Showing posts with label മുജാഹിദിന്റെ വൈരുദ്ധ്യങ്ങൾ. Show all posts
Showing posts with label മുജാഹിദിന്റെ വൈരുദ്ധ്യങ്ങൾ. Show all posts

Wednesday, March 21, 2018

മുജാഹിദിന്റെ വൈരുദ്ധ്യങ്ങൾ

മുജാഹിദിന്റെ വൈരുദ്ധ്യങ്ങൾ
മുജാഹിദു ഐക്യവും ജിന്നൂരികളുടെ അനൈക്യവും● ഇബ്‌റാഹിം സഖാഫി പുഴക്കാട്ടിരി


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


‘ഇസ്‌ലാഹി പ്രസ്ഥാനം പ്രബോധനം ചെയ്തുപോന്ന അടിസ്ഥാന വിഷയങ്ങളിൽ വ്യതിയാനം വരുത്താനാണ് നവയാഥാസ്ഥിതികർ ശ്രമിക്കുന്നത്. തൗഹീദിനെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങളാണിത്. അദൃശ്യവും അഭൗതികവുമായ കാര്യങ്ങൾ, കാര്യകാരണ ബന്ധങ്ങൾക്കതീതമായ വഴികൾ, പ്രാർത്ഥന, ആരാധന, സഹായതേട്ടം തുടങ്ങി തൗഹീദിന്റെ കാര്യത്തിൽ പരിഗണിക്കപ്പെടേണ്ട വിഷയങ്ങൾ ദുർവ്യാഖ്യാനിച്ച് വിശ്വാസികളിൽ ആശയക്കുഴപ്പമുണ്ടാക്കാ

നും മുവഹ്ഹിദുകളെ ശിർക്കിലേക്കു നയിക്കാനമുള്ള നീക്കങ്ങളാണിത്’ (തൗഹീദും നവയാഥാസ്ഥിതികരുടെ വ്യതിയാനവും).

കേരളത്തിലെ മുജാഹിദു പ്രസ്ഥാനം പൊട്ടിപ്പൊളിഞ്ഞ് പല കഷ്ണങ്ങളായത് കേവലം സംഘടനാ പരമായിരുന്നില്ലെന്നും തീർത്തും മൗലികമായ അടിസ്ഥാന വിഷയങ്ങളിലായിരുന്നുവെന്നും വ്യക്തമാക്കുന്നതാണ് മേൽ ഉദ്ധരണം. തൗഹീദിനെ അസ്ഥിരപ്പെടുത്തുക, ദുർവ്യാഖ്യാനിക്കുക, വിശ്വാസികളെ ശിർക്കിലെത്തിക്കുക പോലുള്ള കലാപരിപാടികൾ ലളിതമായി കാണേണ്ടതല്ലല്ലോ? ലോകമുസ്‌ലിംകൾക്കുനേരെ ഇത്തരം മാരകാബദ്ധങ്ങൾ സംയുക്ത മുജാഹിദുകൾ നേരത്തെ മുതൽ നടത്തിവരുന്നതാണ്. തൗഹീദിലും ശിർക്കിലും നി

രവധി വ്യതിയാനങ്ങൾ വരുത്തിയ അവർ കണക്കില്ലാത്തത്ര കാര്യങ്ങൾ തൗഹീദിൽനിന്ന് കവർന്നെടുത്ത് ശിർക്കിന്റെ അഴുക്കുചാലിൽ നിക്ഷേപിച്ചു. മന്ത്രിച്ചൂത്ത്, ഇസ്തിഗാസ, തവസ്സുൽ, സിയാറത്ത് തുടങ്ങിയവയൊക്കെയും ഈ ആരോപണമേറ്റവയാണ്. വാളെടുത്തവൻ വാളാലെ പോവുമെന്നതുപോ

ലെ ശിർക്കെടുത്തവൻ ഒടുവിൽ ശിർക്കാലെ തന്നെ പോയി; ചിതറി. മേൽപറഞ്ഞ പു
സ്തകം മടവൂരികൾ പ്രസിദ്ധീകരിച്ചതാണ് ഇതിലൂടെ നിരവധി വിമർശനങ്ങളേറ്റ ജിന്നുവിഭാഗം അടങ്ങിയിരിക്കുമോ? ശിർക്കിന്റെ ഉറുമിയെടുത്ത് മുജാഹിദ് പാളയത്തിൽ അവരും തകർത്താടി. അങ്ങനെ മറുപക്ഷം ആരോപിച്ച ശിർക്ക് തന്നെ കലാപരമായി തിരിച്ചിട്ട് അവരെ മൊത്തം ശിർക്കാഭിഷേകം ചെയ്യുന്ന കൗതുകം ഇങ്ങനെ വായിക്കാം: ‘… അഭൗതിക കഴിവുകൾ ഒരു സൃഷ്ടിക്കുമില്ല. അങ്ങനെയുണ്ടെന്ന് വിശ്വസിക്കുന്നതുതന്നെ ശിർക്ക് അഥവാ ബഹുദൈവാരാധന

യാണ്. മലക്ക്, ജിന്ന് തുടങ്ങിയവ അഭൗതിക സൃഷ്ടികളാണെന്ന് പറയുന്നതോടെ അവയുടെ പ്രവർത്തനങ്ങളും അഭൗതികമാണ് എന്നു പറയേണ്ടിവരും. അങ്ങനെ വരുമ്പോൾ ഹഫളത്തിന്റെ മലക്കുകളുടെ കാവൽ തനിക്ക് ഉണ്ടെന്ന് വിശ്വസിക്കുന്നതും ജിന്നുവർഗത്തിലെ പിശാചുക്കൾ ദുർബോധനം ഉണ്ടാക്കുമെന്ന് അംഗീകരിക്കലുമൊക്കെ അവയുടെ അഭൗതിക സ്വാധീനമാണെന്ന് പറയേണ്ടിവരും. അങ്ങനെയാകുമ്പോൾ അഭൗതികമായി സ്വാധീനിക്കാനുള്ള ശക്തിയും അധികാരവും അല്ലാഹുവിന് മാത്രമേയുള്ളൂ എന്ന വിശ്വാസത്തിൽ മലക്കിനെയും ജിന്നിനെയും കൂട്ടിച്ചേർക്കലായി. അഥവാ ശിർക്ക് സംഭവിച്ചു. ജിന്നിനെയും മലക്കിനെയും അഭൗതികമാക്കി അവതരിപ്പിച്ച് പ്രതിയോഗികളെ തകർക്കാൻ തെളിവുണ്ടാക്കുന്നവർ അവസാനം ശിർക്കിൽചെന്ന് ചാടി സ്വയം നശിക്കുന്ന വിചിത്രാനുഭവമാണ് ഇവിടെ സംഭവിക്കുന്നത്. അവസാനം ഇവർ എത്തിപ്പെട്ടത് ശിർക്കിലും (ജിന്ന്, സിഹ്ർ, കണ്ണേറ്, റുക്വ്‌യ, ശറഇയ്യ ഒരു പ്രമാണിക പഠനം പേ. 149) ശിർക്കിന്റെ മണം പി
ടിച്ച് സർവ ലോക മുഅ്മിനീങ്ങളെ മൊത്തം നരകത്തിലേക്കയച്ചിരുന്നവരുടെ ദുരന്തപരിണാമമായിരുന്നു ഇത്.
പതിനാല് വർഷം മുമ്പ് രണ്ടുകഷ്ണങ്ങളായാണിവർ ആദ്യം ഭിന്നിച്ചത് – മൗലവി, മടവൂർ ഗ്രൂപ്പുകൾ. പിന്നെ കണക്കില്ലാത്ത ഗ്രൂപ്പുകൾ ജനിച്ചു. അതിൽനിന്ന് സംഘടനാ സംവിധാനങ്ങളും പ്രസിദ്ധീകരണങ്ങളുമൊക്കെയായി സ്വതന്ത്ര നിലനിൽപ്പു നേടിയത് ജിന്നൂരികൾ എന്നപേരിലറിയപ്പെട്ടവരാണ്. അവരും പക്ഷേ പിറന്നപടി നിലകൊണ്ടില്ല. അവരുടെ ഭൂലോക നേതാവ് സക്കരിയ്യയും അനുയായികളും മറ്റൊരു ഗ്രൂപ്പായി. സംഘടനയും പ്രസിഡന്റും മൊബൈലും ആധുനിക വാഹനങ്ങളുമൊക്കെ ബിദ്അത്തും അനാചാരവുമായി പുതിയ നിയമം
അവതരിച്ചപ്പോൾ, ചാടിച്ചുകൊണ്ടുവന്നവരെ വഴിയിൽ ഉപേക്ഷിച്ച് മൂപ്പര് പുസ്തകക്കച്ച
വടവുമായി നടക്കുകയാണിപ്പോൾ.

എന്തായാലും മരത്തേക്കാൾ ജിന്നു ഗ്രൂപ്പായ കൊമ്പ് വലുതായ പ്രതിസന്ധിയിലാണ് മൗലവി – മടവൂർ ഗ്രൂപ്പുകൾ ഒട്ടിച്ചേർന്നു നിൽക്കാൻ തീരുമാനിച്ചത്. തീവ്രവാദംപോലുള്ള മറ്റുചില അഴിയാകുരുക്കുകളും ഈ കെട്ടിപ്പിടുത്തത്തിനുകാരണമായി. അപ്പോഴൊക്കെയും വ്യതിരിക്തത പുലർത്തി നിലകൊള്ളുകയാണ് ജിന്നു ഗ്രൂപ്പ് ചെയ്തത്. മുജാഹിദ് ഐക്യത്തിന്റെ പൂരവും പെരുന്നാളുമൊന്നും അവരെ സ്വാധീനിച്ചുകാണുന്നില്ല. ആദർശപരമായി തന്നെ പരസ്പരം ശിർക്കും കുഫ്‌റും ആരോപിച്ചിരുന്നവർ ഒരു സമ്മേളനം കൊണ്ട് ഒന്നായി തീരുമോ എന്നാണ് ജിന്നൂരികൾ ചോദിക്കുന്നത്.
ജിന്നുകാരുടെചോദ്യങ്ങൾ
ഐക്യമുജാഹിദുകളോട് ജിന്നുവാദികൾ ഉന്നയിക്കുന്ന നിരവധി ചോദ്യങ്ങളിൽ
മൗലിക പ്രാധാന്യമുള്ള ചിലത് ഇവിടെ ചേർക്കാം. ഐക്യാഘോഷമെന്ന യാഥാർത്ഥ്യത്തിനുമപ്പുറത്താണ് ഒട്ടിച്ചേരാനാവാത്ത ആദർശവ്യതിയാനം പോലുള്ളസത്യങ്ങളെന്ന് തിരിച്ചറിയാൻ മുജാഹിദിലെ സർവഗ്രൂപ്പുകാർക്കും മറ്റു മുസ്‌ലിം മതസംഘടനകൾക്കും ഇവ ഉപകാരപ്പെടും.

തൗഹീദിൽ തെറ്റുപറ്റിയെന്നും ശിർക്കിൽ അകപ്പെട്ടുവെന്നും മൗലവി – മടവൂർ ഗ്രൂപ്പുകാർ പരസ്പരം ആരോ
പിച്ചിരുന്നു. ഈ വിഷയത്തിലുള്ള തീരുമാനമെന്താണ്?

സിഹ്‌റിന് യാഥാർത്ഥ്യമുണ്ടോ? അങ്ങനെ വിശ്വസിച്ചാൽ മുശ്‌രിക്കാവുമെന്ന മടവൂരുകാരുടെ വാദം ഇപ്പോൾ നിലനിൽക്കുന്നുണ്ടോ? ഉണ്ടെങ്കിൽ കെ.എൻ.എമ്മുകാർ ശിർക്കുകാരാണോ? ഇല്ലെങ്കിൽ, യാഥാർത്ഥ്യമുണ്ടെന്ന് പറഞ്ഞ പൂർവിക പണ്ഡിതരും മുൻകാല മുജാഹിദു നേതാക്കളും ശിർക്കുകാരാണോ?
സിഹ്‌റ് ഫലിക്കുമെന്ന വിശ്വാസം അഭൗതികമായ ഉപദ്രവത്തെ പ്രതീക്ഷിക്കലാണോ? അതോ ഭൗതികമോ?
പിശാച് ഉപദ്രവിക്കുമോ? രോഗമുണ്ടാക്കുമോ?
സംസം വെള്ളത്തിനു പു
ണ്യമുണ്ടോ? അതു കുടിച്ചാൽ രോഗം മാറുമെന്നത് ഭൗതികമോ അഭൗതികമോ?

ഹജറുൽ അസ്‌വദിന് ഹദീസിൽ പറഞ്ഞ പ്രത്യേകതകളുണ്ടോ?
ഇസ്‌ലാം അനുവദിച്ച ഏതെങ്കിലും തബർറുകുകൾ ഉണ്ടോ?
പിശാച് കട്ടുകേൾക്കുമെന്ന് വിശ്വസിക്കുന്നത് ശിർക്കാണോ?
മന്ത്രവും ഊത്തും അനുവദനീയമാണോ? അവകൊണ്ട് ഫലമുണ്ടാകുമോ? ഉണ്ടാകുമെന്ന ഹദീസുകൾ വിശ്വസിക്കണോ തള്ളണോ? ഫലം ഭൗതികമോ അഭൗതികമോ?
സ്വഹീഹുൽ ബുഖാരിയിൽ തള്ളേണ്ട ഹദീസുകൾ ഉണ്ടോ?
പ്രവാചകർക്ക് സിഹ്‌റ് ബാധിച്ചുവെന്ന ഹദീസ് സ്വീകാര്യമാണോ? ഇത് ഖുർആനിനെതിരാണോ?
കെ.എൻ.എം. വിഭാഗം മുശ്‌രിക്കുകളാണെന്ന് സലാം സുല്ലമി എഴുതിയതിനെക്കുറിച്ച് എന്തു തീരുമാനിച്ചു?
ഈ ചോദ്യങ്ങളിൽ ഓരോന്നും ഐക്യമുജാഹിദുകളുടെ കരളിൽ തറക്കുന്നവയാണ്. അംഗീകരിച്ചാലും എതിർത്താലും കുഴപ്പത്തിലാക്കുന്ന കാര്യങ്ങൾ. സത്യംപറഞ്ഞാൽ, പുതിയ മുജാഹിദുകളുടെ മാത്രം പ്രശ്‌നമല്ല ഇത്. മുസ്‌ലിംകളെ മുശ്‌രിക്കുകളാക്കാൻ പൂർവ മുജാഹിദുകൾ കെട്ടിച്ചമച്ച തൗഹീദ് – ശിർക്ക് നിർവചനങ്ങളുടെ തകരാറാണിത്. മനുഷ്യ കഴിവിനതീതമായ കാര്യങ്ങളിൽ മറഞ്ഞ വഴിയിലൂടെ, അഭൗതികമാർഗേണെയുള്ള സഹായമോ ഉപദ്രവമോ സൃഷ്ടികളിൽനിന്ന് പ്രതീക്ഷി

ക്കൽ എന്നവിധം വലിച്ചു നീട്ടിയാണ് ഇവർ ശിർക്ക് പഠിപ്പിച്ചത്. ഇതനുസരിച്ച് മുന്നോട്ടുപോയപ്പോൾ സിഹ്‌റിന്റെ യാഥാർത്ഥ്യവും ജിന്നുകളുടെ സഹായോപദ്രവങ്ങളും സംസം വെള്ളത്തിനും ഹജറുൽ അസ്‌വദിനും രോഗശമനം പോ

ലുള്ള ഗുണങ്ങളും വിശ്വസിക്കുന്നത് തനി ശിർക്കാണെന്നു പ്രചരിപ്പിക്കേണ്ടിവന്നു. അവയിലൊക്കെയും മേൽ നി

ർവചനത്തിൽ ശിർക്കിന്റെ വിശേഷണമായി പറഞ്ഞ കാര്യങ്ങളാണല്ലോ നിറഞ്ഞുനിൽക്കുന്നത്.

രണ്ടു പതിറ്റാണ്ടുമുമ്പുവരെയും അഥവാ ഈജിപ്ഷ്യ

ൻ യുക്തിവാദമുജാഹിദിസത്തിനു മേൽകോയ്മയുള്ള കാലത്ത് ഇത്യാദി സംഗതികളൊക്കെയും നിഷേധിച്ച് നടന്നത് സ്വയംകൃത തൗഹീദ് – ശിർക്ക് നിർവചനത്തിന്റെ സംരക്ഷണാർത്ഥമായിരുന്നു. പക്ഷേ, പ്രമാണങ്ങളുടെ മഹാപ്രവാഹത്തിനുമുന്നിൽ പി

ടിച്ചുനിൽക്കാനാവാതെ പലസമയത്തും മേൽസംഗതികൾ അംഗീകരിക്കേണ്ടതായിവന്നു. ഇതാണ് ഗ്രൂപ്പുകളികളുടെ യഥാർത്ഥ കാരണം. നി

ർവചനത്തിൽ തിരിഞ്ഞുകളിച്ച് കാലം കഴിച്ചപ്പോഴേക്കും ഇവയെല്ലാം കേറിമേഞ്ഞ് ചുഴലിക്കാറ്റടിച്ചവാഴതോട്ടത്തിന്റെ പരുവത്തിലായി ഇമ്മിണി ബല്യ നവോത്ഥാനക്കാർ!

ഇവിടെയാണ് വഴിയോരമാജിക്കുകാരന്റെ കൈതഴക്കത്തോടെ ജിന്നൂരികൾ നിർവചനം കൊണ്ട് പലവിധ കൗതുകങ്ങൾ പ്രകടിപ്പിച്ചത്. അങ്ങനെ മനുഷ്യകഴിവിൽ പെടാത്ത കാര്യങ്ങളിൽ സഹായം ചോദിക്കൽ ശിർക്കാണെന്ന പഴയവാദം, സൃഷ്ടികളുടെ കഴിവിൽ പെടാത്തത് ചോദിച്ചാലേ ശിർക്കുവരൂ എന്നു വിശദീകരിക്കപ്പെട്ടു. ജിന്നുകളോടും മലക്കുകളോടും സഹായം ചോദിക്കാമെന്ന് പ്രചരിപ്പിക്കുന്നതിനാൽ ഇങ്ങനെ വലിച്ചുനീട്ടേണ്ടിവന്നു എന്നതാണ് സത്യം. ലോഹ്യത്തിൽനിന്ന കാലത്ത് പഴയ മൗലവി കുഞ്ഞീതു മദനി പഠിപ്പിച്ച ശിർക്ക് ഇതോടെ കുഴിച്ചുമൂടേണ്ടിയും വന്നു. മനുഷ്യ കഴിവിനതീതമായ കാര്യത്തിൽ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയവരോട് സഹായം തേടുന്നത് ശിർക്കാണെന്നായിരുന്നുവല്ലോ അദ്ദേഹം എഴുതിയത് (അല്ലാഹുവിന്റെ ഔലിയാക്കൾ).

മലക്ക്, ജിന്ന് പോലുള്ള സൃഷ്ടികളുടെ കഴിവിനപ്പുറമുള്ളതിന്റെ പരിധി എത്രയാണെന്ന പ്രശ്‌നവും പ്രധാനമാണ്. ജിന്ന്, മലക്ക്, സിഹ്‌റിലെ ഉപദ്രവം ഇത്യാദികളൊക്കെയും മുജാഹിദു മതത്തിന്റെ പഴയനിയമത്തിനു വിരുദ്ധമായി ഭൗതിക സംഗതികളാണെന്ന വ്യാഖ്യാനവും ജിന്നൂരികൾ നടത്തി. അവരെഴുതിയത് കാണുക: ഭൗതിക വസ്തുക്കളാൽ സൃഷ്ടിക്കപ്പെട്ട ജിന്നുകളെയും മലക്കുകളെയും അഭൗതികജീവികളാക്കാൻ ശ്രമിക്കുന്നവർ പറയുന്ന ന്യായം ജിന്നും മലക്കും അദൃശ്യ സൃഷ്ടികളാണ്…’ (ജിന്ന്, സിഹ്‌റ് പേ. 146) ഇങ്ങനെ മനുഷ്യ കഴിവ്, ഭൗതിക കാര്യങ്ങൾ തുടങ്ങിയവയിലൊക്കെയും ചെരിപ്പിനൊപ്പിച്ച് കാൽ മുറിക്കുന്ന രീതിയിൽ പൊതുമുജാഹിദുകളിൽ നിന്ന് വ്യത്യസ്തമായി ശരിക്കും ഒരു സ്വതന്ത്രസംഘമായി ജിന്നുമുജാഹിദുകൾ നിലകൊണ്ടു. അതുകൊണ്ടൊക്കെയാണ് ഐക്യം എത്രതന്നെ ആകർഷണീയമായാലും ജിന്നു മുജാഹിദുകൾക്ക് അത് അസഹ്യമാകുന്നതും ആവേണ്ടതും.

വേറെയും പുതിയനിയമങ്ങൾമുജാഹിദ് പ്രസ്ഥാനം കേരളത്തിനു നൽകിയ വലിയ സംഭാവനയെന്താണ്? തൗഹീദ് ശിർക്കാക്കുക, സുന്നത്തിനെ ബിദ്അത്തായി ചിത്രീകരിക്കുക, ആദരിക്കേണ്ടത് മുഴുവൻ അനാദരിക്കുക പോലുള്ള നിരവധി ‘മഹാസംഭാവനകൾ’ ഇതിനുത്തരമായി പറയാനാവുമെങ്കിലും ഏറെ യോജിച്ച മറുപടി അനേകായിരം സ്വതന്ത്ര മുജ്തഹിദുകളെ അവർ വാർത്തെടുത്തു എന്നതാണ്. മദ്ഹബുകളും പൂർവിക നിലപാടുകൾ അംഗീകരിക്കലുമൊക്കെ തനി പോഴത്തമാണെന്നും ഖുർആനും സുന്നത്തും മുറുകെപിടിച്ച് ഓരോ പ്രശ്‌നത്തിനും പരിഹാരം കാണുകയാണ് വേണ്ടതെന്നും അവർ നിരന്തരമായി ഒച്ചവെച്ചു. സുന്നികൾ ഇജ്തിഹാദിന്റെ കവാടം അടച്ചുകളഞ്ഞതായി ആരോപിക്കുകയും ചെയ്തു. തദാവശ്യാർത്ഥം എത്രപ്രമാണശകലങ്ങളാണ് ദുർവ്യാഖ്യാനിച്ചത്? എത്രമാത്രം പ്രവാചക വചനങ്ങളാണ് ഇവരുടെ കണ്ഠ മർദനമേറ്റുപിടഞ്ഞത്? ഒടുവിൽ മുജാഹിദുകൾ എന്നാൽ മുജ്തഹിദുകൾ എന്ന സമവാക്യം രൂപപ്പെടുകപോലുമുണ്ടായി. വാളെടുത്തവരൊക്കെയും വെളിച്ചപ്പാടെന്ന വിധം, ഹർകത്തുകൾ ചേർക്കാത്ത അറബി വായിക്കാൻ പോലുമറിയാത്ത മൗലവിക്കോലങ്ങളൊക്കെയും ഇമാം ശാഫിഈ(റ)നെ പോലുള്ള സ്വതന്ത്രഗവേഷകരായി വിലസിനടന്നു. ‘അന ഫിസ്സ്വുബ്ഹിതിൽമീദുൻ….’ പോലുള്ള പൊളിപ്പൻ നെഹ്‌വുൽ വാളിഹിലെ ഗ്രാമർ പാഠങ്ങളായിരുന്നു ഇവരുടെ ഏക ആയുധം! ഗവേഷണം പൊടിപാറിയപ്പോൾ പഴയ ആദർശങ്ങൾ ഒന്നൊന്നായി കൈവെടിയേണ്ടിവന്നു എന്ന ക്ലൈമാക്‌സിലും നിൽക്കാതെ മുമ്പുവിശദീകരിച്ചതുപോലെ പരസ്പരം കുഫ്‌റും ശിർക്കുമാരോപിക്കുന്ന പലഗ്രൂപ്പുകളായി പ്രസ്ഥാനം വശംകെട്ടു എന്ന ആന്റി ക്ലൈമാക്‌സിലെത്തി ഇവരുടെ സങ്കുചിത നവോത്ഥാനമതം. അങ്ങനെയാണ് മൗലവി ഗ്രൂപ്പിൽനിന്ന് ജിന്നു വിഭാഗം ഉരുവം പ്രാപിച്ചത്. അവരിൽ നിന്നുതന്നെ ആടുമുജാഹിദും ദമ്മാജ് മുജാഹിദുമൊക്കെ ഉദ്ഭവിച്ചത്. ജിന്നു വിഭാഗത്തിലെ പ്രധാന നേതാവിന്റെ കീഴിൽ കാട്ടുജീവികളായ സക്കരിയ്യായികൾ ജനിച്ചുണ്ടായത്.

മുജാഹിദ് ഗ്രൂപ്പുകളിയും നയംമാറ്റങ്ങളും നിഷ്പക്ഷതയോടെ വിലയിരുത്തിയാൽ പഴയ നേതാക്കളുടെ ഈജിപ്ഷ്യൻ യുക്തിവാദങ്ങളിൽ  വിരുദ്ധ പ്രമാണങ്ങൾ കണ്ണടച്ചുകൊണ്ട് കുറെയൊക്കെ പിടിച്ചുനിന്നത് മടവൂർ ഗ്രൂപ്പാണെന്ന് കാണാൻ കഴിയും. അതുകൊണ്ടാണ് സിഹ്ർ അംഗീകരിച്ചാൽ ശിർക് വരും, ബുഖാരിയിലെ ഹദീസുകളും ബുദ്ധിക്ക് യോജിച്ചില്ലെങ്കിൽ തള്ളിക്കളയണം, സ്വിറാത്ത് പാലം, ഖബറിലെ ശിക്ഷ, മീസാൻ തുടങ്ങിയവ ബുദ്ധിക്ക് നിരക്കാത്തതിനാൽ കെട്ടുകഥകളാണ്, നബി(സ്വ)യുടെ മുഅ്ജിസത്തായി ചന്ദ്രൻ പിളർന്നിട്ടില്ല, സംസം വെള്ളത്തിന് കുടി, കുളി, ശൗചം ചെയ്യൽ പോലുള്ളതല്ലാത്ത ഒരു ഉപകാരവുമില്ല തുടങ്ങിയ മതവിരുദ്ധദർശനങ്ങൾ പലപ്പോഴായി അവർ പുറത്തിറക്കിയത്. പഴയവാദങ്ങൾ നിസ്സങ്കോചം വലിച്ചെറിയാൻ തന്റേടം കാണിച്ചത് എല്ലാ അർത്ഥത്തിലും ജിന്നു മുജാഹിദുകളാണെന്നതിൽ ഒരു തർക്കവുമില്ല. ജിന്നുകളോടും മലക്കുകളോടും സഹായമാവശ്യപ്പെടാമെന്നുവരെയും അവർ സിദ്ധാന്തിച്ചുകളഞ്ഞു. മുജാഹിദുകളെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമോ അതിലേറെ അപകടകരമോ ആയിരുന്നു ഈ നയം മാറ്റം. മർഹൂം നെല്ലിക്കുത്ത് ഉസ്താദ് തൗഹീദ് സമഗ്രപഠനത്തിൽ ഉന്നയിച്ച ഒരു ചോദ്യമുണ്ട്. കാണാനാകാത്ത മലക്കിനോട് ഹാജറ(റ) സഹായം ചോദിച്ചത് ശിർക്കോ തൗഹീദോ? ശരിക്കും പറഞ്ഞാൽ ഈ പ്രശ്‌നത്തിനു നിർദ്ധാരണം കാണാനാകാതെ യുക്തിവാദ മുജാഹിദ് നേതാവ് സലാം സുല്ലമി എത്രയാണ് വിഷമിച്ചത്, വൃഥാ ശ്രമിച്ചത്. ഇതുപോലും നിഷ്പ്രയാസം തിരുത്താൻ ധൈര്യം കാണിച്ചത് മൂന്നാം ഗ്രൂപ്പായിരുന്നു.കുറെ തിരുത്തിയും പലതും വിഴുങ്ങിയും തിരുത്തിയത് പിന്നെയും വെട്ടിയും സ്ഥാപിച്ചുമൊക്കെ പാമ്പും കോണിയും കളിയിലാണ് മൗലവി ഗ്രൂപ്പ് അഭയം കണ്ടത്. അങ്ങനെ യാണ് ആത്മീയ ചികിത്സയാവാം, എന്നാൽ നമുക്ക് പറ്റില്ല. ജിന്ന് കയറും, പക്ഷേ കയറിയോ എന്നറിയാൻ നബിമാർക്കേ കഴിയൂ. ജിന്നുബാധയാണോ എന്നറിയില്ലെങ്കിലും ജിന്നുകയറിയ ആളെ ചികിത്സിക്കാവുന്നതാണ് പോലുള്ള തലതിരിയും ദർശനങ്ങളുമായി അവർ പ്രത്യക്ഷപ്പെട്ടത്. ജിന്നൂരികൾ എഴുതി: ജിന്ന് കയറിയതറിയാൻ നബിയാവുകതന്നെവേണമെന്ന് പറയുമ്പോഴും ജിന്നുകയറിയ ആളെ നമുക്ക് ചികിത്സിക്കാൻ പറ്റുമെന്നത് എത്ര വിചിത്രം! ഖാദിയാനികളെപ്പോലെ നബിവാദം പുറപ്പെടുവിക്കലാണിതെന്നുപോലും എതിർഗ്രൂപ്പുകൾ വിമർശിച്ചത് വെറുതെയല്ല.
ജിന്നുകാർ എഴുതി: ബാധ തിരിച്ചറിയലും ജിന്നിനെ പുറത്താക്കാനുള്ള റുക്വ്‌യ ചെയ്യലും നബിക്കു മാത്രം പ്രത്യേകമായ മുഅ്ജിസത്തിന്റെ ഭാഗമാണെങ്കിൽ നബിയല്ലാത്തവർ ബാധ തിരിച്ചറിയുകയും റുക്വ്‌യയിലൂടെ അതിന് ചികിത്സിക്കുകയും ജിന്നിനെ പുറത്താക്കുകയും ചെയ്താൽ അവർ മുഅ്ജിസത്ത് വാദിച്ചവരും നബിത്വം വാദിച്ചവരുമായി കണക്കാക്കേണ്ടിവരും. മാത്രമല്ല നബിയുടെ മുഅ്ജിസത്ത് പൊളിഞ്ഞു എന്ന് വാദിക്കുന്ന കുഫ്‌രിയ്യത്തിലേക്ക് നയിക്കുന്ന വാദത്തിലേക്കായിരിക്കും ഈ പുത്തൻവാദം

ചെന്നെത്തുക (ജിന്ന്, സിഹ്‌റ്. പേ. 177).

ഇനി ജിന്നു മുജാഹിദുകൾ തലയൂരിയ ഏതാനും പഴയവാദങ്ങളും അതു സംബന്ധമായി ഇവർ എത്തിച്ചേർന്ന പുതിയ തീരുമാനങ്ങളും ഹ്രസ്വമായി പരിചയപ്പെടാം:

1, മുജാഹിദ് പ്രസ്ഥാനം നിർവഹിച്ച നവോത്ഥാനത്തിന്റെ ഗണത്തിൽ അബ്ദുറഹ്മാൻ മൗലവി ഇരുവേറ്റി ആവേശപൂ

ർവം എടുത്തുചേർത്തതാണ് മന്ത്രവും മന്ത്രിച്ച് ഊതലുമൊക്കെ ഇല്ലാതാക്കി(?) എന്നത്. എല്ലാ ഗ്രൂപ്പും ഒട്ടിനിന്ന കാലത്ത് കെഎൻഎം പ്രസിദ്ധീകരിച്ച ഇസ്വ്‌ലാഹീ പ്രസ്ഥാനം എന്ന പുസ്തകത്തിൽ ഇത് കാണാം. മറ്റ് നിരവധി ഗ്രന്ഥങ്ങളിലും. എന്നാൽ ഇത് അപരാധമാണെന്ന് പറഞ്ഞ് വെട്ടിത്തിരുത്താൻ ജിന്നൂരികൾ തന്റേടം കാണിച്ചു. സക്കരിയ്യ സ്വലാഹി എഴുതിയതിങ്ങനെ: ഈ ചികിത്സ (മന്ത്രം, ഊത്ത്) അനുവദിക്കാത്ത അവസ്ഥയാണ് ഇന്ന് നമുക്കിടയിൽ നി
ലനിൽക്കുന്നത്. ഈ ചികിത്സ നമ്മുടെ പ്രവർത്തകരെ വേണ്ടവിധം നാം പഠിപ്പിക്കാത്തതിനാൽ നമ്മുടെ ആളുകൾ തന്നെ ശിർക്കൻ കേന്ദ്രങ്ങളിലേക്ക്പോകുന്ന അവസ്ഥവരെ കാര്യങ്ങൾ എത്തിനിൽക്കുന്നു. ഈ അധഃപതനത്തിന് ഉത്തരവാദികൾ നാം തന്നെയാണ്. എന്തുകൊണ്ടെന്നാൽ മതം അനുവദിച്ച ഒരു കാര്യത്തെ വിഷയം പഠിക്കാതെ ചിലർ ഖുറാഫാത്ത് എന്ന് മൊത്തത്തിൽ മുദ്രകുത്തി മാറ്റിവെച്ചത് കൊണ്ടാണ് ഈ ദുരവസ്ഥയിലേക്ക് നമ്മുടെ കുടുംബങ്ങൾ തന്നെ എത്തിപ്പെട്ടത് (ജിന്ന്, സിഹ്‌റ് പു. 34 സംഗ്രഹം). ഇതിനുമാത്രമല്ല, കേരള ഇസ്‌ലാമിലുണ്ടായ ആദർശ കലാപങ്ങൾക്കെല്ലാം ഉത്തരവാദികൾ ഈ മൗലവികൂട്ടങ്ങളായിരുന്നു.

2, ജിന്നുമായി ബന്ധപ്പെട്ട ഇവരുടെ പുതിയ നിയമങ്ങൾ ചിലത് സൂചിപ്പിക്കാം.

– ജിന്ന് ബാധ, സിഹ്‌റ് ബാധ എന്നിവയെ പരിഹസിച്ചവർ ഖുർആൻ നിഷേധിക്കുന്നതുകൊണ്ട് കാഫിറാകും (ജിന്ന്, ശാസ്ത്രം പരാജയപ്പെടുന്ന രോഗങ്ങൾക്ക് നബിചര്യയിലെ ചികിത്സാമുറകൾ. പു. 36)

സ്റ്റേജിലും പേജിലും ഇത് പരിഹസിച്ചുനടന്ന പഴയകാലമുജാഹിദു നേതാക്കളുടെ ദുരന്തപരിണാമം നോക്കണേ!

– ജിന്നിനെ പുറത്താക്കൽ സൽകർമം (ടി. പുസ്തകം 93)

– ചികിത്സിക്കുമ്പോൾ ജിന്നിനോട് പറയേണ്ടതും ചൊല്ലേണ്ടതും (ടി. പുസ്തകം 102).

– മന്ത്രിച്ചിട്ടും ജിന്ന് പുറത്തുപോയില്ലെങ്കിൽ എന്തുചെയ്യണം (ടി. പുസ്തകം. 102).

ഹൗ, എന്തൊക്കെ മാറ്റങ്ങൾ!

3, കുട്ടിച്ചാത്തനേറ് സംഭവിക്കും (ടി. പുസ്തകം. 106). എന്നുപോലും അവർ പ്രഖ്യാപി

ച്ചു.

4, പിഞ്ഞാണമെഴുത്ത്. മുമ്പു പറഞ്ഞ ഇസ്വ്‌ലാഹീ പ്രസ്ഥാനം എന്ന പുസ്തകത്തിൽ മുജാഹിദ് നവോത്ഥാനത്തിൽപെട്ട് ഈ ‘ശിർക്കൻ’ പരിപാടിയും ഇല്ലാതായെന്നു വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇത് വിവിധ പണ്ഡിതോദ്ധരണങ്ങൾ നിരത്തി സമർത്ഥിക്കുകയാണ് ജിന്നൂരികൾ (മന്ത്രവും മന്ത്രവാദവും ഒരു പ്രാമാണിക വിശകലനം കാണുക)

5, ഡോക്ടറെ സമീപിക്കൽ. വസ്തുത എന്തായാലും മുജാഹിദുകളുടെ ആവിർഭാവത്തിനുമുമ്പ് സുന്നികൾ ഡോക്ടറെ കാണിക്കാതെ മന്ത്രത്തിലും പി

ഞ്ഞാണമെഴുത്തിലും കഴിയുകയായിരുന്നുവെന്നായിരുന്നു അവരുടെ മറ്റൊരു അവകാശവാദം. ജിന്നുവാദിയായ ഒരു മൗലവി സ്ത്രീകൾക്ക് അടിവസ്ത്രം ധരിപ്പിച്ചതുപോലും അവരാണെന്ന് പ്രസംഗിച്ചത് ഓർക്കുക. ഇവിടെയും ജിന്നുകാർക്ക് തിരുത്തുണ്ട്. (മന്ത്രവും മന്ത്രവാദവും പു. 64, 65 കാണുക)

6, ഖുത്ബയിലെ ദുആ. നിർബന്ധമായി മുജാഹിദുകളും നിർവഹിച്ചുവന്ന ഇത് റുക്‌ന് അല്ലെന്നും നബിചെയ്യാതിരുന്നതിനാൽ ഉപേക്ഷിക്കലാണ് നല്ലതെന്നും ഇവർ എഴുതി (അൽ ഇസ്വ്‌ലാഹ് 2016 മാർച്ച്)

7, ഖുത്ബയിലെ സ്വലാത്തിനെക്കുറിച്ചും ഇവർ പുതിയ ദർശനം പുറത്തുവിട്ടു. (അൽ ഇസ്വ്‌ലാഹ് 2016 ഫെബ്രു.)

തറാവീഹ്. റമളാനിലെ പ്രത്യേക നിസ്‌കാരത്തിന്റെ റക്അത്തുകളെത്രയെന്നതിൽ ഒരു തീരുമാനത്തിലെത്താൻ മുജാഹിദ് ഗവേഷകർക്കൊന്നും സാധിച്ചിട്ടില്ല. എട്ട്, പതിനൊന്ന് എന്നൊക്കെ പലകാലങ്ങളിൽ മാറ്റിപ്പറയുകയായിരുന്നുപതിവ്. എട്ടിലധികം നിസ്‌കരിക്കുന്നത് ബിദ്അത്തല്ലെന്നു തെളിയിച്ചാൽ ഒരുകോടി രൂപ ഇനാം പറഞ്ഞ അൽ ഇസ്വ്‌ലാഹ് തന്നെ വെളിവു വന്നപ്പോൾ അതും തിരുത്തുകയുണ്ടായി. (2015 ഓഗസ്റ്റ് പുറം. 50)
സംഘടിത സകാത്തിലും (അൽ ഇസ്വ്‌ലാഹ് 2015 ജൂലൈ) നികാഹിന്റെ ഖുത്വുബക്കുപകരം മലയാള പ്രഭാഷണം വെച്ചുകാച്ചുന്നതിലും (അൽ ഇസ്വ്‌ലാഹ് 2016 ജനു.) ഇവ്വിധം തിരുത്ത് വരുത്തുകയാണ് ജിന്നുവാദികൾ ചെയ്തത്. അതൊക്കെ പ്രമാണാധിഷ്ഠിതമാണെന്ന് തിരിച്ചറിയുന്നതിനാ

ൽ ഐക്യമാമാങ്കത്തിനെ ശക്തമായി എതിർക്കുകയാണ് ഇപ്പോൾ ഈ ഗ്രൂപ്പ്. ഇതുവരെയും ജിന്നുവാദങ്ങളുടെ പ്രചരണോപാധിയായ അൽഇസ്വ്‌ലാഹ് മാസിക ഉപഗ്രൂപ്പായ സകരിയ്യായികളിലേക്ക് അടുത്തുനിൽക്കാൻ ശ്രമിക്കുന്നകാഴ്ചയാണ് ഒടുവിൽ കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ നേർപഥം എന്ന വാരിക ആരംഭിച്ച് മുന്നോട്ടു നീങ്ങാൻ തന്നെയാണ് ജിന്നുവാദികളുടെ തീരുമാനം. ഇതിന്റെ ഭാഗമായാണ് ഐക്യനാടകത്തെ പൊളിച്ചടക്കി ഹുസൈൻ സലഫിയുടെ പ്രഭാഷണം മംഗലാപുരത്ത് സംഘടിപ്പിച്ചത്. എന്തായാലും പിന്നീടുവന്ന പരിവർത്തനങ്ങളൊന്നും പണ്ടുപറയാൻ കഴിയാതിരുന്നത് സംഘടനാ സങ്കുചിതത്വം മൂലമാണെന്ന് തുറന്നുപറഞ്ഞ ജിന്നൂരികൾ (അൽ ഇസ്വ്‌ലാഹ് 2015 മാർച്ച്) സത്യംമൂടിവെച്ചുകൊണ്ടുള്ള ഐക്യനീക്കത്തിനുവിരുദ്ധമായി നിലകൊള്ളുന്നതിൽ അതിശയമൊന്നുമില്ല. മംഗലാപുരം പ്രസംഗത്തിൽ സലഫി ചോദിച്ചതുപോലെ ‘പരസ്പരം ആരോപിച്ച ശിർക്കും കുഫ്‌റും ഐക്യത്തിനുമുമ്പ് എന്തുചെയ്തു. ഈ ചോദ്യത്തിന് തൊള്ള പൊത്താൻ പറയുന്നത് മറുപടിയല്ലല്ലോ?’

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...