് അയൽവാസി സുരക്ഷിതനല്ലയോ അവൻ.”

(സ്വഹീഹുൽ ബുഖാരി)


അയൽവാസിയെ ഉപദ്രവിക്കുന്നതിന്റെ ഗൗരവം ഈ ഹദീസ് നമ്മെ ബോധ്യപ്പെടുത്തുന്നു.


അയൽവാസികളോട് നാം എങ്ങനെ പെരുമാറണം?


1.അയൽവാസികളെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഉപദ്രവിക്കാതിരിക്കുക.

2.അവരുടെ സന്തോഷങ്ങളിലും ദുഃഖങ്ങളിലും പങ്കുചേരുക.

3.രോഗം വന്നാൽ സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യുക.

4.ഭക്ഷണം പാകം ചെയ്യുമ്പോൾ സാധ്യമെങ്കിൽ അവർക്കും നൽകുക.

5.അവരുടെ സ്വകാര്യത മാനിക്കുകയും കുടുംബകാര്യങ്ങളിൽ അനാവശ്യമായി ഇടപെടാതിരിക്കുകയും ചെയ്യുക.

6.സാമ്പത്തികമായി പ്രയാസപ്പെടുന്ന അയൽവാസികളെ കഴിയുന്നത്ര സഹായിക്കുക.

7.വീടിന്റെയും വഴിയുടെയും അതിർത്തിയുടെയും കാര്യങ്ങളിൽ അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കുക.

8.അയൽവാസിയുടെ അഭിമാനത്തെയും സമ്പത്തിനെയും കുടുംബത്തെയും മാനിക്കുക.

9.മതപരമായ വ്യത്യാസങ്ങളുടെ പേരിൽ ആരോടും അനീതി കാണിക്കാതിരിക്കുക.

10.അയൽവാസി ബന്ധം തകർക്കുന്ന ദുഷ്പ്രവണതകൾ

അസൂയ, പരദൂഷണം, അപവാദം, അനാവശ്യ സംശയം, ചെറിയ കാര്യങ്ങൾക്കു പോലും വഴക്കുണ്ടാക്കൽ, മറ്റുള്ളവരുടെ സന്തോഷം സഹിക്കാനാകാത്ത മനോഭാവം എന്നിവ അയൽവാസി ബന്ധത്തെ തകർക്കുന്നു.

 ചിലപ്പോൾ ചെറിയൊരു വാക്കോ പ്രവൃത്തിയോ വർഷങ്ങളായുള്ള ബന്ധത്തെ ഇല്ലാതാക്കും.

നമ്മുടെ വീടുകൾ വലുതാകുന്നതിനെക്കാൾ പ്രധാനം നമ്മുടെ മനസ്സുകൾ വിശാലമാകുന്നതാണ്. വീടിന്റെ ചുമരുകൾക്കപ്പുറത്തും മനുഷ്യസ്നേഹത്തിന്റെ വെളിച്ചം എത്തണം.


ഉപസംഹാരം.

നല്ല അയൽവാസിയാകുക എന്നത് വെറുമൊരു സാമൂഹിക മര്യാദയല്ല; അത് ഇസ്‌ലാം പഠിപ്പിക്കുന്ന മഹത്തായ ഗുണമാണ്. നാം നിസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും മറ്റു ആരാധനാകർമങ്ങൾ നിർവഹിക്കുകയും ചെയ്യുന്നതിനൊപ്പം നമ്മുടെ അയൽവാസികൾക്ക് നമ്മിൽനിന്ന് ഉപദ്രവമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.

നമ്മുടെ സാന്നിധ്യം അയൽവാസിക്ക് ആശ്വാസമാകണം; നമ്മുടെ അഭാവം അവർക്ക് നഷ്ടമായി തോന്നണം.

അയൽവാസിയുടെ കണ്ണീരിന് കാരണമാകാതെ, അവരുടെ പ്രയാസങ്ങളിൽ താങ്ങായി, സ്നേഹവും കാരുണ്യവും പങ്കുവെച്ച് ജീവിക്കാൻ നമുക്ക് സാധിക്കട്ടെ. അതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന ഉത്തമമായ അയൽവാസി ബന്ധം.


ASLAM Kamil saquafi parappanangadi

CM AL RASHIDA ONLINE DARS


https://chat.whatsapp.com/DpSjQz0mOqp7ptpvjdYuGy


അല്ലാഹുവിനെ പറ്റി സലഫുകളുടെ വിശ്വാസം എന്ത് ?فمعتقد سلف الأئمة وعلماء السنة من الخلف أن الله منزه عن الحركة والتحول والحلول ليس كمثله شيء

 അല്ലാഹുവിനെ പറ്റി സലഫുകളുടെ വിശ്വാസം എന്ത് ?


ഒഹാബികളുടേത് പുത്തൻ വിശ്വാസം



“ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി (ഹി. 852-ൽ വഫാത്ത്), അമീറുൽ മുഅ്മിനീൻ ഫിൽ ഹദീസ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാനവർകൾ ഫത്ഹുൽ ബാരി ബി ശർഹി സ്വഹീഹിൽ ബുഖാരി എന്ന ഗ്രന്ഥത്തിൽ പറയുന്നു:**


‘അല്ലാഹു ചലനത്തിൽ നിന്നും, സ്ഥാനമാറ്റത്തിൽ നിന്നും, ഒരു സ്ഥലത്ത് സ്ഥിതിചെയ്യുന്നതിൽ നിന്നും പരിശുദ്ധനാണെന്നാണ് ഉമ്മത്തിലെ സലഫുകളുടെയും പിൽക്കാല സുന്നത്ത് പണ്ഡിതന്മാരുടെയും വിശ്വാസം. അവന് തുല്യമായി യാതൊന്നുമില്ല.’


ഫത്ഹുൽ ബാരി 

فمعتقد سلف الأئمة وعلماء السنة من الخلف أن الله منزه عن الحركة والتحول والحلول ليس كمثله شيء


എന്നാൽ ഈ വിശ്വാസത്തിന് കടകവിരുദ്ധമാണ്. വഹാബികളുടെ ബിദ്അത്ത് വിശ്വാസം


ASLAM Kamil saquafi parappanangadi

Monday, October 12, 2026

കുടുംബബന്ധം ചേർക്കലിന്റെ മഹത്ത്വം صِلَةُ الرَّحِمِ

 


ഇസ്‌ലാമിൽ കുടുംബബന്ധം ചേർക്കലിന്റെ മഹത്ത്വം
صِلَةُ الرَّحِمِ
കുടുംബബന്ധം ചേർത്തുനിർത്തൽ ഇസ്‌ലാം വളരെയധികം പ്രാധാന്യം നൽകിയിട്ടുള്ള ഒരു സൽപ്രവൃത്തിയാണ്. ബന്ധുക്കളെ സന്ദർശിക്കുക, അവരുടെ സുഖദുഃഖങ്ങൾ അന്വേഷിക്കുക, ആവശ്യങ്ങളിൽ സഹായിക്കുക, രോഗികളെ സന്ദർശിക്കുക, പ്രയാസങ്ങളിൽ ആശ്വാസം നൽകുക, തെറ്റുകൾ പൊറുക്കുക തുടങ്ങിയവയെല്ലാം കുടുംബബന്ധം ചേർക്കുന്നതിൽ ഉൾപ്പെടുന്നു.
1. ഖുർആനിലെ തെളിവുകൾ
ഒന്ന്: കുടുംബബന്ധം ചേർക്കുക
قال الله تعالى:
وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ
അർത്ഥം: നിങ്ങൾ പരസ്പരം ചോദിച്ചുകൊള്ളുന്ന അല്ലാഹുവിനെ സൂക്ഷിക്കുക; കുടുംബബന്ധങ്ങളുടെ കാര്യത്തിലും അല്ലാഹുവിനെ സൂക്ഷിക്കുക.
(സൂറത്തുന്നിസാഅ്: 1)
രണ്ട്: കുടുംബബന്ധം മുറിക്കുന്നവർക്കുള്ള താക്കീത്
قال الله تعالى:
فَهَلْ عَسَيْتُمْ إِنْ تَوَلَّيْتُمْ أَنْ تُفْسِدُوا فِي الْأَرْضِ وَتُقَطِّعُوا أَرْحَامَكُمْ ۝ أُولَٰئِكَ الَّذِينَ لَعَنَهُمُ اللَّهُ
അർത്ഥം: നിങ്ങൾ അധികാരം ലഭിച്ചാൽ ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും കുടുംബബന്ധങ്ങൾ മുറിക്കുകയും ചെയ്യുമോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിരിക്കുന്നത്.
(സൂറത്ത് മുഹമ്മദ്: 22–23)
മൂന്ന്: ബന്ധുക്കൾക്ക് അവരുടെ അവകാശം നൽകുക
قال الله تعالى:
وَآتِ ذَا الْقُرْبَىٰ حَقَّهُ
അർത്ഥം: ബന്ധുവിന് അവന്റെ അവകാശം നൽകുക.
(സൂറത്തുൽ ഇസ്‌റാഅ്: 26)
2. കുടുംബബന്ധം ചേർക്കുന്നതിനെക്കുറിച്ചുള്ള ഹദീസുകൾ
ഹദീസ് 1: സ്വർഗത്തിൽ പ്രവേശിക്കാനുള്ള മാർഗം
قال رسول الله ﷺ:
يَا أَيُّهَا النَّاسُ، أَفْشُوا السَّلَامَ، وَأَطْعِمُوا الطَّعَامَ، وَصِلُوا الْأَرْحَامَ، وَصَلُّوا بِاللَّيْلِ وَالنَّاسُ نِيَامٌ، تَدْخُلُوا الْجَنَّةَ بِسَلَامٍ
അർത്ഥം: ജനങ്ങളേ, നിങ്ങൾ സലാം വ്യാപിപ്പിക്കുക, ഭക്ഷണം നൽകുക, കുടുംബബന്ധങ്ങൾ ചേർക്കുക, ജനങ്ങൾ ഉറങ്ങുമ്പോൾ രാത്രിയിൽ നമസ്കരിക്കുക. എങ്കിൽ നിങ്ങൾ സമാധാനത്തോടെ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്.
(സുനനു തിർമിദി: 2485)
ഹദീസ് 2: ഉപജീവനത്തിലും ആയുസ്സിലും അനുഗ്രഹം
قال رسول الله ﷺ:
مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ
അർത്ഥം: തന്റെ ഉപജീവനം വിശാലമാക്കപ്പെടാനും ആയുസ്സിൽ വർധനവുണ്ടാകാനും ആഗ്രഹിക്കുന്നവൻ കുടുംബബന്ധം ചേർത്തുനിർത്തട്ടെ.
(സ്വഹീഹുൽ ബുഖാരി: 5986; സ്വഹീഹ് മുസ്‌ലിം: 2557)
ഹദീസ് 3: യഥാർഥത്തിൽ കുടുംബബന്ധം ചേർക്കുന്നവൻ ആര്?
قال رسول الله ﷺ:
لَيْسَ الْوَاصِلُ بِالْمُكَافِئِ، وَلَكِنِ الْوَاصِلُ الَّذِي إِذَا قُطِعَتْ رَحِمُهُ وَصَلَهَا
അർത്ഥം: പ്രത്യുപകാരം ചെയ്യുന്നവൻ മാത്രമല്ല യഥാർഥത്തിൽ കുടുംബബന്ധം ചേർക്കുന്നവൻ. തന്റെ കുടുംബബന്ധം മുറിക്കപ്പെട്ടാലും അത് ചേർത്തുനിർത്തുന്നവനാണ് യഥാർഥത്തിൽ ബന്ധം ചേർക്കുന്നവൻ.
(സ്വഹീഹുൽ ബുഖാരി: 5991)
ഹദീസ് 4: കുടുംബബന്ധം മുറിക്കുന്നവനുള്ള താക്കീത്
قال رسول الله ﷺ:
لَا يَدْخُلُ الْجَنَّةَ قَاطِعٌ
അർത്ഥം: കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല.
(സ്വഹീഹുൽ ബുഖാരി: 5984; സ്വഹീഹ് മുസ്‌ലിം: 2556)
ഈ ഹദീസ് കുടുംബബന്ധം മുറിക്കുന്നത് ഗുരുതരമായ പാപമാണെന്ന് വ്യക്തമാക്കുന്നു. പാപം ചെയ്ത മുസ്‌ലിം ഒരിക്കലും സ്വർഗത്തിൽ പ്രവേശിക്കില്ല എന്നല്ല ഇതിന്റെ ഉദ്ദേശ്യം; മറിച്ച് ശക്തമായ താക്കീതാണിത്.
3. കുടുംബബന്ധം മുറിക്കുന്നതിന്റെ ദോഷങ്ങൾ
അല്ലാഹുവിന്റെ താക്കീതിന് വിധേയനാകുന്നു.
വലിയ പാപത്തിൽ അകപ്പെടുന്നു.
കുടുംബത്തിൽ ശത്രുതയും വിദ്വേഷവും വളരുന്നു.
ബന്ധുക്കളുടെ അവകാശങ്ങൾ നഷ്ടപ്പെടുന്നു.
പരസ്പരസഹായവും സ്നേഹവും ഇല്ലാതാകുന്നു.
കുടുംബത്തിലെ പിണക്കങ്ങൾ അടുത്ത തലമുറയിലേക്കും പകരാം.
ഓരോ തർക്കവും കുടുംബബന്ധം മുറിക്കലായി കണക്കാക്കണമെന്നില്ല. സാഹചര്യവും പെരുമാറ്റവും പരിഗണിക്കണം.
4. ബന്ധുക്കൾ ഉപദ്രവിച്ചാലും ബന്ധം ചേർക്കണോ?
അതെ. ബന്ധുക്കൾ മോശമായി പെരുമാറിയാലും കഴിയുന്നത്ര നല്ല രീതിയിൽ ബന്ധം നിലനിർത്താൻ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു.
ഒരാൾ നബി ﷺ യോട് പറഞ്ഞു: തന്റെ ബന്ധുക്കൾ താനവരോട് നല്ല രീതിയിൽ പെരുമാറിയിട്ടും ബന്ധം മുറിക്കുന്നു; താൻ അവരോട് നന്മ ചെയ്തിട്ടും അവർ തിന്മ ചെയ്യുന്നു. അപ്പോൾ നബി ﷺ പറഞ്ഞു:
لَئِنْ كُنْتَ كَمَا قُلْتَ، فَكَأَنَّمَا تُسِفُّهُمُ الْمَلَّ، وَلَا يَزَالُ مَعَكَ مِنَ اللَّهِ ظَهِيرٌ عَلَيْهِمْ مَا دُمْتَ عَلَى ذَلِكَ
അർത്ഥം: നീ പറഞ്ഞതുപോലെയാണെങ്കിൽ, നീ അവർക്കു ചൂടുള്ള ചാരം തീറ്റിക്കുന്നതുപോലെയാണ്. നീ ആ നിലയിൽ തുടരുന്നിടത്തോളം അവർക്കെതിരെ അല്ലാഹുവിൽനിന്നുള്ള ഒരു സഹായം നിനക്കുണ്ടായിരിക്കും.
(സ്വഹീഹ് മുസ്‌ലിം: 2558)
ഇതിൽനിന്ന് മനസ്സിലാക്കാവുന്ന കാര്യങ്ങൾ:
അവർ വിളിച്ചാൽ മാത്രം തിരിച്ചുവിളിക്കുന്നതല്ല യഥാർഥ ബന്ധം ചേർക്കൽ.
അവർ സമ്മാനം നൽകിയാൽ മാത്രം സമ്മാനം നൽകുന്നതല്ല ബന്ധം ചേർക്കൽ.
കഴിയുന്നത്ര അവരെ അന്വേഷിക്കുകയും ആവശ്യങ്ങളിൽ സഹായിക്കുകയും ചെയ്യുക.
അവർ തെറ്റുചെയ്താൽ ക്ഷമിക്കുകയും നന്മയിലൂടെ പ്രതികരിക്കുകയും ചെയ്യുക.
എന്നാൽ കുടുംബബന്ധം ചേർക്കുന്നതിന്റെ പേരിൽ അക്രമം, ഭീഷണി, ശാരീരിക ഉപദ്രവം, സാമ്പത്തിക ചൂഷണം എന്നിവ സഹിച്ചുകൊണ്ടിരിക്കേണ്ടതില്ല. ആവശ്യമെങ്കിൽ സുരക്ഷിതമായ അകലം പാലിച്ചും ഫോൺവിളി, സന്ദേശം, മറ്റൊരാൾ മുഖേന ബന്ധപ്പെടൽ തുടങ്ങിയ മാർഗങ്ങളിലൂടെയും ബന്ധം നിലനിർത്താം.
5. ഏതെല്ലാം ബന്ധുക്കളോടാണ് ബന്ധം ചേർക്കേണ്ടത്?
പ്രധാനമായും രക്തബന്ധത്തിലുള്ള ബന്ധുക്കൾ ഇതിൽ ഉൾപ്പെടുന്നു:
മാതാപിതാക്കൾ, മുത്തശ്ശൻ, മുത്തശ്ശി.
സഹോദരങ്ങൾ.
മക്കൾ, പേരക്കുട്ടികൾ.
പിതൃസഹോദരന്മാർ, പിതൃസഹോദരിമാർ.
മാതൃസഹോദരന്മാർ, മാതൃസഹോദരിമാർ.
അമ്മാവൻ, അമ്മായി തുടങ്ങിയ അടുത്ത രക്തബന്ധുക്കൾ.
മറ്റു രക്തബന്ധുക്കൾ.
ബന്ധുക്കളിൽ ആർക്കാണ് കൂടുതൽ അവകാശം, ആരുടെ അവകാശം എത്രത്തോളം എന്നതിൽ ബന്ധത്തിന്റെ അടുപ്പം, ബന്ധുത്വത്തിന്റെ സ്വഭാവം, ആവശ്യങ്ങൾ, കഴിവ് എന്നിവ പരിഗണിക്കപ്പെടും. വിവാഹബന്ധത്തിലൂടെ വന്ന ബന്ധുക്കളോടും നന്മയോടെയും മര്യാദയോടെയും പെരുമാറണം.
6. കുടുംബബന്ധം ചേർക്കാനുള്ള പ്രായോഗിക മാർഗങ്ങൾ
മാതാപിതാക്കളെയും മുതിർന്ന ബന്ധുക്കളെയും സന്ദർശിക്കുക.
ബന്ധുക്കളെ ഫോണിൽ വിളിച്ച് സുഖവിവരങ്ങൾ അന്വേഷിക്കുക.
രോഗികളെ സന്ദർശിക്കുകയും ആവശ്യങ്ങളിൽ സഹായിക്കുകയും ചെയ്യുക.
ദരിദ്രരായ ബന്ധുക്കൾക്ക് സാമ്പത്തികസഹായം നൽകുക.
പിണക്കമുള്ള ബന്ധുക്കളോട് സലാം പറഞ്ഞ് അനുരഞ്ജനത്തിന് ശ്രമിക്കുക.
മരണപ്പെട്ട ബന്ധുക്കൾക്കായി ദുആ ചെയ്യുക.
പെരുന്നാൾ, വിവാഹം തുടങ്ങിയ അവസരങ്ങളിൽ ബന്ധം പുതുക്കുക.
അവരുടെ തെറ്റുകൾ പരസ്യപ്പെടുത്തി അപമാനിക്കാതിരിക്കുക.
കുടുംബബന്ധം ചേർക്കൽ പണം നൽകൽ മാത്രമല്ല. സ്നേഹത്തോടെ സംസാരിക്കുക, സലാം പറയുക, വിഷമങ്ങൾ അന്വേഷിക്കുക, തെറ്റുകൾ പൊറുക്കുക, പ്രയാസങ്ങളിൽ കൂടെ നിൽക്കുക എന്നിവയും അതിൽ ഉൾപ്പെടുന്നു. സാമ്പത്തികമായി കഴിവില്ലാത്ത ഒരാൾക്കും തന്റെ കഴിവിനനുസരിച്ച് ബന്ധം ചേർത്തുനിർത്താം.
ഉപസംഹാരം
കുടുംബബന്ധം ചേർക്കൽ അല്ലാഹുവിന്റെ പ്രീതി നേടാനുള്ള മഹത്തായ മാർഗമാണ്. ബന്ധുക്കൾ നന്മ ചെയ്താൽ മാത്രം നന്മ തിരിച്ചുനൽകുന്നതല്ല യഥാർഥ ബന്ധം ചേർക്കൽ. അവർ അകന്നുനിന്നാലും കഴിയുന്നത്ര നന്മയോടെ ബന്ധം നിലനിർത്തുന്നതാണ് അതിന്റെ ഉന്നതമായ രൂപം.
അല്ലാഹു നമ്മെ കുടുംബബന്ധങ്ങൾ ചേർത്തുനിർത്തുന്നവരിൽ ഉൾപ്പെടുത്തുകയും ബന്ധങ്ങൾ മുറിക്കുന്നതിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുമാറാകട്ടെ. ആമീൻ.

CM AL RASHIDA online dars
ASLAM Kamil saquafi parappanangadi

https://chat.whatsapp.com/DpSjQz0mOqp7ptpvjdYuGy

Monday, October 5, 2026

വഹ്ദത്തുൽ വുജൂദ്: وحدة الوجود

 വഹ്ദത്തുൽ വുജൂദ്: وحدة الوجود 


​സൂഫി ചിന്താചരിത്രത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒരു സാങ്കേതിക പദമാണ് 'വഹ്ദത്തുൽ വുജൂദ്' (وحدة الوجود). ഈ പദം ഉപയോഗിക്കുന്നവരെല്ലാം ഒരേ ആശയമല്ല അതിലൂടെ ഉദ്ദേശിക്കുന്നത് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. 


ഭാഷാപരമായി 'വഹ്ദത്ത്' (وحدة) എന്നാൽ ഏകത്വം എന്നും 'വുജൂദ്' (الوجود) എന്നാൽ അസ്തിത്വം (നിലനിൽപ്പ്) എന്നുമാണ് അർത്ഥം. അഥവാ, വഹ്ദത്തുൽ വുജൂദ് എന്നാൽ 'അസ്തിത്വത്തിന്റെ ഏകത്വം'.


​ഈ സങ്കൽപ്പത്തിന് പ്രധാനമായും രണ്ട് വ്യത്യസ്ത അർത്ഥതലങ്ങളാണ് പണ്ഡിതന്മാർ നൽകാറുള്ളത്:


​1. സൃഷ്ടിയും സ്രഷ്ടാവും ഒന്നാണെന്ന വാദം (ഇസ്‌ലാമിക വിരുദ്ധമായ ആശയം): സ്രഷ്ടാവിനും (Creator) സൃഷ്ടിക്കും (Creation) വെവ്വേറെ അസ്തിത്വങ്ങളില്ലെന്നും, പ്രപഞ്ചത്തിൽ ആകെയുള്ളത് ഒരേയൊരു അസ്തിത്വം മാത്രമാണെന്നുമുള്ള വാദമാണിത്. ഇസ്‌ലാമിക വിശ്വാസപ്രകാരം ഈ വാദം തീർച്ചയായും മതനിഷേധമാണ് (കുഫ്റ്). ഈ വാദം വെച്ചുപുലർത്തുന്നവർ ഇസ്‌ലാമിൽ നിന്ന് പുറത്തുപോകും എന്ന കാര്യത്തിൽ മുസ്‌ലിം ലോകത്ത് യാതൊരു തർക്കവുമില്ല.


​2. 'വാജിബുൽ വുജൂദ്' (واجب الوجود) എന്ന യഥാർത്ഥ ഉണ്മ: പരമമായ അർത്ഥത്തിൽ 'ഉള്ളത്' അഥവാ 'ഉണ്മ' എന്ന് പറയാവുന്നത് മറ്റൊന്നിനെയും ആശ്രയിക്കാത്ത അല്ലാഹുവിന്റെ അസ്തിത്വത്തെക്കുറിച്ച് മാത്രമാണ് എന്ന വിശദീകരണമാണിത്. സൃഷ്ടികളുടെയെല്ലാം നിലനിൽപ്പ് ആ അസ്തിത്വത്തെ ആശ്രയിച്ചാണ്. അതിനാൽ, ആശ്രിതമല്ലാത്ത യഥാർത്ഥ ഉണ്മ ഒന്നേയുള്ളൂ. ഈയൊരർത്ഥത്തിൽ അസ്തിത്വത്തിൽ ഏകത്വമുണ്ട് എന്ന് പറയുന്ന രീതിയാണിത്.


​ചുരുക്കത്തിൽ, ആദ്യത്തേത് സ്രഷ്ടാവിനെയും സൃഷ്ടിയെയും ഒന്നായി കാണുന്ന അപകടകരമായ വാദമാണെങ്കിൽ, രണ്ടാമത്തേത് അല്ലാഹുവിന്റെ പരമവും സ്വതന്ത്രവുമായ അസ്തിത്വത്തെ മാത്രം യഥാർത്ഥ ഉണ്മയായി അംഗീകരിക്കുന്ന താത്ത്വികമായ വിശദീകരണമാണ്.


​ഇബ്നു അറബിയും വഹ്ദത്തുൽ വുജൂദും

​ഈ വിഷയത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് മുഹ്‌യുദ്ദീൻ ഇബ്നു അറബിയുടെ പേരാണ്. എന്നാൽ, 'വഹ്ദത്തുൽ വുജൂദ്' എന്ന സാങ്കേതിക പദം ഇബ്നു അറബി തന്നെ തന്റെ സിദ്ധാന്തത്തിന്റെ പേരായി സ്ഥാപിച്ചതാണെന്ന് ഉറപ്പിച്ചു പറയാനാകില്ല. പിന്നീടുള്ളവരാണ് അദ്ദേഹത്തിന്റെ ചിന്തകളെ വിശദീകരിക്കാൻ ഈ പദം വ്യാപകമായി ഉപയോഗിച്ചത്.


​അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിലെ പ്രധാന ആശയം الوجود الحقيقي لله تعالى (യഥാർത്ഥവും സ്വതന്ത്രവുമായ അസ്തിത്വം അല്ലാഹുവിനാണ്) എന്നതാണ്. അപ്പോൾ "എല്ലാം അല്ലാഹുവാണ്" എന്നാണോ അദ്ദേഹം ഉദ്ദേശിച്ചത്? ഇവിടെയാണ് വലിയ തെറ്റിദ്ധാരണകൾ ഉണ്ടാകുന്നത്. "ലോകം തന്നെയാണ് അല്ലാഹു" എന്ന് സമീകരിക്കുന്നത് അദ്ദേഹത്തിന്റെ സങ്കീർണ്ണമായ ചിന്തകളെ കേവലം അക്ഷരാർത്ഥത്തിൽ വായിക്കുന്നതുകൊണ്ടാണ്.


​അല്ലാഹുവിനെ അദ്ദേഹം വാജിബുൽ വുജൂദ് (الله — واجب الوجود: സ്വതന്ത്രവും അനിവാര്യവുമായ അസ്തിത്വം) എന്നും, ലോകത്തെ മുംകിനുൽ വുജൂദ് (العالم — ممكن الوجود: അല്ലാഹുവിനെ ആശ്രയിക്കുന്ന സൃഷ്ടി) എന്നുമാണ് വേർതിരിക്കുന്നത്. ഇതിലൂടെ സ്രഷ്ടാവും സൃഷ്ടിയും (الخالق ≠ المخلوق) തമ്മിലുള്ള അടിസ്ഥാന വ്യത്യാസം അദ്ദേഹം വ്യക്തമാക്കുന്നു. മറ്റൊന്നിനെയും ആശ്രയിക്കാത്ത സ്വതന്ത്രമായ അസ്തിത്വമുള്ളത് ഒന്നിന് മാത്രമേയുള്ളൂ എന്നതാണ് അദ്ദേഹത്തിന്റെ വാദത്തിന്റെ ചുരുക്കം.


​ഇതൊരു ലളിതമായ ഉദാഹരണത്തിലൂടെ മനസ്സിലാക്കാം. മുറിയിലെ വെളിച്ചത്തിന് സ്വതന്ത്രമായ ഒരു ഉറവിടമില്ല; അത് സൂര്യനെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. അതുപോലെ, ഈ ലോകത്തിന്റെ അസ്തിത്വം സ്വതന്ത്രമല്ല, അത് അല്ലാഹുവിനെ ആശ്രയിച്ചാണ്.

​ഭാഷാപ്രയോഗത്തിലെ മജാസ് (مجاز)

​സാധാരണ ഭാഷാപ്രയോഗത്തിൽ ആശ്രിതമായ അസ്തിത്വത്തിനും (സൃഷ്ടികൾ) ആശ്രിതമല്ലാത്ത അനാദിയായ അസ്തിത്വത്തിനും (അല്ലാഹു) 'അസ്തിത്വം' എന്ന് പറയാറുണ്ട്. എന്നാൽ ഇബ്നു അറബിയുടെ സാങ്കേതിക പ്രയോഗത്തിൽ, മറ്റൊന്നിനെയും ആശ്രയിക്കാത്ത 'വാജിബുൽ വുജൂദിന്' (അല്ലാഹുവിന്) മാത്രമേ 'വുജൂദ്' (وجود) എന്നോ 'മൗജൂദ്' (موجود) എന്നോ പറയാനാകൂ. സാധാരണ ഭാഷാപ്രയോഗത്തിൽ നിന്ന് മാറി, ഇതിനെ അദ്ദേഹം ഒരു മജാസ് (مجاز - ലക്ഷ്യാർത്ഥം / ആലങ്കാരിക പ്രയോഗം) ആയിട്ടാണ് കൊണ്ടുവരുന്നത്.


​പണ്ഡിതന്മാരുടെ രണ്ട് വ്യാഖ്യാനങ്ങൾ

​ഇബ്നു അറബിയെ പഠിച്ച പണ്ഡിതന്മാർക്കിടയിൽ ഈ വിഷയത്തിൽ വലിയൊരു വിയോജിപ്പ് കാണാം:


​വിമർശകരുടെ വ്യാഖ്യാനം: ഇബ്നു അറബിയുടെ വാക്കുകൾ യഥാർത്ഥത്തിൽ സൃഷ്ടിയും സ്രഷ്ടാവും ഒന്നാണ് എന്ന പാന്തീസ്റ്റിക് (Pantheistic) ആശയത്തിലേക്കാണ് നയിക്കുന്നത് എന്ന് വിമർശകർ വാദിക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ നേരിട്ട് അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിച്ച്, അദ്ദേഹം മതത്തിന് പുറത്താണെന്ന് (കാഫിറാണെന്ന്) ഇവർ തീർപ്പുകൽപ്പിക്കുന്നു.


​അനുയായികളുടെ വ്യാഖ്യാനം: അല്ലാഹുവിന്റെ അസ്തിത്വം മാത്രമാണ് സ്വതന്ത്രവും യഥാർത്ഥവുമായ അസ്തിത്വം എന്നും, സൃഷ്ടികളുടെ അസ്തിത്വം പൂർണ്ണമായും അല്ലാഹുവിനെ ആശ്രയിച്ചുള്ളതാണെന്നുമുള്ള താത്ത്വികവും ആത്മീയവുമായ (Metaphysical/Mystical) ആശയമാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തിന്റെ അനുയായികളും വലിയൊരു വിഭാഗം പണ്ഡിതന്മാരും വിശദീകരിക്കുന്നു.


✍️ സിബ്ഗത്തുള്ള സഖാഫി

Thursday, October 1, 2026

അസ്റാഈൽ

 മരണത്തിന്റെ മലക്കിന് വിശുദ്ധ ഖുർആനിൽ 'മലകുൽ മൗത്ത്' (ملك الموت) എന്നാണ് പ്രയോഗിച്ചിട്ടുള്ളതെന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ 'അസ്രാഈൽ' എന്ന പേര് കേരളത്തിലെ സമസ്തയുടെ പണ്ഡിതന്മാരോ മുസ്ലിയാക്കന്മാരോ ഉണ്ടാക്കിയതാണെന്ന് പ്രസംഗിക്കുന്നത് ഇസ്‌ലാമിക പ്രമാണങ്ങളെക്കുറിച്ചും അഹ്‌ലുസ്സുന്നയുടെ ക്ലാസിക്കൽ ഗ്രന്ഥങ്ങളെക്കുറിച്ചുമുള്ള തികഞ്ഞ അജ്ഞത കൊണ്ടാണ്.


നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ച പ്രമുഖരായ തഫ്സീർ പണ്ഡിതന്മാരും സലഫുസ്വാലിഹീങ്ങളും അഹ്‌ലുസ്സുന്നയുടെ ഇമാമീങ്ങളും തങ്ങളുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയതും, സ്വഹാബികളിൽ നിന്നും താബിഉകളിൽ നിന്നും ഉദ്ധരിക്കപ്പെട്ടതുമായ നാമകരണമാണിത്.


📚 പ്രമാണം 1: തഫ്സീറു ഇബ്നു കഥീർ (تفسير ابن كثير)

സലഫീ പ്രസ്ഥാനക്കാർ പ്രാമാണികമായി ഉയർത്തിക്കാട്ടാറുള്ള അബുൽ ഫിദാ ഇബ്നു കഥീർ (റ) തന്റെ തഫ്സീറിൽ വ്യക്തമായി രേഖപ്പെടുത്തുന്നു:


📚 റഫറൻസ്


ഗ്രന്ഥം: തഫ്സീറുൽ ഖുർആനിൽ അ അളീം (تفسير القرآن العظيم)


രചയിതാവ്: ഹസ്രത്ത് അബുൽ ഫിദാ ഇസ്മാഈൽ ബിൻ കഥീർ (റ)


അധ്യായം: സൂറത്തുസ്സജ്ദഃ (32:11) വ്യാഖ്യാനം


📜 മൂല അറബി ഇബാറത്ത്


"وَأَمَّا مَلَكُ الْمَوْتِ فَلَيْسَ بِمُصَرَّحٍ بِاسْمِهِ فِي الْقُرْآنِ، وَلَا فِي الْأَحَادِيثِ الصَّحِيحَةِ، وَقَدْ جَاءَ مُسَمًّى فِي بَعْضِ الْآثَارِ بِعِزْرَائِيلَ، وَهُوَ الْمَشْهُورُ"


🇲🇱 മലയാള പരിഭാഷ


"എന്നാൽ മലകുൽ മൗത്തിന്റെ പേര് വിശുദ്ധ ഖുർആനിലോ സ്വഹീഹായ ഹദീസുകളിലോ വ്യക്തമായി പരാമർശിക്കപ്പെട്ടിട്ടില്ല. എങ്കിലും ചില ആഥാറുകളിൽ (സ്വഹാബികളുടെയും താബിഉകളുടെയും ഉദ്ധരണികളിൽ) അദ്ദേഹത്തിന് 'അസ്രാഈൽ' എന്ന് പേര് നൽകപ്പെട്ടിട്ടുണ്ട്. അതാണ് (പണ്ഡിതന്മാർക്കിടയിൽ) ഏറ്റവും പ്രസിദ്ധമായ പേരും."


👉 ചോദ്യം: ഇബ്നു കഥീർ (റ) തന്റെ തഫ്സീറിൽ ഉദ്ധരിച്ച ഈ "അസ്രാഈൽ" എന്ന പേര് ഏത് കേരള മുസ്ലിയാർ പോയി എഴുതിച്ചേർത്തതാണ് മൗലവീ?


📚 പ്രമാണം 2: തഫ്സീറുൽ കുർതുബി (تفسير القرطبي)

പ്രമുഖ അഹ്‌ലുസ്സുന്നയുടെ തഫ്സീർ പണ്ഡിതനായ ഇമാം കുർതുബി (റ) ഖുർആൻ ആയത്തിന്റെ വ്യാഖ്യാനത്തിൽ വ്യക്തമാക്കുന്നു:


📚 റഫറൻസ്


ഗ്രന്ഥം: അൽ ജാമിഉ ലിൽ അഹ്കാമിൽ ഖുർആൻ (الجامع لأحكام القرآن)


രചയിതാവ്: ഇമാം അബൂ അബ്ദില്ലാഹ് മുഹമ്മദ് ബിൻ അഹ്മദ് അൽ അൻസാരി അൽ കുർതുബി (റ)


അധ്യായം: സൂറത്തുസ്സജ്ദഃ (32:11) വ്യാഖ്യാനം


📜 മൂല അറബി ഇബാറത്ത്


"وَقِيلَ: اسْمُهُ عِزْرَائِيلُ"


🇲🇱 മലയാള പരിഭാഷ


"മലകുൽ മൗത്തിന്റെ പേര് 'അസ്രാഈൽ' എന്ന് പറയപ്പെട്ടിരിക്കുന്നു."


📚 പ്രമാണം 3: തഫ്സീർ അൽ ബഗവി (تفسير البغوي)

സുന്നി പണ്ഡിതനും ഹദീസ് പണ്ഡിതനുമായ ഇമാം ബഗവി (റ) തങ്ങളുടെ തഫ്സീറിലെ വരികൾ കാണുക:


📚 റഫറൻസ്


ഗ്രന്ഥം: മആലിമുത്തൻസീൽ (معالم التنزيل)


രചയിതാവ്: ഇമാം അബൂ മുഹമ്മദ് അൽ ഹുസൈൻ ബിൻ മസ്ഊദ് അൽ ബഗവി (റ)


അധ്യായം: സൂറത്തുസ്സജ്ദഃ (32:11) വ്യാഖ്യാനം


📜 മൂല അറബി ഇബാറത്ത്


"قُلْ يَتَوَفَّاكُمْ مَلَكُ الْمَوْتِ الَّذِي وُكِّلَ بِكُمْ، وَاسْمُهُ عِزْرَائِيلُ"


🇲🇱 മലയാള പരിഭാഷ


"('നിങ്ങളെ ഏൽപ്പിക്കപ്പെട്ട മലകുൽ മൗത്ത് നിങ്ങളെ മരിപ്പിക്കും' എന്ന ആയത്തിന്റെ vivaരണത്തിൽ:) അദ്ദേഹത്തിന്റെ പേര് 'അസ്രാഈൽ' എന്നാണ്."


📚 പ്രമാണം 4: ഇബ്നു തൈമിയ്യയുടെ ഫതാവാ (مجموع الفتاوى)


വഹാബികൾ തങ്ങളുടെ ഏറ്റവും വലിയ ശൈഖായി അംഗീകരിക്കുന്ന ഇബ്നു തൈമിയ്യ പോലും മലകുൽ മൗത്തിന്റെ പേര് 'അസ്രാഈൽ' എന്ന് സ്ഥിരീകരിച്ച് എഴുതിയിട്ടുണ്ട്!


📚 റഫറൻസ്


ഗ്രന്ഥം: മജ്മൂഉൽ ഫതാവാ (مجموع الفتاوى)


രചയിതാവ്: അഹ്മദ് ബിൻ അബ്ദിൽ ഹലീം ഇബ്നു തൈമിയ്യ


വിഷയം: മലക്കുകളുടെ പേര് പരാമർശിക്കുന്ന ഭാഗം


📜 മൂല അറബി ഇബാറത്ത്


"وَقَدْ سُمِّيَ عِزْرَائِيلَ، وَجَاءَ ذَلِكَ فِي بَعْضِ الْآثَارِ"


🇲🇱 മലയാള പരിഭാഷ


"(മരണത്തിന്റെ മലക്കിന്) 'അസ്രാഈൽ' എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ചില ആഥാറുകളിൽ ആ പേര് വന്നിട്ടുമുണ്ട്."


👉 ചോദ്യം: ഇബ്നു തൈമിയ്യ തന്റെ മജ്മൂഉൽ ഫതാവായിൽ "അസ്രാഈൽ" എന്ന് എഴുതിവെച്ചത് ഏത് സമസ്തയുടെ മുസ്ലിയാർ പറഞ്ഞിട്ടാണ് മൗലവീ?


മറുപടി അവഗണിച്ച് ആരോപണം ഉന്നയിക്കൽ: ഖുർആനിലും സുന്നത്തിലും അസ്രാഈൽ എന്ന് നേരിട്ട് പേര് വന്നിട്ടില്ലെന്ന് സുന്നി പണ്ഡിതന്മാർ എവിടെയും മറച്ചുവെച്ചിട്ടില്ല. എന്നാൽ അത് സലഫുസ്വാലിഹീങ്ങളും മുഫസ്സിറുകളും ഉദ്ധരിച്ച ആഥാറുകളിൽ വന്നതാണെന്ന് തഫ്സീറുകൾ കാണിച്ചു തരുമ്പോൾ, "ഇത് മുസ്ലിയാക്കന്മാർ ഉണ്ടാക്കിയതാണ്" എന്ന് പ്രസംഗിക്കുന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ്.


ഉത്തരം മുട്ടൽ: സലഫുസ്വാലിഹീങ്ങളായ തഫ്സീർ ഇമാമീങ്ങളും ഇബ്നു തൈമിയ്യയും ഉദ്ധരിച്ച ആഥാറുകൾക്ക് വില കൽപ്പിക്കാതെ, സ്വന്തം അജ്ഞത മറച്ചുവെക്കാൻ കേരളത്തിലെ സുന്നി പണ്ഡിതന്മാരുടെ തലയിൽ കെട്ടിവെക്കുന്ന മൗലവിമാർക്ക് ഈ പ്രമാണങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടുകയല്ലാതെ വേറെ വഴിയില്ല.


തെളിവുകൾ വ്യക്തമാണ്. ആഥാറുകളിലൂടെ സ്ഥിരപ്പെട്ട അഹ്‌ലുസ്സുന്നയുടെ പാരമ്പര്യത്തെയും സലഫുകളുടെ തഫ്സീറുകളെയും തള്ളിപ്പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വഹാബി പ്രചാരണങ്ങൾ കേവലം അജ്ഞത മാത്രമാണ്!


@followers

അസ്റാഈൽ عليه السلام തന്നെ. ملك الموت هو عزراءيل عليه السلام

 മലകുൽ മൗത്ത് അസ്റാഈൽ عليه السلام

തന്നെ.

ملك الموت هو عزراءيل عليه السلام

خلافالوهابية المبتدعة


ASLAM KAMIL SAQUAFI PARAPPANANGADI


മലകുൽ മൗത്ത് അസ്റാഈൽ عليه السلام

ആണന്നത് വാദം മുസ്ലിയാക്കൻമാരുടേ കളവ് വണന്ന് ഒഹാബി പുരോഹിത വർഗ്ഗത്തിന്റെ കള്ളത്തരം

ഇങ്ങനെ എത്ര എത്ര കള്ള ത്തരമാണ് ഇവർ പറഞ്ഞു ജനങ്ങളെ പറ്റിക്കുന്നത്.


എന്നാൽ കഴിഞ്ഞകാല പണ്ഡിതലോകം ആരാണ് മലക്കുൽ മൗത്ത് എന്നതിന് അവരുടെ ഖുർആൻ തഫ്സീറുകളിൽ വിവരിച്ചിട്ടുണ്ട് അതൊന്നും നോക്കാതെയും പഠിക്കാതെയും ഖുർആനിലേക്ക് സുന്നത്തിലേക്ക് എന്ന് പറഞ്ഞുകൊണ്ട് വഹാബി പുരോഹിതന്മാർ പരിശുദ്ധ ദീനിനെ തൊട്ട് ജനങ്ങളെ തടഞ്ഞു കൊണ്ടിരിക്കുകയാണ്.


പ്രമുഖ ഖുർആൻ വ്യാഖ്യാതാവുമായ ഇമാം റാസി അവരുടെ തഫ്സീറിൽ രേഖപ്പെടുത്തുന്നു.

പ്രധാനപ്പെട്ട മലക്കുകളിൽ പെട്ടതാണ് ഇസ്റാഫീൽ *അസ്റാഈൽصلوات الله عليهما،

അവർ രണ്ടുപേരും ഉണ്ട് എന്നത് ഹദീസുകളെ കൊണ്ട് സ്ഥിരപ്പെട്ടതാണ് .

മലക്കുൽ മൗത്ത് നിങ്ങളെ മരിപ്പിക്കും എന്ന ആയത്തിലെ

 *മലക്കുൽ മൗത്ത് അസ്റാഈൽ ആണെന്ന്  സ്ഥിരപ്പെട്ടിട്ടുണ്ട്.* തഫ്സീറു റാസി  (സൂറത്തുസ്സജദ തഫ്സീർ)

وفي تفسير الرازي

ومن جملة أكابر الملائكة إسرافيل وعزرائيل صلوات الله عليهما، وقد ثبت وجودهما بالأخبار، وثبت بالخبر أن عزرائيل هو ملك الموت على ما قال تعالى : ﴿قُلْ يَتَوَفَّنَكُم ملَكُ الْمَوْتِ الَّذِي وُكِّلَ بِكُمْ [السجدة: (١١) 

പ്രമുഖരായ ഇമാം ഖുർതുബി പറയുന്നു അല്ലാഹു പറഞ്ഞ * മലക്കുൽ മൗത്ത് അവരുടെ പേര് അസ്റാഈൽ എന്നതാണ്* അതിൻറെ അർത്ഥം അല്ലാഹുവിൻറെ അടിമ അബ്ദുല്ല എന്നാണ് അത് അൽ ബഖറയിലും വിവരിച്ചിട്ടുണ്ട്.

തഫ്സീറുൽ കുർത്തുബി സൂറത്ത് സജദ

وفي تفسير القرطبي


 : ﴿قُلْ يَتَوَفَّنَكُم ملك المَوْتِ .

مَلَكُ الْمَوْتِ واسمه عزرائيل ومعناه: عبد الله، كما تقدم في «البقرة»  وتصرفه كله بأمر الله تعالى وبخَلْقِه واختراعه. 


മലക്കുൽ മൗത്ത് മരിപ്പിക്കും എന്ന ആയത്ത് വിവരിച്ചു ഒഹാബീ അപ്പോസ്ഥലൻ ഇബ്നു തൈമിയ്യയുടെ ശിഷ്യൻ ഇബ്നുകസീർ രേഖപ്പെടുത്തുന്നു.

*മലക്കുൽ *മൗത്ത്* *അസ്റാഈൽ* എന്ന പേര് അദ്ദേഹത്തിന് നൽകപ്പെട്ടിട്ടുണ്ട് അത് ചില അസറുകളിൽ വന്നിട്ടുണ്ട്.ആ പേര് അദ്ദേഹത്തിന് പ്രശസ്തമാണ് ഇത് ഖതാദ റ യും മറ്റു പല പണ്ഡിതന്മാരും പഠിപ്പിച്ചിട്ടുണ്ട്

അദ്ദേഹത്തിന് ധാരാളം സഹായികൾ ഉണ്ട് ആ സഹായികൾ ശരീരത്തിൽ നിന്നും ആത്മാവിനെ ഊരിയെടുക്കും 

തൊണ്ടക്കുഴിയിലെത്തുമ്പോൾ മലക്കുൽ മൗത്ത് അതിന് പിടിക്കും എന്ന് ഹദീസിൽ വന്നിട്ടുണ്ട്.

(തഫ്സീർ ഇബ്നു കസീർ സൂറത്ത് സജദ )


وفي تفسير أبن كثير سورة السجدة


ثم قال : { قُلْ يَتَوَفَّاكُمْ مَلَكُ الْمَوْتِ الَّذِي وُكِّلَ بِكُمْ } ، الظاهر من هذه الآية أن ملك الموت شخص

معين من الملائكة ، كما هو المتبادر من حديث البراء المتقدم ذكره في سورة ( إبراهيم ) (۱) ، وقد سمى فى بعض الآثار بعزرائيل ، وهو المشهور ، قاله قتادة وغير واحد ، وله أعوان . وهكذا (۲) ورد في الحديث أن أعوانه ينتزعون الأرواح من سائر الجسد ، حتى إذا بلغت الحلقوم تناولها ملك الموت .


ഈ ലോകത്ത് നടക്കുന്ന പല സംഭവങ്ങളിലും മലക്കുകൾക്ക് ചില പങ്കുകളുണ്ടെന്ന് ഇതിന് മുമ്പ് നാം ചൂണ്ടിക്കാട്ടുകയുണ്ടായി. മനുഷ്യൻ്റെ മരണകാര്യത്തിൽ ഏൽപിക്ക 'പ്പെട്ട ഒരു പ്രത്യേക മലക്കുണ്ടെന്ന് ഈ ആയത്തിൽ നിന്ന് വ്യക്തമാണല്ലോ. 

*ഇദ്ദേഹത്തെ ഉദ്ദേശിച്ചാണ് സാധാരണ *അസ്റാഈൽ* (عزراءيل ع )

 എന്ന് പറയപ്പെടുന്നത്. മരണവേള യിൽ ആത്മാക്കളെ എടുത്തുകൊണ്ട് പോകുന്നത് മലക്കുകളാണെന്ന് സൂറത്തുൽ അൻആം 93-ാം ആയത്തിൽ കാണാവുന്നതാണ്. കൂടാതെ പല ഹദീഥുകളിലും വന്നി ട്ടുണ്ട്

(അമാനി പരിഭാഷ)


محمد اسلم الثقافي الكاملي بربننغادي المليباري الهندي