Sunday, October 18, 2026

മുഹമ്മദ് നബിയുടെ പ്രവചനം* Part. 10 പ്രവാചകത്വത്തിന്റെ അടയാളം പ്രവചനം ബദറിൽ ഉമയ്യത്തിന്റെ വധം

 




*മുഹമ്മദ് നബിയുടെ പ്രവചനം*


Part. 10

പ്രവാചകത്വത്തിന്റെ അടയാളം


പ്രവചനം ബദറിൽ

ഉമയ്യത്തിന്റെ വധം

.........

മുഹമ്മദ് നബി പ്രവാചകനാണ് എന്നതിന് ധാരാളം തെളിവുകൾ അമാനുഷിക സംഭവങ്ങൾ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതിൽ പെട്ട ചിലതാണ് അവിടത്തെ പ്രവചനങ്ങൾ

...........


ഉമയ്യത്തിന്റെ വധം


മദീനായിലെ ഔസ് ഗോത്രത്തലവനായ സഅദ് ബ്നു മുആദും (റ) മക്കയിലെ ഒരു പ്രമുഖ വ്യക്തിയായ ഉമയ്യത്തുബ്‌നു ഖലഫും സ്നേഹിതന്മാരായിരുന്നു. വല്ല ആവശ്യാർത്ഥവും ഉമയ്യത്ത് മദീന യിലൂടെ പോകുന്നുവെങ്കിൽ അവർ സഅ്‌ദി(റ)നെയും അദ്ദേഹം മക്കയിലൂടെ പോകുമ്പോൾ ഉമയ്യത്തിനേയും സന്ദർശിക്കുക പതിവായി രുന്നു.


മക്കയിൽ ഖുറൈശി ക്രൂരന്മാരുടെ കിരാത മർദ്ദനങ്ങൾ സഹി ക്കവയ്യാതെ നബി (സ) മക്ക വിട്ട.മദീനയിലെത്തിച്ചേർന്നതിനുശേഷം ഉംറ നിർവ്വഹിക്കുന്നതിനുവേണ്ടി, സഅ്ദ്(റ) മക്കായിലേക്കു പുറപ്പെട്ടു. സ്വസ്നേഹിതനായ ഉമയ്യത്തിനെ സമീപിച്ചു. തനിക്കു കഅബാ പ്രദക്ഷിണം നടത്തുവാൻ ആളില്ലാത്ത ഒരു സന്ദർഭം കണ്ടുപിടിക്കുവാൻ അവനോടുഭ്യർത്ഥിച്ചു. ഉദ്ദേശം മദ്ധ്യാഹ്നമായപ്പോൾ ഉമയ്യത്ത്, സഅദി(റ)യെയും കൂട്ടി പുറപ്പെട്ടു. പ്രദക്ഷിണ വേളയിൽ അബൂ ജഹൽ അവരെ കണ്ടുമുട്ടി. 

സ്വമതമുപേക്ഷിച്ചു. ഇസ്‌ലാം മതമവലംബിച്ച് അതിന്റെ സംരക്ഷണാർത്ഥം മദീനായിൽ ചെന്നണഞ്ഞ മക്കാ മുസ്‌ലിംകളെ രക്ഷിച്ചു പോരുന്ന മദീനക്കാരുടെ സമുന്നതനായ നേതാവ് ഖുറൈശികളുടെ സങ്കേതത്തിൽ വന്നു ത്വവാഫ് ചെയ്യുന്നതു അവനു ദുസ്സഹമായിതോന്നി.


“മതപരിത്യാഗികൾക്കഭയം നൽകുകയും എന്നിട്ടവരെ സഹാ യിക്കുന്നവരെന്നഭിമാനം കൊള്ളുകയും ചെയ്യുന്നവരാണ് നിങ്ങൾ (മദീനക്കാർ). എന്നിരിക്കെ, താങ്കൾ ഇവിടെ വന്നു നിർഭയനായി ത്വവാഫ് നടത്തുകയോ? നീ ഉയ്യത്തിൻ്റെ കൂടെയല്ലായിരുന്നുവെങ്കിൽ, നിന്റെ ബന്ധുക്കളിലേക്കു സുരക്ഷിതനായി മടങ്ങുമായിരുന്നില്ല. അല്ലാ ഹുവാണ് സത്യം”. അബൂജഹൽ വീമ്പിളക്കി. "അല്ലാഹു തന്നെ സത്യം, എന്റെ ഈ സദുദ്യമം നീ തടയുന്നുവെങ്കിൽ, ഇതിനേക്കാൾ ഏറ്റവും കഠിനമായ നിൻ്റെ ഒരാവശ്യത്തിനു ഞാൻ വിഘ്നം വരുത്തും ശാമിലേക്കുള്ള നിൻ്റെ കച്ചവട യാത്ര മദീനക്കാരുടെ സമീപത്തു കൂടി യാണ്." സഅദ് ഭയലേശമന്യേ ഉരൈസ്‌തരം തിരിച്ചടിച്ചു. മക്കയിലെ

അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ


നേതാവായ അബുൽഹകമിനോട് അത്ര ഉച്ചത്തിൽ സംസാരിക്കരു തെന്ന് ഉമയ്യത്ത്, സഅദിനെ ഗുണദോഷിച്ചു. തദവസരം സഅ്ദ്(റ) ഇപ്രകാരം പറഞ്ഞു. വേണ്ട, ഉമയ്യാ! നിന്നെ മുസ്‌ലിംകൾ വധിക്കു മെന്നു നബി പ്രവചിക്കുന്നതു ഞാൻ കേട്ടിട്ടുണ്ട്. “മക്കായിൽ വെച്ചാണോ?" ഉൽക്കണ്ഠയോടുകൂടി അവൻ ചോദിച്ചു. അതെനിക്ക റിഞ്ഞുകൂടെന്ന് സഅദ്(റ) മറുപടി കൊടുത്തു.


ഈ പ്രവചന ശ്രവണത്തോടെ ഉമയ്യത്ത് അതീവ സംഭ്രാന്തനും ഭയചകിതനുമായിത്തീർന്നു. വീട്ടിൽ ചെന്നു ഭാര്യയോടിപ്രകാരം സങ്ക ടമുയർത്തി: “ഓ, ഉമ്മു സഫ്വാൻ സഅ്ദ് പറഞ്ഞതു നീ കേട്ടില്ലേ? മുസ്ല‌ിംകൾ എന്നെ വധിക്കുമെന്നു മുഹമ്മദ് അവരോട് പറഞ്ഞിട്ടു ണ്ടത്രെ. മക്കയിൽ വെച്ചാണോ എന്നു ഞാൻ ചോദിച്ചപ്പോൾ അതെ നിക്കറിഞ്ഞു കൂടെന്നാണ് അവൻ പ്രത്യുത്തരം നൽകിയത്. ഏതാ യിരുന്നാലും ഞാൻ മക്കയുടെ പറത്തു പോവുകയില്ല."


നാളുകൾ പലതും യാത്ര പറഞ്ഞു മറഞ്ഞു. പക്ഷേ, ഉമയ്യ ത്തിന്റെ അന്തരംഗത്തെ ഗ്രസിച്ചിരുന്ന ഭയാശങ്ക വിട്ടുമാറിയിരുന്നി ല്ല. അവൻ സദാ ജാഗരൂകനായിരുന്നു. ബദർ യുദ്ധം ആസന്നമായ പ്പോൾ അബൂജഹൽ, ജനങ്ങളെ യുദ്ധത്തിനു പുറപ്പെടാൻ ശക്തി യായി ക്ഷണിച്ചുകൊണ്ടിരുന്നുവെങ്കിലും ഉമയ്യത്ത് പിന്നോക്കം വെക്കുകയാണുണ്ടായത്. അബുജഹൽ അവനെ കുറ്റപ്പെടുത്തി. “മക്ക യിലെ ഒരു നേതാവായ നീ പന്തിരിയുന്നതു ജനങ്ങൾ കണ്ടു കഴി ഞ്ഞാൽ അവരെല്ലാവരും പിന്തിരിയും." (ബുഖാരി) :


ഉമയ്യത്തിന്റെ വൈമുഖ്യവും വൈമനസ്യവും കണ്ടു അബുജഹൽ രോഷാകുലനായി അവൻ പരിഹാസശരങ്ങൾ എയ്തു ഉമയ്യത്തിനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. അവനെ വീട്ടിൽ നിന്നും രണാ ണങ്കണത്തിലെത്തിക്കാനുള്ള എല്ലാ കുതന്ത്രങ്ങളും അബുജഹൽ പ്രയോഗിച്ചു. ഉഖ്ബത്തിനോട് ഒരു ഉലുവാൻ കൂട് ഉമയ്യത്തിന്റെ അടു ത്ത്കൊണ്ടു വെക്കുവാനും എന്നിട്ടു സ്ത്രീകളിൽപെട്ടവനാണ് നീ; അതുകൊണ്ടു ഇതു പുകച്ചു കൂടികൊള്ളുക." എന്നു പറയുവാനും അബുജഹൽ ആജ്ഞാപിച്ചു. ഉഖ്ബ: അപ്രകാരം ചെയ്യുകയും ചെയ്തു‌. (ഫത്ഹുൽ ബാരി 7:201)


അബൂജഹ്ലിന്റെ നിരന്തരമായ സമ്മർദ്ദ- നിർബന്ധങ്ങളുടെ ഫലമായി ഒരു നല്ല ഒട്ടകം വാങ്ങി പുറപ്പെടാൻ തന്നെ ഉമയ്യത്ത്

തീരുമാനിച്ചു. തദവസരം അവൻ്റെ സഹധർമ്മിണി ഇപ്രകാരം ചോദിച്ചു: മദീനക്കാരനായ സ്നേഹിതൻ (സഅ്ദ്) പറഞ്ഞത് താങ്കൾ വിസ്‌മരിച്ചു പോയോ? അവൻ പറഞ്ഞു: ഇല്ല; ഞാൻ കുറച്ചു ദൂരമേ സൈന്യത്തോടൊപ്പം പോവുകയുള്ളൂ". വഴിക്കു ചെന്നിറങ്ങുന്നിടത്ത് വെച്ചെല്ലാം അവൻ തൻ്റെ ഒട്ടകത്തെ ബന്ധിച്ചു കൊണ്ടിരുന്നു അവൻ്റെ എല്ലാ അടവുകളും തെറ്റിച്ചു കൊണ്ടു അവസാനം അല്ലാഹു അവനെ ബദറിൽ എത്തിക്കുകയും മുസ്ലിംകളുടെ കരത്താൽ വധിക്കുകയും ചെയ്തു (ബുഖാരി). തലക്കു വന്നവൻ തല തിരിഞ്ഞു


ബദർ യുദ്ധം കഴിഞ്ഞു ഇരുവിഭാഗവും സ്വനാടുകളിലേക്കു തിരിച്ചു. മുസ്ലിംകൾ മദീനയിലേക്കും, മുശ്‌രിക്കുകൾ മക്കയിലേക്കും. മദീന അതിന്റെ വിജയത്തിൽ പുളകം കൊണ്ടു. മുസ്ലിംകൾ ശത്രുക്ക ളുടെ പരാജയത്തിൽ ആശ്വാസം പൂണ്ടു. മക്കയുടെ സ്ഥിതി മറിച്ചാ യിരുന്നു. അവിടെ ദുഃഖം തളംകെട്ടി. അടക്കാനാവാത്ത കദനം ചിറ പൊട്ടിയൊഴുകി. ഒരിക്കലും നികത്തപ്പെടാത്ത നഷ്‌ടമാണ് സംഭവി ച്ചിട്ടുള്ളത്. മക്കയിലെ തലയെടുപ്പുള്ള നേതാക്കളെല്ലാം വധിക്കപ്പെട്ടു കഴിഞ്ഞു. വീരപരാക്രമികളായ അബു ജഹ്ൽ പ്രഭ്യതികൾ മുസ്ലിം ഖഡ്ഗങ്ങളാൽ അരിഞ്ഞു വീഴ്ത്തപ്പെട്ടു. ഒന്നും രണ്ടും പേരല്ല; എഴു പതു മഹാന്മാർ. അത്ര തന്നെ നേതാക്കൾ ബന്ധനസ്ഥരാക്കപ്പെടു കയും ചെയ്തു. ശോകത്തിൻ്റെ കരിനിഴൽ വീശിക്കൊണ്ടു നാളുകളി ങ്ങനെ നീങ്ങി.


ഒരു ദിവസം ഉമയ്യത്തിൻ്റെ പുത്രൻ സഫ്വാനും ഉമൈറും കൂടി രഹസ്യമായൊരു ചർച്ച തുടങ്ങി. ബദ്റിൽ മൃതിയടഞ്ഞ ഹതഭാഗ്യരായ മക്കാ പ്രമുഖരായിരുന്നു പ്രതിപാദ്യം. ഇനി ജീവിച്ചി രുന്നിട്ട് ഗുണമില്ലെന്നായിരുന്നു സഫ്‌വാൻ്റെ അഭിപ്രായം. ഉമൈർ ശരി വെച്ചു: താങ്കൾ പറയുന്നത് യാഥാർത്ഥ്യമാണ്. എൻ്റെ മകൻ ഇന്നു മുസ്ലികളുടെ ബന്ധനസ്ഥനായിക്കഴിയുകയാണ്. എൻ്റെ കടവും സന്താനവുമില്ലായിരുന്നുവെങ്കിൽ മദീനയിൽ ചെന്നു മുഹമ്മദിന്റെ തല ഞാൻ കൊയ്‌തുകളയുമയായിരുന്നു. ഉടനെ സഫ്‌വാൻ ഇപ കാരം വാഗ്ദത്തം ചെയ്‌തു: നിൻ്റെ കട ബാധ്യത ഞാനേറ്റു. സന്താ നങ്ങളെ എന്റെ മക്കളെപ്പോലെ ഞാൻ സംരക്ഷിച്ചുകൊള്ളാം. ഉമൈ റിന്റെ ധൈര്യം ശതഗുണീഭവിച്ചു. ആവേശം സടകുടഞ്ഞെഴുന്നേറ്റു.

ഈ രഹസ്യം ആരെയുമറിയിക്കരുതെന്ന് പറഞ്ഞുകൊണ്ടു അദ്ദേഹം അതിശീഘ്രം മദീനയിലേക്കു കുതിച്ചു.


മസ്‌ജിദുന്നബവിയുടെ സമീപത്തെത്തിയപ്പോൾ ഖഡ്ഗധാരിയായ ഉമൈർ ഹസ്രത്ത് ഉമറുബുനുൽ ഖത്താബി (റ)ന്റെ ദൃഷ്ടി യിൽ പെട്ടു. താമസംവിനാ ഉമർ (റ) നബി(സ)യെ അറിയിച്ചു. “അല്ലാ ഹുവിന്റെ ശത്രുവായ ഉമൈർ ഇതാ കൃപാണമണിഞ്ഞു വന്നിരി ക്കുന്നു'. തിരുമേനി(സ), 'അവനെ ഇങ്ങോട്ടു കൊണ്ടുവരൂ' എന്നാ ജ്ഞാപിച്ചു. വീരനായ ഉമർ (റ) ക്രൂരനായ ഉമൈറിൻ്റെ പിരടി പിടിച്ചു നബിയുടെ അടുത്തേക്കു കൊണ്ടുവന്നു. ദയാനിധിയായ റസൂൽ കരീം(സ) ഉമറിനോടു പിരടി വിടാനാവശ്യപ്പെട്ടു. അനന്തരം ഉമൈ റിനെ വിളിച്ചു ആഗമനോദ്ദേശ്യം ആരാഞ്ഞു. സ്വപുത്രൻ വഹബിനെ മോചിപ്പിക്കുവാൻ വന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപ ടി. “എന്നാൽ പിന്നെ വാളെന്തിനാണ്? " നബി ചോദിച്ചു. ഉമൈർ തന്ത്രപൂർവ്വം പ്രത്യത്തരം നൽകി. "ഞങ്ങളുടെ വാളുകൊണ്ട് നിങ്ങൾക്കൊരു ദോഷവും വരാൻ പോകുന്നില്ല. അതു അല്ലാഹു തരംതാഴ്ത്തിയ വാളാകുന്നു. അതുകൊണ്ടു ഞങ്ങൾക്കെന്തുണ്ടായി പ്രയോജനം?"


ഈ ഉപായം കൊണ്ടൊന്നും നബി സംതൃപ്‌തനായില്ല. തിരു മേനി ചോദ്യമാവർത്തിച്ചു. എന്നോട് സത്യം തുറന്നു പറയണം; നീ വന്നതെന്തിനാണ്? പുത്രൻ്റെ മോചനാർത്ഥം മാത്രമാണ് വന്നതെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. തദവസരം തിരുമേനി ഉമൈറിന്റെ രഹ സ്യത്തിൻ്റെ മുഖമറ നീക്കി: "അല്ലാ; നീയും സഫ്‌വാനും കൂടി ഒരു ഗൂഢാലോചന നടത്തുകയും തദനുസാരം നീ എന്നെ വധിക്കാൻ പുറപ്പെടുകയും ചെയ്‌തു." ഉമൈർ ഇടിവെട്ടേറ്റപോലെ ഞെട്ടിത്ത രിച്ചു: “നിങ്ങൾ അല്ലാഹുവിൻ്റെ പ്രവാചകനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നിങ്ങൾക്കവതീർണ്ണമാകുന്ന ദിവ്യസന്ദേശത്തെക്കുറിച്ച് ഞങ്ങൾ അവിശ്വസികളായിരുന്നു എന്നാൽ, ഇതു ഞാനും സഫ്വാനും മാത്രമറിയുന്ന ഒരു പരമരഹസ്യമാണ്. ഈ രഹസ്യം താങ്കൾക്കറിയിച്ചു തന്നിട്ടുള്ളത് അല്ലാഹു മാത്രമാണെന്ന് എനിക്കു റപ്പായിക്കഴിഞ്ഞു”. പ്രവാചകൻ്റെ തലക്കുപോയ തന്റെ വിശ്വസ്ത സുഹൃത്ത് തലതിരിഞ്ഞു ഒരു മുസ്‌ലിമായിക്കഴിഞ്ഞുവെന്ന ദുഃഖസത്യമാണ് പിന്നീട് സഫ്‌വാനു കേൾക്കാൻ കഴിഞ്ഞത്.


അന്ത്യപ്രവാചകരുടെ പ്രവചനങ്ങൾ

Bavausthadh

Copied Aslam pgi

https://chat.whatsapp.com/Io6efs5AMs2E7RrBkKDAFW?s=cl&p=a&ilr=4

 

https://t.me/islamrealpath


No comments:

Post a Comment