Showing posts with label ഇസ്തിഗാസ :അബ്ദുൽ ഖാദിർ ജീലാനി( റ*. Show all posts
Showing posts with label ഇസ്തിഗാസ :അബ്ദുൽ ഖാദിർ ജീലാനി( റ*. Show all posts

Friday, February 16, 2018

ഇസ്തിഗാസ അബ്ദുൽ ഖാദിർ ജീലാനി( റ*

📚📖📚📖📚📖📚📖
*ഇസ്തിഗാസ ചരിത്ര താളുകളിലൂടെ*

         *ഭാഗം*  6⃣4⃣

📚📖📚📖📚📖📚📖

        ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

⚛✴⚛✴⚛✴⚛✴

*ഇമാം അബ്ദുൽ ഖാദിർ ജീലാനി( റ*)

   { *ഹി   470 - 561* }

⚛✴⚛✴⚛✴⚛✴

*ഹി 470 റമളാൻ ഒന്നിന് (1078 മാർച് 17 നു )*
ഇന്നുള്ള *ഇറാനിലെ ജീലാൻ പ്രവിശ്യയിലാണ്* മഹാനായ ജീലാനി
തങ്ങളുടെ ജനനം .

മുസ്ലിം ലോകത്തിന് മഹാനായ മുഹിയുദ്ദീൻ ഷെയ്ക്കിനെ കൂടുതൽ പരിചയപ്പെടുത്തേണ്ട തിന്റെ ആവശ്യകത ഇല്ല ലോകപ്രശസ്തനായ  ഇമാം.
മഹാനവർകളുടെ കാലശേഷം വന്ന ഇമാമുകൾ ഒക്കെ തന്നെ പുത്തൻ വാദികളുടെ  മുൻകാല നേതാക്കളായ ആളുകൾ അടക്കം മുഹിയിദ്ധീൻ ശൈഖിനെ സവിസ്തരം പ്രതിപാദിക്കുകയും  മഹത്വവൽക്കരിക്കുകയും ചെയ്തിട്ടുണ്ട് *മഹാനവർകളുടെ  ആയിരക്കണക്കിന് കറാമത്തുകൾ വിവിധ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെട്ടു കിടക്കുന്നു*

ഈ നിലക്ക്  സുപ്രസിദ്ധി  നേടിയ ശൈഖ് ജീലാനി പറയുന്നു;

قال الشيخ عبد القادر الكيلاني : *رأيت رسول الله صلي الله عليه وسلم قبل الظهر فقال لي بني لم لا تتكلم ؟ قالت : يا أبتاه أنا رجل أعجمي كيف اتكلم علي فصحاء بغداد فقال : إفتح فاك ففتحته فتفل فيه سبعا وقال : تكلم علي الناس وادع إلي سبيل ربك بالحكمة والموعظة الحسنة الخ*

( *الحاوي للفتاوي للسيوطي*  )

*ഞാനൊരു ദിവസം ളുഹ്റിന് മുമ്പ് നബി  തങ്ങളെ കണ്ടപ്പോൾ എന്നോട് നബി ചോദിച്ചു എന്റെ കൊച്ചു മോനെ നീ എന്താണ് ഒന്നും സംസാരിക്കാത്തത് ആ സമയം  ഞാൻ പറഞ്ഞു എന്റെ പിതാവേ (ജീലാനിയുടെ പിതൃ പരമ്പര ചെന്നെത്തുന്നത്  നബി തങ്ങളിലാണല്ലോ  ) എനിക്കെങ്ങനെയാണ് ബാഗ്ദാദിലെ വലിയ സാഹിത്യകാരന്മാരോട്   സംസാരിക്കാൻ കഴിയുക? ഞാൻ അനറബി അല്ലേ ഇതുകേട്ട് സമയം നബിസല്ലല്ലാഹു അലൈഹി വസല്ലം മഹാനായ ജീലാനി തങ്ങളോട് പറഞ്ഞു വായ് തുറക്കൂ എന്നിട്ട്  നബി തങ്ങൾ ഏഴുതവണ എന്റെ വായിൽ ഉമിനീരാക്കിയ ശേഷം പറഞ്ഞു ഇനി നീ ജനങ്ങളോട് ബുദ്ധിപൂർവ്വം തന്ത്രത്തിൽ അവരോടു പോയി ഉപദേശിക്കുക* .

ലക്ഷത്തിൽ പരം ഹദീസ് മനഃപാഠമുള്ള ലോക പ്രശസ്ത പണ്ഡിതൻ *ഇമാം സുയൂതി ആണ് ഈ ചരിത്രസംഭവം പ്രസിദ്ധമായ അൽ ഹാവീലിൽ- ഫതാവായിൽ 📚റിപ്പോർട്ട് ചെയ്തിരിക്കുന്നത്*

കേവലം ഏതെങ്കിലും  പൈങ്കിളി വാരികയിൽ വന്നതല്ല എന്നർത്ഥം ഇവിടെ  ചെറുപ്പത്തിൽ ശൈഖ് ജീലാനി നബി തങ്ങളോട് തന്റെ പരിമിതി, പ്രയാസം ഇതൊക്കെ അവതരിപ്പിച്ചപ്പോൾ മഹാനായ നബി തങ്ങൾ അതു പരിഹരിച്ചു കൊടുത്തതാണ് കാണാൻ കഴിഞ്ഞത് .ഭാഷാ പരിജ്ഞാനം ഇല്ലാതെ പിന്നീട് നബിയുടെ ഈ സഹായം ലഭിച്ചതോടെ വലിയ വലിയ അറബി സാഹിത്യകാരന്മാരുമായി സംവദിച്ചു നിരവധിപേരെ ഇസ്ലാമിലേക്ക്  കൊണ്ടുവരാൻ മഹാനായ ജീലാനി തങ്ങൾക്ക് സാധിച്ചു. അതുകൊണ്ടുതന്നെയാണ്  *മുഹിയുദ്ദീൻ എന്നപേരിൽ മഹാനായ ജീലാനി അറിയപ്പെടുന്നത്* ലോകത്ത് കഴിഞ്ഞുപോയ ഇമാമുകൾ ഒക്കെ മഹാനവർകളുടെ കറാമത്തുകളും ചരിത്രങ്ങളും സവിസ്തരം  രേഖപ്പെടുത്തിയപ്പോൾ *പുത്തൻ വാദികൾ ആയ കേരളത്തിലെ മുജാഹിദുകൾ ചെയ്തത് ആരും മറന്നിട്ടുണ്ടാകില്ല പച്ചയായി അവരുടെ  പ്രസിദ്ധീകരണത്തിൽ ശൈഖ് ജീലാനിയെ പരിഹസിച്ചുകൊണ്ട് ശ്രീശങ്കരാചാര്യരുടെ തത്വസംഹിത സ്വീകരിച്ച വ്യക്തിയാണ് എന്ന് പറഞ്ഞു അവഹേളിക്കുകയാണ് ചെയ്തത്* അതുകൂടാതെ  *മുഹിയുദ്ധീൻ* എന്നല്ല *മുഹിയുതീൻ* എന്നാണ് പറയേണ്ടതെന്ന് എഴുതുകയും ചെയ്തു.

ഔലിയാക്കന്മാരെയും  ഇമാമീങ്ങളെയും പരിഹസിക്കുന്ന  ഇത്തരക്കാരിൽനിന്ന് ഇതിൽ കൂടുതൽ കേരളീയ മുസ്‌ലിംകൾ പ്രതീക്ഷിക്കുന്നില്ല.

✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻✍🏻

ദുആ വസിയത്തോടെ 

ദൈവവിശ്വാസ പരിണാമങ്ങൾ 20` *അൽമനാർ;* *വ്യാഖ്യാന നിഷേധവും* *വ്യാഖ്യാനവും*

 https://www.facebook.com/share/p/17xbTRfNok/ 1️⃣6️⃣7️⃣ മുജാഹിദ് പ്രസ്ഥാനം  ഒരു സമഗ്ര പഠനം  ✍️aslam saquafi payyoli  ➖➖➖➖➖➖➖➖➖➖➖ `ദൈവവിശ്വാസ...